അങ്ങനെ അവർ ബാലമുരളീകൃഷ്ണയുടെ അരികിലെത്തി; അയ്യപ്പനെ ഉണർത്തുന്നത് ഇവരുടെ പാട്ട്; ആ നാദം വീണ്ടെടുത്തത് യേശുദാസ്
വർഷങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്. വൈക്കത്തഷ്ടമി നാളുകൾ. പ്രമുഖ സംഗീതജ്ഞൻ ഡോ. ബാലമുരളീകൃഷ്ണ ക്ഷേത്രത്തിൽ സംഗീത കച്ചേരി നടത്തുന്നു. കച്ചേരി ആസ്വദിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഇരട്ടകളായ സഹോദരങ്ങളും ഉത്സവപറമ്പിൽ ഇടംപിടിച്ചു. സംഗീതത്തിൽ അലിഞ്ഞ പ്രകൃതിയുടെ അനുഗ്രഹം കണക്കെ കച്ചേരിയ്ക്കിടെ മഴ പെയ്തു. കനത്ത മഴ. എല്ലാവരും മഴ ഏൽക്കാതിരിക്കാൻ പല സ്ഥലത്തേക്ക് മാറി. സദസിൽ ഇരുന്ന ഇരട്ട സഹോദരങ്ങൾ പക്ഷേ ഓടിക്കയറിയത് നേരെ സ്റ്റേജിലേക്കായിരുന്നു. അതൊരു ദൈവിക നിയോഗവും ആയിരുന്നു. കച്ചേരിക്ക് മൃദംഗം വായിച്ചിരുന്ന മാവേലിക്കര കൃഷ്ണൻകുട്ടി നായർ ഇരട്ട സഹോദരങ്ങളെ ഡോ. ബാലമുരളീ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി കെ.ജി. ജയനും, കെ.ജി. വിജയനും.

അതൊരു സംഗീത യാത്രയുടെ തുടക്കമായിരുന്നു. പിന്നീടത് പുണ്യ സംഗീത മഴയായി കേരളമാകെ പെയ്തു. ആ ഇരട്ട സഹോദരൻമാരെ സംഗീതലോകം പിൽക്കാലത്ത് ജയവിജയ എന്ന് വിളിച്ച് നെഞ്ചേറ്റി. ജയവിജയ എന്നല്ലാതെ ജയനെന്നോ വിജയനെന്നോ മലയാളി മനസ്സിൽ പോലും പറയാറില്ല. അതായിരുന്നു ജയവിജയയുടെ മനസ്സിലും സംഗീതത്തിലുമുള്ള പൊരുത്തം. വർഷങ്ങൾക്ക് മുമ്പ് അപ്രതീക്ഷിതമായി വിജയൻ വിടപറഞ്ഞു. മനസു തകർന്ന ജയനെ സംഗീത ലോകത്ത് തിരികെ എത്തിച്ചതും സംഗീത പ്രേമികളുടെ പ്രാർഥനയാണ്. എന്നാലും നാക്കിൻ തുമ്പിൽ ഇന്നും മലയാളി ഇങ്ങനെ മാത്രം പറയും. ജയൻ (ജയവവിജയ). ജയനെന്നു കേൾക്കുമ്പോൾ വിജയനെ നാം സ്മരിക്കുന്നു. ജയവിജയയുടെ ജീവിതത്തിലേക്ക്.
∙ അനുഗ്രഹം ചൊരിഞ്ഞു വൈക്കത്തപ്പനും കുമാരനല്ലൂരമ്മയും
ആറാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 –ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്നു പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വര പ്രാർഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമയിൽ നിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസ്സോടെ വിജയിച്ചു.ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം. വൈക്കത്തഷ്ടമിക്ക് ഡോ.ബാലമുരളീകൃഷ്ണയെ പരിചയപ്പെട്ട ജയവിജയൻമാർ പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യരായി. ഇരുവരും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും പ്രിയ ശിഷ്യൻമാരായിരുന്നു.
∙ ശ്രീകോവിൽ നട തുറന്നു മുതൽ ഹരിവരാസനം വരെ
ബാല മുരളീ കൃഷ്ണയുടെ ശിഷ്യരായി ജയവിജയ മദ്രാസിൽ താമസിക്കുന്ന കാലം. എച്ച്എംവിയിലെ മാനേജരുടെ നിർദേശ പ്രകാരം 2 അയ്യപ്പ ഭക്തി ഗാനങ്ങൾ ഒരുക്കി. എം.പി. ശിവം എഴുതി ഇവർ ഈണമിട്ടു. ഗായിക പി.ലീലയെ വീട്ടിൽ ചെന്നു പഠിപ്പിച്ചു പാടിപ്പിച്ചു. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ...’, ‘ഹരിഹരസുതനേ...’ എന്ന രണ്ടു പാട്ടുകളാണ് അന്നു ചിട്ടപ്പെടുത്തിയത്. ഭക്തിഗാനങ്ങൾ ഇവരെ പ്രശസ്തിയിലേക്ക് ഉയർത്തി. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പ ഗാനം പാടിപ്പിച്ചതും ജയവിജയന്മാരാണ്.
ജയനും വിജയനും ചേർന്നെഴുതി ഈണം പകർന്ന ‘ശ്രീശബരീശാ ദീനദയാലാ...’ എന്ന ഗാനം ജയചന്ദ്രനും ‘ദർശനം പുണ്യദർശനം...’ എന്ന പാട്ട് യേശുദാസും പാടി. ശബരിമല നടതുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് പ്രസിദ്ധമായ ‘ശ്രീകോവിൽ നട തുറന്നു...’ പാട്ടാണ്. ‘സ്വാമി അയ്യപ്പനി’ൽ യേശുദാസിനെക്കൊണ്ടു ജി. ദേവരാജൻ ‘ഹരിവരാസനം..’ പാടിപ്പിക്കുന്നതിനു 4 വർഷം മുൻപ് ഈ പാട്ട് ജയവിജയ ചേർന്നു പാടി റെക്കോർഡ് ചെയ്തിരുന്നു.
സൂപ്പർ ഹിറ്റായ ‘നക്ഷത്രദീപങ്ങൾ തിളങ്ങി ..’ എന്ന പാട്ട് പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ബിച്ചുതിരുമലയും ജയനും മദ്രാസിൽ താമസിക്കുന്ന കാലം. ഒരു ദിവസം ക്ഷേത്ര ദർശനത്തിനു പോയ അവസരത്തിൽ ബിച്ചു തന്റെ ഡയറി ജയന്റെ അടുത്ത് മറന്നുവച്ച് പോയി. ബിച്ചു മടങ്ങിയെത്തിയപ്പോൾ ഈണം നൽകി പാടി കേൾപ്പിച്ചു.
∙ ഇരട്ടകൾ അയ്യപ്പൻമാരെ സംഗീതക്കടലിൽ ആറാടിക്കും
പതിവായി പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമല സന്നിധാനത്തേക്ക് എത്തിച്ചേരുന്ന വേളയിൽ ജയനും വിജയനും അയ്യപ്പൻമാരെ സംഗീതക്കടലിൽ ആറാടിക്കും. ഇവർ രണ്ടു പേരും ചേർന്നു പാടാറുള്ള അയ്യപ്പ ഭക്തി ഗാനങ്ങൾ ലക്ഷക്കണക്കിനു ഭക്തരാണ് കൈകൂപ്പി മനസ്സിലേക്ക് ഏറ്റു വാങ്ങിയിരുന്നത്. ഒന്നും രണ്ടുമല്ല 42 വർഷം ഇവർ ഒരുമിച്ച് ഇതുപോലെ ശബരിമലയിൽ പാടി. പക്ഷേ, 1988 മകരവിളക്ക് ഉത്സവത്തിനു ജയവിജയന്മാരുടെ പാട്ട് സന്നിധാനത്ത് മുഴങ്ങിയില്ല. ആ വർഷം ജനുവരിയിലായിരുന്നു ഇരട്ട സഹോദരൻ വിജയന്റെ മരണം. തൃശ്ശിനാപ്പള്ളിയിൽ കച്ചേരിക്ക് ഇവർ ഒരുമിച്ചുള്ള ട്രെയിൻ യാത്രയിൽ ഹൃദയാഘാതം മൂലമായിരുന്നു വിജയന്റെ വേർപാട്.
ഇരട്ട സഹോദരന്മാരായ ജയനും വിജയനും അര നൂറ്റാണ്ടിലേറെ കർമ മേഖലയിൽ ഒരുമിച്ചായിരുന്നു യാത്ര. ഹൃദയം നിറയെ അയ്യപ്പ ഭക്തിയുമായി നിറഞ്ഞൊഴുകുന്ന പുണ്യ നദിയായ പമ്പയുടെ ഒഴുക്ക് പോലെ. സംഗീതക്കടലിലേക്ക് തുറന്ന സ്വര രാഗങ്ങളുടെ അഴിമുഖം. ജയവിജയന്മാരുടെ ഹൃദയതാളവും മറ്റൊന്നായിരുന്നില്ല.
∙ ജയനെ തിരികെ നൽകി യേശുദാസ്
ഒരുമിച്ചുള്ള സുഗമമായ ഒഴുക്കിനു തടസ്സം നേരിടുമ്പോൾ ഏതു നദിയും ഒന്നുലയും. ഉൾവലിയും. തീരം തേടും. ജയനും അതു തന്നെ സംഭവിച്ചു. വിജയന്റെ മരണ ശേഷം ഏറെനാൾ സംഗീതത്തിനു അവധി നൽകി. പിന്നെ ‘പുനരുജ്ജീവനം’ ഉണ്ടായത് ഗാനഗന്ധർവൻ യേശുദാസിന്റെ ഇടപെടൽ മൂലമാണ്. പിന്നെ മലയാളിയുടെ മനസ്സിലേക്ക് ഭക്തിയുടെ ‘പമ്പ’ മാത്രമല്ല, നിളയും ഗംഗയും എല്ലാം നിറകവിഞ്ഞ് ഒഴുകി. യേശുദാസിന്റെ നാദധാരയിൽ. ജയന്റെ ഈണം. കവി എസ്.രമേശൻ നായരുടെ വരികൾ. ‘മയിൽപ്പീലി’ എന്ന സംഗീത ആൽബത്തിലൂടെ പുറത്തു വന്ന ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, അണിവാകച്ചാർത്തിൽ ഞാൻ, ചന്ദനചർച്ചിത, ചെമ്പൈക്കു നാദം, ഗുരുവായൂരപ്പാ നിൻ, ഹരികാംബോജി രാഗം, നീയെന്നെ ഗായകനാക്കി, ഒരു പിടി അവിലുമായി, യമുനയിൽ ഖരഹരപ്രിയ.. തുടങ്ങിയ പാട്ടുകൾ ഇന്നും മലയാളിയുടെ മനസ്സിലുണ്ട്.
∙ കണ്ണുകളിൽ നവതി തിളക്കം
ജയന്റെ ചിരിയിൽ ഇപ്പോൾ നവതിയിലെത്തിയതിന്റെ തിളക്കം. കൺകോണുകളിലും കവിൾത്തടങ്ങളിലും ചുളിവു നിറയുന്നൊരു സൗഹൃദച്ചിരി. ഇതു തലമുറകൾക്കു സംഗീത വെളിച്ചം പകർന്ന മുഖശ്രീ!. സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). പൊതു പരിപാടികൾ ഒഴിവാക്കി ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നവതി ആഘോഷം.
കാരാപ്പുഴ ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീത വഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
∙ ബിച്ചുവിന്റെ ഡയറിയിലെ പാട്ട് ഹിറ്റാക്കി
നിറകുടം സിനിമയിലെ സൂപ്പർ ഹിറ്റായ ‘നക്ഷത്രദീപങ്ങൾ തിളങ്ങി ..’ എന്ന പാട്ട് പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ബിച്ചുതിരുമലയും ജയനും മദ്രാസിൽ താമസിക്കുന്ന കാലം. ഒരു ദിവസം ക്ഷേത്ര ദർശനത്തിനു പോയ അവസരത്തിൽ ബിച്ചു തന്റെ ഡയറി ജയന്റെ അടുത്ത് മറന്നുവച്ച് പോയി. ഡയറിയിൽ കുറിച്ചിട്ട ഈ പാട്ട് ജയന്റെ ശ്രദ്ധയിൽപ്പെട്ടു. ബിച്ചു ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഈണം നൽകി പാടി കേൾപ്പിച്ചു.
‘നക്ഷത്രദീപങ്ങൾ തിളങ്ങി’ (നിറകുടം), ‘ഹൃദയം ദേവാലയം’ ( തെരുവുഗീതം ), ‘കണ്ണാടിയമ്മാ ഉൻ ഇദയം’.. (പാദപൂജ), ‘ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതൻ ഇങ്കേ’.. ( ഷൺമുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളിൽ ഒട്ടേറെ ഹിറ്റുകൾ. ‘ഭാഗപ്പിരിവൈ’ എന്ന തമിഴ് ചിത്രം ‘നിറകുടം’ എന്ന പേരിൽ മലയാളത്തിൽ ചിത്രീകരിച്ചപ്പോൾ അതിൽ ഈ പാട്ട് ഉൾപ്പെടുത്തി. സിനിമയിൽ നവരാത്രിമണ്ഡപത്തിൽ സംഗീത കച്ചേരി അവതരിപ്പിക്കുന്ന ഭാഗം അഭിനയിച്ചത് യേശുദാസാണ്.