ഇതു പരാജിതരുടെ സംഘമല്ല; തലയുയർത്തി തന്നെ ടീം ഇന്ത്യ; ഓസ്ട്രേലിയ വിശ്വജേതാക്കൾ
അഹമ്മദാബാദിൽ ഹൃദയഭേദകമായത് സംഭവിച്ചു! പക്ഷേ, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഈ ടീം ഇന്ത്യ എന്നുമുണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളു. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി. ലീഗ് റൗണ്ടിൽ ഇതേ ഓസ്ട്രേലിയയെ നമ്മൾ തോൽപ്പിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ സ്കോർ 1–1 ആണ്.
അഹമ്മദാബാദിൽ ഹൃദയഭേദകമായത് സംഭവിച്ചു! പക്ഷേ, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഈ ടീം ഇന്ത്യ എന്നുമുണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളു. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി. ലീഗ് റൗണ്ടിൽ ഇതേ ഓസ്ട്രേലിയയെ നമ്മൾ തോൽപ്പിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ സ്കോർ 1–1 ആണ്.
അഹമ്മദാബാദിൽ ഹൃദയഭേദകമായത് സംഭവിച്ചു! പക്ഷേ, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഈ ടീം ഇന്ത്യ എന്നുമുണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളു. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി. ലീഗ് റൗണ്ടിൽ ഇതേ ഓസ്ട്രേലിയയെ നമ്മൾ തോൽപ്പിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ സ്കോർ 1–1 ആണ്.
അഹമ്മദാബാദിൽ ഹൃദയഭേദകമായത് സംഭവിച്ചു! പക്ഷേ, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഈ ടീം ഇന്ത്യ എന്നുമുണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളു. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി. ലീഗ് റൗണ്ടിൽ ഇതേ ഓസ്ട്രേലിയയെ നമ്മൾ തോൽപ്പിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ സ്കോർ 1–1 ആണ്.
ആദ്യത്തെ രണ്ടു കളിയും തോറ്റ് പോയിന്റ് ടേബിളിൽ ഏറ്റവും പിന്നിലായ ശേഷമാണ് ഓസ്ട്രേലിയയുടെ കുതിപ്പ്. അത് ഒന്നൊന്നര കുതിപ്പു തന്നെയായിരുന്നു. നിർണായകമായ വലിയ ദിവസം ഇന്ത്യയും ആ കുതിപ്പിനു മുന്നിൽ പതറി. കളിയുടെ ഒരു മേഖലയിലും ഇന്ത്യ ഓസീസിന് അടുത്തെത്തിയില്ല. പാറ്റ് കമിൻസിന്റെ ടീം തന്നെയാണ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വിജയം അർഹിച്ചത്. അതുകൊണ്ട് പതിനൊന്നിൽ 10 കളിയും ജയിച്ച ടീം വിസ്മരിക്കപ്പെടില്ല. രോഹിത് ശർമയ്ക്കും കൂട്ടർക്കും തലയുയർത്തി മടങ്ങാം.
2011 മുതലുള്ള ചരിത്രമെടുത്താൽ ആതിഥേയർ ഒരു ലോകകപ്പ് ഫൈനലിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വിമർശനങ്ങളും വിശകലനാത്മകമായ കുത്തിനോവിക്കലും ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളിൽ പിന്തുടർന്നെന്നു വരും. പക്ഷേ ഒത്തൊരുമ, വിജയതൃഷ്ണ, ഫിറ്റ്നസ്, ഫാസ്റ്റ് ബോളർമാരുടെ അസാധാരണമായ പ്രകടനം, ബാറ്റർമാരുടെ മഹത്തായ സംഭാവനകൾ ഇതൊന്നും ആരും മറന്നു പോകരുത്.
∙ ടോസ് തൊട്ട് ഞെട്ടിച്ച് കമിൻസ്
ടോസിൽ തൊട്ട് ഭാഗ്യം ഇന്ത്യയുടെ കൂടെ ഉണ്ടായില്ല. പക്ഷേ ടോസ് നേടിയ ശേഷവും ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കാനുളള തീരുമാനത്തിലൂടെ പാറ്റ് കമിൻസ് രോഹിത് ശർമയെയും അമ്പരപ്പിച്ചു. അതുവഴി ഇന്ത്യ ആഗ്രഹിച്ചത് കമിൻസ് അങ്ങോട്ടു നൽകി എന്ന തോന്നൽ സൃഷ്ടിച്ചു. നിർണായകമായ വലിയ ഗെയിമുകളിൽ ടോസ് നേടുന്ന ടീം ആദ്യം ബാറ്റു ചെയ്യുന്നതാണ് സാധാരണ കണ്ടു വരുന്നത്. നല്ല സ്കോർ പടുത്തുയർത്തുക, പിന്നീട് തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മർദത്തിലാക്കുക.
ഇതിനു പകരം കമിൻസ് എന്തുകൊണ്ടാണ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചതെന്നു പിന്നീട് വ്യക്തമായി. കമിൻസിനും സഹ ബോളർമാർക്കും വേഗം കുറഞ്ഞ പിച്ചിൽ തുടക്കത്തിൽ ചില ആനുകൂല്യങ്ങൾ കിട്ടി. അവർ ബാറ്റ് ചെയ്ത ഘട്ടത്തിൽ വിക്കറ്റ് ബാറ്റിങ്ങിന് വളരെ എളുപ്പമായി. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിന്റെ ‘എക്സി’ൽ നടത്തിയ പ്രവചനം കൃത്യമായിരുന്നു. രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം ജയിക്കാനുളള സാധ്യത കൂടുതലാണ് എന്നായിരുന്നു ‘ഡികെ’യുടെ വാക്കുകൾ.
രോഹിത് ശർമ (31 പന്തിൽ 47) പതിവുപോലെ ഇന്ത്യയ്ക്ക് അതിവേഗ തുടക്കം നൽകി. പക്ഷേ ശുഭ്മാൻ ഗില്ലിന്റെ (4) പുറത്താകൽ ഭാഗ്യക്കേടിന്റെ ആദ്യ ലക്ഷണമായി. സാധാരണഗതിയിൽ അമിതാവേശത്തിനു മുതിരാതെ പാകതയോടെ ബാറ്റു വീശാറുള്ള ഗിൽ മിച്ചൽ സ്റ്റാർക്കിന്റെ ആ പന്ത് പുൾ ചെയ്ത് ബൗണ്ടറി കടത്തേണ്ടതായിരുന്നു. പക്ഷേ ആദം സാംപ സന്തോഷത്തോടെ ക്യാച്ച് സ്വീകരിക്കുന്നതാണ് കണ്ടത്. തുടക്കത്തിൽ തന്നെ വീണ ആ വിക്കറ്റ് ഓസീസിന് കളിയിൽ മാനസിക ആധിപത്യം സമ്മാനിക്കരുതെന്ന വാശിയിൽ സിക്സും ഫോറുമായി രോഹിത് മുന്നോട്ടുപോയി.
ട്രാവിസ് ഹെഡിന്റെ ആ ക്യാച്ച് പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പോയിന്റിൽ നിന്ന് 10 മീറ്ററോളം പിന്നോട്ടോടി രണ്ടു കൈകളും പരമാവധി നീട്ടി ആ പന്ത് ഹെഡ് പിടിക്കുമ്പോൾ നരേന്ദ്രമോദി സ്റ്റേഡിയം നിശ്ശബ്ദമായി. ഓസ്ട്രേലിയൻ കളിക്കാരിൽ ആ ക്യാച്ച് രക്തയോട്ടം വർധിപ്പിച്ചു. അത്യുജ്ജലമായ ഒരു ക്യാച്ച് എങ്ങനെയാണ് ഒരു മത്സരത്തെ മാറ്റിമറിക്കുന്നതെന്ന തെളിഞ്ഞ മുഹൂർത്തം. അതുവരെ ഒരു ചാൻസും നൽകാതെ കുതിക്കുകയായിരുന്ന രോഹിത്തിനെ ട്രാവിസ് അപ്പോൾ പിടി കൂടിയില്ലായിരുന്നെങ്കിലോ? വിരാട്–രോഹിത് സഖ്യം അതിവേഗം 40–50 റൺസ് കൂടി കൂട്ടിച്ചേർത്തിരുന്നെങ്കിലോ? 10 ഓവറിൽ ഇന്ത്യയുടെ സ്കോർ 81 ആയിരുന്നു എന്നോർക്കുക. 6.3 ഓവറിൽ സ്കോർ 50 കടന്നുവെന്നിരുന്നും ഓർക്കുക.ലോകകപ്പ് ഫൈനലുകളിലെ അതിവേഗ ഫിഫ്റ്റി ആയിരുന്നു ഇന്ത്യയുടേത്.
∙ നിർഭാഗ്യത്തോടെ കോലി, നിറംമങ്ങി സൂര്യ
അവിടെ നിന്നാണ് ഇന്ത്യ പതുങ്ങിപ്പോയത്. 11–40 വരെയുള്ള പിന്നീടത്തെ ഓവറുകളിൽ പിറന്നത് വെറും രണ്ടേ രണ്ടു ബൗണ്ടറി. ബോളർമാരെ കൃത്യമായി മാറ്റിയും തന്ത്രപരമായി ഫീൽഡ് ഒരുക്കിയും കമിൻസ് ഇന്ത്യയ്ക്കു സമ്മർദം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. തുടക്കത്തിൽ മൂന്നു ബൗണ്ടറിയുമായി അപാരമായ ഫോം തുടരുകയാണെന്നു തോന്നിച്ച വിരാട് കോലി പിന്നീട് പാടെ പ്രതിരോധത്തിലായി. എങ്കിലും വിരാട്–രാഹുൽ സഖ്യം ഇന്ത്യയെ സുരക്ഷിത നിലയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചയിടത്താണ് കോലി(54) നിർഭാഗ്യകരമായി ഔട്ടായത്. കമിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് പതിച്ചപ്പോൾ ഇന്ത്യയ്ക്ക് ഇതു ഭാഗ്യമില്ലാദിനമാണോ എന്ന സന്ദേഹം ഇരട്ടിച്ചു.
ഏറെയൊന്നും ഇന്ത്യൻ ഇന്നിങ്സിനെ പറ്റി പിന്നീട് പറയാനില്ല. ഒരറ്റം കാക്കാൻ ശ്രമിച്ച കെ.എൽ.രാഹുൽ(66) ഇന്ത്യൻ ഇന്നിങ്സിലെ ടോപ്സ്കോററായി. സൂര്യകുമാർ യാദവിനു മുന്നേ ഇറക്കിയ രവീന്ദ്ര ജഡേജയ്ക്ക്(9) അത്ഭുതമൊന്നും കാട്ടാനായില്ല. അവശേഷിക്കുന്ന ഏക പ്രതീക്ഷ സൂര്യയിലായിരുന്നു. പക്ഷേ ഓസ്ട്രേലിയ ഗംഭീരമായി ഗൃഹപാഠം ചെയ്തിരുന്നു. അതിവേഗ പന്തുകളെ ബൗണ്ടറി കടത്തുന്നതിൽ അസാമാന്യമികവ് സൂര്യയ്ക്കുണ്ടെന്ന് അവർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ കമിൻസും ഹേസൽവുഡും അടക്കം വേഗം കുറഞ്ഞ പന്തുകളെറിഞ്ഞു. വിസ്ഫോടനശേഷിയുള്ള ബാറ്ററായി കണക്കാക്കുന്ന സൂര്യയുടെ ബാറ്റ് നിശ്ശബ്ദമായി.
മിച്ചൽ സ്റ്റാർക് റിവേഴ്സ് സ്വിങ് കൂടി കണ്ടെത്തിയതോടെ ഇന്ത്യൻ ബാറ്റർമാർ പകച്ചു. പ്രാഥമിക റൗണ്ടിൽ 8 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റെടുത്ത സ്റ്റാർക്ക് സെമിയിലും ഫൈനലിലുമായി വീഴ്ത്തിയത് ആറു വിക്കറ്റ്. കമിൻസ് 10 ഓവറിൽ ഒറ്റ ബൗണ്ടറി വിട്ടുകൊടുത്തില്ല. ആദം സാംപയ്ക്കെതിരെ നേടാനായത് ഒരേ ഒരു ഫോർ. ഓസ്ട്രേലിയൻ ബോളിങിന്റെ തലയുയർത്തലും ഇന്ത്യൻ ബാറ്റിങ്ങിന്റെ തലതാഴ്ത്തലും ഇതിൽ നിന്നു വ്യക്തം. കപ്പ് നേടാൻ ഓസ്ട്രേലിയയ്ക്കു വേണ്ടിയിരുന്നത് വെറും 241 റൺസ് മാത്രം. 2019 ലോകകപ്പ് ഫൈനൽ പലരുടെയും മനസ്സിലേക്കു പോയിട്ടുണ്ടാകും.സൂപ്പർ ഓവറിലേക്ക് നീണ്ട ആ മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും ടൈ ആയത് ഇതേ സ്കോറിലായിരുന്നു 241 റൺസ്!
∙ ആദ്യം പതറി, ഹെഡ് കരകയറ്റി
ആ ഫൈനലിന്റെ നാടകീയത ഒന്നും ഇവിടെ സംഭവിച്ചില്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടക്കത്തിൽ വിക്കറ്റുകളെടുത്ത് ഇന്ത്യയ്ക്ക് ചില പ്രതീക്ഷകൾ നൽകി. രോഹിത്തിന്റെ തുടക്കത്തിലെ വെടിക്കെട്ടുകൾക്കുശേഷം നിശ്ശബ്ദമായ ഒന്നേകാൽ ലക്ഷം വരുന്ന നീലപ്പട അപ്പോൾ വീണ്ടുമൊന്ന് ഇരമ്പി. മുഹമ്മദ് സിറാജിനു പകരം ഷാമിയാണ് ബുമ്രയ്ക്കൊപ്പം പുതിയ പന്തെടുത്തത്. ഈ ലോകകപ്പിൽ ഇതുവരെ 9 ഇടംകൈ ബാറ്റർമാരെ ഷാമി പറഞ്ഞയച്ചുവെന്നതു കണക്കിലെടുത്തുള്ള മാറ്റം.
ഓസ്ട്രേലിയൻ ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ഇടം കയ്യൻമാരും. അപകടകരിയായ വാർണറെ (7) കോലിയുടെ കയ്യിലെത്തിച്ചുകൊണ്ട് ആ പ്രതീക്ഷ ഷമി കാക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മിച്ചൽ മാർഷിനെയും(15) സ്റ്റീവൻ സ്മിത്തിനെയും(4) പറഞ്ഞയച്ചുകൊണ്ട് ബുമ്ര ഓസ്ട്രേലിയയെ മൂന്നിന് 47 എന്നതിലേക്കു തള്ളിവിട്ടു.തന്റെ രണ്ടു വിക്കറ്റുകളും പതിവു വിട്ട് ആവേശപൂർവം ആഘോഷിക്കുന്ന ബുമ്രയെയാണ് സ്റ്റേഡിയം കണ്ടത്. ലോകകപ്പ് ഫൈനലിൽ തന്റെ പ്രകടനത്തിലൂടെ ടീം തിരിച്ചുവരുന്നുവെന്ന തോന്നലാകും അതിനു പ്രേരിപ്പിച്ചത്.
പക്ഷേ ട്രാവിസ് ഹെഡിനും(137) മാർനസ് ലെബുഷൈനും(58) വേറെ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ പ്രഹരിച്ചും ഓസ്ട്രേലിയ ആഗ്രഹിച്ച കൂട്ടുകെട്ട് ഇരുവരും പടുത്തുയർത്തി. രവീന്ദ്ര ജഡേജയ്ക്കോ കുൽദീപ് യാദവിനോ ആ കൂട്ടുകെട്ടിനെ തകർക്കാൻ പോന്ന ഒരു മാന്ത്രിക പന്ത് എറിയാൻ കഴിഞ്ഞില്ല.
എന്തൊരു ഗംഭീരമായ ലോകകപ്പാണ് ഇത് ട്രാവിസ് ഹെഡിന്! ടൂർണമെന്റിന്റെ തുടക്കത്തിൽ പരുക്കേറ്റ ഹെഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. കളിക്കാൻ ലഭിച്ച ആദ്യ അവസരത്തിൽ 59 പന്തിൽ സെഞ്ചറി നേടി! ദക്ഷിണാഫ്രിക്കക്കെതിരെയുള്ള സെമിയിൽ അർധ സെഞ്ചറിയോടെ മാൻ ഓഫ് ദ് മാച്ചായി. സെമിക്കു പിന്നാലെ ഫൈനലിലും കളിയിലെ താരമായി! സാക്ഷാൽ റിക്കി പോണ്ടിങ്ങിനും ആദം ഗിൽക്രിസ്റ്റിനും ശേഷം ലോകകപ്പ് ഫൈനലിൽ സെഞ്ചറി നേടുന്ന ഓസ്ട്രേലിയൻ താരം! ലബുഷൈന്റെ കാര്യവും വ്യത്യസ്തമല്ല. ടെസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ ലബുഷൈൻ ആദ്യം പ്രഖ്യാപിച്ച ഓസീസ് ടീമിൽ ഉണ്ടായിരുന്നില്ല. മറ്റൊരാൾക്കു പരുക്കേറ്റതു മൂലമാണ് ഈ താരം ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
ലോക ടെസ്റ്റ് ചാംപ്യൻ ഷിപ്പ് വിജയം, പിന്നാലെ ആഷസ്, ഇപ്പോൾ ഏകദിന ലോകകപ്പും! ഓസ്ട്രേലിയ നേട്ടങ്ങളുടെ നെറുകയിലാണ്. ബാറ്റർ ക്യാപ്റ്റന്മാർ കളം വാഴുന്ന ക്രിക്കറ്റിൽ ഇതാദ്യമായി ഒരു സ്പെഷലിസ്റ്റ് ബോളറായ ക്യാപ്റ്റൻ ഏകദിന ലോകകപ്പ് ഉയർത്തതും നരേന്ദ്രമോദി സ്റ്റേഡിയം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി ഇരമ്പിയാർക്കുന്ന സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പാറ്റ് കമിൻസ് അതു പാലിച്ചു.
∙ മുന്നിൽ കോലി, ഷമി
അഭിമാനത്തോടെ തന്നെയാണ് ടീം ഇന്ത്യ, പക്ഷേ മടങ്ങുന്നത്. വിരാട് കോലി എന്ന റൺ മെഷീനാണ് ബാറ്റർമാരിൽ മുന്നിൽ–765 റൺസ്, ബോളർമാരിൽ മറ്റാരുമല്ല, മുഹമ്മദ് ഷമി തന്നെ–24 വിക്കറ്റ്. കോലിക്കു പിന്നിൽ ബാറ്റർമാരിൽ രണ്ടാമത് ടീമിനെ മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ– 597 റൺസ്. ശ്രേയസ് അയ്യരും (530) കെ.എൽ.രാഹുലും (452) ആദ്യ പത്തിലുണ്ട്. ബോളർമാരിൽ ജസ്പ്രീത് ബുമ്ര(20) നാലാമതും.
സൂര്യകുമാർ യാദവിനു പകരം ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോർഡുള്ള അശ്വിൻ കളിക്കേണ്ടിയിരുന്നില്ലേ? ഹാർദിക് പാണ്ഡ്യയുടെ അഭാവം ഫൈനലിൽ ബാധിച്ചില്ലേ? ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഗെയിമിൽ പക്ഷേ ആ ‘എങ്കിലുകൾ’ക്ക് സ്ഥാനമില്ല. കാരണം ക്രിക്കറ്റ് മഹത്തായ അനിശ്ചിതത്വങ്ങളുടെ കളിയാണ്.ഈ ദിവസം ഇന്ത്യയുടേത് അല്ലാതായിപ്പോയി. അതുകൊണ്ട് ടീം ഇന്ത്യ ഒരു പരാജിതരുടെ സംഘമല്ല. കാരണം, ഞാൻ ആദ്യം പറഞ്ഞു, പതിനൊന്നിൽ ഒരേയൊരു കളിയാണ് അവർ തോറ്റത്!