ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കുത്തോടെ, നിശ്ചയ ദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ. ‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ 2018ൽ മാധ്യമങ്ങൾക്കു മുന്നില്‍ നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയില്‍ തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...

ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കുത്തോടെ, നിശ്ചയ ദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ. ‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ 2018ൽ മാധ്യമങ്ങൾക്കു മുന്നില്‍ നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയില്‍ തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കുത്തോടെ, നിശ്ചയ ദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ. ‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ 2018ൽ മാധ്യമങ്ങൾക്കു മുന്നില്‍ നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയില്‍ തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വസനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കരുത്തോടെ, നിശ്ചയദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ.

അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം മൈതാനത്തുനിന്ന് മടങ്ങുന്ന ഡേവിഡ് വാർണർ ബാറ്റ് ഉയർത്തി ഗാലറിയെ അഭിവാദ്യം ചെയ്യുന്നു. (Picture courtesy: x/ @CricketAus)

‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ - 2018ൽ മാധ്യമങ്ങൾക്കു മുന്നിൽ നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയിൽ തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...

വിരമിക്കൽ ടെസ്റ്റിനോട് അനുബന്ധിച്ച് ഡേവിഡ് വാർണറും മക്കളും ആരാധകർക്ക് നന്ദി അർപ്പിക്കുന്നു. (Picture courtesy: x/ @RccShashank)
ADVERTISEMENT

∙ ചുരണ്ടി വാങ്ങിയ പണി!

2018ൽ കേപ്ടൗണിൽ നടന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിലേക്കു തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദം അരങ്ങേറിയത്. ഈ സംഭവത്തിന്റെ സൂത്രധാരനായിരുന്നത് അന്നത്തെ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഉപനായകനായിരുന്ന ഡേവിഡ് വാർണറാണ്. പന്തിൽ കൃത്രിമം കാണിക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ സാധിക്കുമെന്ന ആശയം അവതരിപ്പിച്ചതും ഇത് നടപ്പാക്കാനുള്ള ചുമതല ടീമിലെ യുവതാരങ്ങളിലൊരാളെ ഏൽപിക്കണമെന്ന നിർദേശം വച്ചതും വാർണർ തന്നെ. ടീം താമസിച്ചിരുന്ന ഹോട്ടലിൽവച്ച് ഇതിന്റെ റിഹേഴ്സലും നടപ്പിലാക്കി.

പന്തിൽ ടേപ്പുകൊണ്ട് ഉരച്ച് മിനുസ്സം നഷ്ടപ്പെടുത്തേണ്ടത് എങ്ങനെയെന്ന് യുവതാരം ബാൻക്രോഫ്റ്റിനു വാർണർ പരിശീലനവും നൽകി. ഇതിനായി സാൻഡ് പേപ്പർ ഹോട്ടലിലെത്തിച്ചതും വാർണർ തന്നെ. എല്ലാത്തിനും ഒടുവിൽ മത്സരശേഷം ടിവി അംപയറിന്റെ സംശയത്തെ തുടർന്ന് വിവരം തിരക്കിയ മാച്ച് റഫറിയോടും കള്ളം പറയുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ ചെയ്ത തെറ്റുകൾ വാർണർ ഏറ്റു പറയുകയായിരുന്നു. എന്നാൽ ഈ സംഭവം വാർണറുടെ ക്രിക്കറ്റ് കരിയറിൽ ഉണ്ടാക്കിയ കേടുപാടുകൾ നിസ്സാരമായിരുന്നില്ല.

2023 ഏകദിന ലോകകപ്പ് മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്ന ഡേവിഡ് വാർണർ. (Photo by DIBYANGSHU SARKAR / AFP)

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തു ചുരണ്ടൽ വിവാദത്തിനൊടുവിൽ ഡേവിഡ് വാർണർക്കും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ വിലക്കു പ്രഖ്യാപിച്ചു. 

സീനിയർ താരങ്ങളുടെ നിർദേശപ്രകാരം പന്തിൽ കൃത്രിമം നടത്തിയ യുവതാരം കാമറൺ ബാൻക്രോഫ്റ്റിന് ഒൻപതു മാസത്തെ വിലക്കും. അതുകൊണ്ട് തീർന്നില്ല, വാർണറെ ആജീവനാന്തം ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കില്ലെന്ന കനത്ത തീരുമാനവും ഉണ്ടായി. ചെയ്ത തെറ്റിന് പിഴയായി 100 മണിക്കൂർ സാമൂഹികസേവനവും അനുഷ്ഠിക്കേണ്ടിവന്നു.

ADVERTISEMENT

വാർണറിന് വിലക്ക് നേരിട്ട 12 മാസത്തിനിടയിൽ അദ്ദേഹത്തിന് രാജ്യാന്തരതലത്തിൽ നഷ്ടപ്പെട്ടത് ഓസീസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം, ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം, ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം, ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം എന്നീ പ്രമുഖ പരമ്പരകളിലായി 12 ടെസ്റ്റ്, 26 ഏകദിനങ്ങൾ, 10 ട്വന്റി 20 മത്സരങ്ങളാണ്. അവയ്ക്കു പുറമേ ആ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്, ബിഗ് ബാഷ് ലീഗ് എന്നിവയിൽ നിന്നും വാർണറിന് പുറത്തിരിക്കേണ്ടിവന്നു. ഈ പുറത്താകലുകളുടെയെല്ലാം ആകെത്തുകയായി 19.5 കോടി രൂപയും വാർണറിന് നഷ്ടപ്പെട്ടു.

ഡേവിഡ് വാർണറും സഹതാരങ്ങളും 2021ലെ ട്വന്റി 20 ലോകകപ്പ് വിജയികൾക്കുള്ള ട്രോഫിയുമായി. (Photo by INDRANIL MUKHERJEE / AFP)

ഏറ്റവും ഒടുവിലായി, വാർണറിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ വിരമിക്കൽ മത്സരത്തിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സിഡ്നി സ്റ്റേഡിയം ഉറപ്പാക്കിയപ്പോൾ, ‘ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിലേക്കു തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദ നായകന്, ഹീറോ പരിവേഷത്തോടെ യാത്രയയപ്പോ?’ എന്ന ചോദ്യവുമായി മുൻ സഹ താരം മിച്ചൽ ജോൺസൻ രംഗത്തുവന്നിരുന്നു. ഈ ചോദ്യത്തിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഒട്ടേറെയുണ്ടെങ്കിലും ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ വാ‍ർണറുടെ സ്ഥാനം ഒട്ടും താഴെയല്ലെന്നെതിൽ ആർക്കും എതിർപ്പില്ല. ചിലപ്പോൾ നായകൻ, മറ്റു ചിലപ്പോൾ പ്രതിനായകൻ അതാണ് വാർണറിന്റെ ക്രിക്കറ്റ് കരിയർ. എന്നാൽ, വ്യക്തി ജീവിതത്തിലേക്ക് വരുമ്പോൾ അദ്ദേഹം തികഞ്ഞ കുടുംബ സ്നേഹിയായി മാറും.

∙ തുടക്കം മുതൽ വെടിക്കെട്ട്, ട്വന്റി 20യിലെ നക്ഷത്രം

കതിനയ്ക്ക് തിരികൊളുത്തിയതുപോലെയാണ് വാർണറുടെ ബാറ്റിങ്. 2009 ജനുവരി 11ന് രാജ്യാന്തര ട്വന്റി 20യിൽ അരങ്ങേറ്റം നടത്തിയ ദിവസം നടത്തിയ ബാറ്റിങ് പ്രകടനം കണ്ട അന്നുതന്നെ അദ്ദേഹത്തിന്റെ പ്രതിഭ അംഗീകരിക്കപ്പെട്ടതാണ്. മെൽബണിൽ ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ പേസ് ബോളിങ് നിരയെ പഞ്ഞിക്കിട്ട വാർണർ 43 പന്തിൽനിന്ന് 7 ഫോറുകളും 6 സിക്സറുകളും ഉൾപ്പെടെ അടിച്ചുകൂട്ടിയത് 89 റൺസാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ 132 വർഷങ്ങൾക്കിടയിൽ ഫസ്റ്റ് ക്ലാസ് മത്സര പരിചയമില്ലാതെ ദേശീയ കുപ്പായത്തിൽ കളിക്കാനിറങ്ങിയ താരം എന്ന അപൂർവതയും വാർണർ അന്ന് സ്വന്തം പേരിൽ എഴുതിച്ചേർത്തു.

Image Creative: Jain David M/ Manorama Online. (Photo by: AFP)
ADVERTISEMENT

2019 ഒക്ടോബർ 27ന് ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ സ്വന്തമാക്കിയ 100 റൺസാണ് രാജ്യാന്തര ട്വന്റി 20യിൽ വാർണറുടെ ഉയർന്ന സ്കോർ. 2021 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ കിവീസിനെ തകർത്ത് ഓസ്ട്രേലിയ വിജയത്തിൽ എത്തിയതിലെ നിർണായക ശക്തിയും ഡേവിഡ് വാർണർ ആയിരുന്നു. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും രാജ്യാന്തര ട്വന്റി 20യിലും ഐപിഎല്ലിലും എല്ലാം വാർണർ പൂരം ഇനിയും തുടരുമെന്നത് ആരാധകർക്ക് ആശ്വാസമാണ്.

∙ ഏകദിനത്തിൽ ‍150 മേൽ പറന്നുയർന്നത് 7 തവണ

2009 ജനുവരി 18ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തന്നെയാണ് വാർണർ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ കേവലം 5 റൺസ് മാത്രമായിരുന്നു വാർണറിന്റെ സമ്പാദ്യം. എന്നാൽ ഇതേ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 69 റൺസ് നേടി വാർണർ വരവറിയിച്ചു. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അരങ്ങേറ്റം കഴിഞ്ഞ് 3 വർഷത്തിൽ ഏറെ പിന്നിട്ട ശേഷമായിരുന്നു വാർണറിന്റെ ബാറ്റിൽ നിന്ന് ആദ്യ ഏകദിന സെഞ്ചറി പിറക്കുന്നത്. 2012 മാർച്ച് 4ന് ശ്രീലങ്കയ്ക്കെതിരെ നടന്ന ആ മത്സരം വാർണറുടെ കരിയറിലെ 19–ാം ഏകദിനമായിരുന്നു.

Manorama Online Creative (Photo by: AFP)

അത്രയും നാളത്തെ റൺ വരൾച്ചയ്ക്ക് പരിഹാരമായി 163 റൺസാണ് അന്ന് വാർണർ അടിച്ചുകൂട്ടിയത്. 2017ൽ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയ 179 റൺസാണ് വാർണറുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ. ബാറ്റിങ് വെടിക്കെട്ട് ശീലമാക്കിയ വാർണർ ഇക്കഴിഞ്ഞ ലോകകപ്പിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ നേടിയ 163 റൺസ് ഉൾപ്പെടെ 7 തവണയാണ് 150 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയിട്ടുള്ളത്. ആകെ കളിച്ചിട്ടുള്ള 161 മത്സരങ്ങളിലെ 159 ഇന്നിങ്സുകളിൽ നിന്നായി 6,932 റൺസാണ് വാർണറുടെ സമ്പാദ്യം. 45.30 റൺസ് ബാറ്റിങ് ശരാശരിയും 97.26 സ്ട്രൈക് റേറ്റുമുള്ള വാർണറുടെ അക്കൗണ്ട് ബുക്കിൽ 22 സെഞ്ചറികളും 33 ഹാഫ് സെഞ്ചറികളും ഉൾപ്പെടും.

‘ബ്രയാൻ ലാറയുടെ പേരിലുള്ള ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ (400) മറികടക്കാൻ കഴിവുള്ളത് ഇന്ത്യൻ താരം രോഹിത് ശർമയ്ക്കാണ്. ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ കഴിയുമോയെന്ന എന്റെ ആശങ്ക മാറ്റിയത് വീരേന്ദർ സേവാഗ് ആണ്’ 

പാക്കിസ്ഥാനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചറി കുറിച്ചതിനു പിന്നാലെ വാർണർ പറഞ്ഞത്

2023 നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടമായിരുന്നു വാർണറുടെ അവസാന ഏകദിന മത്സരം. ആ മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും 2023 ലോകകപ്പിലാകെ രണ്ട് വീതം സെഞ്ചറികളും ഹാഫ് സെഞ്ചറികളും സഹിതം 535 റൺസ് അടിച്ചുകൂട്ടി റൺവേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ എന്ന പേരിൽ ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടാൽ തുടർന്നും ദേശീയ കുപ്പായത്തിൽ താൻ കളിക്കാനെത്തുമെന്നും വാർണർ പറഞ്ഞുവച്ചിട്ടുണ്ട്.

പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ വിജയികളായ ഓസ്ട്രേലിയൻ ടീം കപ്പുമായി. ഡേവിഡ് വാർണറിന്റെ അവസാന ടെസ്റ്റ് പരമ്പരയായിരുന്നു ഇത്. (Photo by Saeed KHAN / AFP)

∙ ടെസ്റ്റിനെയും ട്വന്റി 20 ആക്കുന്ന വാർണർ പൂരം

2011 ഡിസംബർ ഒന്നിന് കന്നി ടെസ്റ്റ് മത്സരം കളിച്ച വാർണറിന് ആദ്യ ഇന്നിങ്സിൽ 3 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. രണ്ടാം ഇന്നിങ്സിലെ സമ്പാദ്യം 12 റൺസും. എന്നാൽ, 4 പന്തുകൾ മാത്രം ബാറ്റ് ചെയ്ത വാർണറുടെ ബാറ്റിൽ നിന്ന് പിറന്ന ബൗണ്ടറിയോടെ ഓസീസ് വിജയതീരത്ത് എത്തിയിരുന്നു. വാർണറിലെ ടെസ്റ്റ് താരത്തിന്റെ ഫോം പ്രകടമായത് 10 ദിവസങ്ങൾക്ക് ശേഷം ന്യൂസീലൻഡിന് എതിരെ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലാണ്. വിക്കറ്റ് നഷ്ടപ്പെടാതെ 123 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്.

Manorama Online Creative (Photo by: AFP)

തുടർന്ന് 2012 ജനുവരി 13ന് തന്റെ കരിയറിലെ 5–ാം ടെസ്റ്റ് മത്സരത്തിൽ, ഇന്ത്യയ്ക്കെതിരെ ട്വന്റി 20 ഇന്നിങ്സിനെ വെല്ലുന്ന പ്രകടനത്തോടെ കേവലം 69 പന്തുകളിൽ സെഞ്ചറി പൂർത്തിയാക്കി. ആ ഇന്നിങ്സിൽ ആകെ 159 ബോളുകൾ നേരിട്ട വാർണർ 180 റൺസാണ് സ്വന്തമാക്കിയത്. 2019 നവംബറിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 335 റൺസാണ് വാർണറിന്റെ ഉയർന്ന സ്കോർ. ഇന്ത്യയ്ക്കെതിരായ ഉയർന്ന സ്കോർ 180 റൺസും. 2012 ജനുവരിയിൽ പെർത്തിൽ നടന്ന മത്സരത്തിലായിരുന്നു വാർണറുടെ ഈ പ്രകടനം.

2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് വിജയികൾക്കുള്ള ട്രോഫിയുമായി ഡേവിഡ് വാർണറും സഹതാരങ്ങളും. (Photo by Glyn KIRK / AFP)

കരിയറിലെ 100–ാം ടെസ്റ്റിനെ വാർണർ ആഘോഷിച്ചത് 200 റൺസ് നേടിയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലായിരുന്നു വാർണറിന്റെ തകർപ്പൻ പ്രകടനം. 254 പന്തിൽ 16 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. പാക്കിസ്ഥാനെതിരെ നടന്ന വിരമിക്കൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 34 റൺസും രണ്ടാം ഇന്നിങ്സിൽ 57 റൺസും സ്വന്തമാക്കി. ആകെ കളിച്ച 112 ടെസ്റ്റ് മത്സരങ്ങളിലെ 205 ഇന്നിങ്സുകളിൽ നിന്ന് 8,687 റൺസാണ് അടിച്ചുകൂട്ടിയത്. 26 സെഞ്ചറികളും 37 ഹാഫ് സെഞ്ചറികളും അടിച്ചുകൂട്ടിയിട്ടുള്ള വാർണറുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 44.59 റൺസും സ്ട്രൈക് റേറ്റ് 70.19 ആണ്. ടെസ്റ്റ് ക്രിക്കറ്റ് ബോളർ എന്ന നിലയിൽ 4 വിക്കറ്റുകളും വാർണറുടെ അക്കൗണ്ടിലുണ്ട്.

∙ ഐപിഎല്ലിലെ മിന്നും താരം

2008 മുതലുള്ള ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും മികവ് തെളിയിച്ച വിദേശ താരമാണ് ഡേവിഡ് വാർണർ. സൺ റൈസേഴ്സ് ഹൈദരാബാദിന് ഐപിഎൽ കിരീടം സമ്മാനിച്ചത് വാർണറിന്റെ ക്യാപ്റ്റൻസി മികവിലാണ്. ഐപിഎല്ലിന്റെ വിവിധ എഡിഷനുകളായി 162 മത്സരങ്ങൾ കളിച്ചിട്ടുള്ള വാർണർ ഇതിനോടകം 5881 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ 5000 റൺസിലേറെ സ്വന്തമാക്കുന്ന ആദ്യ വിദേശതാരവും വാർണർ തന്നെയാണ്. 2015ൽ സൺ റൈസേഴ്സിന്റെ നായകനായി വാർണർ അരങ്ങേറിയ വർഷം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും വാർണർ ആയിരുന്നു. 2016ൽ ടീമിനെ മുന്നിൽ നിന്ന് കിരീടത്തിലേക്ക് നയിച്ച വാർണറിന്റെ ബാറ്റിൽ നിന്ന് ആകെ പിറന്നത് 848 റൺസാണ്.

ഐപിഎൽ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഡൽഹി താരം ഡേവിഡ് വാർണർ. (Photo by Arun SANKAR / AFP)

ഈ സ്കോറിന് ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിലെ 2–ാം സ്ഥാനമാണ് ലഭിച്ചത്. ഫൈനൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 38 പന്തുകളിൽ നിന്ന് നേടിയ 69 റൺസ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനവുമായി. ഇതുവരെയുള്ള താരലേലത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിട്ടുള്ള വിദേശ താരവും വാർണർ തന്നെയാണ്. ഐപിഎല്ലിന്റെ പണക്കിലുക്കത്തിൽ വാർണർക്ക് മുന്നിലുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശർമ, മുൻ ഇന്ത്യൻ നായകൻമാരായിട്ടുള്ള എം.എസ്.ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

∙ ലോകകപ്പിനിടയിലെ ‘തേരി ജലക് ഷറഫി ശ്രീവല്ലി...’

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന സെമി ഫൈനൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ അല്ലു അർജുൻ നായകനായ ‘പുഷ്പ’ എന്ന ചിത്രത്തിലെ ‘തേരി ജലക് ഷറഫി ശ്രീവല്ലി...’ എന്ന ഗാനം മുഴങ്ങാൻ തുടങ്ങിയതോടെ സ്റ്റേഡിയത്തിന്റെ പല കോണുകളിൽ നിന്നും വാർണർ..വാർണർ എന്ന ആർപ്പുവിളികളും ഉയർന്നു. അതോടെ പാട്ടിന്റെ വരികൾക്കൊത്ത് വാർണറും നൃത്തം ചെയ്യാൻ തുടങ്ങി. ‘പുഷ്പ’ സിനിമയിലെ പാട്ടും ഡാൻസും അനുകരിച്ച് വാർണറും കുടുംബവും ചേർന്ന് അവതരിപ്പിച്ച ഇൻസ്റ്റഗ്രാം റീലിന്റെ ചുവട് പിടിച്ചായിരുന്നു സ്റ്റേഡിയത്തിലെ പ്രകടനം.

2023 ഏകദിന ലോകകപ്പ് വിജയികൾക്കുള്ള ട്രോഫിയുമായി ഡേവിഡ് വാർണറും സഹതാരങ്ങളും. (Photo by Sajjad HUSSAIN / AFP)

പിന്നീട് സ്റ്റേഡിയം ആകെ ഇളികിമറിയുന്ന കാഴ്ചയാണ് കണ്ടത്. വാർണർക്ക് നിറഞ്ഞ കയ്യടിയോടെയാണ് കൊൽക്കത്ത നന്ദി അറിയിച്ചത്. വാർണറുടെ രണ്ടാമത്തെ മകളുടെ പേര് ഇൻഡി എന്നാണ്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഈ പേരിനു പിന്നിൽ. ഈ സ്നേഹത്തിന് പകരമെന്ന പോലെ ഇൻസ്റ്റഗ്രാമിൽ വാർണറെ പിന്തുടരുന്നവരിൽ പകുതിയോളം ഇന്ത്യക്കാരാണ്.

Image Creative: Jain David M/ Manorama Online.

∙ സമൂഹ മാധ്യമങ്ങളിലെ ‘ഓസ്ട്രേലിയൻ മല്ലു’

സമൂഹമാധ്യമങ്ങളിൽ മലയാളിത്തമുള്ള വിഡിയോകളുമായി പ്രത്യക്ഷപ്പെടാറുള്ള ഡേവിഡ് വാർണർ മലയാളികളുടെ പ്രിയപ്പെട്ട ‘ഓസ്ട്രേലിയൻ മല്ലു’ ആണ്. ഒരിക്കൽ പാലക്കാട്ടുകാരനായ ഫ്രീലാൻസ് ആർട്ടിസ്റ്റ് ലിജേഷ് വണ്ടാഴി വരച്ച തന്റെ ചിത്രം ‘ഈ മനോഹര ചിത്രത്തിന് ഒരു ക്യാപ്ഷൻ പറയാമോ?’ എന്ന ക്യാപ്ഷനോടുകൂടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പിരിച്ചുവച്ച കൊമ്പൻ മീശയും നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറിയും കഴുത്തിൽ കോർത്തിട്ട ഏലസ്സുമായി ‘പക്കാ ദക്ഷിണേന്ത്യൻ യുവാവിന്റെ’ രൂപത്തിൽ വരച്ച വാർണറുടെ ചിത്രം ലിജേഷ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടാഗ് ചെയ്തു പങ്കുവച്ചത് വാർണറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ  ഒരു കോടിയിലേറെ ആളുകൾ പിന്തുടരുന്ന വാർണറുടെ അക്കൗണ്ട് ബയോ ഇങ്ങനെയാണ് – ‘പാർട് ടൈം സ്പോ‍ർട്സ് മാൻ, ഫുൾ ടൈം ഹസ്ബൻഡ് ആൻഡ് ഫാദർ ഓഫ് ത്രീ!’. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ വാർണറുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ മക്കളുമൊത്തുള്ള രസകരമായ വിഡിയോകളാണ്.

∙ തുടക്കകാലത്ത് ‘പോക്കറ്റ് ഡൈനമൈറ്റ്’

ക്രിക്കറ്റിൽ സജീവമായ ആദ്യകാലങ്ങളിൽ ഡേവിഡ് വാർണർ അറിയപ്പെട്ടിരുന്നത് തന്നെ ‘പോക്കറ്റ് ഡൈനമൈറ്റ്’ എന്നാണ്. ആരോടും വഴക്ക് പിടിക്കാൻ മടിക്കാത്ത പ്രകൃതം. വിവാദമായ പന്ത് ചുരണ്ടൽ ടെസ്റ്റ് മത്സരം നടന്ന അതേ പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ക്രിക്കറ്റിന്റെ മാന്യത മറന്ന് ദക്ഷിണാഫ്രിക്കയുടെ ക്വിന്റന് ഡിക്കോക്കുമായി ഉന്തും തള്ളുമുണ്ടായിരുന്നു. മത്സരത്തിന്റെ നാലാം ദിനം ചായയ്ക്കു പിരിഞ്ഞ സമയത്തായിരുന്നു അനിഷ്ട സംഭവങ്ങൾ നടന്നത്. ഡിക്കോക്കിനു നേരെ തിരിഞ്ഞ വാർണർ കൈചൂണ്ടി അസഭ്യം പറയുകയും ചെയ്തു. പിന്നീട് സഹതാരങ്ങൾ എത്തിയാണ് വാർണറെ പിടിച്ചുമാറ്റിയത്. ഡിക്കോക്ക് വ്യക്തിപരമായി അധിക്ഷേപിച്ചതിനെത്തുടർന്നാണു വാർണർ പ്രകോപിതനായതെന്നാണ് അന്നത്തെ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഇന്ത്യൻ നായകൻ രോഹിത് ശർമയുമായും വാർണർ കൊമ്പുകോർത്തിട്ടുണ്ട്.

∙ ജീവിതത്തിൽ അടുക്കുംചിട്ടയും  പഠിപ്പിച്ചത് ഭാര്യ

സർഫിങ് താരവും മോഡലുമായിരുന്ന കാൻഡിസാണ് വാർണറുടെ ഭാര്യ. തന്റെ ജീവിതത്തിന് അടുക്കും ചിട്ടയും വരുത്തിയതിന്റെ മുഴുവൻ ക്രെഡിറ്റും കാൻഡിസിനുള്ളതാണെന്ന് വാർണർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 2013 മുതൽ പ്രണയത്തിലായിരുന്ന വാർണറും കാൻഡിസും വിവാഹിതരായത് 2015ൽ ആണ്. ‘അവൾ വന്നതോടെയാണ് ഞാൻ പുലർച്ചെ എഴുന്നേൽക്കാൻ തുടങ്ങിയത്.

കുടുംബത്തിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഡേവിഡ് വാർണർ. (Photo by William WEST / AFP)

മത്സരത്തിന് തലേന്നുവരെ മദ്യപിക്കുന്നതിനെപ്പറ്റി ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയതോടെ മദ്യപാനം കുറച്ചു. പരിശീലനത്തിനു കൂടുതൽ സമയം കൊടുത്തു തുടങ്ങി. എല്ലാ ശീലങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയതോടെ ജീവിതത്തിന് അടുക്കും ചിട്ടയുമൊക്കെ വന്നു’ – വാർണർ പറഞ്ഞു. പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കു നേരിട്ട കാലത്തു ഭാര്യ തനിക്കു നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്നും വാർണർ പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കും മക്കളായ ഐവി മേ, ഇൻഡി മേ, ഇസ്‍ല റോസ് എന്നിവർക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തന്നെയാണ് വാർണർ എന്ന 37 വയസ്സുകാരൻ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതും.

English Summary:

A journey through the personal and sporting career of Australian cricketer David Warner, who officially retired from ODI and Test cricket