ഡച്ച് പ്രതിഭാസം മാക്സ് വേർസ്റ്റപ്പൻ ഫോർമുല വൺ ലോക കിരീടം മൂന്നാം തവണ നേടുമ്പോൾ ഞാൻ മൈക്കൽ ഷൂമാക്കറെ ഓർത്തു. 10 വർഷം മുൻപ് ഫ്രഞ്ച് ആൽപ്സിൽ മകനോടൊപ്പം സ്കീയിങ് നടത്തുമ്പോൾ പാറയിൽ ഇടിച്ചു വീഴുകയായിരുന്നു മൈക്കൽ. സുരക്ഷാ കവചം ധരിച്ച, പരിചയ സമ്പന്നനായ സ്കീയർ. പക്ഷേ പരുക്ക് ഗുരുതരമായിരുന്നു. ആറു മാസം ഡോക്ടർ നിശ്ചയിച്ച കോമയിൽ, പിന്നീട് പാതി ബോധത്തിൽ പരസഹായത്തോടെ നടത്തം. 2019ൽ പാരിസിൽ സ്റ്റെം സെൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സ്വിറ്റ്സർലൻഡിലെ ജനീവ തടാകക്കരയിലെ വീട്ടിലേക്ക് അയാൾ മടങ്ങി. വിദഗ്ധ ചികിത്സയിലൂടെ സ്വയം നടക്കാനാകും എന്ന വിശ്വാസം പ്രബലമായി. ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ആകുന്നു ഇപ്പോൾ 52 വയസ്സുള്ള ജർമൻ ഇതിഹാസത്തിന്റെ ജീവിതം. പിന്നീട് ആരോഗ്യ വിവരങ്ങൾ പുറത്തു വന്നത് അപൂർവമായി. കുടുംബവും ചികിത്സകരും മുൻ ചാംപ്യന്റെ സ്വകാര്യതയെ മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡച്ച് പ്രതിഭാസം മാക്സ് വേർസ്റ്റപ്പൻ ഫോർമുല വൺ ലോക കിരീടം മൂന്നാം തവണ നേടുമ്പോൾ ഞാൻ മൈക്കൽ ഷൂമാക്കറെ ഓർത്തു. 10 വർഷം മുൻപ് ഫ്രഞ്ച് ആൽപ്സിൽ മകനോടൊപ്പം സ്കീയിങ് നടത്തുമ്പോൾ പാറയിൽ ഇടിച്ചു വീഴുകയായിരുന്നു മൈക്കൽ. സുരക്ഷാ കവചം ധരിച്ച, പരിചയ സമ്പന്നനായ സ്കീയർ. പക്ഷേ പരുക്ക് ഗുരുതരമായിരുന്നു. ആറു മാസം ഡോക്ടർ നിശ്ചയിച്ച കോമയിൽ, പിന്നീട് പാതി ബോധത്തിൽ പരസഹായത്തോടെ നടത്തം. 

2019ൽ പാരിസിൽ സ്റ്റെം സെൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സ്വിറ്റ്സർലൻഡിലെ ജനീവ തടാകക്കരയിലെ വീട്ടിലേക്ക് അയാൾ മടങ്ങി. വിദഗ്ധ ചികിത്സയിലൂടെ സ്വയം നടക്കാനാകും എന്ന വിശ്വാസം പ്രബലമായി. ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ആകുന്നു ഇപ്പോൾ 52 വയസ്സുള്ള ജർമൻ ഇതിഹാസത്തിന്റെ ജീവിതം. പിന്നീട് ആരോഗ്യ വിവരങ്ങൾ പുറത്തു വന്നത് അപൂർവമായി. കുടുംബവും ചികിത്സകരും മുൻ ചാംപ്യന്റെ സ്വകാര്യതയെ മാനിച്ചു.

മുൻ ഫോർമുല വൺ ചാംപ്യൻ മൈക്കൽ ഷൂമാക്കറിനുള്ള പുരസ്കാരം സ്വീകരിച്ചതിനു ശേഷം വികാരാധീനരായി ഭാര്യ കൊറീനയും മകൾ ഗീനയും (File Photo by INA FASSBENDER / AFP)
ADVERTISEMENT

∙ ആരായിരുന്നു ഷൂമാക്കർ?

മൂന്ന് പതിറ്റാണ്ട് മുൻപ് സ്പോർട്സ്റ്റാർ വാരികയുടെ അവസാന പേജിൽ ഒരു ചിത്രമായാണ് ഞാൻ അയാളെ ആദ്യമായി കണ്ടത്. ഫോർമുല-1 ചാമ്പ്യനായി വീജയപീഠം കയറി ഷാംപെയ്ൻ ബോട്ടിൽ പൊട്ടിച്ചു ചീറ്റിക്കുന്ന ഷൂമാക്കർ. പ്രത്യേകതരം വേഷം ധരിച്ച എഫ്-1 ഡ്രൈവർമാർ വാരികയുടെ മിനുസമുള്ള താളുകളെ അലങ്കരിക്കുന്നത് പതിവായിരുന്നു. ഷൂമാക്കറുടെ സമകാലികരായി അയർട്ടൺ സെന്ന, അലൈൻ പ്രോസ്റ്റ്, റൂബൻസ് ബാരിചെല്ലോ, ഡാമൺ ഹിൽ, ഷാക്ക് വില്ലന്യൂവ്, മിക്ക ഹക്കിനൻ. ആ തലമുറയ്ക്ക് ശേഷം ഫെർണാണ്ടോ അലോൺസോ, കിമി റൈക്കണൻ, ജെൻസൺ ബട്ടൺ, ലൂയിസ് ഹാമിൽട്ടൺ, സെബാസ്റ്റ്യൻ വെറ്റൽ, നിക്കോ റോസ്ബർഗ്. 

മൈക്കൽ ഷൂമാക്കറിന്റെ ചിത്രം ടാറ്റൂ ചെയ്ത യുവതി. 2019ലെ ഇറ്റാലിയൻ ഫോർമുല 1 ഗ്രാൻപ്രി വേദിയിൽനിന്നുള്ള ദൃശ്യം (Photo from AFP / Andrej ISAKOVIC)

അതിവേഗം പണം, പെണ്ണ്, പ്രശസ്തി, ഗ്ലാമർ... ഒരു ഗ്രാമീണ യുവാവിന് സങ്കൽപിക്കാൻ പ്രയാസമുള്ള നിറപ്പകിട്ടാർന്ന ലോകം. സെന്നയായിരുന്നു കിരീടം വയ്ക്കാത്ത രാജാവ്. എക്കാലത്തെയും മികച്ച എഫ്‌1 സാരഥികളിൽ ഒരാൾ, ഏറ്റവും മികച്ചവനെന്നും അഭിപ്രായമുണ്ട്. ആസുരവേഗത്തിൽ പാഞ്ഞ അയർട്ടൻ സെന്ന 1994-ൽ സാൻ മാറിനോ ഗ്രാൻപ്രിയിൽ ട്രാക്കിൽ മരണത്തിന് കീഴടങ്ങി. ഷൂമാക്കറുടെ തേരോട്ടം തുടങ്ങിയത് അതിനു ശേഷമായിരുന്നു. 306 റേസുകൾ, 91 ഗ്രാൻപ്രി വിജയങ്ങൾ, 68 പോൾ പൊസിഷൻ, 77 വേഗത കൂടിയ ലാപ്പ്, 155 പോഡിയം ഫിനിഷ്, 22 ഹാട്രിക്, 1566 കരിയർ പോയിന്റ്, 7 ലോക കിരീടങ്ങൾ. ഗ്രാൻപ്രി, പോൾ പൊസിഷൻ, പോഡിയം ഫിനിഷ് റെക്കോർഡുകൾ പിന്നീട് ബ്രിട്ടിഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ലോകകിരീടം എന്ന ബഹുമതി ഹാമിൽട്ടൺ ഷൂമാക്കറുമായി പങ്കു വയ്ക്കുന്നു.

ചരിത്രത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ് മൈക്കൽ, ഒരുപക്ഷേ ഏറ്റവും മികച്ചത്. ലോകത്തിനു മുന്നിൽ മോട്ടർ സ്പോർട്സിന്റെ തിളങ്ങുന്ന മുഖം. പക്ഷേ സമകാലികരായ സാരഥികളെല്ലാം അയാളെ ബഹുമാനിച്ചില്ല. ഒടുങ്ങാത്ത വിജയതൃഷ്ണയിൽ മൽസരിച്ച ഷൂമാക്കർ ട്രാക്കിൽ അപകടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയായി. എഫ്1 മേധാവി ബേർണി എക്കിൾസ്റ്റണുമായി ചേർന്ന് നിയമങ്ങൾ വളച്ചൊടിച്ചു, അധികാരവും പ്രശസ്തിയും നേട്ടങ്ങൾക്കായി ഉപയോഗിച്ചു എന്നെല്ലാം ഷൂമാക്കറിനെതിരെ ആരോപണമുണ്ടായിരുന്നു. എങ്കിലും മഹത്വം കുറയുന്നില്ല, എങ്ങനെ അളന്നാലും മുകളിൽ കാണുന്ന അക്കങ്ങൾ അവഗണിക്കാൻ കഴിയില്ല.

ADVERTISEMENT

∙ സച്ചിനും ഫാൻ

ഇന്ത്യയ്ക്കും ഉണ്ടായിരുന്നു ഒരു എഫ്1 ഡ്രൈവർ. കോയമ്പത്തൂരുകാരൻ നരേൻ കാർത്തികേയൻ. എഫ്1 നേട്ടങ്ങൾ പരിമിതമെങ്കിലും ഒരു പടി താഴെ എഫ്2 ൽ ശക്തിദുർഗം. അത് യാദൃച്ഛികമല്ല. ഇന്ത്യയിൽ അന്ന് രണ്ടേ രണ്ട് റേസ് ട്രാക്കാണ് ഉള്ളത്. ഒന്ന് കോയമ്പത്തൂർ, രണ്ട് ചെന്നൈ. പക്ഷേ രാജ്യത്ത് എഫ്1 റേസ് ആരാധകർക്ക് പഞ്ഞമുണ്ടായിരുന്നില്ല. കേബിൾ ടെലിവിഷനിലൂടെ ലഭ്യമായ സ്റ്റാർ സ്പോർട്സും ഇഎസ്പിഎന്നും എഫ്‌1 ആവേശത്തെ സ്വീകരണമുറിയിൽ കൊണ്ടു വന്നു. ഷൂമാക്കറെയും എതിരാളികളെയും അനേകർ വിടാതെ പിന്തുടർന്നു. എൻജിനീയറിങ് ടീം, എൻജിൻ മെയ്ക്കർ, പോൾ പൊസിഷൻ, ഫാസ്റ്റ് ടയർ, പിറ്റ് സ്റ്റോപ്പ്, ചെക്കേർഡ് ഫ്ളാഗ്, ഗ്രാൻപ്രി, ടാർമാക്, ഫെറാറി, മക്‌ലാരൻ... പല പേരുകളും പ്രയോഗങ്ങളുമായി ആരാധകരങ്ങനെ ചർച്ചയിലും വാഗ്വാദത്തിലും മുഴുകി.

മൈക്കൽ ഷൂമാക്കറും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും കണ്ടുമുട്ടിയപ്പോൾ (File Photo by HO / PERFECT RELATIONS / AFP)

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഉറച്ച എഫ്1 ഫാനാണ്. മോട്ടർ സ്പോർട്സ് സച്ചിന്റെ ബാറ്റിങ് ശൈലിയെ പോലും സ്വാധീനിച്ചെന്നു പറഞ്ഞാലും തെറ്റില്ല. 1998ൽ ചെന്നൈയിലെ റേസ് ട്രാക്കിൽ സച്ചിനും ബ്രയൻ ലാറയും സ്റ്റീവ് വോയും ഗോ കാർട്ടിങ് നടത്തി. അന്നത്തെ പൊന്നും വിലയുള്ള താരങ്ങളുടെ താരതമ്യേന വേഗം കുറഞ്ഞ റേസ്. മിന്നുന്ന ഫോമിൽ കളിച്ച ആ വർഷം, യൂറോപ്പിൽ സച്ചിൻ ഷൂമാക്കറെ കണ്ടു. ഷൂമാക്കറുടെ സ്പോൺസർ സച്ചിന് ഒരു ഫെറാറി കാർ സമ്മാനിച്ചു. എന്നാൽ കാർ ഇന്ത്യയിൽ എത്തിക്കാൻ നികുതി ഇളവിന് അപേക്ഷിച്ചത് വിവാദമായി.

അപകടം നടക്കുമ്പോൾ ഷൂമാക്കറിന് ഒപ്പമുണ്ടായിരുന്ന മകൻ മിക്ക് 2021ൽ എഫ്1 സർക്യൂട്ടിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ മെഴ്സീഡിസിന്റെ റിസർവ് ഡ്രൈവറായ ആ യുവാവ് തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

അവസാനം ഒരു കോടി രൂപ വിലയുള്ള കാറിന്, അത്രയുംതന്നെ നികുതി ഫെറാറി അടച്ചു. പക്ഷേ പകൽ നേരത്ത് മുംബൈയിലെ റോഡുകളിൽ ആ കാർ പുറത്തിറക്കാൻ കഴിയില്ല, ആളുകൾ പൊതിഞ്ഞ് ഗതാഗത കുരുക്കാകും. ഇരുൾ വീഴുമ്പോൾ നഗരത്തിനു പുറത്ത് ഹൈവേയിൽ സച്ചിൻ സവാരി പോകും. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പറക്കും. ഇതറിഞ്ഞ സുനിൽ ഗാവസ്‌കർ ഇന്ത്യക്കാരെ ഓർത്ത് വേഗത കുറയ്ക്കാൻ സച്ചിനെ ഉപദേശിച്ചു. 2011ൽ നോയിഡയിൽ നടന്ന ആദ്യ ഇന്ത്യൻ ഗ്രാൻപ്രിയിൽ, മറ്റൊരു ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ ഫിനിഷിങ് പോയിന്റ് കടക്കുമ്പോൾ ചെക്കേർഡ് ഫ്ലാഗ് വീശിയത് സച്ചിനായിരുന്നു.

ADVERTISEMENT

∙ കെടാത്ത പോരാട്ടവീര്യം

പ്രഫഷനൽ എഫ്1 ട്രാക്കിൽ വേഗത കുറയാറില്ല. പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്റർ കടക്കും, ശരാശരി വേഗം മുന്നൂറിനു മേൽ; ബുള്ളറ്റ് ട്രെയിനിന്റെ സ്പീഡ്. കരിയറിലെ ശരാശരി വേഗമെടുത്താൽ ലോകം വാഴ്ത്തുന്ന ഇതിഹാസവും അവസാനം ഫിനിഷ് ചെയ്യുന്ന അപ്രശസ്തനായ ഡ്രൈവറും തമ്മിലുള്ള വ്യത്യാസം വെറും പത്ത് സെക്കൻഡ് മാത്രമായിരിക്കും. അശ്രദ്ധയ്ക്കു പിഴവിനും നൽകേണ്ടി വരുന്ന വില വലുതാണ്. ഒന്നുകിൽ ജീവൻ, അല്ലെങ്കിൽ ജീവച്ഛവം, അതുമല്ലെങ്കിൽ സമ്പൂർണ പരാജയം- ഇത് നേരിയ ദൗർബല്യത്തിന് പോലും ഇടമില്ലാത്ത ലോകം. നിയമങ്ങൾ കർക്കശമാക്കി കൂടുതൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയതിന് മുൻപ്, കൊളോസിയം പോലുള്ള ചോരക്കളമായിരുന്നു എഫ്1 ട്രാക്കുകൾ, സാരഥികൾ പരസ്പരം പോരടിക്കുന്ന മല്ലയോദ്ധാക്കളും.

നിക്കി ലൗദ (File Photo: Leonhard Foeger/Reuters/ File Photo)

1970-കളിൽ അവിസ്മരണീയമായ ഒരു പോര് നടന്നു. ബ്രിട്ടന്റെ പ്ലേബോയ് ജെയിംസ് ഹണ്ടും, ഓസ്‌ട്രിയയുടെ ക്ലാസ് ഡ്രൈവർ നിക്കി ലൗദയും തമ്മിൽ. തീക്ഷ്ണമായ മാൽസര്യത്തിലൂടെ അവർ ട്രാക്കിന് തീയിട്ടതിന്റെ കഥയാണ് റോൺ ഹൊവാർഡിന്റെ സിനിമ ‘റഷ്’. ഭയം, ധൈര്യം, സാമർഥ്യം, അതിജീവനം, മരണം– ഇതു ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളി. 1976ലെ ന്യൂറംബർഗ് ഗ്രാൻപ്രിയിൽ കാർ ഇടിച്ചു തകർന്ന് നിക്കി ലൗദ മരണം മുന്നിൽ കണ്ടു, ഗുരുതരമായ പൊള്ളലോടെ അദ്ദേഹത്തെ പുറത്തെടുത്തു. തോൽക്കാൻ പക്ഷേ തയാറല്ലായിരുന്നു ലൗദ. ആറാഴ്ച കഴിഞ്ഞ് അയാൾ വീണ്ടുമിറങ്ങി, ഇറ്റലിയിലെ മൽസരത്തിൽ നാലാം സ്ഥാനം. പോരാട്ടവീര്യത്തെ തീജ്വാലകൾക്ക് വിഴുങ്ങാനായില്ല, അതോ മരണതൃഷ്ണയേയോ? 

മൈക്കൽ ഷൂമാക്കർ. 2002ലെ ചിത്രം (Photo by PIERRE VERDY / AFP)

ഓട്ടം തുടർന്ന ലൗദ 1984ൽ വീണ്ടും ലോകചാംപ്യനായി, മൂന്ന് ലോകകിരീടങ്ങൾ നേടി. എഫ്1 കാറുകളുടെ രണ്ട് പ്രധാന നിർമാതാക്കളായ ഫെറാറിയിലും മക് ലാറനിലും ചാംപ്യനായ ഒരേയൊരാൾ. 25 ഗ്രാൻപ്രി വിജയം, 54 പോഡിയം ഫിനിഷ്. ഈ തേരാളികൾക്ക് ട്രാക്കിലെ ഓരോ നിമിഷവും മരണവുമായുള്ള മുഖാമുഖമാണ്, ഭയമുണ്ടെങ്കിലും അവർ ഇറങ്ങും. എൻജിൻ മുരളുമ്പോൾ അവർ വേറേതോ തലത്തിൽ, സമയം മന്ദഗതിയിലായി നിശ്ചലമാകുന്ന ഏതോ ഇടത്തില്‍... ട്രാക്കിൽ ചോര വീഴാതെ ഓട്ടം പൂർത്തിയാക്കിയ ഷൂമാക്കറെ മഞ്ഞുവീണ മലമ്പാതയിലെ പാറയാണ് തടഞ്ഞത്. തെളിവിനും ഇരുളിനുമിടയിലാണ് ഇപ്പോൾ മുൻ ചാംപ്യൻ. 

പുറത്തു വരുന്ന വിവരങ്ങൾ ശുഭസൂചകമല്ല. പക്ഷേ ട്രാക്കിൽ ഷൂമാക്കറുടെ സ്വാധീനം ഇനിയും തുടരും. അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മകൻ മിക്ക് 2021ൽ എഫ്1 സർക്യൂട്ടിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മെഴ്സീഡിസിന്റെ റിസർവ് ഡ്രൈവറായ ആ യുവാവ് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. 2022ൽ നൽകിയ ഒരു അഭിമുഖത്തിൽ മിക്ക് പറഞ്ഞു - ‘‘അച്ഛൻ വീണ്ടും സംസാരിക്കാനായി ഞാനെന്ത് നൽകാനും തയ്യാറാണ്.’’ കുടുംബത്തിന്റെ സ്നേഹപൂർണമായ പരിചരണം ലഭിക്കുന്ന മൈക്കൽ ഷൂമാക്കർ അത് അറിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ട്രാക്കിലെ മികവ് വീണ്ടെടുത്ത് അച്ഛൻ തെളിച്ച പാതയിൽ വിജയതൃഷ്ണയോടെ മുന്നേറുകയാണ് ഇനി മിക്കിനു മുന്നിലുള്ള വഴി.

2003 ൽ ഫോർമുല-1 മത്സരങ്ങളിൽ മൈക്കൽ ഷൂമാക്കർ ഉപയോഗിച്ച ചുവന്ന ഫെറാറി ജനീവയിൽ ലേലത്തിന് വച്ചിരിക്കുന്നു. ഷൂമാക്കർ ഈ കാറുപയോഗിച്ച് അഞ്ച് മത്സരങ്ങളിൽ കിരീടം നേടിയിട്ടുണ്ട്. (File Photo by Fabrice COFFRINI / AFP)

കായിക വേദിയിലെ ഇതിഹാസങ്ങളെ സംബന്ധിച്ച് കളം വിടുകയെന്നാൽ മരണതുല്യമാണ്. ജീവനു തുല്യം സ്നേഹിച്ച നിത്യവൃത്തി ഇനിയുള്ള കാലം സാധ്യമല്ലെന്ന ചിന്ത അസഹനീയമാകും, നികത്താനാകാത്ത ശൂന്യതയാകും. മൈക്കൽ ഷൂമാക്കർ അതിൽനിന്ന് മോചിതനായിരിക്കാം, ഓർമയില്ലെങ്കിൽ വേദനയുമില്ല. പക്ഷേ ഇങ്ങനെ കാണുന്നത് അയാളെ സ്നേഹിച്ചവർക്കും ആരാധിച്ചവർക്കും തീരാവേദനയാണ്. ഷൂമാക്കറിൽ സ്മൃതികൾ ബാക്കിയുണ്ടാകുമോ? പ്രശാന്തമായ ജനീവ തടാകത്തിലേക്ക് നോക്കിയിരിക്കുമ്പോൾ മനസ്സിൽ ആ ചുവന്ന ഫെറാറി ഇരമ്പുന്നുണ്ടാവുമോ? മരണത്തിന്റെ തിരശ്ശീല നീക്കി അയർട്ടൺ സെന്നയോട് ചേരാൻ അയാൾ ആശിച്ചു പോകുമോ?

English Summary:

Former F1 Racer Michael Schumacher's Life Story, 10 years After an Accident