കഥകളിയിൽ ‘സ്ത്രീ സംവരണം’ നടപ്പാക്കിയ ആശാൻ; 40 വർഷം മുന്പേ മാറിച്ചിന്തിച്ച ‘എ ഗ്രേഡ്’ പരിശീലകൻ
കൊല്ലത്തു നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിൽ കഥകളി മത്സരങ്ങൾ തരംഗം സൃഷ്ടിക്കുകയാണ്. കലോത്സവത്തിലെ ഏറ്റവും ചെലവേറിയ ഇനങ്ങളിലൊന്ന്. മുഖത്ത് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്താൻ മണിക്കൂറുകളുടെ അധ്വാനം വേണം. മത്സരവേദിക്ക് സമീപത്തെ ക്ലാസ് മുറികളിലെല്ലാം നിറയെ കഥകളിയുടെ ആടയാഭരണങ്ങളാണ്. ഓരോരുത്തരുടെയും വേഷങ്ങൾ എടുത്തുവയ്ക്കാൻ ധാരാളം സ്ഥലം വേണം. ഈ വേദിയിൽ മത്സരിക്കാൻ 12 ശിഷ്യരുമായി ഒരാശാൻ വരികയാണ്. പരമ്പരാഗതരീതിയിൽ കഥകളിയിൽ ഉറച്ചുനിൽക്കുന്ന ആശാൻ. കലാമണ്ഡലം വെങ്കിട്ടരാമൻ. കളിയഭ്യസിപ്പിച്ച് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്തിച്ചവരെല്ലാം എ ഗ്രേഡുമായി തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

പക്ഷേ, കലോത്സവവേദിയിൽ ഒതുങ്ങുന്നതല്ല ഈ ആശാന്റെ പെരുമ. ഒരുകാലത്ത് വനിതകൾക്ക് കഥകളിയിലേക്ക് അരുതുകൾകൊണ്ട് ലക്ഷ്മണരേഖ വരച്ച് പ്രവേശനം നിഷേധിച്ചിരുന്നു. അത്തരമൊരു കാലത്താണ് 40 വർഷം മുൻപ് കലാമണ്ഡലം വെങ്കിട്ടരാമൻ വനിതകളെ കഥകളി അഭ്യസിപ്പിച്ചുതുടങ്ങിയത്. കലാമണ്ഡലത്തിൽപ്പോലും അടുത്തകാലത്താണ് സ്ത്രീകളെ കഥകളി വേഷം പഠനത്തിനു പ്രവേശിപ്പിച്ചത്. അവിടെയാണു 40 വർഷം മുൻപു പെൺകുട്ടികളെ കഥകളി വേഷം പഠിപ്പിക്കാൻ ധൈര്യം കാണിച്ച കലാമണ്ഡലം വെങ്കിട്ടരാമന്റെ പ്രസക്തി.
1982ൽ വെങ്കിട്ടരാമൻ കലാമണ്ഡലത്തിൽ വിദ്യാർഥിയായി ചേർന്നു. കലാമണ്ഡലം രാമൻകുട്ടിനായരാശാന്റെ കയ്യിൽ നിന്നു കച്ചയും മെഴുക്കും വാങ്ങിയാണു കളരി പ്രവേശം. തുടർന്ന് എട്ടു മാസം ആശാന്റെ ശിഷ്യത്വം. 1983ൽ അരങ്ങേറ്റം. 1984ൽ ആശാൻ കലാമണ്ഡലത്തിൽ നിന്നു പ്രിൻസിപ്പലായി വിരമിച്ചു. വെങ്കിട്ടരാമൻ 1988ൽ ഡിപ്ലോമ കഴിഞ്ഞു. രണ്ടു വർഷം പോസ്റ്റ് ഗ്രാജ്വേഷൻ കൂടി കഴിഞ്ഞിട്ടാണ് ആശാന്റെയടുത്തു സ്കോളർഷിപ് പഠനത്തിനായി പോകുന്നത്. ഞാളാകുറിശ്ശിയിൽ ആശാന്റെ വീട്ടിൽത്തന്നെയായിരുന്നു പഠനം. വീണ്ടും കലാമണ്ഡലത്തിൽ സ്പെഷൽ ട്രെയിനിയായി പഠിച്ചു. എംഎ കോഴ്സ് ഉൾപ്പെടെ 12 വർഷമായിരുന്നു കഥകളി പഠനം. കലാമണ്ഡലത്തിലെ എംഎ കോഴ്സിൽ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു വെങ്കിട്ടരാമൻ.
യാദൃശ്ചികമായാണ് വനിതകളെ നൃത്തം പഠിപ്പിക്കുകയെന്ന ദൗത്യം അദ്ദേഹത്തെ തേടിയെത്തിയത്. പെരിങ്ങോട് മാത്തൂരുള്ള അധ്യാപിക മകളെ കഥകളി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് കലാമണ്ഡലത്തിലെത്തി. എന്നാൽ അന്ന് അവിടെ വനിതകളെ കഥകളി പഠിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആശാൻമാരുടെ അനുവാദത്തോടെ വെങ്കിട്ടരാമൻ അവരെ കഥകളി പഠിപ്പിച്ചുതുടങ്ങുകയായിരുന്നു. പിന്നെ, പലയിടത്തു നിന്നുമായി പെൺകുട്ടികൾ പഠിക്കാൻ എത്തിത്തുടങ്ങി. അടിസ്ഥാനപരമായി പഠിക്കണമെന്നു താൽപര്യമുള്ള കുറേപ്പേർ സമീപിച്ചു. അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു.
ആൺകുട്ടികൾ കഥകളി നന്നേ ചെറുപ്പത്തിലേ പഠിക്കണം. പ്രായം തെറ്റിയാൽ കളരിയിലെടുക്കില്ല. ശരീരം വഴങ്ങുന്ന പ്രായത്തിൽ അഭ്യാസം തുടങ്ങണം. എന്നാൽ, പെൺകുട്ടികളെ 20 വയസ്സിലും 30 വയസ്സിലും പഠിപ്പിക്കാൻ പ്രയാസമില്ല. അടിസ്ഥാനപരമായി പഠനം പൂർത്തീകരിച്ചാൽ വനിതകൾക്കും കടുപ്പമേറിയ വേഷങ്ങൾ ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. കല്ലേക്കുളങ്ങരയിൽ വെങ്കിട്ടരാമൻ തുടങ്ങിയ കഥകളി ഗ്രാമം ഇന്നു ലോകം മുഴുവൻ പ്രസിദ്ധമാണ്. തന്റെ ഗുരുനാഥൻ കലാമണ്ഡലം രാമൻകുട്ടി നായരാശാന്റെ സ്മരണയിൽ ഒരു കേന്ദ്രം തുടങ്ങുകയെന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. സ്വീഡനിലും ന്യൂസീലൻഡിലുമൊക്കെ ശിഷ്യന്മാർക്ക് കോവിഡ്കാലത്ത് ഓൺലൈൻ ക്ലാസുകൾ നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. (സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കഥകളി മത്സര വേദിയിൽ നിന്നും പുറത്തുനിന്നുമുള്ള ചില ‘കഥകളി’ കാഴ്ചകൾ ചുവടെ...)