അരങ്ങിലെ ‘ആൻ രാജകുമാരി’ ഇനിയില്ല; അച്ഛനും സഹോദരനും പറയുന്നു: വേദനയാണ്, മരണം വരെയും...
ചവിട്ടുനാടക വേദിയിലെ ‘രാജകുമാരി’യുടെ ഓർമകളുമായാണ് എറണാകുളം കുറുമ്പത്തുരുത്ത് സ്വദേശി റോയ് ജോർജുകുട്ടി ആശാൻ കൊല്ലത്തു സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. 38 വർഷമായി പരിശീലകനായി റോയ് സംസ്ഥാന കലോത്സവത്തിലുണ്ട്. അച്ഛൻ റോയ് ജോർജുകുട്ടിയുടെ കൈപിടിച്ചാണ് ഒന്നര വയസ്സുള്ളപ്പോൾ മകൾ ആൻ റിഫ്ത ചവിട്ടുനാടക വേദിയിലെത്തുന്നത്. റോയ് സംവിധാനം ചെയ്ത പല നാടകങ്ങളുടെയും ഭാഗമായിരുന്നു മകളും. ആ രാജകുമാരിയുടെ വെളിച്ചമാണു കഴിഞ്ഞ നവംബർ 25നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) ദുരന്തത്തിൽ അണഞ്ഞത്. അവിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ആൻ.

വിവിധ ജില്ലാ കലോത്സവങ്ങളിൽ റോയ് ജോർജുകുട്ടി പരിശീലിപ്പിച്ച എഴു സ്കൂളുകൾ കൊല്ലത്തെ സംസ്ഥാന വേദിയിലേക്കു പോകുന്നതിന്റെ സന്തോഷത്തിനിടെയാണു കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ആൻ അന്തരിച്ചതിന്റെ ദുരന്ത വാർത്തയെത്തിയത്. അതിനുശേഷം പരിശീലന വേദികളിൽനിന്നും എറണാകുളം ഗോതുരുത്ത് ചവിട്ടുനാടക മഹോത്സവത്തിൽനിന്നും ഉൾപ്പെടെ വിട്ടുനിൽക്കുകയായിരുന്നു റോയ്. റോയിയുടെ മകനും ചവിട്ടുനാടക കലാപ്രവർത്തകനുമായ റിതുലും അടുത്ത ശിഷ്യരുമാണു സ്കൂളുകളിൽ പരിശീലനത്തിന് എത്തിയിരുന്നത്.
സ്കൂളുകളിൽനിന്നുള്ള ശിഷ്യർ അഭ്യർഥിച്ചതോടെയാണ് റോയ് 2023 ഡിസംബർ അവസാന വാരം നേരിട്ടു സ്കൂളുകളിലെത്തിയത്. എറണാകുളം, വയനാട്, ആലപ്പുഴ, കണ്ണൂർ, തൃശൂർ ജില്ലകളിലെ 7 ടീമുകളെയാണു റോയ് പരിശീലിപ്പിക്കുന്നത്. ഇതിൽ കണ്ണൂരിൽ നേരിട്ട് എത്താനായില്ല. റോയ് ഉൾപ്പെടെ 7 പേരുടെ സംഘമാണ് കലോത്സവ വേദികളിലുള്ളത്. ആശാൻ നേരിട്ടു വന്നതോടെ അതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ശിഷ്യരും. എച്ച്എസ് വിഭാഗത്തിൽ റോയ് പരിശീലിപ്പിച്ച അഞ്ചു സംഘത്തിനും എ ഗ്രേഡുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് സ്കൂളുകളെയാണു പരിശീലിപ്പിച്ചത്.
∙ വേദനയാണ്, മരണം വരെയും...
‘‘മോൾ ഞങ്ങളെ വിട്ടുപോയത് എന്റെ ജീവിതകാലമത്രയും നീണ്ട വേദനയാണ്. അത് ഒരിക്കലും എന്നെ വിട്ടുപോകില്ല’’– കലോത്സവ വേദിയിൽ ശിഷ്യരുടെ ഇടയിലൂടെ തിരക്കിട്ടു നടക്കുമ്പോഴും മുഖത്തെ ചെറുചിരിയിൽ സങ്കടമൊതുക്കി റോയ് ജോർജുകുട്ടി പറഞ്ഞു. ‘‘കൊല്ലത്തെ സംസ്ഥാന കലോത്സവ വേദിയിലേക്ക് ഇത്തവണ മോളും വരാനിരുന്നതാണ്. ജില്ലാ കലോത്സവങ്ങളിൽ വന്നിട്ടുണ്ടെങ്കിലും സംസ്ഥാന മത്സരങ്ങൾക്ക് ഇതുവരെ വന്നിട്ടില്ല. ഐസിഎസ്‌ഇ സിലബസായിരുന്നു. മോളും നന്നായി പെർഫോം ചെയ്യുന്നതാണ്. അതിനിടയ്ക്കാണ് എല്ലാം...’’ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
നാട്ടുകാരുടെയും വീട്ടുകാരുടെയും ഓമനയായിരുന്ന നുന്നുമോൾ എന്ന ആൻ റിഫ്ത. പുതിയ നാടകങ്ങളുടെ കഥയൊരുക്കാൻ അച്ഛനോടൊപ്പം കൂടിയിരുന്നതാണു മകളും. വലിയ വേദികളിൽ അതെല്ലാം അവതരിപ്പിക്കാനും ഇഷ്ടമായിരുന്നു. സ്കൂൾ കലോൽസവത്തിൽ കുട്ടികളെ ഒരുക്കാനും ഒപ്പം കൂടാറുണ്ട് ആൻ. മരിക്കുമ്പോൾ 20 വയസ്സായിരുന്നു. റോയ് ഒരുക്കിയ ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട് ആൻ. എന്നാൽ പുതിയ കഥകൾ റോയ് ജോർജുകുട്ടി ഇത്തവണ എഴുതിയില്ല. അതിനു കഴിഞ്ഞില്ല.
∙ മകൾക്കായി ഇനിയും...
‘‘സ്കൂളുകളും കുട്ടികളും എന്നെയും സംഘത്തെയും വിശ്വസിച്ചാണ് പരിശീലനകാര്യം ഏൽപിച്ചത്. ഞാൻ വരില്ലെന്ന് അവരോടു പറയാൻ പറ്റില്ല. അതാണ് വീണ്ടും എത്തിയത്’’– റോയ് ജോർജുകുട്ടി പറയുന്നു. ആശാൻ പാതിവഴിയിൽ വിടില്ലെന്ന വിശ്വാസം കുട്ടികൾക്കും ഉണ്ടായിരുന്നു. വേദിയിലേക്കു കയറുന്നതിനു മുൻപ് ദക്ഷിണ സമർപ്പിച്ചപ്പോൾ അതൊന്നുകൂടി അവർ ഊട്ടിയുറപ്പിച്ചു. കണ്ണടച്ച്, അനുഗ്രഹിച്ചു പ്രാർഥിച്ചപ്പോൾ റോയിയുടെ മനസ്സിൽ മകളെയും ചേർത്തു പിടിച്ചിരുന്നു. മകൻ റിതുലും ആ വേളയിൽ പ്രാർഥനയിലായി.
സഹോദരിയുടെ മരണത്തിൽനിന്ന് മുക്തനാകാൻ റിതുലിനും ഇതുവരെ സാധിച്ചിട്ടില്ല. ചവിട്ടുനാടകത്തിന്റെ ഗ്രീന്‍ റൂമിൽ ആനിന്റെ ഒരു ചിത്രവും വച്ചായിരുന്നു ചമയമിടലും മറ്റും. റിതുലും സഹോദരിയോടൊപ്പം ചവിട്ടുനാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. റോയ്‌യുടെ വീട്ടുമുറ്റത്തായിരുന്നു നാടകത്തിന്റെ പരിശീലനവും. ചവിട്ടുനാടകവുമായി മറ്റു വേദികളിൽ വീണ്ടും വരുമെന്ന ഉറപ്പിലാണ് റോയ്. മകൾക്ക് ഇഷ്ടമുള്ള കലാരൂപമാണ്. അതങ്ങനെ വിട്ടുകളയാൻ പറ്റില്ല.
ജീവനും ജീവിതവും കൊടുത്തിരിക്കുന്നതു ചവിട്ടുനാടകത്തിലായതിനാൽ അതു തുടർന്നേ പറ്റൂ. പഠിച്ചതും ജീവിക്കുന്നതും അതിലാണ്. റോയ് ഉൾപ്പെടുന്ന സമിതിയിലെ സംഘാംഗങ്ങളുടെ ജീവിതമാർഗവുമാണത്. ആനും ആ സമിതിയിലെ അംഗമായിരുന്നു. ആനിന്റെ ഓർമയിലാണു മുന്നോട്ടുള്ള യാത്രയും ജീവിതവും. ഇനി ജനുവരി 12ന് വൈക്കത്തെ ഒരു പള്ളിയിലാണ് അടുത്ത വേദി. 2023ൽ എഴുതാതെ പോയ പുതിയ കഥ ഇക്കൊല്ലം എഴുതാനും തീരുമാനമുണ്ട്. അപ്പോഴും അദ്ദേഹത്തിനുറപ്പാണ്, ഒപ്പമുണ്ടാകും മകൾ എപ്പോഴും...
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചവിട്ടുനാടക മത്സര വേദിയിൽ നിന്നും പുറത്തുനിന്നുമുള്ള ചില ‘കഥകളി’ കാഴ്ചകൾ ചുവടെ...