2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്നു ചോദിച്ചാല്‍, നിസംശയം പറയാം, അത് ഫൈനൽ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പ് നേടിയത് തന്നെയാണ്. ലോകകപ്പിൽ സെമി ഉൾപ്പെടെ അതുവരെ നടന്ന 10 മത്സരങ്ങളിൽ ഒന്നിൽപോലും പരാജയമറിയാതെ കുതിച്ചുകയറിയ ഇന്ത്യയെ ആണ് ഓസീസ് തകർത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ എത്രയോ മേലെ ആണെന്നത് നിസംശയം പറയാം. എന്നാൽ, ഈ ലോകകപ്പിലെ പ്രകടനം വച്ചു നോക്കുമ്പോൾ ടീം ഓസീസ് ടീം ഇന്ത്യയെക്കാൾ വളരെ പിന്നിലായിരുന്നു. പ്രാഥമികഘട്ട മത്സരത്തിൽ ഓസീസിനെ ഉൾപ്പെടെ പരാജയപ്പെടുത്തി മുന്നേറിയ ടീം ഇന്ത്യയുടെ ഫൈനൽ പരാജയം ആർക്കും വിശ്വസിക്കാന്‍ പോലും പറ്റുന്നതിനും അപ്പുറമായിരുന്നു.

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്നു ചോദിച്ചാല്‍, നിസംശയം പറയാം, അത് ഫൈനൽ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പ് നേടിയത് തന്നെയാണ്. ലോകകപ്പിൽ സെമി ഉൾപ്പെടെ അതുവരെ നടന്ന 10 മത്സരങ്ങളിൽ ഒന്നിൽപോലും പരാജയമറിയാതെ കുതിച്ചുകയറിയ ഇന്ത്യയെ ആണ് ഓസീസ് തകർത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ എത്രയോ മേലെ ആണെന്നത് നിസംശയം പറയാം. എന്നാൽ, ഈ ലോകകപ്പിലെ പ്രകടനം വച്ചു നോക്കുമ്പോൾ ടീം ഓസീസ് ടീം ഇന്ത്യയെക്കാൾ വളരെ പിന്നിലായിരുന്നു. പ്രാഥമികഘട്ട മത്സരത്തിൽ ഓസീസിനെ ഉൾപ്പെടെ പരാജയപ്പെടുത്തി മുന്നേറിയ ടീം ഇന്ത്യയുടെ ഫൈനൽ പരാജയം ആർക്കും വിശ്വസിക്കാന്‍ പോലും പറ്റുന്നതിനും അപ്പുറമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്നു ചോദിച്ചാല്‍, നിസംശയം പറയാം, അത് ഫൈനൽ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പ് നേടിയത് തന്നെയാണ്. ലോകകപ്പിൽ സെമി ഉൾപ്പെടെ അതുവരെ നടന്ന 10 മത്സരങ്ങളിൽ ഒന്നിൽപോലും പരാജയമറിയാതെ കുതിച്ചുകയറിയ ഇന്ത്യയെ ആണ് ഓസീസ് തകർത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ എത്രയോ മേലെ ആണെന്നത് നിസംശയം പറയാം. എന്നാൽ, ഈ ലോകകപ്പിലെ പ്രകടനം വച്ചു നോക്കുമ്പോൾ ടീം ഓസീസ് ടീം ഇന്ത്യയെക്കാൾ വളരെ പിന്നിലായിരുന്നു. പ്രാഥമികഘട്ട മത്സരത്തിൽ ഓസീസിനെ ഉൾപ്പെടെ പരാജയപ്പെടുത്തി മുന്നേറിയ ടീം ഇന്ത്യയുടെ ഫൈനൽ പരാജയം ആർക്കും വിശ്വസിക്കാന്‍ പോലും പറ്റുന്നതിനും അപ്പുറമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്നു ചോദിച്ചാല്‍, നിസംശയം പറയാം, അത് ഫൈനൽ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പ് നേടിയത് തന്നെയാണ്. ലോകകപ്പിൽ സെമി ഉൾപ്പെടെ അതുവരെ നടന്ന 10 മത്സരങ്ങളിൽ ഒന്നിൽപോലും പരാജയമറിയാതെ കുതിച്ചുകയറിയ ഇന്ത്യയെ ആണ് ഓസീസ് തകർത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ എത്രയോ മേലെ ആണെന്നത് നിസംശയം പറയാം. എന്നാൽ, ഈ ലോകകപ്പിലെ പ്രകടനം വച്ചു നോക്കുമ്പോൾ ടീം ഓസീസ് ടീം ഇന്ത്യയെക്കാൾ വളരെ പിന്നിലായിരുന്നു. പ്രാഥമികഘട്ട മത്സരത്തിൽ ഓസീസിനെ ഉൾപ്പെടെ പരാജയപ്പെടുത്തി മുന്നേറിയ ടീം ഇന്ത്യയുടെ ഫൈനൽ പരാജയം ആർക്കും വിശ്വസിക്കാന്‍ പോലും പറ്റുന്നതിനും അപ്പുറമായിരുന്നു. 

ഏകദിന ലോകകപ്പിൽ ആരും വലിയ ടീമുകളല്ലെന്ന് ഇന്ത്യൻ താരം വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു. വലിയ ടീമുകളെന്ന പേരിൽ ചിലരിൽ മാത്രം ശ്രദ്ധയൂന്നുമ്പോഴാണ് അട്ടിമറികൾ സംഭവിക്കുന്നത് എന്നായിരുന്നു കോലിയുടെ പക്ഷം. ലോകകപ്പിനെത്തിയ ചെറിയ ടീമുകളെ എന്നും പുച്‌ഛത്തോടെ മാത്രമേ ഓസ്‌ട്രേലിയൻ മുൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ് കണ്ടിട്ടുള്ളൂ. എന്നാൽ ചില വമ്പൻ ടീമുകളെ നാണംകെടുത്തി, ചെറുമീനുകൾ തലയുയർത്തി നടന്ന ചരിത്രമാണ് ലോകകപ്പിൽ കൊച്ചു ടീമുകൾക്ക് പറയാനുള്ളത്. 

വിരാട് കോലി (Photo: ICC)
ADVERTISEMENT

ഫൈനൽ മത്സരത്തിന് പുറമേ 2023 ലോകകപ്പിൽ മറ്റ് 5 മത്സരങ്ങളുടെ ഫലം തീർത്തും അപ്രതീക്ഷിതമായിരുന്നു. വലിയ ടീമെന്ന് മേനി നടിച്ച 5 ടീമുകൾ കുഞ്ഞൻ ടീമുകളുടെ മുന്നിൽ മുട്ടുമടക്കിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാൻ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും 1992ലെ ചാംപ്യൻമാരായ പാക്കിസ്ഥാനെയും 1996ലെ ചാംപ്യൻമാരായ ശ്രീലങ്കയേയും പരാജയപ്പെടുത്തിയപ്പോൾ നെതർലൻഡ്സിനു മുന്നിൽ അടിപതറിയത് ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലദേശിനുമാണ്. കുഞ്ഞൻ ടീമുകൾക്കുമുന്നിൽ വമ്പൻ ടീമുകൾ അടിതെറ്റുന്നത് ഇതാദ്യമല്ല. ലോകകപ്പിലെ വലിയ അട്ടിമറികളിലൂടെ...

‘ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ’ മാറിയാൽ ജയമോ തോൽവിയോ പുൽകാം. ഭാഗ്യനിർഭാഗ്യങ്ങളുടെയും അനശ്ചിതത്വങ്ങളുടെയും കളിയാണ് ഒാരോ ക്രിക്കറ്റ് മത്സരവും.  കരുത്തിലും തന്ത്രങ്ങളിലും ഒരേ ശക്തിയോടെ ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ ജയം ആർക്കൊപ്പം വേണമെങ്കിലും നിൽക്കാം. കട്ടയ്ക്ക് കട്ട നിൽക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടമാകുമ്പോൾ തീപാറുന്ന ആവേശം ഉറപ്പ്. എന്നാൽ കുഞ്ഞൻമാരായ ടീമുകൾ വലിയ ടീമുകളോട് മത്സരിക്കുമ്പോൾ വിജയികളെ നമ്മൾ നേരത്തെ ‘ഉറപ്പിക്കും’. ആ മത്സരങ്ങൾക്ക് ആവേശവും കുറയും. കാണികളും കുറവ്. മത്സരങ്ങൾ നേരംകൊല്ലികളായി മാറാം. 

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടങ്ങൾക്ക് ലോകകപ്പോളം പഴക്കമുണ്ട്. നേരംകൊല്ലികൾ എന്ന് ആക്ഷേപിച്ച് കുഞ്ഞൻടീമുകളെ നിസാരവൽക്കരിച്ച ചരിത്രമേറെ. ബർമുഡയും നമീബിയയും സിംബാബ്‌വെയും കെനനിയയും അഫ്ഗാനിസ്ഥാനും അയർലൻഡും നെതർലൻഡ്സുമൊക്കെ വിവിധ ലോകകപ്പുകളിൽ സാന്നിധ്യം അറിയിച്ച കൊച്ചുടീമുകളാണ്. ഇവരിൽ ചില ടീമുകൾ പിന്നീട് ടെസ്റ്റ് പദവി തന്നെ സ്വന്തമാക്കി രാജ്യാന്തരക്രിക്കറ്റിന്റെ ഭാഗമായതും ചരിത്രം. 

2023 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അഫിഗാനിസ്ഥാൻ വിജയം നേടിയ മത്സരത്തിന് ശേഷം കൈകൊടുക്കുന്ന പാക്ക് നായകൻ ബാബർ അസമും അഫ്ഗാൻ താരം റാഷിദ് ഖാനും. (Photo by: Sathish BABU / AFP)

പക്ഷേ കഥ മാറിയ കഥയുമുണ്ട് ലോകകപ്പിന് പറയാൻ. ഇത്തവണതന്നെ ക്രിക്കറ്റിലെ ഒന്നാം നിരക്കാരായിരുന്ന ഒരു ടീമിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്. ആദ്യ രണ്ട് തവണയും ലോകകപ്പ് ഏറ്റുവാങ്ങിയ വെസ്റ്റിൻഡീസിന് ഇക്കുറി യോഗ്യത നേടാൻപോലുമായില്ല.  കുഞ്ഞൻമാർ അൽഭുതം കാട്ടിയ ചരിത്രമുണ്ട് ലോകകപ്പ് ടൂർണമെന്റുകൾക്ക് പറയാൻ. ചെറു ടീമുകളോട് തോൽവി നേരിട്ടതോടെ വമ്പൻ ടീമുകളുടെ തുടർന്നുള്ള യാത്രയ്ക്ക് അത് വിഘാതമായി. അപ്രതീക്ഷിത തോൽവി അവരെ നോക്കൗട്ട് റൗണ്ടുകളിൽനിന്നുപോലും അകറ്റിനിർത്തി. വമ്പൻ ടീമുകളെ തോൽപിച്ച കുഞ്ഞൻ ടീമുകളെ അടുത്തറിയാം........ 

ADVERTISEMENT

∙ ‘അട്ടിമറി’ക്ക് തുടക്കമിട്ട് ശ്രീലങ്ക, ആദ്യ ഇര ഇന്ത്യ

ലോകകപ്പ് ചരിത്രത്തിലെ ആദ്യ അട്ടിമറി നടന്നത് 1979ൽ ഇംഗ്ലിഷ് മണ്ണിൽ നടന്ന രണ്ടാം ലോകകപ്പ്  ടൂർണമെന്റിലാണ്. ടെസ്റ്റ് പദവി ഇല്ലാതിരുന്നിട്ടുകൂടി 1979 ലോകകപ്പിന് യോഗ്യത ലഭിച്ചത് രണ്ട് രാജ്യങ്ങൾക്ക് മാത്രം: ശ്രീലങ്കയും കാനഡയും. രാജ്യാന്തരക്രിക്കറ്റിൽ ശൈശവദിശയിലായിരുന്നു ശ്രീലങ്ക അന്ന്. മാഞ്ചസ്റ്ററിൽ നടന്ന ടൂർണമെന്റിലെ 9–ാം മത്സരത്തിൽ ഏറ്റുമുട്ടിയത് ഇന്ത്യയും ലങ്കയും. പക്ഷേ ആ ലോകകപ്പിൽ അവർ ചരിത്രംകുറിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ അട്ടിമറി നടന്നത് ഇന്ത്യയ്ക്കെതിരെയാണ്.

1932ൽത്തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ചരിത്രമാണ് ഇന്ത്യയുടേത്. 1974ൽ ആദ്യ ഏകദിനമത്സരവും ഇന്ത്യ കളിച്ചു. ഇന്ത്യൻ ടീമിൽ കപിൽദേവ്, സുനിൽ ഗാവസ്കർ, ബിഷൻ സിങ് ബേദി, ഗുണ്ടപ്പ വിശ്വനാഥ്, മൊഹീന്ദർ അമർനാഥ്, തുടങ്ങിയ മഹാൻമാർ അണിനിരന്ന കാലമാണ്. ഇന്ത്യൻ നായകൻ എസ്. വെങ്കട്ടരാഘവൻ. പക്ഷേ ലങ്ക ഇന്ത്യയെ 47 റൺസിന് തോൽപ്പിച്ച്  ലോകകപ്പ് ചരിത്രത്തിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കി.  സുനിൽ വെറ്റിമുനി, റോയ് ഡയസ്, ദുലീപ് മെൻഡീസ്  എന്നീ ബാറ്റർമാർ നേടിയ അർധസെഞ്ചറികളുടെ ബലത്തിൽ ലങ്ക 238 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

1979ലെ ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. (ഫയൽ ചിത്രം: മനോരമ)

ഏകദിനക്രിക്കറ്റിൽ ശ്രീലങ്ക നേരത്തെ 4 മത്സരങ്ങൾ കളിച്ചിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ ഇത്തവണ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയവും കുറിച്ചാണ് ലങ്ക മടങ്ങിയത്. പിന്നീട് 1996ൽ ലോകകപ്പ് തന്നെ ഏറ്റുവാങ്ങി തങ്ങൾ ചെറിയ ടീമേയല്ലെന്ന് ശ്രീലങ്ക തെളിയിച്ചു. ഇതുകൂടാതെ 2007, 2011 ലോകകപ്പുകളിൽ ഫൈനലിലും കടന്നു. 

ADVERTISEMENT

∙ 1983: അട്ടിമറിച്ച് കിരീടം ചൂടി ഇന്ത്യ, ഓസ്ട്രേലിയയെ തോൽപിച്ച് സിംബാബ്‌വെ

3 അട്ടിമറികൾക്കാണ് മൂന്നാമത് പ്രുഡൻഷ്യൽ കപ്പ് സാക്ഷ്യം വഹിച്ചത്. അരങ്ങേറ്റക്കാരായ സിംബാബ്‌വെ പരാജയപ്പെടുത്തിയത് ഒരു നൂറ്റാണ്ടിലേറെ ലോകക്രിക്കറ്റിലുള്ള ഓസ്ട്രേലിയെയാണ്. രണ്ടു തവണ ലോക കിരീടം ചൂടിയ വെസ്റ്റിൻഡീസിനെ ഇന്ത്യ തോൽപ്പിച്ചപ്പോൾ അത് കായികചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമായി. 

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറിയായി ഇന്നും വിശേഷിപ്പിക്കപ്പെടുന്നത് 1983 ലോകകപ്പ് പ്രാഥമിക റൗണ്ടിൽ കരുത്തരായ ഓസ്ട്രേലിയയെ സിംബാബ്‌വെ പരാജയപ്പെടുത്തിയ കഥയാണ്. സിംബാബ്‌വെയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു അത്. നോട്ടിങ്ഹാമിൽ 13 റൺസിന്റെ ജയം. സിംബാബ്‌വെ നായകൻ ഡങ്കൺ ഫ്ലെച്ചർ നേടിയ 69 റൺസ് അദ്ദേഹത്തിന് കളിയിലെ കേമൻ പട്ടവും സമ്മാനിച്ചു. 

1983ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിനൊപ്പം. (ഫയൽ ചിത്രം: മനോരമ)

ഇതിഹാസങ്ങളായ ഡെന്നിസ് ലിലി, ജെഫ് തോംസൻ, റോഡ്നി മാർഷ്, അലൻ ബോഡർ എന്നിവർ അണിനിരന്ന ടീമായിരുന്നു ഓസീസിന്റേത്. ജയിക്കാൻ 239 റൺസ് മതിയായിരുന്ന ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണത് 61 റൺസിൽ നിൽക്കുമ്പോഴാണ്. ഉറപ്പായിരുന്ന ജയമാണ് മികച്ച ഫീൽഡിങ്ങിലൂടെ സിംബാബ്‌വെ തിരിച്ചുപിടിച്ചത്. ഒൻപത് ദിവസത്തിനുശേഷം ഇതേ സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ചെങ്കിലും നായകൻ കപിൽദേവ് പുറത്താവാതെ നേടിയ 175 ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ കായികചരിത്രത്തിലെ ഏറ്റവും മഹത്തായ നേട്ടം എന്നു വിശേഷിപ്പിക്കുന്നത് 1983ലെ മൂന്നാമത് പ്രുഡൻഷ്യൽ ലോകകപ്പ് വിജയമാണ്. കപിൽദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യയുടെ സാധ്യത പ്രതീക്ഷകൾക്കു വകനൽകുന്നതായിരുന്നില്ല. സെമി ഫൈനലിൽ കടക്കുമെന്ന പ്രതീക്ഷ പോലുമില്ലായിരുന്ന ആ ‘കുഞ്ഞൻ’ ടീമാണ് ഫൈനലിൽ ക്ലൈവ് ലോയ്ഡിന്റെ കരുത്തരായ വെസ്‌റ്റിൻഡീസിനെ മുട്ടുകുത്തിച്ച് ലോകകപ്പിൽ ചുംബിച്ചത്.

ലോകകപ്പ് തുടങ്ങുന്നതിനുമുൻപ്, കിരീടം നേടാൻ ഇന്ത്യക്ക് ക്രിക്കറ്റ് പണ്ഡിതന്മാർ നൽകിയ സാധ്യത രണ്ട് ശതമാനത്തിൽ താഴെയായിരുന്നു. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യത അന്ന് ക്രിക്കറ്റ് ലോകത്ത് ശിശുക്കളായിരുന്ന സിംബാബ്‌വെയ്‌ക്ക് തൊട്ടുമുൻപിൽ മാത്രവും. സാധ്യതാപട്ടികയിൽ ശ്രീലങ്ക പോലും ഇന്ത്യയ്‌ക്കു മുന്നിലായിരുന്നു. വെസ്റ്റിൻഡീസ് അടക്കമുള്ള ടീമുകളെ തോൽപിച്ച് ഇന്ത്യ ടൂർണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് സ്വപ്‌നത്തിൽപ്പോലും ആരും അന്ന് കരുതിയില്ല. പക്ഷേ ലോകകപ്പ് തുടങ്ങുംമുൻപെ ഇന്ത്യ ഇത്തവണ കിരീടം ഉയർത്തുമെന്ന് മുൻകൂട്ടികണ്ട ഒരാളുണ്ട്– അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിം ഹ്യൂസ്. 

2023 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നെതർലൻഡ്സ് വിജയം നേടിയ മത്സരത്തിൽ നിന്ന്. (Photo by Money SHARMA / AFP)

1983 ലോകകപ്പ് ടൂർണമെന്റ് ആരംഭിച്ചതോടെ ഹ്യൂസിന്റെ കണക്കുകൂട്ടൽ പൊള്ളയല്ലെന്ന് തെളിഞ്ഞുതുടങ്ങി. പ്രാഥമിക റൗണ്ടിലെ 6 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 4 ജയം. ഇതിൽ ഒരു വിജയം വെസ്‌റ്റ് ഇൻഡീസിനോടായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ വെസ്‌റ്റ് ഇൻഡീസിന്റെ ആദ്യ പരാജയമായിരുന്നു അത്. ആദ്യ രണ്ട് ലോകകപ്പുകൾ (1975, 79) ഉയർത്തി ലോകചാംപ്യൻമാരായ വെസ്‌റ്റ് ഇൻഡീസിനെ അട്ടിമറിച്ച് ഇന്ത്യ വെറും ‘കുഞ്ഞൻ’മാരല്ല എന്നു തെളിയിച്ചു.

മാഞ്ചസ്റ്റർ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്‌ക്ക് 34 റൺസിന്റെ വിജയം. ക്രിക്കറ്റ് ലോകം ഞെട്ടി. ലോകകപ്പ് ചരിത്രത്തിൽ വിൻഡീസ് ആദ്യമായി മുട്ടുമടക്കി. ലോകകപ്പിലെ തുടർച്ചയായ പത്തു വിജയങ്ങൾക്കുശേഷം അവരുടെ ആദ്യ പരാജയം. ഇന്ത്യ വീണ്ടും മുന്നോട്ടു കുതിച്ചു. പ്രാഥമിക തലത്തിൽ വീണ്ടും മൂന്നു വിജയങ്ങൾ. തുടർന്ന് സെമിയിലും അവിടെനിന്ന് ഫൈനലിലേക്കുളള ഇന്ത്യയുടെ കുതിപ്പാണ് കണ്ടത്. ‘ഹ്യൂസ് പ്രഡിക്‌ഷൻ’ ഏറെക്കുറെ വിജയിച്ചു.

പിന്നീട് ഫൈനൽ. ജൂൺ 25. വിൻഡീസ് പകരംവീട്ടുമെന്നും ഇന്ത്യയെ ‘കൊന്നുകൊലവിളിക്കുമെന്നുമുള്ള’ പ്രതീക്ഷ അസ്‌തമിച്ചു. ഫൈനലിൽ കപിലും കൂട്ടരും 43 റൺസിന്റെ അവിശ്വസനീയ വിജയവുമായി ലോർഡ്സിന്റെ മട്ടുപ്പാവിൽ കിരീടം ഏറ്റുവാങ്ങി. നാടോടിക്കഥകളിൽമാത്രം കേട്ട വിജയചരിത്രമായിരുന്നു അത്. ഇന്ത്യൻ കിരീടവിജയം പ്രവചിക്കാൻ ഹ്യൂസ് ആധാരമാക്കിയത് ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ ഒരു വിജയം മാത്രമാണ്. 1983 പ്രുഡൻഷ്യൽ ലോകകപ്പ് തുടങ്ങുന്നതിനു മൂന്നു മാസം മുൻപ് നടന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ (1982-83) ഒരു വിജയം. പരമ്പരയുടെ ഭാഗമായി ഗയാനയിൽ നടന്ന ഒരു ഏകദിനമത്സരത്തിൽ (വേദി: ആൽബിയൻ സ്‌പോർട്‌സ് കോംപ്ലെക്‌സ്, തീയതി: 1983 മാർച്ച് 29) വെസ്‌റ്റ് ഇൻഡീസിനെ തോൽപ്പിച്ചിരുന്നു.   

1992ലെ ലോകകപ്പ് കളിച്ച സിംബാബ്‌വേ ടീമിലെ അംഗങ്ങൾ. (Photo by: ICC)

∙ 1992: വീണ്ടും സിംബാബ്‌വെ

1992 ലോകകപ്പിൽ സിംബാബ്‌വെയുടെ അവസാന മത്സരം ഇംഗ്ലണ്ടിനോടായിരുന്നു, അൽബറിയിൽ. നേരത്തെ സെമിഫൈനൽ ഉറപ്പാക്കിയിരുന്ന ഇംഗ്ലണ്ട് പക്ഷേ അപ്രതീക്ഷിതമായി സിംബാബ്‌വെയ്ക്കുമുന്നിൽ വീണു– 9 റൺസിന്. ടോസ് നേടിയ ഇംഗ്ലണ്ട് സിംബാബ്‌വയെ ബാറ്റിങ്ങിനയച്ചു. 46.1 ഓവറിൽ വെറും 134 റൺസിന് പുറത്താക്കി. ഇയാൻ ബോതവും റിച്ചാർഡ് ഇല്ലിങ്‌വർത്തും മൂന്നു വിക്കറ്റുകൾവീതം നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെറും 125ന് ഓൾഔട്ടായി. 9 റൺസിന്റെ വിജയം. നാലു വിക്കറ്റുകൾ വീഴ്ത്തിയ എഡ്ഡോ ബ്രാന്റ്സ് മാൻ ഓഫ് ദ് മാച്ചായി. 

2023 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ അഫിഗാനിസ്ഥാൻ വിജയം നേടിയ മത്സരത്തിൽ നിന്ന്. (Photo by INDRANIL MUKHERJEE / AFP)

∙ കെനിയ: കുഞ്ഞൻമാരിലെ ഭീകരൻ, സെമിയിലെത്തിയ കുഞ്ഞൻ

ഏകദിനലോകകപ്പിലെ പ്രമുഖ അട്ടിമറിക്കാരെന്ന വിശേഷണം ടെസ്റ്റ് പദവിയില്ലാത്ത കെനിയയ്ക്ക് അവകാശപ്പെട്ടതാണ്. കെനിയ രാജ്യാന്തരക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത് 1996ലെ ലോകകപ്പിലൂടെയാണ്. അന്ന് അട്ടിമറി സൃഷ്ടിച്ചാണ് അവർ തിരികെ പോയതും. കെനിയ എന്ന കൊച്ചു ടീം തകർത്തുവിട്ടത് ക്രിക്കറ്റിലെ കരുത്തരായിരുന്ന വെസ്‌റ്റിൻഡീസിനെയാണ്. പുണെ നെഹ്‌റു സ്‌റ്റേഡിയത്തിൽ കളി കാണാനെത്തിയത് കേവലം 5000 കാണികൾ മാത്രം.

ക്യാപ്റ്റൻ റിച്ചി റിച്ചാർഡ്‌സനെക്കൂടാതെ ബ്രയാൻ ലാറ, റോജർ ഹാർപർ, കോട്നി വാൽഷ്, കർട്‌ലി അംബ്രോസ്, ഇയാൻ ബിഷപ് തുടങ്ങി ലോകോത്തര താരങ്ങളുമായെത്തിയ വിൻഡീസ് കെനിയയെ ഒരു ടീമായിപ്പോലും കണ്ടിരുന്നില്ല. ടോസ് നേടിയ വിൻഡീസ് കെനിയയെ ബാറ്റിങ്ങിനയച്ചു. വിൻഡീസിന്റെ മൂർച്ചയേറിയ ബോളിങ്ങിനുമുന്നിൽ കെനിയ 166 റൺസിന് വീണു.

ഏതാനും ഓവറുകൾക്കൊണ്ട് വിജയം പിടിക്കാനിറങ്ങിയ റിച്ചാർഡ്സനും കൂട്ടകാർക്കും കണക്കുകൂട്ടലുകൾ തെറ്റി. 36–ാം ഓവറിൽ വിൻഡീസ് 93 റൺസിന് ഓൾ ഔട്ട്! കെനിയയ്ക്ക് 73 റൺസിന്റെ മിന്നുന്ന ജയം. നായകൻ മൗറിസ് ഒടുംബെ 10 ഓവറിൽ വെറും 15 റൺസ് വിട്ടുനൽകി പിഴുതത് ശിവ്‌നാരയൺ ചന്ദർപോൾ, ജിമ്മി ആഡംസ്, റോജർ ഹാർപർ എന്നിവരുടെ വിക്കറ്റുകൾ.

1996 ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിയ കെനിയൻ ടീം. (Photo: ICC)

വിൻഡീസിന് രണ്ടക്കം കണ്ടത് രണ്ട് ബാറ്റർമാർമാത്രം– ശിവ്നരെയ്ൻ ചന്ദർപോളും (19) റോജർ ഹാർപറും (17). പന്തുകൊണ്ട് മാജിക് കാട്ടിയ ഒഡുംബെ കളിയിലെ കേമനായി.  മോറിസ് ഒഡുംബെയും കൂട്ടരും റിച്ചി റിച്ചാർഡ്‌സനെയും കൂട്ടരെയും നാണംകെടുത്തിയപ്പോൾ എല്ലാവരുടെയും മനസ്സിൽ തെളിഞ്ഞത് അതിനു മുൻപു നടന്ന ഒരു ലോകകപ്പ് മത്സരമാണ്. 1983 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടക്കക്കാരായ സിംബാബ്‌വെ നേടിയ ജയം.

ഇതിന്റെ ഇരട്ടിശക്തിയോടെയാണ് കെനിയ 2003ൽ സ്വന്തം വൻകരയിൽ നടന്ന ലോകകപ്പിൽ കളിച്ചതും ജയിച്ചതുമൊക്കെ. അന്ന് കാനഡ, സിംബാബ്‌വെ, ബംഗ്ലാദേശേ് എന്നിവരെക്കൂടാതെ ശ്രീലങ്കയെയും തോൽപിച്ച് സെമിയിലേക്ക് കുതിച്ചെത്തിയിരുന്നു അവർ. (ഇതുകൂടാതെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി കെനിയയിലെ നെയ്റോബിയിൽ  കളിക്കാൻ വിസമ്മതിച്ച ന്യൂസീലൻഡിന്റെ നടപടിമൂലം കെനിയയ്‌ക്കു നാലു പോയിന്റ് നൽകാനും ഐസിസി തീരുമാനിച്ചിരുന്നു). സെമിയിൽ ഇന്ത്യ കരുതലോടെയാണ് കെനിയയെ നേരിട്ടത്.

നായകൻ സൗരവ് ഗാംഗുലി (111), സച്ചിൻ തെൻഡുൽക്കർ (83) എന്നിവരുടെ മുന്നിൽ കെനിയ 91 റൺസിന് തോൽവി ഏറ്റുവാങ്ങി. ടെസ്‌റ്റ് പദവിയില്ലാതെ ലോകകപ്പ് സെമിയിൽ കടന്ന ഏക ടീം. എന്ന പെരുമയും സ്വന്തമാക്കി. 2003ലെ കെനിയയുടെ മികച്ച പ്രകടനങ്ങൾക്ക് രാജ്യം നന്ദി പറഞ്ഞത് ഒരു മുൻ ലോകകപ്പ് ജേതാവിനോടാണ്. ഇന്ത്യയുടെ സന്ദീപ് പാട്ടീലായിരുന്നു അവരുടെ പരിശീലകൻ.  

1999 ലോകകപ്പിലെ പാക്കിസ്ഥാൻ – ബംഗ്ലദേശ് മത്സരത്തിൽ നിന്ന്. (Photo by : ICC)

∙ പാക്ക് പടയെ തുരത്തിയ ബംഗ്ലാ കടുവകൾ

1999 ലോകകപ്പിൽ ബംഗ്ലദേശ് നടത്തിയ മിന്നലാക്രമണത്തിൽ തോറ്റുപോയത് മാതൃരാജ്യമായിരുന്ന പാക്കിസ്ഥാനാണ്. ബംഗ്ലദേശിന്റെ അരങ്ങേറ്റ ലോകകപ്പ് ടൂർണമെന്റായിരുന്നു അത്. നോർതാംപ്ടണിൽ 62 റൺസിനാണ് വസീം അക്രത്തിന്റെ പാക്ക് നിരയെ ബംഗ്ലാ കടുവകൾ തകർത്തത്. ടൂർണമെന്റിൽ തുടർച്ചയായി 4 ജയം നേടിയ പാക്കിസ്ഥാനേറ്റ ആദ്യ പ്രഹരമായിരുന്നു അത്.

ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെയുള്ള ബംഗ്ലദേശിന്റെ ആദ്യ ജയവും അതായിരുന്നു. 3 പാക്ക് വിക്കറ്റുകൾ പിഴുത ഖാലിദ് മെഹമൂദായിരുന്നു മാൻ ഓഫ് ദ് മാച്ച്.  ഈ മത്സരത്തിന് ഒരു ദിവസം മുൻപ് മറ്റൊരു അട്ടിമറിയും നടന്നിരുന്നു. ചെംസ്ഫോർഡിൽ ദക്ഷിണാഫ്രിക്ക സിംബാബ്‌വെയുടെ മുന്നിൽ 48 റൺസിന് വീണു. 76 റൺസും മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ഓപ്പണർ നീൽ ജോൺസനായിരുന്നു കളിയിലെ കേമൻ. 

∙ 2007: അട്ടിമറികളുടെ ലോകകപ്പ്

വെസ്റ്റിൻഡീസ് ആതിഥ്യമരുളിയ ആദ്യ ലോകകപ്പിൽ നാല് അട്ടിമറികളാണ് കുഞ്ഞൻ ടീമുകൾ സൃഷ്ടിച്ചത്. ഈ തോൽവികളിൽ വീണുപോയ പല ടീമുകൾക്കും അടുത്ത ഘട്ടത്തിലോ സെമിയിലോ കടക്കാനായില്ല. അയർലൻഡിന്റെ ആദ്യ ലോകകപ്പായിരുന്നു അത്. അവരുടെ ആദ്യ മത്സരത്തിൽ തങ്ങളെക്കാൾ ഏറെ മുന്നിലുണ്ടായിരുന്ന സിംബാബ്‌വെയെ ‘ടൈ കെട്ടിച്ചു’. പിന്നാലെ പാക്കിസ്ഥാനെ 3 വിക്കറ്റിന് തോൽപ്പിച്ചതോടെ ലോകകപ്പിലെ അൽഭുതകുട്ടികളായി മാറി. സെബീന പാർക്കിലാണ് രണ്ടു തവണയും അയർലൻഡ് ചരിത്രമായത്. ഇതോടെ സൂപ്പർ–8ൽ കടന്ന അയർലൻഡ് അവിടെയും അട്ടിമറി തുടർന്നു– ബംഗ്ലാദേശിനെതിരെ 74 റൺസിന്റെ ജയം. 

2023 ലോകകപ്പിൽ ഇംഗ്ലണ്ടിന് എതിരെ അഫിഗാനിസ്ഥാൻ വിജയം നേടിയ മത്സരത്തിൽ നിന്ന്. (Photo by Money SHARMA / AFP)

അത്തവണ ഇന്ത്യ ആദ്യ മത്സരത്തിൽത്തന്നെ വീണത് ചെറുമീനുകളിലൊന്നായ ബംഗ്ലാദേശിനോട്. പോർട്ട് ഓഫ് സ്പെയിനിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യൻ തോൽവി. പ്രാഥമിക ഘട്ടത്തിൽ 3 മത്സരങ്ങൾമാത്രമുണ്ടായിരുന്നതിനാൽ ഈ തോൽവി സൂപ്പർ–8 റൗണ്ടിൽനിന്ന് ഇന്ത്യയെ അകറ്റി. പിന്നീട് ബർമുഡയെ തോൽപിച്ചെങ്കിലും ശ്രീലങ്കയോട് അടിയറവു പറഞ്ഞതോടെ ഇന്ത്യ തിരികെ വിമാനം കയറി. സൂപ്പർ 8 റൗണ്ടിൽ ബംഗ്ലാദേശ്  67 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതും ചരിത്രമായി.  

∙ 2011: ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം

ലോക കിരീടം മോഹിച്ച് 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് യാത്ര തിരിച്ച ഇംഗ്ലണ്ടിനെ രണ്ടു കുഞ്ഞൻ ടീമുകളാണ് അടിച്ചിട്ടത്. ബംഗളൂരിൽ അയർലൻഡ് മൂന്നു വിക്കറ്റിനും ചിറ്റഗോങ്ങിൽ ബംഗ്ലാദേശ് രണ്ടു വിക്കറ്റിനുമാണ് ഇംഗ്ലിഷുകാരെ പരാജയപ്പെടുത്തിയത്. അയർലൻഡിനെതിരെ ഇംഗ്ലിഷുകാർ 327 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും 49.1 ഓവറിൽ അവർ അത് മറികടന്നു എന്നത് ഐറിഷ് അൽഭുതമായി. 

2007 ലോകകപ്പ് കളിച്ച അയർലൻഡ് ടീം. (Photo by: ICC)

∙ 2015: അയർലൻഡ് പടയോട്ടം തുടരുന്നു, വീണ്ടും ഇംഗ്ലിഷ് വീഴ്ച

ക്രിക്കറ്റിലെ വമ്പന്മാർക്കു മുന്നറിയിപ്പുമായി അയർലൻഡ് വീണ്ടുമെത്തിയത് 2015 ലോകകപ്പിലാണ്. ടൂർണമെന്റിലെ അയർലൻഡിന്റെ ആദ്യ മത്സരത്തിൽത്തന്നെ അട്ടിമറിക്കാണ് നെൽസൻ സാക്സ്റ്റൻ ഓവൽ സാക്ഷ്യം വഹിച്ചത്. രണ്ടുവട്ടം ലോകചാംപ്യന്മാരായ വെസ്‌റ്റിൻഡീസിനെ നാലു വിക്കറ്റിനു അയർലൻഡ് തകർത്തു. ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്‌ത് 304 റൺസെടുത്ത വിൻഡീസിനെതിരെ 25 പന്തു ബാക്കിനിൽക്കെ അവർ ആറുവിക്കറ്റിന് 307 റൺസെടുത്തു. 305 എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഒരിക്കൽപോലും തോൽക്കുമെന്ന തോന്നലുണർത്താതെയാണു കളിച്ചത്. വിൻഡീസിന്റെ പരിചയസമ്പന്നരായ ബോളർമാരെ അനായാസം നേരിട്ട അയർലൻഡ് ബാറ്റർമാർ രാജ്യത്തിനെന്നും ഓർമിക്കാവുന്ന വിജയമാണു നൽകിയത്.

2015  ലോകകപ്പിലെ ഏറ്റവും ആവേശകരമായ മൽസരത്തിൽ സിംബാബ്‌വയെ അഞ്ചു റൺസിനു മറികടന്നാണ് അയർലൻഡ് മറ്റൊരു ജയം കുറിച്ചത്. ഹൊബാർട്ടിൽ ആവേശത്തിന്റെ പാരമ്യത്തിലെത്തിയ മൽസരത്തിൽ മൊത്തം 657 റൺസ് പിറന്നു, 17 വിക്കറ്റുകൾ നിലംപൊത്തി. ഫലം തീരുമാനമായത് അവസാന ഓവറിന്റെ മൂന്നാം പന്തിൽ മാത്രമാണ്. ആ ലോകകപ്പിലെ ആദ്യ സെഞ്ചറി നേടിയ എഡ് ജോയ്‌സിന്റെയും(112), സെഞ്ചറിക്കരികെ അവസാന ഓവറിൽ റണ്ണൗട്ടായ ആൻഡി ബൽബിർണിയുടെയും(97) മികവിൽ അയർലൻഡ് എട്ടു വിക്കറ്റിനു 331 റൺസെടുത്തു. ബ്രണ്ടൻ ടെയ്‌ലറിന്റെ(121) സെഞ്ചറിയുടെയും ഷോൺ വില്യംസിന്റെ 96 റൺസിന്റെയും കരുത്തിൽ സിംബാബ്‌വെ ആവേശത്തോടെ തിരിച്ചടിച്ചെങ്കിലും അവസാന ഓവറിൽ 326 റൺസിൽ കുതിപ്പ് അവസാനിക്കുകയായിരുന്നു. 

English Summary:

History of unexpected victories in ODI Cricket World Cups