മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ പ്രതിഷ്ഠിച്ചത് അനിവാര്യമായ തലമുറമാറ്റമാണെങ്കിലും കടുത്ത മുംബൈ ആരാധകർക്ക് ഒട്ടും പിടിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽനിന്ന് ടീമിനെ അൺഫോളോ ചെയ്യാനുള്ള ആഹ്വാനം മണിക്കൂറുകൾകൊണ്ടു തന്നെ പതിനായിരങ്ങളാണ് ഏറ്റെടുത്തത്. നായകനായിരുന്ന രോഹിത്തിനോടുള്ള ഇഷ്ടക്കൂടുതൽ പോലെ തന്നെ ഹാർദിക്കിനോടുള്ള ഇഷ്ടക്കുറവുമുണ്ട് ആരാധകരുടെ എതിർപ്പിനു പിന്നിൽ. ഹാർദിക്കിനെ മുംബൈ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് തിരിച്ചു കൊണ്ടുവന്നതു തന്നെ പലർക്കും രുചിച്ചിരുന്നില്ല. എങ്കിലും രോഹിത്തിനു കീഴിൽ കളിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ രോഹിത്, ഹാർദിക്കിനു കീഴിൽ കളിക്കുമെന്നറിഞ്ഞതോടെ അവർ ശാപവാക്കുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഹാർദിക്കിനും ടീമിനുമെല്ലാം പഴിയുണ്ട്. നാശത്തിന്റെ തുടക്കം... എന്നാണ് പലരും കുറിച്ചത്. ചിലർ ടീം ജഴ്സി കത്തിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ആരാധകർ മാത്രമല്ല, ജോൺ റൈറ്റിനെപ്പോലുള്ള ക്രിക്കറ്റ് വിദഗ്ധരും രോഹിത്തിനെ താഴെയിറക്കിയതിനെതിരെ രംഗത്തുവന്നു. ക്യാപ്റ്റൻസി രോഹിത് സ്വയം തോന്നി ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും പിടിച്ചിറക്കിയത് ശരിയായില്ലെന്നുമാണ് അവരുടെ പക്ഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ പ്രതിഷ്ഠിച്ചത് അനിവാര്യമായ തലമുറമാറ്റമാണെങ്കിലും കടുത്ത മുംബൈ ആരാധകർക്ക് ഒട്ടും പിടിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽനിന്ന് ടീമിനെ അൺഫോളോ ചെയ്യാനുള്ള ആഹ്വാനം മണിക്കൂറുകൾകൊണ്ടു തന്നെ പതിനായിരങ്ങളാണ് ഏറ്റെടുത്തത്. നായകനായിരുന്ന രോഹിത്തിനോടുള്ള ഇഷ്ടക്കൂടുതൽ പോലെ തന്നെ ഹാർദിക്കിനോടുള്ള ഇഷ്ടക്കുറവുമുണ്ട് ആരാധകരുടെ എതിർപ്പിനു പിന്നിൽ. ഹാർദിക്കിനെ മുംബൈ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് തിരിച്ചു കൊണ്ടുവന്നതു തന്നെ പലർക്കും രുചിച്ചിരുന്നില്ല.

എങ്കിലും രോഹിത്തിനു കീഴിൽ കളിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ രോഹിത്, ഹാർദിക്കിനു കീഴിൽ കളിക്കുമെന്നറിഞ്ഞതോടെ അവർ ശാപവാക്കുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഹാർദിക്കിനും ടീമിനുമെല്ലാം പഴിയുണ്ട്. നാശത്തിന്റെ തുടക്കം... എന്നാണ് പലരും കുറിച്ചത്. ചിലർ ടീം ജഴ്സി കത്തിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ആരാധകർ മാത്രമല്ല, ജോൺ റൈറ്റിനെപ്പോലുള്ള ക്രിക്കറ്റ് വിദഗ്ധരും രോഹിത്തിനെ താഴെയിറക്കിയതിനെതിരെ രംഗത്തുവന്നു. ക്യാപ്റ്റൻസി രോഹിത് സ്വയം തോന്നി ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും പിടിച്ചിറക്കിയത് ശരിയായില്ലെന്നുമാണ് അവരുടെ പക്ഷം.

മുബൈ ഇന്ത്യൻസ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും (Photo by PUNIT PARANJPE / AFP)
ADVERTISEMENT

∙ തിരക്ക് കൂടിയോ

36 വയസ്സുകാരനായ രോഹിത്തിന് ഇനി അധികകാലം ടീമിനെ നയിക്കാനാകില്ലെന്ന സത്യം മനസ്സിലാകാത്തവരല്ല മുംബൈ ആരാധകർ. എന്നാൽ തിരക്കുപിടിച്ച് തീരുമാനമെടുത്തതിലാണ് പരിഭവം. 5 ഐപിഎൽ ട്രോഫിയും ഒരു ചാംപ്യൻസ് ലീഗ് ട്രോഫിയും സമ്മാനിച്ച നായകനെ വിടവാങ്ങാനുള്ള അവസരം പോലും നൽകാതെ താഴെയിറക്കുന്നതിലാണ് പ്രശ്നം. സച്ചിൻ തെൻഡുൽക്കർ എന്ന ഇതിഹാസ താരത്തിലൂടെ ഐപിഎല്ലിൽ അവതരിച്ച മുംബൈ ഇന്ത്യൻസിന്റെ ആദ്യകാല ആരാധകരിൽ ഏറിയ പങ്കും സച്ചിൻ ഫാൻസായിരുന്നു. സച്ചിനിലൂടെ പടർന്ന ആരാധന, അദ്ദേഹത്തിന് ശേഷവും നിലനിർത്താനായത് രോഹിത് ശർമയെന്ന ലോക്കൽ ബോയിയുടെ സാന്നിധ്യം കാരണമാണ്.

ക്രമേണ രോഹിത് എന്ന പക്വതയാർന്ന നായകനിലേക്ക് ആ സ്നേഹം പടർന്നു. രോഹിത്തിനു നന്നായി നയിക്കാൻ പാകത്തിൽ ടീം ഒരുക്കുന്നതിൽ മാനേജ്മെന്റ് കാണിച്ച ശ്രദ്ധ, മുംബൈയെ അജയ്യരാക്കി മാറ്റുകയായിരുന്നു. ഹാർദിക് എന്ന മുംബൈയുടെ വിജയ ചേരുവയെ അംഗീകരിക്കുമ്പോഴും എന്തും പറയുന്ന താരത്തോട് അവർക്കു ബഹുമാനമോ അടുപ്പമോയില്ല. താരത്തിന്റെ ‘വികൃതിക്കുട്ടി’ പ്രകൃതവും അത്ര സ്വീകാര്യമല്ല. മാത്രമല്ല, ഗുജറാത്ത് ടൈറ്റൻസിലായിരിക്കുമ്പോൾ ഹാർദിക് ടീമിനെതിരെ പറഞ്ഞതൊന്നും അവർ മറന്നിട്ടില്ല.

മുംബൈ ഇന്ത്യൻസ് ടീമിലേക്കുള്ള തിരിച്ചുവരവിന് പിന്നാലെ ഹാർദിക് പാണ്ഡ്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം. (Photo courtesy: X/ @mipaltan)

2022ലെ ഐപിഎൽ മെഗാ ലേലത്തിനുശേഷമാണ് ഹാർദിക്കും മുംബൈ ഇന്ത്യൻസും വേർപിരിഞ്ഞത്. 4 താരങ്ങളെ ടീമിൽ നിലനിർത്താൻ സാധിക്കുമായിരുന്നപ്പോൾ മുംബൈ പിന്തുണച്ചത് രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, കീറൻ പൊള്ളാർഡ്, സൂര്യ കുമാർ യാദവ് എന്നിവരെയായിരുന്നു. സൂര്യയ്ക്കു പകരം ഹാർദിക്കിനെ മുംബൈ നിലനിർത്തുമെന്ന പ്രതീക്ഷ അന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. 15 കോടിയിലേറെ ലേലത്തിൽ മുടക്കി ഇഷൻ കിഷനെ തിരിച്ചു പിടിച്ച് മുംബൈ ഏറെക്കുറെ പഴയ ടീമിനെ നിലനിർത്തുകയായിരുന്നു. 

ADVERTISEMENT

∙ ഹാർദിക് എന്ന നായകൻ

ഗുജറാത്ത് ടൈറ്റൻസിൽ ആശിഷ് നെഹ്റ എന്ന പരിശീലകനു പിന്നിൽ ഹാർദിക് പാണ്ഡ്യ എന്ന നായകൻ തെളിഞ്ഞു. ആദ്യ സീസണിൽ ശുഭ്മൻ ഗില്ലിനെയും പാണ്ഡ്യയെയും ഡേവിഡ് മില്ലറെയും കൂടാതെ കാര്യമായ ബാറ്റർമാരൊന്നുമില്ലാതെ ഇറങ്ങിയിട്ടും ഭൂരഭാഗം മത്സരങ്ങളും ജയിച്ച് ടീം കപ്പടിച്ചു. പകരം ഇറക്കാൻ പോലും നല്ല ബാറ്റർമാർ ആദ്യ സീസണിൽ ഗുജറാത്തിനില്ലായിരുന്നെങ്കിലും ഉള്ളവരെല്ലാം സ്വിച്ചിട്ടപോലെ ഫോമിൽ കളിച്ച് ടീമിന് കപ്പ് സമ്മാനിച്ചു. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയും പ്രശംസിക്കപ്പെട്ടു.

മുംബൈ ഇന്ത്യൻസിന്റെ 5 ഐപിഎൽ ട്രോഫികളുമായി രോഹിത് ശർമ. (ഫയൽ ചിത്രം: മനോരമ)

അതോടെയാണ് ഇന്ത്യൻ ടീം പോലും ഹാർദിക്പാണ്ഡ്യയിലെ ക്യാപ്റ്റനെ വിശ്വസിച്ചു തുടങ്ങിയത്. ഹാർദിക് ക്യാപ്റ്റൻസിയിൽ തിളങ്ങുന്നതു കണ്ട മുംബൈ അദ്ദേഹത്തിനായി കളത്തിനു പുറത്ത് വലയെറിയാൻ തുടങ്ങി. എന്നാൽ ക്യാപ്റ്റൻസിയിൽ കുറഞ്ഞ് ഒരു നീക്കുപോക്കുമില്ലെന്ന കടുംപിടുത്തത്തിലായി താരം. ഒടുവിൽ 15 കോടിയും ക്യാപ്റ്റൻസിയും താലത്തിൽവച്ച് മുംബൈ ഹാർദിക്കിനെ സ്വാഗതം ചെയ്യുകയായിരുന്നു. 15 കോടി പ്രതിഫലത്തിനു പുറമേ മുംബൈയിൽനിന്ന് വേറെയും നേട്ടങ്ങൾ ഹാർദിക്കിന് ഉള്ളതായി അണിയറക്കഥകളുണ്ട്. 

∙ ബുമ്രയ്ക്ക് നൊന്തോ

ADVERTISEMENT

രോഹിത്തിനുശേഷം പേസ് ബോളർ ജസ്പ്രീത് ബുമ്ര ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നു പ്രതീക്ഷിച്ചവരാണ് ആരാധകരിൽ ഏറെയും. ഹാർദിക്കിനെപ്പോലെ തന്നെ മുംബൈ ടീമിലൂടെ തിളങ്ങുകയും ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുകയും ചെയ്ത മുംബൈയോട് കൂറുള്ള താരമാണ് ബുമ്ര. ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് തിരിച്ച് മുംബൈയിലെത്തിയതിന്റെ പിറ്റേന്ന് സമൂഹ മാധ്യമങ്ങളിൽ ബുമ്രയിട്ട പോസ്റ്റ് ചർച്ചയായിരുന്നു.

മുബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമ (Photo by Arun SANKAR / AFP)

നിശ്ശബ്ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം എന്നായിരുന്നു പോസ്റ്റ്. ഹാർദിക്കിന്റെ മടങ്ങി വരവിൽ താരം സന്തുഷ്ടനല്ലെന്ന വ്യാഖ്യാനമാണ് ആരാധകർ അതിനു നൽകിയത്. രോഹിത്തിനെ ക്യാപ്റ്റൻസിയിൽനിന്ന് മാറ്റിയപ്പോൾ സൂര്യകുമാർ യാദവ് സമൂഹ മാധ്യമങ്ങളിലിട്ടത് തകർന്ന ഹൃദയത്തിന്റെ ചിത്രമാണ്. അപ്പോൾ അവിടെയും തീരുമാനം ദഹിച്ചിട്ടില്ല!.

ഇനി മുംബൈയിൽ കാണാനിരിക്കുന്നത് ആദ്യ ഇലവനിൽനിന്ന് രോഹിത്തിനെ ഹാർദിക് പുറത്താക്കുമോയെന്നതാണ്. 2023ൽ 332 റൺസും 2022ൽ 268 റൺസുമാണ് ടീമിനായുള്ള രോഹിത്തിന്റെ സംഭാവന. 400 കടന്ന സീസൺ അന്വേഷിച്ചു പോയാൽ 2019ൽ എത്തും. ഐപിഎലിൽ കടുത്ത റൺസ് ദാരിദ്ര്യം അനുഭവിക്കുന്നെന്ന് വ്യക്തം. മുൻപ് ഒരു ടെസ്റ്റ് മത്സരത്തിൽ രോഹിത് ഫീൽഡിങ് സെറ്റു ചെയ്തത് ഇഷ്ടപ്പെടാതെ ഹാർദിക് പാണ്ഡ്യ പറഞ്ഞ ഒരു ഡയലോഗുണ്ട് ‘എന്റെ കാലം വരട്ടെ, അപ്പോൾ കാണിച്ചു തരാം’. ഹാർദിക്കിന്റെ കാലം വന്നു കഴിഞ്ഞു, ആരാധകർ ഇനി എന്തൊക്കെ കാണേണ്ടി വരും...?

English Summary:

The IPL team Mumbai Indians dropped Rohit Sharma and appointed Hardik Pandya as the captain, which has left fans and teammates agitated

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT