രാത്രിയുടെ വേട്ടക്കാരൻ, യുഎസിനെ വിറപ്പിച്ച റിച്ചി; ലൈംഗിക പീഡന പ്രതിയെ തേടി ജയിലിൽ ‘കാമുകി’മാർ
ലോകം കണ്ട ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ. ഒരുകാലത്ത് യുഎസിനെ വിറപ്പിച്ച ‘രാത്രിയിലെ വേട്ടക്കാരൻ’. കാമുകിമാരെ മോഹിപ്പിച്ച കൊലയാളി– റിച്ചഡ് റാമിറെസ്. മരണശിക്ഷ കാത്ത് ജയിലിൽ കഴിയുമ്പോഴും ഇയാളെ തേടി പെൺകുട്ടികളുടെ കത്തുകൾ വന്നുകൊണ്ടേയിരുന്നു, പലതും സ്വന്തം ഇഷ്ടം വെളിപ്പെടുത്തിക്കൊണ്ടുള്ളവ. ഒടുവിൽ കത്തുകളിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പത്തിലേറെ കൊലപാതകങ്ങൾക്കും ലൈംഗികാതിക്രമത്തിനും അറസ്റ്റിലായ ഒരു വ്യക്തിക്കാണ് ഇത്രയേറെ ആരാധികമാരെന്നോർക്കണം. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടവരുടെ വേദനകൾക്കു നേരെ കണ്ണടച്ച് തങ്ങളുടെ ‘റിച്ചി’ നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്നവർ ലോകത്തെ അതിശയിപ്പിച്ചിരുന്നു. എങ്ങനെയാണ് റിച്ചി എന്ന ചെറുപ്പക്കാരൻ അമേരിക്കയെ വിറപ്പിച്ച ‘നൈറ്റ് സ്റ്റാക്കറാ’യി മാറിയത്? ആ പേരിൽ തീർന്നില്ല. ചിലർക്ക് അയാൾ വാക്ക്–ഇൻ കില്ലറായിരുന്നു. മറ്റു ചിലർക്ക് വാലി ഇൻട്രൂഡറും. ചെയ്ത കുറ്റകൃത്യങ്ങൾക്ക് 19 വധശിക്ഷകളാണ് റിച്ചഡിന് കോടതി വിധിച്ചത്. ഒരു ഹൊറർ സിനിമാക്കഥ പോലെ പേടിപ്പിക്കുന്ന ആയാളുടെ ജീവിതം സിനിമയായും സീരീസുമെല്ലാമായി തിരശീലയെ തീപിടിപ്പിച്ചതാണ്. എന്താണ് റിച്ചഡിന്റെ ജീവിതകഥ?
ലോകം കണ്ട ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ. ഒരുകാലത്ത് യുഎസിനെ വിറപ്പിച്ച ‘രാത്രിയിലെ വേട്ടക്കാരൻ’. കാമുകിമാരെ മോഹിപ്പിച്ച കൊലയാളി– റിച്ചഡ് റാമിറെസ്. മരണശിക്ഷ കാത്ത് ജയിലിൽ കഴിയുമ്പോഴും ഇയാളെ തേടി പെൺകുട്ടികളുടെ കത്തുകൾ വന്നുകൊണ്ടേയിരുന്നു, പലതും സ്വന്തം ഇഷ്ടം വെളിപ്പെടുത്തിക്കൊണ്ടുള്ളവ. ഒടുവിൽ കത്തുകളിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പത്തിലേറെ കൊലപാതകങ്ങൾക്കും ലൈംഗികാതിക്രമത്തിനും അറസ്റ്റിലായ ഒരു വ്യക്തിക്കാണ് ഇത്രയേറെ ആരാധികമാരെന്നോർക്കണം. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടവരുടെ വേദനകൾക്കു നേരെ കണ്ണടച്ച് തങ്ങളുടെ ‘റിച്ചി’ നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്നവർ ലോകത്തെ അതിശയിപ്പിച്ചിരുന്നു. എങ്ങനെയാണ് റിച്ചി എന്ന ചെറുപ്പക്കാരൻ അമേരിക്കയെ വിറപ്പിച്ച ‘നൈറ്റ് സ്റ്റാക്കറാ’യി മാറിയത്? ആ പേരിൽ തീർന്നില്ല. ചിലർക്ക് അയാൾ വാക്ക്–ഇൻ കില്ലറായിരുന്നു. മറ്റു ചിലർക്ക് വാലി ഇൻട്രൂഡറും. ചെയ്ത കുറ്റകൃത്യങ്ങൾക്ക് 19 വധശിക്ഷകളാണ് റിച്ചഡിന് കോടതി വിധിച്ചത്. ഒരു ഹൊറർ സിനിമാക്കഥ പോലെ പേടിപ്പിക്കുന്ന ആയാളുടെ ജീവിതം സിനിമയായും സീരീസുമെല്ലാമായി തിരശീലയെ തീപിടിപ്പിച്ചതാണ്. എന്താണ് റിച്ചഡിന്റെ ജീവിതകഥ?
ലോകം കണ്ട ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ. ഒരുകാലത്ത് യുഎസിനെ വിറപ്പിച്ച ‘രാത്രിയിലെ വേട്ടക്കാരൻ’. കാമുകിമാരെ മോഹിപ്പിച്ച കൊലയാളി– റിച്ചഡ് റാമിറെസ്. മരണശിക്ഷ കാത്ത് ജയിലിൽ കഴിയുമ്പോഴും ഇയാളെ തേടി പെൺകുട്ടികളുടെ കത്തുകൾ വന്നുകൊണ്ടേയിരുന്നു, പലതും സ്വന്തം ഇഷ്ടം വെളിപ്പെടുത്തിക്കൊണ്ടുള്ളവ. ഒടുവിൽ കത്തുകളിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പത്തിലേറെ കൊലപാതകങ്ങൾക്കും ലൈംഗികാതിക്രമത്തിനും അറസ്റ്റിലായ ഒരു വ്യക്തിക്കാണ് ഇത്രയേറെ ആരാധികമാരെന്നോർക്കണം. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടവരുടെ വേദനകൾക്കു നേരെ കണ്ണടച്ച് തങ്ങളുടെ ‘റിച്ചി’ നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്നവർ ലോകത്തെ അതിശയിപ്പിച്ചിരുന്നു. എങ്ങനെയാണ് റിച്ചി എന്ന ചെറുപ്പക്കാരൻ അമേരിക്കയെ വിറപ്പിച്ച ‘നൈറ്റ് സ്റ്റാക്കറാ’യി മാറിയത്? ആ പേരിൽ തീർന്നില്ല. ചിലർക്ക് അയാൾ വാക്ക്–ഇൻ കില്ലറായിരുന്നു. മറ്റു ചിലർക്ക് വാലി ഇൻട്രൂഡറും. ചെയ്ത കുറ്റകൃത്യങ്ങൾക്ക് 19 വധശിക്ഷകളാണ് റിച്ചഡിന് കോടതി വിധിച്ചത്. ഒരു ഹൊറർ സിനിമാക്കഥ പോലെ പേടിപ്പിക്കുന്ന ആയാളുടെ ജീവിതം സിനിമയായും സീരീസുമെല്ലാമായി തിരശീലയെ തീപിടിപ്പിച്ചതാണ്. എന്താണ് റിച്ചഡിന്റെ ജീവിതകഥ?
ലോകം കണ്ട ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ. ഒരുകാലത്ത് യുഎസിനെ വിറപ്പിച്ച ‘രാത്രിയിലെ വേട്ടക്കാരൻ’. കാമുകിമാരെ മോഹിപ്പിച്ച കൊലയാളി– റിച്ചഡ് റാമിറെസ്. മരണശിക്ഷ കാത്ത് ജയിലിൽ കഴിയുമ്പോഴും ഇയാളെ തേടി പെൺകുട്ടികളുടെ കത്തുകൾ വന്നുകൊണ്ടേയിരുന്നു, പലതും സ്വന്തം ഇഷ്ടം വെളിപ്പെടുത്തിക്കൊണ്ടുള്ളവ. ഒടുവിൽ കത്തുകളിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പത്തിലേറെ കൊലപാതകങ്ങൾക്കും ലൈംഗികാതിക്രമത്തിനും അറസ്റ്റിലായ ഒരു വ്യക്തിക്കാണ് ഇത്രയേറെ ആരാധികമാരെന്നോർക്കണം.
ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടവരുടെ വേദനകൾക്കു നേരെ കണ്ണടച്ച് തങ്ങളുടെ ‘റിച്ചി’ നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്നവർ ലോകത്തെ അതിശയിപ്പിച്ചിരുന്നു. എങ്ങനെയാണ് റിച്ചി എന്ന ചെറുപ്പക്കാരൻ അമേരിക്കയെ വിറപ്പിച്ച ‘നൈറ്റ് സ്റ്റാക്കറാ’യി മാറിയത്? ആ പേരിൽ തീർന്നില്ല. ചിലർക്ക് അയാൾ വാക്ക്–ഇൻ കില്ലറായിരുന്നു. മറ്റു ചിലർക്ക് വാലി ഇൻട്രൂഡറും. ചെയ്ത കുറ്റകൃത്യങ്ങൾക്ക് 19 വധശിക്ഷകളാണ് റിച്ചഡിന് കോടതി വിധിച്ചത്. ഒരു ഹൊറർ സിനിമാക്കഥ പോലെ പേടിപ്പിക്കുന്ന ആയാളുടെ ജീവിതം സിനിമയായും സീരീസുമെല്ലാമായി തിരശീലയെ തീപിടിപ്പിച്ചതാണ്. എന്താണ് റിച്ചഡിന്റെ ജീവിതകഥ?
∙ തകർന്ന കുടുംബത്തിൽനിന്ന്...
ടെക്‌സസിലെ എൽ പാസോയിലാണ് ജൂലിയൻ ടാപിയ റാമിറെസിന്‍റെയും മെഴ്‌സിഡസ് മ്യൂനോസ് റാമിറെസിന്‍റെയും അഞ്ച് മക്കളിൽ ഇളയവനായി റിച്ചഡ് ജനിക്കുന്നത്. മെക്‌സിക്കൻ പൗരനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ പിതാവ് മക്കളെയും ഭാര്യയെയും നിരന്തരമായി ഉപ്രദവിക്കുന്ന വ്യക്തിയായിരുന്നു. മർദനങ്ങളിൽനിന്ന് ആശ്വാസം തേടാൻ, പത്തു വയസ്സുള്ളപ്പോൾത്തന്നെ റിച്ചഡ് മദ്യത്തിലും കഞ്ചാവിലും അഭയം തേടി. ലഹരിയിലേക്കുള്ള ഈ യാത്ര റിച്ചഡിനെ കൂടുതൽ തകർച്ചയിലേക്കാണു നയിച്ചത്.
∙ പീഡന കഥകളും നേരിൽ കാണുന്ന കൊലപാതകവും
1970 ൽ റിച്ചഡിന് 10 വയസ്സുള്ളപ്പോഴാണ് കസിനായ മിഗുവേൽ മൈക്ക് റാമിറെസ് സൈന്യത്തിൽ ചേരുന്നത്. അന്ന് മിഗുവേലിന് 21 വയസ്സാണ് പ്രായം. 1971ൽ വിയറ്റ്നാമിൽ സൈനിക സേവനം നടത്തിയിരുന്ന മിഗുവേലിനെ സ്കീസോഫ്രീനിയ രോഗം കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടു. കുറച്ചു കാലം ചികിത്സ നേടിയ മിഗുവേൽ പിന്നീട് നാട്ടിൽ തിരിച്ച് എത്തി. സ്കൂളിൽ പഠിക്കുകയായിരുന്ന റിച്ചഡുമായി കസിൻ മിഗുവേൽ വിയറ്റ്നാമിലെ കഥകൾ പങ്കുവച്ചു. തനിക്ക് മനുഷ്യരെ കൊല്ലുമ്പോൾ ലഭിക്കുന്നത് ആഹ്ലാദമാണെന്നാണ് മിഗുവേൽ റിച്ചഡിനോട് പറഞ്ഞിരുന്നത്. സ്ത്രീകളെ വിയറ്റ്നാമിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിനെപ്പറ്റിയും അയാൾ വീമ്പിളക്കി. പലപ്പോഴും ക്യാമറയിൽ പകർത്തിയ ചിത്രങ്ങളും ഇതിന് തെളിവായി റിച്ചഡിനെ മിഗുവേൽ കാണിക്കുമായിരുന്നു. അന്ന് റിച്ചഡിന് പ്രായം 12.
താൻ ദുരുപയോഗം ചെയ്ത വിയറ്റ്നാമീസ് സ്ത്രീയുടെ അറുത്തെടുത്ത തലയുമായി പോസ് ചെയ്യുന്ന ഫോട്ടോയും ഒരിക്കൽ മിഗുവേൽ റിച്ചഡിന് കാണിച്ചുകൊടുത്തു. റിച്ചഡിന് 13 വയസ്സുള്ളപ്പോൾ, ഒരു തർക്കത്തിനിടെ മിഗുവേൽ ഭാര്യ ജെസിയെ വെടിവച്ചു കൊല്ലുന്നത് നേരിൽ കാണുന്നതിനിടയായി. ഈ വിവരം ആരോടും പറയാൻ പാടില്ലെന്നായിരുന്നു അയാൾ റിച്ചഡിനോട് ആവശ്യപ്പെട്ടത്. വിവരം റിച്ചഡ് രഹസ്യമായി സൂക്ഷിച്ചു. പക്ഷേ സംഭവം പുറത്തു വന്നു, മിഗുവേൽ പിടിയിലായി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മിഗുവേലിനെ നാലു വർഷത്തിനു ശേഷം ജയിലിൽനിന്ന് മോചിപ്പിച്ചു.
∙ കുറ്റബോധം മറികടക്കാൻ സാത്തൻ ആരാധനയിലേക്ക്
മിഗുവേൽ കാണിച്ച ചിത്രങ്ങളും പങ്കുവച്ച കഥകളും റിച്ചഡ് റാമിറെസിനെ സ്വാധീനിച്ചിരുന്നു. ഈ ചിത്രങ്ങളും കഥകളും തന്നിൽ തെറ്റായ ചിന്തകൾ രൂപപ്പെടുത്തിയെന്ന് കത്തോലിക്കാ വിശ്വാസിയായിരുന്ന റിച്ചഡിന് തോന്നിത്തുടങ്ങി. ദേവാലയത്തിൽ പ്രാർഥിക്കാനായി എത്തുന്ന റിച്ചഡിനെ കുറ്റബോധം വേട്ടയാടാനാരാംഭിച്ചു. അതോടെ കുറ്റബോധത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി തന്‍റെ ചിന്തകളെ ന്യായീകരിക്കുന്ന ഒരു വിശ്വാസം സ്വീകരിക്കാൻ റിച്ചഡ് തീരുമാനിച്ചു. അങ്ങനെയാണ് അയാള്‍ പതിയെ സാത്തൻ ആരാധനയിലേക്ക് തിരിയുന്നത്.
∙ ‘പുതുവഴി’ തേടി കലിഫോർണിയയിൽ
1982ൽ, ഇരുപത്തിരണ്ടുകാരനായ റിച്ചഡ് ടെക്സസിൽനിന്ന് കലിഫോർണിയയിലേക്ക് ജീവിതം പറിച്ചുനട്ടു. കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്കു കടക്കാൻ അധിക നാളുകൾ വേണ്ടിവന്നില്ല. 1984 ൽ സാൻ ഫ്രാൻസിസ്കോയിൽ 9 വയസ്സുള്ള ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. ഏറെക്കാലം പൊലീസിനെ കുഴക്കിയ ഈ കേസിന് ഉത്തരം കിട്ടിയത് 2009 ൽ റിച്ചഡിന്‍റെ ഡിഎൻഎ സാംപിളുമായി സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച സാംപിൾ പൊരുത്തപ്പെട്ടതോടെയാണ്.
∙ ‘നൈറ്റ് സ്റ്റാക്കറു’ടെ രംഗപ്രവേശം
1984 ജൂൺ 28. ജാക്ക് വിൻകോ എന്ന യുവാവ് ലൊസാഞ്ചലസിലെ ഗ്ലാസ്സെൽ പാർക്ക് പരിസരത്തുള്ള അമ്മയുടെ അപാർട്മെന്‍റിലേക്ക് വന്നതാണ്. തകർന്ന ജനൽ പാളിയും തുറന്നു കിടന്ന മുൻവശത്തെ വാതിലും ജാക്കിന് അപായ സൂചന നൽകി. വീട്ടിലെ സാധനങ്ങൾ ചിതറിക്കിടക്കുന്നതു കണ്ട ജാക്ക് അധികം വൈകാതെ ഞെട്ടിക്കുന്ന ആ കാഴ്ചയ്ക്കും സാക്ഷിയായി. എഴുപത്തിയൊൻപതുകാരിയായ അമ്മയുടെ മൃതദേഹം. അമ്മയായ ജെന്നി വിൻകോയുടെ കഴുത്തിന് വെട്ടേറ്റിരുന്നു. പലതവണ ശരീരത്തിൽ കുത്തേറ്റിരിക്കുന്നു. പരിസരത്താകെ ചോരമയം.
വിവരം പൊലീസിനെ അറിയിക്കാൻ ജാക്ക് ബിൽഡിങ് മാനേജരെ സമീപിച്ചു. പോസ്റ്റ്മോർട്ടത്തിൽ, ജെന്നി കൊല്ലപ്പെടുന്നതിന് മുൻപ് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ബോധ്യപ്പെട്ടു. ഇരുളിന്‍റെ മറവിൽ ഇത്തരം സംഭവങ്ങൾ പിന്നീട് നഗരത്തിൽ തുടർക്കഥയായതോടെ അജ്ഞതാനായ ആ കൊലയാളിയെ ജനം രാത്രിയിലെ വേട്ടക്കാരൻ (നൈറ്റ് സ്റ്റാക്കർ) എന്നു വിളിക്കാൻ തുടങ്ങി.
∙ വീണ്ടും ‘താഴ്‌വരയിലെ കൊലയാളി’?
ലൊസാഞ്ചലസിലെ തെരുവുകളിൽ ഇതാദ്യമായല്ല ഇത്തരം സംഭവം നടക്കുന്നത്. നേരത്തേ മറ്റൊരു കൊലപാതക പരമ്പര നഗരത്തിൽ ഭീതി പടർത്തിയിരുന്നു. നൈറ്റ് സ്റ്റാക്കറുടെ രംഗപ്രവേശത്തിന് എട്ടു വർഷം മുൻപ് 1977, 78 വർഷങ്ങളിൽ നഗരത്തിൽ പത്ത് കൊലപാതകങ്ങൾ നടന്നിരുന്നു. പത്തോളം സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കുന്നുകളിൽനിന്ന് അവരുടെ മൃതദേഹങ്ങൾ താഴേക്ക് തള്ളിയിടുകയായിരുന്നു. ഇവരെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരുന്നത്. ഈ സംഭവങ്ങളോടെ ഹിൽസൈഡ് സ്ട്രാംഗ്ലർ എന്ന അജ്ഞാത കൊലയാളിയെ നഗരം തേടിത്തുടങ്ങിയിരുന്നു. ജെന്നി വിൻകോയുടെ കൊലപാതകം താഴ്‍വരകളിൽനിന്നു വീണ്ടും ‘ഹിൽസൈഡ് സ്ട്രാംഗ്ലർ’ വന്നതാകുമെന്ന സംശയത്തിന് വഴിതുറന്നു.
അതേസമയം, ഹിൽസൈഡ് സ്ട്രാംഗ്ലറുടെ കൊലപാതകങ്ങളുടെ ചുരുൾ ഇതിനകം അന്വേഷണ സംഘം അഴിച്ചിരുന്നു. ബന്ധുക്കളായ കെന്നത്ത് ബിയാഞ്ചിയും ആഞ്ചലോ ബ്യൂണോയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും ജയിലിനുള്ളിലായിട്ടും വീണ്ടും സമാനസ്വഭാവമുള്ള കൊലയാളി നാട്ടിൽ ഇറങ്ങിയെന്ന സംശയം തോന്നിത്തുടങ്ങിയിരുന്നു. ഹിൽസൈഡ് സ്ട്രാംഗ്ലർ കേസിന്‍റെ അന്വേഷണത്തിന് നേതൃത്വം നൽകിയത് ഡിറ്റക്ടീവ് ഫ്രാങ്ക് സലെർനോയായിരുന്നു. കൊലപാതക കേസുകൾ തെളിയിക്കുന്നതിൽ മികവുള്ള ഉദ്യോഗസ്ഥനായി ഫ്രാങ്ക് പ്രശസ്തി നേടിയ സമയം കൂടിയായിരുന്നു അത്.
∙ ആദ്യ നിർണായക തെളിവ്
1985 മാർച്ചോടെ കൊലയാളിയുടെ ആക്രമണം വർധിച്ചു. 10 ദിവസത്തിനുള്ളിൽ, 5 ആക്രമണങ്ങൾ. ഇതിൽ റോസ്മീഡിലെ മരിയ ഹെർണാണ്ടസ് ഒഴികെ എല്ലാവരും കൊലപ്പെട്ടു. ജെന്നി വിൻകോയുടെ കൊലപാതകത്തിൽനിന്നും പ്രതി പുരുഷനാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ലൈംഗിക ആക്രമണത്തിലെ തെളിവുകൾ ഇതിന് സഹായകരമായി. പക്ഷേ പിന്നീട് നിർണായകമായ തെളിവ് പൊലീസിന് കിട്ടിയത് മൂന്നാമത്തെയും നാലാമത്തെയും കൊലപാതകങ്ങൾ നടന്ന വിൻസെന്‍റിന്‍റെയും മാക്സിൻ സസാരയുടെയും വിറ്റിയറിലെ വീട്ടിൽനിന്നാണ്. പുരുഷന്മാരുടെ അവിയ സ്‌നീക്കറിൽ നിന്നുള്ള ഷൂ പ്രിന്‍റായിരുന്നു അത്.
∙ കാണാതാകുന്ന കുട്ടികൾ
1985 ഫെബ്രുവരിയിലും മാർച്ചിലും, മോണ്ടെബെല്ലോ, മോണ്ടെറി പാർക്ക്, ഗ്ലാസ്സെൽ പാർക്ക് എന്നിവിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുണ്ടായി. ഈ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു പതിവ്. കുട്ടികൾ തങ്ങളെ തട്ടിക്കൊണ്ടു പോയ ആളിനെക്കുറിച്ച് പൊലീസിന് വിവരങ്ങൾ നൽകി. കുട്ടികളുടെ വിവരണവും മരിയ ഹെർണാണ്ടസ് നൽകിയ വിവരണവും തമ്മിലുള്ള സമാനതകൾ ഡിറ്റക്ടീവ് ഗിൽ കാരില്ലോ കണ്ടെത്തി. ഇതോടെ കൃത്യം നടത്തിയത് ഒരാളായിരിക്കുമെന്ന സംശയം കാരില്ലോയ്ക്ക് ബലപ്പെട്ടു. ഹെർണാണ്ടസും തട്ടിക്കൊണ്ടുപോയ കുട്ടികളും തങ്ങളുടെ ആക്രമണകാരിയെ വിശേഷിപ്പിച്ചത്, തവിട്ടുനിറമുള്ള പല്ലുകളുള്ള ഉയരം കൂടിയ ആളായിട്ടാണ്. ഇയാളുടെ ചർമത്തിന് വെളുത്ത നിറമാണ്. രൂക്ഷമായ ശരീര ദുർഗന്ധമുള്ള അക്രമി ‘മെംബേഴ്സ് ഒൺലി’ എന്ന അമേരിക്കൻ ബ്രാൻഡിന്‍റെ ജാക്കറ്റാണ് ധരിച്ചിരുന്നത്.
∙ ഫ്രാങ്ക് സലെർനോയുടെ സംശയങ്ങൾ
ഡിറ്റക്ടീവ് ഗിൽ കാരില്ലോ തന്‍റെ ഉപദേഷ്ടാവും സഹകുറ്റാന്വേഷകനുമായ ഫ്രാങ്ക് സലെർനോയുടെ അടുത്തേക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിക്കാൻ പോയി. ഒരു കുറ്റവാളിക്ക് ഇത്രയധികം വ്യത്യസ്‌ത തരത്തിലുള്ള ഇരകൾ അപൂർവമാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാം അക്രമിക്കപ്പെടുന്നു. വൈവിധ്യമാർന്ന കൊലപാതക രീതികളും ഒരാളിൽത്തന്നെ കാണപ്പെടുന്ന പതിവില്ല. തോക്കും കത്തിയുമൊന്നും പ്രതി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ഫ്രാങ്ക് സലെർനോ അഭിപ്രായപ്പെട്ടു.
∙ കുറ്റവാളി ഒരാൾ തന്നെയോ...!
കൊലപാതകങ്ങളെ കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധിപ്പിച്ചേക്കാവുന്ന മറ്റൊരു സംശയം 1985ലാണ് കാരില്ലോയുടെ മനസ്സിൽ മൊട്ടിടുന്നത്. മോണ്ടെബെല്ലോ പ്രദേശത്തുനിന്ന് ഒരു കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി സമീപത്തെ നിർമാണ സ്ഥലത്തുവച്ച് ലൈംഗികമായി അക്രമിച്ചു. നിർമാണ സൈറ്റിലെ സിമന്‍റ് അപ്പോഴും നനഞ്ഞിരിക്കുകയായിരുന്നു. ഇവിടെനിന്നും ഷൂ പ്രിന്‍റ് കിട്ടി. ഇത് മുൻപ് വിൻസെന്‍റിന്‍റെയും മാക്സിൻ സസാരയുടെയും വിറ്റിയറിലെ വീട്ടിൽനിന്ന് കിട്ടിയ പ്രിന്‍റുമായി സാമ്യമുള്ളതായിരുന്നു.
താമസിയാതെ, കാരില്ലോയും സലെർനോയും ഒരുമിച്ച് അന്വേഷണം തുടങ്ങി. ഇതിനിടെ 1985 മെയ് 14ന് മോണ്ടേറി പാർക്കിലെ വീട്ടിൽ വച്ച് ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായി. ഭർത്താവായ ബിൽ ആക്രമണത്തിൽ കൊലപ്പെട്ടു. ഭാര്യയായ ലിലിയൻ ഡോയിയയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ വീട്ടിൽ മോഷണവും നടത്തിയ ശേഷമാണ് കുറ്റവാളി മടങ്ങിയത്.
∙ തുടരുന്ന ആക്രമണം, നിർണായക നിഗമനം
ആ വേനൽക്കാലത്ത്, സമീപ നഗരങ്ങളായ മൺറോവിയ, ബർബാങ്ക്, ആർക്കാഡിയ എന്നിവിടങ്ങളിൽനിന്ന് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. സിയറ മാഡ്രെയിലെ മാതാപിതാക്കളുടെ വീട്ടിൽ ജൂലൈ 5ന്, 16 വയസ്സുള്ള വിറ്റ്നി ബെന്നറ്റ് ഇരുമ്പ് കമ്പി കൊണ്ടുള്ള ആക്രമണത്തിന് ഇരയായി. ഗുരുതരമായി പരുക്കേറ്റെങ്കിലും കുട്ടി രക്ഷപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചപ്പോൾ അവിടെയും ഷൂ പ്രിന്‍റ് കണ്ടെത്തി. നേരത്തേ കിട്ടിയ ഷൂ പ്രിന്‍റുകളുമായി സാമ്യത ഉറപ്പിച്ചതോടെ പൊലീസ് കുറ്റവാളി ഒരാൾ തന്നെയെന്ന നിഗമനത്തിലെത്തി.
∙ സാത്തന്‍റെ സന്തതി
നഗരത്തിന് ചുറ്റുമുള്ള ആക്രമണങ്ങളെല്ലാം നടത്തിയത് ഒരേ അക്രമിയാണെന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷം, അതേ കാലഘട്ടത്തിലെ സമാനമായ മറ്റ് കേസുകൾ അവർ അന്വേഷിക്കാൻ തുടങ്ങി. വടക്കുകിഴക്കൻ ലൊസാഞ്ചലസിന് സമീപത്തുള്ള പ്രദേശമായ ഈഗിൾ റോക്കിൽനിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു. അക്രമിയിൽനിന്ന് രക്ഷപ്പെട്ട ഇവരിൽനിന്ന് നിർണായക വിവരം ലഭിച്ചു. പ്രതി വന്നത് ടൊയോട്ട കാറിലാണ്. സംഭവം നടന്ന് നിമിഷങ്ങൾക്കകം മറ്റൊരു ഉദ്യോഗസ്ഥൻ ടൊയോട്ട കാർ ട്രാഫിക് നിയമലംഘനം നടത്തിയത് കണ്ടു. ഇയാളെ പിടികൂടാനായി ശ്രമിച്ച ഉദ്യോഗസ്ഥനെ വെട്ടിച്ച് കാറും ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഓടുന്നതിന് മുൻപ് കാറിന്‍റെ മുന്നിലെ വിൻഡോയിൽ ഒരു പെന്‍റഗ്രാം (സാത്തൻ ആരാധകർ ഉപയോഗിക്കുന്ന ചിഹ്നം) വരച്ചിരുന്നു.
∙ മരണ ഭീതിയിൽ ജനം
1985 ജൂലൈ 7 ന് , 60 വയസ്സുള്ള ജോയ്‌സ് നെൽസൺ മോണ്ടെറി പാർക്കിലെ സ്വന്തം വീട്ടിൽ വച്ച് കൊല്ലപ്പെട്ടു. ജോയ്സിന്‍റെ തലയുടെ വശത്തും കോൺക്രീറ്റിലും അവിയ ഷൂസിന്‍റെ കാൽപ്പാടുകൾ പൊലീസിന് ലഭിച്ചു. അതേ രാത്രിയിൽ സമീപത്ത് തന്നെയുള്ള വീട്ടിൽ സോഫി ഡിക്ക്മാൻ എന്ന് സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ആക്രമണ സമയത്ത് തന്നെ നോക്കരുതെന്ന് അക്രമി പറഞ്ഞതായി സോഫി വെളിപ്പെടുത്തി. ലൈംഗിക പീഡനവും പരമ്പര കൊലപാതകവുമായി ഒരാൾ നഗരത്തിൽ കറങ്ങിനടക്കുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നു തുടങ്ങി. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ജനം ഭീതിയിലാണ്ടു.
∙ ടൊയോട്ട കാറിലെ കാർഡ്
ജോയ്സിന്‍റെ കൊലപാതകത്തിന്‍റെ പിറ്റേന്ന് സലെർനോയും കാരില്ലോയും മോഷ്ടിക്കപ്പെട്ട ടൊയോട്ട കണ്ടെത്തി. കാറിൽനിന്ന് വിരലടയാളം വീണ്ടെടുക്കാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടു. പക്ഷേ ചൈനാടൗണിലെ ഒരു പ്രാദേശിക ദന്തഡോക്ടറുടെ ബിസിനസ് കാർഡ് വാഹനത്തിലുണ്ടായിരുന്നു. ദന്തഡോക്ടറുടെ ഓഫിസിലെത്തിയ പൊലീസിന് പ്രതി ആക്രമണം നടത്തുന്നതിന് ദിവസങ്ങൾ മുൻപ് അവിടെ എത്തിയിരുന്നതായി മനസ്സിലാക്കി. റിച്ചഡ് മേന എന്ന വ്യാജ പേരും വ്യാജമേൽവിലാസത്തിലുമാണ് ചികിത്സ നേടിയിരിക്കുന്നത്. പ്രതിയുടെ കേടായ പല്ലിന്‍റെ എക്‌സ്-റേ റിപ്പോർട്ട് ദന്തഡോക്ടർ പൊലീസിന് നൽകിയെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല.
∙ അടുത്ത ഇരകൾ
ജൂലൈ അവസാനം കൊലയാളി വീണ്ടും ആക്രമണം അഴിച്ചുവിട്ടു. കലിഫോർണിയയിലെ ഗ്ലെൻഡേലിൽ ലെലയെയും മാക്സൺ നെയ്ഡിങ്ങിനെയും വെടിവച്ചു കൊലപ്പെടുത്തി. മാർച്ചിൽ നടന്ന കൊലപാതകത്തിലും സമാനമായ തോക്ക് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇരു കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് സൺ വാലിയിൽനിന്ന് കുറച്ച് ദൂരം മാറി മറ്റൊരു മൃതദേഹം കിട്ടി. ചൈനറോങ് ഖോവനന്താണ് കൊലപ്പെട്ടത്. ഇയാളുടെ ഭാര്യയും മകനും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഇവരെ അക്രമി കൊല്ലാതെ വിടുകയായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം, വീണ്ടും ഇര തേടി ഇറങ്ങിയ റിച്ചഡ് കലിഫോർണിയയിലെ നോർത്ത്‌റിഡ്ജിലെ വീട്ടിലെ തുറന്നു കിടക്കുന്ന വാതിലൂടെ അകത്ത് പ്രവേശിച്ചു. ദമ്പതികളായ ക്രിസ്, വിർജീനിയ പീറ്റേഴ്‌സണ്‍ എന്നിവർക്കു നേരെ വെടിവച്ചു. ഭാഗ്യംകൊണ്ട് ഇരുവരും രക്ഷപ്പെട്ടു. ആയിടയ്ക്കാണ് ‘ലൊസാഞ്ചലസ് ഹെറാൾഡ് എക്സാമിനർ’ പത്രം കൊലയാളിയെ 'നൈറ്റ് സ്റ്റാക്കർ' എന്ന് വിളിച്ചത്. ഈ പേര് പിന്നീട് കാട്ടുതീ പോലെ ജനമനസ്സുകളിൽ ഭീതിയായി പടർന്നു.
∙ പെരുകുന്ന കൊലപാതകങ്ങൾ
നോർത്ത്‌റിഡ്ജ് ആക്രമണത്തിന് രണ്ട് രാത്രികൾക്ക് ശേഷം, കൊലയാളി കിഴക്കൻ ലോസ് ലൊസാഞ്ചസ് കൗണ്ടിയിലെ ഡയമണ്ട് ബാറിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി. ഭർത്താവിനെ വധിച്ച ശേഷം ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച അക്രമി തന്നെ നോക്കരുത് എന്നും പറഞ്ഞു. തന്നെ നോക്കില്ലെന്ന് 'സാത്താനോട്' ആണയിട്ട് പറയാൻ പീഡനത്തിന് ഇരയായ സ്ത്രീയെ നിർബന്ധിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഷെൽ കേസിങ് (Shell casing) നോർത്ത്‌റിഡ്ജിൽ ഉപയോഗിച്ച തോക്കുമായി സാമ്യമുള്ളതാണെന്ന് പിന്നീട് തെളിഞ്ഞു.
ഡയമണ്ട് ബാർ ആക്രമണത്തിന് പത്ത് ദിവസത്തിന് ശേഷം, സാൻ ഫ്രാൻസിസ്കോ പൊലീസും സമാനമായ കുറ്റകൃത്യം തങ്ങളുടെ അധികാരപരിധിയിൽ നടന്നതായി കണ്ടെത്തി. അറുപത്തിയാറുകാരനായ പീറ്റർ പാൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യ ബാർബറ പാനിനെ ബലാത്സംഗം ചെയ്യുകയും വെടിവയ്ക്കുകയും ചെയ്തു. പക്ഷേ ബാർബറ ജീവനോടെ രക്ഷപ്പെട്ടു. ഭിത്തിയിൽ സാത്താൻ ആരാധകർ ഉപയോഗിക്കുന്ന ചിഹ്നവും മുൻപ് ഉപയോഗിച്ച തോക്കുമായി പൊരുത്തപ്പെടുന്ന വെടിയുണ്ടകളും ഇവിടെ നിന്നും ലഭിച്ചു.
∙ ജയിംസ് റൊമേറോയെന്ന സാക്ഷി
കുറ്റവാളി നഗരത്തിൽ വിലസി നടക്കുന്നതിനിടെ യുവാവായ ജയിംസ് റൊമേറോ മിഷൻ വീജോ പരിസരത്ത് സംശയാസ്പദമായ ഒരു കാർ കണ്ട കാര്യം പൊലീസിനെ അറിയിക്കുന്നു. 8, 2 എന്നീ നമ്പറുകൾ അടങ്ങിയ ലൈസൻസ് പ്ലേറ്റുള്ള ഓറഞ്ച് നിറത്തിലുള്ള ടൊയോട്ട സ്റ്റേഷൻ വാഗണായിരുന്നു വാഹനമെന്ന് ജയിംസ് വെളിപ്പെടുത്തി. ഈ സാക്ഷിമൊഴി പൊലീസിന് വലിയ സഹായമായി. തൊട്ടുപിന്നാലെ, റൊമേറോയുടെ സാക്ഷിമൊഴി അന്വേഷണ സംഘം പ്രാദേശിക വാർത്താ മാധ്യമങ്ങളുമായി പങ്കുവെച്ചു.
അപ്പോൾ മറ്റൊരാൾ പൊലീസിനെ സമീപിച്ചു. ചൈനാ ടൗണിൽനിന്ന് അടുത്തിടെ ഒരാൾ തന്‍റെ ഓറഞ്ച് ടൊയോട്ട സ്റ്റേഷൻ വാഗൺ മോഷ്ടിച്ചതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാളുടെ വാഹനമാണ് കുറ്റവാളി ഉപയോഗിക്കുന്നതെന്ന് പൊലീസ് സ്ഥീകരിച്ചു. ലൊസാഞ്ചസ് നഗരത്തിലെ ഒരു പാർക്കിങ് സ്ഥലത്ത് നിന്ന് ഓറഞ്ച് ടൊയോട്ട സ്റ്റേഷൻ വാഗൺ പൊലീസ് കണ്ടെത്തി. ഈ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ഒരു വിരലടയാളം ലഭിച്ചു.
∙ ‘എനിക്കറിയാം കൊലപാതകിയെ’
അക്കാലത്ത്, കലിഫോർണിയയിലെ വിരലടയാള സംവിധാനം ഓട്ടമേറ്റഡ് ആയിരുന്നില്ല. മോഷ്ടിച്ച കാറിൽനിന്നു കിട്ടിയ പ്രിന്‍റുകൾ താരതമ്യം ചെയ്യാൻ പോലീസിന് പ്രതിയെ ആവശ്യമായിരുന്നു. അതിനാൽ, നൈറ്റ് സ്റ്റാക്കർ എന്നറിയപ്പെടുന്ന ആളെ കണ്ടെത്താൻ പൊലീസ് മറ്റ് സൂചനകൾ പിന്തുടരുന്നത് തുടർന്നു. അതിനിടെ ലൊസാഞ്ചസിലെ ഡിറ്റക്ടീവുകൾ ഒരു സ്ത്രീയെ കണ്ടെത്തി. ഇവരുടെ പിതാവ്, തനിക്ക് നൈറ്റ് സ്റ്റാക്കർ കൊലപാതകങ്ങളെക്കുറിച്ച് അറിയാമെന്ന് പരസ്യമായി വീമ്പിളക്കിയിരുന്നു.
ടെക്‌സസിലെ എൽ പാസോയിൽ നിന്നുള്ള റിക്ക് എന്നു പേരുള്ള യുവാവാണ് കൊലപാതകിയെന്ന് ഇയാൾ പറഞ്ഞു. ഇതിനിടെ എൽ പാസോയിൽനിന്നുള്ള ‘റിക്കിനെ’ തേടി സാൻഫ്രാൻസിസ്കോ പൊലീസും അന്വേഷണം തുടങ്ങി. മോഷ്ടിച്ച ബ്രേസ്‌ലറ്റ് ഉൾപ്പെടുന്ന സൂചനകളിലൂടെയുള്ള അന്വേഷണം പൊലീസിനെ റിച്ചഡിന്റെ സുഹൃത്തായ അർമാൻഡോ റോഡ്രിഗസ് എന്ന വ്യക്തിയിലേക്കു നയിച്ചു. ‘നൈറ്റ് സ്റ്റാക്കറു’ടെ പേര് റിച്ചഡ് റാമിറെസ് ആണെന്ന് റോഡ്രിഗസാണ് പൊലീസിനോട് പറയുന്നത്.
∙ പേരും വിരലടയാളവും
പൊലീസ് രേഖകളിൽ വിരലടയാളവും റിച്ചഡ് റാമിറെസ് എന്നു പേരുമുള്ള എട്ട് പേരുണ്ടായിരുന്നു. ഇവരുടെ വിരലടയാളവും പൊലീസിന് ലഭിച്ച വിരലടയാളവും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഒരാളുടെ വിരലടയാളം പൊരുത്തപ്പെട്ടു. ചെറിയ മോഷണങ്ങളുടെ പേരിൽ നേരത്തേ പിടിയിലായിരുന്ന റിച്ചഡ് റാമിറെസിനെ അറസ്റ്റ് ചെയ്ത സമയത്ത് എടുത്ത ഫോട്ടോയിലൂടെ ‘നൈറ്റ് സ്റ്റാക്കറു’ടെ മുഖം ഇതാദ്യമായി പൊലീസിന് മുന്നിൽ അനാവരണം ചെയപ്പെട്ടു.
പൊലീസ് പേരും ഫോട്ടോയും മാധ്യമങ്ങൾക്ക് നൽകി. പിറ്റേന്ന് രാവിലെ, ലൊസാഞ്ചലസ് ഹെറാൾഡ് എക്സാമിനറിന്‍റെ മുൻ പേജിൽ റിച്ചഡ് റാമിറെസിന്‍റെ ചിത്രവും വിവരങ്ങളും ഉണ്ടായിരുന്നു. പേരും ഫോട്ടോയും ടിവി വാർത്തകളിലും നിറഞ്ഞു. ആ സമയം ലൊസാഞ്ചലസ് നഗരത്തിലെ ഒരു മദ്യവിൽപനശാലയിലേക്ക് നടന്നു വന്ന റിച്ചഡ് സ്വന്തം ചിത്രം പ്രസിദ്ധീകരിച്ച വന്ന് പത്രം കണ്ട് ഞെട്ടി. അയാൾ അവിടെനിന്ന് ഓടി.
റാമിറെസ് ഓടിത്തുടങ്ങിയപ്പോൾ തന്നെ പത്രങ്ങളിൽ ഇതിനകം ആളെ തിരിച്ചറിഞ്ഞ ജനം ‘നെറ്റ് സ്റ്റാക്കറെ’ പിടിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഏതാനും ബ്ലോക്കുകൾ അകലെ, ആഞ്ജലീന ഡി ലാ ടോറെയുടെ കാർ തട്ടിയെടുക്കാനുള്ള ശ്രമം നടത്തി റിച്ചഡ്. സ്പാനിഷിൽ ആഞ്ജലീനയോട് താക്കോൽ തരാൻ ആവശ്യപ്പെട്ടു. ആഞ്ജലീന വിസമ്മതിച്ചു. ഈ സമയത്ത് ആഞ്ജലീനയുടെ ഭർത്താവ് മാനുവൽ ഡി ലാ ടോറെ വീട്ടിൽനിന്ന് ഇറങ്ങിവന്ന് റിച്ചഡിന്‍റെ തലയിൽ ഒരു ലോഹവടികൊണ്ട് അടിച്ചു. ശബ്ദം കേട്ട് ആൾക്കൂട്ടം ഓടിക്കൂടി. അതോടെ രക്ഷപ്പെടാനുള്ള വഴികൾ അടഞ്ഞു. റിച്ചഡ് പിടിയിലായി.
∙ ‘അതെ, ഞാൻ തന്നെ’
പിടിയിലായത് യഥാർത്ഥ പ്രതിയാണോയെന്ന സംശയം പൊലീസിനുണ്ടായിരുന്നു. പക്ഷേ പൊലീസിനിനോട് ‘അതെ, ഞാൻ തന്നെ’യെന്ന് ("It's me!") റാമിറെസ് വെളിപ്പെടുത്തി. വിവരം അറിഞ്ഞ് നെറ്റ് സ്റ്റാക്കറെ ഒന്നു കാണാനുള്ള ആഗ്രഹവുമായി ഹോളൻബെക്ക് പൊലീസ് സ്റ്റേഷന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിച്ച് റിച്ചഡിനെ പുറത്തേക്ക് കൊണ്ടുവരാൻ പൊലീസ് ഏറെ കഷ്ടപ്പെട്ടു. ചൈനാ ടൗണിലെ പുരുഷന്മാരുടെ സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്.
∙ എല്ലാം നിഷേധിക്കുന്നു
1988 ജൂലൈയിൽ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് റിച്ചഡിനെ ആദ്യമായി കോടതിയിൽ ഹാജരായി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് ഇയാൾ വാദിച്ചു. പക്ഷേ കോടതി മുറിയിൽനിന്ന് പുറത്തുപോകുന്നതിന് മുൻപ്, തന്‍റെ കൈപ്പത്തിയിൽ പച്ചകുത്തിയ പെന്‍റഗ്രാമിന്‍റെ ചിത്രം റിച്ചഡ് ഉയർത്തിക്കാട്ടി. സാത്തന് ജയ് വിളിച്ചുകൊണ്ടായിരുന്നു (Hail Satan) റിച്ചഡ് മടങ്ങിയത്. വിചാരണ അതിവേഗം നടന്നു. 1989 സെപ്റ്റംബറിൽ, റിച്ചഡ് എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 13 കൊലപാതകങ്ങൾ, അഞ്ച് കൊലപാതകശ്രമങ്ങൾ, 11 ലൈംഗികാതിക്രമങ്ങൾ, 14 കവർച്ചകൾ എന്നിവയ്ക്ക് പ്രതി ശിക്ഷിക്കപ്പെട്ടു. ഇതിനില്ലൊം കൂടി 19 വധശിക്ഷകൾ കോടതി വിധിച്ചു.
∙ കാമുകിമാരുടെ ഇഷ്ടതോഴൻ; ജയിലിനുള്ളിലെ വിവാഹം
റിച്ചഡ് കുറ്റം ചെയ്തില്ലെന്ന് വിശ്വസിച്ച ഒരുപാട് പെൺകുട്ടികൾ അക്കാലത്തുണ്ടായിരുന്നു. ഇവരിൽ ഒരാളായ ഡോറീൻ ലിയോ ജയിലിലേക്ക് തുടർച്ചയായി കത്തുകളയയ്ക്കാൻ തുടങ്ങി. അങ്ങനെ കത്തുകളിലൂടെ റിച്ചഡുമായി പ്രണയത്തിലായി. 1996 ൽ കലിഫോർണിയയിലെ സാൻ ക്വെന്‍റിൻ ജയിലിൽ വച്ച് ഡോറീനെ റിച്ചഡ് വിവാഹം ചെയ്തു. എന്നാൽ അത് അധികകാലം നീണ്ടില്ല. 1994 ൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥലത്തുനിന്ന് ശേഖരിച്ച സാംപിളുകളുമായി റിച്ചഡിന്റെ ഡിഎൻഎ പൊരുത്തപ്പെട്ടതോടെ ഡോറീൻ അയാളെ ഉപേക്ഷിച്ചു. വധശിക്ഷയ്ക്കായി കാത്തിരിക്കുന്നതിനിടെ കാൻസർ ഗുരുതരമായതിനെ തുടർന്ന് 2013ൽ റിച്ചഡ് മരിച്ചു. നെറ്റ് സ്റ്റാക്കർ എന്ന പേരിൽത്തന്നെ ഇയാളുടെ ജീവിതം അധികരിച്ച് 2002ലും 2009ലും ഇറങ്ങിയ സിനിമകളും നെറ്റ്ഫ്ലിക്സ് സീരീസും ഉൾപ്പെടെ വെള്ളിത്തിരയിലും റിച്ചഡ് നിറഞ്ഞുനിന്നിരുന്നു.