കത്തിക്കയറി കളിക്കളങ്ങൾ; മിന്നിത്തിളങ്ങി ബിസിസിഐ; ചിലത് ഓർക്കാം, മറ്റു ചിലത് മറക്കാതിരിക്കാം...
ഏകദിന ലോകകപ്പ് ടൂർണമെന്റ് ബിസിസിഐ ഒറ്റയ്ക്ക് സംഘടിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. മുൻപ് 3 തവണ ഇന്ത്യൻ മണ്ണില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകള്‍ നടന്നിട്ടുണ്ടെങ്കിലും 1987ൽ പാക്കിസ്ഥാനുമായും 1996ൽ പാക്കിസ്ഥാനും ശ്രീലങ്കയുമായും 2011ൽ ശ്രീലങ്കയും ബംഗ്ലദേശുമായും േചന്നാണ് അവ സംഘടിപ്പിക്കപ്പെട്ടത്. ഇത്രയും വലിയ ടൂർണമെന്റ് ഒറ്റയ്ക്കു നടത്തുമ്പോഴുള്ള ചുമതലയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാരം സ്വാഭാവികമായും കടുത്തതായിരിക്കുമല്ലോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 നഗരങ്ങളിലെ മൈതാനങ്ങളിലായി 45 ദിവസങ്ങൾ നീണ്ടു നിന്ന ഈ കായിക പൂരം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുകവഴി ബിസിസിഐ തങ്ങളുടെ ഭരണപാടവവും അർപണബോധവും മികച്ച രീതിയിൽ പ്രകടിപ്പിച്ചു. ഇതുവഴി രാജ്യത്തിന്റെ യശസ്സ് ലോക കായികവേദിയിൽ ഉയർത്തിക്കാട്ടുന്നതിലും വിജയിച്ചു. ബഹുരാഷ്ട്രനേതാക്കളുടെയും ഡേവിഡ് ബെക്കാം, വിവിയൻ റിച്ചാർഡ്സ് തുടങ്ങി നമ്മുടെ സ്വന്തം സച്ചിൻ തെൻഡുൽക്കറുടെയും ഗവാസ്കറുടെയും കപിൽ ദേവിന്റെയും സാന്നിദ്ധ്യം ഈ കായിക ഉത്സവത്തിന് മാറ്റുകൂട്ടി. സിനിമാ ലോകത്തുനിന്നുള്ള പ്രമുഖരുടെ പ്രാതിനിധ്യം ഗാലറികള്‍ക്ക് ജീവനേകി.

ഏകദിന ലോകകപ്പ് ടൂർണമെന്റ് ബിസിസിഐ ഒറ്റയ്ക്ക് സംഘടിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. മുൻപ് 3 തവണ ഇന്ത്യൻ മണ്ണില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകള്‍ നടന്നിട്ടുണ്ടെങ്കിലും 1987ൽ പാക്കിസ്ഥാനുമായും 1996ൽ പാക്കിസ്ഥാനും ശ്രീലങ്കയുമായും 2011ൽ ശ്രീലങ്കയും ബംഗ്ലദേശുമായും േചന്നാണ് അവ സംഘടിപ്പിക്കപ്പെട്ടത്. ഇത്രയും വലിയ ടൂർണമെന്റ് ഒറ്റയ്ക്കു നടത്തുമ്പോഴുള്ള ചുമതലയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാരം സ്വാഭാവികമായും കടുത്തതായിരിക്കുമല്ലോ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 നഗരങ്ങളിലെ മൈതാനങ്ങളിലായി 45 ദിവസങ്ങൾ നീണ്ടു നിന്ന ഈ കായിക പൂരം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുകവഴി ബിസിസിഐ തങ്ങളുടെ ഭരണപാടവവും അർപണബോധവും മികച്ച രീതിയിൽ പ്രകടിപ്പിച്ചു. ഇതുവഴി രാജ്യത്തിന്റെ യശസ്സ് ലോക കായികവേദിയിൽ ഉയർത്തിക്കാട്ടുന്നതിലും വിജയിച്ചു. ബഹുരാഷ്ട്രനേതാക്കളുടെയും ഡേവിഡ് ബെക്കാം, വിവിയൻ റിച്ചാർഡ്സ് തുടങ്ങി നമ്മുടെ സ്വന്തം സച്ചിൻ തെൻഡുൽക്കറുടെയും ഗവാസ്കറുടെയും കപിൽ ദേവിന്റെയും സാന്നിദ്ധ്യം ഈ കായിക ഉത്സവത്തിന് മാറ്റുകൂട്ടി. സിനിമാ ലോകത്തുനിന്നുള്ള പ്രമുഖരുടെ പ്രാതിനിധ്യം ഗാലറികള്‍ക്ക് ജീവനേകി.
∙ എല്ലാ ഉത്തരവാദിത്തങ്ങളും മികവോടെ നിറവേറ്റി ബിസിസിഐ
ടീമുകൾക്ക് ക്ഷീണം തട്ടാത്തരീതിയിൽ യാത്രാപരിപാടികള്‍ ചിട്ടപ്പെടുത്തുക, കൃത്യമായ പരിശീലന സൗകര്യം നൽകുക, ദീര്‍ഘയാത്രകൾക്കു ശേഷം മത്സരങ്ങൾക്ക് കൃത്യമായ ഇടവേളകൾ നൽകുക, കളിക്കാരുെട സുരക്ഷ ഉറപ്പാക്കുക, മത്സരവേദിയിൽ മത്സര നടത്തിപ്പിനുള്ള നിലവാരമുള്ള പിച്ചുകൾ ഒരുക്കുക, കാണികൾക്കുള്ള ടിക്കറ്റ് വിപണനവും ഇരിപ്പിടസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുക എന്നിങ്ങനെ ബഹുവിധ ഉത്തരവാദിത്തങ്ങളായിരുന്നു ബിസിസിഐയ്ക്ക് നിർവഹിക്കാനുണ്ടായിരുന്നത്.
ഇതിൽ ടിക്കറ്റ് വിപണനത്തിന്റെ കാര്യത്തിൽ മാത്രമാണ് ചെറിയ വീഴ്ച സംഭവിച്ചതായി പറയപ്പെടുന്നത്. പലപ്പോഴും പോർട്ടലിൽ ടിക്കറ്റ് വിറ്റുതീർന്നുവെന്നും ലഭ്യമല്ല എന്നു സൂചിപ്പിക്കുകയും സ്റ്റേഡിയത്തിനുള്ളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന അവസ്ഥയും ചില സ്ഥലങ്ങളിലെങ്കിലും ഉണ്ടായത്രെ. ടിക്കറ്റ് കരിഞ്ചന്ത എന്ന വിപത്താണ് ഇതിനു കാരണം എന്നതാണ് ബിസിസിഐ ഭാഷ്യം.
∙ മഴ ഭീഷണികളെ ‘കാറ്റിൽ പറത്തി’
മഴ ഭീഷണിയുള്ള വേളകളില്‍പോലും ചടുലമായി ഗ്രൗണ്ട് പുഃനസജീകരിച്ച് കളിനടത്തിപ്പ് സുഗമമാക്കിയ ഗ്രൗണ്ട് ജീവനക്കാരും പ്രശംസ അർഹിക്കുന്നു. ബെംഗളൂരുവിൽ നടന്ന ന്യൂസീലൻഡ് – പാക്കിസ്ഥാൻ മത്സരം മാത്രമാണ് മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ പോയത്. ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക സെമിഫൈനൽ മത്സരം കൊൽക്കൊത്തയിൽ മഴയെ അതിജീവിച്ചാണ് പൂർത്തിയാക്കിയത്. രണ്ടു സെമിഫൈനൽ മത്സരങ്ങളടക്കം ഒട്ടേറെ വാശിയേറിയ മത്സരങ്ങൾ ഈ ടൂർണമെന്റിൽ നടന്നു.
∙ ഏകദിന ക്രിക്കറ്റിന് പുതുശ്വാസം
ഏകദിന ക്രിക്കറ്റിന്റെ നിലനിൽപ് അപകടത്തിലാണോ എന്ന ആശങ്ക നിലനിൽക്കുന്ന സമയത്താണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ട്വന്റി20 ക്രിക്കറ്റിന്റെ ആകർഷണത്തിൽ കളിക്കാരും കാണികളും ഏകദിന ക്രിക്കറ്റിനെ നിരസിച്ചു തുടങ്ങിയോ എന്നൊരു സംശയം പൊതുവേയുണ്ട്. എന്നാൽ, ക്രിക്കറ്റ് കളിയുടെ സൗന്ദര്യശാസ്ത്രവും നാടകീയതയും ഒരു പരിധിവരെയെങ്കിലും ഉൾക്കൊള്ളുന്നത് ഏകദിന ക്രിക്കറ്റിലാണെന്ന യാഥാർഥ്യം അറിയുന്നവർക്ക് സമാധിയടയരുതെന്നു തന്നെയാണ് ആഗ്രഹം.
സെമി ഫൈനലിൽ 2 സ്പെല്ലിലായി 7 ന്യൂസീലൻസ് വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനവും തകർന്നു തരിപ്പണമായ ഓസ്ട്രേലിയൻ ടീമിനെ ഈ ലോകകപ്പിലെ ഏറ്റവും അവിശ്വസനീയമായ ഡബിൾ സെഞ്ചുറിയിലൂടെ ഗ്ലെൻ മാക്സ്‌വെൽ അഫ്ഗാനിനെതിരെ വിജയത്തിലേക്കു നയിച്ചതുമൊന്നും 20 ഓവർ കുട്ടി ക്രിക്കറ്റിൽ കാണാനാകില്ല. മെല്ലെ തുടങ്ങി കുറച്ചു ഓവറുകൾക്കു ശേഷം ആക്രമിച്ചു കത്തിക്കയറി റൺസുകൾ വാരിക്കൂട്ടിയ വിരാട് കോലിയുടേതു പോലുള്ള പ്രകടനങ്ങളും ഏകദിന ക്രിക്കറ്റിലേ കാണാനാവൂ.
ആദ്യ ചില മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ കാണികളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും തുടർന്ന് ഇന്ത്യ ഉൾപ്പെടാത്ത മത്സരങ്ങൾക്കു പോലും കാണികൾ തിങ്ങിക്കയറുന്ന മാറ്റവും കണ്ടു. ഇതിനെല്ലാം പുറമേ ദൃശ്യ മാധ്യമങ്ങളിലൂടെ കളികൾ വീക്ഷിക്കുന്നവരുടെ എണ്ണത്തിൽ സർവകാല റെക്കോർഡുകളെയും ഭേദിച്ച് ഏറെ മുന്നിലെത്തി 2023 ലോകകപ്പ്, ഏകദിന ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപിന് ഈ ടൂർണമെന്റ് കാരണമായെങ്കിൽ അത് ക്രിക്കറ്റിന് നല്ലത്.
∙ പൂരം കൊഴുപ്പിച്ച് ടീം ഇന്ത്യയുടെ ‘കളിയാട്ടം’
ഏത് ടൂർണമെന്റിലെയും മുഖ്യ ആകർഷണം ആതിഥേയ ടീമിന്റെ പ്രകടനമാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ ടീം തകർത്താടി എന്നു തന്നെ പറയാം. ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപ് ഇന്ത്യൻ ടീമിന്റെ ബോളിങ് നിലവാരത്തെ അല്‍പം സംശയത്തോടെയാണ് വിദഗ്ധർ വീക്ഷിച്ചിരുന്നത്. അടുത്ത കാലങ്ങളിൽ നടന്ന ചില ഏകദിന മത്സരങ്ങളിലെ പ്രകടനം പരിശോധിച്ചാൽ അതിൽ തെറ്റുപറയാനാവില്ല. എന്നാൽ ബുമ്ര രവീന്ദ്ര ജഡേജയും പരുക്കിൽ നിന്ന് മുക്തി നേടി ശക്തമായി തിരിച്ചു വന്നതും കുൽദീപ്‌യാദവ് സ്ഫുടം ചെയ്ത് പുനരവതരിച്ചതും ഇന്ത്യൻ ബോളിങ്ങിനെ ശക്തമാക്കി. ഇവർക്കൊപ്പം മുഹമ്മദ് ഷമി എന്ന വിശ്വസ്തന്റെ അനുഭവസമ്പത്തു കൂടി ചേർന്നപ്പോൾ ഹർദിക് പാണ്ഡ്യയുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കാതെ പോയി.
രോഹിത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര കൂടി മിന്നിത്തിളങ്ങിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്ക് അത് തെല്ലൊന്നുമല്ല ഗുണം ചെയ്തത്. ഒട്ടേറെ പുത്തൻ കുരുന്നുകളാണ് കളിയിലേക്ക് ആകർഷിക്കപ്പെടുന്നത്. കേരളത്തിലെ ക്രിക്കറ്റ് അക്കാദമികളിൽ പോലും ഈ വിജയങ്ങൾ സൃഷ്ടിച്ച ചലനം ദൃശ്യമാണ്. ഇതിൽ ഭാവിയിലെ ഒട്ടേറെ വാഗ്ദാനങ്ങളും ഉണ്ടാകുമല്ലോ. ക്രിക്കറ്റിന്റെ ഇന്ത്യയിലുള്ള പ്രസക്തിക്ക് വലിയ സംഭാവനയാണ് രോഹിത്തും കൂട്ടരും ചെയ്തത്.
∙ പരീക്ഷണങ്ങള്‍ വിജയിച്ച് രാഹുൽ ദ്രാവിഡ്
രാഹുൽ ദ്രാവിഡ് എന്ന പരിശീലകന്റെ ആസൂത്രണവും എടുത്തു പറയേണ്ടതാണ്. മുൻപേ നടന്ന പരമ്പരകളിൽ കളിക്കാരെ മാറ്റി മാറ്റി പരീക്ഷിച്ച് ലോകകപ്പിലേക്കു വേണ്ട ടീമിനെ കൃത്യമായി ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഫൈനൽ മത്സരത്തിൽ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ഓസ്ട്രേലിയ ഇന്ത്യയെ ഏകപക്ഷീയമായി കീഴ്പ്പെടുത്തി ഐസിസി ട്രോഫി കരസ്ഥമാക്കിയെങ്കിലും 10 കളികൾ തുടർച്ചയായി വിജയിച്ച ഇന്ത്യൻ ടീമിന്റെ പ്രകടനം ഈ ടൂർണമെന്റിൽ അഭിനന്ദനാർഹമാണ്.
ലോകകപ്പ് മത്സരങ്ങൾ നടന്ന 10 വേദികളിലെയും പശ്ചാത്തലസൗകര്യങ്ങൾ കാലോചിതമായി വികസിപ്പിച്ചത് വൻനേട്ടമാണ്. കളിക്കാർക്കും കാണികൾക്കുമുള്ള സൗകര്യങ്ങൾ വികസിപ്പിക്കുക വഴി അടുത്ത 10 വർഷത്തേക്കെങ്കിലുമുള്ള പശ്ചാത്തല സൗകര്യ വികസനം സാധ്യമായി. ഏതു കായിക ഇനത്തിന്റെ വളർച്ചയ്ക്കും ഇത് അത്യാവശ്യമാണല്ലോ.
∙ മൈതാനം ഉണർന്നു, പണം ഒഴുകി
കോവിഡ് മാന്ദ്യത്തിനു ശേഷം ഇന്ത്യൻ വാണിജ്യമേഖലയിൽ വൻ ചലനം സൃഷ്ടിക്കാനായ ആദ്യ മേളയായി ഈ ലോകകപ്പ് മാറി എന്ന് സാമ്പത്തിക ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. എയർ ലൈൻസ് മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പരസ്യരംഗത്തും റസ്റ്റോറന്റ് ഇൻഡസ്ട്രിയിലുമെല്ലാം വൻകുതിപ്പാണ് 2023 ലോകകപ്പ് ക്രിക്കറ്റുകൊണ്ട് സാധ്യമായത്. അതുപോലെ തന്നെ പാക്കിസ്ഥാൻ പോലുള്ള പ്രത്യേക സംരക്ഷണം നൽകേണ്ടിയിരുന്ന ടീമിനെ വരെ ഒരു പ്രശ്നവുമില്ലാതെ വിവിധ വേദികളിൽ കളിപ്പിച്ച് സുരക്ഷിതമായി യാത്രയാക്കാനായതും ചെറിയ കാര്യമല്ല.
∙ നിറം മങ്ങിയ ടീമുകൾ, മിന്നിത്തിളങ്ങിയ ‘താരകങ്ങൾ’
ഏകദിനക്രിക്കറ്റിൽ ഏറ്റവും അനുഭവസ്ഥരായ ഇംഗ്ലണ്ട് ടീമിന്റെ നിരാശാജനകമായ പ്രകടനവും ശ്രീലങ്കൻ ക്രിക്കറ്റിന്റെ പരിതാപകരാവസ്ഥയും ഈ ടൂർണമെന്റിലെ നിരാശകളായി. അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനങ്ങൾക്കും ഈ വേൾഡ് കപ്പ് സാക്ഷ്യം വഹിച്ചു. കളിക്കാർ കൂടുതലായി ട്വന്റി20 ക്രിക്കറ്റ് കളിക്കുന്നതിന്റെ ഫലമായി ഫീൽഡിങ്ങിന്റെ നിലവാരത്തിലും ബാറ്റ്സ്മാൻമാരുടെ സിക്സർ പായിക്കുന്നതിലുള്ള വൈഭവത്തിലും ഉയർച്ചയുണ്ടാക്കിയിട്ടുണ്ട്.
സാമ്പത്തികമായി ശക്തമായ ഐസിസി കളി നിലവാരത്തിൽ താഴോട്ടു പോകുന്ന രാജ്യങ്ങളെ കൈപിടിച്ചുയർത്തിക്കൊണ്ടു വരാനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ചെയ്യാൻ മുന്നോട്ടു വരേണ്ടതാണ്. ഇല്ലെങ്കിൽ പല ടീമുകളും ഇന്ന് വെസ്റ്റ് ഇൻഡീസ് അനുഭവിക്കുന്ന ദുരവസ്ഥയിലെത്തിപ്പെടും. യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് ക്രിക്കറ്റിനെ വിപണനം ചെയ്യാൻ ശ്രമിക്കുന്ന ഐസിസിയുടെ ശ്രദ്ധ ഈ കാര്യത്തിലും പതിയേണ്ടതാണ്.
∙ ചിലത് ഓർക്കാം, മറ്റ് ചിലത് മറക്കാതിരിക്കാം...
ഈ ടൂർണമെന്റിെല ഒരു കറുത്ത പാട് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷഖിബ് ഉൾ ഹസ്സൻ ടൈംഡ് ഔട്ട് നിയമത്തിലൂടെ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ ആൻജലോ മാത്യുവിനെ പുറത്താക്കാൻ ചെയ്ത അപ്പീലും തുടർന്നുള്ള അനുകൂല വിധിയുമാണ്. നിയമപരമായി അംപയർമാർ ചെയ്തതിൽ തെറ്റില്ലെങ്കിലും സ്വയമായോ സ്വന്തം ടീമിന്റെ പ്രയോജനത്തിനായോ ചെയ്ത പ്രക്രിയയിലൂടെയല്ല സമയനഷ്ടം സംഭവിച്ചത് എന്നതിനാൽ ആ അപ്പീൽ ഒഴിവാക്കാമായിരുന്നു എന്നതാണ് എന്റെ പക്ഷം.
2027 ലോകകപ്പ് സിംബാബ്‌വെ– നമീബിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്കയാണല്ലോ ആതിഥ്യമരുളുന്നത്. വരും കാലസംഘാടകർക്കൊക്കെയുള്ള ഒരു പാഠപുസ്തകമായിരിക്കും 2023ൽ ബിസിസിഐ നടത്തിയ ലോകകപ്പ് ടൂർണമെന്റ്. ഇന്ത്യയിലെ മറ്റു കായികസംഘടനകൾക്കും അവരുടെ മെഗാ ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ ഈ ടൂർണമെന്റിനെ മാതൃകയാക്കാവുന്നതാണ്. ബിസിസിഐയുടെ പ്രവർത്തനക്ഷമതയെയും ഈ ടൂർണമെന്റ് സംഘാടനത്തിന് പൂർണ പിന്തുണ നല്‍കിയ ഭാരതസർക്കാരിനെയും അഭിനന്ദിച്ചേ മതിയാകൂ.