ഡിസാസ്റ്റർ ടൂറിസം, ബ്ലാക്ക് സ്പോട്ട് ടൂറിസം, മോർബിഡ് ടൂറിസം, ഫീനിക്സ് ടൂറിസം എന്നിങ്ങനെ പേരുകളിലാണ് ഡാർക്ക് ടൂറിസം അറിയപ്പെടുന്നത്. മരണം, ദുരന്തം, ദുരൂഹത എന്നിവയോട് മനുഷ്യനുള്ള അഭിനിവേശം യാത്രകളായി മാറിയപ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയായിമാറി ഇതു മാറി. കൂട്ടക്കൊല നടന്ന നാത്‌സി ക്യാംപ് മുതൽ കേരളത്തിൽ നരബലി നടന്ന ഇലന്തൂരിലെ വീടുവരെവരെ അതിലുൾപ്പെടുന്നു. ജിജ്ഞാസ, ചരിത്ര പഠനം, വ്യക്തിപരമോ കുടുംബപരമോ ആയ ബന്ധം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വലിയൊരു തുകയാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. വിവാദപരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ ഡാർക്ക് ടൂറിസത്തിന്റെ പ്രചാരം വർധിച്ചിട്ടുണ്ട്. ട്രാവൽ ഡെയ്‌ലി ന്യൂസ് ഇന്റർനാഷനൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 82% ആളുകളും അവരുടെ ജീവിതകാലത്ത് ഒരു ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനെങ്കിലും സന്ദർശിച്ചിട്ടുണ്ട്. അതിൽ പുതുതലമുറയിൽപ്പെട്ട (Gen Z) 91% പേരും ഇത്തരം ഇടങ്ങളിൽ പോകുവാൻ ഇഷ്ടപ്പെടുന്നു.

ഡിസാസ്റ്റർ ടൂറിസം, ബ്ലാക്ക് സ്പോട്ട് ടൂറിസം, മോർബിഡ് ടൂറിസം, ഫീനിക്സ് ടൂറിസം എന്നിങ്ങനെ പേരുകളിലാണ് ഡാർക്ക് ടൂറിസം അറിയപ്പെടുന്നത്. മരണം, ദുരന്തം, ദുരൂഹത എന്നിവയോട് മനുഷ്യനുള്ള അഭിനിവേശം യാത്രകളായി മാറിയപ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയായിമാറി ഇതു മാറി. കൂട്ടക്കൊല നടന്ന നാത്‌സി ക്യാംപ് മുതൽ കേരളത്തിൽ നരബലി നടന്ന ഇലന്തൂരിലെ വീടുവരെവരെ അതിലുൾപ്പെടുന്നു. ജിജ്ഞാസ, ചരിത്ര പഠനം, വ്യക്തിപരമോ കുടുംബപരമോ ആയ ബന്ധം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വലിയൊരു തുകയാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. വിവാദപരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ ഡാർക്ക് ടൂറിസത്തിന്റെ പ്രചാരം വർധിച്ചിട്ടുണ്ട്. ട്രാവൽ ഡെയ്‌ലി ന്യൂസ് ഇന്റർനാഷനൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 82% ആളുകളും അവരുടെ ജീവിതകാലത്ത് ഒരു ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനെങ്കിലും സന്ദർശിച്ചിട്ടുണ്ട്. അതിൽ പുതുതലമുറയിൽപ്പെട്ട (Gen Z) 91% പേരും ഇത്തരം ഇടങ്ങളിൽ പോകുവാൻ ഇഷ്ടപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസാസ്റ്റർ ടൂറിസം, ബ്ലാക്ക് സ്പോട്ട് ടൂറിസം, മോർബിഡ് ടൂറിസം, ഫീനിക്സ് ടൂറിസം എന്നിങ്ങനെ പേരുകളിലാണ് ഡാർക്ക് ടൂറിസം അറിയപ്പെടുന്നത്. മരണം, ദുരന്തം, ദുരൂഹത എന്നിവയോട് മനുഷ്യനുള്ള അഭിനിവേശം യാത്രകളായി മാറിയപ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയായിമാറി ഇതു മാറി. കൂട്ടക്കൊല നടന്ന നാത്‌സി ക്യാംപ് മുതൽ കേരളത്തിൽ നരബലി നടന്ന ഇലന്തൂരിലെ വീടുവരെവരെ അതിലുൾപ്പെടുന്നു. ജിജ്ഞാസ, ചരിത്ര പഠനം, വ്യക്തിപരമോ കുടുംബപരമോ ആയ ബന്ധം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വലിയൊരു തുകയാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. വിവാദപരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ ഡാർക്ക് ടൂറിസത്തിന്റെ പ്രചാരം വർധിച്ചിട്ടുണ്ട്. ട്രാവൽ ഡെയ്‌ലി ന്യൂസ് ഇന്റർനാഷനൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 82% ആളുകളും അവരുടെ ജീവിതകാലത്ത് ഒരു ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനെങ്കിലും സന്ദർശിച്ചിട്ടുണ്ട്. അതിൽ പുതുതലമുറയിൽപ്പെട്ട (Gen Z) 91% പേരും ഇത്തരം ഇടങ്ങളിൽ പോകുവാൻ ഇഷ്ടപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസാസ്റ്റർ ടൂറിസം, ബ്ലാക്ക് സ്പോട്ട് ടൂറിസം, മോർബിഡ് ടൂറിസം, ഫീനിക്സ് ടൂറിസം എന്നിങ്ങനെ പേരുകളിലാണ് ഡാർക്ക് ടൂറിസം അറിയപ്പെടുന്നത്. മരണം, ദുരന്തം, ദുരൂഹത എന്നിവയോട് മനുഷ്യനുള്ള അഭിനിവേശം യാത്രകളായി മാറിയപ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയായിമാറി ഡാർക്ക് ടൂറിസം. കൂട്ടക്കൊല നടന്ന നാത്‌സി ക്യാംപ് മുതൽ കേരളത്തിൽ നരബലി നടന്ന ഇലന്തൂരിലെ വീടുവരെ അതിലുൾപ്പെടുന്നു.

ജിജ്ഞാസ, ചരിത്ര പഠനം, വ്യക്തിപരമോ കുടുംബപരമോ ആയ ബന്ധം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വലിയൊരു തുകയാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. വിവാദപരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ ഡാർക്ക് ടൂറിസത്തിന്റെ പ്രചാരം വർധിച്ചിട്ടുണ്ട്. ട്രാവൽ ഡെയ്‌ലി ന്യൂസ് ഇന്റർനാഷനൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 82% ആളുകളും അവരുടെ ജീവിതകാലത്ത് ഒരു ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനെങ്കിലും സന്ദർശിച്ചിട്ടുണ്ട്. അതിൽ പുതുതലമുറയിൽപ്പെട്ട (Gen Z) 91% പേരും ഇത്തരം ഇടങ്ങളിൽ പോകുവാൻ ഇഷ്ടപ്പെടുന്നു.

ADVERTISEMENT

∙ എന്താണ് ഡാർക്ക് ടൂറിസം?

മരണം, ദുരന്തങ്ങൾ, ദുരൂഹതകൾ എന്നിവ നടന്ന സ്ഥലങ്ങള്‍ ജനശ്രദ്ധയാകർഷിക്കുകയും ആ ഇടങ്ങളിലേക്ക് ദൂരെ നിന്നുപോലും സഞ്ചാരികള്‍ എത്തുകയും ചെയ്യുന്നതാണ് ഡാർക്ക് ടൂറിസം. കുറ്റകൃത്യങ്ങൾ നടന്നതോ കുപ്രസിദ്ധ വ്യക്തികളുമായി ബന്ധപ്പെട്ടതോ ആയ സ്ഥലങ്ങൾ ഉണർത്തുന്ന കൗതുകമാണ് ഈ ആകര്‍ഷണത്തിന് പ്രധാന കാരണം. ദുരന്ത സ്ഥലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നത് അധാർമികമാണെന്ന് ചിലർ വാദിക്കുന്നുണ്ടങ്കിലും ഭൂതകാലത്തെ ഓർമിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്നതിനാല്‍ ഡാർക്ക് ടൂറിസത്തെ നിയന്ത്രിക്കുവാനുമാകില്ല.

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട് കാണാനായി തടിച്ചുകൂടിയ ആളുകൾ. (ഫയൽ ചിത്രം: മനോരമ)

ഡാർക്ക് ടൂറിസത്തിന് അനുകൂലവും പ്രതികൂലവുമായ സ്വാധീനം ചെലുത്താനാകും എന്നത് തർക്കമില്ലാത്ത വിഷയമാണ്. സന്ദർശകരെ ആകർഷിക്കുന്നതിലൂടെ പ്രാദേശിക ടൂറിസം വ്യവസായത്തിൽ തൊഴിലവസരങ്ങളും സാമ്പത്തിക നേട്ടങ്ങളും സൃഷ്ടിക്കാൻ കഴിയും എന്ന നേട്ടം ഒരുവശത്ത്. വിനോദസഞ്ചാരികളുടെ ഒഴുക്ക് ആ ദുരന്തത്തിന്റെ ഫലങ്ങൾ അനുഭവിച്ച പ്രാദേശിക സമൂഹങ്ങളെ ബുദ്ധിമുട്ടിക്കുകയും അവരുടെ സങ്കടം ചൂഷണം ചെയ്യുകയും ചെയ്യും എന്ന സത്യം മറുവശത്ത്. എന്നാൽ ഇത്തരം സൈറ്റുകളുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം സംരക്ഷിക്കുന്നതിലൂടെ, സാമ്പത്തിക നേട്ടങ്ങൾ സുസ്ഥിരമാക്കാൻ സാധിക്കുമെന്നത് നിർണായകമാണ്. അതുകൊണ്ടുതന്നെ ഡാർക്ക് ടൂറിസത്തിന് പ്രചാരം കൂടുകയേയുള്ളൂ.

ഹിറ്റ്‌ലറുടെ നാത്‌സി ക്യാംപുകളിലൊന്നിനു മുന്നിലെ കമാനം. (Photo by: Shutterstock/ Ajdin Kamber)

മനുഷ്യചരിത്രത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ള ആളുകൾക്ക് ഇത്തരം ടൂറിസം സൈറ്റുകൾ മറക്കാനാവാത്ത അനുഭവമാകും നൽകുക. മരണവും ദുരന്തവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെ സഞ്ചാരികൾക്ക് യുദ്ധം, സംഘർഷം, പ്രകൃതിദുരന്തങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാനും മനുഷ്യന്റെ പ്രതിരോധശേഷിയെക്കുറിച്ചും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രാധാന്യത്തെക്കുറിച്ചും പഠിക്കാനുമാകും. ആവേശമുണർത്തുന്ന അനുഭവം തേടുന്നവര്‍ക്ക് പ്രേതഭവനങ്ങള്‍ പോലെയുള്ള ടൂറിസം സൈറ്റുകൾ ഡാർക്ക് ടൂറിസത്തിന്റെ ഭാഗമായിട്ടുണ്ട്.

ADVERTISEMENT

∙ ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ

1986 ൽ, ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമുണ്ടായ യുക്രെയ്നിലെ ചെർണോബിൽ, രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും വലിയ നാത്‌സി കോൺസൻട്രേഷൻ ക്യാംപായ പോളണ്ടിലെ ഓഷ്‌വിറ്റ്സും ബിർകെനൗവും, 1945 ൽ ആ അണുബോംബ് ആക്രമണം നടന്ന ജപ്പാനിലെ ഹിരോഷിമ, 2001-ൽ വേൾഡ് ട്രേഡ് സെന്ററിൽ ഭീകരാക്രമണം നടന്ന ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം, 1994-ലെ റുവാണ്ടൻ വംശഹത്യ നടന്ന സ്ഥലത്തെ മുറാമ്പി വംശഹത്യ സ്മാരകം എന്നിവയാണ് ലോകപ്രശസ്തമായ ചില ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ. 

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ എത്തുന്നത് ഭൂതകാലസ്മരണകൾ തേടിയാണ്. ഓർമപ്പെടുത്തലുകളും ആകാംക്ഷയുമാണ് ഇന്ത്യയിലെ സ്ഥലങ്ങളുടെ പ്രധാന ആകർഷണം. സന്ദർശകരെ ആകർഷിക്കുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങൾ...

പഞ്ചാബിലെ അമൃത്‌സറിലുള്ള ജാലിയൻ വാലാബാഗ്. (Photo by: Shutterstock/ Kandarp)

1) പഞ്ചാബിലെ അമൃത്‌സറിലുള്ള ജാലിയൻ വാലാബാഗ്

ADVERTISEMENT

കുപ്രസിദ്ധമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല (1919) നടന്ന സ്ഥലം ഇന്ന് ബ്രിട്ടിഷ് കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി വർത്തിക്കുന്നു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ആ സ്ഥലത്തെ ചുവരുകളിൽ ഇപ്പോഴും വെടിയുണ്ടകളുടെ അടയാളങ്ങൾ കാണാം. രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവിടെ സൗകര്യമുണ്ട്. 7 ഏക്കർ വിസ്തൃതിയിയുള്ള സ്മാരകത്തിന്റെ 2019-2021 കാലഘട്ടത്തിലെ നവീകരണം ചർച്ചകൾക്ക് കാരണമായിരുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി. (Photo by: Shutterstock/ Melnikov Dmitriy)

2) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി

ബ്രിട്ടിഷ് കൊളോണിയൽ കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളെ താമസിപ്പിച്ചിരുന്ന, കാലാപാനി എന്ന് അറിയപ്പെടുന്ന സെല്ലുലാർ ജയിൽ, അവർ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കുവാനും അവസരമൊരുക്കുന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ കിടന്നിരുന്ന സെല്ലുകൾ ഇപ്പോഴുമവിടെയുണ്ട്. 1896 നും 1906 നും ഇടയിൽ നിർമിച്ച ഈ ജയിൽ, തടവുകാരെ പുറംലോകത്തുനിന്ന് ഒറ്റപ്പെടുത്തുന്ന ഒരു സ്വയം നിയന്ത്രിത പീനൽ കോളനിയായിട്ടാണ് രൂപകൽപന ചെയ്യപ്പെട്ടിരുന്നത്. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, ജയിൽ ഡീകമ്മിഷൻ ചെയ്യുകയും 1979-ൽ ദേശീയ സ്മാരകമാക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ചമ്പൽ മലയിടുക്കുകൾ. (Photo by: Shutterstock/ Arunkj9)

3) മധ്യപ്രദേശിലെ ചമ്പൽ മലയിടുക്കുകൾ

കുപ്രസിദ്ധ കൊള്ളക്കാരുടെ ഒളിത്താവളമെന്ന നിലയിൽ ഖ്യാതികേട്ട മധ്യപ്രദേശിലെ ചമ്പൽ മലയിടുക്കുകൾ ഇന്ത്യയിലെ മറ്റൊരു പ്രധാന ഡെസ്റ്റിനേഷനാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 5,400 ചതുരശ്ര കിലോമീറ്റർ സംരക്ഷിത പ്രദേശമാണിത്. സന്ദർശകർക്ക് ചമ്പൽ നദിയിലൂടെ ബോട്ട് സഫാരി നടത്തി ആ ഭൂപ്രകൃതി മനസ്സിലാക്കാനാവും. റാപ്പലിങ്, ട്രെക്കിങ്, റിവർ റാഫ്റ്റിങ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും സമീപ ഗ്രാമങ്ങളിലെ സാംസ്കാരിക കാഴ്ചകളും ഇവിടെയുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാൽ വാതക ദുരന്ത സ്മാരകം. (Photo by: Shutterstock/ Paulose NK)

4) മധ്യപ്രദേശിലെ ഭോപ്പാൽ വാതക ദുരന്ത സ്മാരകം

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ വാതക ദുരന്തത്തെ ഓർമിപ്പിക്കുന്ന, മധ്യപ്രദേശിലെ ഭോപ്പാൽ വാതക ദുരന്ത സ്മാരകം, 1984 ൽ കീടനാശിനി പ്ലാന്റിൽ നിന്നുള്ള വാതക ചോർച്ചയെ തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകളുടെ ഓർമയ്ക്കായിട്ടാണ് പ്രവർത്തിക്കുന്നത്. മരിച്ച കുട്ടികളുടെ വസ്ത്രങ്ങൾ ചിത്രങ്ങളും സ്മരണികകളും ദുരന്തത്തെ അതിജീവിച്ച 50 ഓളം പേരുടെ ഓഡിയോ റിക്കോർഡിങ്ങുകളും സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവുണ്ട്. ജേണലിസ്റ്റും മ്യൂസിയോളജിസ്റ്റുമായ രാമ ലക്ഷ്മിയാണ് മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

രാജസ്ഥാനിലെ ഭാൻഗഡ് കോട്ട. (Photo by: Shutterstock/ ARUN MANG)

5) രാജസ്ഥാനിലെ ഭാൻഗഡ് കോട്ട

ഇന്ത്യയിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലമായിട്ടാണ് രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഭാൻഗഡ് കോട്ടയെ വിശേഷിപ്പിക്കാറുള്ളത്. കോട്ടയുടെ വിചിത്രമായ അന്തരീക്ഷവും അമാനുഷിക കഥകളും സന്ദർശകരെ ആകർഷിക്കുന്നു. 1573 ൽ രാജാ ഭഗവന്ത് ദാസ് തന്റെ മകൻ മധോ സിങ്ങിന് വേണ്ടി പണികഴിപ്പിച്ച ഈ കോട്ടയ്ക്ക് അതിമനോഹരമായ കൊത്തുപണികളുള്ള മണൽക്കല്ല് ചുവരുകൾ, ഉയർന്ന കവാടങ്ങൾ, രാജകീയ അറകളുടെ അവശിഷ്ടങ്ങൾ എന്നിവയാൽ ആകർഷകമായ വാസ്തുവിദ്യയാണുള്ളത്.

2022ൽ ഫ്യൂച്ചർ മാർക്കറ്റ് ഇൻസൈറ്റ്സ് നടത്തിയ ഒരു പഠനത്തിൽ രാജ്യാന്തര ഡാർക്ക് ടൂറിസം വിപണിയുടെ മൂല്യം 115 കോടി ഡോളറാണെന്നാണു കണക്കാക്കിയത്. ഏകദേശം 9600 കോടി രൂപ! ടൂറിസം വ്യവസായത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നാണ് ഡാർക്ക് ടൂറിസമെന്ന് പരാമർശിച്ചത് ലോക ടൂറിസം ഓർഗനൈസേഷന്റെ പഠനത്തിലാണ്.

ബാലുനാഥ് എന്ന സന്യാസിയുടെ ശാപത്താൽ പട്ടണം നശിക്കുകയും ആരും ഇനി അവിടെ താമസിക്കരുതെന്ന് അയാൾ വിലക്കുകയും ചെയ്തു എന്നാണ് പ്രചാരത്തിലുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധം. ഇരുട്ടിയതിനുശേഷം ദുഷ്ടാത്മാക്കൾ കോട്ടയിൽ കറങ്ങിത്തിരിയുന്നതായും താമസിക്കാൻ ധൈര്യപ്പെടുന്നവരെ ഇരയാക്കുന്നതായും പ്രദേശവാസികൾ വിശ്വസിക്കുന്നതിനാൽ സൂര്യാസ്തമയത്തിനുശേഷം പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു.

രാജസ്ഥാനിലെ കുൽധാര ഗ്രാമം. (Photo by: Shutterstock/ Jayakumar)

6) രാജസ്ഥാനിലെ കുൽധാര ഗ്രാമം

പതിമൂന്നാം നൂറ്റാണ്ടിൽ പാലിവാൾ ബ്രാഹ്മണർ സ്ഥാപിച്ച കുൽധാര ഗ്രാമം ഫലഭൂയിഷ്ഠമായ ഭൂമിയും സമർത്ഥമായ ജലപരിപാലന സാങ്കേതികവിദ്യകളും കൊണ്ട് അനുഗ്രഹീതമായിരുന്നു. എന്നാൽ 19 ാം നൂറ്റാണ്ടിൽ ഒരു ബ്രാഹ്മണ പുരോഹിതന്റെ ശാപത്തെത്തുടർന്ന് ഗ്രാമവാസികൾ മുഴുവൻ ഒറ്റരാത്രി കൊണ്ട് ഗ്രാമം ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്നു. വിജനമായ ഗ്രാമം ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട വീടുകൾ, ക്ഷേത്രങ്ങൾ, തെരുവുകൾ എന്നിവയടങ്ങുന്ന ഒരു വിചിത്രമായ മ്യൂസിയമായി നിലകൊള്ളുകയാണ്. അവശിഷ്ടങ്ങൾക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ് മാത്രമാണ് നിശബ്ദത തകർക്കുന്നത്. മരുഭൂമി പ്രദേശമായതിനാൽ സസ്യജാലങ്ങളുടെ അഭാവം വിജനമായ അന്തരീക്ഷത്തിന്റെ ഭീകരത വർധിപ്പിക്കുന്നു.

സൂറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡുമാസ് ബീച്ച്. (Photo by: Shutterstock/ Nature's Charm)

7) സൂറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡുമാസ് ബീച്ച്

ഗുജറാത്തിലെ സൂറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡുമാസ് ബീച്ചിന് പ്രേതബാധയുണ്ടെന്ന ഖ്യാതിയുണ്ട്. പുരാതന ശ്മശാനങ്ങളുള്ള ബീച്ചിൽ, അവിടെ സംസ്‌കരിച്ച ആളുകളുടെ പ്രേതങ്ങൾ അലയുന്നതായി പറയപ്പെടുന്നു. മിക്ക ബീച്ചുകളിലെയും സാധാരണ സ്വർണ മണലിൽ നിന്ന് വ്യത്യസ്തമായി, ഡുമാസ് ബീച്ചിന് ആകർഷകമായ കറുത്ത നിറമാണ്. വിശദീകരിക്കാനാകാത്ത തണുപ്പ്, അസ്വാസ്ഥ്യമുള്ളവാക്കുന്ന ശബ്ദങ്ങൾ, നിഴൽ രൂപങ്ങൾ എന്നിവ അനുഭവപ്പെട്ടതായി ചില സന്ദർശകർ അവകാശവാദങ്ങൾ ഉന്നയിച്ചുവെങ്കിലും അവ തെളിയിക്കപ്പെടാതെ തുടരുകയാണ്.

∙ അവിശ്വനീയമായ വിപണിമൂല്യം

ആളുകൾ തങ്ങളെ സന്തോഷിപ്പിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ചരിത്രപരമായ പ്രാധാന്യവും ഭയാനകമായ ഭൂതകാലവുമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും കാണാനും അവരിൽ ശക്തമായ പ്രവണതയുണ്ട്. ഹിറ്റ്‌ലർ, മുസോളിനി, ഈദി അമിൻ, ബിൻ ലാദൻ, ഗദർ തുടങ്ങിയവരുമായി ബന്ധപ്പെട്ട വീടുകളും സ്ഥലങ്ങളും എപ്പോഴും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. ലോകമെമ്പാടുമുള്ള ദുരന്തങ്ങളെയും സാഹസികതകളെയും കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന ആളുകൾ ഈ കഥകൾ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നതിനുപകരം നേരിട്ട് അവയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു.

മുംബൈയിലെ ധാരാവി അല്ലെങ്കിൽ നെയ്‌റോബിയിലെ കിബേര പോലുള്ള ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളെ മുൻനിർത്തി നടത്തുന്ന സ്‌ലം ടൂറിസവും തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച അഗ്നിപർവ്വത പ്രദേശങ്ങൾ പോലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള ഡിസാസ്റ്റർ ടൂറിസവും ലണ്ടനിലെ ‘ജാക്ക് ദ് റിപ്പർ’ കൊലപാതകത്തിന് സാക്ഷിയായ വൈറ്റ് ചാപ്പൽ തെരുവ് പോലെ കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളെ കാട്ടുന്ന ക്രൈം ടൂറിസവുമെല്ലാം ഡാർക്ക് ടൂറിസത്തിന്റെ ഭാഗമാണ്.

2022-ൽ ഫ്യൂച്ചർ മാർക്കറ്റ് ഇൻസൈറ്റ്സ് നടത്തിയ ഒരു പഠനത്തിൽ ആഗോള ഡാർക്ക് ടൂറിസം വിപണിയുടെ മൂല്യം 2022-ൽ 11.5 ബില്യൻ ഡോളറാണെന്ന് കണക്കാക്കി. ലോക ടൂറിസം ഓർഗനൈസേഷന്റെ സമീപകാല പഠനത്തിൽ ടൂറിസം വ്യവസായത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നാണ് ഡാർക്ക് ടൂറിസമെന്ന് പരാമർശിച്ചിട്ടുണ്ട്. എങ്കിലും ഡാർക്ക് ടൂറിസം നിരവധി വെല്ലുവിളികൾ നേരിടുന്നു. ഡാർക്ക് ടൂറിസത്തിന്റെ വിദ്യാഭ്യാസപരവും വിനോദപരവുമായ വശങ്ങൾ സന്തുലിതമാക്കുന്നത് ബുദ്ധിമുട്ടാണ് എന്നതാണ് പ്രധാന വെല്ലുവിളി. സന്ദർശകർക്ക്, പ്രത്യേകിച്ച് ദുരന്തത്താൽ വ്യക്തിപരമായി ബാധിച്ചവർക്ക് ഡാർക്ക് ടൂറിസം വൈകാരികമായി വിഷമമുണ്ടാക്കും എന്നതാണ് മറ്റൊരു വെല്ലുവിളി.

ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീടിന്റെ ഉൾവശം. (ഫയൽ ചിത്രം: മനോരമ)

പ്രക്ഷുബ്ധമായ ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നതിനും പ്രതിഫലിപ്പിക്കുന്നതിനും ഒരു അവസരമാണ് ഡാർക്ക് ടൂറിസം. എന്നാൽ സന്ദർശകർ എന്ന നിലയിൽ, ഈ ലക്ഷ്യസ്ഥാനങ്ങളെ ബഹുമാനത്തോടെയും സംവേദനക്ഷമതയോടെയും മനുഷ്യാനുഭവത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനുള്ള ആഗ്രഹത്തോടെയും സമീപിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. യുദ്ധത്തിന്റെ ഭീകരത, അനന്തരഫലങ്ങൾ, പ്രകൃതിയുടെ വിനാശകരമായ ശക്തി എന്നിവയുടെ ഓർമ്മപ്പെടുത്തലുകളായി അവ ജനമനസ്സുകളിൽ വർത്തിക്കണം. സ്മൃതികളെ കാത്തു സൂക്ഷിക്കുന്നത് ചരിത്രത്തെ ആഴത്തിലറിയാനുള്ള മാർഗമായി നിലനിർത്തേണ്ടത് അവയോടുള്ള മനോഭാവത്തിലൂടെയാണ്. സന്ദർശനങ്ങള്‍ വിനോദമാണോ തിരിച്ചറിവാണോ നൽകുക എന്നത് എപ്പോഴും ഒരു ചർച്ചാവിഷയമായി തുടരും.

English Summary:

What is dark tourism, and which are the top dark tourism destinations in India?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT