നാഴുരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്നു പറയുന്നതു പോലെ നാനൂറ് ആനകളെക്കൊണ്ട് നാൽപതിനായിരം ഉത്സവങ്ങൾ കേരളത്തിൽ നടത്തണം. ഉത്സവത്തിന് കൊഴുപ്പേകാൻ എല്ലായിടത്തും ആന നിർബന്ധം. പക്ഷേ, ആനയ്ക്ക് ആന തന്നെ വേണ്ടേ? ഗജസമ്പത്ത് കുറഞ്ഞതോ‌ടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടോട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആകെയുള്ളത് നാനൂറിൽ താഴെ ആനകളാണ്. ഇവയിൽ പിടിയാനകളെയും പ്രായാധിക്യം മൂലം വിശ്രമിക്കുന്നവരെയും മദപ്പാടിൽ തളച്ചിടുന്നവരെയും അസുഖബാധിതരെയും ഒഴിച്ചു നിർത്തിയാൽ ഇരുനൂറോളം ആനകളെ മാത്രമേ ഉത്സവങ്ങൾക്കു പ്രയോജനപ്പെടുത്താനാകൂ. കൊമ്പൻമാരെ കിട്ടാനില്ലാത്ത സാഹചര്യവും നിരക്കു വർധനയും മൂലം ആനകളുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണു പല ഉത്സവകമ്മിറ്റിക്കാരും. ആഘോഷങ്ങൾ ഒഴിവാക്കാം, പക്ഷേ, ആചാരങ്ങളും ചടങ്ങുകളും നടത്താൻ ആനകൾ തന്നെ വേണമെന്ന് നിർബന്ധമുള്ള ക്ഷേത്രങ്ങളുണ്ട്. എങ്ങനെ കൈകാര്യം ചെയ്യും ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്നു പറയുന്നതു പോലെ നാനൂറ് ആനകളെക്കൊണ്ട് നാൽപതിനായിരം ഉത്സവങ്ങൾ കേരളത്തിൽ നടത്തണം. ഉത്സവത്തിന് കൊഴുപ്പേകാൻ എല്ലായിടത്തും ആന നിർബന്ധം. പക്ഷേ, ആനയ്ക്ക് ആന തന്നെ വേണ്ടേ? ഗജസമ്പത്ത് കുറഞ്ഞതോ‌ടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടോട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആകെയുള്ളത് നാനൂറിൽ താഴെ ആനകളാണ്. ഇവയിൽ പിടിയാനകളെയും പ്രായാധിക്യം മൂലം വിശ്രമിക്കുന്നവരെയും മദപ്പാടിൽ തളച്ചിടുന്നവരെയും അസുഖബാധിതരെയും ഒഴിച്ചു നിർത്തിയാൽ ഇരുനൂറോളം ആനകളെ മാത്രമേ ഉത്സവങ്ങൾക്കു പ്രയോജനപ്പെടുത്താനാകൂ.

കൊമ്പൻമാരെ കിട്ടാനില്ലാത്ത സാഹചര്യവും നിരക്കു വർധനയും മൂലം ആനകളുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണു പല ഉത്സവകമ്മിറ്റിക്കാരും. ആഘോഷങ്ങൾ ഒഴിവാക്കാം, പക്ഷേ, ആചാരങ്ങളും ചടങ്ങുകളും നടത്താൻ ആനകൾ തന്നെ വേണമെന്ന് നിർബന്ധമുള്ള ക്ഷേത്രങ്ങളുണ്ട്. അവർ ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യും ? ആനയെ എഴുന്നള്ളിക്കുന്നതിന് വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങളുണ്ട്. ആന കൈമാറ്റത്തിനു നിലനിൽക്കുന്ന നിയമപരമായ വിലക്കുകൾ മൂലം ഈ മേഖല പ്രതിസന്ധിയിലാണെന്ന് ആനപ്രേമികളും ഉത്സവ സംഘാടകരും പറയുന്നു. 

കൂടുതൽ ഉത്സവങ്ങളുള്ള ജില്ലകളിൽ ഒന്നായ പാലക്കാട്ട് ആകെയുള്ളത് 23 ആനകൾ മാത്രം. നൂറിൽപ്പരം കൊമ്പൻമാരുള്ള തൃശൂരാണു സംസ്ഥാനത്തു ഗജസമ്പത്തിൽ മുന്നിലുള്ള ജില്ല. 

ആനപിടിത്തം നിർത്തിയതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ വിലയ്ക്കു വാങ്ങി എത്തിക്കാൻ പറ്റാത്തതുമാണു നാട്ടാനകളുടെ എണ്ണം കുറയാൻ കാരണം. പരിപാലനച്ചെലവ് ഏറിയതും കാരണമാണ്. 

ADVERTISEMENT

1977ൽ ആണ് വനംവകുപ്പ് സംസ്ഥാനത്ത് ആനപിടിത്തം നിർത്തിയത്. കാട്ടാനകളെ ഷെഡ്യൂൾ ഒന്ന് പട്ടികയിൽപെടുത്തിയതോടെ ആനത്താവളങ്ങളിൽ കൊണ്ടുവന്നു ചട്ടം പഠിപ്പിക്കുന്ന രീതി നിലച്ചു. 2003ലെ എലിഫന്റ് മാനേജ്മെന്റ് നിയമമനുസരിച്ച് സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആനകളെ കേരളത്തിൽ വളർത്താൻ കഴിയില്ല. ഇതോടെ ബിഹാർ, അസം ആനകളും എത്താതെയായി. നിലവിൽ ആനകളെ പരിപാലിക്കുന്നതും കർശന നിയന്ത്രണത്തോടെയാണ്

∙ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉത്സവങ്ങൾ കുറച്ചു, പാമ്പാടി രാജനും പുതുപ്പള്ളികേശവനും ആവശ്യക്കാരേറെ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, തൃക്കടവൂർ ശിവരാജു തുടങ്ങിയ ആനകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ സ്വന്തം നാട്ടിലെ ഉത്സവത്തിനെത്തുന്നത് അഭിമാനമായി കാണുന്നവരാണ് ഉത്സവ കമ്മിറ്റിക്കാർ. ഏകഛത്രാധിപതിയെന്ന് വിളിപ്പേരുള്ള രാമനെ ‘വിമാനമെടുത്തും’ കൊണ്ടുപോകാൻ തയാർ. എന്നാൽ എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് കോടതിയുടെ നിയന്ത്രണങ്ങളും എലിഫന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ കർശന നിരീക്ഷണവും രാമനുണ്ട്.

പുതുപ്പള്ളി കേശവൻ (Picture courtesy: facebook/ gajarajanmar - Girish Haridas Photography)

ആഴ്ചയിൽ 2 പരിപാടികളിൽ മാത്രമാണ് രാമനെ പങ്കെടുപ്പിക്കാൻ കഴിയുക. അതുകൊണ്ടു തന്നെ പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന ഉത്സവങ്ങളിൽ മാത്രമാണ് ഇത്തവണ രാമൻ പങ്കെടുക്കുക. ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള സീസണിൽ ആകെ 17 പരിപാടികളിൽ മാത്രമാണ് രാമൻ കരാറേറ്റിട്ടുള്ളത്. ഇത്തവണ എന്തായാലും തൃശൂർ പൂരത്തിന് രാമനുണ്ടാകുമെന്ന് ഉറപ്പാണ്. പുതുപ്പള്ളി കേശവനെ തട്ടകത്തിലെ തിടമ്പേറ്റാൻ പരവതാനി വിരിച്ച് കാത്തിരിക്കുന്നുണ്ട് പൂരപ്രേമികൾ. പക്ഷേ, എല്ലായിടത്തും ഓടിയെത്താൻ കേശവനാകില്ല. സാധുവിനും നല്ല ഡിമാൻഡുണ്ട്. പാമ്പാടി രാജനും ചെർപ്പുളശ്ശേരി അനന്തപത്മനാഭനും ഇത്തവണ എല്ലാ ജില്ലകളിൽ നിന്നും അന്വേഷണം ഉണ്ട്.

തൃശൂർ പൂരത്തിനോട് അനുബന്ധിച്ചുള്ള കുടമാറ്റത്തിനായി അണിനിരന്നിരിക്കുന്ന ആനകൾ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ നോട്ടച്ചെലവ് കൂടി, ഏക്കവും വർധിച്ചു

ക്ഷാമം വരുമ്പോൾ‍ വിപണിമൂല്യം കുതിച്ചുയരുന്ന സ്വാഭാവിക പ്രതിഭാസം ആനകളുടെ ഏക്കത്തുകയിലും പ്രതിഫലിച്ചു തുടങ്ങി. ആനകളുടെ എണ്ണം കുറഞ്ഞതിനാെപ്പം ഏക്ക സംഖ്യ (ഒരു ദിവസത്തെ എഴുന്നള്ളിപ്പു നിരക്ക്) കുത്തനെ ഉയർന്നതോടെ ഉത്സവസംഘാടനത്തിന്റെ താളം തെറ്റുകയാണ്. തി‌ടമ്പാനകളുടെ ഗണത്തിൽപ്പെടുന്ന കൊമ്പൻമാരുടെ ഒരു ദിവസത്തെ നിരക്ക് ശരാശരി 3 ലക്ഷത്തിനു മുകളിലാണ്. ഒരേ ദിവസം ഒന്നിലധികം ആവശ്യക്കാരുണ്ടെങ്കിൽ തുക മോഹവിലയായി മാറുന്ന സാഹചര്യം. ഒരു ശരാശരി ആനയെ കിട്ടാൻ പോലും നൽകണം ഒരു ലക്ഷത്തോളം രൂപ.

തൃശൂർ പൂരം പ്രദർശത്തിനായി എത്തിയ കൊമ്പൻ കനത്ത മഴയിൽ പെട്ടപ്പോൾ. (ഫയൽ ചിത്രം : മനോരമ)

വനംവകുപ്പിന്റെ കടുത്ത നിയന്ത്രണം ഉള്ളതിനാൽ ആനയുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമാകണം. ഐപിഎൽ ലേലം പോലെ ഹീറോയിനം അനുസരിച്ചാണ് ആനകളുടെ നിരക്ക്. മംഗലാംകുന്ന് അയ്യപ്പന് മുൻ വർഷങ്ങളിൽ തൂശൂരിലെ മീനഭരണ ഉത്സവത്തിന് ഒൻപതരലക്ഷം ഏക്കത്തുക ലഭിച്ചിരുന്നു. കേരളത്തിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ ഏക്കമായിരുന്നു അത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കഴിഞ്ഞ വർഷം ഒരു ഉത്സവത്തിൽ പങ്കെടുക്കുന്നതിന് 6.75 ലക്ഷം രൂപ ഏക്കത്തുക ലഭിച്ചിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ ഉണ്ടായിരുന്ന ഗുരുവായൂരിൽ ഇപ്പോൾ കരിവീരൻമാർ നാൽപതു മാത്രമാണ്. 2010 ൽ ആനക്കോട്ടയിൽ ഉണ്ടായിരുന്നത് 66 ആനകളാണ്. ഗുരുവായൂരപ്പൻ ആനകളുടെ കളിത്തോഴനെന്നാണ് ഭക്തജന വിശ്വാസം. ക്ഷേത്രത്തിൽ കാലത്തും വൈകിട്ടും രാത്രിയും ശീവേലിയും വിളക്കെഴുന്നള്ളിപ്പും ആനപ്പുറത്താണ്. നാട്ടാന പരിപാലന നിയമം വന്നതോടെ 15 വർഷമായി ആനയെ നടയിരുത്താൻ കഴിയുന്നില്ല. അതിനാൽ ആനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇപ്പോൾ പ്രതീകാത്മക നടയിരുത്തലാണ് നടക്കുന്നത്. 10 ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച് ദേവസ്വത്തിന്റെ തന്നെ ആനയെ ഭക്തർക്ക് നടയിരുത്താം

തൂത ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന കുടമാറ്റം. (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

പരിപാലനച്ചെലവ് വർധിച്ചതാണു നിരക്ക് ഉയരാൻ കാരണമെന്ന് ഉടമകൾ പറയുന്നു. എഴുന്നെള്ളിപ്പിനു പണം വാങ്ങിക്കുന്നതിനനുസരിച്ച് ആനയെ പോറ്റാനും ചെലവുണ്ട്. ഒരുദിവസം ആനയെ നല്ല രീതിയിൽ നോക്കുന്നതിന് കുറഞ്ഞത് 5000 രൂപ വേണം. ഒരു മാസത്തെ ചെലവ് 1, 50,000 രൂപ. ഒരു വർഷത്തെ ചെലവ് 18 ലക്ഷത്തിലധികം വരും. ചികിത്സ ഇതിനു പുറമേയാണ്. കയ്യിലെ പണത്തിന് ഇത്തിരി ഞെരുക്കം വന്നാൽ കാർ ഉപയോഗിക്കാതെ നിർത്തിയിടാമെന്നൊക്കെ കരുതാം. എന്നാൽ ആനയ്ക്ക് അതു നടക്കില്ല. എഴുന്നെള്ളിപ്പും പണിയും ഇല്ലെങ്കിലും ആനയ്ക്കു തീറ്റ വേണം. നന്നായി നോക്കിയില്ലെങ്കിൽ ആനയ്ക്കു ക്ഷീണവുമാകും. വരുമാനം കുറയും

∙ സൂപ്പർതാരങ്ങൾ ഇല്ലാതാകുന്നു

കേരളത്തിൽ ആനക്കമ്പത്തിന്റെ തലപ്പൊക്കത്തിനു കൊടിയിറക്കത്തിന്റെ കാലമാണ്. മൂന്നു കൊല്ലത്തിനുള്ളിൽ സംസ്ഥാനത്തു ചെരിഞ്ഞത് നൂറോളം നാട്ടാനകളാണ്. നിലവിലുള്ളവയിൽ അറുപതു ശതമാനത്തിലധികം ആനകളുടെയും ശരാശരി പ്രായം അറുപതു വയസ്സാണ്. മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് ഗണപതി, ഗുരുവായൂർ പത്മനാഭൻ, ഗുരുവായൂർ വലിയ കേശവൻ, കോങ്ങാട് കുട്ടിശങ്കരൻ  തുടങ്ങി തലെടുപ്പുള്ള ഒരുപിടി ആനകളാണ് അടുത്ത കാലത്ത് ചെരിഞ്ഞത്.

ഗുരുവായൂർ പത്മനാഭൻ. (Picture courtesy: X/ @KS1729)

ഗുരുവായൂർ ദേവസ്വം ജൂനിയർ മാധവൻകുട്ടി, ആലിഫ് ടിംബേഴ്സ് ലക്കിടി സൂര്യനാരായണൻ, ചെർപ്പുളശ്ശേരി വലിയ അയ്യപ്പൻ, പുത്തൻകുളം രാജശേഖരൻ, വാരിയത്ത് ജയരാജ്, നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്നിവർ ഈ വർഷം ചരിഞ്ഞ ആനകളാണ്. പ്രായാധിക്യമാണ് മരണകാരണമെങ്കിലും രോഗങ്ങളും നാട്ടാനകളെ വല്ലാതെ പിടിമുറുക്കിത്തുടങ്ങി. ചെരിയുന്നവയിൽ വലിയൊരു പങ്കും പിടിയാനകളാണ്. ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുമാണ് ആനകളെ പ്രധാനമായി ബാധിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. എരണ്ട കെട്ടും വൈറസ് രോഗങ്ങളും വർധിക്കുന്നു. ആനകളുടെ നടത്തം കുറവാണെന്നതും പ്രശ്നമാണെന്നു വിദഗ്ധർ പറയുന്നു.

∙ നിയമം കർശനം

പ്രായാധിക്യം മൂലവും അസുഖം ബാധിച്ചും ചെരിയുന്ന ആനകൾക്കു പകരം കൊമ്പൻമാർ എത്താത്തതും മികച്ച പാപ്പാൻമാരുടെ കുറവും ഗജപരിപാലന മേഖലയെ ബാധിക്കുന്നു. കാലങ്ങൾ കഴിയുന്നതോടെ വഴിപാടുകൾ നടത്താൻ പോലും ആനകളെ ലഭിക്കാത്ത അവസ്ഥ വരുമെന്ന് ആനപ്രേമികളും ഉടമകളും പറയുന്നു. എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ആനകളെ കഠിനമായി ജോലി ചെയ്യിക്കുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാണിച്ച് ആനപ്രേമികൾ രംഗത്തുണ്ട്. പല കോടതികളിലും ഇതുമായി ബന്ധപ്പെട്ടു വ്യവഹാരങ്ങൾ നടന്നുവരുന്നു.

തൃശൂർ പൂരത്തിന് എഴുന്നള്ളുന്ന ആനകൾ പരിശോധനകൾക്കായി അണിനിരന്നപ്പോൾ. (ഫയൽ ചിത്രം : മനോരമ)

അതേസമയം, നാട്ടാനപരിപാലന ചട്ടം കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ ആനകളെ ഉപദ്രവിക്കുന്നതിൽ കുറവുണ്ടായതായി ആനപ്രേമികൾ പറയുന്നു. കൃത്യമായ ഇടവേളകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടും പരിശോധനയ്ക്കെത്തും. ഉത്സവ എഴുന്നെള്ളിപ്പിനും മാനദണ്ഡങ്ങൾ കർശനമാണ്. അതേസമയം, നാട്ടാനപരിപാലന ചട്ടം മാറിയ സാഹചര്യത്തിനനുസരിച്ചു പുതുക്കണമെന്ന് ആനപ്രേമികൾ ആവശ്യപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള തടസ്സങ്ങൾ നീക്കണമെന്നും ആനപ്രേമികൾ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനങ്ങൾക്കിടയിൽ ആനകൈമാറ്റത്തിന് അനുമതി നൽകുന്ന ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷ. പുതുവർഷാരംഭത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമ്പൻമാരെ സംസ്ഥാനത്തേക്കു കാെണ്ടുവരാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഉടമകൾ. സംസ്ഥാനങ്ങൾക്കിടയിലെ ആന കൈമാറ്റം സംബന്ധിച്ച നിയമഭേദഗതി പാർലമെന്റ് പാസാക്കിയിരുന്നു. ഇതിന്റെ ഭാഗമായ ചട്ടങ്ങൾ കൂടി തയാറാകുന്നതോടെ ആന കൈമാറ്റം സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

English Summary:

There are fewer than 200 excellent elephants in Kerala that can participate in festivals at temples