റോക്കറ്റും ഉപഗ്രഹങ്ങളും നിർമിക്കലല്ല ഇനി ‘ഇസ്രൊ’യുടെ ജോലി! ഇന്ത്യയുടെ ആകാശത്ത് കോടികളുടെ കിലുക്കം; ആ നീക്കം അതീവ നിർണായകം
ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ എന്തു ചെയ്യണം? പണ്ടൊക്കെ ഇങ്ങനെയൊരു ചോദ്യത്തിന് ഇന്ത്യയില്‍ പ്രസക്തിയുണ്ടായിരുന്നില്ല. കാരണം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) കുത്തകയായിരുന്നു ബഹിരാകാശ മേഖല. ഇന്നുപക്ഷേ, ആശയമുണ്ടെങ്കിൽ ആർക്കും ആകാശത്തോളവും അതിനപ്പുറത്തേക്കും ബിസിനസ് വളർത്താം, ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്കൊപ്പം വളരാം. ആകാശവും അതിനപ്പുറമുള്ള ലോകവും അനന്തമാണ്. ബഹിരാകാശ മേഖലയിലെ അവസരങ്ങളും അനന്തമാക്കിയാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുത്തത്. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുന്നതും അവ വിക്ഷേപിക്കുന്നതുമെല്ലാം ഐഎസ്ആർഒയുടെ കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ബഹിരാകാശ മേഖലയിൽ ഏതു നിലയിലുള്ള സംരംഭങ്ങൾ ആരംഭിക്കാനും സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് 2023ൽ പുറത്തിറക്കിയ ഇന്ത്യയുടെ ബഹിരാകാശ നയം. ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം ഐഎസ്ആർഒയുടെയും സഹസ്ഥാപനങ്ങളുടെയും പൂർണ പിന്തുണ ലഭിക്കുമെന്നു മാത്രമല്ല, ഇന്ത്യൻ സംരംഭകർക്ക് ആവശ്യമെങ്കിൽ രാജ്യാന്തര ബഹിരാകാശ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനും തടസ്സമില്ല.

ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ എന്തു ചെയ്യണം? പണ്ടൊക്കെ ഇങ്ങനെയൊരു ചോദ്യത്തിന് ഇന്ത്യയില്‍ പ്രസക്തിയുണ്ടായിരുന്നില്ല. കാരണം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) കുത്തകയായിരുന്നു ബഹിരാകാശ മേഖല. ഇന്നുപക്ഷേ, ആശയമുണ്ടെങ്കിൽ ആർക്കും ആകാശത്തോളവും അതിനപ്പുറത്തേക്കും ബിസിനസ് വളർത്താം, ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്കൊപ്പം വളരാം.
ആകാശവും അതിനപ്പുറമുള്ള ലോകവും അനന്തമാണ്. ബഹിരാകാശ മേഖലയിലെ അവസരങ്ങളും അനന്തമാക്കിയാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുത്തത്. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുന്നതും അവ വിക്ഷേപിക്കുന്നതുമെല്ലാം ഐഎസ്ആർഒയുടെ കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ബഹിരാകാശ മേഖലയിൽ ഏതു നിലയിലുള്ള സംരംഭങ്ങൾ ആരംഭിക്കാനും സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് 2023ൽ പുറത്തിറക്കിയ ഇന്ത്യയുടെ ബഹിരാകാശ നയം. ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം ഐഎസ്ആർഒയുടെയും സഹസ്ഥാപനങ്ങളുടെയും പൂർണ പിന്തുണ ലഭിക്കുമെന്നു മാത്രമല്ല, ഇന്ത്യൻ സംരംഭകർക്ക് ആവശ്യമെങ്കിൽ രാജ്യാന്തര ബഹിരാകാശ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനും തടസ്സമില്ല.
ഈ പുതുവർഷത്തിൽ, സ്വകാര്യ മേഖലയിലെ ബഹിരാകാശ വളർച്ചയുടെ കുതിപ്പിനു രാജ്യം സാക്ഷ്യം വഹിക്കുമെന്ന സൂചനകളാണ് കേന്ദ്ര സർക്കാരും ബഹിരാകാശ വകുപ്പും നൽകുന്നത്. ബഹിരാകാശ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഉൾപ്പെടെയുള്ളവയുടെ സാധ്യതകളെക്കുറിച്ചും കേന്ദ്ര സർക്കാർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും..?
∙ ബഹിരാകാശത്ത് അൽപം ‘സ്വകാര്യം’
പ്രധാനമന്ത്രി നേരിട്ടു ഭരിക്കുന്ന ബഹിരാകാശ വകുപ്പിനു കീഴിലാണ് ഐഎസ്ആർഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് ഐഎസ്ആർഒ ഇനി മുതൽ കൂടുതൽ ശ്രദ്ധ ഗവേഷണങ്ങളിലേക്കും സാങ്കേതികവിദ്യാ വികസനത്തിലേക്കും തിരിച്ചുവിടും. റോക്കറ്റ് നിർമാണം, ഉപഗ്രഹ നിർമാണം, വിക്ഷേപണം തുടങ്ങിയവയിൽ ക്രമേണ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിക്കും. അതിനു നേതൃത്വം നൽകുന്നത് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ), ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) തുടങ്ങിയവയാണ്.
ബഹിരാകാശ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ബഹിരാകാശ വകുപ്പുും ഡിപിഐഐടിയും ചേർന്ന് ഇതിനുള്ള മാർഗരേഖകൾ തയാറാക്കുന്നുണ്ട്. ഇതു യാഥാർഥ്യമായാൽ സ്പേസ്–എക്സ് പോലെയുള്ള വൻകിട ബഹിരാകാശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ കഴിയും.
വാണിജ്യ ദൗത്യങ്ങൾ ഏറ്റെടുക്കുക, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ നിർമിക്കുക, രാജ്യാന്തര സ്ഥാപനങ്ങളുമായും ബഹിരാകാശ ഏജൻസികളുമായും ചേർന്ന് ദൗത്യങ്ങൾ ഏറ്റെടുത്തു ചെയ്യുക തുടങ്ങിയവയാണ് എൻഎസ്ഐഎല്ലിന്റെ ഉത്തരവാദിത്തങ്ങൾ. അതേസമയം, രാജ്യത്തു ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ, കമ്പനികൾ തുടങ്ങിയവയെ ഒരു കുടക്കീഴിലെത്തിക്കുകയും സഹായങ്ങളും പിന്തുണയും നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് ഇൻ–സ്പേസ്.
ആവശ്യകതയനുസരിച്ചുള്ള ഉപഗ്രഹ നിർമാണം എന്ന ദൗത്യമാണ് എൻഎസ്ഐഎൽ നിർവഹിക്കുന്നത്. അതിന്റെ ഭാഗമായി 2022 ജൂൺ 22ന് ഫ്രഞ്ച് ഗയാനയിലെ കോറൂ വിക്ഷേപണത്തറയിൽ നിന്ന് ഏരിയൻ 5 റോക്കറ്റിൽ വിക്ഷേപിച്ച ജിസാറ്റ് 24 ഉപഗ്രഹമാണ് അതിൽ ആദ്യത്തേത്. ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനം നൽകുന്ന ടാറ്റ പ്ലേ കമ്പനിക്കു വേണ്ടിയാണ് ആ ഉപഗ്രഹം നിർമിച്ചത്. അടുത്ത ഘട്ടത്തിൽ ജിസാറ്റ് 20 (ജിസാറ്റ്– എൻ2) വിക്ഷേപിക്കാനും കരാർ ആയി. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്–എക്സ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 2024 പകുതിയോടെ ഈ ഉപഗ്രഹം വിക്ഷേപിക്കും. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകുന്ന വിവിധ സ്വകാര്യ കമ്പനികൾക്കു വേണ്ടി നിർമിച്ചതാണ് ഈ ഉപഗ്രഹം.
ഐഎസ്ആർഒയുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതികളാണ് എൻഎസ്ഐഎൽ നടപ്പാക്കുന്നത്. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം നൽകുന്ന ബ്രിട്ടിഷ് കമ്പനിയായ വൺവെബിന്റെ 72 ഉപഗ്രഹങ്ങളെ 2022 ഒക്ടോബറിലും 2023 മാർച്ചിലുമായി എൻഎസ്ഐഎൽ വിക്ഷേപിച്ചു. താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ (Low Earth Orbit - ലിയോ) വിജയകരമായി എത്തിച്ചത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത രാജ്യാന്തര തലത്തിൽ ഉറപ്പിക്കാൻ കാരണമായി. ലോഞ്ച് വെഹിക്കിൾ മാർക്ക്3 (എൽവിഎം3) എന്ന റോക്കറ്റിലാണ് ഓരോ തവണയും 36 ഉപഗ്രഹങ്ങളെ വീതം ഭ്രമണപഥത്തിൽ എത്തിച്ചത്. എൻഎസ്ഐഎൽ ഏറ്റെടുത്ത ഏറ്റവും വലിയ കരാർ ആയിരുന്നു അത്. ഏകദേശം 1600 കോടിയിലധികം രൂപ ഈ ദൗത്യത്തിലൂടെ ഐഎസ്ആർഒയ്ക്കു ലഭിച്ചതായാണ് വിവരം.
∙ ആശയമുണ്ടോ? പിന്തുണ ഐഎസ്ആർഒ നൽകും
2023ലെ ഇന്ത്യൻ ബഹിരാകാശ നയത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും സഹായം നൽകുന്ന ഏജൻസിയാണ് ഇൻ–സ്പേസ്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) കണക്കനുസരിച്ച് 2014ൽ ഇന്ത്യയിലെ ബഹിരാകാശ മേഖലയിൽ ഒരു സ്റ്റാർട്ടപ് ഉണ്ടായിരുന്ന സ്ഥാനത്ത് 2023ൽ 189 എണ്ണം റജിസ്റ്റർ ചെയ്തിരുന്നു. ചില സ്റ്റാർട്ടപ്പുകൾ ഉപഗ്രഹ വിക്ഷേപണവും നടത്തിക്കഴിഞ്ഞു. ഒട്ടേറെ സ്ഥാപനങ്ങൾ സ്വന്തമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളിലാണ് ഈ ഉപഗ്രങ്ങൾ പ്രവർത്തിക്കുക. ഒരു സ്ഥാപനം സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ ക്യാംപസിൽ ഒരു സർക്കാരിതര സ്ഥാപനം ആദ്യമായി അവരുടെ സ്വകാര്യ വിക്ഷേപണത്തറയും മിഷൻ കൺട്രോൾ സെന്ററും സ്ഥാപിച്ചു. അവരുടെ സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം ഉടൻ ഉണ്ടാകും.
ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കു കൂടി തുറന്നു കൊടുത്തതോടെ ഒട്ടേറെ സഹായങ്ങളും പിന്തുണയും ഐഎസ്ആർഒ സ്വകാര്യ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും നൽകുന്നുണ്ട്. ഐഎസ്ആർഒയുെട സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അവസരം, റോക്കറ്റുകളുടേതുൾപ്പെടെ സാങ്കേതികവിദ്യ കൈമാറ്റം, സ്റ്റാർട്ടപ്പുകൾക്ക് പുതിയ ആശയങ്ങളെ പ്രോട്ടോടൈപ് ആയി വികസിപ്പിക്കുന്നതിന് ഇൻ–സ്പേസ് സീഡ് ഫണ്ട് മുഖേന ഒരു കോടി രൂപ വരെ ഗ്രാന്റ്, ഐഎസ്ആർഒയുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിന് ഇൻ–സ്പേസ് പ്രൈസ് സപ്പോർട്ട് സൗകര്യം, ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിന് ഇൻ–സ്പേസ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്രധാന ബഹിരാകാശ സംവിധാനങ്ങൾ ഉൾപ്പെടെ രൂപകൽപന ചെയ്യാനും അവലോകനം ചെയ്യാനും ആധുനിക സോഫ്റ്റ്‌വെയറുകളുടെ സേവനം നൽകുന്നതിന് ഇൻ–സ്പേസ് ഡിസൈൻ ലാബ്, പുതിയ ബഹിരാകാശ സാങ്കേതികവിദ്യയിൽ നൈപുണ്യ വികസനത്തിനുള്ള അവസരം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ബഹിരാകാശ മേഖലയിലും അനുബന്ധ മേഖലയിലും പ്രവർത്തിക്കുന്നതിന് ഇൻവെസ്റ്റ്മെന്റ് ഇൻസെന്റീവ് പദ്ധതിയും പരിഗണനയിലാണ്.
2022–23ൽ 10,530 കോടി രൂപയായിരുന്നു കേന്ദ്രബജറ്റിൽ ബഹിരാകാശ ഗവേഷണ മേഖലയ്ക്കു വകയിരുത്തിയത്. 2023–24ൽ അത് 19% വർധിപ്പിച്ച് 12,543.91 കോടിയായി. നിലവിൽ ഇന്ത്യയുടെ ബഹിരാകാശ സാമ്പത്തിക മേഖലയുടെ വലുപ്പം 840 കോടി ഡോളർ (ഏകദേശം 70,000 കോടി രൂപ) ആണെന്നാണു കണക്കാക്കുന്നത്. ലോകത്തെ ആകെ ബഹിരാകാശ സമ്പദ‍്‍വ്യവസ്ഥയുടെ 2–3% വരും ഇത്. 8% വാർഷിക വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. അടുത്ത 10 വർഷത്തിൽ ഇത് 4400 കോടി ഡോളർ (ഏകദേശം 3.5 ലക്ഷം കോടി രൂപ) ആയി ഉയർത്തുകയാണ് ലക്ഷ്യം. ഇതിൽ സ്വകാര്യ മേഖലയ്ക്കായിരിക്കും മുഖ്യ പങ്ക്.
ഐഎസ്ആർഒയിൽ നിന്നു വിരമിച്ച വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ശാസ്ത്രജ്ഞരുടെ പട്ടിക ഇൻ–സ്പേസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ (ഐഡിപി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപര്യമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇവരുടെ സേവനം നേരിട്ട് ആവശ്യപ്പെടാൻ അവസരമുണ്ട്.
∙ 12.47 കോടി ഡോളറും കവിഞ്ഞ് സ്റ്റാർട്ടപ് നിക്ഷേപം
2023ൽ ഇന്ത്യൻ സ്പേസ് സ്റ്റാർട്ടപ്പുകളുടെ നിക്ഷേപം 12.47 കോടി ഡോളറായി വളർന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. ഇൻ–സ്പേസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 2023 നവംബർ വരെ 523 കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ് അവരുടെ സാധ്യതകൾ സംബന്ധിച്ചു റിപ്പോർട്ട് നൽകിയത്. ഇതിൽ 297 സ്ഥാപനങ്ങൾ ഗവേഷണത്തിനും വികസനത്തിനും പരീക്ഷണങ്ങൾക്കും ഐഎസ്ആർഒയുടെ പിന്തുണ ആവശ്യപ്പെട്ട് ഇൻ-സ്പേസിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഈ പദ്ധതികളുടെ പിന്തുണ ലഭിച്ചതോടെ 2023ൽ മാത്രം ഇരുന്നൂറിലധികം സ്റ്റാർട്ടപ് സംരംഭങ്ങൾ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങി. ഹൈദരാബാദ് കേന്ദ്രമായ സ്കൈറൂട്ട് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിക്രം–എസ് എന്ന റോക്കറ്റ് സബ് ഓർബിറ്റൽ വിക്ഷേപണം 2022 നവംബറിൽ വിജയകരമായിരുന്നു. അവരുടെ രണ്ടാമത്തെ റോക്കറ്റും ഉടൻ വിക്ഷേപണത്തിനൊരുങ്ങുകയാണ്.
ചെന്നൈ കേന്ദ്രമായ അഗ്നികുൽ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്ഡിഎസ്‌സി–ഷാർ) ക്യാംപസിൽ ആദ്യത്തെ സ്വകാര്യ വിിക്ഷേപണത്തറയും മിഷൻ കൺട്രോൾ സെന്ററും ആരംഭിച്ചത്. ധ്രുവ സ്പേസ്, പിക്സൽ, സ്പേസ് കിഡ്സ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ സ്വന്തം ഉപഗ്രഹം വിക്ഷേപിച്ചു.
വൺവെബ്, സ്പേസ്–എക്സ്, എസ്ഇഎസ്, എസ്ബ്ല്യുഎസ് തുടങ്ങിയ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഐഎസ്ആർഒയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിൽ വൺവെബിന്റെ 72 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചു. സ്പേസ്–എക്സുമായി സഹകരിച്ചുള്ള ആദ്യ വിക്ഷേപണം ഈ വർഷമുണ്ടാകും.
2025 അവസാനത്തോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യമാണ് ഇനി ഐഎസ്ആർഒയുടെ പ്രധാന അജൻഡ. വിക്ഷേപണത്തിൽ തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കുന്ന സംവിധാനങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പാക്കാനുള്ള ‘പരീക്ഷണ വാഹനം ഉപേക്ഷിക്കൽ ദൗത്യങ്ങൾ’ (ടെസ്റ്റ് വെഹിക്കിൾ അബോർട് മിഷൻ), മനുഷ്യരില്ലാത്ത ഗഗൻയാൻ ദൗത്യങ്ങൾ, വ്യോമമിത്ര എന്ന യന്ത്രവനിതയെ ഉപയോഗിച്ചുള്ള പരീക്ഷണ വിക്ഷേപണം തുടങ്ങിയവ 2024ൽ ഉണ്ടാകും.
∙ സാങ്കേതികവിദ്യ കൈമാറും, എല്ലാം സ്വയംപര്യാപ്ത മേഖലയ്ക്കായി
ഐഎസ്ആർഒയുടെ വിലപ്പെട്ട സമയവും വിദഗ്ധരുടെ സേവനവും റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണത്തിനു ചെലവഴിച്ചു പാഴാക്കേണ്ടെന്നാണു പുതിയ നയം. അതനുസരിച്ച് ഇത്തരം സാങ്കേതിക ജോലികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കും. അതിന്റെ ആദ്യപടിയാണ് ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നത്. ഇത്തരത്തിൽ ആദ്യമായാണ് റോക്കറ്റ് നിർമാണ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയിലേക്കു കൈമാറുന്നത് (ട്രാൻസ്ഫർ ഓഫ് ടെക്നോളജി). ഇതിനായി ഇൻ–സ്പേസ് മുഖേന ഇന്ത്യൻ കമ്പനികൾ നിന്നു താൽപര്യപത്രം ക്ഷണിച്ച് ചുരുക്കപ്പട്ടികയിലേക്ക് എത്തി. സാങ്കേതികവിദ്യയുടെ ബൗദ്ധികാവകാശം (പേറ്റന്റ്) ഐഎസ്ആർഒയ്ക്കു തന്നെയായിരിക്കും. റോക്കറ്റ് നിർമാണ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഘടകങ്ങളെല്ലാം കൈമാറും. പരമാവധി 2 വർഷമോ 2 റോക്കറ്റുകൾ നിർമിക്കുന്നതുവരെയോ സാങ്കേതികവിദ്യ ഉപയോഗിക്കാം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവരുടെ സ്വന്തം റോക്കറ്റുകൾ വളരെ വേഗം നിർമിക്കാനുള്ള ശേഷി കൈവരിക്കാൻ അവസരം നൽകുകയാണ് ലക്ഷ്യമെന്ന് ഇൻ–സ്പേസ് പറയുന്നു.
2022ൽ ആദ്യ വിക്ഷേപണം പരാജയപ്പെട്ട എസ്എസ്എൽവി, 2023 ഫെബ്രുവരിയിലെ രണ്ടാം വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങളെ വിജയകകരമായി ഭ്രമണപഥത്തിലെത്തിച്ചു. സ്വകാര്യ മേഖലയിലെ വിക്ഷേപണങ്ങളെ സഹായിക്കാനാണ് ഇസ്റോ (ISRO) എസ്എസ്എൽവിക്കു രൂപം നൽകിയത്. 10 – 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിക്കു ശേഷിയുണ്ട്. നിർമാണ ചെലവ് കുറവ്, ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ കുറഞ്ഞ സമയം, ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് നേട്ടം.
ഇസ്റോ റോക്കറ്റ് നിർമാണ സാങ്കേതികവിദ്യ കൈമാറുന്നത് ആദ്യമാണെങ്കിലും പിഎസ്‍എൽവി റോക്കറ്റിന്റെ നിർമാണ കരാർ സ്വകാര്യ മേഖലയ്ക്കു നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) എൽ ആൻഡ് ടിയും ചേർന്ന കൺസോർഷ്യമാണ് 860 കോടി രൂപയ്ക്ക് കഴിഞ്ഞ വർഷം കരാർ നേടിയത്.
∙ 10 വർഷം, ബഹിരാകാശ സമ്പദ്‍വ്യവസ്ഥ ആറിരട്ടിയാക്കാൻ ഇന്ത്യ
2022–23ൽ 10,530 കോടി രൂപയായിരുന്നു കേന്ദ്രബജറ്റിൽ ബഹിരാകാശ ഗവേഷണ മേഖലയ്ക്കു വകയിരുത്തിയത്. 2023–24ൽ അത് 19% വർധിപ്പിച്ച് 12,543.91 കോടിയായി. നിലവിൽ ഇന്ത്യയുടെ ബഹിരാകാശ സാമ്പത്തിക മേഖലയുടെ വലുപ്പം 8.4 ബില്യൺ യുഎസ് ഡോളർ (ഏകദേശം 70,000 കോടി രൂപ) ആണെന്നാണു കണക്കാക്കുന്നത്. ലോകത്തെ ആകെ ബഹിരാകാശ സമ്പദ‍്‍വ്യവസ്ഥയുടെ 2–3% വരും ഇത്. 8% വാർഷിക വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. അടുത്ത പത്തു വർഷം കൊണ്ട് ഇത് 44 ബില്യൺ യുഎസ് ഡോളർ (ഏകദേശം 3.5 ലക്ഷം കോടി രൂപ) ആയി ഉയർത്തുകയാണ് ലക്ഷ്യം. ഇതിൽ സ്വകാര്യ മേഖലയ്ക്കായിരിക്കും മുഖ്യ പങ്ക്. നിലവിൽ ഐഎസ്ആർഒയുടെ റോക്കറ്റുകളിൽ 90 ശതമാനവും തദ്ദേശീയമായി നിർമിക്കുന്ന ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനായി 500ലധികം പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളാണ് വിവിധ ഘടകങ്ങൾ വിതരണം ചെയ്യുന്നത്.
ഐഎസ്ആർഒയിൽ നിന്നു വിരമിച്ച വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ശാസ്ത്രജ്ഞരുടെ പട്ടിക ഇൻ–സ്പേസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ (ഐഡിപി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപര്യമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇവരുടെ സേവനം നേരിട്ട് ആവശ്യപ്പെടാൻ അവസരമുണ്ട്.
∙ ബഹിരാകാശത്ത് എഐ, മെഷീൻ ലേണിങ്
ഐഎസ്ആർഒ വിവിധ മേഖലകളിൽ നിർമിത ബുദ്ധി (എഐ), മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിലെ ഗവേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നതാണ് ഈ നീക്കം.
റോക്കറ്റ്, സ്പേസ്ക്രാഫ്റ്റുകളുടെ പ്രവർത്തനം, ബിഗ് ഡേറ്റ അനലിറ്റിക്സ്, സ്പേസ് റോബട്ടിക്സ്, സ്പേസ് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇവ ഉപയോഗിക്കും. റോക്കറ്റുകളുടെയും സ്പേസ് ക്രാഫ്റ്റുകളുടെയും യാത്രാപഥം നിശ്ചയിക്കുക, സ്വയം നിയന്ത്രിത പ്രവർത്തനങ്ങൾ, ടെലിമെട്രി വിവരങ്ങളിൽ നിന്ന് റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും പ്രവർത്തനക്ഷമത നിരീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്യുക, സ്രോതസ് കണ്ടെത്തൽ (റിസോഴ്സ് മാപ്പിങ്), കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്ത പ്രവചനം, ജിയോ ഇന്റലിജൻസ്, കൃത്യതയാർന്ന കൃഷി, അഗ്രോഫോറസ്ട്രി തുടങ്ങിയവയ്ക്ക് എഐ ഉപയോഗിക്കും.
യന്ത്രമനുഷ്യരുടെയും (ഹ്യൂമനോയിഡ് റോബട്ട്) സന്ദേശങ്ങളോടു പ്രതികരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെയും (ചാറ്റ് ബോട്ട്) നിർമാണത്തിനും സ്പേസ് റോബട്ടിക്സ് ഉൾപ്പെടെയുള്ള സ്മാർട്ട് ഉപകരണങ്ങളുടെ നിർമാണത്തിനും എഐ ഉപയോഗിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ മേഖലയിൽ ഗവേഷണം തുടരുകയാണ്. എഐ അധിഷ്ഠിത ഗവേഷണങ്ങൾക്കായി പ്രത്യേക ലാബ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
∙ ഇന്ത്യയുടെ ആകാശത്ത് തിരക്കിന്റെ വർഷം
2025 അവസാനത്തോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യമാണ് ഐഎസ്ആർഒയുടെ പ്രധാന അജണ്ട. അതിനു മുന്നോടിയായി നിരവധി പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിക്ഷേപണത്തിൽ തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കുന്ന സംവിധാനങ്ങളുെട കൃത്യത പരിശോധിച്ച് ഉറപ്പാക്കാനുള്ള ‘പരീക്ഷണ വാഹനം ഉപേക്ഷിക്കൽ ദൗത്യങ്ങൾ’ (ടെസ്റ്റ് വെഹിക്കിൾ അബോർട് മിഷൻ), മനുഷ്യരില്ലാത്ത ഗഗൻയാൻ ദൗത്യങ്ങൾ, വ്യോമമിത്ര എന്ന യന്ത്രവനിതയെ ഉപയോഗിച്ചുള്ള പരീക്ഷണ വിക്ഷേപണം തുടങ്ങിയവ ഇക്കൊല്ലമുണ്ടാകും.
അതോടൊപ്പം വിക്ഷേപണം കഴിഞ്ഞ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം വിമാനത്തെപ്പോലെ റൺവേയിൽ തിരിച്ചിറങ്ങി, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പരീക്ഷണങ്ങളും ഇക്കൊല്ലമുണ്ട്.
ഇൻസാറ്റ് 3ഡിഎസ്, നാസയും ഐഎസ്ആർഒയും ചേർന്നു വിക്ഷേപിക്കുന്ന നൈസർ, റിസാറ്റ്– 1ബി, റിസോഴ്സ്‌സാറ്റ്–3, ടിഡിഎസ്–01, സ്പേഡെക്സ്, ഓഷ്യൻസാറ്റ്–3എ, ഐഡിആർഎസ്എസ്, ജിസാറ്റ്– 20, എൻവിഎസ്–02 തുടങ്ങിയ ഉപഗ്രഹങ്ങൾ ഇക്കൊല്ലവും അടുത്ത വർഷവുമായി വിക്ഷേപിക്കും. ഇതിൽ നൈസർ (നാസ– ഐഎസ്ആർഒ സിന്തറ്റിക് അപ്പെർച്ചർ റഡാർ) ഒഴികെ എല്ലാ ദൗത്യവും ഐഎസ്ആർഒ സ്വന്തമായി നടത്തുന്നതാണ്. ഫ്രാൻസുമായി സഹകരിച്ച് തൃഷ്ണ (തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സാറ്റലൈറ്റ് ഫോർ ഹൈ റെസല്യൂഷൻ നാചുറൽ റിസോഴ്സ് അസസ്മെന്റ്) വൈകാതെ വിക്ഷേപിക്കും.
∙ ബഹിരാകാശ മേഖലയിൽ വിദേശ നിക്ഷേപം