പൊറോട്ടയും കോഴിക്കറിയും നിങ്ങൾക്കു വിളമ്പിയാൽ ഏതാണ് താങ്കൾ കൂടുതൽ കഴിക്കുക? ഇങ്ങനെ ഒരു ചോദ്യം ചോദിച്ചുവെന്നു കരുതുക. മിക്കവാറും എല്ലാവരും പറയുന്ന മറുപടി ഇതാകില്ലേ. ഒരു സംശയവും വേണ്ട, കോഴിക്കറി തന്നെ കഴിക്കും. എന്നാൽ ഈ ചോദ്യം ഒന്നു പരിഷ്കരിക്കാം. ഈ വിഭവവും കോഴിക്കറിയും തന്നാൽ ഭക്ഷണ പ്രിയർ കോഴിക്കറി മാറ്റി വച്ച് ഈ വിഭവം കൂടുതൽ കഴിക്കും. അങ്ങനെ ആണെങ്കിൽ ആ വിഭവത്തിന്റെ പേരു പറയാമോ? ചോദ്യം അങ്കമാലിക്കാരോട് ചോദിച്ചാൽ മറുപടി ടപ്പേന്ന് വരും. അതു പിടിയല്ലേ. അതാണ് തീൻമേശയിൽ പിടിയുടെ ഒരു പിടിപാട്. ക്രിസ്മസ് കാലത്ത് പിടിക്കു വേണ്ടി തീൻമേശയിൽ പിടിവലി നടക്കാറുണ്ടെന്ന് എറണാകുളം, തൃശൂർ മേഖലകളിലെ ചേടത്തിമാർ സാക്ഷ്യപ്പെടുത്തുന്നു. തീൻമേശയിൽ മാത്രമല്ല ചരിത്രത്തിലും പിടിയുടെ ഇടം ഇത്തിരി മേലെയാണ്. കേരളത്തിലെത്തിയ ക്രിസ്തുവിന്റെ ശിഷ്യൻ സെന്റ് തോമസിന് അന്ന് മുസിരിസിലെ (കൊടുങ്ങല്ലൂർ) രാജാവ് ചേരമാൻ പെരുമാൾ വിളമ്പിയത് പിടിയായിരുന്നു. ഇത്രയും കേട്ടപ്പോൾ പിടി കഴിക്കണമെന്നു തോന്നാം. പിടിയെ കുറിച്ച് ഒരുപിടി കാര്യങ്ങൾ വായിക്കാം. അതൊടൊപ്പം വളരെ ലളിതമായി പിടി എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് പിടിയുടെ വിഹാര മേഖലകളിലൊന്നായ പെരുമ്പാവൂരിലെ അയ്യായത്തിൽ വീട്ടിൽ അന്നമ്മച്ചേടത്തി തയാറാക്കിയ പിടിക്കൂട്ടും വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊറോട്ടയും കോഴിക്കറിയും നിങ്ങൾക്കു വിളമ്പിയാൽ ഏതാണ് താങ്കൾ കൂടുതൽ കഴിക്കുക? ഇങ്ങനെ ഒരു ചോദ്യം ചോദിച്ചുവെന്നു കരുതുക. മിക്കവാറും എല്ലാവരും പറയുന്ന മറുപടി ഇതാകില്ലേ. ഒരു സംശയവും വേണ്ട, കോഴിക്കറി തന്നെ കഴിക്കും. എന്നാൽ ഈ ചോദ്യം ഒന്നു പരിഷ്കരിക്കാം. ഈ വിഭവവും കോഴിക്കറിയും തന്നാൽ ഭക്ഷണ പ്രിയർ കോഴിക്കറി മാറ്റി വച്ച് ഈ വിഭവം കൂടുതൽ കഴിക്കും. അങ്ങനെ ആണെങ്കിൽ ആ വിഭവത്തിന്റെ പേരു പറയാമോ? ചോദ്യം അങ്കമാലിക്കാരോട് ചോദിച്ചാൽ മറുപടി ടപ്പേന്ന് വരും. അതു പിടിയല്ലേ.

അതാണ് തീൻമേശയിൽ പിടിയുടെ ഒരു പിടിപാട്. ക്രിസ്മസ് കാലത്ത് പിടിക്കു വേണ്ടി തീൻമേശയിൽ പിടിവലി നടക്കാറുണ്ടെന്ന് എറണാകുളം, തൃശൂർ മേഖലകളിലെ ചേടത്തിമാർ സാക്ഷ്യപ്പെടുത്തുന്നു. തീൻമേശയിൽ മാത്രമല്ല ചരിത്രത്തിലും പിടിയുടെ ഇടം ഇത്തിരി മേലെയാണ്. കേരളത്തിലെത്തിയ ക്രിസ്തുവിന്റെ ശിഷ്യൻ സെന്റ് തോമസിന് അന്ന് മുസിരിസിലെ (കൊടുങ്ങല്ലൂർ) രാജാവ് ചേരമാൻ പെരുമാൾ വിളമ്പിയത് പിടിയായിരുന്നു. ഇത്രയും കേട്ടപ്പോൾ പിടി കഴിക്കണമെന്നു തോന്നാം. പിടിയെ കുറിച്ച് ഒരുപിടി കാര്യങ്ങൾ വായിക്കാം. അതോടൊപ്പം വളരെ ലളിതമായി പിടി എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് പിടിയുടെ വിഹാര മേഖലകളിലൊന്നായ പെരുമ്പാവൂരിലെ അയ്യായത്തിൽ വീട്ടിൽ അന്നമ്മച്ചേടത്തി തയാറാക്കിയ പിടിക്കൂട്ടും വായിക്കാം. 

ADVERTISEMENT

∙ ഇത് കൊഴുക്കട്ടയാണോ, അതോ അരിയുണ്ട വെള്ളത്തിൽ വീണതോ!

പിടി കാണുമ്പോൾ ഇങ്ങനെ സംശയം തോന്നാം. ഈ പിടി കൊഴുക്കട്ടയുടെ ചാർച്ചക്കാരനാണോ. ശർക്കരയും തേങ്ങയും ഏലക്കായുടെ സ്വാദുമൊക്കെ ഒരുമിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ടയ്ക്ക് ആരാധകർ ഒരുപാടുണ്ട്. പഴമയുടെ രുചിക്കൂട്ടിൽ പിറന്ന ഈ വിഭവം ഇന്ന് ബേക്കറികളിലെ ചില്ലുകൂട്ടിൽ ഗമയോടെയാണ് ഇരിക്കുന്നത്. കാലം ഏറെ മുന്നിലാണെങ്കിലും പഴമയുടെ രുചികൾക്ക് ഇന്നും ഒന്നാം സ്ഥാനമാണ്. പഴമ നിറഞ്ഞ ആ പലഹാരങ്ങൾക്കൊക്കെയും ന്യൂജനറേഷൻ ടച്ചപ്പും നൽകിയാണ് ഇന്ന് വിപണിയിലെ മാർക്കറ്റുകളിൽ ഇടംപിടിക്കുന്നതും കച്ചവടം പൊടിപൊടിക്കുന്നതും.

മലബാറിലെ കുഞ്ഞിപ്പത്തല്‍, പിടിയും കോഴിയും പോലെയുള്ള ഒരു വിഭവമാണ്. കേരളത്തിൽ ആംഗ്ലോ ഇന്ത്യക്കാർക്കിടയിൽ കാൽദെഗ്ഗഡ എന്ന പേരിൽ സമാനമായ ഒരു വിഭവമുണ്ട്. തെക്കൻ തമിഴ്‌നാട്ടിലെ മുസ്‌ലിംകളുടെ തക്കടി എന്ന വിഭവവും ഇതിനോട് സാമ്യമുണ്ട്.

ആ പഴയകാലത്തിന്റെ രുചിയിലൂടെ സഞ്ചരിക്കുമ്പോൾ അറിയാനും പറയാനും കൗതുകമുണർത്തുന്ന പഴംകഥകള്‍ ഒരുപാടുണ്ട്. അതിലൊന്നാണ് പിടിയും കോഴിയും. അതായത് പിടി കൊഴുക്കട്ടയുടെ വകയിൽ ഒരു ബന്ധുവാണെന്ന് വേണമെങ്കിൽ പറയാം. കൊഴുക്കട്ടയിൽ നിന്നുമാണോ പിടിയിലേക്ക് രൂപമാറ്റമുണ്ടായതെന്ന സംശയം ന്യായം. എന്നാൽ വെറുതെ കൊഴുക്കട്ടയിൽ നിന്നു വന്നവനല്ല പിടി. പിടിക്കും കോഴിക്കറിക്കും പറയാൻ ഒരുപാട് കഥകളുണ്ട്. അതിനു മുമ്പ് പിടിയുടെ ചില വിശേഷങ്ങൾ കേൾക്കാം.

പിടിയും ബീഫും. (ചിത്രം∙മനോരമ)

ക്രിസ്മസ് കാലത്ത് അപ്പവും ഇടിയപ്പവും ബീഫും ചിക്കനുമൊക്കെ തീൻമേശയിൽ സ്ഥാനം ഉറപ്പിക്കുമെങ്കിലും കോഴിക്കും പിടിക്കുമാണ് ഗാഭീര്യം കൂടുതൽ. ചരിത്രപരമായി ഏറെ ബന്ധമുള്ള ഈ രുചിയൂറും വിഭവം ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്. പിടി ക്രിസ്മസ് വിഭവം മാത്രമല്ല, ഏത് വിശേഷ ദിവസം തയാറാക്കിയാലും പിടിക്കും കോഴിക്കും വൻ ഡിമാന്‍ഡാണ്. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, ജീരകവും ചെറിയ ഉള്ളിയും ചേർത്ത് തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറിയ ഉരുളകളാക്കി വേവിച്ചെടുക്കുന്ന പിടി ഒരു 'പിടിപിടി'ക്കണം. കൂട്ടായി കോഴിക്കറിയുമുണ്ടെങ്കിൽ സംഗതി ജോറായി. ഹാ, ഓർക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും. 

ADVERTISEMENT

∙ പന്ത്രണ്ടു ശ്ലീഹാമാരുടെ നേർച്ച, ആൺകുട്ടികൾക്കുള്ള സമ്മാനം

സത്യത്തിൽ തനി കേരളീയ വിഭവമാണ് പിടി. കാരണം വേറെ ഒരിടത്തും അങ്ങനെ പിടി കാണാറില്ല. അതേസമയം ഉടമസ്ഥത സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടുതാനും. ക്നാനായ ക്രൈസ്തവ ഭവനങ്ങളിലെ വിഭവമാണിതെന്നും പറയപ്പെടുന്നുണ്ട്. എഡി 52 ൽ മുസിരിസിൽ വച്ച്, ചേര രാജാവ് ക്രിസ്തുവിന്റെ ശിഷ്യനായ സെന്‍റ് തോമസിന് വിളമ്പിയെന്ന് കരുതപ്പെടുന്ന ഈ വിഭവത്തിന് സാംസ്‌കാരിക പ്രധാന്യവുമുണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും ഈ വിഭവം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. അന്‍പതാം നൂറ്റാണ്ട് കാലഘട്ടത്തിലെ വിലയേറിയ വിഭവമായിരുന്നത്രേ പിടി. അരിപ്പൊടിയും മറ്റും ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്നതിനാല്‍, ഇതുണ്ടാക്കാന്‍ നല്ല ചെലവ് വരുമായിരുന്നു.

(Representative image by xiaoxiao9119 /shutterstock)

സമ്പന്നഗൃഹങ്ങളില്‍ മാത്രമായിരുന്നു അന്ന് പിടിയും കോഴിക്കറിയും ഉണ്ടാക്കിയിരുന്നതെന്ന് പറയപ്പെടുന്നു. പേരുകേട്ടതാണെങ്കിലും പിടിക്കും കോഴിക്കും തെക്കൻ കേരളത്തിൽ അത്ര പ്രാധാന്യം ഇല്ല. മതപരമായ ചടങ്ങുകളുടെ ഭാഗമായി സമർപ്പിക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് പിടിയും കോഴിയും. വിവാഹങ്ങളിലും മതപരമായ അവസരങ്ങളിലും വളരെ പ്രചാരമുള്ള ഒരു വിഭവമാണിത്. 15 വയസ്സിന് താഴെയുള്ള പന്ത്രണ്ട് ആൺകുട്ടികൾക്ക് അനുഗ്രഹീത ഭക്ഷണം നൽകുന്ന സിറിയൻ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത ചടങ്ങായ 'പന്ത്രണ്ടു ശ്ലീഹൻമാരുടെ നേർച്ച' അല്ലെങ്കിൽ 'പന്ത്രണ്ട് അപ്പോസ്തലന്മാർക്കുള്ള സമ്മാനം' എന്ന മതപരമായ ചടങ്ങിന്റെ ഭാഗമായി  നേര്‍ച്ച സമയത്ത് പിടിയും കോഴിയും വിളമ്പാറുണ്ട്.

പിടിയും ബീഫും. (ചിത്രം∙മനോരമ)

ആ പന്ത്രണ്ട് ആൺകുട്ടികൾ യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. എറണാകുളം, കോട്ടയം ജില്ലയുടെ അതിർത്തിയിലുള്ള പിറവം, ഈ നേര്‍ച്ചയ്ക്ക് പ്രസിദ്ധമാണ്. മലബാറിലെ കുഞ്ഞിപ്പത്തല്‍, പിടിയും കോഴിയും പോലെയുള്ള ഒരു വിഭവമാണ്. കേരളത്തിൽ ആംഗ്ലോ ഇന്ത്യക്കാർക്കിടയിൽ കാൽദെഗ്ഗഡ എന്ന പേരിൽ സമാനമായ ഒരു വിഭവമുണ്ട്, അവര്‍ ബീഫിനൊപ്പമാണ് പിടി വിളമ്പുന്നത്. തെക്കൻ തമിഴ്‌നാട്ടിലെ മുസ്‌ലിംകളുടെ തക്കടി എന്ന വിഭവവും ഇതിനോട് സാമ്യമുണ്ട്. കോഴിക്ക് പകരം ആട്ടിറച്ചിയാണ് അവര്‍ ഉപയോഗിക്കുന്നത്.

ADVERTISEMENT

∙ ഇതാണ് മക്കളേ പിടി, ഒരു പാടുമില്ല, അന്നമ്മ ചേടത്തിയുടെ ഉറപ്പ്

ഇത്രയും കേട്ട സ്ഥിതിക്ക് ഇനി പിടിയുണ്ടാക്കാം. അന്നമ്മ എന്ന അന്നമ്മച്ചേടത്തിയാണ് പിടിയുടെ രഹസ്യം വെളിപ്പെടുത്തുന്നത്. പരമ്പരാഗതമായി പകർന്നു കിട്ടിയ കൈപുണ്യത്തെ കൂട്ടുപിടിച്ച് പിടിയും നാടൻക്കോഴിക്കറിയും ആവശ്യാനുസരണം ഉണ്ടാക്കി നൽകുന്നയാളാണ് അന്നമ്മ. അറുപതു വയസ്സുണ്ടെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പാചകത്തിൽ സൂപ്പർ താരങ്ങളായി മാറുകയാണ് അന്നമ്മയും അനിയത്തിയും. ആറു വർഷത്തോളമായി അന്നമ്മചേട്ടത്തി പിടി ഉണ്ടാക്കി വിൽക്കുന്നു. അന്നമ്മചേട്ടത്തിയുടെ ആ രുചിവിഭവത്തിനായി വിശേഷ ദിവസവും അല്ലാതെയും ഒട്ടേറെ പേരാണ് ഓർഡർ നൽകുന്നത്.

പിടിയും ബീഫും. (ചിത്രം∙മനോരമ)

ഇരുപത്തിയഞ്ചു കിലോയോളം ഉണക്കലരി കഴുകി കുതിർത്ത് തരിതരിയായി പൊടിച്ചെടുക്കും.10 കിലോ അരിക്ക് ഒൻപതു കിലോ തേങ്ങയാണ് പൊടിച്ച അരിയിൽ ചേർക്കുന്നത്. ശേഷം അരിയും തേങ്ങയും വറുത്തെടുക്കും. 2 മണിക്കൂറോളം എടുത്താണ് വറുത്തെടുക്കുന്നത്. ശേഷം ആവശ്യാനുസരണം പൊടി എടുത്തു ചെറിയുള്ളിയും വെളുത്തുള്ളിയും ജീരകവും ചതച്ചതും തിളച്ച വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കും. ശേഷം ഉരുളകൾ മുങ്ങുന്ന പാകത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കും. ഇരിക്കുന്തോറും സ്വാദേറുന്നതാണ് പിടി എന്നാണ് അന്നമ്മച്ചേട്ടത്തി പറയുന്നത്. ഇപ്പോഴും അന്നമ്മ ചേട്ടത്തിയുടെ പിടിയുടെ രുചി കാത്ത് ഭക്ഷണപ്രേമികളുണ്ട്.

പിടിയ്ക്കും നാടൻ കോഴിക്കറിക്കുമാണ് ആരാധകരെങ്കിലും ഇത്തവണ ഒന്നു മാറ്റിപിടിച്ചാലോ? തേങ്ങാപ്പാലിൽ വേവിച്ചെടുത്ത പിടിയും നല്ല പച്ചക്കുരുമുളകും കാന്താരിയും ചതച്ചുചേർത്ത ബീഫും. ഇത്തവണത്തെ ക്രിസ്മസിന് ഈ വെറൈറ്റി വിഭവം പരീക്ഷിക്കാം.

∙ കാന്താരി ബീഫ്  തയാറാക്കാനുള്ള ചേരുവകൾ

ബീഫ് –ഒരു കിലോ
കാന്താരി മുളക് – 10എണ്ണം
ഇഞ്ചി –ഒരു കഷ്‌ണം
വെളുത്തുള്ളി– 5 അല്ലി
ചെറിയുള്ളി –8 എണ്ണം
കുരുമുളക് –ഒരു സ്‌പൂൺ
കറിവേപ്പില, ഉപ്പ് –ആവശ്യത്തിന്

∙ റോസ്റ്റ് ചെയ്യാൻ

വെളിച്ചെണ്ണ– ആവശ്യത്തിന്
പെരുംജീരകം –ഒരു നുള്ള്
പച്ചമുളക് –2 എണ്ണം
ചെറിയുള്ളി– 5 എണ്ണം
മഞ്ഞൾ പൊടി– കാൽ ടീസ്പൂൺ
മല്ലിപ്പൊടി –2 ടീസ്പൂൺ
ഗരം മസാല– കാൽ ടീസ്പൂൺ
തേങ്ങാപാൽ – ഒരു കപ്പ്

പിടിയും ബീഫും. (ചിത്രം∙മനോരമ)

വെളുത്തുള്ളിയും ഇഞ്ചിയും ചെറിയ ഉള്ളിയും കാന്താരിയും കുരുമുളകും കറിവേപ്പിലയും മിക്സിയിൽ ചതച്ചെടുക്കാം. ചെറുതായി അരിഞ്ഞെടുത്ത ബീഫിലേക്ക് ഈ കൂട്ടും അൽപം വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം കുക്കറിലിട്ട് വേവിച്ചെടുക്കാം. ബീഫിന്റെ വേവ് അനുസരിച്ച് വെള്ളം ചേർക്കണം. ശേഷം പാനിൽ വെളിച്ചെണ്ണ ചേർത്ത് പെരുംജീരകം പൊട്ടിക്കാം. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം.

ഇളം ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് വേവിച്ചെടുത്ത ബീഫും ചേർത്ത് ഇളക്കാം. അതിലേക്ക് 2 സ്പൂൺ തേങ്ങാപ്പാലും ചേർത്ത് കൊടുക്കാം. നല്ലപോലെ കുറുക്കി എടുക്കാം. കാന്താരി ബീഫ് റെഡി.

∙ ഇനി പിടി തയാറാക്കാം

ചേരുവകൾ
തേങ്ങ ചേർത്ത് വറുത്ത അരിപ്പൊടി –ഒരു കപ്പ് 
ചെറിയുള്ളി – 4 എണ്ണം
ജീരകം – കാൽ ടീസ്പൂൺ
വെളുത്തുള്ളി– 4 അല്ലി
തേങ്ങാ പാൽ –ഒരു കപ്പ്
ഉപ്പ്– ആവശ്യത്തിന്

∙ തയാറാക്കുന്ന വിധം

ഒരു ബൗളിൽ 400 ഗ്രാം തേങ്ങ ചേർത്ത് വറുത്ത അരിപ്പൊടി എടുക്കാം. അത്രയും തന്നെ വെള്ളവും എടുക്കണം. ഒരു പാനിൽ ആവശ്യത്തിനുള്ള വെള്ളം തിളപ്പിക്കാൻ വയ്ക്കാം. ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ചതും ആവശ്യത്തിന് ഉപ്പും വെള്ളത്തിൽ ചേർത്ത് കൊടുക്കാം. ശേഷം അരിപ്പൊടിയിലേക്ക് ഈ വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കാം. ചെറിയ ഉരുളകളാക്കി എടുക്കണം. അരിപ്പൊടി കുഴച്ചെടുത്തതിന്റെ ബാക്കി വെള്ളം വീണ്ടും തിളപ്പിക്കാൻ വയ്ക്കാം. അതിലേക്ക് ഉരുട്ടിയെടുത്ത അരിപ്പൊടിയുടെ ബോളുകളും ചേർത്ത് അടച്ചു വച്ച് വേവിക്കാം. ശേഷം അതിലേക്ക് തേങ്ങപ്പാലും ചേർത്ത് കുറുക്കി എടുക്കാം. രുചിയൂറും പിടി റെഡി. കാന്താരി ബീഫിന്റെ കൂടെ പിടിയും വിളമ്പി ക്രിസ്മസ് സൂപ്പറാക്കാം,

English Summary:

How to Make Christmas Special Pidi and Kanthari Beef?