വരച്ചും എഴുതിയും 29–ാം വയസ്സിൽ നേടി 99 കോടി! നെറ്റ്ഫ്ലിക്സിലെ ‘ഹാർട്സ്റ്റോപ്പർ’ താരം
ഇരുപത്തിയൊൻപതാം വയസ്സിൽ ആലിസ് പുസ്തകമെഴുതി സമ്പാദിച്ചത് 99 കോടി രൂപ! ഇംഗ്ലിഷ് ഫിക്‌ഷൻ എഴുത്തിലെ പുതിയ താരോദയമാണ് ബ്രിട്ടിഷ് എഴുത്തുകാരിയും രേഖാചിത്രകാരിയും തിരക്കഥാകൃത്തുമായ ആലിസ് ഓസ്മൻ. അഞ്ചു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ‘ഹാർട്സ്റ്റോപ്പർ’ ഗ്രാഫിക് നോവലാണ് ആലിസിനെ പുതുതലമുറ എഴുത്തിലെ ‘വലിയസംഭവം’ ആക്കി മാറ്റിയിരിക്കുന്നത്. കൗമാരക്കാരുടെയിടയിലെ എൽജിബിടിക്യുപ്ലസ് ബന്ധങ്ങളുടെ കഥ പറയുന്ന ഹാർട്സ്റ്റോപ്പർ ലോകമാകെ 37 ഭാഷകളിലായി ഇതുവരെ വിറ്റഴിഞ്ഞത് 80 ലക്ഷം കോപ്പികൾ! ബ്രിട്ടനിൽ മാത്രം 11 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു കഴിഞ്ഞു. തുടർച്ചയായി വിവിധ ബെസ്റ്റ്സെല്ലർ പട്ടികകളിലുൾപ്പെട്ട ഹാർട്സ്റ്റോപ്പർ ന്യൂയോർക് ടൈംസ്, സൺഡേ ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികകളിൽ ഒന്നാമതുമെത്തി. കഴിഞ്ഞ ഡിസംബർ 7നു പ്രസിദ്ധീകരിച്ച അഞ്ചാം ഭാഗം മൂന്നു ദിവസത്തിനുള്ളിൽ ബ്രിട്ടനിൽ മാത്രം 60,000 കോപ്പിയാണ് വിറ്റുപോയത്. നോവൽ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സീരീസിന് തിരക്കഥ രചിച്ചതും ആലിസ് തന്നെ. എട്ട് എപ്പിസോഡുകൾ വീതമുള്ള രണ്ടു സീസൺ പുറത്തുവന്ന സീരീസിന്റെ മൂന്നാമതു സീസൺ നിർമാണഘട്ടത്തിലാണ്. 2022ൽ നെറ്റ് ഫ്ലിക്സ് ഇംഗ്ലിഷ് സീരീസുകളിൽ ഏറ്റവുമധികം പ്രേഷകർ കണ്ട ടോപ് ടെൻ പട്ടികയിൽ ഉൾപ്പെട്ട ഹാർട്സ്റ്റോപ്പർ 5 എമ്മി അവാർഡുകളും നേടിയിരുന്നു.

ഇരുപത്തിയൊൻപതാം വയസ്സിൽ ആലിസ് പുസ്തകമെഴുതി സമ്പാദിച്ചത് 99 കോടി രൂപ! ഇംഗ്ലിഷ് ഫിക്‌ഷൻ എഴുത്തിലെ പുതിയ താരോദയമാണ് ബ്രിട്ടിഷ് എഴുത്തുകാരിയും രേഖാചിത്രകാരിയും തിരക്കഥാകൃത്തുമായ ആലിസ് ഓസ്മൻ. അഞ്ചു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ‘ഹാർട്സ്റ്റോപ്പർ’ ഗ്രാഫിക് നോവലാണ് ആലിസിനെ പുതുതലമുറ എഴുത്തിലെ ‘വലിയസംഭവം’ ആക്കി മാറ്റിയിരിക്കുന്നത്. കൗമാരക്കാരുടെയിടയിലെ എൽജിബിടിക്യുപ്ലസ് ബന്ധങ്ങളുടെ കഥ പറയുന്ന ഹാർട്സ്റ്റോപ്പർ ലോകമാകെ 37 ഭാഷകളിലായി ഇതുവരെ വിറ്റഴിഞ്ഞത് 80 ലക്ഷം കോപ്പികൾ.
ബ്രിട്ടനിൽ മാത്രം 11 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു കഴിഞ്ഞു. തുടർച്ചയായി വിവിധ ബെസ്റ്റ്സെല്ലർ പട്ടികകളിലുൾപ്പെട്ട ഹാർട്സ്റ്റോപ്പർ ന്യൂയോർക് ടൈംസ്, സൺഡേ ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികകളിൽ ഒന്നാമതുമെത്തി. 2022 ഡിസംബർ 7നു പ്രസിദ്ധീകരിച്ച അഞ്ചാം ഭാഗം മൂന്നു ദിവസത്തിനുള്ളിൽ ബ്രിട്ടനിൽ മാത്രം 60,000 കോപ്പിയാണ് വിറ്റുപോയത്. നോവൽ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സീരീസിന് തിരക്കഥ രചിച്ചതും ആലിസ് തന്നെ. എട്ട് എപ്പിസോഡുകൾ വീതമുള്ള രണ്ടു സീസൺ പുറത്തുവന്ന സീരീസിന്റെ മൂന്നാമത്തെ സീസൺ നിർമാണഘട്ടത്തിലാണ്. 2022ൽ നെറ്റ്ഫ്ലിക്സ് ഇംഗ്ലിഷ് സീരീസുകളിൽ ഏറ്റവുമധികം പ്രേഷകർ കണ്ട ടോപ് ടെൻ പട്ടികയിൽ ഉൾപ്പെട്ട ഹാർട്സ്റ്റോപ്പർ 5 എമ്മി അവാർഡുകളും നേടിയിരുന്നു.
∙ വിവിധ പ്രമേയങ്ങൾ
പതിനേഴാം വയസ്സിൽ രണ്ടു നോവലുകൾ– സോളിറ്റയർ, റേഡിയോ സൈലൻസ് എന്നിവ പ്രസിദ്ധീകരിച്ച ശേഷമാണ് ആലിസ് ഗ്രാഫിക് നോവൽ രംഗത്തേക്കു തിരിയുന്നത്. വെബ് കോമിക് ആയാണ് ഹാർട്സ്റ്റോപ്പർ വരച്ചും എഴുതിയും തുടങ്ങിയത്. നിക് നെൽസൻ, ചാർലി സ്പ്രിങ് എന്നീ രണ്ടു ബ്രിട്ടിഷ് സ്കൂൾ വിദ്യാർഥികളുടെ പ്രണയമാണു പുസ്തകത്തിന്റെ വിഷയം. ‘‘സന്തോഷം, പ്രണയം, ക്വീർ വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രമേയമാണു ഹാർട്സ്റ്റോപ്പർ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമെന്യേ വായനക്കാർക്ക് പുസ്തകം ഇഷ്ടമായത് എനിക്ക് നമ്മുടെ ഭാവിയെക്കുറിച്ചു വലിയ പ്രതീക്ഷയാണു നൽകുന്നത്’’. എഴുത്തുകാരി ആലിസ് പറയുന്നു.
വളരെ ലളിതമെന്നു തോന്നുന്ന ആഖ്യാനത്തിനടിയിൽ മാനസികാരോഗ്യം, കൗമാരക്കാർക്കിടയിൽ ക്വീർ വ്യക്തിത്വം സൃഷ്ടിക്കുന്ന സംഘർഷങ്ങൾ, സ്വന്തം ലൈംഗികത സംബന്ധിച്ച തുറന്നുപറച്ചിലുകൾ തുടങ്ങിയ സങ്കീർണ വിഷയങ്ങളും സ്വാഭാവികമായി ആലിസ് കൊണ്ടുവരുന്നുണ്ട്. പലതട്ടുകളുള്ള കഥാഗതിയായിരിക്കുമ്പോൾ തന്നെ ലാഘവത്വവും നർമവും നിറഞ്ഞ സംഭാഷണങ്ങളിലൂടെ വായന ഒരു ആഘോഷമാക്കി മാറ്റാൻ ആലിസിനാകുന്നുണ്ട്. പുസ്തകത്തിന്റെ വലിയ വിജയത്തിനു കാരണവും അതുതന്നെ.
കടുത്ത സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോഴും അടുത്ത ചങ്ങാതിമാരും പിന്തുണയ്ക്കുന്ന മാതാപിതാക്കളും മാനസികവ്യാപാരങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന അധ്യാപകരും നിക്കിന്റെയും ചാർലിയുടെയും ജീവിതയാത്ര പ്രയാസം കുറഞ്ഞതാക്കി മാറ്റുന്നു. ക്വീർ വ്യക്തികളുടെ മാത്രമല്ല, ഓരോ വ്യക്തികളുടെയും ജീവിതവികാസത്തിന് ചുറ്റുമുള്ളയാളുകളുടെ മനോഭാവം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഇതിലൂടെ എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്.
∙ കമിങ് ഔട്ട്
ചാർലി താൻ ഒരു ക്വീർ വ്യക്തി ആണെന്നു തുറന്നുപറഞ്ഞിട്ടുള്ളയാളാണ്. അതിനാൽ തന്നെ സ്കൂളിൽ ഇതുമായി ബന്ധപ്പെട്ടു മറ്റു കുട്ടികളുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. അതേസമയം, നിക് ഇനിയും തന്റെ ലൈംഗിക വ്യക്തിത്വം സംബന്ധിച്ച കൃത്യമായ തിരിച്ചറിവിൽ എത്തിയിട്ടില്ലാത്തയാളാണ്. ഇവർ രണ്ടുപേരും തമ്മിലുള്ള സൗഹൃദവും അതു പതിയെ സ്വവർഗാനുരാഗത്തിലേക്കു നീങ്ങുന്നതുമാണു പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. നോവലിന്റെ അഞ്ചാം ഭാഗമെത്തുമ്പോൾ നിക് താൻ ബൈ സെക്‌ഷ്വൽ ആണെന്നു തിരിച്ചറിയുന്നുമുണ്ട്. നിക്കിന്റെ ‘കമിങ്ഔട്ട്’ (പുറത്തുവരൽ) വളരെ മനോഹരമായിട്ടാണു നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം അവരവർ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും അതിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എങ്ങനെയൊക്കെ സ്വാധീനം ചെലുത്താമെന്നും വ്യക്തതയോടെ ചിത്രീകരിച്ചിരിക്കുന്നു.
∙ ക്വീർ വ്യക്തിത്വം
ഒരാളുടെ രൂപമോ പെരുമാറ്റമോ ഒന്നും ആ വ്യക്തിയുടെ ലൈംഗികതയെപ്പറ്റിയുള്ള മുൻവിധി രൂപപ്പെടുത്തുന്നതിൽ ഉപയോഗിക്കേണ്ടതില്ല എന്നും മനോഹരമായ ഈ ക്വീർ നോവലിലൂടെ ആലിസ് പറഞ്ഞുവയ്ക്കുന്നുണ്ട്. ചാർലി പോലും തുടക്കത്തിൽ നിക് സ്ട്രെയിറ്റ് ആയിട്ടുള്ളയാളാണെന്നാണു കരുതുന്നത്. കായികരംഗത്തുള്ളവരെപ്പറ്റി പൊതുധാരണ അതാണല്ലോയെന്നാണു ചാർലി കരുതുന്നത്. നിക് സ്കൂളിലെ റഗ്ബി ടീമിലെ താരമാണ്. അതേസമയം, തന്റെ സ്വവർഗാനുരാഗി (Gay) വ്യക്തിത്വം തുറന്നുപറഞ്ഞിട്ടുള്ള ചാർലിയുടെ റഗ്ബി വൈദഗ്ധ്യത്തെപ്പറ്റി ടീമിലുള്ളവർക്കു പോലും സംശയമുണ്ട്.
ഡ്രസിങ് റൂമിൽ വച്ച് തുടക്കത്തിൽ അവൻ പരിഹാസത്തിനു പാത്രമാകുകയും ചെയ്യുന്നുണ്ട്. ക്വീർ വ്യക്തിത്വങ്ങൾക്കു കായികരംഗം വഴങ്ങില്ല എന്നാണല്ലോ പൊതുധാരണ. പക്ഷേ, മികച്ച ഓട്ടക്കാരനായ ചാർലി ആ സംശയത്തിനതീതനാണു താനെന്നു പിന്നീടു തെളിയിക്കുകയും റഗ്ബി ടീമംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നു. വളരെ ചെറിയ, അതേസമയം, തീക്ഷ്ണമായ ഇത്തരം പല മുഹൂർത്തങ്ങളിലൂടെ ക്വീർ സമൂഹത്തെപ്പറ്റിയുള്ള ‘പൊതുധാരണകൾ’ തച്ചുതകർക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്.
ചാർലിയെയും നിക്കിനെയും മാത്രമല്ല, ഇരുവരുടെയും മാതാപിതാക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങിയവരെയെല്ലാം വളരെയധികം ഡീറ്റയിലിങ് നൽകിയാണ് ആലിസ് അവതരിപ്പിച്ചിരിക്കുന്നത്. ലെസ്ബിയൻ ആയ സുഹൃത്തുക്കളും ഗേ ആയ അധ്യാപകരും ഇരുവർക്കുമുണ്ട്. അവരുടെ സ്വത്വം തിരിച്ചറിയലും പുറത്തുവരലുമെല്ലാം ഏറെ സ്വാഭാവികതയോടെ ഹാർട്സ്റ്റോപ്പർ കൈകാര്യം ചെയ്യുന്നു.
∙ ടോക്കണിസം ഇല്ലേയില്ല
ക്വീർ വ്യക്തികളെ വെറും പ്രാതിനിധ്യത്തിനു വേണ്ടി മാത്രമല്ല (ടോക്കൺ റെപ്രസന്റേഷൻ) ആലിസ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. അവരാണ് പ്രധാനകഥാപാത്രങ്ങൾ. അവരിലൂടെയാണു കഥാഗതി വികസിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ പുസ്തകങ്ങളിലും മറ്റും പ്രാതിനിധ്യത്തിനുവേണ്ടി മാത്രം ഉൾപ്പെടുത്തുന്ന രീതിയാണു പൊതുവെ കണ്ടുവരുന്നത്. അത്തരം കഥാപാത്രങ്ങൾക്കാകട്ടെ, വേണ്ടത്ര ആഴവും കടുപ്പവുമൊന്നുമുണ്ടാകാറില്ല.
പലപ്പോഴും പ്രമേയപരിസരത്തിന്റെ അരികുകളിലേക്ക് അവർ തള്ളിമാറ്റപ്പെടുകയും ചെയ്യും. ചാർലിയെയും നിക്കിനെയും കേന്ദ്രകഥാപാത്രങ്ങളാക്കുകയും ഒരുനിര മറ്റു ക്വീർ കഥാപാത്രങ്ങളെ ചുറ്റും വിന്യസിക്കുകയും ചെയ്തതിലൂടെ ഈ പാരമ്പര്യ എഴുത്തുരീതിയെയാണ് ആലിസ് തകിടംമറിച്ചത്. ഹാർട്സ്റ്റോപ്പറിലെ ഏതെങ്കിലും ഒരു കഥാപാത്രവുമായി വായനക്കാർക്ക് ഓരോരുത്തർക്കും സ്വയം ബന്ധപ്പെടുത്താൻ കഴിഞ്ഞു എന്നതുതന്നെയാണ് 80 ലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനു പിന്നിലെ രഹസ്യവും.
∙ ആലിസ് ദ് സ്റ്റാർ
ഇപ്പോൾ പുറത്തിറങ്ങിയ അഞ്ചാമത്തെ ഭാഗത്തിൽ ചാർലിയുടെയും നിക്കിന്റെയും ജീവിതത്തിന്റെ നിർണായകഘട്ടത്തെയാണു നോവലിസ്റ്റ് അഭിമുഖീകരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇരുവരും യൂണിവേഴ്സിറ്റി പ്രവേശനത്തിനു ശ്രമിക്കുകയാണ്. അതോടനുബന്ധിച്ചുള്ള തീരുമാനങ്ങൾ ഇരുവരുടെയും ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണു പുതിയ ഭാഗത്തിൽ. 2023ലെ വ്യക്തിമുദ്ര പതിപ്പിച്ച 100 വനിതകളിലൊരാളായി ബിബിസി ആലിസ് ഓസ്മാനെ തിരഞ്ഞെടുത്തിരുന്നു. ഫോബ്സ് പട്ടികയിലും ആലിസ് ഇടംനേടി. സോളിറ്റയർ, റേഡിയോ സൈലൻസ്, നിക്ക് ആൻഡ് ചാർലി, ഐ വാസ് ബോൺ ഫോർ ദിസ്, ദിസ് വിന്റർ, ലവ്‌ലെസ് എന്നിവയാണ് ആലിസിന്റെ മറ്റു പുസ്തകങ്ങൾ. ‘ഹാർട്സ്റ്റോപ്പർ’ സീരീസിലെ ആറാമത്തെയും അവസാനത്തെയുമായ പുസ്തകത്തിന്റെ ആലോചനയിലാണ് ആലിസ് ഇപ്പോൾ.