2023 ഓഗസ്റ്റ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പൊതുയോഗത്തില്‍ പാർട്ടി പ്രവർത്തകരെ ആവേശത്തിലാഴ്ത്താനായി കോൺഗ്രസ് നേതാവ് ഒരു കഥ പറഞ്ഞു. ‘‘ബംഗാളിൽനിന്ന് കേരളത്തിലെത്തിയ ഒരു അതിഥി തൊഴിലാളിയുമായി ഞാൻ സംസാരിക്കാനിടയി. അക്കൂട്ടത്തിൽ അയാൾ ഒരു കാര്യം കൂടി പറഞ്ഞു, താൻ സിപിഎമ്മിന്റെ പ്രാദേശിക ചുമതലയുള്ള ആളായിരുന്നുവെന്ന്. ശരിക്കും ഞെട്ടിപ്പോയി. അപ്പോൾ എന്റെ മുഖത്തപ്പോഴുണ്ടായ മാറ്റം കണ്ട ഭായി ഒരു കാര്യം കൂടി പറഞ്ഞു. താൻ മാത്രമല്ല ബംഗാളിലെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ഒരു സഖാവുകൂടി പൊറോട്ടയടിക്കാനായി ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ടെന്ന്’’. ബംഗാളിലെ സിപിഎമ്മിന്റെ ദുരവസ്ഥ വിവരിക്കാനായിരുന്നു നേതാവ് തനിക്കുണ്ടായ അനുഭവം കഥയായി പറഞ്ഞത്. എന്തുകൊണ്ടാണ് ബംഗാളികളെന്ന് നാം വിളിക്കുന്ന, അതിഥി തൊഴിലാളികൾ എന്ന് സർക്കാർ വിളിക്കാൻ ആവശ്യപ്പെടുന്ന, ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നത്? മികച്ച വേതനം ലക്ഷ്യമാക്കിയാണ് എല്ലാവരും ജോലിക്കായി സ്വന്തം നാട്ടിൽനിന്നു പുറപ്പെടുന്നത്. അതിനാൽ ജോലി, വേതനം ഈ വാക്കുകൾ രണ്ടും തമ്മില്‍ ചേർച്ചയുള്ളവയാണ്. ഇവ രണ്ടിനെയും ബന്ധിപ്പിക്കാനാവുന്ന ഒരു റിപ്പോർട്ട് റിസർവ് ബാങ്ക് (ആർബിഐ) അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെക്കുറിച്ചായിരുന്നു അത്. രാജ്യത്ത് തൊഴിലാളികൾക്ക് കേരളത്തിലാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് എന്നതാണ് ഈ റിപ്പോർട്ടിന്റെ കാതൽ. വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം അക്കമിട്ട് നിരത്തിയുള്ളതാണ് ഈ പഠനം. കേരളം ലക്ഷ്യമാക്കി ഇതരസംസ്ഥാന തൊഴിലാളികൾ എത്തുന്നതിന് പിന്നിലുള്ള കാരണങ്ങളും റിപ്പോർട്ടിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ട് തൊഴിലാളികളുടെ ഒഴുക്ക് കാര്യമായില്ല എന്നതിന്റെ സൂചനകളും റിപ്പോർട്ട് നൽകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഓഗസ്റ്റ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പൊതുയോഗത്തില്‍ പാർട്ടി പ്രവർത്തകരെ ആവേശത്തിലാഴ്ത്താനായി കോൺഗ്രസ് നേതാവ് ഒരു കഥ പറഞ്ഞു. ‘‘ബംഗാളിൽനിന്ന് കേരളത്തിലെത്തിയ ഒരു അതിഥി തൊഴിലാളിയുമായി ഞാൻ സംസാരിക്കാനിടയി. അക്കൂട്ടത്തിൽ അയാൾ ഒരു കാര്യം കൂടി പറഞ്ഞു, താൻ സിപിഎമ്മിന്റെ പ്രാദേശിക ചുമതലയുള്ള ആളായിരുന്നുവെന്ന്. ശരിക്കും ഞെട്ടിപ്പോയി. അപ്പോൾ എന്റെ മുഖത്തപ്പോഴുണ്ടായ മാറ്റം കണ്ട ഭായി ഒരു കാര്യം കൂടി പറഞ്ഞു. താൻ മാത്രമല്ല ബംഗാളിലെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ഒരു സഖാവുകൂടി  പൊറോട്ടയടിക്കാനായി ഇപ്പോൾ  കേരളത്തിലെത്തിയിട്ടുണ്ടെന്ന്’’. ബംഗാളിലെ സിപിഎമ്മിന്റെ ദുരവസ്ഥ വിവരിക്കാനായിരുന്നു നേതാവ് തനിക്കുണ്ടായ അനുഭവം കഥയായി പറഞ്ഞത്. 

എന്തുകൊണ്ടാണ് ബംഗാളികളെന്ന് നാം വിളിക്കുന്ന, അതിഥി തൊഴിലാളികൾ എന്ന് സർക്കാർ വിളിക്കാൻ ആവശ്യപ്പെടുന്ന, ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നത്? മികച്ച വേതനം ലക്ഷ്യമാക്കിയാണ് എല്ലാവരും ജോലിക്കായി സ്വന്തം നാട്ടിൽനിന്നു പുറപ്പെടുന്നത്. അതിനാൽ ജോലി, വേതനം ഈ വാക്കുകൾ രണ്ടും തമ്മില്‍ ചേർച്ചയുള്ളവയാണ്. ഇവ രണ്ടിനെയും ബന്ധിപ്പിക്കാനാവുന്ന ഒരു റിപ്പോർട്ട്  റിസർവ് ബാങ്ക് (ആർബിഐ) അടുത്തിടെ പുറത്തിറക്കിയിരുന്നു. 

കെട്ടിട നിർമാണ സ്ഥലത്തേക്ക് ചുടുകട്ട ചുമന്നെത്തിക്കുന്ന തൊഴിലാളി (Photo by Narinder NANU / AFP)
ADVERTISEMENT

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെക്കുറിച്ചായിരുന്നു അത്. രാജ്യത്ത് തൊഴിലാളികൾക്ക് കേരളത്തിലാണ്  ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് എന്നതാണ് ഈ റിപ്പോർട്ടിന്റെ കാതൽ. വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം അക്കമിട്ട് നിരത്തിയുള്ളതാണ് ഈ പഠനം. കേരളം ലക്ഷ്യമാക്കി ഇതരസംസ്ഥാന തൊഴിലാളികൾ എത്തുന്നതിന് പിന്നിലുള്ള കാരണങ്ങളും റിപ്പോർട്ടിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ട് തൊഴിലാളികളുടെ ഒഴുക്ക് കാര്യമായില്ല എന്നതിന്റെ സൂചനകളും റിപ്പോർട്ട് നൽകുന്നു.

∙ ‘സാധാരണക്കാരുടെ, പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ!’

അനുകരണ വേദികളിലൂടെ ആയിരം തവണ കേട്ടുതഴമ്പിച്ച മമ്മൂട്ടിയുടെ പ്രശസ്ത ഡയലോഗ്. കണക്കുകളിലൂടെ കണ്ണോടിച്ചാൽ ഇന്നും സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും രാജ്യമാണ് ഇന്ത്യ. അതിനാലാണ് സൗജന്യവും സബ്സിഡി നിരക്കിലുമുള്ള ധാന്യങ്ങൾ ഇപ്പോഴും രാജ്യത്തെ 80 കോടി ആളുകൾക്ക് കേന്ദ്രം വിതരണത്തിന് എത്തിക്കുന്നത്. അന്നന്നുള്ള ആഹാരത്തിനും, കുടുംബം പുലർത്തുന്നതിനും വേണ്ടിയുള്ള പണം കൂലിവേല ചെയ്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കണ്ടെത്തുന്നത്. 

കെട്ടിട നിർമാണ തൊഴിലാളികൾ (Photo by SAM PANTHAKY / AFP)

ഇവർ പ്രധാനമായും കൃഷി, കെട്ടിട നിർമാണ ജോലികൾ, ഫാക്ടറികൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് ജോലി ചെയ്യുന്നത്. ഈ മൂന്ന് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനത്തിന്റെ കണക്കാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. പഴം– പച്ചക്കറി തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരുടെ വേതനവും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല. ഓരോ മേഖലയിലും വിവിധ സംസ്ഥാനങ്ങളുടെ വേതന നിരക്ക് വിശദമായി പരിശോധിക്കാം. 

ADVERTISEMENT

∙ സൈറ്റ് ഉണ്ടല്ലോ, സൈറ്റിൽ പണിയുണ്ടല്ലോ!

അംബര ചുംബികളായ കെട്ടിടങ്ങള്‍! ഇവ കാണാനായി സംസ്ഥാനം വിട്ടുള്ള സഞ്ചാരമൊന്നും നടത്തേണ്ട, കേരളത്തിലും ആകാശം തൊടുന്നപോലുള്ള കെട്ടിടങ്ങൾ സർവസാധാരണമാവുകയാണ്. ഫ്ലാറ്റുകൾ നിറഞ്ഞ നഗര സംസ്കാരം ചെറു പട്ടണങ്ങളിലേക്കു കൂടി വ്യാപകമാവുമ്പോൾ തൊഴിലാളികളായി എത്തുന്നത് ഇതരസംസ്ഥാനക്കാരാണ്. കേരളത്തിൽനിന്നു ലഭിക്കുന്ന മികച്ച വേതനമാണ് ഇവരെ ആകർഷിക്കുന്നത്. റിസർവ് ബാങ്ക് പട്ടികയനുസരിച്ച് കേരളത്തിൽ കെട്ടിട നിർമാണ മേഖലിയിലെ ശരാശരി വേതനം ദിവസം 852 രൂപയാണ്. ഈ സംഖ്യ എത്ര വലുതാണെന്ന് അറിയണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ വേതനം കൂടി മനസ്സിലാക്കണം. 

റിസർവ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ കെട്ടിട നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വേതനം 393 രൂപയാണ്. ഇതില്‍ 852 രൂപയുമായി കേരളവും 278 രൂപയുമായി മധ്യപ്രദേശും രണ്ടറ്റത്തായി നിലകൊള്ളുന്നു.  

കെട്ടിട നിർമാണ മേഖലയിൽ പണിയെടുക്കുന്നവർക്ക് ഏറ്റവും കുറച്ച് വേതനം നൽകുന്ന സംസ്ഥാനം മധ്യപ്രദേശാണ്. ഒരു ദിവസം കേവലം 278 രൂപയാണ് ഇവിടെ ലഭിക്കുന്നത്. മധ്യപ്രദേശ് കഴിഞ്ഞാൽ ത്രിപുരയിലാണ് കുറവ് വേതനം, 286 രൂപ. കെട്ടിട നിർമാണ തൊഴിലാളികൾക്ക്  ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് 300 രൂപയിലും താഴെ വേതനം ലഭിക്കുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കെട്ടിട നിർമാണ മേഖലയിലെ ദിവസ വേതനം 300 രൂപയ്ക്കും 400 രൂപയ്ക്കും ഇടയിലാണെന്നതാണ് യാഥാർഥ്യം. ഇതിൽ അസം, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, മേഘാലയ, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനം 300നും 400നും ഇടയിലാണ്.

Show more

ദിവസവേതനം 400 രൂപയ്ക്കും 500 നും ഇടയിൽ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. ഈ സംസ്ഥാനങ്ങൾക്കു പുറമേ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ദിവസവേതനം 400 രൂപയ്ക്കും 500നും ഇടയിൽ ലഭിക്കുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ കെട്ടിട നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വേതനം 393 രൂപയാണ്. ഇതില്‍ 852 രൂപയുമായി കേരളവും 278 രൂപയുമായി മധ്യപ്രദേശും രണ്ടറ്റത്തായി നിലകൊള്ളുന്നു.  

ADVERTISEMENT

∙ മലയാളത്തിൽ ഞാറ്റുപാട്ട് വേണോ സേട്ടാ!

സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ഇല്ലാത്തവരെല്ലാം ഉപജീവന മാർഗമായി സർക്കാർ രേഖകളിൽ എഴുതുന്ന ജോലിയാണ് കൃഷിപ്പണി. കേരളത്തില്‍ അന്യം നിൽക്കുകയാണെങ്കിലും കൃഷി നെഞ്ചേറ്റിയ കുറച്ച് കർഷകർ ഇതരസംസ്ഥാന തൊഴിലാളികളിലൂടെ അത് തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്. ഹിന്ദിയിൽ ഞാറ്റുപാട്ടു പാടി പാടത്ത് കൃഷിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലും സജീവമായിട്ടുണ്ട്. ഇവിടെ ലഭിക്കുന്ന ഉയർന്ന വേതനമാണ് കേരളത്തിലേക്ക് ഇവരെ ആകർഷിക്കുന്നത്. കാർഷിക മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനം പരിശോധിക്കുമ്പോൾ‍ ഈ ചിത്രം വ്യക്തമാവും. 

ആന്ധ്രയിലെ അരി മില്ലിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ (Photo by NOAH SEELAM / AFP)

കാർഷിക മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി നൽകുന്ന സംസ്ഥാനവും കേരളമാണ്. ഇവിടെ 764 രൂപയാണ് കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസക്കൂലി. വേതനത്തിൽ കേരളത്തിന് തൊട്ടടുത്തായി നിൽക്കുന്നത് അയൽ സംസ്ഥാനമായ തമിഴ്നാടാണ്. അവിടെ കൃഷിപ്പണിക്കിറങ്ങിയാൽ ദിവസം 470 രൂപ വേതനമായി ലഭിക്കും. കെട്ടിട നിർമാണ മേഖലയിലെന്ന പോലെ കർഷക തൊഴിലാളികൾക്കും വേതനം കുറവ് മധ്യപ്രദേശിലാണ്. 229 രൂപയാണ് ദിവസ വേതനം. മധ്യപ്രദേശിന് തൊട്ടുപിന്നിലായി ഗുജറാത്തുമുണ്ട്. അവിടെ 241 രൂപയാണ് വേതനം. 

Show more

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൃഷിപ്പണി ചെയ്യുന്നവർക്ക് ലഭിക്കുന്ന വേതനം 300നും 400നും ഇടയിലാണ്. ആന്ധ്ര പ്രദേശ്, അസം, ബിഹാർ, കർണാടക, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇതിലുൾപ്പെടുന്നു. ഇന്ത്യയിൽ കൃഷിപ്പണിക്കിറങ്ങുന്ന തൊഴിലാളിക്ക് ലഭിക്കുന്ന ദിവസ വേതനം ശരാശരിയെടുത്താൽ 345 രൂപയാണ്. ഇതിൽ 764 രൂപയുമായി കേരളവും 229 രൂപയുമായി മധ്യപ്രദേശും രണ്ടറ്റത്തായി നിലകൊള്ളുന്നു. 

∙ കേരളം ആദ്യം കണ്ടത് പെരുമ്പാവൂരിലെ ‘ഭായി’മാർ 

ആലുവയിൽനിന്ന് പത്തു കിലോമീറ്ററോളം ഉള്ളിലുള്ള പെരുമ്പാവൂർ എന്ന സ്ഥലം പ്രശസ്തമാക്കിയത് അവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളല്ലേ? അവരെ കേരളം ‘ഭായി’മാരെന്നു സ്നേഹത്തോടെ വിളിച്ചു. പെരുമ്പാവൂരിനെ തേടി ഭായിമാരെത്തിയത് അവിടെയുള്ള പ്ലൈവുഡ് ഫാക്ടറികളിലെ ജോലിക്കായാണ്. കെട്ടിട നിർമാണം, കൃഷി എന്നിവ പോലെ ഫാക്ടറികളിലും, ചെറു വ്യവസായ യൂണിറ്റുകളിലും ലക്ഷക്കണക്കിനു പേരാണ് ദിവസ വേതനത്തിന് പണിയെടുക്കുന്നത്. ഈ മേഖലയിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ലഭിക്കുന്ന വേതനത്തെ കുറിച്ച് ഇനി പരിശോധിക്കാം.

കൃഷിപ്പണി, കെട്ടിടനിർമാണം എന്നീ മേഖലകളിലെന്ന പോലെ ഫാക്ടറികളിലും, മറ്റ് അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന തോഴിലാളികള്‍ക്ക് കൂടുതല്‍ വേതനം ലഭിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ഈ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ശരാശരി വരുമാനം 696 രൂപയാണ്. കാർഷിക ഇതര മേഖലകളിൽ പണിയെടുക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാളും കുറവ് വേതനമാണ് ലഭിക്കുന്നത്. 

Show more

രാജ്യത്ത് ദിവസ വേതനം ഏറ്റവും കുറവ് മധ്യപ്രദേശിലാണ്, വെറും 246 രൂപ. 300 രൂപയ്ക്കും താഴെ ദിവസവേതനമുള്ള ഗുജറാത്ത്, മഹാരാഷ്ട്ര , ഒഡീഷ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്.  കാർഷിക ഇതര മേഖലയിൽ ജോലി ചെയ്യുന്നവരിൽ കേരളത്തിനു പിന്നിൽ ജമ്മു കശ്മീരിലാണ് ഉയർന്ന വേതനം ലഭിക്കുന്നത്. ഇവിടെ തൊഴിലാളികൾക്ക് ശരാശരി 517 രൂപ വരുമാനം ലഭിക്കുന്നു. കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 481 രൂപയാണ് ദിവസ വേതനം.

∙ ബംഗാളിന് പഴി, അപ്പോൾ മധ്യപ്രദേശോ!

കേരളത്തിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്കും കാരണമാകാറുണ്ട്. പ്രത്യേകിച്ച് രണ്ട് മുന്നണികൾ പ്രബലമായ കേരളത്തിൽ, ബംഗാളിൽനിന്ന് തൊഴിലാളികൾ ജോലി അന്വേഷിച്ച് കേരളത്തിൽ വരുന്നത് അവിടം ദീർഘനാൾ ഭരിച്ച സിപിഎമ്മിന്റെ ഭരണപരാജയമാണെന്നാണ് സമൂഹമാധ്യമങ്ങളിലെയും മറ്റും പ്രചരണം. എന്നാൽ ബംഗാളിൽ ലഭിക്കുന്നതിനേക്കാളും കുറഞ്ഞ വേതനമാണ് ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും എന്നതാണ് യാഥാർഥ്യം. പതിറ്റാണ്ടുകളായി മധ്യപ്രദേശിൽ ഭരണം കയ്യാളുന്നത് ബിജെപിയാണ്. റിസർവ് ബാങ്കിന്റെ പുതിയ കണക്കിൽ മധ്യപ്രദേശാണ് രാജ്യത്ത് വേതനം നൽകുന്നതിൽ ഏറ്റവും പിന്നിൽ. 

∙ വേതനത്തിലുണ്ടായ മാറ്റം

കാർഷികം, കെട്ടിട നിർമാണം, കാർഷിക ഇതര മേഖലകളിൽ വേതന നിരക്കിൽ  ഓരോ വർഷം കഴിയുന്തോറുമുള്ള വർധനയും ശ്രദ്ധേയമാണ്. മൂന്ന് മേഖലകളിലും വേതനം കൂടുതലും ഏറ്റവും കുറവുമുള്ള കേരളത്തിന്റെയും മധ്യപ്രദേശിന്റെയും വേതന ഘടനയിലെ മാറ്റം പരിശോധിക്കാം. 

കാർഷിക മേഖലകളിൽ 2014–15 കാലയളവിൽ മധ്യപ്രദേശിൽ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വേതനം ദിവസം 150 രൂപ മാത്രമായിരുന്നു, അതിപ്പോൾ 229 ആയി. കേരളത്തിൽ ഇതേ മേഖലയിൽ പണിയെടുക്കുന്നയാൾക്ക് 2014ൽ ലഭിച്ചിരുന്ന 575 രൂപ 2022–23 ആയപ്പോഴേക്കും 764 രൂപയായിട്ടാണു വർ‍ധിച്ചത്. 

കാർഷിക ഇതര മേഖലകളിൽ 2014–15 കാലയളവിൽ മധ്യപ്രദേശിൽ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വേതനം ദിവസം 150 രൂപ മാത്രമായിരുന്നു, അതിപ്പോൾ 246 ആയി. കേരളത്തിൽ ഇതേ മേഖലയിൽ പണിയെടുക്കുന്നയാൾക്ക് 2014ൽ ലഭിച്ചിരുന്ന 609 രൂപ 2022–23 ആയപ്പോഴേക്കും 696 രൂപയായിട്ടാണു വർ‍ധിച്ചത്. 

കൃഷിയിടത്തിൽ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന വനിതാ തൊഴിലാളികളെ ട്രക്കിൽ തൊഴിലിടത്തിലേക്കു കൊണ്ടുപോകുന്നു. മധ്യപ്രദേശിലെ ജബൽപൂരിൽനിന്നുള്ള ദൃശ്യം (File Photo by Uma Shankar MISHRA/ AFP)

കെട്ടിട നിർമാണ മേഖലയിൽ 2014–15 കാലയളവിൽ മധ്യപ്രദേശിൽ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വേതനം ദിവസം 173 രൂപ മാത്രമായിരുന്നു, അതിപ്പോൾ 278 രൂപയായി ഉയർന്നു. കേരളത്തിൽ ഇതേ മേഖലയിൽ പണിയെടുക്കുന്നയാൾക്ക് 2014ൽ ലഭിച്ചിരുന്ന 787 രൂപ 2022–23 ആയപ്പോഴേക്കും 852 രൂപയായിട്ടാണ് വർ‍ധിച്ചത്. 

∙ നമ്പർ 1 കേരളം

റിസർവ് ബാങ്ക് നൽകുന്ന കണക്കുകൾ പരിശോധിച്ചാൽ കാർഷികം, കെട്ടിട നിർമാണം, കാർഷിക ഇതര മേഖലകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം തൊഴിലാളികളുണ്ടാക്കുന്നത് കേരളത്തിൽനിന്നാണെന്നു വ്യക്തം. പട്ടിക വിശദമായി പരിശോധിച്ചാൽ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണന്നും കാണാം. തൊഴിൽ തേടി ഇതര സംസ്ഥാന തൊഴിലാളികൾ എന്തുകൊണ്ട് കേരളത്തിലേക്ക് വരുന്നു എന്ന് മനസ്സിലാക്കാൻ ഈ കണക്കുതന്നെ ധാരാളം. റിസർവ് ബാങ്ക് റിപ്പോർട്ട് രാജ്യമെമ്പാടും ചർച്ചയായിരിക്കുന്ന അവസരത്തിൽ കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിൽ ഇനിയും വർധനയുണ്ടാവാനാണു സാധ്യതയെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary:

RBI data shows workers in Madhya Pradesh, Gujarat get the lowest daily wages, while high in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT