നെഞ്ചിടിപ്പായിരുന്നു അമ്മ; മകളുടെ കൈവിട്ടു, പത്മ വാരസ്യാർ യാത്രയായി..; മരണം പകച്ചുനിന്ന ആ 16 മിനിറ്റ്
മാമ്പഴ ജ്യൂസിനു പതിവില്ലാത്ത വിധം സ്നേഹത്തിന്റെ സ്വാദുണ്ടായിരുന്നു. ‘‘പേരക്കുട്ടികൾക്കു വേണ്ടി മുറ്റത്തെ മാവിലെ മാമ്പഴംകൊണ്ട് അമ്മയുണ്ടാക്കിയതാണ്.’’ മക്കൾ പറഞ്ഞു. ഇപ്പോഴും റഫ്രിജറേറ്റർ നിറയെ മാമ്പഴ ജ്യൂസുണ്ട്, പല തരം അച്ചാറുകളുണ്ട്, കടുമാങ്ങയുണ്ട്. പത്മവാരസ്യാർ പോയെങ്കിലും ആ സ്വാദ് കുറേക്കാലം ബാക്കിയാകും. സത്യത്തിൽ മരണം വന്നതു കൊണ്ടുപോകാൻതന്നെയായിരുന്നു. എന്നാൽ ആ അമ്മയുടേയും മകളുടേയും സ്നേഹത്തിനും ആത്മധൈര്യത്തിനും മുന്നിൽ മരണം 16 മിനിറ്റ് പകച്ചു നിന്നുപോയി. മകൾ മാറിനിന്ന സമയത്തു മരണം അമ്മയെ കൊണ്ടുപോകുകയും ചെയ്തു. എല്ലാംകൊണ്ടും സുഖമമായ മരണം. തൃശൂർ പൂരത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന മഠത്തിനു തൊട്ടടുത്തുള്ള ‘ആരതി’യെന്ന വീട്ടിലേക്കു മരണം വന്നത് ഡിസംബർ 19ന് രാത്രി 8.16നായിരുന്നു. ചെറിയ നെഞ്ചുവേദനയുമായി പത്മ വാരസ്യാർ അവിടെ കാത്തിരിപ്പുമുണ്ടായിരുന്നു. ഹൃദയാഘാതം നേരിടാനുള്ള ഗുളികളും രണ്ടു ധന്വന്തരം ഗുളികയും കഴിച്ചിരുന്നുവെങ്കിലും അതിനൊന്നും മരണം നേരിടാനുള്ള ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ നെഞ്ചിലെ വേദന അപകടത്തിലേക്കുള്ള വഴിയാണെന്നു മകൾ ജലജ രവീന്ദ്രൻ തിരിച്ചറിഞ്ഞു. ജലജ ആയുർവേദ ഡോക്ടറാണ്. അവർ രണ്ടുപേരുമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും സാഹായത്തിനു വിളിച്ചു കാത്തിരിക്കാൻ സമയമില്ലായിരുന്നു.

മാമ്പഴ ജ്യൂസിനു പതിവില്ലാത്ത വിധം സ്നേഹത്തിന്റെ സ്വാദുണ്ടായിരുന്നു. ‘‘പേരക്കുട്ടികൾക്കു വേണ്ടി മുറ്റത്തെ മാവിലെ മാമ്പഴംകൊണ്ട് അമ്മയുണ്ടാക്കിയതാണ്.’’ മക്കൾ പറഞ്ഞു. ഇപ്പോഴും റഫ്രിജറേറ്റർ നിറയെ മാമ്പഴ ജ്യൂസുണ്ട്, പല തരം അച്ചാറുകളുണ്ട്, കടുമാങ്ങയുണ്ട്. പത്മവാരസ്യാർ പോയെങ്കിലും ആ സ്വാദ് കുറേക്കാലം ബാക്കിയാകും.
സത്യത്തിൽ മരണം വന്നതു കൊണ്ടുപോകാൻതന്നെയായിരുന്നു. എന്നാൽ ആ അമ്മയുടേയും മകളുടേയും സ്നേഹത്തിനും ആത്മധൈര്യത്തിനും മുന്നിൽ മരണം 16 മിനിറ്റ് പകച്ചു നിന്നുപോയി. മകൾ മാറിനിന്ന സമയത്തു മരണം അമ്മയെ കൊണ്ടുപോകുകയും ചെയ്തു. എല്ലാംകൊണ്ടും സുഖമമായ മരണം. തൃശൂർ പൂരത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന മഠത്തിനു തൊട്ടടുത്തുള്ള ‘ആരതി’യെന്ന വീട്ടിലേക്കു മരണം വന്നത് ഡിസംബർ 19ന് രാത്രി 8.16നായിരുന്നു.
ചെറിയ നെഞ്ചുവേദനയുമായി പത്മ വാരസ്യാർ അവിടെ കാത്തിരിപ്പുമുണ്ടായിരുന്നു. ഹൃദയാഘാതം നേരിടാനുള്ള ഗുളികളും രണ്ടു ധന്വന്തരം ഗുളികയും കഴിച്ചിരുന്നുവെങ്കിലും അതിനൊന്നും മരണം നേരിടാനുള്ള ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ നെഞ്ചിലെ വേദന അപകടത്തിലേക്കുള്ള വഴിയാണെന്നു മകൾ ജലജ രവീന്ദ്രൻ തിരിച്ചറിഞ്ഞു. ജലജ ആയുർവേദ ഡോക്ടറാണ്. അവർ രണ്ടുപേരുമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും സഹായത്തിനു വിളിച്ചു കാത്തിരിക്കാൻ സമയമില്ലായിരുന്നു.
തലകുനിച്ചിരുന്ന അമ്മയ്ക്ക് ജലജ ആദ്യം പ്രാഥമികശുശ്രൂഷ നല്‍കി. പിന്നീട്, കസേര വലിച്ചുകൊണ്ടു വാതിൽക്കലെത്തിച്ചു. കാർ വാതിൽക്കലേക്കു ചേർത്തു നിർത്തി വാതിലടച്ചു. വീടിന്റെ വാതിലും ചാരി. ഇരു ചുമലിലും പിടിച്ചു വലിച്ചാണു കാറിലേക്കു കയറ്റിയത്. അമ്മയെ താങ്ങി എടുക്കാനാകുമെന്ന് അപ്പോഴാണ് മകൾ ആദ്യമായി അറിയുന്നത്. തൊട്ടടുത്ത ആശുപത്രിയിലേക്കു കാർ ഓടിക്കുമ്പോൾ മകൾ അമ്മയോടു സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു കൈകൊണ്ടു ഡ്രൈവ് ചെയ്യുമ്പോൾ ഇടതുകൈകൊണ്ടു അമ്മയുടെ നെഞ്ചിൽ ഇടിച്ചുകൊണ്ടിരുന്നു. അമ്മ അപ്പോൾ പതുക്കെ തല ഉയർത്തി ഇരിക്കും. ഉണർന്ന ശക്തിയിൽ അമ്മ പറഞ്ഞു, ‘‘നീ പേടിക്കേണ്ട. അമ്മയ്ക്കു പോകാൻ സമയമായിട്ടുണ്ട്. നീ ഇപ്പോൾ ആരെയും വിളിച്ചു പരിഭ്രമിപ്പിക്കരുത്. പിന്നീടു വിളിച്ചാൽമതി’’.
വാക്കുകൾ തളരുമെന്നു തോന്നുമ്പോൾ ജലജ വീണ്ടും ഇടിച്ചുകൊണ്ടിരുന്നു. റോഡിൽ രാത്രി തിരക്കിട്ടു പോകുന്ന വാഹനങ്ങൾ ഏറെയുണ്ടായിരുന്നു. മിക്ക സമയത്തും ജലജ ഒരു കൈ അമ്മയുടെ നെഞ്ചിൽ വയ്ക്കാൻ ശ്രദ്ധിച്ചു. അടുത്തുള്ള ആശുപത്രിയിലെത്തിയപ്പോൾ അവർക്കു മനസ്സിലായി പ്രശ്നം ഗുരുതരമാണെന്ന്. കൂടുതൽ സൗകര്യമുള്ള ആശുപത്രിലെത്തിക്കണം. ഡോക്ടറോടു കാറിൽ വന്നു നോക്കാൻ പറഞ്ഞതു ജലജതന്നെയാണ്. അപ്പോഴേക്കും വേദന കൂടുതൽ ശക്തമായിരുന്നു.
ട്രാഫിക് ലൈറ്റ് ചുവപ്പായിരിക്കെ ജലജ വണ്ടി നിർത്തി. അമ്മ തല പുറകോട്ടു ചായ്ച്ചു വച്ചിരുന്നു. നെഞ്ചിൽ ഇടിച്ചുകൊണ്ടിരിക്കെ അടുത്തു വന്ന ബൈക്കിലുള്ള ചെറുപ്പക്കാരനതു കണ്ടു. അയാൾ ട്രാഫിക് തെറ്റിച്ചു കടന്നു പോകാൻ വഴികാണിച്ചുകൊടുത്തു. ജലജ ചുവന്ന ലൈറ്റ് കത്തിനിൽക്കെ മുന്നോട്ടു പോയി.
ആശുപത്രിയിലുള്ളവർ വന്ന് സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകൾ നൽകി. വളരെ പെട്ടെന്നാണ് അവരെല്ലാം ചെയ്തത്. ആംബുലൻസ് പുറത്തുപോയിരിക്കുകയായിരുന്നു. വേറെ ആംബുലൻസ് വിളിച്ചാലും വരാൻ 10 മിനിറ്റെടുക്കും. ജലജ മൂന്നു കിലോമീറ്റർ അകലെയുള്ള കൂടുതൽ വലിയ ആശുപത്രിയിലേക്കു പോകാൻ തീരുമാനിച്ചു. പ്രധാന റോഡിലേക്കു കയറുമ്പോഴേക്കും റോഡിൽ തിരക്കു കൂടിയിരുന്നു.അപ്പോഴേക്കും അമ്മ കൂടുതൽ തളർന്നു തുടങ്ങി. ശബ്ദം കുറഞ്ഞു, ‘‘എന്നെ ആരുമില്ലാത്ത മുറിയിലേക്കു വിടരുത്. എനിക്ക് എല്ലാവരെയും കാണണം. നീ എന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പു പറയണം.’’ ഐസിയുവിലേക്കോ വെന്റിലേറ്ററിലേക്കോ വിടരുതെന്നു അവർ നേരത്തേ മക്കളോടു പറഞ്ഞിരുന്നു.
ട്രാഫിക് ലൈറ്റ് ചുവപ്പായിരിക്കെ ജലജ വണ്ടി നിർത്തി. അമ്മ തല പുറകോട്ടു ചായ്ച്ചു വച്ചിരുന്നു. നെഞ്ചിൽ ഇടിച്ചുകൊണ്ടിരിക്കെ അടുത്തു വന്ന ബൈക്കിലുള്ള ചെറുപ്പക്കാരനതു കണ്ടു. അയാൾ ട്രാഫിക് തെറ്റിച്ചു കടന്നു പോകാൻ വഴികാണിച്ചുകൊടുത്തു. ജലജ ചുവന്ന ലൈറ്റ് കത്തിനിൽക്കെ മുന്നോട്ടു പോയി. ആശുപത്രിയിലേക്ക് അര കിലോമീറ്ററോളം കാണും. പെട്ടെന്ന് അമ്മ ജലജയുടെ കൈ മുറുക്കെ പിടിച്ചു. ‘‘മറക്കരുത്. എന്നെ അകത്തു തനിച്ചാക്കരുത്.കൂടെ നീ നിൽക്കുന്ന സ്ഥലത്തേ കിടത്താവൂ. എനിക്കു പോകാനായിരിക്കുന്നു.’’ അതു പറയുമ്പോൾ കാർ ആശുപത്രി ഗേറ്റ് കടന്നിരുന്നു.
ജലജ വീണ്ടും നെഞ്ചിൽ ഇടിച്ചുകൊണ്ടേയിരുന്നു. കാർ അത്യാഹിത വിഭാഗത്തിൽ നിർത്തി അവർ അമ്മയെ ഇറക്കിയ ഉടനെ ജലജ സഹോദരിമാർക്കു ഫോൺ ചെയ്തു. അപ്പോഴേക്കും വീട്ടിൽനിന്നിറങ്ങി 12 മിനിറ്റു കഴിഞ്ഞിരുന്നു. അകത്തു ഡോക്ടർമാർ പരിശ്രമിച്ചുകൊണ്ടിരിക്കെ ജലജ അത്യാഹിത വിഭാഗത്തിലെത്തി. ഡോക്ടർമാരും നഴ്സുമാരും ഓടി നടക്കുന്നുണ്ട്. കുറച്ചു സമയത്തിനു ശേഷം അവർ പറഞ്ഞു, ‘‘ഇവിടെ വന്നപ്പോൾ പൾസുണ്ടായിരുന്നു. ഇപ്പോൾ അമ്മ പോയി.’’ തിരിച്ചു വിളിച്ച സഹോദരിമാരോട് ജലജ പറഞ്ഞു, ‘‘അമ്മ പോയി.’’ എല്ലാംകൊണ്ടും അനായാസേന മരണം.
എൺപത്തിയാറാം വയസ്സിലും പത്മ വാരസ്യാർ കഴിയാവുന്നതെല്ലാം സ്വന്തമായാണു പാചകം ചെയ്തിരുന്നത്. ‘‘അടുക്കള വിട്ടു കൊടുക്കാൻ പറ്റില്ല.’’ അവർ ആവർത്തിച്ചു പറയുമായിരുന്നു. രാത്രി ഒൻപതിനു കുടിക്കാനുള്ള കഞ്ഞിയും കറിയും എട്ടുമണിക്കു വച്ചിട്ടുണ്ടായിരുന്നു. ജലജ കഴിക്കുന്നത് ഓട്സാണ്. അത് എടുത്തു വച്ചിട്ടുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞെത്തുന്ന പേരക്കുട്ടികൾക്കു വേണ്ടി റഫ്രിജറേറ്റർ നിറയെ സാധനങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ടായിരുന്നു.
മുറ്റത്തെ ചട്ടികളിൽ പത്മ വാരസ്യാർ വൈകിട്ട് ഒഴിച്ച വെള്ളത്തിന്റെ നനവും ബാക്കിയായിരുന്നു. ഒരിക്കലും പതിവില്ലാത്ത വിധം ബാത്ത് റൂമും കഴുകി വൃത്തിയാക്കിയിരുന്നു. ജലജയ്ക്ക് ഇപ്പോഴും ഒരു കാര്യം മാത്രമറിയില്ല, എങ്ങനെയാണ് അമ്മയെ വലിച്ചു കാറിൽ കയറ്റിയത്, എങ്ങനെയാണ് ഈ തിരക്കിലും നഗരത്തിലൂടെ ഒരു കൈകൊണ്ടു കാർ ഓടിച്ചതും അമ്മയുടെ നെഞ്ചിൽ ഇടിച്ചുകൊണ്ടിരുന്നതും.
മരണം വീട്ടിൽ വന്നു പത്മ വാരസ്യാരെ കൊണ്ടുപോയില്ല. കാറിൽ മകളുടെ കൈ പിടിച്ചിരിക്കുമ്പോഴും കൊണ്ടുപോയില്ല. ക്ഷമയോടെ കാത്തിരുന്നു. മകൾ കൈ വിട്ട നിമിഷം പതുക്കെ എടുത്തുകൊണ്ടുപോയി...
∙ എന്താണ് സിപിആർ?
ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി കൃത്രിമ ശ്വസന സഹായം നൽകുന്ന പ്രഥമശുശ്രൂഷയാണ് കാർഡിയോപൾമണറി റെസസിറ്റേഷൻ അഥവാ സിപിആർ. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകുന്നതു വരെ തലച്ചോറിന്റെ പ്രവർത്തനം നിലനിർത്താനുള്ള രീതിയാണിത്. നെഞ്ചിൽ ശക്തിയായി അമർത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതും സിപിആറിൽ ഉൾപ്പെടുന്നു.
∙ എപ്പോൾ നൽകണം സിപിആർ?
ഒരാൾ ബോധം നശിച്ചു കുഴഞ്ഞുവീഴുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്‌താൽ ഒരുനിമിഷം പോലും വൈകാതെ സിപിആർ തുടങ്ങണം. എത്രയും നേരത്തേ തുടങ്ങുന്നുവോ രക്ഷപ്പെടാനുള്ള സാധ്യതയും അത്രയും കൂടും. ആശുപത്രിയിൽ എത്തുന്നതുവരെ, അല്ലെങ്കിൽ പ്രഫഷനൽ സഹായം കിട്ടുന്നതുവരെ സിപിആർ തുടരണം.
∙ എങ്ങനെ ചെയ്യും സിപിആർ?
നെഞ്ചിന്റെ നടുഭാഗം മൂന്നു മുതൽ അഞ്ചു വരെ സെന്റീമീറ്റർ താഴുന്ന രീതിയിൽ, മിനിറ്റിൽ 100 തവണ എന്ന കണക്കിൽ ശക്തമായി അമർത്തുകയാണ് ഇതിൽ പ്രധാനം. 30 തവണ അമർത്തിക്കഴിഞ്ഞാൽ 2 തവണ കൃത്രിമശ്വാസം നൽകാം. രോഗിയുടെ ഹൃദയമിടിപ്പും ശ്വാസവും തിരിച്ചുകിട്ടുന്നതുവരെ സിപിആർ കൊടുക്കണം. താൽക്കാലികമായി തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തസഞ്ചാരം നിലനിർത്താൻ ഈ പ്രാഥമിക ചികിത്സവഴി സാധിക്കും.
(കോട്ടക്കൽ ആര്യവൈദ്യശാല തൃശൂർ കിഴക്കേകോട്ട ഏജൻസിയിൽ ആയുർവേദ ഡോക്ടാണ് ജലജ രവീന്ദ്രൻ)