എത്ര കോടി തരാമെന്നു പറഞ്ഞാലും ഈ വണ്ടികൾ വിൽക്കില്ല; എന്താകും കാരണം? നവീൻ പറയുന്നു...
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ പൊട്ടിച്ചിച്ചതായി തോന്നിയാൽ അദ്ഭുതപ്പെടേണ്ടതില്ല. അതു മലയാള സിനിമയിൽ ഒരുകാലത്ത് അഭിനയത്തികവിനാൽ നിറഞ്ഞുനിന്നിരുന്ന ജോസ് പ്രകാശ് എന്ന മഹാനടനെ അറിയാതെ ഓർത്തുപോകുന്നതു കൊണ്ടാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന 1964 മോഡൽ ഡോഡ്ജ് 440 കാറാണ് നാം കണ്ടത്. ഇതിൽ ആറു പേർക്കിരിക്കാം, ലെഫ്റ്റ്–ഹാൻഡ് ഡ്രൈവാണ്, എസിയുമുണ്ട്.
കൗതുകം അവിടെയും തീരുന്നില്ല. അമേരിക്കൻ കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ കാറായ ഡോഡ്ജ് ഇന്ത്യയിൽ ഒന്നേയുള്ളൂവെന്ന്, ഇപ്പോൾ അതിന്റെ ഉടമസ്ഥനായ ഡി.നവീൻ അവകാശപ്പെടുന്നു. നവീൻ പറയുന്നത് നമുക്ക് അവിശ്വസിക്കാൻ പറ്റില്ല. കാരണം, അദ്ദേഹത്തിന്റെ ഗാരിജ് നിരയെ അത്തരം വിന്റേജ് കാറുകളാണ്. ഒന്നും പക്ഷേ വിൽക്കാനല്ല. വിറ്റാൽതന്നെ അവ വാങ്ങാൻ ഒരാളുടെ കയ്യിലെ കാശു തികയുമോയെന്നും സംശയമാണ്. ചരിത്രപരമായി അത്രയേറെ മൂല്യമാണ് ആ കാറുകള്‍ക്ക്. അതു മാത്രമല്ല വിൽക്കാതിരിക്കാനുള്ള കാരണം. കാണാം നവീന്റെ ‘കസ്റ്റഡിയിലുള്ള’ കിടിലൻ കാറുകളെ. ഒപ്പം, അടുത്തറിയാം അവയുടെ വിശേഷങ്ങളും...
∙ വിൽക്കാനല്ല ഈ ‘വിന്റേജു’കൾ
ജോസ് പ്രകാശ് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു കൊണ്ടുവന്ന ഡോഡ്ജിനു തൊട്ടടുത്തു കിടക്കുന്നതു‘ ഷെവർലെ ബിസ്കെയിൻ ’കാറാണ്.. തെന്നിന്ത്യൻ സിനിമകളിൽ നായികയായി വെള്ളിത്തിര വാണിരുന്ന കെ.ആർ.വിജയ യാത്ര ചെയ്തിരുന്ന കാറാണത്. ബിജെപി നേതാവായിരുന്ന എ.ബി.വാജ്പേയി പ്രധാനമന്ത്രിയാകുന്നതിനു മുൻപ് ഉപയോഗിച്ചിരുന്ന കോണ്ടസ കാറുമുണ്ട് നവീന്റെ ശേഖരത്തിൽ.
ഇത്തരത്തിൽ, വിദേശ നിർമിതവും ഇന്ത്യൻ നിർമിതവുമായ നാൽപതിലേറെ വിന്റേജ് കാറുകളാണ് 34 വയസ്സുകാരനായ നവീന്റെ കൈവശത്തിലുള്ളത്. ഇവയൊന്നും വിൽക്കാനുള്ളതല്ല. വിന്റേജ് കാറുകളുടെ പ്രദർശനങ്ങളിൽ പങ്കെടുത്തു നേടുന്ന അംഗീകാരങ്ങളിലാണ് ഈ യുവാവിന്റെ ക്രേസ്. ഓരോ കാറുകളെയും ഓരോ വ്യക്തികളായാണു നവീൻ പരിഗണിക്കുന്നത്. ആ വ്യക്തികളിൽ സ്വന്തം മുത്തച്ഛൻമാരുമുണ്ട്. അങ്ങനെ ഓരോ കാറുകളോടും വൈകാരികബന്ധം പുലർത്തിയാണു പരിപാലനം,
∙ ‘മുത്തച്ഛൻ’ കാറുകൾ
കൃഷിയും കൃഷിക്കാവശ്യമായ മോട്ടറുകൾ നിർമിക്കുന്ന വ്യവസായ സ്ഥാപനവും നടത്തിയിരുന്നവരാണ് നവീന്റെ മുത്തച്ഛൻമാരായ അയ്യാമുത്തു പിള്ളയും പഴനിയപ്പ പിള്ളയും. നവീൻ ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപേ മുത്തച്ഛൻമാർ സ്വന്തമായി കാറുകൾ വാങ്ങിയിരുന്നു. 1954ൽ വാങ്ങിയ ഹിന്ദുസ്ഥാൻ 14 (മോറിസ് ഓക്സ്ഫഡ്) ആണു കുടുംബത്തിലേക്കു കയറിവന്ന ആദ്യ കാർ. 1962ൽ ഒഎച്ച്‍വി അംബാസിഡറും 1968ൽ മാർക്ക് 2 അംബാസിഡറും മുത്തച്ഛൻമാർ സ്വന്തമാക്കി. പിൽക്കാലത്ത് മോറിസ് ഓക്സ്ഫഡും മാർക്ക് 2 അംബാസിഡറും മുത്തച്ഛൻമാർ അവരുടെ മക്കളായ എ.ദുരൈസ്വാമിക്കും ഡോ.പി.ധനലക്ഷ്മിക്കും സമ്മാനിച്ചു.
ദുരൈസ്വാമിയുടെയും ധനലക്ഷ്മിയുടെയും മകനാണ് നവീൻ. ആ 2 കാറുകളെ മുത്തച്ഛൻമാരായാണു നവീൻ കാണുന്നതും പരിചരിക്കുന്നതും. പിന്നീടു വാങ്ങിയ കാറുകളെയും വ്യക്തിപരമായ ആരാധനയോടെയും ബഹുമാനത്തോടെയുമാണു നവീൻ പരിപാലിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽനിന്നു ‘വിരമിച്ച’ റഷ്യൻ നിർമിതമായ, 1968 മോഡൽ ട്രക്കിനോടു (റഷ്യൻ സിൽ) കാണിക്കുന്നതു ദേശസ്നേഹം തുളുമ്പുന്ന വൈകാരികത. റഷ്യൻ സിൽ ട്രക്ക്, കേരളത്തിൽ മൂന്നെണ്ണമേയുള്ളു. അതിലൊന്നാണിത്. മിലിട്ടറി ലേലത്തിൽ പിടിച്ചതാണ് ഈ ട്രക്ക്. 3.5 ടൺ വരും ഭാരം. ട്രക്കിന്റെ പിന്നിലുള്ള പ്ലാറ്റ്‌ഫോം റോക്കറ്റ് ലോഞ്ചറായി ഉപയോഗിച്ചിരുന്നതാണ്!
∙ സമ്മാനമായും കാർ
മുത്തച്ഛൻമാർ സമ്മാനിച്ച കാറുകൾക്കു പുറമേ, നവീൻ വിന്റേജ് കാറുകൾ ശേഖരിച്ചു തുടങ്ങിയതു 2004ലാണ്. 2007ൽ ഊട്ടിയിലെ നീലഗിരി വിന്റേജ് ക്ലബ്ബിലും പിന്നീട്, പൊള്ളാച്ചി ഹെറിറ്റേജ് ക്ലബ്ബിലും അംഗമായി. അതോടെ ദേശീയതലത്തിലും രാജ്യാന്തര തലത്തിലും വിന്റേജ് കാറുകളുടെ പ്രദർശനങ്ങളിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിത്തുടങ്ങി.
നവീന്റെ വണ്ടിഭ്രാന്ത് മനസ്സിലാക്കിയവരിൽ ചിലർ സ്വന്തം കാറുകൾ പ്രതിഫലമില്ലാതെ കൈമാറിയ ചരിത്രവുമുണ്ട്. 2005ൽ ജന്മദിന സമ്മാനമായി ഒരാൾ സമ്മാനിച്ചതാണു നവീന്റെ ശേഖരത്തിലുള്ള കോണ്ടസ കാറുകളിലൊന്ന്. പഴയ കാറുകൾ വാങ്ങി റീസ്റ്റോർ ചെയ്യുന്ന ഘട്ടത്തിൽ നിറം തീരുമാനിക്കുന്നത് അമ്മയാണ്. വിന്റേജ് കാറുകളുടെ ശേഖരവും പരിപാലനവും പരിഗണിച്ച് യുഎസിലെ ഗ്ലോബൽ യൂണിവേഴ്സിറ്റി നവീന് ഓണററി ഡോക്ടറേറ്റ് നൽകിയിട്ടുമുണ്ട്.
∙ ഗാരിജിലെ രാജാക്കന്മാർ
പുറത്തിറക്കാതെ 2വർഷം ഗാരേജിൽ പുതച്ചു കിടന്നിരുന്ന 1948 മോഡൽ ബ്യൂക്ക് 8, അമേരിക്കൻ നിർമിത കാറാണ്. രണ്ടു വർഷത്തിനു ശേഷം ഇത്തിരി ഇന്ധനവും ഓയിലും ഒഴിച്ച്, ബാറ്ററി കണക്‌ഷൻ പുനഃസ്ഥാപിച്ച് സ്റ്റാർട്ട് സ്വിച്ചിൽ വിരലമർത്തിയപ്പോൾ ആദ്യമൊന്നു മടി കാണിച്ചു. തൊട്ടടുത്ത നിമിഷം, എന്നാലൊന്നു പോകാമെന്ന മട്ടിൽ സ്റ്റാർട്ടായി. ഫാമിലെ മൺപാതയിലൂടെ നവീൻ കാറോടിച്ചു കാണിച്ചു.
ഗാരിജിലെ മറ്റൊരു രാജകീയ കാറാണ് 1961 മോഡൽ ഷെവർലെ സ്റ്റേഷൻ വാഗൺ. 10 പേർക്ക് യാത്ര ചെയ്യാവുന്ന ഈ കാറിന്റെ നീളം 18 അടിയാണ്. കലിഫോർണിയയിലെ ഗ്രാൻഡ് നാഷനൽ റോഡ്‌സ്റ്റർ ഷോയിലും പങ്കെടുത്തിട്ടുണ്ട് ഈ കാർ. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇൻഡോർ കാർ ഷോയാണ് കലിഫോർണിയയിലേത്.
∙ കാറിനു മാത്രം 5 ജീവനക്കാർ
വേൽമുരുകൻ ഫാം എന്നറിയപ്പെടുന്ന 19 ഏക്കർ സ്ഥലത്താണു നവീന്റെ വീടും വാഹനങ്ങൾ നിർത്തിയിടുന്ന മൂന്നു ഗാരിജുകളും. ഈ ഗാരിജുകളിലുള്ള നാൽപതിലേറെ വാഹനങ്ങളുടെ പരിപാലനത്തിനു മാത്രമായി അഞ്ച് ജീവനക്കാരുമുണ്ട്. വീട്ടിൽത്തന്നെയാണ് വർക്‌ഷോപ്പും. 90% വണ്ടികളും ഇപ്പോഴും സുഖമമായി ഓടിക്കാം. എല്ലാ വണ്ടികളും ദിവസവും സ്റ്റാർട്ട് ചെയ്തു നോക്കും. അടുത്ത സുഹൃത്തുക്കളുടെ വിന്റേജ് വാഹനങ്ങളും നവീൻ റീസ്റ്റോർ ചെയ്തു കൊടുക്കാറുണ്ട്.
നവീന്റെ ശേഖരത്തിലുള്ള ഏറ്റവും പഴക്കമുള്ള കാറാണ് ഫിയറ്റ് ടിപ്പൊ(1932). ഇതു രാജ്യാന്തര പ്രദര്‍ശനത്തില്‍ പങ്കെടുത്ത കാറുമാണ്, ഓസ്റ്റിൻ 10 (1935), ഓസ്റ്റിൻ 8 (1947), റോവര്‍ പി 4 (1951), 1952 മോറിസ് മൈനർ (1952), മോറിസ് ഓക്സ്ഫഡ് സീരീസ് 6 (1971), ഫിയറ്റ് ടോപ്പലിനോ (1951), ഫിയറ്റ് പ്രസിഡന്റ് (1974), സ്റ്റാൻഡേർഡ് പെന്നന്റ് (1960), സ്റ്റാർഡേർഡ് ഹെറാൾഡ് (1964), ബെൻസ് 190 ഡി (1965), വില്ലീസ് ഹൈബോണറ്റ് ജീപ്പ് (1964), ഷെവര്‍ലെ ബ്രൂക് വുഡ് വാഗണ്‍ എന്നിങ്ങനെ നീളുന്നു നവീന്റെ ശേഖരത്തിലുള്ള കാറുകളുടെ പട്ടിക. 1957 മോഡൽ ബുള്ളറ്റുമുണ്ട്. കാണാം ശേഖരത്തിലുള്ള ചില കാറുകൾ താഴെ: