സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ‍ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി.

സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ‍ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ‍ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ‍ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി. ബിക്കാനീർവാല എന്ന പ്രശസ്തമായ മധുര–പലഹാര ശ്യംഖലയുടെ തുടക്കത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

അന്ന് ഡൽഹിക്ക് വണ്ടി കയറിയ സഹോദരങ്ങളിൽ ഒരാളാണ് അടുത്തിടെ വിടപറഞ്ഞത്; ബിക്കാനീർവാലയുടെ ചെയർമാൻ 86കാരനായ ലാല കേദാർനാഥ് അഗർവാൾ എന്ന ‘കാക്കാജി’. ഒട്ടേറെപ്പേരുടെ രുചിമുകുളങ്ങളെയും ജീവിതങ്ങളെയും സ്പർശിച്ച ഒരുകാലഘട്ടമാണ് നവംബർ 13ന് കേദാർനാഥ് അഗർവാളിന്റെ മരണത്തോടെ അവസാനിച്ചത്. ‘ബിക്കാനീർവാല’ എന്ന തന്റെ സ്വപ്നം വിദേശത്തു വരെ പ്രശസ്തമായ ബ്രാൻഡായി മാറുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. തെരുവിൽ വിൽപ്പന നടത്തിയിരുന്ന ഒരാൾ 1300 കോടി രൂപ വരുമാനമുള്ള കമ്പനി പടുത്തുയർത്തിയ കഥയാണിത്. 

ബിക്കാനീർവാല ചാന്ദ്നി ചൗക്കിൽ തുടങ്ങിയ ആദ്യ കട (Photo: Bikano.com)
ADVERTISEMENT

∙ ബിക്കാനീർ നംകീൻ ഭണ്ഡാർ

രാജസ്ഥാനിലെ ബിക്കാനീറിൽ അഗർവാള്‍ കുടുംബത്തിന് 1905 മുതൽ ‘ബിക്കാനീർ നംകീൻ ഭണ്ഡാർ’ എന്ന പേരിൽ പലഹാരക്കടയുണ്ടായിരുന്നു. പലഹാരക്കടയെന്നു പറയുമ്പോൾ നമ്മുടെ നാട്ടിലെ ബേക്കറിയെന്നു കരുതരുത്. അത്തരം കേന്ദ്രങ്ങൾ ഇപ്പോഴും ഉത്തരേന്ത്യക്കാർക്കു പരിചിതമല്ല. പകരം മധുരം, നംകീൻ രുചികൾ ലഭിക്കുന്ന ഇടമെന്നു കരുതുക. അതിൽ പലതരം ബിസ്കറ്റുകളുണ്ടാകും. ഒപ്പം ചിപ്സുകളും നമ്മുടെ മിക്സ്ചർ വിഭാഗത്തിൽപ്പെടുത്താവുന്ന പലതരം രുചികളുമെല്ലാം ലഭിക്കും. മധുരത്തോടു ഉത്തരേന്ത്യക്കാർക്കുള്ള ഇഷ്ടം ഒന്നുവേറെയാണ്. ദീപാവലി സമയത്തെ മധുരവിൽപ്പന കണ്ടാൽ മതി; അത്രത്തോളം വ്യത്യസ്തമായ മധുരരുചിക്കൂട്ടുകളാണ് ഇവർ പരിചയപ്പെടുത്തുന്നത്. 

മറ്റു സ്ഥലങ്ങളിൽ കടലമാവാണ് ബുജിയ പോലുള്ള മിക്സ്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ബിക്കാനീറിൽ വളരുന്ന ‘മട്കി’ അല്ലെങ്കിൽ ‘മോത്’ എന്ന ഒരു പ്രത്യേക ഇനം പയറിന്റെ പൊടിയാണ് ഇവിടെ ബുജിയയും മറ്റുമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് പലഹാരങ്ങളിൽ നിന്ന് ഇവ വിശേഷപ്പെട്ടും നിൽക്കുന്നു. അതുവഴി ഇന്ത്യയുടെ നംകീൻ പലഹാര തലസ്ഥാനമെന്നു തന്നെ ബിക്കാനീറിനെ വിശേഷിപ്പിക്കാം. ആ ബിക്കാനീറിന്റെ രുചി ലോകമെമ്പാടും എത്തിച്ചതിൽ മുന്നിൽ നിൽക്കുന്ന ആളാണ് അന്തരിച്ച കേദാർനാഥ് അഗർവാൾ.  

ലാൽ ചന്ദ് അഗർവാളും മക്കളും പലതരം മധുര, എരിവ്, ഉപ്പ് രുചികൾ ആസ്വാദകർക്കു പരിചയപ്പെടുത്തി. കുടുംബ വ്യാപാരത്തിൽ നിന്നു മാറി കൂടുതൽ സാധ്യതകൾ േതടി 1950കളിലാണ് ലാൽ ചന്ദ് അഗർവാളിന്റെ മക്കളായ കേദാർനാഥും സത്യനാരായണും ഡൽഹിയിലേക്കു ജീവിതം പറിച്ചു നടുന്നത്. രുചിയുള്ള പലഹാരങ്ങളും മധുരമുള്ള പെരുമാറ്റവുമായി ഇരുവരും വളരെപ്പെട്ടെന്നു പ്രശസ്തരായി. ഓൾഡ് ഡൽഹിയുടെ തെരുവുകളിൽ പലഹാരങ്ങൾ നിറച്ച ബക്കറ്റുകളുമായി നടന്നായിരുന്നു വിൽപ്പന. വൈകാതെ ചാന്ദ്‌നി ചൗക്കിലെ പറാത്തവാലി ഗലിയിൽ ‘ബിക്കാനീർ ബുജിയ ഭണ്ഡാർ’ എന്ന പേരിൽ ചെറിയ സ്റ്റാൾ ആരംഭിച്ചു. 

ബിക്കാനീർ ബുജിയയ്ക്കു നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. 1877ൽ ബിക്കാനീർ ഭരിച്ചിരുന്ന മഹാരാജ ദുൻഗർ സിങ് തന്റെ അതിഥികൾക്കായി അൽപ്പം എരിവും ഉപ്പുമുള്ള ഒരു വിഭവം തയാറാക്കി. ചെറുകടികൾക്കൊപ്പം വിളമ്പിയ ഈ വിഭവം വീണ്ടും വീണ്ടും അതിഥികൾ ആവശ്യപ്പെട്ടു. കടലമാവോ മറ്റേതെങ്കിലും ധാന്യത്തിന്റെ പൊടിയോ ഉപയോഗിച്ചു തയാറാക്കുന്ന ബുജിയ, ഛാട്ട് ഉൾപ്പെടെ പല വിഭങ്ങൾക്കും ഒപ്പവും വിളമ്പാൻ തുടങ്ങി. രാജസ്ഥാനിലും ബിക്കാനീറിലും രാജസദസുകളിൽ ജനപ്രിയമായ ഇത് പിന്നീട് എല്ലാവരിലേക്കും എത്തിപ്പെടുകയായിരുന്നു. 1968ൽ ലാലാ കേദാർനാഥ് എന്ന കാക്കാജിയുടെ മകൻ ശ്യാം സുന്ദർ അഗർവാൾ, തന്റെ 16–ാം വയസ്സിൽ ബിസിനസിൽ ഒപ്പം ചേർന്നു. കരോൾബാഗ് ഉൾപ്പെടെയുള്ള ഡൽഹിയുടെ ഇടങ്ങളിലേക്കു ബിക്കാനീർവാല പടർന്നു. 

ലാല കേദാർനാഥ് അഗർവാളും ഭാര്യയും ഒരു ചടങ്ങിനിടെ (videograb)
ADVERTISEMENT

∙ ബിക്കാനീർ രുചി പടരുന്നു

‘ബിക്കാനീർ ബുജിയ ഭണ്ഡാർ’ ബിക്കാനീർവാലയാകുന്നത് 1970കളിലാണ്. ബിക്കാനീറിൽ നിന്നുള്ളവർ എന്നർഥമുള്ള ബിക്കാനീർവാല ഇവരുടെ ബ്രാൻഡായി രൂപപ്പെട്ടു. ഡൽഹിയിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചതോടെ ലോറൻസ് റോഡിൽ പുതിയ ഫാക്ടറി ഇവർ തുറന്നു. 1980കളിലായിരുന്നു ഇത്. നഗരത്തിലെ മറ്റു മധുരവ്യാപാരികൾക്കും ബിക്കാനീർവാല വിഭവങ്ങൾ ലഭിച്ചു തുടങ്ങി. കുടുംബപരമായി കൈമാറിക്കിട്ടിയ രുചിക്കൂട്ടുകളായിരുന്നു വിഭവങ്ങളിൽ ഏറെ ആകർഷിച്ചത്. മൂങ്ദാൽ ഹൽവ, ബിക്കാനീരി ബുജിയ, കാജു കട്‌ലി എന്നിവയെല്ലാം തേടി ആരാധകർ ഏറെയെത്തി. ബർഫിയും രസഗുളയും ബിസ്ക്കറ്റുമെല്ലാം ഇവർ വിഭവപ്പട്ടികയിൽ ചേർത്തു. ശ്യാംസുന്ദർ ബിക്കാനീർവാലയുടെ ഭാഗമായതോടെയാണ് ഇന്ത്യൻ വിപണിയുടെ ആവശ്യങ്ങൾ അറിഞ്ഞ് രുചിവിഭവങ്ങൾ തയാറാക്കാൻ ബിക്കാനീർവാല ആരംഭിച്ചത്. പീത്‍സയുടെ ഇന്ത്യൻ പതിപ്പടക്കം 1980കളിൽ ബിക്കാനീർവാലയിൽ ലഭിച്ചു തുടങ്ങി.  

∙ ബിക്കാനീറിൽ നിന്നു ‘ബിക്കാനോ’യിലേക്ക്

പാശ്ചാത്യ ഫാസ്റ്റ് ഫുഡ് ശൃംഖല ഇന്ത്യയിൽ ജനപ്രിയമായ കാലഘട്ടമായിരന്നു 1980കളുടെ അവസാനവും 1990കളും. കേദാർനാഥ് അഗർവാളും മക്കളും ഈ സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. മധുരവിഭവങ്ങൾ വിൽക്കുന്ന ഇടമെന്നതിനൊപ്പം റസ്റ്ററന്റ് രംഗത്തേക്കും ബിക്കാനീർവാല ഇറങ്ങി. ‘ബിക്കാനോ’ എന്ന ബ്രാൻഡിന്റെ ജനനം അങ്ങനെയായിരുന്നു. കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട മനീഷ് അഗർവാളിനാണ് ബിക്കാനോയുടെ ചുമതല. 1988ൽ ആരംഭിച്ച ബിക്കാനോയിൽ ചോലെ ബട്ടൂരയും സമൂസയും പൂരിയും ഉൾപ്പെടെയുള്ള ഇന്ത്യൻ വിഭവങ്ങൾ വിളമ്പി. ഉത്തരേന്ത്യയിൽ ജനപ്രിയമായ ഛാട്ട് കൂടുതൽ സജീവമാക്കി. ഹൈദരബാദ്, നോയിഡ, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം ബിക്കാനോ ആരംഭിച്ചു. ഏതാനും വർഷം മുൻപു പെപ്സിക്കോയുമായി ചേർന്നു ‘ലെഹർ’ എന്ന ബ്രാൻഡിൽ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചു. 

ബിക്കാനോ ലോഗോ (Photo/bikano/FB)
ADVERTISEMENT

ബിക്കാനീർവാലയ്ക്ക് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 165 ഔട്ട്‌ലെറ്റുകളുണ്ട്. യുഎസ്, ന്യൂസീലൻഡ്, സിംഗപ്പൂർ, നേപ്പാൾ, യുഎഇ എന്നിവിടങ്ങളിലായി 30 ശാഖകളുമുണ്ട്. ലാലാ കേദാർനാഥ് സ്വപ്നം കണ്ടതിനെക്കാൾ ഉയരത്തിൽ കമ്പനിയെത്തി. രാജ്സ്ഥാനിലെ തെരുവുകളിൽ നിന്നു ലാലാ കേദാർനാഥ് കണ്ട സ്വപ്നം രാജ്യത്തിന്റെ അതിർത്തികളും പിന്നിടുന്നത് അദ്ദേഹം കണ്ടു. ബിക്കാനീർ രുചികളിൽ ആസ്വാദകർ സംതൃപ്തി നേടുമ്പോൾ അദ്ദേഹം സന്തോഷിച്ചു. ആ രുചിപാരമ്പര്യം നിലനിർത്താൻ സാധിക്കുന്നുവെന്നതാണു ബിക്കാനീറിന്റെ നേട്ടം. 

എന്തുകൊണ്ട് ‘ബിക്കാനീർ’? 

1.5 ലക്ഷം കോടി രൂപയുടേതാണ് മിക്സ്ചറും സമോസയും ഛാട്ടുമെല്ലാമടങ്ങുന്ന ഇന്ത്യയിലെ പലഹാര വിപണി. ഇതിൽ 55 ശതമാനവും നിയന്ത്രിക്കുന്നത് ബിക്കാനീർവാല ഉൾപ്പെടെയുള്ള കമ്പനികളാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നംകീൻ, മധുര പലഹാര ബ്രാൻഡുകളുടെ ഉടമകൾ ബിക്കാനീരിൽ നിന്നുള്ളവരാണ്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഹൽദിറാം ഗ്രൂപ്പാണ്. 1930ലാണ് ഗംഗാബിഷൻ അഗർവാൾ ഹൽദിറാം ഗ്രൂപ്പ് ആരംഭിക്കുന്നത്. ഗംഗാബിഷന്റെ മക്കളിലൊരാളായ മൂൽചന്ദിന്റെ മക്കളാണ് ഹൽദിറാം ഇപ്പോൾ നിയന്ത്രിക്കുന്നത്. ഇതിൽ നാഗ്‍പുർ കേന്ദ്രമായുള്ള ഹൽദിറാം നിയന്ത്രിക്കുന്നത് മൂത്ത മകനായ ശിവ് കിഷൻ അഗർവാളാണെങ്കിൽ ഡൽഹി കേന്ദ്രമായുള്ള ഹൽദിറാമിന്റെ ചുമതല ഇളയ മകൻ മനോഹർ ലാൽ അഗർവാളിനാണ്. മറ്റൊരു മകനായ ശിവ് രത്തൻ അഗർവാളാണ് 1980കളിൽ ഹൽദിറാമിൽ നിന്ന് വേർപിരിഞ്ഞ് ‘ബിക്കാജി’ എന്ന പേരിൽ നംകീൻ, മധുര പലഹാര ബിസിനസ് ആരംഭിക്കുന്നത്. ഇവർക്ക് പുറമെയാണ് ‘കാക്കാജി’യുടെ ബിക്കാനീർവാല. ഈ മൂന്നു കമ്പനികളും ചേർന്ന് നിയന്ത്രിക്കുന്ന ഇന്ത്യയിലെ നംകീൻ–മധുരപലഹാര ബിസിനസ് പിടിച്ചെടുക്കാൻ വിദേശ കുത്തക കമ്പനികൾ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 

അടുത്തിടെ സുഗന്ധവ്യഞ്ജന വിപണിയിലും ബിക്കാനോ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവിൽ ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എംഡിഎച്ച് തുടങ്ങിയ കമ്പനികൾ കുത്തകയാക്കി വച്ചിരിക്കുന്ന വിപണിയിലേക്കാണ് ബിക്കാനീർവാലയും വന്നിട്ടുള്ളത്. ഇതിനു ശേഷം ക്ഷീരമേഖലയിലേക്കും കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. തങ്ങളുടെ മധുരപലഹാര നിർമാണത്തിലുള്ള പാൽ ഉത്പന്നങ്ങൾ സ്വന്തം നിലയിൽ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ വിവിധ രാജ്യങ്ങളിലായി 30 റസ്റ്ററന്റുകൾ ഉൾപ്പെടെ. 165 എണ്ണമാണ് ബിക്കാനീർവാലയ്ക്കുള്ളത്. 2030ഓടെ ഇത് 600 ആക്കുകയാണ് ലക്ഷ്യമെന്ന് ശ്യാം സുന്ദർ അഗർവാൾ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 

മറ്റു സ്ഥലങ്ങളിൽ കടലമാവാണ് ബുജിയ പോലുള്ള മിക്സ്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ബിക്കാനീറിൽ വളരുന്ന ‘മട്കി’ അല്ലെങ്കിൽ ‘മോത്’ എന്ന ഒരു പ്രത്യേക ഇനം പയറിന്റെ പൊടിയാണ് ഇവിടെ ബുജിയയും മറ്റുമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് പലഹാരങ്ങളിൽ നിന്ന് ഇവ വിശേഷപ്പെട്ടും നിൽക്കുന്നു. അതുവഴി ഇന്ത്യയുടെ നംകീൻ പലഹാര തലസ്ഥാനമെന്നു തന്നെ ബിക്കാനീറിനെ വിശേഷിപ്പിക്കാം. ആ ബിക്കാനീറിന്റെ രുചി ലോകമെമ്പാടും എത്തിച്ചതിൽ മുന്നിൽ നിൽക്കുന്ന ആളാണ് അന്തരിച്ച കേദാർനാഥ് അഗർവാൾ.  

ബിക്കാനോയുടെ ഇന്നത്തെ സാരഥികൾ. ശ്യാം സുന്ദർ അഗർവാളും മകൻ മനീഷ് അഗർവാളും (Photo: bicano.com)

∙ അടുത്ത ലക്ഷ്യം 600 റസ്റ്ററന്റുകൾ

2030ഓടെ കമ്പനിയുടെ വരുമാനം 10,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിക്കാനീർവാല ഫുഡ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനൊപ്പം അടുത്തിടെ സുഗന്ധവ്യഞ്ജന വിപണിയിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവിൽ ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എംഡിഎച്ച് തുടങ്ങിയ കമ്പനികൾ കുത്തകയാക്കി വച്ചിരിക്കുന്ന വിപണിയിലേക്കാണ് ബിക്കാനീർവാലയും വന്നിട്ടുള്ളത്. ഇതിനു ശേഷം ക്ഷീരമേഖലയിലേക്കും കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. തങ്ങളുടെ മധുര പലഹാര നിർമാണത്തിലുള്ള പാൽ ഉൽപന്നങ്ങൾ സ്വന്തം നിലയിൽ ഉൽപാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ വിവിധ രാജ്യങ്ങളിലായി 30 റസ്റ്ററന്റുകൾ ഉൾപ്പെടെ 165 എണ്ണമാണ് ബിക്കാനീർവാലയ്ക്കുള്ളത്. 2030ഓടെ ഇത് 600 ആക്കുകയാണ് ലക്ഷ്യമെന്ന് ശ്യാം സുന്ദർ അഗർവാൾ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 

English Summary:

The legacy of Kedarnath Aggarwal, who founded Bikanervala, India's largest packaged snack and sweet company

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT