മൈക്കിലേക്കു നോക്കി ഇന്ദിര വിളിച്ചു: ‘സ്റ്റീഫൻ...’: വാജ്പേയിയെ വിറപ്പിച്ച ‘സിൽവർ ടങ്’: പ്രവചനം പോലെ നാലാം നാൾ ആ മരണം
1980ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.ബി.വാജ്പേയിയെ നേരിടാൻ ഇന്ദിരാഗാന്ധി തിരഞ്ഞെടുത്തത് ഒരു മലയാളി നേതാവിനെയാണ്– സി.എം.സ്റ്റീഫൻ. 1977ൽ റായ്ബറേലിയിൽ ഇന്ദിര തോറ്റ് ജനതാപാർട്ടി അധികാരത്തിൽ വന്നപ്പോൾ, പ്രതിപക്ഷനേതാവായിരുന്ന് കൊടുങ്കാറ്റ് പോലെ വീശിയടിച്ച അതേ സി.എം.സ്റ്റീഫൻ. വാജ്പേയിക്കെതിരെ സി.എം.സ്റ്റീഫനെ നിർത്തുക എന്ന തിരഞ്ഞെടുപ്പിന് പിന്നിൽ വാജ്പേയിയെ പ്രചാരണത്തിന് ഡൽഹി മണ്ഡലത്തിൽ മാത്രം തളച്ചിടുക എന്ന തന്ത്രം കൂടിയുണ്ടായിരുന്നു. ഇന്ദിരയുടെ ആ തിരഞ്ഞെടുപ്പ് തെറ്റായിരുന്നില്ല. 1977ൽ ഡൽഹി മണ്ഡലത്തിൽ നിന്ന് 77186 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച വാജ്പേയി 1980ൽ സ്റ്റീഫനോട് ജയിച്ചത് വെറും 5045 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്! അതായിരുന്നു സ്റ്റീഫൻ എന്ന വെള്ളി നാവുള്ള നേതാവിന്റെ പോരാട്ട മികവ്. ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രണ്ടാമത്തെ മലയാളി, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലും പാർലമെന്ററി ബോർഡിലും ഒരേസമയം അംഗമായ ആദ്യ മലയാളി, കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇന്ദിരയുടെയും നെഹ്റുവിന്റെയും സ്ഥിരം പരിഭാഷകൻ, ഐഎൻടിയുസിയുടെ സംസ്ഥാന പ്രസിഡന്റ്, കേന്ദ്ര മന്ത്രി... ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ സ്റ്റീഫന്റെ പേരിനൊപ്പം ചേർത്തുവയ്ക്കാനുണ്ട്.

1980ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.ബി.വാജ്പേയിയെ നേരിടാൻ ഇന്ദിരാഗാന്ധി തിരഞ്ഞെടുത്തത് ഒരു മലയാളി നേതാവിനെയാണ്– സി.എം.സ്റ്റീഫൻ. 1977ൽ റായ്ബറേലിയിൽ ഇന്ദിര തോറ്റ് ജനതാപാർട്ടി അധികാരത്തിൽ വന്നപ്പോൾ, പ്രതിപക്ഷനേതാവായിരുന്ന് കൊടുങ്കാറ്റ് പോലെ വീശിയടിച്ച അതേ സി.എം.സ്റ്റീഫൻ. വാജ്പേയിക്കെതിരെ സി.എം.സ്റ്റീഫനെ നിർത്തുക എന്ന തിരഞ്ഞെടുപ്പിന് പിന്നിൽ വാജ്പേയിയെ പ്രചാരണത്തിന് ഡൽഹി മണ്ഡലത്തിൽ മാത്രം തളച്ചിടുക എന്ന തന്ത്രം കൂടിയുണ്ടായിരുന്നു. ഇന്ദിരയുടെ ആ തിരഞ്ഞെടുപ്പ് തെറ്റായിരുന്നില്ല.
1977ൽ ഡൽഹി മണ്ഡലത്തിൽ നിന്ന് 77186 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച വാജ്പേയി 1980ൽ സ്റ്റീഫനോട് ജയിച്ചത് വെറും 5045 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്! അതായിരുന്നു സ്റ്റീഫൻ എന്ന വെള്ളി നാവുള്ള നേതാവിന്റെ പോരാട്ട മികവ്. ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രണ്ടാമത്തെ മലയാളി, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലും പാർലമെന്ററി ബോർഡിലും ഒരേസമയം അംഗമായ ആദ്യ മലയാളി, കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇന്ദിരയുടെയും നെഹ്റുവിന്റെയും സ്ഥിരം പരിഭാഷകൻ, ഐഎൻടിയുസിയുടെ സംസ്ഥാന പ്രസിഡന്റ്, കേന്ദ്ര മന്ത്രി... ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ സ്റ്റീഫന്റെ പേരിനൊപ്പം ചേർത്തുവയ്ക്കാനുണ്ട്.
1968 ൽ കോട്ടയത്തു നടന്ന കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ ജന മുന്നണി എന്ന പേരിൽ ഐക്യജനാധിപത്യ മുന്നണി എന്ന ആശയം അവതരിപ്പിച്ചത് സി.എം.സ്റ്റീഫനായിരുന്നു. അക്കാലം കേരളത്തിൽ കോൺഗ്രസിനുണ്ടായിരുന്നത് കേവലം 9 എംഎൽഎ മാർ മാത്രമായിരുന്നു എന്നോർക്കണം. സ്റ്റീഫൻ വിടപറഞ്ഞിട്ട് 2024 ജനുവരി 16 ന് നാലു പതിറ്റാണ്ട് തികയുകയാണ്. സ്റ്റീഫൻ ഇന്നും കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവാണ്, സ്റ്റീഫന് മാത്രം സാധ്യമായിരുന്ന ചിലതുണ്ട് അതിനു പിന്നിൽ...
∙ ഇന്ദിര വിളിച്ചൂ, ‘സ്റ്റീഫൻ..’
ചങ്ങനാശേരിയിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. എൻഎസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങി, കാറിന്റെ മുൻ സീറ്റിൽ ഇരുന്ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്തെ യോഗ സ്ഥലത്തേക്ക്. കാറിനൊപ്പം ഒരാൾക്കൂട്ടം ഓടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെപ്പോലെയുള്ള സുരക്ഷ അക്കാലം ഉണ്ടായിരുന്നില്ല. വേദിയിൽ എത്തിയപ്പോൾ ഇന്ദിരാ ഗാന്ധി ഒരു മൈക്കിനു മുൻപിലെത്തി. അതു പക്ഷേ പരിഭാഷകനുള്ള മൈക്കായിരുന്നു. അതു മനസ്സിലായപ്പോൾ അവർ അടുത്തുതന്നെ വച്ചിരുന്ന രണ്ടു മൈക്കുകളിലൊന്നിന്റെ ‘കഴുത്തിനുപിടിച്ച്’ തന്റെ അടുത്തേക്ക് പൊക്കിമാറ്റി.
മൈക്ക് സ്റ്റാൻഡിന്റെ ചുവടുഭാഗത്തിന് നല്ല ഭാരം ഉണ്ടെന്നോർക്കുക. ഇന്ദിരയുടെ ഈ പ്രകടനത്തിനു തന്നെ നല്ല കൈയടി ലഭിച്ചു. തുടന്ന് ഒരു മൈക്ക് മാത്രമുള്ള ഭാഗത്തേക്ക് കൈചൂണ്ടി ഇന്ദിര വിളിച്ചു– ‘‘സ്റ്റീഫൻ...’’. അദ്ദേഹം തയാറായി അടുത്തുതന്നെ നിൽപുണ്ടായിരുന്നു. തുടർന്ന് പ്രസംഗം, ആവേശം അൽപം കൂട്ടി സി.എം.സ്റ്റീഫന്റെ പരിഭാഷയും. നല്ല ഉയരവും ഗാംഭീര്യവുമുള്ള രൂപമായിരുന്നു സ്റ്റീഫന്റേത്. കനത്ത പുരികവും. വേദിയിൽ സ്റ്റീഫൻ എത്തിയാൽ തന്നെ ഒരഴകായിരുന്നു.
യോഗശേഷം തിരികെ എൻഎസ്എസ് മൈതാനത്തേക്ക്. ആൾക്കൂട്ടവും പിന്നാലെ. ഇന്ദിരയും സ്റ്റീഫനും കെ.കരുണാകരനുമൊക്കെ കയറി ഹെലികോപ്റ്റർ പറന്നുയരാൻ ആരംഭിച്ചു. അപ്പോൾ കാണാം ഹെലികോപ്റ്ററിന് അൽപം അകലെ കാർ നിർത്തി ഒരാൾ ഓടിവരുന്നു. എൻഎസ്എസിന്റെ സർവ പ്രതാപിയായിരുന്ന ജനറൽ സെക്രട്ടറിയായിരുന്ന കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള. അന്ന് യുഡിഎഫിലുണ്ടായിരുന്ന എൻഡിപിയുടെ സമുന്നതനായ നേതാവ്. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറിന്റെ ശക്തമായ കാറ്റിൽ മുണ്ട് പറന്നു പോകാതെ ഏറെ ക്ലേശിച്ച് അദ്ദേഹം എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു. ആൾക്കൂട്ടം നന്നായി കൂവുന്നുമുണ്ട്. എന്നാൽ ഉയർന്നു പൊങ്ങിയ ഹെലികോപ്റ്റർ ഉടനെ തിരിച്ചിറക്കി. കിടങ്ങൂരിനെ കയറ്റി വീണ്ടും ഉയർന്നു. അതായിരുന്നു കിടങ്ങൂരിന്റെ അക്കാലത്തെ പ്രതാപം.
∙ സ്റ്റീഫൻ എന്ന സിൽവർ ടങ്
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമുള്ള ഒരു പൊതുയോഗത്തിൽ സ്റ്റീഫൻ പറഞ്ഞു, ‘‘ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത് ഒരു കൈക്കുഞ്ഞിനെയാണ്. ഇപ്പോൾ തന്നെ ആ കുഞ്ഞ് ഓടി നടക്കുമോ? ഞങ്ങൾ പാലും ഭക്ഷണവും കൊടുത്ത് കുഞ്ഞിനെ വളർത്തിയെടുക്കും. അതിനുശേഷം എന്താണ് നടക്കുകയെന്നു കാണാം.’’ കേന്ദ്രമന്ത്രിയായപ്പോൾ അദ്ദേഹത്തിനു ലഭിച്ച വകുപ്പുകളിലൊന്ന് തപാൽ വകുപ്പാണ്. അതേപ്പറ്റി പറഞ്ഞതിങ്ങനെ; ‘‘ഇന്ത്യയിലെ ഏത് ഓണം കേറാ മൂലയിൽ ചെന്നാലും എന്റെ ഓഫിസുണ്ട്. പ്രധാനമന്ത്രിക്കു പോലും അങ്ങനെ അവകാശപ്പെടാനാകില്ല.’’
അസം നിയമസഭാതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാർ സീറ്റിനു വേണ്ടി ബഹളം വച്ച കാലം. ഡൽഹിയിലും അവർ തലവേദനയായി. സ്റ്റീഫനെയാണ് അസമിലേക്ക് അയച്ചത്. കാര്യങ്ങൾ കണ്ടുപഠിക്കാൻ രാജേഷ് പൈലറ്റിനെയും ഒപ്പം വിട്ടു. അസമിൽ എത്തിയ സ്റ്റീഫൻ പ്രഖ്യാപിച്ചു, ‘യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നു.’ വൈകിട്ടായപ്പോൾ നേതാക്കൾ മടങ്ങിവന്നു മാപ്പപേക്ഷിച്ചത്രേ.
കോൺഗ്രസിന്റെ പിളർപ്പിന്റെ സമയത്തു തുടക്കത്തിൽ സി.എം.സ്‌റ്റീഫൻ ഇന്ദിരാഗാന്ധിക്ക് എതിരായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം ഇന്ദിരാഗാന്ധിയോടൊപ്പമായി എന്നു മാത്രമല്ല, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായി. കേന്ദ്രത്തിൽ ജനതാമുന്നണി ഭരിച്ച കാലത്ത് അതി ശക്‌തനായ പ്രതിപക്ഷ നേതാവായിരുന്നു സി.എം.സ്‌റ്റീഫൻ. ഇന്ദിരാഗാന്ധിയെ ജയിലിലടച്ച സമയമാണ്. പാർലമെന്റിൽ സി.എം.സ്‌റ്റീഫൻ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് ജനതാ സർക്കാരിനെ ശ്വാസംമുട്ടിക്കുകയായിരുന്നു.
‘‘നിങ്ങൾ ഇന്ദിരാഗാന്ധിയെ കുരിശിൽ തറച്ചിരിക്കുന്നു. പക്ഷേ, കുരിശിൽ നിന്ന് ഒരു ഉയിർത്തെഴുന്നേൽപുണ്ടെന്നു മറക്കരുത്’’. പാർലമെന്റിൽ മുഴങ്ങിയ സ്‌റ്റീഫന്റെ ഗർജനം അക്കാലത്തെ കോൺഗ്രസ് നേതാക്കൾക്ക് രോമാഞ്ചത്തോടെയേ ഓർക്കാനാകൂ. ‘സിൽവർ ടങ് ഒറേറ്റർ’ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. എതിരാളികളെ നിലംപരിശാക്കുന്ന വാക്‌സാമർഥ്യവും പ്രഭാഷണ ചാതുരിയും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ദീർഘകാലം കൊല്ലം ഡിസിസിയുടെ പ്രസിഡന്റായിരുന്നു സി.എം.സ്റ്റീഫൻ. 1951ൽ കൊല്ലം ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.
സി.കേശവൻ നൽകിയ സ്‌ഥലത്ത് കൊല്ലത്ത് നല്ല സൗകര്യങ്ങളുള്ള ഡിസിസി ഓഫിസ് പണിതത് സ്‌റ്റീഫനാണ്. അന്നു മിക്ക ഡിസിസികൾക്കും സ്വന്തമായി ഓഫിസ് കെട്ടിടമില്ല. (ആ ഡിസിസി ഓഫിസിനോട് അനുബന്ധിച്ച് സി.എം.സ്റ്റീഫന് ഒരു സ്മാരകമുണ്ടാകാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. കുറെ കോൺക്രീറ്റ് കാലുകളുമായി ആ കെട്ടിടം എത്രകാലമാണ് കോൺഗ്രസുകാരുടെ കണ്ണിലെ കരടായത്?) കെപിസിസി ഓഫിസ് തിരുവനന്തപുരത്ത് ഒരു വീടിന്റെ മുകൾ നിലയിൽ ഒതുങ്ങിയിരുന്ന കാലവും ഉണ്ടായിരുന്നു എന്നോർക്കണം. പിന്നീട് മലയാള മനോരമ റഡിഡന്റ് എഡിറ്ററായ കെ.ആർ.ചുമ്മാറിന്റേതായിരുന്നു ആ വീട്! ഇന്ദിരാ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കൾ ആ ഓഫിസിൽ വന്നിട്ടുണ്ട്.
∙ ലേബർ കോടതിയിൽ തിളങ്ങിയ തൊഴിലാളി നേതാവ്
കേരളത്തിൽ ബി.കെ.നായരും കെ.കരുണാകരനും കൂടിയാണ് ഐഎൻടിയുസിക്കു തുടക്കം കുറിച്ചതെങ്കിൽ അതിനെ സംസ്‌ഥാന വ്യാപകമായി വളർത്തി ശക്‌തമായ സംഘടനയാക്കി മാറ്റിയതു സി.എം.സ്‌റ്റീഫനാണ്. 1965ൽ ആണു സി.എം.സ്‌റ്റീഫൻ ഐഎൻടിയുസിയുടെ സംസ്‌ഥാന പ്രസിഡന്റായത്. പിന്നീടദ്ദേഹം അഖിലേന്ത്യാ ട്രഷറർ വരെയായി. തൊഴിലാളി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സ്‌റ്റീഫന് പ്രത്യേക ശൈലി തന്നെ ഉണ്ടായിരുന്നു. പണിമുടക്കുന്ന സ്‌ഥിതിയിലേക്കെത്തേണ്ട തൊഴിൽപ്രശ്‌നങ്ങൾ അദ്ദേഹം ഞൊടിയിടയ്‌ക്കുള്ളിൽ പരിഹരിക്കുമായിരുന്നു.
സമരങ്ങളിലൂടെ ഉണ്ടാകുന്നതിനെക്കാൾ നേട്ടം അദ്ദേഹം ഈ ചർച്ചകളിലൂടെ തൊഴിലാളികൾക്കു നൽകി. വാക്‌സാമർഥ്യവും നയചാരുതയും കാരണം ചർച്ചാമേശയിൽ അദ്ദേഹത്തിന്റെ ഭാഗം വിജയിപ്പിക്കാനും തൊഴിലുടമകളെക്കൊണ്ട് അത് അംഗീകരിപ്പിക്കാനും നിഷ്‌പ്രയാസം കഴിഞ്ഞിരുന്നു. അക്കാലം ദേശീയ രാഷ്‌ട്രീയത്തിൽ വി.കെ.കൃഷ്‌ണ മേനോനു ശേഷം ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞ കേരളീയനായിരുന്നു സി.എം.സ്‌റ്റീഫൻ. 1978-79 കാലത്തു ലോക്‌സഭ പ്രതിപക്ഷ നേതാവ്. ’78 ൽ എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1980ൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ വാർത്താ വിതരണ മന്ത്രിയായിരുന്നു സ്റ്റീഫൻ.
നിർഭയനായിരുന്ന ഒരു പത്രാധിപന്റെ ചരിത്രം കൂടിയുണ്ട് സ്റ്റീഫന്. മാവേലിക്കരയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പൗരധ്വനി’ പത്രം സർ സി.പി.രാമസ്വാമി അയ്യരെ പലപ്പോഴും കുത്തിനോവിച്ചുകൊണ്ടിരുന്നു. പത്രാധിപരായിരുന്ന സി.എം.സ്‌റ്റീഫന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടാനുള്ള ഉത്തരവിനു കാലതാമസമുണ്ടായില്ല. പിന്നീട് കൊല്ലത്ത് അഭിഭാഷകനായി വേഷമിട്ട സ്റ്റീഫൻ ലേബർ കേസുകളാണു കൂടുതലും കൈകാര്യം ചെയ്തിരുന്നത്. ലേബർ കേസുകൾ അദ്ദേഹത്തെ തൊഴിലാളി നേതാവാക്കിയത് ചരിത്രം. 1957ൽ തൃക്കടവൂർ നിയോജകമണ്ഡലത്തിൽ മത്സരിച്ചു തോറ്റ അദ്ദേഹം ’60ൽ അതേ മണ്ഡലത്തിൽ നിന്നു വിജയിച്ചു. ഈ സമയത്താണു കെപിസിസി ജനറൽ സെക്രട്ടറിയായത്.
∙ വാജ്പേയിയെ ഒരു മണ്ഡലത്തിൽ തളച്ച തന്ത്രം
ഇംഗ്ലിഷിലും മലയാളത്തിലും ഒരേ താളത്തിൽ പ്രസംഗിച്ചിരുന്നു സ്‌റ്റീഫൻ. ദേശീയ രാഷ്‌ട്രീയത്തിലെ എണ്ണപ്പെട്ട വ്യക്‌തിയായി അദ്ദേഹത്തെ വളർത്തിയതും പ്രസംഗ മികവാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലും പാർലമെന്ററി ബോർഡിലും ഒരേസമയം അംഗമായ ആദ്യ മലയാളി അദ്ദേഹമാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തൻ. ഇന്ദിരാഗാന്ധി റായ്‌ബറേലിയിൽ തോറ്റപ്പോൾ അദ്ദേഹം പ്രതിപക്ഷനേതാവായി. 1980 ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.ബി.വാജ്പേയിയെ നേരിടാൻ സ്റ്റീഫനെ നിയോഗിച്ച ഇന്ദിരാഗാന്ധിയുടെ തന്ത്രം പലർക്കും മനസ്സിലായിരുന്നില്ല.
മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ വാജ്‌പേയിയെ ഡൽഹിയിൽ തളച്ചിടാനാണ് അന്ന് സ്റ്റീഫനെ രംഗത്തിറക്കിയത്. തുച്ഛമായ വോട്ടിനാണു വാജ്‌പേയി വിജയിച്ചത്. അന്നു കർണാടകയിൽ ഗുൽബർഗ ലോക്‌സഭ സീറ്റിലും നിയമസഭ സീറ്റിലും ധരംസിങ് വിജയിച്ചിരുന്നു. എംപി സ്‌ഥാനം രാജിവച്ചു കർണാടകയിൽ മന്ത്രിയാകാൻ ധരംസിങ്ങിനോട് ഇന്ദിരാഗാന്ധി നിർദേശിച്ചു. ഗുൽബർഗയിലെ ആ സീറ്റിൽ വൻ ഭൂരിപക്ഷത്തോടെ സ്റ്റീഫൻ ജയിച്ചു. കേന്ദ്രത്തിൽ വാർത്താവിതരണവകുപ്പ് മന്ത്രിയായി.
അസം നിയമസഭാതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാർ സീറ്റിനു വേണ്ടി ബഹളം വച്ച കാലം. ഡൽഹിയിലും അവർ തലവേദനയായി. സ്റ്റീഫനെയാണ് അസമിലേക്ക് അയച്ചത്. കാര്യങ്ങൾ കണ്ടുപഠിക്കാൻ രാജേഷ് പൈലറ്റിനെയും ഒപ്പം വിട്ടു. അസമിൽ എത്തിയ സ്റ്റീഫൻ പ്രഖ്യാപിച്ചു, ‘യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നു.’ വൈകിട്ടായപ്പോൾ നേതാക്കൾ മടങ്ങിവന്നു മാപ്പപേക്ഷിച്ചത്രേ.
∙ ഒരു വീട്ടിൽ നിന്നു രണ്ടുപേർ വേണ്ട
സ്റ്റീഫന്റെ മരണ ശേഷം പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം മകൾ സുധ ജേക്കബിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. സുധയെ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ രാജീവ് ഗാന്ധി താൽപര്യപ്പെട്ടെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. മക്കൾ രാഷ്‌ട്രീയത്തിൽ വരുന്നതിനോട് സ്റ്റീഫനു പക്ഷേ താൽപര്യമുണ്ടായിരുന്നില്ല. 1962 ൽ എസ്‌എൻ കോളജിൽ ബിഎസ്‌സിക്കു പഠിച്ചിരുന്ന മകൻ മത്തായി സ്റ്റീഫൻ കെഎസ്‌യു സ്‌ഥാനാർഥിയായി ജനറൽ സെക്രട്ടറിയായി. വിദ്യാർഥികളെ പൊലീസ് മോശമായി കൈകാര്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു കോളജിൽ വലിയൊരു സമരം നടന്നു. സമരം കൊടുമ്പിരി കൊണ്ടപ്പോൾ മത്തായിയെയും അറസ്‌റ്റ് ചെയ്തു. വിവരമറിഞ്ഞ് സ്റ്റീഫൻ എത്തി എല്ലാവരെയും ജാമ്യത്തിലിറക്കി.
അന്നു രാത്രി തന്നെ സ്റ്റീഫൻ മകനോട് പറഞ്ഞു; ‘‘നീ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം. ഒരു വീട്ടിൽ നിന്നു രണ്ടുപേർ രാഷ്‌ട്രീയത്തിൽ വേണ്ട. ഭാവിയിൽ നിന്നെ എനിക്കെതിരായുള്ള ആയുധമാക്കി മാറ്റിയേക്കാം.’’ (ഇപ്പോഴത്തെ എ.കെ.ആന്റണി– അനിൽ ആന്റണി വിവാദം ഓർക്കുക). അങ്ങനെയാണ് മത്തായിയെ ബാംഗ്ലൂർ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ടിൽ മെറ്റലർജി കോഴ്‌സിന് അയച്ചത്. യുണൈറ്റഡ് ടെലി കമ്യൂണിക്കേഷൻസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി അദ്ദേഹം വിരമിച്ചു. ഭാര്യ തങ്കമ്മ സ്റ്റീഫനും രണ്ടാൺമക്കളും മൂന്ന് പെൺമക്കളും അടങ്ങുന്നതായിരുന്നു സ്റ്റീഫന്റെ കുടുംബം.
∙ ആ ജാതകം അച്ചട്ടായി
‘‘എന്റെ ജാതകത്തിൽ 65 വരെയേ പറഞ്ഞിട്ടുള്ളൂ, അതിനുശേഷം ശൂന്യമാണ്’’ സി.എം. സ്‌റ്റീഫന്റെ വാക്കുകളാണിത്. ചിത്രമെഴുത്ത് കെ.എം.വർഗീസ് എഴുതിയ ജാതകം യാഥാർഥ്യമാക്കി 65 വയസ്സു പൂർത്തിയായി 4 ദിവസം കഴിഞ്ഞപ്പോൾ 1984 ജനുവരി 16നു സി.എം.സ്‌റ്റീഫൻ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു. മരണം വരെയും കോൺഗ്രസിന്റെ പടനായകനായി നിലകൊണ്ട സ്റ്റീഫൻ കട്ടപ്പനയിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഹൃദയാഘാതമുണ്ടായി മരിച്ചത് എന്നതും കാലത്തിന്റെ യാദൃശ്ചികതയാവാം. 1977 മുതൽ 1980 വരെ ഇടുക്കി എംപിയുമായിരുന്നു അദ്ദേഹം.
ഓണാട്ടുകരയ്‌ക്കു നഷ്‌ടമായത് രാഷ്ട്രീയ നേതാവിനെ മാത്രമല്ല, നാടിനു വേണ്ടി ശബദ്‌മുയർത്തിയ തൊഴിലാളി നേതാവിനെയുമാണ്. ചെറുകോൽ ചെമ്പകശേരി ഭവനത്തിൽ അധ്യാപക ദമ്പതികളായ ഈപ്പൻ മത്തായിയുടെയും എസ്‌തേറിന്റെയും മൂത്ത മകനായി 1918 ഡിസംബർ 3 നായിരുന്നു സ്‌റ്റീഫന്റെ ജനനം. ബന്ധുക്കൾക്കിടയിൽ തങ്കച്ചനായി വളർന്ന സ്‌റ്റീഫൻ അഖില കേരള ബാലജനസഖ്യത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. അഭിഭാഷകൻ, പത്രപ്രവർത്തകൻ, മികച്ച സംഘാടകൻ, വാഗ്മി എന്നീ നിലകളിൽ പ്രശോഭിച്ച സ്‌റ്റീഫൻ മാവേലിക്കര ഗവ. ഹൈസ്‌കൂൾ, ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളജ്, തിരുവനന്തപുരം ആർട്‌സ് കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് തുടങ്ങിയ സ്‌ഥാപനങ്ങളിലാണു പഠിച്ചത്.
സ്റ്റീഫൻ മരിച്ചിട്ട് നാലു പതിറ്റാണ്ടായി. പഴയ തലമുറ പോലും വേണ്ട വിധം അദ്ദേഹത്തെ ഓർമിക്കുന്നില്ല. എന്നാൽ ഇന്നലെ വന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. സ്റ്റീഫനും കെ.കരുണാകരനുമൊക്കെ ഏറെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ അസ്തിവാരത്തിനു മുകളിലാണ് നിങ്ങൾ നിൽക്കുന്നത്.!