ജോലി പുല്ലുവെട്ടൽ: അതിഥിതൊഴിലാളി സ്ഥലം വാങ്ങി വീടുവച്ചു കൊച്ചിയിൽ; പ്രചോദനം ഈ ദമ്പതികളുടെ കഥ
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’ 1970ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ഈ പാട്ട് അഭിജിത് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ കേട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ഇനി ഒഡീഷയിലേക്കു പോകുമ്പോൾ അറിയാതെയെങ്കിലും ഈ വരികൾ മൂളും. തൊഴിൽ തേടി കേരളത്തിലെത്തിയതാണ് ഒഡീഷ സ്വദേശി അഭിജിത് മണ്ഡൽ. ഈ നാട് അദ്ദേഹത്തിനു മുന്നിൽ വാതിൽ തുറന്നുതന്നെ കൊടുത്തു. അങ്ങനെ 20 വർഷത്തിനിപ്പുറം നാളികേരത്തിന്റെ നാട്ടിൽ അഭിജിത്തിന് സ്വന്തമായൊരു വീടായി, അതു വൈറലുമായി. 20 വർഷം മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി അതിഥിതൊഴിലാളികളുടെ ‘ഗൾഫാ’യ കേരളത്തിലേക്ക് വണ്ടികയറുമ്പോൾ, ഒരുനാൾ കേരളത്തിൽ സ്വന്തമായി സ്ഥലവും വീടും സ്വന്തമാക്കുമെന്ന് അഭിജിത് സ്വപ്നംപോലും കണ്ടുകാണില്ല. അതും സ്ഥലത്തിന് തീവിലയുള്ള കൊച്ചിയിൽ. അവിടെ സ്ഥലംവാങ്ങി വീടുപണിയുക എന്നത് സാധാരണക്കാരായ മലയാളികൾക്കുപോലും ഏറെക്കുറെ അപ്രാപ്യമായ കാര്യമാണ് എന്നോർക്കണം. അവിടെയാണ് അഭിജിത്തിന്റെ നേട്ടത്തിന്റെ വലുപ്പം. ആ കഥയാണിത്...

‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’
1970ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ഈ പാട്ട് അഭിജിത് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ കേട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ഇനി ഒഡീഷയിലേക്കു പോകുമ്പോൾ അറിയാതെയെങ്കിലും ഈ വരികൾ മൂളും. തൊഴിൽ തേടി കേരളത്തിലെത്തിയതാണ് ഒഡീഷ സ്വദേശി അഭിജിത് മണ്ഡൽ. ഈ നാട് അദ്ദേഹത്തിനു മുന്നിൽ വാതിൽ തുറന്നുതന്നെ കൊടുത്തു. അങ്ങനെ 20 വർഷത്തിനിപ്പുറം നാളികേരത്തിന്റെ നാട്ടിൽ അഭിജിത്തിന് സ്വന്തമായൊരു വീടായി, അതു വൈറലുമായി.
20 വർഷം മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി അതിഥിതൊഴിലാളികളുടെ ‘ഗൾഫാ’യ കേരളത്തിലേക്ക് വണ്ടികയറുമ്പോൾ, ഒരുനാൾ കേരളത്തിൽ സ്വന്തമായി സ്ഥലവും വീടും സ്വന്തമാക്കുമെന്ന് അഭിജിത് സ്വപ്നംപോലും കണ്ടുകാണില്ല. അതും സ്ഥലത്തിന് തീവിലയുള്ള കൊച്ചിയിൽ. അവിടെ സ്ഥലംവാങ്ങി വീടുപണിയുക എന്നത് സാധാരണക്കാരായ മലയാളികൾക്കുപോലും ഏറെക്കുറെ അപ്രാപ്യമായ കാര്യമാണ് എന്നോർക്കണം. അവിടെയാണ് അഭിജിത്തിന്റെ നേട്ടത്തിന്റെ വലുപ്പം. ആ കഥയാണിത്...
∙ വീട്ടിലേക്കുള്ള വഴി
മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടലാണ് അഭിജിത്തിന്റെ പ്രധാന ജോലി. കൂടാതെ മറ്റു ഗാർഡനിങ് ജോലികളും ചെയ്യും. കുടുംബവുമായാണ് കേരളത്തിൽ എത്തിയത്. പക്ഷേ ഇതരസംസ്ഥാനക്കാർക്ക് വാടകവീട് കിട്ടാനുള്ള ബുദ്ധിമുട്ട്, അടിക്കടി വീടൊഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്, ശോചനീയമായ ജീവിതസാഹചര്യം എന്നിവ അനേക വർഷം സഹിക്കേണ്ടി വന്നു. സ്വന്തം നാട്ടിൽനിന്നു വന്ന ചിലർ കേരളത്തിൽ ചെറിയ വീട് സ്വന്തമാക്കിയ കഥ കേട്ടപ്പോഴാണ് 'കേരളത്തിൽ സ്വന്തം വീട്' എന്ന മോഹം അഭിജിത്തിന്റെ മനസ്സിലും ഉദിച്ചത്. പക്ഷേ എങ്ങനെ വീട് സ്വന്തമാക്കും? കഠിനാധ്വാനം ചെയ്തേ മതിയാകൂ. അങ്ങനെ ഇവർ മുണ്ടുമുറുക്കിയുടുക്കാൻ തുടങ്ങി.
വർഷങ്ങൾകൊണ്ട് ഉറുമ്പു സ്വരുക്കൂട്ടും പോലെ കാശ് സ്വരുക്കൂട്ടി. ഇതിനിടയിൽ ആരോഗ്യപ്രശ്നങ്ങൾ മൂലം അഭിജിത്തിന് ജോലിക്ക് പോകാൻ കഴിയാതായി. ഒരു ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് കടമായി. അവിടെയാണ്, അതുവരെ വീട്ടമ്മയായി ഒതുങ്ങിയിരുന്ന ഭാര്യ കനകിന്റെ ‘മാസ് എൻട്രി’. അഭിജിത് അറിയാതെ ഇവർ വീട്ടുജോലികൾക്ക് പോയിത്തുടങ്ങി. അന്ന് തീരെ ചെറുതായിരുന്ന മക്കളെ മറ്റൊരു ബന്ധുവീട്ടിലാക്കിയാണ് കനക് വീട്ടുജോലികൾക്ക് പോയിരുന്നത്. കുറച്ചുമാസത്തെ അധ്വാനംകൊണ്ട് ആശുപത്രി ചെലവുകളുടെ കടംവീട്ടി.
അഭിജിത് ആരോഗ്യം വീണ്ടെടുത്ത് ജോലിക്ക് പോകാൻ തയാറായപ്പോൾ ആദ്യം തിരക്കിയത് ഒരു ലക്ഷത്തിന്റെ കടത്തെക്കുറിച്ചാണ്. അപ്പോഴാണ് ‘അത് വീട്ടിയായിരുന്നു കേട്ടോ’ എന്ന സർപ്രൈസ് ഭാര്യ പൊട്ടിച്ചത്. അപ്പോഴേക്കും കനക് കേരളത്തിലെ പാചകവും അടുക്കപ്പണികളും നന്നായി പഠിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് അധ്വാനിച്ച് സ്വരുക്കൂട്ടാൻ തുടങ്ങി. കുറച്ചുവർഷങ്ങൾ കടന്നുപോയി. ഇവരുടെ സമ്പാദ്യക്കുടുക്കയിൽ ലക്ഷങ്ങളുടെ കിലുക്കമായി. അങ്ങനെ സ്ഥല അന്വേഷണം തുടങ്ങി.
പക്ഷേ ആവശ്യം വേണ്ട രേഖകളൊന്നും കയ്യിൽ ഇല്ലായിരുന്നു. അങ്ങനെ ആദ്യപടിയായി സർക്കാർ ഓഫിസ് കയറിയിറങ്ങി വേണ്ട സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി. കൊച്ചിയിൽ സ്ഥലത്തിന്റെ തീവിലയാണ് അടുത്ത വില്ലനായത്. എങ്കിലും കുറേ സ്ഥലങ്ങൾ പോയിക്കണ്ടു, ഒടുവിൽ മരടിൽ രണ്ടര സെന്റ് ഉറപ്പിച്ചു. സെന്റിന് നാലര ലക്ഷം. റജിസ്‌ട്രേഷൻ ചെലവുകൾ, ബ്രോക്കർ ഫീസ് അടക്കം 12 ലക്ഷം രൂപ. പക്ഷേ, സ്വന്തമായി മണ്ണായി. അത്രയും കാലത്തെ അധ്വാനത്തിന്റെ നനവുള്ള മണ്ണ്...
∙ ഉള്ളതുകൊണ്ട് ഓണംപൊലൊരു നല്ല വീട്
അടുത്തപടിയായി മരട് നഗരസഭയിൽ ഭവനസഹായത്തിന് അപേക്ഷിച്ചു. പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ അനുവദിച്ചതോടെ വീടുപണിക്ക് പച്ചക്കൊടിയായി. വീതി കുറഞ്ഞ, നീളത്തിലുള്ള രണ്ടര സെന്റിൽ വീടുപണിയുന്നതായിരുന്നു അടുത്ത വെല്ലുവിളി. പരമാവധി സ്ഥലം വിനിയോഗിക്കാൻ ബോക്സ് ടൈപ്പിൽ വീടൊരുക്കി. ചെറിയ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, അടുക്കള, ബാത് അറ്റാച്ച്ഡായ രണ്ടു കിടപ്പുമുറികൾ എന്നിവ ഉൾപ്പെടെ 450 ചതുരശ്ര അടിയിലാണ് വീട്.
ഒറ്റവാക്കിൽ പറഞ്ഞാൽ, ഉള്ളതുകൊണ്ട് ഓണം പോലെയൊരു വീട്. 12 ലക്ഷം രൂപയാണ് വീടിന്റെ നിർമാണച്ചെലവ്. ഗഡുക്കൾ കൃത്യമായി ലഭിച്ചതോടെ വീടുപണി പത്തുമാസത്തിനുള്ളിൽ പൂർത്തിയായി. ഇതരസംസ്ഥാനക്കാരന് ആദ്യമായാണ് ഇത്തരത്തിൽ വീട് അനുവദിക്കുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. പിഎംഎവൈ വഴി ലഭിച്ച 4 ലക്ഷം രൂപയും കുറച്ചു സമ്പാദ്യവും അഭ്യുദയകാംക്ഷികൾ നൽകിയ സഹായവും കുറച്ചുകടവും ചേർന്നാണ് വീടുപണിക്കുള്ള തുക കണ്ടെത്തിയത്. സഹായിച്ചവർക്കെല്ലാം ഇവർ ഹൃദയംകൊണ്ട് നന്ദി രേഖപ്പെടുത്തുന്നു.
ഭാര്യ കനക് മണ്ഡൽ, മൂത്തമകൻ പ്രദീപ്, ഇളയവൻ നിഷാന്ത് എന്നിവർ ചേർന്നതാണ് അഭിജിത്തിന്റെ കുടുംബം. മക്കൾ ഇരുവരും സർക്കാർ സ്‌കൂളിലാണ് പഠിക്കുന്നത്, അതും മലയാളം മീഡിയത്തിൽ. പ്രദീപ് പ്ലസ്‌ടു പഠനം പൂർത്തിയാക്കി. നിഷാന്ത് നാലാം ക്ലാസ് വിദ്യാർഥി.
∙ ഇനിയുമുണ്ട് സ്വപ്നം
സ്വന്തം വീട്ടിലാണ് ഇപ്പോൾ കിടന്നുറങ്ങുന്നതെന്ന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അഭിജിത്തിന്. എന്താണ് ഇനിയുള്ള സ്വപ്നം എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘‘ഇത്രയും കാലം മക്കൾ ഞങ്ങളുടെ പേരിൽ അറിയപ്പെട്ടു (അഭിജിത്തിന്റെയും കനകിന്റെയും മക്കൾ), ഭാവിയിൽ ഞങ്ങൾക്ക് അവരുടെ പേരിൽ അറിയപ്പെടണം. സമൂഹത്തിൽ അന്തസ്സോടെ തലയുയർത്തിയും വേണ്ടപ്പോൾ വിനയത്തോടെ തലതാഴ്ത്തിയും ജീവിക്കണം’’.
ആ ഉത്തരത്തിലുണ്ട് ജീവിതത്തെ കുറിച്ചുള്ള അവരുടെ ശുഭപ്രതീക്ഷകൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലവും റിസ്ക് എടുക്കാനുള്ള മടികൊണ്ടും, ആഗ്രഹിച്ചിട്ടും സ്വന്തമായി വീടും സ്ഥലവും സ്വപ്നമായി അവശേഷിക്കുന്ന നിരവധി സാധാരണക്കാരായ മലയാളികളുണ്ട്. അവർക്കു മുന്നിൽ, പണം സൂക്ഷിച്ചുവയ്ക്കാനുള്ള അടിസ്ഥാന സാമ്പത്തിക ആസൂത്രണവും സ്ഥിരോത്സാഹത്തിനുള്ള മനസ്സുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സഫലമാകും എന്ന് ജീവിതത്തിലൂടെ തെളിയിച്ച് പ്രചോദനവും ശുഭപ്രതീക്ഷയുമേകുകയാണ് ഈ അതിഥിതൊഴിലാളി ദമ്പതികൾ.