‘എലിബുദ്ധി’ കൊണ്ട് 41 ജീവൻ രക്ഷിച്ചവർ: തുടരുന്ന സ്വീകരണങ്ങൾ, നിലയ്ക്കാത്ത കൈയടികൾ; കാണാം യുഎസ് യന്ത്രത്തെ തോൽപിച്ച വീരന്മാരെ
ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു... ഈ പഴമൊഴിയെ പഴംങ്കഥയാക്കിയ മനുഷ്യരെ ലോകം നേരിട്ട് കണ്ടു. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസങ്ങൾക്കുശേഷം പുറത്തെടുത്തവരായിരുന്നു അവർ. 2023 ൽ രാജ്യം കണ്ട ഏറ്റവും വലുതും ദൈര്‍ഘ്യവുമേറിയ രക്ഷാപ്രവര്‍ത്തനം. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയപ്പോൾ, ഉത്തർപ്രദേശിൽനിന്നെത്തിയ റാറ്റ് ഹോൾ മൈനേഴ്സ് ലക്ഷ്യം കണ്ടു. ധൈര്യവും, അനുഭവവും മാത്രമായിരുന്നു അവർക്ക് കൈമുതലായി ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടന്ന ദിവസം ഇന്റർനെറ്റിലും, പൊതുഇടങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയായത് റാറ്റ് മൈനേഴ്സ്. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും എലികളെപ്പോലെ തുരന്നിറങ്ങി അവർ! 100 മീറ്റർ വരെ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമിക്കുന്ന ഈ വിദഗ്ധരെ തുരപ്പൻ എലികളോടാണ് താരതമ്യം ചെയ്യുന്നത്. എലി, മാളം തുരക്കുന്നതു പോലെ ചെറുദ്വാരങ്ങൾ ഉണ്ടാക്കി മുന്നേറി 41 ജീവനുകൾ രക്ഷിച്ച റാറ്റ് മൈനേഴ്സ് പക്ഷേ ഇപ്പോഴും വിശ്രമിച്ചിട്ടില്ല. ചെറുതും വലുതുമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സംഘം യാത്രയിലാണ്.

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു... ഈ പഴമൊഴിയെ പഴംങ്കഥയാക്കിയ മനുഷ്യരെ ലോകം നേരിട്ട് കണ്ടു. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസങ്ങൾക്കുശേഷം പുറത്തെടുത്തവരായിരുന്നു അവർ. 2023ൽ രാജ്യം കണ്ട ഏറ്റവും വലുതും ദൈര്‍ഘ്യവുമേറിയ രക്ഷാപ്രവര്‍ത്തനം. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയപ്പോൾ, ഉത്തർപ്രദേശിൽ നിന്നെത്തിയ ‘റാറ്റ് ഹോൾ മൈനേഴ്സ്’ ലക്ഷ്യം കണ്ടു. ധൈര്യവും അനുഭവവും മാത്രമായിരുന്നു അവർക്ക് കൈമുതലായി ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടന്ന ദിവസം ഇന്റർനെറ്റിലും പൊതുഇടങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയായത് റാറ്റ് മൈനേഴ്സ്. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും എലികളെപ്പോലെ തുരന്നിറങ്ങി അവർ!
100 മീറ്റർ വരെ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമിക്കുന്ന ഈ വിദഗ്ധരെ തുരപ്പൻ എലികളോടാണ് താരതമ്യം ചെയ്യാറ്. എലി, മാളം തുരക്കുന്നതു പോലെ ചെറുദ്വാരങ്ങൾ ഉണ്ടാക്കി മുന്നേറി 41 ജീവനുകൾ രക്ഷിച്ച റാറ്റ് മൈനേഴ്സ് പക്ഷേ ഇപ്പോഴും വിശ്രമിച്ചിട്ടില്ല. ചെറുതും വലുതുമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സംഘം യാത്രയിലാണ്.
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിലെ അപകടം അറിഞ്ഞപ്പോൾതന്നെ സ്ഥലത്ത് ക്യാംപ് ചെയ്ത് വാർത്തകളും ചിത്രങ്ങളും വായനക്കാരിലേക്ക് എത്തിച്ച മനോരമ സംഘം റാറ്റ് മൈനേഴ്സിനെയും പരിചയപ്പെടുത്തുന്നു. 2023ലെ ആ വലിയ രക്ഷകരെ കാണാം. മലയാള മനോരമ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ പകർത്തിയ ചിത്രങ്ങളിലൂടെ ഒപ്പം രക്ഷാപ്രവർത്തനം നടന്ന ദിവസങ്ങളിലെ ചില ‘ഓഫ്ബീറ്റ്’ കാഴ്ചകളും.
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം രാത്രിയും തുടരുമ്പോൾ പുറത്ത് കനത്ത തണുപ്പുമൂലം തീകായുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന ഗബ്ബാർ സിങ്ങിന്റെ സഹോദരൻ മഹാരാജ് സിങ്, അപകടം നടന്ന സ്ഥലത്തിനു പുറത്ത്
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ ഓഫിസിനു സമീപം കൂട്ടം കൂടി പ്രതിഷേധിക്കുന്ന സഹതൊഴിലാളികൾ.
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെയും കയറിനടിയിലൂടെ കടത്തി വിടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ
സിൽക്യാരാ തുരങ്കത്തിലേക്കുള്ള പാതയിൽ ഇടിഞ്ഞു വീണ റോഡിൽ നടക്കുന്ന പണികൾ.
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനായി കുഴലുകൾ കയറ്റുന്നു.
തുരങ്കത്തിൽ കുടുങ്ങിയവർക്കായി ഒരുക്കിയ ഡിസ്‌പൻസറിയിലേക്കുള്ള സാമഗ്രികളുമായി പോകുന്ന ആരോഗ്യ പ്രവർത്തകർ.
തുരങ്ക കവാടത്തിനു സമീപം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരിക്കുന്ന റോഡിലൂടെ പോകുന്ന വിവാഹ സംഘത്തിന്റെ വാഹനം.
തുരങ്കത്തിനു സമീപം മാധ്യമ സംഘത്തെ ആക്രമിക്കുന്ന എരുമ.
രക്ഷാപ്രവർത്തനത്തിനിടെ തകരാറിലായ ഡ്രില്ലിങ് മെഷീന്റെ ഭാഗങ്ങൾ പുറത്തെത്തിച്ചപ്പോൾ പകർത്തുന്ന മാധ്യമ പ്രവർത്തകർ.
ബിഎസ്എൻഎൽ ലാൻഡ് ലൈൻ ടെലിഫോൺ കണക്‌ഷൻ പരിശോധിക്കുന്നയാൾ.
കേന്ദ്രമന്ത്രി വി.കെ. സിങ് പൂജ നടക്കുന്ന മലമുകളിലേക്ക് കയറുന്നു.
തൊഴിലാളികളെ രക്ഷപ്പെടുത്തി തുരങ്കത്തിനു പുറത്തേക്ക് കൊണ്ടുവരുമ്പോൾ ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമ പ്രവർത്തകർ.
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ നിർണായക പങ്കുവഹിച്ച റാറ്റ് മൈനേഴ്സ് എന്നറിയപ്പെടുന്ന നാസിർ ഖാൻ, ഇർഷാദ് അൻസാരി, വക്കീൽ ഹസൻ, മുന്ന ഖുറേഷി, നസിം മാലിക്, ദേവേന്ദ്ര കുമാർ, ജാറ്റിൻ കശ്യപ്, മോനു കുമാർ, ഫിറോസ് ഖുറേഷി, റാഷിദ് അൻസാരി, ഷോരബ് കശ്യപ്, അങ്കുർ കുമാർ എന്നിവരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ആദരിച്ചപ്പോൾ.