അഹമ്മദാബാദിൽ ഹൃദയഭേദകമായതു സംഭവിച്ചു! പക്ഷേ കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ടീം ഇന്ത്യ ഉണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളൂ. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി.

അഹമ്മദാബാദിൽ ഹൃദയഭേദകമായതു സംഭവിച്ചു! പക്ഷേ കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ടീം ഇന്ത്യ ഉണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളൂ. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദിൽ ഹൃദയഭേദകമായതു സംഭവിച്ചു! പക്ഷേ കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ടീം ഇന്ത്യ ഉണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളൂ. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം, സെഞ്ചറിയോടെ മുന്നിൽ നിന്ന് നയിച്ച ട്രാവിസ് ഹെഡിന്‍റെ മികവിൽ ഓസ്ട്രേലിയ മറികടന്നതോടെ ഇന്ത്യൻ മണ്ണിൽ ജൊഹാനസ്ബര്‍ഗ് ആവർത്തിക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും  ജൊഹാനസ്ബര്‍ഗിലും ദുഃഖത്തോടെ നടന്നു നീങ്ങുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ ആരാധകരുടെ മനസ്സിലെ വേദനിക്കുന്ന ഓർമച്ചിത്രമാണ്. ഇത്തവണ ഫൈനലിൽ, നാലാം വിക്കറ്റിൽ ഹെഡും ലെബുഷെയ്നും ചേർന്ന് നടത്തിയ പോരാട്ടമാണ് പാറ്റ് കമ്മിൻസിനും കൂട്ടർക്കും തുണയായത്. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും അർധ സെഞ്ചറി നേടിയെങ്കിലും ഗാംഗുലിയെ പോലെ ഓസീസിനോട് പരാജയപ്പെട്ട നായകനായി മാറാനായിരുന്നു രോഹിത് ശർമയുടെ  വിധി. അതേസമയം, ആദ്യ രണ്ട് മത്സരത്തിൽ തോറ്റുകൊണ്ടായിരുന്നു ഓസീസ് ഇത്തവണ തുടങ്ങിയത്. അഫ്ഗാൻ ബോളർമാര്‍ക്കു മുന്നിൽ ഓസീസിന്റെ മുന്‍നിര ബാറ്റർമാർ തകർന്നടിഞ്ഞു. അവിടെ ചാരത്തിൽ നിന്നുയിര്‍ത്തെഴുന്നേൽക്കുന്ന മാക്സ്‌വെലിന്റെ ബാറ്റിങ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടങ്ങളിൽ ഒന്നാണ്. മത്സരത്തിൽ ഓസീസ് നേടിയ 293 റൺസിൽ 201 റൺസും പിറന്നത് മാക്സ്‌വെലിന്റെ ബാറ്റിൽ നിന്നായിരുന്നു. അതേസമയം, ചില പ്രതികാരമോഹങ്ങളുമായിട്ടാണ് ഇന്ത്യ ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയത്. 

രോഹിത് ശർമ (Photo by Punit PARANJPE / AFP)
ADVERTISEMENT

∙ ഗാംഗുലിയുടെ നഷ്ടം രോഹിത്തിന്‍റെയും

കപ്പിനും ചുണ്ടിനും ഇടയിൽ മോഹകപ്പ് അകന്നു പോയ രണ്ടാമത്തെ ചരിത്രമാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. ആദ്യത്തേത് 2003 മാര്‍ച്ച് 23ന് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിൽ. രണ്ടാം കിരീടം ലക്ഷ്യമിട്ടു വന്ന ഇന്ത്യയ്ക്ക് ഫൈനലിൽ എതിരാളികൾ ഓസ്ട്രേലിയ. ടോസ് അനുഗ്രഹിച്ചത് ഇന്ത്യയെയാണെങ്കിലും നായകൻ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിന് അയച്ചു. കളിയുടെ ആധിപത്യം മുഴുവൻ ഓസീസ് പിടിച്ചെടുക്കുന്ന കാഴ്ച വേദനയോടെയാണ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കണ്ടത്.

ഓപ്പണർമാരായ ആദം ഗില്‍ക്രിസ്റ്റ് 57 റൺസും മാത്യു ഹെയ്ഡൻ 37 റൺസുമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. പിന്നാലെ നായകൻ റിക്കി പോണ്ടിങ് ലോകകപ്പ് ഫൈനൽ കളിക്കുന്ന സമ്മർദം തെല്ലുമില്ലാതെ 140 റൺസുമായി പുറത്താകതെ നിന്നു. അര്‍ധ സെഞ്ചറിയുമായി ഡാമിയന്‍ മാര്‍ട്ടിനും (88*) നായകന് കരുത്തുറ്റ പിന്തുണ നൽകി. രണ്ടിന് 359 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് അവസാനിപ്പിച്ചത്. ‌‌

2003 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ തോൽവിയിൽ നിരാശരായി നിൽക്കുന്ന ക്യാപ്റ്റൻ സൗരവ് ഗാംഗുലി, കോച്ച് ജോൺ റൈറ്റ്, സച്ചിൻ (File Photo by WILLIAM WEST / AFP)

മികച്ച തുടക്കമാണ് ബോളിങ്ങിലും ഓസീസിന് ലഭിച്ചത്. ഗ്ലെൻ മഗ്രോ ആദ്യ ഓവറിൽതന്നെ സച്ചിനെ പുറത്താക്കി. മികച്ച രീതിയിൽ ബാറ്റ് വീശിയ  വിരേന്ദര്‍ സെവാഗിന്റെ (82 റണ്‍സ്) റൺഔട്ട് ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴിൽ വീഴ്ത്തി. അതിവേഗം സ്കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിച്ച ദാദയ്ക്കും (24 റൺസ്) അടിപതറി. ശാന്തമായി ദ്രാവിഡ് നങ്കൂരമിടുമെന്ന് തോന്നിപ്പിച്ചെങ്കിലും 47 റൺസുമായി വന്മതിലും വീണു. പിന്നെ ഇന്ത്യൻ ടീം അതിവേഗം കൂടാരം കയറി. കപിൽ ദേവിന് ശേഷം ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ നായകനായി മാറുന്നതിനുള്ള അവസരമാണ് പരാജയത്തോടെ ഗാംഗുലിക്ക് നഷ്ടമായത്. 

2003 ല്‍ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ഓസ്‌ട്രേലിയയുടെ മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് തലകുനിച്ച് വിഷാദഭാവത്തിൽ നിൽക്കുന്ന ഗാംഗുലിയുടെയും സച്ചിന്‍റെയും ദ്രാവിഡിന്‍റെയുമെല്ലാം ദുഃഖം ഇന്ത്യൻ ക്രിക്കറ്റിന്‍റെ നൊമ്പരക്കാഴ്ചയാണ്. 

ADVERTISEMENT

ചരിത്രത്തിലെ ആ കണ്ണീർക്കാഴ്ചയ്ക്കു പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രോഹിത് ശർമയും കൂട്ടരും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡയത്തിൽ മത്സരത്തിന് ഇറങ്ങിയത്. പക്ഷേ കാലം കാത്തുവച്ചത് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടു മടങ്ങിയ ഗാംഗുലിയുടെയും കൂട്ടരുടെയും വിധിയുടെ തനിയാവർത്തനത്തിനായിരുന്നു. ഇത്തവണ സ്വന്തം കാണികൾക്കു മുന്നിൽ രോഹിത് ശർമയും കൂട്ടരും പരാജയപ്പെട്ട് മടങ്ങുന്നത് ഓസീസിന്‍റെ ആറാം കിരീടധാരണം കണ്ടുകൊണ്ടാണ്. 

∙ തല കുനിച്ച ‘വന്മതിൽ’ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

2007 ൽ വലിയ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യൻ ടീം ലോകകപ്പിന് എത്തിയത്. ഗ്രെഗ് ചാപ്പൽ എന്ന കോച്ചും സീനിയർ താരങ്ങളുമായുള്ള സംഘർഷവും വാർത്തകളിൽ നിറഞ്ഞു നിന്ന കാലം. സൗരവ് ഗാംഗുലിയിൽനിന്ന് നായക പദവി ഏറ്റെടുത്ത രാഹുൽ ദ്രാവിഡിന്‍റെ കീഴിൽ മോഹക്കപ്പ് തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയോടും ബംഗ്ലദേശിനോടും തോറ്റു. പിന്നീട് ക്രിക്കറ്റിൽനിന്ന് വിരമിച്ച ദ്രാവിഡ് കോച്ചിന്‍റെ കുപ്പായമണിഞ്ഞു. നായകനായിരുന്നപ്പോൾ നഷ്ടപ്പെട്ടത്, രോഹിത്തിനെയും കൂട്ടരെയും മുൻനിർത്തി കോച്ചിന്‍റെ കുപ്പായത്തിൽ സ്വന്തമാക്കുന്നതിനായി തന്ത്രങ്ങളുടെ അമരത്ത് നിലയുറപ്പിച്ചു. 

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും (Photo by Punit PARANJPE / AFP)

പക്ഷേ, 2023ലും ലോകകപ്പ് രാഹുൽ ദ്രാവിഡിൽനിന്ന് അകന്ന് പോകുമ്പോഴും ആരാധകരുടെ മനസ്സിൽ ഇന്ത്യയുടെ ഉറച്ച പ്രതിരോധക്കോട്ടയായി എക്കാലവും വന്മതിൽ തുടരും. അതേസമയം, 2007 ലെ ഏകദിന ലോകകപ്പിലെ തോൽവി  ഇന്ത്യൻ ടീമിലെ തലമുറ മാറ്റത്തിന് വഴിതുറക്കാൻ പോന്നതായിരുന്നു. സീനിയർ താരങ്ങൾ മാറിനിന്ന 2007ലെ ട്വന്റി20  ലോകകപ്പ് ഇന്ത്യൻ ടീം നേടിയതോടെ എം.എസ്. ധോണിയെന്ന നായകൻ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവനായി. 2011 ഏകദിന ലോകകപ്പിലും ധോണി ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. പക്ഷേ ധോണിക്കും കാലം കരുതിവച്ചത് മറ്റൊരു നിയോഗമായിരുന്നു. 

ADVERTISEMENT

∙ ധോണിക്കായി ടീം ഇന്ത്യയുടെ മധുരപ്രതികാരം

ധോണിയെക്കുറിച്ച് ഓർക്കുന്ന ക്രിക്കറ്റ് പ്രേമികൾ മിക്കവരുടെയും മനസ്സിൽ തെളിയുന്ന ചിത്രം 2011 ലോകകപ്പ് ഫൈനിലാണ്. ശ്രീലങ്കയ്ക്കെതിരെ മനോഹര സിക്സർ.  ഗാലറികളെ പുളകം കൊളിച്ച രവി ശാസ്ത്രിയുടെ കമന്‍ററി എന്നിവയാണ്. 'Dhoniiiii finishes off in style. A magnificent strike into the crowd. India lift the World Cup after 28 years. The party's started in the dressing room. And it's an Indian captain, who's been absolutely magnificent, in the night of the final'

2011 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ എം.എസ്. ധോണി. Photo: INDRANIL MUKHERJEE / AFP

പക്ഷേ അയാളുടെ രാജ്യാന്തര ഏകദിനത്തിലെ അരേങ്ങറ്റവും അവസാന മത്സരവും റൺ ഔട്ടുകളുടെ കഥ പറയുന്നവയാണ്. ആദ്യ രാജ്യാന്തര ഏകദിനം ഡിസംബർ 23, 2004ന്. ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിൽ നേരിട്ട ആദ്യ പന്തിൽ പക്ഷേ, റൺ ഔട്ടായി ധോണി മടങ്ങി. അവസാന രാജ്യാന്തര ഏകദിന മത്സരം 2019 ലെ ലോകകപ്പ് സെമി ഫൈനലായിരുന്നു. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കിവീസിന് 239 റൺസ് മാത്രമാണ് നേടാനായത്. രോഹിത് ശർമയും വിരാട് കോലിയുമെല്ലാമുള്ള ഇന്ത്യൻ ബാറ്റിങ് നിര എളുപ്പത്തിൽ വിജയിക്കുമെന്നാണ് ക്രിക്കറ്റ് വിദ്ഗധർ പോലും കരുതിയത്. പക്ഷേ കിവി കൂട്ടത്തിന്‍റെ നായകൻ  കെയ്ൻ വില്യംസൺ പന്ത് ഏൽപിച്ചവർ എല്ലാം ഇന്ത്യയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചു.

സ്‌കോർ 24-4 എന്ന നിലയിൽ ഇന്ത്യ തകർന്ന് തുടങ്ങിയപ്പോൾ ധോണി ക്രീസിലെത്തി. പതിയെ തുടങ്ങി ധോണി 72 പന്തിൽ 50 റൺസ് നേടി. ജയത്തിലേക്കുള്ള കുതിപ്പിന് ഇന്ത്യയുടെ പ്രതീക്ഷയായി മാറിയ ധോണിക്ക് വിക്കറ്റുകൾക്ക് ഇടയിലെ ഓട്ടത്തിൽ പിഴച്ചു. രണ്ടാം റൺസെന്ന സ്വപ്നം മാത്രമല്ല മാർട്ടിൻ ഗുപ്റ്റിലിന്റെ ഡയറക്‌ട് ത്രോ സ്റ്റംപ് പിഴുതപ്പോൾ ധോണിക്ക് നഷ്ടമായത്, ഇന്ത്യയ്ക്ക് വിജയമെന്ന സ്വപ്നം കൂടിയായിരുന്നു. വിജയത്തോടെ ഫൈനലിൽ എത്തിയ വില്യംസനും കൂട്ടരും വിചിത്ര നിയമത്തോട് തോറ്റു. ഇംഗ്ലണ്ടിനെതിരെയുള്ള ഫൈനലിൽ ഇരുടീമുകളും നേടിയത് 241 റൺസ്. ബൗണ്ടറി കൂടുതൽ നേടിയതുകൊണ്ട് അന്നത്തെ നിയമപ്രകാരം ഇംഗ്ലണ്ട് ചാംപ്യന്മാരായി. 

ഇന്ത്യൻ ആരാധകൻ (Photo by Money SHARMA / AFP)

ഈ വർഷം സെമിയിലും ഇന്ത്യയ്ക്ക് എതിരാളികൾ കിവികളായിരുന്നു. ധോണിക്ക് വേണ്ടി രോഹിത് ശർമയും കൂട്ടരും കണക്ക് ചോദിച്ചു. അവസാന ഏകദിനത്തിൽ പരാജയപ്പെട്ട് കളം വിട്ട മുൻ ഇന്ത്യൻ നായകന് വേണ്ടി സ്വന്തം മണ്ണിൽ ന്യൂസീലൻഡിനോട് ഇന്ത്യ പകരം വീട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി വിരാടും ശ്രേയസും സെഞ്ചറി നേടി. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ആദ്യമായി 50 സെഞ്ചറികൾ നേടുന്ന താരമായി കോലി മാറിയതും ഈ മത്സരത്തിലാണ്. 397 റൺസിന്റെ കൂറ്റൻ ലക്ഷ്യം ന്യൂസീലൻഡിന് സമ്മാനിച്ച ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി ബോളിങ് യൂണിറ്റിനെ നയിച്ചു. ന്യൂസീലൻഡ് 48.5 ഓവറിൽ 327 ഓൾ ഔട്ടായി. ഷമി നേടിയത് 7 വിക്കറ്റെന്ന നേട്ടം.

∙ ‘ഹിറ്റ്മാൻ’ ആൻഡ് ഷമി ഷോ

സിക്സറുകളുടെ പെരുമഴക്കാലം ക്രീസിൽ തീർത്ത രോഹിത് എന്ന ഹിറ്റ്മാനും കണക്കു തീർക്കാൻ ആഗ്രഹിച്ചാണ് 2023 ലോകകപ്പിന് എത്തിയത്. ആ കണക്കുതീർക്കൽ പക്ഷേ, തനിക്ക് അവസരം നിഷേധിച്ചവരോടും ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തോടുമായിരുന്നു. 2011 ലെ ലോകകപ്പ് ടീമിൽ മോശം ഫോമിനെത്തുടർന്ന് രോഹിത്തിന് അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പ് നേടി ടീം ഇന്ത്യ സച്ചിനെ തോളിലേറ്റി വാങ്ക‍ഡേയിൽ മൈതാനത്തിന് വലംവയ്ക്കുന്ന കാഴ്ച മാത്രമല്ല സ്വന്തം നാട്ടിൽ കാണികൾക്ക് മുന്നിൽ വിജയകിരീടം ചൂടാനുള്ള അവസരം കൂടിയാണ് അന്ന് രോഹിത്തിന് നഷ്ടമായത്. 

ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഡേവിഡ് വാർണറുടെ വിക്കറ്റു വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ ആഹ്ലാദം (Photo by Sajjad HUSSAIN / AFP)

കുറച്ചു കാലത്തേക്ക് ഇതു തന്നെ നിരാശപ്പെടുത്തിയിരുന്നുവെന്ന് രോഹിത്ത്‌തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കപിൽ ദേവിനും ധോണിക്കും ശേഷം വിശ്വകിരീടം ചൂടിയ ടീം ഇന്ത്യയുടെ നായകനായി മാറാനുള്ള മോഹമാണ് ട്രാവിസ് ഹെഡും ലെബുഷെയ്നും തല്ലിതകർത്തത്. അതേസമയം ഈ ലോകകപ്പ് ഹാർദിക്ക് പാണ്ഡ്യയുടെ പരുക്ക് കാരണം ടീമിലെത്തിയ മുഹമ്മദ് ഷമിയുടെ  ഉയിര്‍ത്തെഴുന്നേൽപ്പിന്‍റെ ചരിത്രത്തിനുകൂടിയാണു തിരികൊളുത്തിയത്. ഏകദിനത്തിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനം (ന്യൂസീലൻഡിനെതിരെ 7/57) സ്വന്തം പേരിലാക്കിയാണ് ഷമിയുടെ ലോകകപ്പിനു തിരശീല വീഴുന്നത്. ഇത്തവണ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും ഷമിതന്നെ. പരിഹാസത്തിൽനിന്ന് നേട്ടങ്ങളിലേക്ക് പർവതാരോഹരണം നടത്തുകയായിരുന്നു ഷമി.

English Summary:

How Team India Seeks Revenge in the 2023 World Cup Cricket Matches?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT