‘കല്ലല്ല, മണ്ണല്ല, മരമല്ല കാട്...’ ബോട്ടിലിരുന്ന് കൈയിൽ കിട്ടിയ കടലാസിൽ ബിനോയ് വിശ്വം എഴുതിത്തുടങ്ങി. പോസ്റ്ററുകളിൽ കാണുന്ന വടിവൊത്ത അക്ഷരം. ഇടയ്ക്ക് എഴുത്തു നിർത്തും, ചുറ്റുമുള്ള വനത്തിലേക്ക് നോക്കും. ഒടുവിൽ കാടിന്റെയും പ്രകൃതിയുടെയും പ്രാധാന്യം കാതലായ ഒരു കവിതയായി ആ എഴുത്ത് അവസാനിച്ചു. അന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയാണ് ബിനോയ് വിശ്വം. വനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനാകണം എംഎൽഎമാർക്കായി തേക്കടി മുല്ലക്കുടിയിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ആ യാത്ര എംഎൽഎമാർക്ക് പുത്തൻ അനുഭവമായിരുന്നു. ക്യാംപ് കൈമാറിയ അറിവാകും മടക്കയാത്രയിൽ കവിതയായി മാറിയത്. വനംമന്ത്രി സ്ഥാനം ഏറ്റെടുത്ത ബിനോയ് തന്റെ ഓഫിസിന്റെ പശ്ചാത്തലത്തിൽ കാടിന്റെ ചിത്രം പതിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വ്യത്യസ്തതയാണ് ബിനോയ് എന്ന പൊതുപ്രവർത്തകന്റെ ചിഹ്നം. പറയാനുള്ളത് തുറന്നു പറയുന്ന ബിനോയ് നിലപാടുകളിൽ വെള്ളം ചേർക്കില്ല. ആ കാർക്കശ്യം ഇനി സിപിഐയുടെ നിലപാടുകളിലും പ്രതിഫലിക്കുമെന്നു കരുതാം.

‘കല്ലല്ല, മണ്ണല്ല, മരമല്ല കാട്...’ ബോട്ടിലിരുന്ന് കൈയിൽ കിട്ടിയ കടലാസിൽ ബിനോയ് വിശ്വം എഴുതിത്തുടങ്ങി. പോസ്റ്ററുകളിൽ കാണുന്ന വടിവൊത്ത അക്ഷരം. ഇടയ്ക്ക് എഴുത്തു നിർത്തും, ചുറ്റുമുള്ള വനത്തിലേക്ക് നോക്കും. ഒടുവിൽ കാടിന്റെയും പ്രകൃതിയുടെയും പ്രാധാന്യം കാതലായ ഒരു കവിതയായി ആ എഴുത്ത് അവസാനിച്ചു. അന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയാണ് ബിനോയ് വിശ്വം. വനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനാകണം എംഎൽഎമാർക്കായി തേക്കടി മുല്ലക്കുടിയിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ആ യാത്ര എംഎൽഎമാർക്ക് പുത്തൻ അനുഭവമായിരുന്നു. ക്യാംപ് കൈമാറിയ അറിവാകും മടക്കയാത്രയിൽ കവിതയായി മാറിയത്. വനംമന്ത്രി സ്ഥാനം ഏറ്റെടുത്ത ബിനോയ് തന്റെ ഓഫിസിന്റെ പശ്ചാത്തലത്തിൽ കാടിന്റെ ചിത്രം പതിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വ്യത്യസ്തതയാണ് ബിനോയ് എന്ന പൊതുപ്രവർത്തകന്റെ ചിഹ്നം. പറയാനുള്ളത് തുറന്നു പറയുന്ന ബിനോയ് നിലപാടുകളിൽ വെള്ളം ചേർക്കില്ല. ആ കാർക്കശ്യം ഇനി സിപിഐയുടെ നിലപാടുകളിലും പ്രതിഫലിക്കുമെന്നു കരുതാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കല്ലല്ല, മണ്ണല്ല, മരമല്ല കാട്...’ ബോട്ടിലിരുന്ന് കൈയിൽ കിട്ടിയ കടലാസിൽ ബിനോയ് വിശ്വം എഴുതിത്തുടങ്ങി. പോസ്റ്ററുകളിൽ കാണുന്ന വടിവൊത്ത അക്ഷരം. ഇടയ്ക്ക് എഴുത്തു നിർത്തും, ചുറ്റുമുള്ള വനത്തിലേക്ക് നോക്കും. ഒടുവിൽ കാടിന്റെയും പ്രകൃതിയുടെയും പ്രാധാന്യം കാതലായ ഒരു കവിതയായി ആ എഴുത്ത് അവസാനിച്ചു. അന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയാണ് ബിനോയ് വിശ്വം. വനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനാകണം എംഎൽഎമാർക്കായി തേക്കടി മുല്ലക്കുടിയിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ആ യാത്ര എംഎൽഎമാർക്ക് പുത്തൻ അനുഭവമായിരുന്നു. ക്യാംപ് കൈമാറിയ അറിവാകും മടക്കയാത്രയിൽ കവിതയായി മാറിയത്. വനംമന്ത്രി സ്ഥാനം ഏറ്റെടുത്ത ബിനോയ് തന്റെ ഓഫിസിന്റെ പശ്ചാത്തലത്തിൽ കാടിന്റെ ചിത്രം പതിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വ്യത്യസ്തതയാണ് ബിനോയ് എന്ന പൊതുപ്രവർത്തകന്റെ ചിഹ്നം. പറയാനുള്ളത് തുറന്നു പറയുന്ന ബിനോയ് നിലപാടുകളിൽ വെള്ളം ചേർക്കില്ല. ആ കാർക്കശ്യം ഇനി സിപിഐയുടെ നിലപാടുകളിലും പ്രതിഫലിക്കുമെന്നു കരുതാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കല്ലല്ല, മണ്ണല്ല, മരമല്ല കാട്...’ ബോട്ടിലിരുന്ന് കൈയിൽ കിട്ടിയ കടലാസിൽ ബിനോയ് വിശ്വം എഴുതിത്തുടങ്ങി. പോസ്റ്ററുകളിൽ കാണുന്ന വടിവൊത്ത അക്ഷരം. ഇടയ്ക്ക് എഴുത്തു നിർത്തും, ചുറ്റുമുള്ള വനത്തിലേക്ക് നോക്കും. ഒടുവിൽ കാടിന്റെയും പ്രകൃതിയുടെയും പ്രാധാന്യം കാതലായ ഒരു കവിതയായി ആ എഴുത്ത് അവസാനിച്ചു. അന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയാണ് ബിനോയ് വിശ്വം. വനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനാകണം എംഎൽഎമാർക്കായി തേക്കടി മുല്ലക്കുടിയിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു.

ആ യാത്ര എംഎൽഎമാർക്ക് പുത്തൻ അനുഭവമായിരുന്നു. ക്യാംപ് കൈമാറിയ അറിവാകും മടക്കയാത്രയിൽ കവിതയായി മാറിയത്. വനംമന്ത്രി സ്ഥാനം ഏറ്റെടുത്ത ബിനോയ് തന്റെ ഓഫിസിന്റെ പശ്ചാത്തലത്തിൽ കാടിന്റെ ചിത്രം പതിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വ്യത്യസ്തതയാണ് ബിനോയ് എന്ന പൊതുപ്രവർത്തകന്റെ ചിഹ്നം. പറയാനുള്ളത് തുറന്നു പറയുന്ന ബിനോയ് നിലപാടുകളിൽ വെള്ളം ചേർക്കില്ല. ആ കാർക്കശ്യം ഇനി സിപിഐയുടെ നിലപാടുകളിലും പ്രതിഫലിക്കുമെന്നു കരുതാം.

സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വത്തെ അഭിനന്ദിക്കുന്ന ഡി.രാജയും ആനി രാജയും. (ചിത്രം∙മനോരമ)
ADVERTISEMENT

സാധാരണ രാഷ്ട്രീയക്കാരെ പോലെ വെള്ളയോ ഒറ്റ നിറത്തിലോ ഉള്ളോ വസ്ത്രങ്ങളല്ല ബിനോയ് ധരിക്കാറുള്ളത്. അദ്ദേഹത്തിന്റെ കുപ്പായങ്ങൾ ഏതാള്‍ക്കൂട്ടത്തിനിടയിലും എപ്പോഴും തല ഉയർത്തി നിൽക്കും. ‘മികച്ച ജീവിതം’ അത് ആരുടെയും കുത്തകയല്ല, എല്ലാവർക്കും അത് ലഭ്യമാകണം എന്ന അദ്ദേഹത്തിന്റെ ആദർശത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാറുള്ളതെന്നാണ് അടുപ്പക്കാർ പറയുന്നത്. തനിക്ക് ചുറ്റുമുള്ളവരും അദ്ദേഹത്തെപോലെ വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും എന്ന അഭിപ്രായവും ബിനോയ് വിശ്വത്തിനുണ്ടെന്നാണ് അവർ പറയുന്നത്.

∙ കാനത്തിന്റെ പ്രിയ ശിഷ്യൻ, കാനം ഒരുക്കിവച്ച കസേര

കാനം രാജേന്ദ്രൻ എഐവൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറി ആയിരിക്കുന്ന കാലം മുതലാണ് ബിനോയ് വിശ്വവുമായുള്ള അടുപ്പം തുടങ്ങുന്നത്. അന്നു മുതൽ സ്വന്തം ഗുരു സ്ഥാനീയനായാണ് ബിനോയ് കാനത്തെ കണ്ടിട്ടുള്ളത്. ആ ബന്ധം കാനത്തിന്റെ വേർപാടിൽ പോലും അവസാനിച്ചില്ലെന്നു വേണം പറയാൻ. കാനം രാജേന്ദ്രന്റെ മരണത്തിന് തൊട്ടു പിന്നാലെ ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുെട ചുമതല നൽകാൻ പ്രേരിപ്പിച്ച ഒരു പ്രധാനഘടകവും ഒരു ‘കാനം ടച്ച്’ തന്നെയാണ്. ശാരീരിക അവശതകളെത്തുടർന്ന് തനിക്ക് അവധിയിൽ പോകേണ്ടിവന്നാൽ പകരം ചുമതല ബിനോയ് വിശ്വത്തെ തന്നെ ഏൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് നേരത്തെ തന്നെ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് അയച്ചിരുന്നു.

മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബിനോയ് വിശ്വവുമായി സൗഹൃദ സംഭാഷണത്തിൽ. (ചിത്രം∙മനോരമ)

ഈ കത്തിന്റെ കൂടി ഉറച്ച പിന്തുണയാണ് പാർട്ടിയിൽ ഉയർന്ന ചില അസ്വാരസ്യങ്ങളെയൊക്കെ അതിജീവിച്ച് പാർട്ടി സെക്രട്ടറി കസേരയിൽ ഇരിക്കാൻ ബിനോയ് വിശ്വത്തിന് കരുത്ത് പകർന്നത്. മുൻപ് പല സാഹചര്യങ്ങളിലും ബിനോയ് വിശ്വം എന്ന സഹപ്രവർത്തകന് തണലായി നിന്നിട്ടുള്ളതും കാനം എന്ന വൻമരം തന്നെയാണ്. ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പരാമർശം പരക്കെ വിമർശിക്കപ്പെട്ടപ്പോഴും ശക്തമായ പിന്തുണയുമായി കാനം ഒപ്പം നിന്നത് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിൽ ഒന്നുമാത്രം.

ADVERTISEMENT

‘‘മിക്ക സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. ബിജെപിക്കെതിരെ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തു മുന്നോട്ടു പോകുന്നുണ്ട്. കോൺഗ്രസ് ദുർ‍ബലമാകുമ്പോൾ എല്ലായിടത്തും ബദലായി ആ സ്ഥാനത്തേക്കു വരാൻ ഇടതുപക്ഷത്തിനു കഴിയണമെന്നില്ലെന്നു കാനം ചൂണ്ടിക്കാട്ടി. മറ്റു പലരും അവിടേക്കു വന്നേക്കാം. ആ യാഥാർഥ്യമാണു ബിനോയ് വിശ്വം പറഞ്ഞത്. ഈ അഭിപ്രായം കേരളത്തിനു ബാധകമല്ലെന്നും ബിനോയ് വ്യക്തമാക്കിയിട്ടുണ്ട്’ – എന്ന വ്യക്തമായ മറുപടി നൽകിയാണ് എതിർ ശബ്ദങ്ങളെ കാനം നിശബ്ദമാക്കിയത്. എന്നാൽ, അപൂർവം ചില സന്ദർഭങ്ങളില്‍ കാർക്കശ്യക്കാരനായ പാർട്ടി സെക്രട്ടറി ആയി മാറിയിരുന്ന കാനം ബിനോയ് വിശ്വത്തെ ശാസിക്കുന്ന കാഴ്ചകളും ഉണ്ടായിട്ടുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കാനം രാജേന്ദ്രൻ, ഡി.രാജ എന്നിവർ സിപിഐ പാർട്ടി കോൺഗ്രസ് വേദിയിൽ. (ഫയൽ ചിത്രം∙മനോരമ)

∙ കോൺഗ്രസ് ഇല്ലാതെ എന്തു പ്രതിപക്ഷം, സത്യപ്രതിജ്ഞയ്ക്ക് ആർഭാടം വേണോ

പൊതു പ്രവർത്തകൻ, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം രാജ്യത്തു നടക്കുന്ന പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പ്രകടിപ്പിക്കാൻ മടിയില്ലാത്ത നേതാവാണ് ബിനോയ് വിശ്വം. അത് ചിലപ്പോഴെല്ലാം ഇടത് മുന്നണിയിൽ തന്നെ അസ്വാരസ്യങ്ങൾക്ക് വഴിവച്ചിട്ടുമുണ്ട്. പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിനു മാത്രമേ ബദൽ രൂപീകരിക്കാൻ കഴിയൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണമെങ്കിൽ രാജ്യത്താകെ സ്വാധീനമുള്ള മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ ബിജെപി വിരുദ്ധ ബദലിൽ കോൺഗ്രസിനു സ്ഥാനമുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്.

ഈ നിലപാട് വ്യക്തമാക്കിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകതന്നെ ചെയ്തു. ഗവർണർ പദവി വേണ്ടന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന്റെ പ്രത്യക്ഷ മുഖമായി പലപ്പോഴും മുന്നിൽ നിന്നിട്ടുള്ളതും ബിനോയ് വിശ്വം തന്നെയാണ്. ഗവർണർ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ നോട്ടിസ് നൽകിയതും ബിനോയ് വിശ്വം തന്നെയാണ്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അധികാരം നൽകരുതെന്നതെന്നായിരുന്നു നോട്ടിസിലെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ബിനോയ് വിശ്വം (ചിത്രം∙മനോരമ)
ADVERTISEMENT

പാർലമെന്റിൽ 33% വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ മുന്നോട്ടു വരുന്നത് ബിജെപി ആയാൽപ്പോലും അവരെ സിപിഐ പിന്തുണയ്ക്കുമെന്ന് പരസ്യമായി നിലപാടെടുത്ത ആളാണ് ബിനോയ് വിശ്വം. 8 വർത്തോളം വെളിച്ചം കാണാതിരുന്ന വനിതാബിൽ രാജ്യ പുരോഗതിക്ക് എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേരളത്തില്‍ വനം മന്ത്രി ആയിരുന്നതിനാൽ തന്നെ വനത്തോടും ആദിവാസികളോടും കേന്ദ്രസർക്കാർ മുഖം തിരിക്കുന്നതിനെതിരെയും ബിനോയ് ശക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് എതിരായപ്പോഴും ബിനോയ് വിശ്വം കൈക്കൊണ്ട നിലപാട് വളരെ ശ്രദ്ധനേടിയിരുന്നു. സിൽവർലൈൻ ഉൾപ്പെടെയുള്ള സിപിഎം വികസന നയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള  വികസന നയം വേണം. ജനവിധിയാണ് ഏറ്റവും വലുത്.’ ഏറ്റവും വലിയ അധികാര പദവിയെക്കാൾ വലുത് ജനങ്ങളുടെ തീരുമാനമാണെന്ന ബോധ്യം ഇടതുമുന്നണിയെ തുടർന്നും നയിക്കും. തെലങ്കാനയിൽ കോൺഗ്രസിനൊപ്പം നിന്നാണ് സിപിഐ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മത്സരിച്ച ഏക മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു.

മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വം എംപിയും സംഭാഷണത്തിൽ. (ചിത്രം∙മനോരമ)

എന്നാൽ, തിരഞ്ഞെടുപ്പിനു എത്രയോ മാസങ്ങൾക്കു മുൻപ് തന്നെ തെലങ്കാനയിൽ സിപിഐയുടെ സമര മുഖമായി ബിനോയ് വിശ്വം മാറിയിരുന്നു. തെലങ്കാനയിലെ വാറങ്കലിൽ ഭൂരഹിതർക്കു ഭൂമിയും വീടും നൽകുമെന്ന വാഗ്ദാനം സംസ്ഥാന സർക്കാർ ലംഘിച്ചുവെന്നാരോപിച്ച് പ്രദേശവാസികൾ നടത്തിയ സമരത്തിൽ പങ്കെടുത്ത അദ്ദേഹം അറസ്റ്റ് വരിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച എൽഡിഎഫ് തെക്കൻ  മേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ആയിരുന്നത് ബിനോയ് വിശ്വമാണ്.

ഇതേ ബിനോയ് വിശ്വം തന്നെയാണ് രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥികളുടെ എണ്ണം ചുരുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. ‘കോവിഡ്, ട്രിപ്പിൾ ലോക്ഡൗൺ, മഴക്കെടുതി തുടങ്ങിയവയുടെ സാഹചര്യത്തിൽ നിയുക്ത മന്ത്രിമാർ, 2 കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്ഥർ എന്നിവർ മാത്രമായി ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കുന്നതല്ലേ ഉചിതം. ഇതിന്റെ പേരിൽ സർക്കാരിനെ ജനങ്ങൾ മാനിക്കുകയേ ഉള്ളൂ. ജനങ്ങൾ അതാണു നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതും’ എന്നായിരുന്നു സമൂഹമാധ്യമത്തിൽ അദ്ദേഹത്തിന്റെ കുറിപ്പ്. 

ബിനോയ് വിശ്വം വനം മന്ത്രി ആയിരിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം അദ്ദേഹത്തെ കാണാൻ കാസർകോട് നിന്നുള്ള പ്രമുഖനായ ഒരു ചന്ദനത്തടി വ്യാപാരി ഓഫിസിലെത്തി. ഒരു ഉന്നത എൽഡിഎഫ് നേതാവിന്റെ ശുപാർശയുമായി ആയിരുന്നു അദ്ദേഹം വന്നത്. മന്ത്രിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ അദ്ദേഹത്തെ ഓഫിസിലേക്ക് അയച്ചില്ല. ഈ വിവരം പറയാൻ റൂമിലേക്ക് ചെന്ന എന്നോട് മന്ത്രി പറഞ്ഞത് ‘വെരി ഗുഡ്’ എന്നാണ്. ശുപാർശയുമായി വന്ന വ്യാപാരിയെ കാണാൻ താൽപര്യമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയും ചെയ്തു. 

ആർ.അജയൻ, എഡിറ്റർ, നവയുഗം. (ബിനോയ് വിശ്വത്തിന്റെ മുൻ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി)

∙ മറയൂരിൽ ചന്ദന മാഫിയയെ തുരത്തി, എഴുത്തുകാരൻ

മന്ത്രി ആയിരുന്ന കാലത്ത് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ‘എന്റെ മരം’. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തിയ ഈ പദ്ധതി വൻ വിജയമായിരുന്നു. കുട്ടികള്‍ വീടുകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ നൽകിയാണ് മരങ്ങൾ നട്ടിരുന്നത്. അതിനാൽ തന്നെ ഈ പദ്ധതിയിലൂടെ നട്ട മരങ്ങിൽ ഏറിയ പങ്കും നന്നായി സംരക്ഷിക്കാനും കഴിഞ്ഞു. ബിനോയ് വിശ്വം എന്ന തന്ത്ര ശാലിയായ നേതാവിന്റെ ആശയമായിരുന്നു അവിടെ വിജയിച്ചത്. മന്ത്രി ആയിരുന്ന കാലത്തും അല്ലാത്തപ്പോഴും അഴിമതി കഥകളിൽ നിന്ന് അകന്നു നിന്ന വ്യക്തിയാണ് ബിനോയ്.

ബിനോയ് വിശ്വം വനം മന്ത്രി ആയിരുന്ന കാലത്ത് എൻഡോസൾഫാൻ നിരോധിക്കാനുള്ള ഒപ്പു ശേഖരണത്തിൽ പങ്കാളിയാവുന്നു. (ഫയൽ ചിത്രം∙മനോരമ)

അദ്ദേഹത്തെ മനപ്പൂർവം പെടുത്താൻ മറ്റുള്ളവർ ശ്രമിച്ചപ്പോഴെല്ലാം, ജനങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി തന്റെ കൈകൾ ശൂന്യമാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞിട്ടും തെളിയിച്ചിട്ടുമുണ്ട്. മന്ത്രി ആയിരുന്ന കാലത്ത് മറയൂർ ഉൾപ്പെടെയുള്ള മേഖലകളിലെ ഉദ്യോഗസ്ഥ–രാഷ്ട്രീയ അഴിമതി തുടച്ചു നീക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. അഴിമതിക്കാർക്ക് മന്ത്രി ഓഫിസിനുള്ളിലേക്ക് പ്രവേശനവും നിഷേധിച്ചിരുന്നു. അതിന്റെ പേരിൽ ഇടതുപക്ഷത്തിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ശത്രുപക്ഷത്തേക്ക് നീക്കി നിർത്തേണ്ടിയും വന്നിട്ടുണ്ട്. മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹം ഉറങ്ങിയിരുന്നുമില്ല, മറ്റുള്ളവരെ ഉറങ്ങാന്‍ അനുദിച്ചിരുന്നുമില്ല.

തിരുവനന്തപുരവും കോഴിക്കോടും കോട്ടയവും എറണാകുളവുമെല്ലാം ബിനോയ് വിശ്വത്തിന്റെ സ്വന്തം തട്ടകങ്ങള്‍ തന്നെയാണ്. വൈക്കത്തു ജനിച്ചു വളർന്ന  ബിനോയ് വിശ്വം ചെറുപ്രായത്തിൽത്തന്നെ പഠനത്തിനും സംഘടനാ പ്രവർത്തനത്തിനുമായി വൈക്കം വിട്ടെങ്കിലും ഒരിക്കലും വൈക്കത്തു നിന്ന് അകന്ന് നിന്നിട്ടില്ല. പെറ്റമ്മ കഴിഞ്ഞെ പോറ്റമ്മയുള്ളു എന്ന പോലെ, മറ്റെവിടെ ആയിരുന്നാലും വൈക്കത്തേക്ക് എത്തുന്നതിൽ അദ്ദേഹം ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല. ഓരോ വരവിലും വൈക്കത്തെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കാനും പ്രിയപ്പെട്ടവരെ നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.

ഹോചിമിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസംഗങ്ങളും, പൊരുതുന്ന അമ്മമാർ (സൗത്ത് ആഫ്രിക്കൻ കവിതകളുടെ സ്വതന്ത്രാവിഷ്കാരം), കമ്യൂണിസ്റ്റ് ഐക്യം– പി.ഗോവിന്ദപിള്ളയുമായുള്ള സംവാദം, ഫാഷിസം പ്രതിക്കൂട്ടിൽ (ജോർജി ദിമിത്രോവിന്റെ കോടതി വിചാരണ), മുഖംമൂടി അണിഞ്ഞ ദേശീയ വിദ്യാഭ്യാസനയം, ഗാന്ധിയും മോദിയും - ഇരുളും വെളിച്ചവും, ചൈന എങ്ങോട്ട്?, സന്ദേഹികളുടെ തളിർ മരം (കവിത), സ്മരണകളിരമ്പും (ലേഖന സമാഹാരം), ഭഗത് സിങ് (വിവർത്തനം), പറഞ്ഞതിൽ പാതി (ലേഖന സമാഹാരം), ഇനിയും പറയാനുണ്ട് (ലേഖന സമാഹാരം), സി.കെ.ചന്ദ്രപ്പൻ തുടങ്ങിയവയെല്ലാം ബിനോയ് എന്ന സാഹിത്യകാരന്റെ കരസ്പർശമേറ്റ സൃഷ്ടികളാണ്.

ബിനോയ് വിശ്വം എന്ന വ്യക്തിക്ക് മാത്രമല്ല, രാഷ്ട്രീയക്കാരനും ജൻമം നൽകിയത് വൈക്കത്തിന്റെ മണ്ണുതന്നെയാണ്. വൈക്കം ഗവ. ഹൈസ്കൂളിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ആയി ആണ് ബിനോയ് എന്ന രാഷ്ട്രീയ നേതാവ് പിറവിയെടുത്തത്. അതുകൊണ്ട് തന്നെ എല്ലാക്കാലത്തും നാട്ടിലെ ചെറുതും വലുതുമായ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. രാജ്യസഭാ എംപിമാരുടെ പദ്ധതിയായ ആദർശ് ഗ്രാമത്തിനായി ബിനോയ് വിശ്വം തിരഞ്ഞെടുത്തത് വൈക്കത്തിനു സമീപത്തെ തലയാഴം പഞ്ചായത്തിനെയാണ്.

അദ്ദേഹം ഉറങ്ങാതിരുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിരുന്നെങ്കിൽ മറ്റുള്ളവരെ ഉറങ്ങാൻ അനുവദിക്കാതിരുന്നത് അവരവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നാണ്. പരന്ന വായന, മികച്ച എഴുത്ത് ഇവ രണ്ടും ബിനോയ് വിശ്വത്തിന്റെ അടയാളങ്ങളാണ്. ദിനപത്രങ്ങൾ മുതൽ ആഴത്തിൽ വായിക്കുന്ന ബിനോയ് വിശ്വം വനം മന്ത്രി ആയിരിക്കുന്ന കാലത്തുള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോക യുവജന ഫെഡറേഷൻ ഭാരവാഹിയായി 4 വർഷം പ്രവർത്തിച്ചിട്ടുള്ള ബിനോയ് ഇക്കാലയളവിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ 75ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ യുഎസ്, ഗൾഫ് രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്.

ബിനോയ് വിശ്വം. (ചിത്രം∙മനോരമ)

∙ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തുടക്കം, വായനയിലൂടെ വളർച്ച 

വൈക്കം മുൻ എംഎൽഎ സി.കെ.വിശ്വനാഥന്റെയും സിപിഐയുടെ ആദ്യകാലപ്രവർത്തകയായ സി.കെ.ഓമനയുടെയും മകനായി 1955 നവംബർ 25ന് വൈക്കത്തെ പുളിഞ്ചുവടിലാണ് ബിനോയ് വിശ്വത്തിന്റെ ജനനം. എസ്എൻഡിപി യോഗം മുൻ സംഘടനാ സെക്രട്ടറിയും ‘സ്വതന്ത്ര സമുദായം’ എന്ന വിവാദ ഗ്രന്ഥത്തിന്റെ രചയിതാവുമായ മാധവന്റെ മകളാണ് സി.കെ.ഓമന. ശക്തമായ ഇടതുപക്ഷ വേരുകളുള്ള കുടുംബത്തില്‍ ജനിച്ച ബിനോയ് അതേ പാതയിൽതന്നെ വളർന്നു. വൈക്കം ഗവ.ബോയ്സ് ഹൈസ്കൂളിലെ എഐഎസ്എഫിലൂടെയാണു പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് കോളജ് കാലത്തും സജീവ പാർട്ടി പ്രവർത്തകനായി തുടർച്ച.

18–ാം വയസ്സിൽ സിപിഐ അംഗമായ ബിനോയ് 1992-98 വരെ പാർട്ടിയുടെ നാഷനൽ കൗൺസിൽ അംഗമായിരുന്നു. ജനയുഗം, ട്രേഡ് യൂണിയൻ മാസിക, ‘വേൾഡ് യുഗം’, ‘ന്യൂ ഏജ് വാരിക’ എന്നിവയുടെ പത്രാധിപ സമിതിയിൽ ബിനോയിയുടെ തൂലിക ചലിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ, കെടിഡിസി എംപ്ലോയീസ് ഫെഡറേഷൻ തുടങ്ങി ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ഓൾ കേരള മിൽമ ഓഫിസേഴ്സ് ഫെഡറേഷൻ, ബ്രഹ്മോസ് എംപ്ലോയീസ് യൂണിയൻ, എൻജിനീയേഴ്സ് ഫെഡറേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി, ഓൾ ഇന്ത്യ എൽഐസി എംപ്ളോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെയും അമരക്കാരനായി. 

ഭാര്യ ഷൈല സി.ജോർജ്, മക്കളായ രശ്മി, സൂര്യ എന്നിവർക്കൊപ്പം ബിനോയ് വിശ്വം. (ഫയൽ ചിത്രം∙മനോരമ)

രാഷ്ട്രമീമാംസയിലും നിയമത്തിലും ബിരുദം സ്വന്തമാക്കിയിട്ടുള്ള ബിനോയ് വിശ്വം ജനപ്രതിനിധി ആയ ശേഷം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗം, അഷ്വറൻസ് കമ്മിറ്റി ചെയർമാൻ, നിയമസഭ പാനൽ ഓഫ് ചെയർമാൻ അംഗം, ഭരണഘടനാനുസൃതമായി രൂപീകൃതമായ നിയോജകമണ്ഡലം ഡീ- ലിമിറ്റേഷൻ കമ്മിഷനിൽ കേരള നിയമസഭയെ പ്രതിനിധീകരിച്ച അഞ്ച് അംഗങ്ങളിൽ ഒരാൾ തുടങ്ങി ഒട്ടേറെ പദവികളിലിരുന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളായ സി.എസ്. ജോർജിന്റെയും കൂത്താട്ടുകുളം മേരിയുടേയും മകളും ഗ്രാമീൺ ബാങ്ക് റിട്ട.സീനിയർ മാനേജരുമായ ഷൈല സി.ജോർജാണ് ഭാര്യ. രശ്മി (മാധ്യമപ്രവർത്തക), സൂര്യ (അഭിഭാഷക) എന്നിവരാണ് മക്കൾ.

English Summary:

Life story of Binoy Viswam, CPI State secretary of Kerala