കാവ്യവഴി പോലെ വ്യത്യസ്തം ആശാന്റെ ജീവിതവഴി; കയങ്ങൾ ഭയക്കാതെ ഒഴുകിയ ജീവിതം, ഒടുവിൽ ഉടലിൽനിന്ന് ഉയിരെടുത്ത ജലം
നദിയിലേക്ക് ഉടലെറിഞ്ഞു കളഞ്ഞവരാണ് കവി പോൾ സെലാനും നോവലിസ്റ്റ് വിർജീനിയ വൂൾഫും. വിഷാദത്തിന്റെ കൊടുമുടിയിൽനിന്ന് മൃതിജലത്തിലേക്ക് ആണ്ടുപോയവർ. വിർജീനിയയാകട്ടെ, ജീവിതത്തിലേക്ക് അറിയാതെ പോലും ഉയിർത്തുവരാതിരിക്കാൻ മേൽക്കുപ്പായത്തിന്റെ കീശകളിൽ കല്ലുകൾ തിരുകി. ‘അവനി വാഴ്‌വു കിനാവു കഷ്ട’മെന്നു തിരിച്ചറിഞ്ഞിരുന്ന കുമാരനാശാനാകട്ടെ വിഷാദത്തിന്റെ വിഷത്തിൽനിന്നു കാവ്യാമൃത് കടഞ്ഞ വേദാന്തിയായിരുന്നു. എങ്കിലും ആ ഉടലിൽനിന്ന് ഉയിരെടുത്തതും ജലമായിരുന്നു. 1924 ജനുവരി 16ന് രാത്രി കൊല്ലത്തുനിന്നു റെഡീമർ ബോട്ടിൽ കയറിയ അദ്ദേഹത്തെ കാത്തിരുന്നത് തന്റെ ഇഷ്ടകവികളിലൊരാളായിരുന്ന ഷെല്ലിയുടേതു പോലൊരു വിധിയായിരുന്നു– ബോട്ട് മുങ്ങിയുള്ള മരണം.

നദിയിലേക്ക് ഉടലെറിഞ്ഞു കളഞ്ഞവരാണ് കവി പോൾ സെലാനും നോവലിസ്റ്റ് വിർജീനിയ വൂൾഫും. വിഷാദത്തിന്റെ കൊടുമുടിയിൽനിന്ന് മൃതിജലത്തിലേക്ക് ആണ്ടുപോയവർ. വിർജീനിയയാകട്ടെ, ജീവിതത്തിലേക്ക് അറിയാതെ പോലും ഉയിർത്തുവരാതിരിക്കാൻ മേൽക്കുപ്പായത്തിന്റെ കീശകളിൽ കല്ലുകൾ തിരുകി. ‘അവനി വാഴ്‌വു കിനാവു കഷ്ട’മെന്നു തിരിച്ചറിഞ്ഞിരുന്ന കുമാരനാശാനാകട്ടെ വിഷാദത്തിന്റെ വിഷത്തിൽനിന്നു കാവ്യാമൃത് കടഞ്ഞ വേദാന്തിയായിരുന്നു. എങ്കിലും ആ ഉടലിൽനിന്ന് ഉയിരെടുത്തതും ജലമായിരുന്നു.
1924 ജനുവരി 16നു രാത്രി കൊല്ലത്തുനിന്നു റെഡീമർ ബോട്ടിൽ കയറിയ അദ്ദേഹത്തെ കാത്തിരുന്നത് തന്റെ ഇഷ്ടകവികളിലൊരാളായിരുന്ന ഷെല്ലിയുടേതു പോലൊരു വിധിയായിരുന്നു– ബോട്ട് മുങ്ങിയുള്ള മരണം. കടലിലും കായലിലും മരണക്കയങ്ങൾ ഭയക്കാതെ നീന്തി ഒഴുക്കിനെ മെരുക്കിയ ആ മെയ്യ് പല്ലനയാറ്റിൽ ഒടുങ്ങുമായിരുന്നില്ല, കവി ഉണർന്നിരിപ്പായിരുന്നെങ്കിൽ. കരുത്തുറ്റ തന്റെ ശരീരത്തിന്റെ കൂടുവിട്ട് ആയുസ്സെങ്ങനെ പോകുമെന്നു വിസ്മയിച്ച ആളായിരുന്നു ആശാൻ. പക്ഷേ, ഉറക്കത്തിലാണ്ടതിനാലാകണം കവി ‘ധവളതരംഗ കരങ്ങളിൽ’ അമർന്ന് മൃതിയിലേക്കാഴ്ന്നു.
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ’
എന്നൊക്കെ വിരൽ ചൂണ്ടാൻ മടിക്കാതിരുന്ന ആശാന്റെ കവിതകൾ ഒരിക്കലും കേവലം പടപ്പാട്ടുകളായില്ല. അസാധാരണമായ കവിത്വത്തിന്റെ തീവ്രജ്വാലയാൽ ആ കവിതകൾ വിളങ്ങി. വിപുലമായ ലോകപരിചയവും പരന്ന കാവ്യാനുശീലനവും അദ്ദേഹത്തിന്റെ ഭാവുകത്വത്തെ പുതുക്കാൻ സഹായിച്ചു. ‘മിതവാദി’യിൽ ആദ്യമായി അച്ചടിച്ചുവരികയും പിന്നീടു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടതോടെ പ്രസിദ്ധമാകുകയും ചെയ്ത ‘വീണപൂവ്’ മലയാള കവിതയിലെ വേറിട്ടൊരു അനുഭവമായിരുന്നു.
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര–അസംശയ–മിന്നു നിന്റെ–
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
വസന്തതിലകത്തിൽ എഴുതിയ ആ നാൽപത്തിയൊന്നു ശ്ലോകങ്ങൾ ആശാനു കവിയശസ്സേകി. ‘കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ’ എന്ന കവിമൊഴി കാവ്യത്തെ തീണ്ടിയില്ല. ആശാന്റെ കാവ്യവഴി പോലെ വ്യത്യസ്തമായിരുന്നു ജീവിതവഴിയും. സംരംഭകത്വ ധീരതയും സംഘാടനശേഷിയും മുനവച്ച സാമൂഹികബോധവും ഇണങ്ങിയ ജീവിതമാകണം അദ്ദേഹത്തെക്കൊണ്ട് ഈ കാവ്യങ്ങൾ എഴുതിച്ചത്. എല്ലാ കവികളും കഞ്ഞി കുടിച്ചപ്പോൾ ബ്രെഡും ബട്ടറും കഴിച്ചതുകൊണ്ടാണ് ആശാൻ വ്യത്യസ്തമായ കവിതകളെഴുതിയതെന്നു പാതി കളിയായും പാതി കാര്യമായും പറയാറുണ്ട്.
സാമൂഹികമായ എല്ലാത്തിൽനിന്നും പിൻവാങ്ങി നിൽക്കുന്ന ഏകാകിയായിരുന്നില്ല ആശാൻ. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും വിവേകോദയത്തിന്റെ മുഖ്യപത്രാധിപരായും പ്രതിഫലേച്ഛയില്ലാതെ അദ്ദേഹം പണിയെടുത്തു. യൂണിയൻ ടൈൽ വർക്സ് എന്ന പേരിൽ ഓട്ടുകമ്പനി നടത്തി. കവിതയ്ക്കു നൽകേണ്ട സമയം സാമൂഹികമാറ്റത്തിനായുള്ള പരിശ്രമങ്ങൾക്കു മാറ്റിവയ്ക്കേണ്ടി വരികയും ചെയ്തു. ‘ബാലരാമായണം’ പാഠപുസ്തകമാക്കിയതിനു ലഭിച്ച പ്രതിഫലം കൊണ്ടാണ് അദ്ദേഹം തോന്നയ്ക്കലിൽ പുരയിടം വാങ്ങിയത്.
ഒരു കവിക്കുവേണ്ട സ്വകാര്യതയും സ്വാതന്ത്ര്യവും, എന്നാൽ എക്കാലത്തും അദ്ദേഹം നിലനിർത്തുകയും ചെയ്തു. നാരായണ ഗുരുവിന്റെ അരികിലേക്ക് എത്തിയതു ‘കുമാരു’വിന്റെ ജീവിതത്തെയും കവിതയെയും വഴിതിരിച്ചുവിട്ടു. ഭാവദാർഢ്യത്താലും ആശയഗരിമയാലും കാതലുറപ്പുള്ളതായി കവിത. ഒരു ഗുരു ശിഷ്യനെ കണ്ടെത്തിയതുപോലെ രണ്ടു കവികളുടെ കണ്ടുമുട്ടലുമായിരുന്നു അത്. സന്യാസത്തിൽനിന്നു കവിതയിലേക്കു കുമാരുവിനെ വഴികാട്ടിയതും ഗുരു തന്നെ.
കുമാരനാശാൻ വിവാഹിതനായതു ഗുരുവൊഴിച്ചു പലർക്കും അദ്ഭുതമായിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ഗുരുവിന്റെ മറുപടി ഇതായിരുന്നു: ‘‘45 വർഷം ഗോതമ്പു ഭക്ഷിച്ചിരുന്ന ഒരാൾ അരി ഭക്ഷണമാക്കി’’. നളിനി, പ്രരോദനം, ചിന്താവിഷ്ടയായ സീത, കരുണ, ലീല തുടങ്ങിയ രചനകളിലൂടെ ആശാൻ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. ‘കവിത മുഴുമിച്ച് ആശാൻ എഴുന്നേൽക്കുന്നു’ എന്ന കവിത പി.രാമൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘പരമമാം സുഖം, സ്നേഹം,
സ്വാതന്ത്ര്യവും തേടിത്തന്റെ–
യുടൽ വെടിഞ്ഞിതാ കവി–
യെഴുന്നേൽക്കുന്നു’.
വാനിലൂടെപ്പറക്കുന്നതിന്റെ സുഖം കുഞ്ഞുടലിൽ താങ്ങുവാനാകാതെ കൊച്ചുകിളിയും കുന്നുകേറിച്ചെന്ന് അമ്പിളിമാമനെ വിരൽ നീട്ടിയൊന്നു തൊട്ട സുഖം തീണ്ടി കുട്ടിയും വീഴുന്നതിനെക്കുറിച്ചും സുഖം താങ്ങാൻ കഴിയാതെ വപുസ്സ് വേറിടുന്നത് തൃണാഞ്ചലഹിമബിന്ദു നോക്കിനിൽക്കുന്നതിനെക്കുറിച്ചുമാണ് അതിനു മുൻപുള്ള വരികളിൽ കവി പറയുന്നത്.
ഹാ! ഗൂണികളൂഴിയിൽ നീണ്ടുവാഴായെന്നും സ്നേഹമാണഖിലസാരമൂഴിയിലെന്നും വരുമോരോ ദശ വന്നപോലെ പോമെന്നും എഴുതിയ മഹാകവി കുമാരനാശാന്റെ കാവ്യജീവിതത്തെ പതിനാറു വരികളിൽ രാമൻ എഴുതുന്നു. ഉടൽ വെടിഞ്ഞു നൂറുവർഷമാകുമ്പോഴും മഹാകവി മൃത്യുഞ്ജയനായും ആ കാവ്യകല വിസ്മൃതാതിവർത്തിയായും തുടരുന്നതു കാലത്തിന്റെ മഹാനിശ്ചയം.