ഇന്ത്യയും അയൽരാ‍ജ്യമായ ശ്രീലങ്കയുമായി 2500 വർഷത്തിലേറെ പഴക്കമുള്ള ബന്ധമാണ്. ഇതിഹാസങ്ങളിലും വായ്മൊഴികളിലുമായി ‘ലങ്കയും’ സെന്തമിഴിലെ ‘ഇലങ്കൈയും ഈഴനാടും’ മലയാള സാഹിത്യകൃതികളിലെ പഴയ ‘സിലോണും’ എല്ലാം നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്. ഇപ്പോൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ചെറുപാണി എന്നൊരു കൊച്ചുയാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കങ്കേശൻതുറയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിനു ശേഷം അതിവേഗ ഫെറി സർവീസ് പുനരാരംഭിക്കുന്നതോടെ നാമ്പിടുന്നത് പുതുപ്രതീക്ഷകളാണ്. വ്യാപാര വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് എന്നതിലുപരിയായി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ചുവടുവയ്പ് സഹായകമാകും. ശ്രീലങ്കയിലേക്ക് വീസയില്ലാതെ ഇന്ത്യൻ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം കൂടി എത്തിയതോടെ, ശ്രീലങ്കൻ വിനോദസഞ്ചാര മേഖല ഉണരുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇന്ത്യയും അയൽരാ‍ജ്യമായ ശ്രീലങ്കയുമായി 2500 വർഷത്തിലേറെ പഴക്കമുള്ള ബന്ധമാണ്. ഇതിഹാസങ്ങളിലും വായ്മൊഴികളിലുമായി ‘ലങ്കയും’ സെന്തമിഴിലെ ‘ഇലങ്കൈയും ഈഴനാടും’ മലയാള സാഹിത്യകൃതികളിലെ പഴയ ‘സിലോണും’ എല്ലാം നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്. ഇപ്പോൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ചെറുപാണി എന്നൊരു കൊച്ചുയാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കങ്കേശൻതുറയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിനു ശേഷം അതിവേഗ ഫെറി സർവീസ് പുനരാരംഭിക്കുന്നതോടെ നാമ്പിടുന്നത് പുതുപ്രതീക്ഷകളാണ്. വ്യാപാര വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് എന്നതിലുപരിയായി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ചുവടുവയ്പ് സഹായകമാകും. ശ്രീലങ്കയിലേക്ക് വീസയില്ലാതെ ഇന്ത്യൻ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം കൂടി എത്തിയതോടെ, ശ്രീലങ്കൻ വിനോദസഞ്ചാര മേഖല ഉണരുമെന്നാണു പ്രതീക്ഷിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും അയൽരാ‍ജ്യമായ ശ്രീലങ്കയുമായി 2500 വർഷത്തിലേറെ പഴക്കമുള്ള ബന്ധമാണ്. ഇതിഹാസങ്ങളിലും വായ്മൊഴികളിലുമായി ‘ലങ്കയും’ സെന്തമിഴിലെ ‘ഇലങ്കൈയും ഈഴനാടും’ മലയാള സാഹിത്യകൃതികളിലെ പഴയ ‘സിലോണും’ എല്ലാം നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്. ഇപ്പോൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ചെറുപാണി എന്നൊരു കൊച്ചുയാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കങ്കേശൻതുറയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിനു ശേഷം അതിവേഗ ഫെറി സർവീസ് പുനരാരംഭിക്കുന്നതോടെ നാമ്പിടുന്നത് പുതുപ്രതീക്ഷകളാണ്. വ്യാപാര വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് എന്നതിലുപരിയായി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ചുവടുവയ്പ് സഹായകമാകും. ശ്രീലങ്കയിലേക്ക് വീസയില്ലാതെ ഇന്ത്യൻ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം കൂടി എത്തിയതോടെ, ശ്രീലങ്കൻ വിനോദസഞ്ചാര മേഖല ഉണരുമെന്നാണു പ്രതീക്ഷിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും അയൽരാ‍ജ്യമായ ശ്രീലങ്കയുമായി 2500 വർഷത്തിലേറെ പഴക്കമുള്ള ബന്ധമാണ്. ഇതിഹാസങ്ങളിലും വായ്മൊഴികളിലുമായി ‘ലങ്കയും’ സെന്തമിഴിലെ ‘ഇലങ്കൈയും ഈഴനാടും’ മലയാള സാഹിത്യകൃതികളിലെ പഴയ ‘സിലോണും’ എല്ലാം നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്. ഇപ്പോൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ചെറുപാണി എന്നൊരു കൊച്ചുയാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കങ്കേശൻതുറയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിനു ശേഷം അതിവേഗ ഫെറി സർവീസ് പുനരാരംഭിക്കുന്നതോടെ നാമ്പിടുന്നത് പുതുപ്രതീക്ഷകളാണ്.

വ്യാപാര വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് എന്നതിലുപരിയായി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ചുവടുവയ്പ് സഹായകമാകും. ശ്രീലങ്കയിലേക്ക് വീസയില്ലാതെ ഇന്ത്യൻ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം കൂടി എത്തിയതോടെ, ശ്രീലങ്കൻ വിനോദസഞ്ചാര മേഖല ഉണരുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

 ∙‘ചെറിയപാണി’യുടെ വലിയ യാത്ര

 ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഹൈ-സ്പീഡ് ക്രാഫ്റ്റ് (എച്ച്എസ്‌സി) ‘ചെറിയപാണി’യാണു സർവീസിന് ഉപയോഗിക്കുന്നത്. യാത്രാച്ചെലവ് ഏകദേശം 7670 രൂപ. 150 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന യാനത്തിൽ ഓരോ യാത്രക്കാരനും 50 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം. നാഗപ്പട്ടണത്ത്നിന്ന് രാവിലെ ഏഴിന് ആരംഭിക്കുന്ന യാത്ര പതിനൊന്നോടെ ശ്രീലങ്കയിൽ എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച് വൈകിട്ട് അഞ്ചരയോടെ മടങ്ങിയെത്തും.

വിമാനത്തിൽ ചെന്നൈയിൽനിന്ന് കൊളംബോയിലേക്ക് 6000 മുതൽ 9000 രൂപ വരെയാണു യാത്രാനിരക്ക്. ഒരു മണിക്കൂർ 20 മിനിറ്റാണ് വിമാനയാത്രയ്ക്ക് എടുക്കുന്ന സമയം. വിനോദസഞ്ചാരത്തിന് എത്തുന്നവർ കൂടുതലായി ഫെറി സർവീസ് ഉപയോഗപ്പെടുത്തും എന്നാണ് കരുതുന്നത്. ഇന്ത്യയിൽനിന്നുള്ള ആദ്യ രാജ്യാന്തര ക്രൂസ് യാത്ര ഒരുക്കി, കൊർഡിലിയ ക്രൂസസിന്റെ ആഡംബര കപ്പലായ എംവി എംപ്രസും രംഗത്തുണ്ട്. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് അത്യാഡംബര യാത്രയാണ് ഈ കപ്പലിലൊരുക്കുന്നത്. 

∙ ഇന്ത്യ – ശ്രീലങ്ക  

ADVERTISEMENT

2023 ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റ്  റെനിൽ വിക്രമസിംഗെ ഇന്ത്യയിലെത്തിയ വേളയിൽ ഇരുരാജ്യങ്ങൾ തമ്മിൽ എങ്ങനെ ബന്ധിപ്പിക്കും എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ഇരുരാജ്യങ്ങളെയും കരമാർഗം ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതാപഠനം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. നിർമാണം പൂർത്തിയായാൽ ആധുനിക രാമസേതു ആയിരിക്കുമത്. ജാഫ്നയിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കൽ, ഫെറി സർവീസ്, പവർ ഗ്രിഡ് പ്രോജക്റ്റ് എന്നിവയെല്ലാം അന്ന് ചർച്ച ചെയ്ത വിഷയങ്ങളാണ്.

അതിവേഗ ഫെറി സർവീസ് ഉദ്ഘാടന വേളയിൽ, രാജ്യാന്തര യാത്രാസൗകര്യങ്ങൾ രാജ്യങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കുകയും ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ശ്രദ്ധേയമായിരുന്നു. ഫെറി സർവീസ് പുനരാരംഭിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നിർണായക നാഴികക്കല്ലാണെന്നും ഇതുൾപ്പെടെ ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയിൽ നടപ്പാക്കിയ പദ്ധതികൾ പലതും ജനങ്ങളുടെ ജീവിതത്തെ ആഴത്തിൽ തൊടുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

∙ ഗുണങ്ങൾ

വിനോദസഞ്ചാര മേഖലയിലാണ് ഫെറി സർവീസിന് ഏറ്റവുമധികം നേട്ടങ്ങൾ കൊയ്യാനാവുക. കടലിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള ശ്രീലങ്കൻ യാത്രയെ സഞ്ചാരികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സംഘങ്ങളായും മറ്റും സഞ്ചരിക്കാനാകുമെന്നതാണ് വലിയ സവിശേഷത. അതോടൊപ്പം തീർഥാടന യാത്രകൾക്കും മറ്റും ഫെറി സർവീസ് വൻ തോതിൽ ഉപയോഗിക്കപ്പെടുമെന്നും  കരുതുന്നു. ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള ബുദ്ധതീർഥാടന കേന്ദ്രങ്ങൾ മുഖ്യആകർഷണമാകും. സാംസ്കാരികമായി ഏറെ സമാനതകളുള്ള രാജ്യങ്ങൾക്കിടയിൽ ജനങ്ങൾക്ക് കൂടുതൽ അടുക്കാനുള്ള അവസരവുമാണിത്. ഫെറിയിൽ ഒരാൾക്ക് 50 കിലോയിലേറെ ലഗേജ് കൊണ്ടുപോകാം എന്നത് ചെറുകിട കച്ചവട ആവശ്യങ്ങൾക്ക് ഉൾപ്പെടെ സഹായകരമാകും.

ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന റോക് ടെമ്പിൾ (Photo by Ishara S.KODIKARA / AFP)
ADVERTISEMENT

∙ അയൽക്കാർക്ക് ആദ്യ പരിഗണന

ഇന്ത്യൻ മഹാസമുദ്രത്തിലെ ട്രേഡ് റൂട്ടുകളിലൂടെയാണു ലോകത്തിന്റെ 70% ചരക്കുനീക്കവും നടക്കുന്നത്. പ്രദേശത്ത് ചൈനയുടെ കടന്നുകയറ്റത്തിന് തടയിടാനും ഇന്ത്യയുടെ മേൽക്കോയ്മ നിലനിർത്താനും ഒട്ടേറെ പദ്ധതികളാണ് രാജ്യം വിഭാവനം ചെയ്യുന്നത്. ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തുറമുഖവികസനം ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾക്കായി ചൈന കോടികളാണ് മുടക്കുന്നത്. ഇതിനെതിരെ ഇന്ത്യയുടെ പ്രധാന ആയുധമാണ് അയൽക്കാർക്ക് പ്രാമുഖ്യം നൽകിയുള്ള (Neighbourhood first policy) പദ്ധതികൾ.

∙ യാത്രയുടെ നാൾവഴികൾ

പാതി ട്രെയിനിലും പാതി ഫെറിയിലുമായി ഇരുരാജ്യങ്ങൾക്കിടയിലുള്ള യാത്രാസംവിധാനം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ നിലവിൽ വന്നിരുന്നു. സിലോൺ എക്സ്പ്രസ്, ബോട്ട് മെയിൽ എന്നീ പേരുകളിലാണ് സർവീസ് അറിയപ്പെട്ടിരുന്നത്. ചെന്നൈയിൽനിന്നുള്ള യാത്രക്കാർ രാമേശ്വരത്ത് എത്താൻ ബോട്ട് മെയിൽ എക്സ്പ്രസിൽ കയറും, അവിടെനിന്ന് അതേ ടിക്കറ്റിൽ ഫെറിയിൽ ശ്രീലങ്കയിൽ എത്താനാകുമായിരുന്നു. ആവി എൻജിനിൽ പ്രവർത്തിച്ചിരുന്ന ഫെറിയിലാണ് ശ്രീലങ്കയിലെ തലൈമന്നാർ ഭാഗത്ത് എത്തിയിരുന്നത്. തലൈമന്നാറിൽനിന്ന് പിന്നീട് കൊളംബോയിലേക്കും ട്രെയിൻ കണ്ക‍ഷൻ ഉണ്ടായിരുന്നു.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പുതുതായി ആരംഭിച്ച അതിവേഗ ഫെറി സർവീസ് (Photo Credit : shippingcorpindia/facebook))

12 കംപാർട്ട്മെന്റുകൾ ഉണ്ടായിരുന്ന ട്രെയിനിൽ 300 പേർക്ക് സഞ്ചരിക്കാമായിരുന്നു. ബ്രിട്ടിഷ് കാലത്ത് ആരംഭിച്ച ട്രെയിനിൽ, തീർഥാടനത്തിനായെത്തുന്ന ബുദ്ധസന്ന്യാസിമാർക്ക് മാത്രമായി ഒരു വാഗൺ നൽകിയിരുന്നു. ഗയയിലേക്കും മറ്റ് ബുദ്ധതീർഥാടന കേന്ദ്രങ്ങളിലേക്കും പോകാനായിരുന്നു ഇവർ ഇത് ഉപയോഗിച്ചിരുന്നത്. പണ്ടത്തെ സിലോണിലേക്ക് കച്ചവടത്തിനും മറ്റുമായി ഭാഗ്യം തേടിപ്പോകുന്നവരും ഏറെയായിരുന്നു. 1962 ഡിസംബർ 22നുണ്ടായ പ്രകൃതിദുരന്തത്തിൽ പാമ്പൻപാലത്തിനും സമീപപ്രദേശങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതോടെ സർവീസ് പതിയെ നിലയ്ക്കുകയായിരുന്നു

പതിനഞ്ചാം നൂറ്റാണ്ടു വരെ പാലം വഴി ശ്രീലങ്കയിലേക്ക് കാൽനടയായി പോകാമായിരുന്നു. 1480 വരെ സമുദ്ര നിരപ്പിനു മുകളിലായിരുന്നു പാലത്തിന്റെ സിംഹഭാഗവുമെന്നും രേഖകളിൽ പറയുന്നു. പിന്നീട് പ്രകൃതിക്ഷോഭങ്ങളിൽ പെട്ട് പാലം പൂർണമായും മുങ്ങുകയായിരുന്നത്രേ!

തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിൽനിന്ന് വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഉണ്ടായിരുന്ന ഫെറി സർവീസ് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്നാണ് നിർത്തലാക്കിയത്. 2011ൽ തൂത്തുക്കുടിക്കും കൊളംബോയ്ക്കും ഇടയിൽ ഫെറി സർവീസ് ആരംഭിക്കാൻ പദ്ധതിയിട്ടെങ്കിലും വിജയിച്ചില്ല. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം നാൽപത്തൊന്നു വർഷങ്ങൾക്കിപ്പുറമാണ് ഇപ്പോൾ സർവീസ് പുനരാരംഭിച്ചിട്ടുള്ളത്.

ഇന്ത്യയിലെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by Money SHARMA / AFP)

∙ ചരിത്രാതീതം ഈ ബന്ധം

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് പഴക്കമേറേയാണ്. ലങ്ക എന്ന രണ്ടക്ഷരത്തിൽ രാമായണകഥയുടെ ഏടുകളാണ് മനസ്സിലാദ്യം തെളിയുക. സീതാപഹരണവും അശോകവനിയും ലങ്കാദഹനവും രാമ-രാവണയുദ്ധവും പുഷ്പകവിമാനവുമെല്ലാം ഇന്ത്യയെ ശ്രീലങ്കയുമായി കാണാച്ചരടുകളാൽ ബന്ധിപ്പിക്കുന്നവയാണ്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതമാണ് ശ്രീലങ്കയിലെ സിംഹള വംശജർ പിന്തുടരുന്നത്. ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തി അശോകന്റെ മകൻ മഹിന്ദയാണ് അവിടെ ബുദ്ധിസം പ്രചരിപ്പിച്ചത്. 1000 വർഷത്തോളം ബുദ്ധമത അനുനായികളുടെ ‘അനുരാധപുരമായി’ ലങ്ക നിലകൊണ്ടു. പിന്നീട് ദക്ഷിണേന്ത്യയിലെ രാജവംശങ്ങൾ ലങ്കയിലേക്ക് പട നയിച്ചു. 1017ൽ രാജേന്ദ്രചോളന്റെ നേതൃത്വത്തിലുള്ള ചോളപ്പട ലങ്കയിൽ അധികാരം സ്ഥാപിക്കുകയായിരുന്നു. രാജരാജചോളനും പരാന്തകചോളനുമെല്ലാം പല കാലഘട്ടങ്ങളിൽ ശ്രീലങ്കയുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യന്മാരും ശ്രീലങ്കയെ ആക്രമിച്ചിരുന്നു.

പാമ്പൻ പാലം (ഫയൽ ചിത്രം : മനോരമ)

∙ സംഘകാലകൃതികൾ

മണിമേഖലയിലും പട്ടണപ്പാലയിലും ചിലപ്പാതികാരത്തിലുമെല്ലാം തമിഴ്നാട്ടിലെ പൂംപുഹാറിൽ നിന്ന് ശ്രീലങ്കയിലേക്ക് വള്ളങ്ങളും കപ്പലുകളും ചലിച്ചിരുന്നതിനെ പറ്റി പറയുന്നുണ്ട്. ചിലപ്പതികാരത്തിൽ കണ്ണകിയുടെ പിതാവ് ഈ വഴി കപ്പലിൽ കച്ചവടം നടത്തിയിരുന്ന മഹാനാവികനായിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ വിഖ്യാതമായ ‘പൊന്നിയിൻ സെൽവൻ’ എന്ന പുസ്തകത്തിൽ ശ്രീലങ്കയിലേക്കുള്ള യാത്രകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പൊന്നിയിൻ െസൽവൻ സിനിമയായി ബിഗ്സ്ക്രീനിലേക്കെത്തിയപ്പോൾ ശ്രീലങ്കയും ബുദ്ധസന്യാസിമാരും ബുദ്ധവിഹാരങ്ങളും കടൽമാർഗം ചലിച്ച യുദ്ധക്കപ്പലുകളും പൂങ്കുഴലി തുഴഞ്ഞ യാനത്തിലേറി ‘കര പറ്റിയ’ വന്തിയത്തേവനും അരുൾമൊഴിയുമെല്ലാം നമ്മുടെ കൺകവർന്നതാണ്.

∙ രാമസേതു

രാമന് സൈന്യത്തിനൊപ്പം സീതാമോചനത്തിനായി ലങ്കയിലേക്ക് പോകുന്നതിന് നളന്റെ നേതൃത്വത്തിലുള്ള വാനരസേന കെട്ടിയതാണു രാമസേതു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകളാണത്രേ പാലം നിർമിക്കാനായി ഉപയോഗിച്ചത്. സമുദ്രാധിപനായ വരുണദേവനെ പ്രാർഥിച്ച് പാലം നിർമിക്കാനുള്ള അനുഗ്രഹം രാമൻ നേടിയതായി രാമായണത്തിൽ പറയുന്നു. 48 കിലോമീറ്റർ നീണ്ടു കിടക്കുന്ന ചുണ്ണാമ്പുകല്ലിന്റെ പാലമാണത്. പവിഴപ്പുറ്റുകളിലെ മണൽ ട്രാപ്പിങ്ങും ടെക്‌റ്റോണിക് ചലനവും ചേർന്ന് രൂപംകൊണ്ട പ്രകൃതിദത്ത ഘടനയാണ് രാമസേതുവെന്ന് ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ട് വരെ പാലം വഴി ശ്രീലങ്കയിലേക്ക് കാൽനടയായി പോകാമായിരുന്നു. 1480 വരെ സമുദ്ര നിരപ്പിനു മുകളിലായിരുന്നു പാലത്തിന്റെ സിംഹഭാഗവുമെന്നും രേഖകളിൽ പറയുന്നു. പിന്നീട് പ്രകൃതിക്ഷോഭങ്ങളിൽ പെട്ട് പാലം പൂർണമായും മുങ്ങുകയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബ്രിട്ടിഷുകാരുടെ നേതൃത്വത്തിൽ പാലം തുരന്ന് കപ്പലുകൾക്ക്  സഞ്ചരിക്കാനുള്ള പാത ഒരുക്കാനുള്ള ശ്രമം നടന്നിരുന്നു.എന്നാൽ പദ്ധതി നടപ്പായില്ല. പിന്നീട്, ആധുനിക ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ആഴത്തിലുള്ള ജലപാതയൊരുക്കാൻ വിഭാവനം ചെയ്ത സേതുസമുദ്രം കപ്പൽച്ചാൽ പദ്ധതിയും നടപ്പാക്കാനായില്ല.

English Summary:

Explaining the Opportunities of the India-Sri Lanka Ferry Service: Restarting after 40 Years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT