പവന് അരലക്ഷമായാലും വിമാനം പിടിച്ച് ആളെത്തും സ്വർണം വാങ്ങാൻ: തലവര മാറ്റാന്‍ ‘മഞ്ഞലോഹം’; എന്താണീ ജ്വല്ലറി ടൂറിസം?
കേരളത്തിൽ സ്വർണവില ഇന്നേവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത് കഴിഞ്ഞ ദിവസമാണ്. നവംബര്‍ 29ന് സ്വർണം ഗ്രാമിന് 75രൂപ കൂടി 5810 രൂപയിലെത്തി. പവന് 600 രൂപ വർധിച്ച് 46,480 രൂപയിലും! ഒരു പവൻ സ്വർണം വാങ്ങാൻ ചുരുങ്ങിയത് അരലക്ഷം രൂപയിറക്കേണ്ട അവസ്ഥ! പക്ഷേ കാശ് കൂടിയാലും സ്വർണത്തോടുള്ള മലയാളിയുടെ ഇഷ്ടം കുറയുന്നില്ല, ഇഷ്ടമുള്ളയിടത്തേക്ക് വീണ്ടും വീണ്ടും പോകുന്നതാണല്ലോ ടൂറിസത്തിന്റെ വിജയം. അതുപോലെ ഇഷ്ടമുള്ള വസ്തു വീണ്ടും വീണ്ടും വാങ്ങുമ്പോൾ അവിടെയും ഒരു ടൂറിസത്തിനു സാധ്യതയുണ്ടോ? പറഞ്ഞുവരുന്നത് സ്വർണത്തെപ്പറ്റിത്തന്നെയാണ്. കേരളത്തില്‍ പുതിയൊരു ട്രെൻഡ് വെട്ടിത്തിളങ്ങുകയാണ്, അതിന്റെ പേര് ജ്വല്ലറി ടൂറിസമെന്നാണ്! കരകൗശലത്തിനും പരമ്പരാഗത ഡിസൈനുകൾക്കും പേരുകേട്ടതാണ് കേരളത്തിലെ ആഭരണ വ്യവസായം. അതാണിപ്പോൾ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഉത്സവങ്ങൾക്കും പേരുകേട്ട കേരളത്തിൽ ജ്വല്ലറി ടൂറിസത്തിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് ഈരംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നത്. എന്താണീ ജ്വല്ലറി ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്? ആരാണിതിന്റെ ഉപയോക്താക്കൾ? എങ്ങനെയാണിത് നടപ്പാക്കുന്നത്? കേരളത്തിന്റെ ടൂറിസം മേഖലയില്‍ ജ്വല്ലറി ടൂറിസത്തിന് ഉണ്ടാക്കാനാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്? ഇത് സ്വർണ വ്യാപാര മേഖലയിൽ കുതിച്ചു ചാട്ടത്തിനിടയാക്കുമോ? വിശദമായി പരിശോധിക്കാം.

കേരളത്തിൽ സ്വർണവില ഇന്നേവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത് കഴിഞ്ഞ ദിവസമാണ്. നവംബര്‍ 29ന് സ്വർണം ഗ്രാമിന് 75രൂപ കൂടി 5810 രൂപയിലെത്തി. പവന് 600 രൂപ വർധിച്ച് 46,480 രൂപയിലും! ഒരു പവൻ സ്വർണം വാങ്ങാൻ ചുരുങ്ങിയത് അരലക്ഷം രൂപയിറക്കേണ്ട അവസ്ഥ! പക്ഷേ കാശ് കൂടിയാലും സ്വർണത്തോടുള്ള മലയാളിയുടെ ഇഷ്ടം കുറയുന്നില്ല, ഇഷ്ടമുള്ളയിടത്തേക്ക് വീണ്ടും വീണ്ടും പോകുന്നതാണല്ലോ ടൂറിസത്തിന്റെ വിജയം. അതുപോലെ ഇഷ്ടമുള്ള വസ്തു വീണ്ടും വീണ്ടും വാങ്ങുമ്പോൾ അവിടെയും ഒരു ടൂറിസത്തിനു സാധ്യതയുണ്ടോ? പറഞ്ഞുവരുന്നത് സ്വർണത്തെപ്പറ്റിത്തന്നെയാണ്. കേരളത്തില്‍ പുതിയൊരു ട്രെൻഡ് വെട്ടിത്തിളങ്ങുകയാണ്, അതിന്റെ പേര് ജ്വല്ലറി ടൂറിസമെന്നാണ്!
കരകൗശലത്തിനും പരമ്പരാഗത ഡിസൈനുകൾക്കും പേരുകേട്ടതാണ് കേരളത്തിലെ ആഭരണ വ്യവസായം. അതാണിപ്പോൾ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഉത്സവങ്ങൾക്കും പേരുകേട്ട കേരളത്തിൽ ജ്വല്ലറി ടൂറിസത്തിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് ഈരംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നത്. എന്താണീ ജ്വല്ലറി ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്? ആരാണിതിന്റെ ഉപയോക്താക്കൾ? എങ്ങനെയാണിത് നടപ്പാക്കുന്നത്? കേരളത്തിന്റെ ടൂറിസം മേഖലയില്‍ ജ്വല്ലറി ടൂറിസത്തിന് ഉണ്ടാക്കാനാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്? ഇത് സ്വർണ വ്യാപാര മേഖലയിൽ കുതിച്ചു ചാട്ടത്തിനിടയാക്കുമോ? വിശദമായി പരിശോധിക്കാം.
∙ അലങ്കാരവും പാരമ്പര്യവും ഒത്തുചേർന്ന സ്വർണാഭരണം
ഇന്ത്യയിൽ സ്വർണം വെറുമൊരു ആഭരണമല്ല. തലമുറകളിലൂടെ കൈമാറിയെത്തുന്ന ആഭരണങ്ങളുടെ മൂല്യം പണംകൊണ്ട് അളക്കാൻ കഴിയുന്നതിലും വലുതാണ്. അതിനാൽ ഇന്ത്യയിൽ ആഭരണങ്ങൾക്ക് സാംസ്കാരിക മൂല്യമുണ്ട്. കേവലം അലങ്കാരത്തിനപ്പുറം പദവി, സമ്പത്ത്, പാരമ്പര്യം എന്നിവ അടയാളപ്പെടുത്താനും സ്വർണാഭരണം ഉപയോഗിക്കുന്നു. വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധരുള്ള കേരളം സ്വർണാഭരണ നിർമാണത്തില്‍ നൂറ്റാണ്ടുകൾക്ക് മുൻപേ പേരുകേട്ടതാണ്. മഞ്ഞലോഹത്തെ സങ്കീർണവും മനോഹരവുമായ ആഭരണങ്ങളാക്കി മാറ്റുന്നതിൽ പ്രശസ്തി നേടിയ നാടാണിത്. ഇപ്പോഴും കേരളത്തിലെ സ്വർണപ്പണിക്കാരും ജ്വല്ലറികളും പരമ്പരാഗത സാങ്കേതിക വിദ്യകൾ കൈവിടാത്തതിനാൽ ആഭരണങ്ങളുടെ സവിശേഷവും ആധികാരികവുമായ ശേഖരം സൃഷ്ടിക്കാനും കേരളത്തിനു സാധിക്കുന്നു.
∙ കസവു മാല, നാഗപട താലി
കേരളത്തിൽ ജ്വല്ലറി ടൂറിസം പ്രചാരം നേടുന്നതിന് പിന്നിലെ പ്രധാന കാരണം ഇവിടെ എത്തുന്ന സന്ദർശകർക്ക് ലഭ്യമായ വിശാലമായ ജ്വല്ലറികളാണ്. പരമ്പരാഗത സ്വർണാഭരണങ്ങളായ കസവു മാല, നാഗപട താലി എന്നിവ മുതൽ വെള്ളിയിലും വജ്രത്തിലും തീർത്ത സമകാലിക ഡിസൈനുകൾ വരെ ഇവിടെ സുലഭം. ഡിസൈനുകളിലെ വൈവിധ്യം മൂലം ഇഷ്ടപ്പെട്ട ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും വിനോദസഞ്ചാരികൾക്ക് ലഭിക്കുന്നു
∙ ഭംഗിക്കൊപ്പം പരിശുദ്ധിയും
പൂർണമായും ഹാൾമാർക്ക് എച്ച് യു ഐഡി ചെയ്ത ആഭരണങ്ങളാണ് കേരളത്തിൽ എല്ലാ ആഭരണശാലകളിലൂടെയും വിൽക്കുന്നത്. കേരളത്തിലെ ജ്വല്ലറികളിൽ ഉപയോഗിക്കുന്ന സ്വർണം അതിന്റെ ശുദ്ധതയ്ക്ക് പേരുകേട്ടതാണെന്ന് ഔൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു.
∙ സ്വർണത്തിലൂടെ അറിയാം കലകൾ
കേരളത്തിലെ എല്ലാ ജ്വല്ലറി ഷോറൂമുകളും സ്റ്റോറുകളും ആഭരണ പ്രേമികൾക്ക് ഒരു വിരുന്നാണ്. ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഓരോ ആഭരണവും വിവിധ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച ടൂറിസ്റ്റുകൾക്ക് നൽകും. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകൾ ഇതിന് ഉദാഹരണമാണ്.
∙ സ്വർണം വാങ്ങൽ മാത്രമല്ല ജ്വല്ലറി ടൂറിസം
ജ്വല്ലറി ടൂറിസത്തിൽ, ഇഷ്ടപെട്ട സ്വർണാഭരണങ്ങൾ വാങ്ങുവാൻ മാത്രമല്ല ടൂറിസ്റ്റുകൾക്ക് കഴിയുക. ഇതിനൊപ്പം സ്വർണാഭരണ നിർമാണ പ്രക്രിയ നേരിട്ട് കാണാനുള്ള അവസരവും കേരളം ഒരുക്കുന്നു. കേരളത്തിലെ പല ജ്വല്ലറി നിർമാതാക്കളും അവരുടെ ആഭരണ നിർമാണ ശാലകൾ (വർക്ക് ഷോപ്പുകൾ) വിനോദസഞ്ചാരികൾക്ക് മുന്നിൽ തുറന്നു കൊടുക്കുന്നു. ഇത് ആഭരണങ്ങൾ നിർമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കലാപരമായ കഴിവുകൾ നിരീക്ഷിക്കാൻ അവർക്ക് അവസരം ഒരുക്കും. സ്വർണം ഉരുക്കുന്നത് മുതൽ ആഭരണങ്ങൾ രൂപപ്പെടുത്തുന്നതും അവ മിനുക്കുന്നതും വരെ നേരിൽ കണ്ടറിയാം.
ജ്വല്ലറി ടൂറിസം വ്യാപകമാകുന്നത് പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കാവും കൂടുതൽ സഹായമാകുന്നത്. അവരുടെ കഴിവുകൾ സംരക്ഷിക്കപ്പെടും. ഇതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനും കേരളത്തിലെ ജ്വല്ലറി ടൂറിസം അവസരമൊരുക്കും.
∙ ജ്വല്ലറി ടൂറിസം എങ്ങനെ നടപ്പിലാക്കാം?
ട്രാവൽ ഏജൻസികളുമായും ടൂർ ഓപറേറ്റർമാരുമായും സഹകരിച്ചാണ് ജ്വല്ലറി ടൂറിസം പാക്കേജുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ജ്വല്ലറി ടൂറിസം ലക്ഷ്യമാക്കി കേരളത്തിലേക്ക് രാജ്യാന്തര ടൂറിസ്റ്റുകൾ വരുന്നത് പ്രോത്സാഹിപ്പിക്കുകയും, ഇതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. ജ്വല്ലറി ടൂറിസം പാക്കേജിൽ ജ്വല്ലറി ഷോറൂമുകളിലേക്കുള്ള സന്ദർശനങ്ങൾ, പ്രാദേശിക കരകൗശല വിദഗ്ധരുമായുള്ള ആശയവിനിമയം, ഇഷ്ടാനുസൃതമായി ആഭരണങ്ങൾ രൂപകൽപന ചെയ്യാനുള്ള അവസരങ്ങൾ എന്നിവ ഉൾപ്പെടുത്താം.
ആഭരണ വ്യവസായത്തെ ആഗോള തലത്തിൽ അവതരിപ്പിക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും സ്വർണം വാങ്ങുന്നവരെയും ആകർഷിക്കാൻ കേരളത്തിന് കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കേരളത്തിൽ സംഘടിപ്പിക്കുന്ന കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയർ പോലുള്ള ആഭരണ പ്രദർശന, വ്യാപാര മേളകളുടെ ലക്ഷ്യവും ഇതുതന്നെ. കേരളത്തിന്റെ തനതായ ഡിസൈനുകളും കരകൗശല നൈപുണ്യവും ആഗോള പ്രേക്ഷകർക്ക് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
∙വേണം മികച്ച മാർക്കറ്റിങ്
കേരളത്തിലെ ജ്വല്ലറി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ഡിജിറ്റൽ മാർക്കറ്റിങ് ക്യാംപെയ്‌നുകളും സോഷ്യൽ മീഡിയ പ്രമോഷനുകളും നിർണായക പങ്ക് വഹിക്കും. കേരളത്തിലെ ആഭരണങ്ങളുടെ സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന ദൃശ്യപരമായി ആകർഷകമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് വിനോദസഞ്ചാരികളെ ആകർഷിക്കുകയും അതിലൂടെ ആഭരണം വാങ്ങാനായി അവർക്ക് താൽപര്യം ജനിക്കുകയും ചെയ്യും.
രാജ്യാന്തര ജ്വല്ലറി ബ്രാൻഡുകളുമായും ഡിസൈനർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നത് കേരളത്തിന്റെ ആഭരണ വ്യവസായത്തിന്റെ അംഗീകാരം ഉയർത്തും. വ്യവസായത്തിലെ ചെറുകിടക്കാർ ഉൾപ്പെടെയുള്ളവരുമായി കൈകോർക്കുന്നത് പരമ്പരാഗത കേരളീയ കരകൗശലത്തിന്റെയും സമകാലിക രൂപകൽപനകളുടെയും സംയോജനം സൃഷ്ടിക്കാനും വഴിവയ്ക്കും. ഇത് വിനോദ സഞ്ചാരികളെ ആകർഷിക്കുകയും വിപണിയെ വൈവിധ്യവൽകരിക്കുകയും ചെയ്യും.
∙ വിവാഹം കഴിക്കാനെത്തും കേരളത്തിലേക്ക്
പല രാജ്യങ്ങളിൽനിന്നുമുള്ള ആളുകൾ വിവാഹത്തിന്റെ കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുക്കുന്നുണ്ട്. . പ്രകൃതിരമണീയമായ കേരളത്തിലെ പല സ്ഥലങ്ങളും ക്ഷേത്രങ്ങളും കേരളത്തിലേക്ക് അവരെ ആകർഷിക്കുന്നു. അതോടൊപ്പം കേരളത്തിലെ പരമ്പരാഗതമായ സ്വർണാഭരണങ്ങൾ അണിയുന്നതിനുള്ള താൽപര്യവും ഇത്തരക്കാർ പ്രകടിപ്പിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് എത്തി കേരളത്തിലെ ടൂറിസം മേഖലകളിൽ വിവാഹം നടത്താൻ താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ടൂറിസത്തോടൊപ്പം തന്നെ കേരളത്തിലെ സ്വർണാഭരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും നടപടി സ്വീകരിച്ചാൽ ജ്വല്ലറി ടൂറിസം അതിവേഗം വളരുമെന്നും കണക്കാക്കപ്പെടുന്നു.
കേരളത്തിൽ നിർമിക്കുന്ന പരമ്പരാഗത സ്വർണാഭരണങ്ങളിൽ പ്രശസ്തമായ ചില ഇനങ്ങൾ
കാശുമാല: സ്വർണ നാണയങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പരമ്പരാഗത സ്വർണ നെക്‌ലേസ്. ഇവ വധു വിവാഹദിനത്തിൽ ധരിക്കുന്നു.
മുല്ലമൊട്ടു മാല: മുല്ലപ്പൂ മുകുളങ്ങൾ (മുല്ല), തുള്ളികൾ (മൊട്ടു) എന്നിവയുടെ രൂപങ്ങളാൽ അലങ്കരിച്ചിരിക്കുന്നു
പാലക്ക മാല: സ്വർണ ചട്ടക്കൂടിൽ സ്ഥാപിച്ചിരിക്കുന്ന പച്ച മരതകക്കല്ലുകൾ പാലക്ക മാലയുടെ സവിശേഷതയാണ്. കേരളത്തിലെ പരമ്പരാഗത ആഭരണങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഈ അലങ്കരിച്ച നെക്‌ലേസ്.
നാഗപട താലി: സംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായ പാമ്പിന്റെ കവചത്തിന്റെ ആകൃതിയിലുള്ള പെൻഡന്റ് രൂപങ്ങൾ ഉൾക്കൊള്ളുന്ന മാല.
പൂതാലി: സങ്കീർണമായ പുഷ്പ പാറ്റേണുകളാൽ അലങ്കരിച്ച പരമ്പരാഗത കേരള മാല.
എളക്കത്തലി: എളക്കത്തലി നെക്‌ലേസ് അതിന്റെ വിശാലവും വിശദവുമായ രൂപകൽപനയ്ക്ക് പേരുകേട്ടതാണ്, സ്വർണ മുത്തുകളും സങ്കീർണമായ പാറ്റേണുകളും ഉൾക്കൊള്ളുന്നു.
അഡിയൽ: പരമ്പരാഗത കമ്മൽ ഡിസൈനാണ് അഡിയൽ .
ജിംകി: പരമ്പരാഗത ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇനാമൽ വർക്കുകളും രത്ന അലങ്കാരങ്ങളും ഉൾക്കൊള്ളുന്ന തനതായ മണിയുടെ ആകൃതിയിലുള്ള രൂപകൽപനയാണ് ജിംകി കമ്മലുകളുടെ സവിശേഷത.
മാങ്ങ മാല: മാമ്പഴത്തിന്റെ ആകൃതിയിലുള്ള രൂപങ്ങളാൽ അലങ്കരിച്ച, നീണ്ടതും സങ്കീർണവുമായ രൂപകൽപന ചെയ്ത സ്വർണമാല.
പാലക്ക: കേരളത്തിന്റെ കലാപരമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന, രത്നക്കല്ലുകളാൽ അലങ്കരിച്ച സ്വർണവളയാണ് പാലക്ക. ഇത്തരം ആഭരണങ്ങൾക്ക് വിദേശ വിപണികളിലും വലിയ ഡിമാൻഡാണ്.