സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യൻ രാജ്യങ്ങളിൽത്തന്നെ പരമോന്നത നീതിന്യായ കോടതിയിലേക്ക് എത്തുന്ന ആദ്യ വനിതയാണ് ഫാത്തിമ ബീവി. ആ യാത്രയിൽ കല്ലുകടി ഉണ്ടായത് ഒരിക്കൽ മാത്രം. രാഷ്ട്രീയം കൂടി ഇഴചേർന്ന ഗവർണർ പദവി വഹിച്ചപ്പോൾ ചില വിവാദങ്ങൾക്കും ഇടയായി. സംഭവബഹുലമായിരുന്നു ആ ജീവിതം.

ജസ്റ്റിസ് ഫാത്തിമ ബീവി (ചിത്രം ∙ മനോരമ ആർക്കൈവ്)

ഹോസ്റ്റലിൽ കൂട്ട് ഗൗരിയമ്മ, പഠനമെല്ലാം സ്കോളർഷിപ്പിലൂടെ

ADVERTISEMENT

സ്കോളർഷിപ് വാങ്ങിയാണ് ഫാത്തിമ ബീവി സ്കൂളിലും കോളജിലും പഠനം പൂർത്തിയാക്കിയത്. സ്ത്രീകൾക്കിടയിൽ വിദ്യാഭ്യാസം വ്യാപകമാകുന്ന കാലമാണ്. അറിവിന്റെ വഴികൾ തേടിപ്പിടിച്ചായിരുന്നു ഫാത്തിമ ബീവിയുടെ യാത്ര. സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരനായ പത്തനംതിട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാ ബീവിയുടെയും മകളായി 1927 ഏപ്രിൽ 30ന് ജനനം. അഞ്ച് സഹോദരിമാരും രണ്ട് സഹോദരന്മാരും. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. പത്താം ക്ലാസിൽ (സിക്‌സ്‌ത് ഫോറം) 12 പെൺകുട്ടികളുൾപ്പടെ 30 പേരുണ്ടായിരുന്നു. അതിൽ രണ്ടു പേർ മാത്രമേ എസ്‌എസ്‌എൽസി ആദ്യ ശ്രമത്തിൽ പാസായുള്ളൂ. 1943ൽ ഫാത്തിമ ബീവി എസ്‌എസ്‌എൽസി പാസാകും മുൻപ് മുസ്‌ലിം വനിതകൾക്കിടയിൽനിന്ന് ഒന്നോ രണ്ടോ പേരേ പത്തനംതിട്ടയിൽ മെട്രിക്കുലേഷൻ പാസായിട്ടുള്ളൂ. 

അവിടുത്തെ സ്‌ത്രീകൾക്കിടയിൽനിന്ന് ആദ്യം കോളജിൽ പോയവർ ജില്ലാ റജിസ്‌ട്രാറായി വിരമിച്ച തങ്കപിള്ള അമ്മാളും ഡിഇഒ ആയി വിരമിച്ച ബി.എസ്.രാജമ്മാളുമാണ്. ഇന്റർമീഡിയറ്റിന് തിരുവനന്തപുരത്തായി പഠനം. തിരുവിതാംകൂറിൽ അക്കാലം പെൺകുട്ടികൾക്ക് കോളജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരം വിമൻസ് കോളജ് മാത്രം. തെക്കോട്ടുള്ളവർ അരൂർ കടത്ത് കടക്കുന്നതു മടിച്ച് തിരുവനന്തപുരത്തേ ഉപരിപഠനത്തിനു പോകൂ. അന്ന് പത്തനംതിട്ടയിലെ കുമ്പഴ പാലമില്ല. ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോൾ ആറ് കവിഞ്ഞൊഴുകും. മുസ്‌ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇംഗ്ലിഷ് സ്‌കൂളിൽ ഫീസ് ഇളവും സ്‌കോളർഷിപ്പും ഹബീബുള്ള ദിവാൻ ഏർപ്പാടു ചെയ്‌തിരുന്നു. സ്‌കൂളിലും കോളജിലും ഫാത്തിമ ബീവി ഈ സ്‌കോളർഷിപ് വാങ്ങിയാണ് പഠിച്ചത്. തിരുവനന്തപുരത്ത് ഹോസ്റ്റലിൽ കൂട്ട് ലോ കോളേജ് വിദ്യാർഥിനി കെ.ആർ.ഗൗരിയമ്മ. 

ജസ്റ്റിസ് ഫാത്തിമ ബീവി (ചിത്രം ∙ മനോരമ)

∙ ശാസ്ത്രപഥത്തിൽനിന്ന് നിയമ വഴിയിലേക്ക് തിരിച്ചു വിട്ട പിതാവ് 

രസതന്ത്രത്തിൽ ബിരുദം ഒന്നാം ക്ലാസിൽ പാസായപ്പോൾ ബിരുദാനന്തര ബിരുദത്തിന് ചേരാൻ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിർബന്ധപൂർവം നിയമവഴിയിലേക്ക് തിരിച്ചുവിട്ടത് ബാപ്പയായിരുന്നു. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. അവിടെയും ഒന്നാം ക്ലാസിൽ സ്വർണ മെഡലോടെ വിജയം. 1950 നവംബർ 14ന് അഭിഭാഷകയായി നീതിന്യായ മേഖലയിലെ ദീർഘയാത്ര ആരംഭിച്ചു. അപ്രന്റീസ് ആയിരുന്നപ്പോൾ പത്തനംതിട്ട മുൻസിഫ് കോടതിയിൽ വല്ലപ്പോഴും പോകുമായിരുന്നു. വടശേരിക്കരയിൽ നിന്നൊരു സി.ജി.ഏബ്രഹാം കൊല്ലം കോടതിയിൽ കൂടെയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഹൈക്കോടതി റജിസ്‌ട്രാറായി. കൊല്ലം കോടതിയിലാണ് ഫാത്തിമ ബീവി അഭിഭാഷകയായി കൂടുതലും പ്രാക്‌ടീസ് ചെയ്‌തത്. തട്ടമിട്ട മുസ്‌ലിം സ്ത്രീ വക്കീൽ വേഷത്തിൽ കോടതിയിൽ വരുമ്പോൾ മുറുമുറുത്തവർ ഏറെയായിരുന്നു.  

ADVERTISEMENT

അക്കാലം പത്തനംതിട്ട ജില്ല രൂപീകരിച്ചിട്ടില്ല. എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുൻസിഫായി. പരീക്ഷയിലൂടെ ജഡ്ജിമാരെ കണ്ടെത്തിയ ആദ്യ ബാച്ചിലാണ് അവർ ഉൾപ്പെട്ടത്. അതിനു മുൻപ് സർക്കാർ താൽപര്യപ്രകാരം ജുഡീഷ്യൽ നിയമനങ്ങൾ നടത്തുകയായിരുന്നു പതിവ്. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 1974ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഹൈക്കോടതിയിൽനിന്നു വിരമിച്ച് അൽപകാലം കഴിഞ്ഞാണ് സുപ്രീം കോടതിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടത്. 1989 ഒക്ടോബറിൽ അവർ സുപ്രീം കോടതി ജഡ്ജിയാകുമ്പോൾ ചരിത്രം തിരുത്തപ്പെടുകയായിരുന്നു. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളിൽ തന്നെ പരമോന്നത നീതിപീഠത്തിൽ എത്തുന്ന ആദ്യ വനിതയാണ് അവർ. സുപ്രീം കോടതിയിൽ നിന്ന് 1992ൽ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായി. പിന്നീട് തമിഴ്നാട് ഗവർണറും.

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മറ്റൊരു ചിത്രം (മനോരമ)

സുപ്രധാന വിധികള്‍, ചരിത്രത്തിന്റെ ഭാഗം

സുപ്രീം കോടതിയ‌ിലെ ആദ്യ വനിതാ ജഡ്ജി എന്ന നിലയിൽ ജസ്റ്റിസ് ഫാത്തിമ ബീവി ഭാഗമായ വിധിന്യായങ്ങളും ചരിത്രമാണ്. 1991ലെ കർണാടക പട്ടികജാതി, പട്ടികവർഗ സംവരണവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ഫാത്തിമ ബീവി ഭാഗമായിരുന്നു. ഭരണകൂടമോ അതിന്റെ അധികാരം കയ്യാളുന്നവരോ പൗരന്മാർക്കെതിരെ സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികൾക്കെതിരെ ഭരണഘടന നൽകുന്ന സംരക്ഷണവും അവർ തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊലപാതക കേസുകളിൽ എന്തെങ്കിലും സംശയം അവശേഷിക്കുന്നു എങ്കിൽ പ്രതി ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന അവരുടെ വിധിയും ചരിത്രമാണ്. ‌‌

ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തിലും ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പേര് വളരെ പ്രധാനമാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്ക് രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ പൗരരായിരിക്കണമെന്നില്ല, മറിച്ച് താമസക്കാരായാൽ മതി എന്ന അവരുടെ വിധി ചരിത്രത്തിന്റെ ഭാഗമാണ്. 

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കൊപ്പം ജസ്റ്റിസ് ഫാത്തിമ ബീവി (ഫയൽ ചിത്രം ∙ മനോരമ ആർക്കൈവ്)
ADVERTISEMENT

∙ ജയലളിതയെ മുഖ്യമന്ത്രിയാക്കി, കരുണാനിധിയുടെ പാതിരാത്രി അറസ്റ്റ് 

തമിഴ്നാട് രാഷ്ട്രീയ നാടകങ്ങളാൽ ജ്വലിച്ച കാലം. ജയലളിതയും കരുണാനിധിയും തമിഴ്നാട് രാഷ്ട്രീയം മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും നിർണായക നീക്കങ്ങൾ നടത്തുന്ന സമയം കൂടിയായിരുന്നു ഇത്. ഈ സമയത്താണ് ഫാത്തിമ ബീവി ഗവർണർ സ്ഥാനം  വഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ അണ്ണാഡിഎംകെ നേതാവ് ജെ.ജയലളിതയെ മുഖ്യമന്ത്രിയാക്കിയത് വിവാദമായി. കാരണം ജയലളിത അപ്പോൾ എംഎൽഎ ആയിരുന്നില്ല. മാത്രമല്ല അവർക്കതിരെ കോടതിയിൽ കേസുകളുമുണ്ടായിരുന്നു. രണ്ടു വർഷത്തിലേറെ തടവുശിക്ഷ ഒരു കേസിൽ കോടതി വിധിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാത്ത ഗവർണറുടെ തീരുമാനത്തെ സുപ്രീം കോടതിയും വിമർശിച്ചു. ജയലളിത മുഖ്യമന്ത്രിയാകാൻ അയോഗ്യയാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാൽ താൻ ചെയ്തത് ശരിയായ നടപടിയാണെന്ന് വിരമിച്ച ശേഷം ഫാത്തിമ ബീവി വ്യക്തമാക്കിയിരുന്നു. 

മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, ഭാര്യ ഉഷ നാരായണൻ, മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി എന്നിവർക്കൊപ്പം ജസ്റ്റിസ് ഫാത്തിമ ബീവി (ഫയൽ ചിത്രം ∙ മനോരമ ആർക്കൈവ്)

കരുണാനിധിയുടെ അറസ്റ്റും സഭയിലെ അംഗബല തർക്കങ്ങളും അക്കാലത്ത് കോലാഹലമുയർത്തി. മാനസിക സമ്മർദം നേരിടേണ്ടി വന്നിരുന്നു അക്കാലത്ത്. പക്ഷേ, ആർക്കും വഴങ്ങാതെ നിയമവും ചട്ടവും പാലിക്കാനായിരുന്നു അവരുടെ ശ്രമം. കരുണാനിധിയുടെ അറസ്റ്റും തുടർന്ന് കേന്ദ്രമന്ത്രിമാരെ പൊലീസ് കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയും മൂലം അടൽ ബിഹാരി വാജ്പേയി സർക്കാർ ഗവർണർ ഫാത്തിമ ബീവിയെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു. ഗവർണർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകാൻ വൈകിയെന്നും കേന്ദ്രമന്ത്രിസഭയ്ക്ക് പരാതിയുണ്ടായി. എന്നാൽ മന്ത്രിസഭാ തീരുമാനം വരും മുൻപേതന്നെ ഗവർണർ രാജിവച്ചു. നീതിപാതയിലെ ധീര വനിതയായ ജസ്റ്റിസ് ഫാത്തിമ ബീവിയെ തേടി സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ‘കേരളപ്രഭ’ പുരസ്കാരമെത്തിയത് അടുത്തയിടെ. അത് ഏറ്റുവാങ്ങും മുൻപ് സംഭവബഹുലമായ ആ ജീവിതം അവസാനിച്ചു. 

English Summary:

Life of Fathima Beevi, India`s First Woman Supreme Court Judge and Former Tamil Nadu Governor