‘സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നുകൂടെ എന്നു ചോദിച്ചവരുണ്ട്’; അവർക്കുള്ള സുനിൽ ടീച്ചറുടെ ഉത്തരമാണ് ഈ 293 ‘സ്നേഹവീടുകൾ’
എല്ലാവരും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഡോ.എം.എസ്.സുനിൽ എന്ന മുൻ കോളജ് അധ്യാപിക വർഷത്തിൽ പല തവണയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും പുൽക്കൂടൊരുക്കുമ്പോൾ, പുൽക്കൂടിനേക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ കഴിയുന്ന അനേകർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാനുള്ള തത്രപ്പാടിലാണ് ഈ അധ്യാപിക.
എല്ലാവരും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഡോ.എം.എസ്.സുനിൽ എന്ന മുൻ കോളജ് അധ്യാപിക വർഷത്തിൽ പല തവണയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും പുൽക്കൂടൊരുക്കുമ്പോൾ, പുൽക്കൂടിനേക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ കഴിയുന്ന അനേകർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാനുള്ള തത്രപ്പാടിലാണ് ഈ അധ്യാപിക.
എല്ലാവരും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഡോ.എം.എസ്.സുനിൽ എന്ന മുൻ കോളജ് അധ്യാപിക വർഷത്തിൽ പല തവണയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും പുൽക്കൂടൊരുക്കുമ്പോൾ, പുൽക്കൂടിനേക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ കഴിയുന്ന അനേകർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാനുള്ള തത്രപ്പാടിലാണ് ഈ അധ്യാപിക.
എല്ലാവരും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഡോ. എം.എസ്.സുനിൽ എന്ന മുൻ കോളജ് അധ്യാപിക വർഷത്തിൽ പല തവണയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും പുൽക്കൂടൊരുക്കുമ്പോൾ, പുൽക്കൂടിനേക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ കഴിയുന്ന അനേകർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാനുള്ള തത്രപ്പാടിലാണ് ഈ അധ്യാപിക.
ഇതിനോടകം 293 വീടുകളാണ് ഇത്തരത്തിൽ നിർമാണം പൂർത്തിയാക്കി കൈമാറ്റം ചെയ്തത്. മറ്റ് എട്ടു വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 2023ൽ തന്നെയോ 2024ന്റെ തുടക്കത്തിലോ നിർമാണം പൂർത്തിയാകുന്ന ഈ വീടുകൾക്കൂടി ചേർത്താൽ ആകെ വീടുകളുടെ എണ്ണം 300 കടക്കും. ജീവിതത്തിൽ ഒരു കൈത്താങ്ങ് ആവശ്യമുള്ളവർക്ക് അതു നീട്ടാൻ സദാ സന്നദ്ധമായി നിലകൊള്ളുന്ന സുനിൽ ടീച്ചറെ 2017ൽ ‘നാരീശക്തി പുരസ്കാരം’ നൽകി രാജ്യം ആദരിച്ചു. ജീവിതത്തില്‍ ക്രിസ്തുവിന്റെയും ക്രിസ്മസിന്റെയും ഒരുപാട് ആശയങ്ങൾ പിന്തുടരുന്ന സുനിൽ ടീച്ചർ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സു തുറക്കുന്നു
∙ ഭവന രഹിതർക്കായുള്ള പ്രവർത്തനങ്ങൾക്കിടയിൽ ക്രിസ്മസ് ആഘോഷിക്കാൻ സമയം കണ്ടെത്താറുണ്ടോ?
എന്റെ വീട്ടിൽ ക്രിസ്മസിന് പുൽക്കൂട് ഒരുക്കിയിട്ട് വർഷങ്ങളാകുന്നു. അതിന് കാരണം മറ്റൊന്നുമല്ല, ക്രിസ്തുവിന്റെ തിരുപ്പിറവിക്കായി തിരഞ്ഞെടുക്കപ്പെട്ട കാലിത്തൊഴുത്തിനേക്കാൾ മോശമായ സാഹചര്യങ്ങളുള്ള കുടിലുകളിൽ കഴിയുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ളവർക്കായി സുരക്ഷിതമായ വീടുകൾ ഒരുക്കുക എന്നതുമാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ള കാര്യം. അതിനു വേണ്ടിയാണ് എന്റെ മുഴുവൻ സമയ പ്രവർത്തനങ്ങളും. വർഷങ്ങളായി എന്റെ ക്രിസ്മസ് ആഘോഷങ്ങളും അവർക്കൊപ്പം തന്നെയാണ്.
ഇതുവരെ വീടു നിർമിച്ചു നൽകിയിട്ടുള്ള എല്ലാവർക്കും ക്രിസ്മസ് സമ്മാനങ്ങളും നൽകാറുണ്ട്. വർഷാവർഷം നടന്നു വരുന്ന ഈ ഒത്തുകൂടലാണ് എന്റെ ക്രിസ്മസ് ആഘോഷം. കഴിഞ്ഞ വർഷത്തെ ക്രിസ്മസിന് ഞാൻ സ്നേഹ ഭവനം ഒരുക്കി നൽകിയത് ആലപ്പുഴയിലെ ജോസഫിനും മേരിക്കുമാണ്. രണ്ട് പെൺമക്കൾക്കൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറിയപ്പോൾ, അവരുടെ മുഖത്തുണ്ടായ തെളിച്ചം ഇന്നും എന്റെ കണ്ണിലുണ്ട്. ക്രിസ്മസ് നക്ഷത്രങ്ങളെ വെല്ലുന്ന തിളക്കം.
∙ മറ്റുള്ളവർക്കായി വീടുകൾ നിർമിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ടീച്ചറിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?
2006ൽ ആണ് ആദ്യത്തെ വീട് പൂർത്തിയാക്കുന്നത്. ഞാൻ കോളജിൽ പഠിപ്പിച്ചിരുന്ന ഒരു കുട്ടിക്കു വേണ്ടിയായിരുന്നു ആ വീട്. പിന്നീട് 2017 വരെ ഞാൻ അധ്യാപന രംഗത്ത് സജീവമായിരുന്നു. അക്കാലയളവിൽ എല്ലാം ജോലിക്കൊപ്പം തന്നെയാണ് ഭവന നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. പിന്നീട് അധ്യാപനം പൂർണമായി ഉപേക്ഷിച്ച് മുഴുവൻ സമയ ഭവനനിർമാതാവായി മാറുകയായിരുന്നു. പല ഘട്ടങ്ങളിലും സമൂഹത്തിന്റെ പലഭാഗത്തുനിന്നും പിന്തുണയ്‌ക്കൊപ്പം ശക്തമായ വിമർശനങ്ങളും പരിഹാസങ്ങളുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്റെ തന്നെ ക്ലാസിലെ ഒരു വിദ്യാർഥിനിക്കും കുടുംബത്തിനും സ്വന്തമായി അടച്ചുറപ്പുള്ള വീടോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് അറിഞ്ഞ് നടത്തിയ അന്വേഷണമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. വീട് കാണാൻ ചെന്നപ്പോൾ ആ കുട്ടി തലേദിവസം കോളജിൽ ധരിച്ചുവന്ന ഷാൾ കൊണ്ട് വാതിൽമറച്ച ഷെഡാണ് കാണാനായത്. മുത്തശ്ശിക്കൊപ്പം താമസിക്കുന്ന ആ കുട്ടിക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകാൻ അന്നുതന്നെ തീരുമാനമെടുത്തു. എന്നാൽ വീട് പണിതുടങ്ങിക്കഴിഞ്ഞപ്പോൾ സാമ്പത്തികമായി സഹായിക്കാമെന്നേറ്റ ആളുകൾ പിന്മാറി. പക്ഷേ, കുട്ടികളുടെ ശ്രമദാനവും പിന്നെ എന്റെ സ്വന്തം പണവും ചേർത്തുവച്ച് ആദ്യ വീട് പൂർത്തിയാക്കി.
ഒരു സ്ത്രീക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറത്തെ കാര്യങ്ങളാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നതെന്നും സ്വന്തം കാര്യം നോക്കി വീട്ടിൽ ഇരുന്നുകൂടെ എന്നും മറ്റുമായിരുന്നു പ്രധാന വിമർശനം. എന്നാൽ, ചിലത് നഷ്ടപ്പെടുത്താൻ തയാറായാൽ മാത്രമേ മറ്റു ചിലത് നേടാൻ സാധിക്കൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ എന്റെ വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവയ്ക്കാൻ തയാറായതുകൊണ്ടാണ് ഇന്ന് മൂന്നൂറിനടുത്ത് വീടുകളിലായി ആയിരത്തിലേറെ ആളുകൾ സുരക്ഷിതരായി കഴിയുന്നത്. ആ വലിയ സന്തോഷവുമായി തട്ടിച്ചു നോക്കുമ്പോൾ വിമർശനങ്ങൾ ഉൾപ്പെടെയുള്ള മറ്റെല്ലാത്തിനെയും വളരെ നിസ്സാരമായി മാത്രമേ കാണാൻ കഴിയുന്നുള്ളു.
∙ അർഹരായവരെ കണ്ടെത്തുന്നത് എങ്ങനെയാണ്? എവിടെയൊക്കെയാണ് വീടുകൾ നിർമിക്കുന്നത്?
തെക്ക് കൊല്ലം മുതൽ വടക്ക് പാലക്കാട് വരെയുള്ള 8 ജില്ലകളിൽ ഇതുവരെ ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമുദായിക പിന്തുണയോ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സഹായമോ ലഭിക്കില്ലെന്ന് ഉറപ്പായ, സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങളെയാണ് വീടുകൾ നൽകാനായി തിരഞ്ഞെടുക്കാറുള്ളത്. അടച്ചുറപ്പില്ലാത്ത കുടിലുകളിൽ താമസിക്കുന്ന ഭർത്താവ് ഉപേക്ഷിച്ചതോ മരണപ്പെട്ടതോ ആയ അമ്മയും കുട്ടികളുമടങ്ങിയ കുടുംബം, ഭിന്നശേഷിക്കാരോ അംഗപരിമിതരോ, മാരക രോഗത്തിന് ചികിത്സതേടുന്നവരോ അടങ്ങിയ കുടുംബങ്ങൾ എന്നിവർക്ക് പ്രഥമ പരിഗണന നൽകാറുണ്ട്.
∙ നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നത് എങ്ങനെയാണ്?
ഒരു വീടിന് ഒരു സ്പോൺസർ എന്ന രീതിയാണ് ഞാൻ സ്വീകരിക്കുന്നത്. വിദേശ മലയാളികളാണ് വീടുകൾ പ്രധാനമായും സ്പോൺസർ ചെയ്യുന്നത്. 5 അപ്പംകൊണ്ട് 5000 പേരുടെ വയറുനിറച്ച യേശുക്രിസ്തുവിന്റെ പാതയാണ് ഞാൻ ഇവിടെയും പിന്തുടരുന്നത്. അതിനാൽതന്നെ സ്പോൺസർമാരുടെ പണം ഒട്ടും പാഴായി പോകാതെ വീട് പണികൾ പൂർത്തിയാക്കുക എന്നതിൽ ഞാൻ പ്രതിജ്ഞാബദ്ധയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ മികച്ച വീടുകൾ എന്ന ലക്ഷ്യത്തിലാണ് വീടുകൾ നിർമിച്ച് നൽകാറുള്ളത്.
ആദ്യകാലത്ത് രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ബാത്ത്റൂമും അടക്കം 650 ചതുരശ്രഅടി വിസ്തീർണമുള്ള വീടുകൾ 65,000 രൂപ ഉപയോഗിച്ചു പൂർത്തിയാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു വീടിന്റെ നിർമാണച്ചെലവ് 6 ലക്ഷത്തോളം രൂപ ആകുന്നുണ്ട്. തിരുവനന്തപുരത്ത് വേരുകളുള്ള യുഎസ് മലയാളികളായ ദമ്പതികളാണ് ഇതുവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വീടുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. 12 വീടുകൾക്കാണ് ഇവർ പണം ചെലവഴിച്ചത്. 8 വീടുകൾക്ക് പണം തന്ന മറ്റൊരാൾക്കൂടിയുണ്ട്. അദ്ദേഹം ഇപ്പോൾ എല്ലാവർഷവും 2 വീതം വീടുകൾക്കുള്ള പണം നൽകുന്നുണ്ട്. ഇവർ രണ്ടു കൂട്ടരും തങ്ങളുടെ പേരു പോലും പുറത്ത് വരരുതെന്ന് നിർബന്ധമുള്ളവരാണ്.
∙ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്...?
വീടുപണിക്ക് എൻജിനീയറോ കരാറുകാരോ മേൽനോട്ടക്കാരോ ഒന്നുംതന്നെയില്ല. വീടിന്റെ പ്ലാൻ തയാറാക്കുന്നതു മുതൽ ഓരോ സൈറ്റിലും കൃത്യമായെത്തി ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത് ഞാനും കോന്നി സ്വദേശി കെ.പി.ജയലാൽ എന്ന സന്നദ്ധ പ്രവർത്തകനും ചേർന്നാണ്. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ 4 സംഘം തൊഴിലാളികളും ഒപ്പമുണ്ട്. ഇപ്പോൾ പണിയുന്ന വീടുകൾ 2 നിലയിലാണ് പൂർത്തിയാകുക. അതിന് തക്ക ബലവത്തായ അടിത്തറയാണ് തയാറാക്കുന്നതും. കുടുംബാംഗങ്ങൾ കൂടുതലുള്ള വീടുകൾക്ക് 3 കിടപ്പുമുറികൾ വരെ ഉൾപ്പെടുത്താറുണ്ട്.
∙ വ്യത്യസ്തമായ ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?
പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപികയായിരുന്ന ഞാൻ 2005ൽ നാഷനൽ സർവീസ് സ്കീം പ്രോഗ്രാം ഒഫിസർ ആയതോടെയാണ് ഭവനരഹിതരുടെ പ്രയാസങ്ങൾ നേരിട്ടുകണ്ടറിഞ്ഞ് തുടങ്ങിയത്. എന്റെ തന്നെ ക്ലാസിലെ ഒരു വിദ്യാർഥിനിക്കും കുടുംബത്തിനും സ്വന്തമായി അടച്ചുറപ്പുള്ള വീടോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് അറിഞ്ഞ് നടത്തിയ അന്വേഷണമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. വീട് കാണാൻ ചെന്നപ്പോൾ ആ കുട്ടി തലേദിവസം കോളജിൽ ധരിച്ചുവന്ന ഷാൾ കൊണ്ട് വാതിൽമറച്ച കൂരയാണ് കാണാനായത്. മുത്തശ്ശിക്കൊപ്പം താമസിക്കുന്ന ആ കുട്ടിക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചു. എന്നാൽ വീട് പണിതുടങ്ങിക്കഴിഞ്ഞപ്പോൾ സാമ്പത്തികമായി സഹായിക്കാമെന്നേറ്റ ആളുകൾ പിന്മാറി.
പക്ഷേ, കുട്ടികളുടെ ശ്രമദാനവും സഹപ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുകയും എന്റെ സ്വന്തം പണവും ചേർത്തുവച്ച് ആദ്യ വീട് പൂർത്തിയാക്കി. നാലാമത്തെ വീട് മുതലാണ് ഒരു വീടിന് ഒരു സ്പോൺസർ എന്ന രീതി സ്വീകരിച്ചു തുടങ്ങിയത്. എന്റെ കുടുംബത്തിൽ നിന്ന് 6 സ്നേഹ വീടുകൾ നൽകാന്‍ സാധിച്ചു. ഞാനും മകനും ചേർന്ന് സ്വന്തം നിലയിലും ചില വീടുകൾക്ക് പണം ചെലവഴിച്ചിട്ടുണ്ട്. 100–ാം വീടിന്റെ പണി പൂർത്തീകരിച്ചത് എനിക്ക് ലഭിച്ച ‘നാരീശക്തി’ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉപയോഗിച്ചാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പഠനം നടത്തിയ എന്റെ മകൻ പ്രിൻസ് സുനിൽ തോമസ് പഠനത്തോടൊപ്പം ജോലി ചെയ്‌ത് സമ്പാദിച്ച തുകയും ഒരു വീടിനായി നൽകി. അനുജത്തി സുജി റോണി, ബന്ധുവായ ഒരു കുടുംബവും ഓരോ വീടിന് സ്പോൺസർമാരായി.
∙ വ്യത്യസ്ത വഴി, വ്യത്യസ്ത പേരും
പത്തനംതിട്ട ഏനാത്ത് സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന എം.എം.സാമുവലിന്റെയും അധ്യാപിക എം.ജെ.ശോശാമ്മയുടെയും അഞ്ചുമക്കളിൽ ഒന്നാമതായാണ് ഞാൻ ജനിച്ചത്. എന്റെ പിറവിക്ക് മുൻപുതന്നെ ജനിക്കാൻ പോകുന്നത് മകനായിരിക്കുമെന്ന ഉറച്ച ധാരണയിൽ അച്ഛൻ എനിക്ക് സുനിൽ എന്ന് പേരിട്ടു. പെണ്ണാണെന്ന് അറിഞ്ഞപ്പോഴും പേരിന് മാറ്റമുണ്ടായില്ല. എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കണമെന്ന് അച്ഛൻ ആദ്യം മുതൽ പഠിപ്പിച്ചിരുന്നു. എത്ര പ്രതിബന്ധങ്ങൾ ജീവിതത്തിൽ നേരിട്ടാലും പതറാതെ മുന്നേറാൻ അത് സഹായകമായി.
∙ മറ്റു പ്രവർത്തനങ്ങൾ?
വീട് നിർമിച്ചു നൽകിയതിൽനിന്ന് തുടർസഹായം ആവശ്യമായ 110 കുടുംബങ്ങളെ കണ്ടെത്തി, അവർക്ക് ദുബായ് ആസ്ഥാനമായ ദിശ എന്ന മലയാളി കൂട്ടായ്മയുടെ സഹായത്തോടെ എല്ലാ മാസവും ഭക്ഷ്യധാന്യ, നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. വീട് നൽകിയ കുടുംബങ്ങളിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനായി വളർത്തു മൃഗങ്ങൾ, തയ്യൽ മെഷീൻ, വ്യക്തിത്വ വികസന ക്ലാസുകൾ, വിവിധ തൊഴിൽ പരിശീലനങ്ങൾ എന്നിവ നൽകിവരുന്നു. വീട് വച്ചുനൽകിയ കുടുംബത്തിലെ ഓരോ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഒരുക്കാനാവശ്യമായ പഠനോപകരണങ്ങൾ, പഠനസഹായങ്ങൾ എന്നിവ ഉറപ്പാക്കുന്നു. ഈ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ, ലാപ്ടോപ്പുകൾ എന്നിവയും നൽകാറുണ്ട്.
ഇതിനെല്ലാം പുറമേ പത്തനംതിട്ട ജില്ലയിലെ ചാലക്കയം, മൂഴിയാർ ഭാഗങ്ങളിലായി കഴിയുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട ആദിവാസികൾക്കിടയിൽ 14 വർഷം പ്രവർത്തിച്ചു. അവർക്ക് വേണ്ടുന്ന വിവിധ സഹായങ്ങൾ ഉറപ്പാക്കി. സർക്കാരിന്റെ അനുമതിയോടെ ഇവർക്കായി 28 പടുതാ കുടിലുകളും നിർമിച്ചു നൽകിയിരുന്നു. ഭിന്നശേഷിക്കാർക്കായി വീൽചെയറുകൾ, കേൾവി വൈകല്യമുള്ളവർക്ക് ഡിജിറ്റൽ ശ്രവണ സഹായി എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നതിനൊപ്പം സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിക്കുന്നതിനായും പ്രവർത്തിച്ചു. ദേശീയ രക്തദാന മോട്ടിവേഷൻ ട്രെയ്‌നറായും റെഡ് റിബൺ ക്ലബ് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.