42 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചാണ് എൽവിസ് പ്രെസ്‌ലി കടന്ന് പോയത്. 14 തവണയാണ് ഈ പ്രതിഭയെ തേടി മികച്ച ഗായകനുള്ള ഗ്രാമി നോമിനേഷൻ എത്തിയതെന്ന് മാത്രമല്ല മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന് ‘ആജീവനാന്ത സംഭാവന’യ്‌ക്കുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചു. പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എൽവിസ് പ്രെസ്‌ലി ഒരു തലമുറയുടെ തന്നെ ലഹരിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി 8 ന് 89 വയസ്സ് തികഞ്ഞേനേ സംഗീത ചക്രവർത്തിക്ക്. ലഹരിയിൽ അഭയം തേടിയിരുന്നു എൽവിസ് പ്രെസ്‌ലിയെന്നാണ് പറയപ്പെടുന്നത്. മരണം നടന്ന് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പങ്കാളികളും ആഭരണങ്ങളും വരെ ഇപ്പോഴും വാർത്തകളിൽ സജീവം. ആരും ശ്രദ്ധിക്കാത്ത അന്തർമുഖനിൽനിന്ന് കോടികൾ വിലമതിക്കുന്ന ഗായകനിലേക്ക് എൽവിസ് പ്രെസ്‌ലി പാടിക്കയറിയ വഴികളും അതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്...

42 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചാണ് എൽവിസ് പ്രെസ്‌ലി കടന്ന് പോയത്. 14 തവണയാണ് ഈ പ്രതിഭയെ തേടി മികച്ച ഗായകനുള്ള ഗ്രാമി നോമിനേഷൻ എത്തിയതെന്ന് മാത്രമല്ല മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന് ‘ആജീവനാന്ത സംഭാവന’യ്‌ക്കുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചു. പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എൽവിസ് പ്രെസ്‌ലി ഒരു തലമുറയുടെ തന്നെ ലഹരിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി 8 ന് 89 വയസ്സ് തികഞ്ഞേനേ സംഗീത ചക്രവർത്തിക്ക്. ലഹരിയിൽ അഭയം തേടിയിരുന്നു എൽവിസ് പ്രെസ്‌ലിയെന്നാണ് പറയപ്പെടുന്നത്. മരണം നടന്ന് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പങ്കാളികളും ആഭരണങ്ങളും വരെ ഇപ്പോഴും വാർത്തകളിൽ സജീവം. ആരും ശ്രദ്ധിക്കാത്ത അന്തർമുഖനിൽനിന്ന് കോടികൾ വിലമതിക്കുന്ന ഗായകനിലേക്ക് എൽവിസ് പ്രെസ്‌ലി പാടിക്കയറിയ വഴികളും അതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

42 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചാണ് എൽവിസ് പ്രെസ്‌ലി കടന്ന് പോയത്. 14 തവണയാണ് ഈ പ്രതിഭയെ തേടി മികച്ച ഗായകനുള്ള ഗ്രാമി നോമിനേഷൻ എത്തിയതെന്ന് മാത്രമല്ല മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന് ‘ആജീവനാന്ത സംഭാവന’യ്‌ക്കുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചു. പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എൽവിസ് പ്രെസ്‌ലി ഒരു തലമുറയുടെ തന്നെ ലഹരിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി 8 ന് 89 വയസ്സ് തികഞ്ഞേനേ സംഗീത ചക്രവർത്തിക്ക്. ലഹരിയിൽ അഭയം തേടിയിരുന്നു എൽവിസ് പ്രെസ്‌ലിയെന്നാണ് പറയപ്പെടുന്നത്. മരണം നടന്ന് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പങ്കാളികളും ആഭരണങ്ങളും വരെ ഇപ്പോഴും വാർത്തകളിൽ സജീവം. ആരും ശ്രദ്ധിക്കാത്ത അന്തർമുഖനിൽനിന്ന് കോടികൾ വിലമതിക്കുന്ന ഗായകനിലേക്ക് എൽവിസ് പ്രെസ്‌ലി പാടിക്കയറിയ വഴികളും അതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

42 വയസ്സ് മാത്രം നീണ്ട ജീവിതത്തിൽ സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചാണ് എൽവിസ് പ്രെസ്‌ലി കടന്നു പോയത്. 14 തവണയാണ് ഈ പ്രതിഭയെ തേടി മികച്ച ഗായകനുള്ള ഗ്രാമി നോമിനേഷൻ എത്തിയതെന്ന് മാത്രമല്ല മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന് ‘ആജീവനാന്ത സംഭാവന’യ്‌ക്കുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചു. പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എൽവിസ് പ്രെസ്‌ലി ഒരു തലമുറയുടെ തന്നെ ലഹരിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി 8 ന് 89 വയസ്സ് തികഞ്ഞേനെ സംഗീത ചക്രവർത്തിക്ക്.

ലഹരിയിൽ അഭയം തേടിയിരുന്നു എൽവിസ് പ്രെസ്‌ലിയെന്നാണ് പറയപ്പെടുന്നത്. മരണം നടന്ന് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പങ്കാളികളും ആഭരണങ്ങളും വരെ ഇപ്പോഴും വാർത്തകളിൽ സജീവം. ആരും ശ്രദ്ധിക്കാത്ത അന്തർമുഖനിൽനിന്ന് കോടികൾ വിലമതിക്കുന്ന ഗായകനിലേക്ക് എൽവിസ് പ്രെസ്‌ലി പാടിക്കയറിയ വഴികളും അതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്...

1959ൽ പടിഞ്ഞാറൻ ജർമനിയിൽ സൈനിക സേവനത്തിനെത്തിയ എൽവിസ് പ്രെസ്‌ലിയെ ആരാധകർ വളഞ്ഞപ്പോൾ (File Photo by AFP)
ADVERTISEMENT

∙ 'ലയൺ ക്ലോ' നെക്‌ലേസ്

വേദികളിൽ പാടാനായി വന്നിരുന്ന എൽവിസ് പ്രെസ്‌ലിയുടെ കഴുത്തിൽ സ്വർണ നിറത്തിലുള്ള, വജ്രങ്ങളും മാണിക്യങ്ങളും പതിച്ച, 'ലയൺ ക്ലോ' മാല കാണപ്പെട്ടിരുന്നു. സ്റ്റേജ് ഷോകളിലും യാത്രാവേളകളിലും ധരിച്ചിരുന്ന ഈ മാല സ്വര്‍ണത്തിലാണ് പണിതിരുന്നത്. സിംഹ നഖമുള്ളതു കൊണ്ടാണ് ഇതിന് ലയൺ ക്ലോ എന്ന് പേരു വന്നത്. 'ഹോളി ഗ്രെയ്ൽ' എന്നും ഇത് അറിയപ്പെട്ടിരുന്നു. കിങ് ഓഫ് റോക്ക് ആൻഡ് റോൾ എന്ന വിശേഷണം എൽവിസ് പ്രെസ്‌ലിക്കുണ്ടായിരുന്നു. ഇതിന്‍റെ പ്രതീകമായിട്ടാണ് 'ലയൺ ക്ലോ' നെക്‌ലേസ് പ്രെസ്‌ലി ധരിച്ചിരുന്നതെന്നും പറയപ്പെടുന്നു. പ്രെസ്‌ലിയുടെ മരണശേഷം എട്ടര കോടി രൂപയ്ക്കാണ് ഈ മാല ലേലത്തിലൂടെ വിറ്റു പോയത്.

വിവാദങ്ങളുടെ തോഴൻ

റോക്ക് ആൻഡ് റോൾ എന്ന സംഗീത ശാഖലയിലെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായ എൽവിസ് പ്രെസ്‌ലി ഗിറ്റാറിലും പിയാനോയിലും  മികവ് പുലർത്തിയിരുന്നു.  ഇരുപതാം നൂറ്റാണ്ടിനെ അടയാളപ്പെടുത്തിയ സാംസ്കാരിക നായകന്മാരിൽ ഒരാളാണ് പ്രെസ്‌ലി. പക്ഷേ ഗാനങ്ങളിലെ പ്രകോപനപരമായ ആശയങ്ങളും ലൈംഗികതയുമെല്ലാം വിവാദങ്ങളെ പല തവണ ക്ഷണിച്ചു വരുത്തി.

എൽവിസ് പ്രെസ്‌ലി (Photo from Archives)
ADVERTISEMENT

∙ സിനിമയിലും ഹിറ്റുകളാൽ സമ്പന്നൻ

സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും എൽവിസ് സൂപ്പർ താരമായിരുന്നു. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളിലും എൽവിസ് പ്രെസ്‌ലി തിളങ്ങും താരമായിരുന്നു. നൂറു കോടിയിലേറെ കോപ്പികൾ  വിറ്റുപോയ ഗാനങ്ങൾ പ്രെസ്‌ലിയുടെ ജനകീയതയുടെ തെളിവാണ്. മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ബോക്സ് ഓഫിസിൽ വിജയങ്ങൾ ആവർത്തിച്ചു. പക്ഷേ സിനിമകൾ ഒന്നും നിരൂപകരിൽ മികച്ച അഭിപ്രായം നേടിയില്ല. പ്രെസ്‌ലിയെ ആരാധിച്ചിരുന്ന ജനതയുടെ സ്നേഹപ്രകടനമാണ് അഭിനയിച്ച എല്ലാ സിനിമകളും വിജയിച്ച താരമായി മാറുന്നതിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

∙ അന്തർമുഖനായ ‘സംഗീത ഭ്രാന്തൻ’

പൊതുവേ അന്തർമുഖനായിരുന്ന കുട്ടിയായിരുന്നു എൽവിസ് പ്രെസ്‌ലി. യുഎസിലെ മിസിസിപ്പിയിലുള്ള  ഈസ്റ്റ് ടുപെലോ കൺസോളിഡേറ്റഡ് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാർഥിയായ പ്രെസ്‌ലി അധ്യാപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മനോഹരമായ ഗാനാലാപനം കൊണ്ടാണ്. സ്കൂളിലെ പ്രഭാത പ്രാർഥനയ്ക്കിടെ അമേരിക്കൻ സംഗീതജ്ഞൻ റെഡ് ഫോളിയുടെ ‘ഓൾഡ് ഷെപ്പ്’ എന്ന ഗാനം പാടിയ അന്തർമുഖനായ കുട്ടിയുടെ കഴിവ് അധ്യാപകരിൽ മതിപ്പ് ഉളവാക്കി. കുറച്ചു കാലത്തിനു ശേഷം1945 ഒക്ടോബർ 3ന് മിസിസിപ്പി-അലബാമ ഫെയർ ആൻഡ് ഡയറി ഷോയിൽ കൗ ബോയായി വേഷമിട്ടെത്തിയ പത്ത് വയസ്സുകാരൻ പാടിയതും ‘ഓൾഡ് ഷെപ്പ്’ ഗാനമായിരുന്നു.

ജർമനിയിൽ സംഗീത പരിപാടിക്കിടെ എൽവിസ് പ്രെസ്‌ലി. (Photo by Reuters)
ADVERTISEMENT

ഈ മത്സരത്തിൽ അഞ്ചാം സ്ഥാനമാണ് കുട്ടിയായ എൽവിസ് പ്രെസ്‌ലിക്ക് ലഭിച്ചത്. 11–ാം ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച ഗിറ്റാർ പ്രെസ്‌ലി ജീവിതത്തോടും സംഗീതത്തോടും ചേർത്തു പിടിച്ചു. അമ്മാവന്മാരിൽനിന്നും ആരാധനകളിൽ പങ്കെടുത്തിരുന്ന ദേവലായത്തിലെ പാസ്റ്ററിൽനിന്നും  ഗിറ്റാറിലെ അടിസ്ഥാന പാഠങ്ങൾ കരസ്ഥമാക്കിയ എൽവിസ് പ്രെസ്‌ലി വേദികളിൽ പാടാൻ ആഗ്രഹിച്ചിരുന്നില്ല. അത്രമേൽ അന്തർമുഖനായ പ്രെസ്‌ലിയെ കാലം വേദികളിൽനിന്ന് വേദികളിലേക്ക് കൈ പിടിച്ച് നടത്തിയത് ചരിത്രം.

1946 ൽ ആറാം ക്ലാസ് പഠനത്തിനായി മിലാം എന്ന പുതിയ വിദ്യാലയത്തിൽ ചേർന്ന പ്രെസ്‌ലി എല്ലാം ദിനവും പ്രിയപ്പെട്ട ഗിറ്റാറും സ്കൂളിൽ കൊണ്ടുപോകാൻ തുടങ്ങി. ഉച്ചഭക്ഷണ സമയത്ത് ഗിറ്റാർ വായിക്കുകയും പാടുകയും ചെയ്തിരുന്ന പ്രെസ്‌ലിയുടെ ശീലം പലർക്കും അത്ര ഇഷ്ടമായിരുന്നില്ല. നാടൻ പാട്ടുകൾ പാടുന്ന പ്രെസ്‌ലിയെ സംഗീത ഭ്രാന്തൻ എന്നാണ് സുഹൃത്തുക്കളിൽ പലരും വിളിച്ചിരുന്നത്.

സൈനിക സേവനത്തിന് പോകുന്നതിന് മുൻപ് നിർദിഷ്ട രീതിയിൽ മുടി വെട്ടുന്ന ഗായകൻ എൽവിസ് പ്രെസ്‌ലി(AP Photo/File)

∙ പ്രെസ്‌ലി യുഗം

കുടുംബം ടെനിസിയിലെ മെംഫിസിലേക്കു താമസം മാറ്റിയതോടെയാണ് പതിമൂന്നുകാരനായ പ്രെസ്‌ലിയുടെ സംഗീത ജീവിതം ആരംഭിക്കുന്നത്. റിക്കോർഡിങ് കമ്പനിയായ സൺ റിക്കോർഡ്സിലെ നിർമാതാവ് സാം ഫിലിപ്സാണ് എൽവിസ് പ്രെസ്‌ലിയുടെ പാട്ട് ആദ്യമായി റിക്കോർഡ് ചെയ്തത്. വേദികളിൽ ആരാധകരുടെ മനം നിറയ്ക്കുന്ന പ്രകടനങ്ങളുടെ ചക്രവർത്തിയായി പ്രെസ്‌ലി മാറുന്നതിന് കാരണമായി മാറിയ യാത്രയുടെ തുടക്കമായിരുന്നു ഇത്. 1955 അവസാനത്തോടെ പ്രെസ്‌ലിയുടെ റിക്കോർഡിങ് കരാർ ആർസിഎ വിക്ടർ എന്ന കമ്പനി സ്വന്തമാക്കി. 1956 ആയപ്പോഴേക്കും പ്രെസ്​ലി രാജ്യാന്തര സംഗീത ലോകത്ത് താരമായി മാറി.  വൈവിധ്യമാർന്ന ആലാപനവും സംഗീതത്തിലെ പുതുപരീക്ഷണങ്ങളും പ്രെസ്​ലിയിലൂടെ അമേരിക്കൻ സംഗീതത്തിന്‍റെയും ജനപ്രിയ സംസ്കാരത്തിന്‍റെയും ഒരു പുതിയ യുഗത്തിന് തുടക്കമിടുകയായിരുന്നു.

ലണ്ടനിൽ പ്രദർശനത്തിനു വച്ചിരുന്ന എൽവിസ് പ്രെസ്‌ലിയുടെ അമേരിക്കൻ ഈഗിൾ ജംപ് സ്യൂട്ട് നോക്കുന്ന യുവതി. 2014ലെ ചിത്രം (AFP PHOTO / LEON NEAL)

∙ ദാരിദ്ര്യം തളർത്തിയ ബാല്യം

എൽവിസ് പ്രെസ്‌ലിയുടെ ബാല്യവും കൗമാരവും സാമ്പത്തികമായി പ്രയാസം നിറഞ്ഞതായിരുന്നു. കുടുംബത്തെ സഹായിക്കുന്നതിന് ചെറുപ്രായത്തിൽതന്നെ പ്രാദേശിക ഗോസ്പൽ ഗ്രൂപ്പുകളിൽ പാടിത്തുടങ്ങി. മിസിസിപ്പിയിലെ ടുപെലോ ഗ്രാമത്തിൽ വെർനോൺ പ്രെസ്‌ലിയുടെയും ഗ്ലാഡിസ് ലവിന്റെയും ഇരട്ടകുട്ടികളിൽ രണ്ടാമനായിരുന്നു എൽവിസ് ആരോൺ പ്രെസ്‌ലി. ആദ്യ കുട്ടി ജനനത്തോടെ തന്നെ മരിച്ചതിന്‍റെ വേദന മാതാപിതാക്കൾ മറന്നത് കുഞ്ഞ് പ്രെസ്‌ലിയുടെ കളിചിരികൾ കൊണ്ടാണ്. മാതാപിതാക്കൾ, മുത്തശ്ശിമാർ, അമ്മാവൻമാർ, അമ്മാവൻമാർ, കസിൻസ് എന്നിവരടങ്ങുന്ന വലിയ കുടുംബത്തിലാണ് പ്രെസ്‌ലി വളർന്നത്.

ഗായികയും ഗാന രചയിതാവും അഭിനേത്രിയുമെന്ന നിലയിൽ എൽവിസ് പ്രെസ്‌ലിയുടെ ഏക മകൾ ലിസ മേരി പ്രെസ്‌ലി പിന്നീട് പ്രശസ്തി നേടി. ഒട്ടേറെ ആൽബങ്ങളും വിഡിയോകളും ഇറക്കി ശ്രദ്ധ നേടിയ ലിസ മേരി പ്രെസ്‌ലി അറിയപ്പെടുന്നത് റോക്ക് ആൻഡ് റോളിന്റെ രാജകുമാരിയായിട്ടാണ്.

ടുപെലോയിലെ ജീവിതം പക്ഷേ ദാരിദ്ര്യം നിറഞ്ഞതായിരുന്നു. മകന് മെച്ചപ്പെട്ട ജീവിതം തേടി ആദ്യം ടുപെലോയിലെ മറ്റൊരു വീട്ടിലേക്കും പിന്നീട് ടെനിസിയിലെ മെംഫിസിലേക്കും മാതാപിതാക്കൾ പ്രെസ്‌ലിയെയുംകൊണ്ട് താമസം മാറി. കുടുംബത്തോടൊപ്പം അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ പോയിത്തുടങ്ങിയ പ്രെസ്‌ലിയെ സ്വാധീനിച്ചത് അവിടുത്തെ സംഗീതവും പ്രസംഗവുമായിരുന്നു. കുട്ടിക്കാലത്ത് റേഡിയോ പ്രോഗ്രാമുകളിൽനിന്ന് കേട്ട നാടൻ പാട്ടുകൾ (കൺട്രി മ്യൂസിക്) എൽവിസ് പ്രെസ്‌ലിയുടെ  സംഗീത യാത്രയിൽ നിർണായകമായി.

എൽവിസ് പ്രെസ്‌ലി, പ്രിസില്ല, മകൾ ലിസ. പ്രെസ്‌ലിയുടെ കഴുത്തിൽ, പ്രശസ്തമായ ‘ലയൺ ക്ലോ’ മാലയും കാണാം (Photo Courtesy: gottahaverockandroll.com)

∙ സൈനികന്‍റെ പ്രണയം

1958 മാർച്ചിൽ എൽവിസ് പ്രെസ്‌ലി അമേരിക്കൻ സൈന്യത്തിൽ ചേർന്നു. ആറ്  വർഷം സൈന്യത്തിൽ തുടർന്ന പ്രെസ്‌ലി രണ്ട് വർഷം സജീവ സേവനത്തിലുണ്ടായിരുന്നു. പിന്നീടുള്ള  നാല് വർഷം ആർമി റിസർവിലും. 1959ൽ പടിഞ്ഞാറൻ ജർമനിയിൽ സൈനികനായി ജോലി ചെയ്യുന്നതിനിടെയാണ് പ്രിസില്ല ബ്യൂലിയുവിനെ പ്രെസ്‌ലി കണ്ടുമുട്ടിയത്. ഇരുപത്തിനാലുകാരനായ എൽവിസ് പ്രെസ്‌ലിയും 14 വയസ്സുള്ള പ്രിസില്ല ബ്യൂലിയും പ്രണയത്തിലായി. 1967ൽ  പ്രിസില്ല ബ്യൂലിയുവിനെ പ്രെസ്‌ലി വിവാഹം കഴിച്ചു. അടുത്ത വർഷം ഇരുവരുടെയും ജീവിതത്തിലേക്ക് ലിസ മേരി പ്രെസ്‌ലി കടന്നു വന്നു. മകളുടെ ജനന ശേഷം പക്ഷേ അധികം ആ ദാമ്പത്യം നീണ്ടില്ല. 1973 ൽ എൽവിസ് പ്രെസ്‌ലി  പ്രിസില്ല ബ്യൂലിയുവിൽ നിന്ന് വിവാഹമോചനം നേടി.

∙ രാജകുമാരിയും പിൻഗാമിയും

ഗായികയും ഗാന രചയിതാവും അഭിനേത്രിയുമെന്ന എന്ന നിലയിൽ എൽവിസ് പ്രെസ്‌ലിയുടെ ഏക മകൾ ലിസ മേരി പ്രെസ്‌ലി പിന്നീട് ഏറെ പ്രശസ്തി നേടി. ഒട്ടേറെ ആൽബങ്ങളും വിഡിയോകളും ഇറക്കി ശ്രദ്ധ നേടിയ ലിസ മേരി പ്രെസ്‌ലി അറിയപ്പെടുന്നത് റോക്ക് ആൻഡ് റോളിന്റെ രാജകുമാരിയായിട്ടാണ് (റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്ന പ്രെസ്‌ലിയുടെ വിശേഷണത്തിൽനിന്നാണ് ഈ വിശേഷണം പിറവികൊണ്ടത്). റോക്ക്, കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ സംഗീത ശാഖകളിൽ പിതാവിനെ പോലെത്തന്നെ ലിസയും വ്യക്തിമുദ്രപതിപ്പിച്ചു. നാലു തവണ വിവാഹിതയായ ലിസയുടെ ആദ്യ വിവാഹം 1988ൽ സംഗീതജഞൻ ഡാനി കീഫുമായിട്ടാണ്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.

ലിസ മേരി പ്രെസ്‌ലിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ. (Photo by Jason Kempin / GETTY IMAGES NORTH AMERICA / Getty Images via AFP)

പിന്നീട് എൽവിസ് പ്രെസ്‌ലിയുടെ പിൻഗാമിയെന്ന് ലോകം വാഴ്ത്തിയ  മൈക്കൽ ജാക്സനെ വിവാഹം ചെയ്തു. അഭിനേതാവായ നിക്കോളസ് കേജും സംഗീത സംവിധായകനായ മൈക്കൽ ലോക്ക്‌വു‍ഡും ലിസ മേരി പ്രെസ്‌ലിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലുമെല്ലാം പ്രെസ്‌ലിയുടെ പിൻഗാമിയെന്ന് ലോകം വാഴ്ത്തിയ  മൈക്കൽ ജാക്സണും വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് ഉടമയായിരുന്നു. ഇരുവരുടെയും ആരാധകർ പ്രിയ താരങ്ങളുടെ സമാനതകൾ തേടി അലയുന്നത് ലോകം ആകാംക്ഷയോടെയാണ് കണ്ടത്.

∙ മരണവും അവസാനിക്കാത്ത വിവാദങ്ങളും

വിവാഹമോചനം നടക്കുന്ന സമയത്ത് എൽവിസ്  പ്രെസ്‌ലിയുടെ  ആരോഗ്യനില വഷളായിരുന്നു. രണ്ട് തവണ അമിതമായ മരുന്നുപയോഗം കാരണം ആരോഗ്യപ്രശ്നങ്ങൾ പ്രെസ്‌ലിയെ വേട്ടയാടി. ഇക്കാലത്ത് പ്രെസ്‌ലി ഹോട്ടൽ സ്യൂട്ടിൽ മൂന്ന് ദിവസം കോമയിൽ കിടന്നതായി പറയപ്പെടുന്നു. ആരോഗ്യം മോശമായിട്ടും എക്കാലത്തെയും തിരക്കേറിയ ഷെഡ്യൂളിലേക്ക് മടങ്ങാനായിരുന്നു പ്രെസ്‌ലി ശ്രമിച്ചത്. വേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്ര കഠിന പരീക്ഷണമായി മാറിയ അനാരോഗ്യ കാലത്തും എൽവിസ്  പ്രെസ്‌ലി സംഗീത ലോകത്തു സജീവമായി നിലനിന്നു.

എൽവിസ് പ്രെസ്‌ലി ധരിച്ചിരുന്ന പിങ്ക് ഷർട്ട്, ഗിറ്റാറുകൾ എന്നിവ ലേലത്തിൽ വച്ചപ്പോൾ (Photo by Robyn Beck / AFP)

ഇക്കാലത്ത് പ്രെസ്‌ലി ലഹരിയിൽ അഭയം തേടിയെന്ന് പറയപ്പെടുന്നു. വേദനകൾ മറന്നു വേദികളെ ത്രസിപ്പിക്കാനുള്ള പാഴ്ശ്രമം. പാട്ടുകളിലെ ഉച്ചാരണം പലപ്പോഴും വ്യക്തമല്ലെന്ന ആരോപണം ഉയർന്നു. ഇതൊന്നും കാര്യമായി എടുക്കാതെ അദ്ദേഹം യാത്ര തുടർന്നു. പ്രെസ്‌ലിക്ക് സ്റ്റുഡിയോ റിക്കോർഡിങിനുള്ള താൽപര്യം കുറഞ്ഞതോടെ ആർസിഎ കമ്പനി ആശങ്കാകുലരാകാൻ തുടങ്ങി. സ്റ്റുഡിയോ റിക്കോർഡിങ്ങുകളിൽനിന്ന് അകന്ന പ്രെസ്‌ലി സംഗീത പരിപാടികളുടെ റിക്കോർഡിങ് ആർസിഎയ്ക്ക് നൽകിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഗ്രാമി പുരസ്കാരം പോലും ഇത്തരം സംഗീത പരിപാടികളുടെ റിക്കോർഡിങ്ങിൽ നിന്നാണെന്ന് അറിയുമ്പോഴാണ് എൽവിസിന്‍റെ മികവ് എത്രത്തോളം വലുതായിരുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കുക.

എൽവിസ് പ്രിസ്‌ലിയുടെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആരാധകർ പൂക്കൾ അർപ്പിച്ചപ്പോൾ. (Photo by Mandel Ngan / AFP)

1977 ഓഗസ്റ്റ് 16ന്, മറ്റൊരു പര്യടനം ആരംഭിക്കുന്നതിനായി മെംഫിസിൽനിന്ന് പോർട്ട്‌ലാൻഡിലേക്കുള്ള സായാഹ്ന വിമാനത്തിൽ യാത്ര പോകാനായി വരേണ്ടതായിരുന്നു പ്രെസ്‌ലി. എന്നാൽ അദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് പ്രതിശ്രുതവധു ജിഞ്ചർ ആൽഡൻ തേടിപ്പോയപ്പോഴാണ് ഗ്രേസ്‌ലാൻഡിലെ വീട്ടിലെ കുളിമുറിയുടെ തറയിൽ ആ മഹാനായ സംഗീതജ്ഞൻ  മരിച്ചു കിടക്കുന്നതു കണ്ടത്. എൽവിസ് പ്രെസ്‌ലി വിട പറഞ്ഞ വാർത്ത ലോകം ഞെട്ടലോടെ കേട്ടു. ആൽബങ്ങളുടെ വിൽപന കൂട്ടാനായി ഏതോ മ്യൂസിക് കമ്പനിക്കാർ ചമച്ച കൃത്രിമ വാർത്തയാണ് പ്രിയ ഗായകന്‍റെ മരണവാർത്തയെന്ന് വിശ്വസിച്ച ആരാധകർ പോലുമുണ്ടായിരുന്നു.

പക്ഷേ മരണവിവരം സത്യമാണെന്ന് അറിഞ്ഞതോടെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകർന്നു, കുടുംബാംഗങ്ങൾ തകർന്നു. അന്നത്തെ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ, ‘‘അമേരിക്കൻ പോപ് സംസ്കാരത്തിന്റെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് വിടപറഞ്ഞതെന്ന്’’ അനുസ്മരിച്ചു. ഒരു നോക്ക് തങ്ങളുടെ പ്രിയ ഗായകനെ കാണാനായി ആയിരക്കണക്കിന് ആളുകൾ ഗ്രേസ്‌ലാൻഡിന് പുറത്ത് തടിച്ചുകൂടി.

ഫ്രാൻസിലെ ഇന്റർനാഷനൽ മ്യൂസിയം ഓഫ് മോഡസ്റ്റ് ആർട്സിൽ പ്രദർശിപ്പിച്ചിരിക്കുന്ന, എൽവിസ് പ്രെസ്‌ലിയുടെ മരണവാർത്തയുമായി പുറത്തിറങ്ങിയ പത്രം (Photo by DOMINIQUE FAGET / AFP)

പ്രെസ്‌ലിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നും ലഹരിക്ക് ഇതിൽ പങ്കില്ലെന്നും മൃതദേഹം പരിശോധിച്ച മെംഫിസ് മെഡിക്കൽ എക്‌സാമിനർ ജെറി ഫ്രാൻസിസ്കോ പറഞ്ഞെങ്കിലും ലഹരിയുടെ പാർശ്വഫലം മരണകാരണമെന്ന ആന്തരിക പരിശോധനയുടെ റിപ്പോർട്ടുകളും വിവാദങ്ങൾക്ക് കാരണമായി.  വിവാദങ്ങളും നിറംപിടിപ്പിച്ച കഥകളും ശക്തമായതോടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ അന്തിമ ഫലം 50 വർഷത്തേക്ക് പരസ്യമാക്കുന്നില്ലെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. അതിനിടെ, പല രാജ്യങ്ങളിലും പ്രെസ്‌ലിയെ കണ്ടെന്ന റിപ്പോർട്ടുകളും യുഎസ് മാധ്യമങ്ങളിൽ കുറേക്കാലം വ്യാപകമായി പ്രചരിച്ചിരുന്നു. 2027ലായിരിക്കും പ്രെസ്‌ലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിടുക. എന്ത് രഹസ്യമായിരിക്കും ആ റിപ്പോർട്ടിൽ ഒളിച്ചിരിപ്പുണ്ടാകുക? കാത്തിരിക്കുകയാണ്, കാലങ്ങൾക്കിപ്പുറവും ആരാധകർ.

English Summary:

Remembering Elvis Presley on his 89th birthday