കോവിഡ് നഷ്ടം 82 ലക്ഷം കോടി! ഇനി സൂക്ഷിക്കേണ്ടത് ഈ ഭക്ഷണങ്ങൾ; വസൂരി പോലും ഇനിയും വരാം
‘ചൈനയിലെ വുഹാനിൽ അസാധാരണമായി ചിലതെല്ലാം സംഭവിക്കുന്നുണ്ടെന്നു ഞങ്ങൾ 2020 ജനുവരിയുടെ ആദ്യ നാളുകളിലാണു മനസ്സിലാക്കിയത്. ജനുവരി എട്ടിനോ ഒൻപതിനോ ആണ് നോവൽ കൊറോണ വൈറസാണെന്നു തിരിച്ചറിഞ്ഞത്; ജീനോമിക് സീക്വൻസിങ്ങിലൂടെ. അതിനു വളരെ മുൻപു തന്നെ നമുക്കു വിവിധതരം കൊറോണ വൈറസുകളെ അറിയാമായിരുന്നു; ചൈനയിൽ 2002ൽ സാർസ് ബാധയ്ക്കു കാരണമായ കൊറോണ വൈറസ് ഇനം ഉൾപ്പെടെ.
‘ചൈനയിലെ വുഹാനിൽ അസാധാരണമായി ചിലതെല്ലാം സംഭവിക്കുന്നുണ്ടെന്നു ഞങ്ങൾ 2020 ജനുവരിയുടെ ആദ്യ നാളുകളിലാണു മനസ്സിലാക്കിയത്. ജനുവരി എട്ടിനോ ഒൻപതിനോ ആണ് നോവൽ കൊറോണ വൈറസാണെന്നു തിരിച്ചറിഞ്ഞത്; ജീനോമിക് സീക്വൻസിങ്ങിലൂടെ. അതിനു വളരെ മുൻപു തന്നെ നമുക്കു വിവിധതരം കൊറോണ വൈറസുകളെ അറിയാമായിരുന്നു; ചൈനയിൽ 2002ൽ സാർസ് ബാധയ്ക്കു കാരണമായ കൊറോണ വൈറസ് ഇനം ഉൾപ്പെടെ.
‘ചൈനയിലെ വുഹാനിൽ അസാധാരണമായി ചിലതെല്ലാം സംഭവിക്കുന്നുണ്ടെന്നു ഞങ്ങൾ 2020 ജനുവരിയുടെ ആദ്യ നാളുകളിലാണു മനസ്സിലാക്കിയത്. ജനുവരി എട്ടിനോ ഒൻപതിനോ ആണ് നോവൽ കൊറോണ വൈറസാണെന്നു തിരിച്ചറിഞ്ഞത്; ജീനോമിക് സീക്വൻസിങ്ങിലൂടെ. അതിനു വളരെ മുൻപു തന്നെ നമുക്കു വിവിധതരം കൊറോണ വൈറസുകളെ അറിയാമായിരുന്നു; ചൈനയിൽ 2002ൽ സാർസ് ബാധയ്ക്കു കാരണമായ കൊറോണ വൈറസ് ഇനം ഉൾപ്പെടെ.
കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണോ? എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന ചൈനയിൽ പരിശോധന നടത്താതിരുന്നത്? കോവിഡ് കാലം കഴിഞ്ഞിട്ടും ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. ‘ചൈനയിലെ വുഹാനിൽ അസാധാരണമായി ചിലതെല്ലാം സംഭവിക്കുന്നുണ്ടെന്നു ഞങ്ങൾ 2020 ജനുവരിയുടെ ആദ്യ നാളുകളിലാണു മനസ്സിലാക്കിയത്’; ഈ വാക്കുകൾ ഡോ. സൗമ്യ സ്വാമിനാഥന്റേതാണ്. കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ ചീഫ് സയന്റിസ്റ്റ് ആയിരുന്ന ഡോ. സൗമ്യ നിലവിൽ എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ ചെയർപഴ്സനാണ്.
‘ജനുവരിയിലാണ് അത് നോവൽ കൊറോണ വൈറസാണെന്നു തിരിച്ചറിഞ്ഞത്. അതിനു വളരെ മുൻപു തന്നെ വിവിധതരം കൊറോണ വൈറസുകളെ അറിയാമായിരുന്നു; ചൈനയിൽ 2002ൽ സാർസ് ബാധയ്ക്കു കാരണമായ കൊറോണ വൈറസ് ഇനം ഉൾപ്പെടെ. തുടക്കത്തിൽ വുഹാനിലെ വെറ്റ് മാർക്കറ്റ് (മത്സ്യ, മാംസങ്ങൾ വിൽക്കുന്ന സ്ഥലം) സന്ദർശിച്ചവർക്കു മാത്രമായിരുന്നു കോവിഡ് രോഗബാധ. പിന്നീട്, മാർക്കറ്റ് പരിസരത്തേക്കു പോലും പോകാത്തവരിലും രോഗം പകർന്നു. ഭീതിയുണർത്തി മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും രോഗം പടർന്നു’, സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെപ്രഭാഷണത്തില്‍ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എങ്ങനെയാണ് കോവിഡിനെതിരായ മഹായുദ്ധം നയിച്ചതെന്ന് സംഘടനയുടെ മുൻനിര ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. സൗമ്യ സ്വാമിനാഥൻ വെളിപ്പെടുത്തുന്നു. ഇതൊടൊപ്പം പകർച്ചവ്യാധികൾ വീണ്ടും പടരാനുള്ള സാധ്യത സംബന്ധിച്ച് മുന്നറിയിപ്പും നൽകുന്നു. രാജ്യത്തു ഹരിത വിപ്ലവത്തിനു വിത്തു പാകിയ പ്രഗല്ഭ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥന്റെ മകളാണ് ഡോ. സൗമ്യ. ശിശുരോഗ വിദഗ്ധ, ടിബി – എച്ച്ഐവി ഗവേഷക, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ, ഡബ്ല്യുഎച്ച്ഒ ഡപ്യൂട്ടി ഡയറക്ടർ തുടങ്ങി വിവിധ നിലകളിൽ ആഗോള പ്രശസ്ത. ഭാരതീയ വിദ്യാഭവൻ സംഘടിപ്പിച്ച, ഡോ. കെ.എം. മുൻഷി സ്മാരക പ്രഭാണത്തിൽ കോവിഡ് കാലത്തെ നേരിട്ടതിനെ കുറിച്ച് വിശദീകരിക്കുന്നു.
∙ രാജ്യങ്ങളിൽ പോയി അന്വേഷണം നടത്താൻ ഡബ്ല്യുഎച്ച്ഒയ്ക്ക് അധികാരമില്ല
കോവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം നൽകാൻ ഇപ്പോഴും കഴിയില്ല! ലോകാരോഗ്യ സംഘടന ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് ഇക്കാര്യത്തെച്ചൊല്ലിയാണ്. സംഘടന ചൈനയെ അനുകൂലിച്ചു, വൈറസ് പൊട്ടിപ്പുറപ്പെട്ടതു മറച്ചുവയ്ക്കാൻ സഹായിച്ചു എന്നൊക്കെയാണ് ആരോപണങ്ങൾ ഉയർന്നത്. ഏതെങ്കിലും ഒരു രാജ്യത്തു പോയി ഇത്തരമൊരു കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള അധികാരം ഡബ്ല്യുഎച്ച്ഒയ്ക്ക് ഇല്ല എന്നതാണു യാഥാർഥ്യം. 190 അംഗരാജ്യങ്ങളുടെ പിന്തുണ കൊണ്ടു മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഡബ്ല്യുഎച്ച്ഒ. അസാധാരണമായ എന്തെങ്കിലും പകർച്ചവ്യാധികൾ ശ്രദ്ധയിൽ പെട്ടാൽ അംഗരാജ്യങ്ങൾ ഡബ്ല്യുഎച്ച്ഒയുടെ ശ്രദ്ധയിൽ പെടുത്തുകയാണു ചെയ്യുക. അതു പ്രകാരം രാജ്യങ്ങൾക്കു മുന്നറിയിപ്പും ജാഗ്രതാ നിർദേശവും മുൻകരുതൽ നിർദേശങ്ങളുമൊക്കെ നൽകും.
∙ ചൈനയിലെ കൊറോണ വൈറസ് ബാധയുടെ തുടക്കത്തിൽ ലോകാരോഗ്യ സംഘടന അറിഞ്ഞിരുന്നില്ല
ചൈനയിലെ വുഹാനിൽ അസാധാരണമായൊരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതു യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്ക് വേഗത്തിൽ കരുതൽ നടപടികൾ സ്വീകരിക്കാനും അംഗരാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകാനും കഴിയുമായിരുന്നു. പകർച്ചവ്യാധിയുടെ ഉറവിടം സംബന്ധിച്ച് യഥാസമയം പരിശോധിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ജനങ്ങൾക്ക് അവബോധം നൽകാനും സാധിച്ചേനെ. നിർഭാഗ്യവശാൽ വുഹാനിലെ അജ്ഞാത പകർച്ചവ്യാധിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ചൈനയിൽ നിന്നു ലഭിക്കാൻ ആഴ്ചകൾ വൈകി. വിവരം ലഭിക്കാൻ വൈകിയതിനാൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും വൈകി. സ്വയം തടയുവാൻ കഴിയുമെന്നു കരുതിയാകാം, ചൈന രോഗപ്പകർച്ചയുടെ വിവരം പുറത്തുവിടുന്നത് വൈകിച്ചത്.
∙ ചൈനയിലെ കൊറോണ ബാധയുടെ കാരണം വെറ്റ് മാർക്കറ്റ്
ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് ബാധ പകർന്നപ്പോൾ ഞാൻ അവിടം സന്ദർശിച്ചിരുന്നു. രോഗിയുമായി അടുത്തിടപഴകിയവരിലാണ് എബോള പടർന്നത്. എന്നാൽ, കോവിഡ് അങ്ങനെയായിരുന്നില്ല. നേരിട്ടുള്ള സമ്പർക്കം കൂടാതെ രോഗം പകർന്നു; വായുവിലൂടെ. ഒരു മുറിയിൽ അൽപ നേരം രോഗിക്കൊപ്പം ചെലവഴിച്ചവർക്കു പോലും കോവിഡ് ബാധിച്ചു. എബോള വായുവിലൂടെ പകരുന്നതായിരുന്നില്ല. നേരിട്ടോ അല്ലാതെയോ രോഗിയുടെ ശരീര സ്രവങ്ങളുമായി അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ എബോള പകരൂ. അതായിരുന്നു കോവിഡുമായുള്ള പ്രധാന വ്യത്യാസം. ഭക്ഷ്യ ആവശ്യത്തിനായി വന്യജീവികളെ വരെ ജീവനോടെയും അല്ലാതെയും ലഭിക്കുന്ന ചന്ത (വെറ്റ് മാർക്കറ്റ്)കളിൽ നിന്നാണ് ചൈനയിൽ മുൻപു സാർസ് രോഗം പടർന്നതും. കോവിഡിനു ശേഷം ഇത്തരം ചന്തകൾക്ക് ചൈന വിലക്കേർപ്പെടുത്തി.
∙ ഒടുവിൽ കോവിഡ് പോരാട്ടം ജയിച്ചതിങ്ങനെ
കോവിഡ് മഹാമാരിക്കാലം! എന്തൊരു വലിയ ഉത്തരവാദിത്തമായിരുന്നു ഞങ്ങൾക്ക്. ജനങ്ങൾ ആകെ ഭയപ്പാടിലായിരുന്നു, കടുത്ത ആശങ്കയിലായിരുന്നു. ലോകത്ത് എന്തു സംഭവിക്കുന്നു എന്നറിയാൻ അവർ ഉറ്റുനോക്കിയത് ഡബ്ല്യുഎച്ച്ഒയിലേക്ക് ആയിരുന്നു. ഓരോ നിമിഷത്തെയും വിവരങ്ങള്‍ക്കായി ലോകം കാത്തിരുന്നു. ഒടുവിൽ, കോവിഡിനെ നിയന്ത്രിക്കാൻ കഴിയുന്ന മാർഗങ്ങൾ ശാസ്ത്രം വികസിപ്പിച്ചെടുത്തു. പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും. 1970കളിൽ നാം വിചാരിച്ചതു പകർച്ചവ്യാധികൾക്കെതിരായ യുദ്ധം ജയിച്ചെന്നാണ്. പുതിയ വാക്സീനുകളും ആന്റിബയോട്ടിക്കുകളും അക്കാലത്തു വികസിപ്പിച്ചിരുന്നു. പക്ഷേ, പകർച്ച വ്യാധികളുടെ തീവ്രത കുറഞ്ഞതോടെ അതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളും കുറഞ്ഞുവന്നു. കോവിഡിനു ശേഷം സ്ഥിതി മാറി. പകർച്ചവ്യാധികൾക്കെതിരെ പുതിയ വാക്സീനുകൾക്കും മരുന്നുകൾക്കും വേണ്ടിയുള്ള ഗവേഷണങ്ങൾ വീണ്ടും ഊർജിതമായി.
∙ ഇനിയും വരും പകർച്ചവ്യാധികൾ, കോവിഡ് പലതും പഠിപ്പിച്ചു
കോവിഡ് കാലത്തു നാം പല പാഠങ്ങളും പഠിച്ചു. പക്ഷേ, പൂർണമായി പഠിച്ചില്ല എന്നതിലാണ് എനിക്കു വിഷമം. കോവിഡ് കെട്ടടങ്ങിയെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല. കൊറോണ വൈറസ് പല ജനിതക വ്യതിയാനങ്ങൾക്കു ശേഷം ‘ജെഎൻ.1’ൽ എത്തിനിൽക്കുന്നു. അതു പോകും, വീണ്ടും പുതിയ വകഭേദം വരാം. ഒന്നുറപ്പാണ്. ജന്തുജന്യമായ പകർച്ചവ്യാധികൾ കൂടുതൽ സാധാരണമാകുകയും വർധിക്കുകയും ചെയ്യും. നമുക്കറിയാത്ത ധാരാളം വൈറസുകളുണ്ട്. മങ്കി പോക്സ് വീണ്ടും റിപ്പോർട്ട് ചെയ്തു. വസൂരി ഭാവിയിൽ വീണ്ടും പൊട്ടിപ്പുറപ്പെടില്ല എന്നു പറയാൻ കഴിയില്ല. ലോകം ഒന്നായി ചുരുങ്ങിയ ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് ലോകത്തിന്റെ ഏതു വിദൂരകോണിൽ നിന്നും ഒരു പകർച്ചവ്യാധി പുറത്തേക്കു പടരാൻ വെറും 30 മണിക്കൂർ മതിയെന്നാണു വിലയിരുത്തൽ. അസാധാരണ പകർച്ചശേഷിയുള്ള ഒരു വൈറസ് ലോകം മുഴുവൻ വ്യാപിക്കുന്നതു തടയുക മനുഷ്യസാധ്യമല്ലെന്നു ചുരുക്കം! പകർച്ചവ്യാധികൾ ഒരു പരിധിവരെയെങ്കിലും തടയാൻ കൃത്യമായ പദ്ധതിയും നടപടികളും ആവശ്യമാണ്. കേരളം പഴയ അനുഭവങ്ങളിൽ നിന്നു പഠിച്ചതിന്റെ മികച്ച ഉദാഹരണമാണ് നിപ്പ വ്യാപിക്കാതെ തടയാൻ കഴിഞ്ഞത്. നിപ്പ വൈറസിനെ വളരെ വേഗം തിരിച്ചറിയാനും കരുതൽ നടപടികൾ സ്വീകരിക്കാനും സാധിച്ചു.
∙ മരണം ഒന്നര കോടിയിലേറെ, നഷ്ടം അതിലേറെ
70 കോടി ആളുകളെ കോവിഡ് ബാധിച്ചുവെന്നും 1.4 – 1.8 കോടി പേർക്ക് ജീവാപായം സംഭവിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, ഈ കണക്കുകൾ കൃത്യമാകാൻ സാധ്യത കുറവാണ്. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് എത്ര പേർക്കു രോഗം ബാധിച്ചെന്നോ എത്ര മരണം സംഭവിച്ചെന്നോ വ്യക്തമായ കണക്കുകളൊന്നും ലഭ്യമായിരുന്നില്ല. പരിശോധനാ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ആഗോളതലത്തിൽ തന്നെ സമസ്ത മേഖലയിലും കോവിഡ് സൃഷ്ടിച്ചതു വൻ തിരിച്ചടികളാണ്. ഭീമമായ സാമ്പത്തിക നഷ്ടങ്ങളുണ്ടായി. ഏതു ലോകമഹായുദ്ധവും പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിച്ചതിലേറെ നഷ്ടങ്ങൾ! 8 –10 ട്രില്യൻ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് ഏകദേശ വിലയിരുത്തൽ. ഇതിലുമേറെ നഷ്ടമുണ്ടായിരിക്കാനാണു സാധ്യത.
ദരിദ്ര രാജ്യങ്ങൾക്ക് ഇപ്പോഴും കോവിഡ് ആഘാതത്തിൽ നിന്നു പുറത്തു വരാൻ കഴിയുന്നില്ല എന്നതു ദുഃഖകരമാണ്. സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ തിരിച്ചടിയും കണക്കുകളിൽ ഒതുക്കാനാകില്ല. കുട്ടികൾക്കു വിലപ്പെട്ട പഠന വർഷങ്ങൾ നഷ്ടമായി. അതേസമയം, സാങ്കേതികവിദ്യയുടെ മികവു മൂലം ഓൺലൈനിലൂടെ വിദ്യാഭ്യാസം സാധ്യമായി. എങ്ങനെ ഓൺലൈനിലൂടെ പഠിപ്പിക്കണമെന്ന് അധ്യാപകരും എങ്ങനെ പഠിക്കണമെന്നു വിദ്യാർഥികളും മനസ്സിലാക്കി. പക്ഷേ, സ്മാർട് ഫോൺ കിട്ടാതെ പഠനം തടസ്സപ്പെട്ട ലക്ഷക്കണക്കിനു നിർധന കുടുംബങ്ങളിലെ കുട്ടികളുണ്ട്; ആഫ്രിക്കയിലെ ഉൾപ്പെടെ നിർധന രാജ്യങ്ങളിൽ. അവർക്കു നഷ്ടപ്പെട്ട വർഷങ്ങളുടെ മൂല്യം എത്രയോ ട്രില്യൻ ഡോളറിന്റെയാണ്!
∙ കോവിഡിനൊപ്പം വലച്ചത് അസമത്വവും
അസമത്വം പെരുകിയതും കോവിഡ് കാലത്തു കണ്ടു. അവിടെയും നിർധന രാജ്യങ്ങൾക്കാണു വലിയ നഷ്ടമുണ്ടായത്. ലോക്ഡൗൺ കാലത്ത് തൊഴിലും ഭക്ഷണവുമില്ലാതെ എത്രയോ പേർ കഷ്ടപ്പെട്ടു. എല്ലാ സമൂഹങ്ങളിലും അതു പ്രതിഫലിച്ചു. ലോകത്ത് എവിടെയും നിർധന സമൂഹങ്ങളിൽ കോവിഡ് ബാധ അതിരൂക്ഷമായിരുന്നു. ചികിത്സയും വാക്സീൻ ലഭ്യതയും സമ്പന്ന രാജ്യങ്ങളിലേക്കു ചുരുങ്ങുന്നതു നാം കണ്ടു. അതിസമ്പന്ന രാജ്യങ്ങളിൽ വാക്സീൻ ധാരാളിത്തം, നിർധന രാജ്യങ്ങളിൽ പേരിനു പോലും വാക്സീൻ ലഭിക്കാത്ത സ്ഥിതി. വാക്സീൻ നിർധന രാജ്യങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങളുണ്ടാക്കിയെങ്കിലും വലിയ തോതിൽ ഫലപ്രദമായില്ല. രാജ്യങ്ങൾ സ്വന്തം ജനങ്ങളെ മാത്രം സംരക്ഷിക്കാൻ ശ്രമിച്ചു. ദയവില്ലായ്മ, അല്ലെങ്കിൽ മനുഷ്യസ്വഭാവത്തിലെ ക്രൂരമായ ഏട്! ഗാന്ധിജിയും മറ്റനേകം മഹാത്മാക്കളും നമ്മെ പഠിപ്പിച്ച സഹജീവി സ്നേഹവും അനുതാപവും മാഞ്ഞുപോയ വേളകൾ. പക്ഷേ, ലോകമെങ്ങും ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും മറ്റ് ആരോഗ്യ പ്രവർത്തകരുമെല്ലാം സ്വന്തം ജീവനും ആരോഗ്യവും മറന്നു മറ്റുള്ളവർക്കായി ജീവിച്ചു മരിച്ച കാലം കൂടിയായിരുന്നു അതൊരിക്കലും മറക്കാൻ കഴിയില്ല.
കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വ്യാജ വാർത്തകളായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വലിയ ആശങ്കകളാണു സൃഷ്ടിച്ചത്. കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണ്, ബിൽ ഗേറ്റ്സിനു പങ്കുണ്ട് എന്നൊക്കെ വ്യാജ പ്രചാരണം വന്നു. രോഗങ്ങളെക്കുറിച്ച്, ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്, ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ശാസ്ത്രീയമായ അവബോധം വർധിപ്പിക്കണം
∙ അതിവേഗം വാക്സീൻ വികസനം
ജന്തുജന്യമായ പകർച്ചവ്യാധികൾ കൂടുതൽ സാധാരണമാകുകയും വർധിക്കുകയും ചെയ്യും. സ്വാഭാവികമായും നാം തുടർച്ചയായ ജാഗ്രത പുലർത്തണം; സർക്കാരുകളും ഗവേഷകരും ജനങ്ങളുമെല്ലാം. പകർച്ചവ്യാധികളെ നേരിടാൻ 100 ദിവസത്തിനകം വാക്സീൻ വികസിപ്പിക്കാൻ കഴിയുന്ന വിധം പ്രോട്ടോടൈപ്പുകൾ തയാറാക്കണം. 11 മാസം കൊണ്ടു കോവിഡ് വാക്സീൻ വികസിപ്പിക്കാൻ സാധിച്ചു. അതിനു മുൻപു വാക്സീനുകൾ വികസിപ്പിക്കാൻ വർഷങ്ങൾ വേണ്ടി വന്നിരുന്നു. ഇനിയൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ വളരെ വേഗം വാക്സീൻ വികസിപ്പിക്കാൻ സാധിക്കണം. പകർച്ചവ്യാധികൾ ഉണ്ടായ ശേഷം വാക്സീൻ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം അത്തരം സാധ്യതകൾ മുന്നിൽ കണ്ടു നാം സജ്ജരായിക്കണം. ശാസ്ത്രമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ സർക്കാരുകൾ മുൻകയ്യെടുക്കുകയും ഗവേഷകരുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണം.
∙ ആരോഗ്യ സംരക്ഷണം പ്രധാനം
ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിൽ 20% പങ്കു മാത്രമേയുള്ളൂ. പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ജീവിതശൈലിക്കും ഭക്ഷണത്തിനുമാണു ശേഷിച്ച പങ്ക്. പോഷകാഹാരവും ശുദ്ധമായ വായുവും ജലവും ജീവിതശൈലിയും പ്രധാനമാണ്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണം. ജലശുദ്ധീകരണം വളരെ പ്രധാനമാണ്. വായുമലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ 74% പേർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കാനുള്ള സാഹചര്യമില്ലെന്നാണു വിലയിരുത്തൽ. സംസ്കരിച്ച ഭക്ഷണം അനാരോഗ്യകരമാണ്. ഇത്തരം ഘടകങ്ങളെല്ലാം ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ്. സിംഗപ്പൂരിൽ പായ്ക്കറ്റ് ഭക്ഷ്യോൽപന്നങ്ങളിൽ അവ എത്രത്തോളം ആരോഗ്യകരമാണ് എന്നു തിരിച്ചറിയുന്നതിനായി ‘കളർ ഗ്രേഡിങ്’ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായും അനാരോഗ്യകരമായ ഭക്ഷണത്തിൽ നിന്നു ജനങ്ങൾ പിന്തിരിയും; പതിയെയെങ്കിലും.
∙ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക!
കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വ്യാജ വാർത്തകളായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വലിയ ആശങ്കകളാണു സൃഷ്ടിച്ചത്. കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണ്, ബിൽ ഗേറ്റ്സിനു പങ്കുണ്ട് എന്നൊക്കെ വ്യാജ പ്രചാരണം വന്നു. രോഗങ്ങളെക്കുറിച്ച്, ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്, ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ശാസ്ത്രീയമായ അവബോധം വർധിപ്പിക്കണം. ജൈവ വൈവിധ്യം നഷ്ടപ്പെടുന്നതു വലിയ വെല്ലുവിളിയാണ്. കടുവകളും പുലികളും കാടിറങ്ങുന്നു, കാട്ടാനകൾ നാട്ടിലേക്കു വരുന്നു. വവ്വാലുകൾ ഉൾപ്പെടെയുള്ള ജീവികളിൽ നിന്നു തുടർന്നും മനുഷ്യരിലേക്കു സൂക്ഷ്മജീവികൾ പകരാം. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സമ്പർക്കം വർധിച്ചുവരുന്നതു കൂടുതൽ ജന്തുജന്യരോഗങ്ങൾക്കു വഴിയൊരുക്കും. മനുഷ്യർ പ്രകൃതിയെ നിയന്ത്രിക്കുന്ന സ്ഥിതിയാണിപ്പോൾ; പ്രകൃതിയെ നശിപ്പിക്കാതിരിക്കുക.