‘ഹിറ്റ്മാൻ’ മൈതാനം വിട്ടത് ആ ഒരൊറ്റ ബോളിൽ മാത്രം; രോഹിത്, കോലി, സഞ്ജു, ബിഷ്ണോയി..., ‘ഡബിൾ സൂപ്പർ’ മൂന്നാം മാച്ച്
ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയുന്നതുപോലെയാണ് ക്രിക്കറ്റ് മത്സങ്ങളിലെ കാര്യവും, ഒരു ബോൾ മതി ഫലം മാറിമറിയാൻ. രാജ്യാന്തര ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പായ ട്വന്റി20 മത്സങ്ങൾക്കെന്ന പോലെ അതിന്റെ ആഘോഷങ്ങൾക്കും മണിക്കൂറുകൾ മാത്രമാണ് ആയുസുണ്ടാകാറുള്ളത്. എന്നാൽ, മത്സരം കഴിഞ്ഞ് ഒന്നിലേറെ സൂര്യാസ്തമനങ്ങൾ പിന്നിട്ടിട്ടും ആ മത്സരം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് ഉത്തരം ഒന്നു മാത്രമായിരിക്കും. കഴിഞ്ഞത് വെറും ഒരു മത്സരം മാത്രമാകില്ല, ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ എഴുതി ചേർക്കപ്പെടേണ്ട ഒരു മഹത്തായ അധ്യായം തന്നെയാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും അതിനാല്‍ തന്നെയാണ്. കേവലം ഒരു മത്സര ഫലത്തിനപ്പുറം ഒട്ടേറെ മഹത്തായ, മനോഹരങ്ങളായ നിമിഷങ്ങൾ സമ്മാനിച്ച മത്സരം.
ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയുന്നതുപോലെയാണ് ക്രിക്കറ്റ് മത്സങ്ങളിലെ കാര്യവും, ഒരു ബോൾ മതി ഫലം മാറിമറിയാൻ. രാജ്യാന്തര ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പായ ട്വന്റി20 മത്സങ്ങൾക്കെന്ന പോലെ അതിന്റെ ആഘോഷങ്ങൾക്കും മണിക്കൂറുകൾ മാത്രമാണ് ആയുസുണ്ടാകാറുള്ളത്. എന്നാൽ, മത്സരം കഴിഞ്ഞ് ഒന്നിലേറെ സൂര്യാസ്തമനങ്ങൾ പിന്നിട്ടിട്ടും ആ മത്സരം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് ഉത്തരം ഒന്നു മാത്രമായിരിക്കും. കഴിഞ്ഞത് വെറും ഒരു മത്സരം മാത്രമാകില്ല, ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ എഴുതി ചേർക്കപ്പെടേണ്ട ഒരു മഹത്തായ അധ്യായം തന്നെയാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും അതിനാല്‍ തന്നെയാണ്. കേവലം ഒരു മത്സര ഫലത്തിനപ്പുറം ഒട്ടേറെ മഹത്തായ, മനോഹരങ്ങളായ നിമിഷങ്ങൾ സമ്മാനിച്ച മത്സരം.
ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയുന്നതുപോലെയാണ് ക്രിക്കറ്റ് മത്സങ്ങളിലെ കാര്യവും, ഒരു ബോൾ മതി ഫലം മാറിമറിയാൻ. രാജ്യാന്തര ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പായ ട്വന്റി20 മത്സങ്ങൾക്കെന്ന പോലെ അതിന്റെ ആഘോഷങ്ങൾക്കും മണിക്കൂറുകൾ മാത്രമാണ് ആയുസുണ്ടാകാറുള്ളത്. എന്നാൽ, മത്സരം കഴിഞ്ഞ് ഒന്നിലേറെ സൂര്യാസ്തമനങ്ങൾ പിന്നിട്ടിട്ടും ആ മത്സരം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് ഉത്തരം ഒന്നു മാത്രമായിരിക്കും. കഴിഞ്ഞത് വെറും ഒരു മത്സരം മാത്രമാകില്ല, ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ എഴുതി ചേർക്കപ്പെടേണ്ട ഒരു മഹത്തായ അധ്യായം തന്നെയാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും അതിനാല്‍ തന്നെയാണ്. കേവലം ഒരു മത്സര ഫലത്തിനപ്പുറം ഒട്ടേറെ മഹത്തായ, മനോഹരങ്ങളായ നിമിഷങ്ങൾ സമ്മാനിച്ച മത്സരം.
ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍ എന്നു പറയുന്നതുപോലെയാണ് ക്രിക്കറ്റ് മത്സരങ്ങളുടെ കാര്യവും; ഒരു ബോൾ മതി ഫലം മാറിമറിയാൻ. രാജ്യാന്തര ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പായ ട്വന്റി20 മത്സങ്ങൾക്കെന്നപോലെ അതിന്റെ ആഘോഷങ്ങൾക്കും മണിക്കൂറുകൾ മാത്രമാണ് ആയുസ്സുണ്ടാകാറുള്ളത്. എന്നാൽ, മത്സരം കഴിഞ്ഞ് ഒന്നിലേറെ സൂര്യാസ്തമയങ്ങൾ പിന്നിട്ടിട്ടും ആ മത്സരം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് ഉത്തരം ഒന്നു മാത്രമായിരിക്കും. കഴിഞ്ഞത് വെറും ഒരു മത്സരം മാത്രമാകില്ല, ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ എഴുതിച്ചേർക്കപ്പെടേണ്ട ഒരു മഹത്തായ അധ്യായം തന്നെയാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ– അഫ്ഗാനിസ്ഥാൻ മത്സരം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും അതിനാല്‍തന്നെയാണ്. കേവലം ഒരു മത്സര ഫലത്തിനപ്പുറം ഒട്ടേറെ മഹത്തായ, മനോഹരങ്ങളായ നിമിഷങ്ങൾ സമ്മാനിച്ച മത്സരം.
∙ 14 മാസങ്ങൾക്കു ശേഷം പിറന്ന ആദ്യ റണ്‍സ്
14 മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലേക്ക് മടങ്ങിവന്നത് അഫ്ഗാനിസ്ഥാനെതിരായ പരമ്പയിലാണ്. ഏകദിന ലോകകപ്പിലെ ടോപ് സ്കോറർമാരായിരുന്ന ഇരുവരുടെയും ട്വന്റി20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ ആവേശത്തോടെയാണ് ആരാധകർ ഉറ്റുനോക്കിയിരുന്നതും. എന്നാൽ, ആദ്യ മത്സരത്തിൽ ഓപ്പണിങ് പങ്കാളിയായിരുന്ന ശുഭ്മൻ ഗില്ലുമായുണ്ടായ ആശയവിനിമയത്തകരാർ മൂലം റൺസ് എടുക്കുന്നതിന് മുൻപ് വിക്കറ്റ് നഷ്ടമായ രോഹിത്തിന് രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽതന്നെ ക്ലീൻ ബോൾഡ് ആയി കൂടാരം കയറേണ്ടിയും വന്നിരുന്നു.
ഒരു വശത്തുനിന്ന് വിമർശകരുടെ നിരന്തരമായ കുറ്റപ്പെടുത്തലുകൾ ഉയർന്നെങ്കിലും ‘ഹിറ്റ്മാൻ’ ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പിച്ചുതന്നെയാണ് ആരാധകർ മൂന്നാം മത്സരത്തിന് ഗാലറിയിലേക്ക് ഒഴുകിയെത്തിയത്. രോഹിത് എന്ന നായകൻ ടോസ് അനുകൂലമായിട്ടും പതിവിനു വിപരീതമായി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതോടെ ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയർന്നു.14 മാസത്തെ കാത്തിരിപ്പിനു ശേഷം ഹിറ്റ്മാന്റെ ബാറ്റിൽനിന്ന് റൺസ് ഒഴുകുന്നത് കാണാനായി അവർ അക്ഷമരായി കാത്തിരുന്നു. ഒടുവിൽ, നേരിട്ട 7–ാം പന്തിലാണ് രോഹിത്ത് 14 മാസങ്ങൾക്ക് ശേഷമുള്ള ആദ്യ രാജ്യാന്തര ട്വന്റി20 റൺ സ്വന്തമാക്കിയത്.
∙ നിഷേധിക്കപ്പെടുന്ന അവകാശം കനലായി മാറും
മത്സരത്തിൽ നേരിട്ട ആദ്യ പന്തുതന്നെ രോഹിത്തിന്റെ ബാറ്റില്‍ തട്ടി പാഡിൽ ഉരസി ബൗണ്ടറി ലൈൻ കടന്നന്നെങ്കിലും അംപയർ ലെഗ് ബൈ വിധിച്ചതോടെയാണ് രോഹിത്തിന്റെ അക്കൗണ്ട് തുറക്കാൻ വൈകിയത്. രണ്ട് ബോളുകൾക്കു ശേഷം വീണ്ടും പന്ത് ബൗണ്ടറി കടന്നെങ്കിലും അതും ലെഗ് ബൈ അക്കൗണ്ടിലേക്കാണ് പോയത്. ഇതിനിടയില്‍ അംപയർ വിരേന്ദർ ശർമയോട് തമാശരൂപേണ ആദ്യ ബൗണ്ടറി തന്റെ ബാറ്റിൽകൊണ്ടാണ് പാഞ്ഞതെന്ന് രോഹിത് പറയുകയും ചെയ്തു. പിഴവ് മനസ്സിലായ അപയർ രോഹിത്തിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പങ്കുവയ്ക്കപ്പെട്ടു. ആദ്യ ബൗണ്ടറികൾ നഷ്ടമായതിന്റെ കണക്കുതീര്‍ക്കും പോലെയായിരുന്നു പിന്നീടങ്ങോട്ട് രോഹിത്തിന്റെ പ്രകടനം.
∙ മികച്ച ഫീൽഡറായി കിങ് കോലി
പരമ്പരയിലെ മൂന്ന് മത്സങ്ങളിലും രോഹിത് സാന്നിധ്യം അറിയിച്ചപ്പോള്‍, കോലി അവസാന രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. ഇടവേളയ്ക്കു ശേഷം എത്തിയ ആദ്യ മത്സരത്തിൽ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച കോലി രണ്ടാം മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ഫീൽഡിൽ കൊടുങ്കാറ്റായി. വാഷിങ്ടൺ സുന്ദർ എറിഞ്ഞ 17–ാം ഓവറിലെ അഞ്ചാം ബോളിൽ സിക്സർ ഉറപ്പിച്ച് കരീം ജനത് പായിച്ച ഷോട്ട് ബൗണ്ടറി ലൈനിൽനിന്ന് ഉയർന്നു പൊങ്ങി അമാനുഷികമായ മികവോടെ തട്ടി അകറ്റിയത് മത്സരത്തിലെ നിർണായക വഴിത്തിരിവായി. അതിനു പുറമേ നജീബുല്ല സർദാൻ അടിച്ചുയർത്തിയ പന്ത് 30 മീറ്ററിലേറെ മുന്നോട്ട് ഓടി കൈപ്പിടിയിൽ ഒതുക്കുകകൂടി ചെയ്തതോടെ ബാറ്റിങ്ങിൽ അദ്ദേഹം വരുത്തിയ വീഴ്ച പൂർണമായും മാഞ്ഞുപോയി.
∙ ബാറ്റിങ്ങിൽ പതറി, കീപ്പിങ്ങിൽ പറന്ന് സഞ്ജു
ഫൈനൽ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട 4 വിക്കറ്റുകളിൽ 2 എണ്ണം ഗോൾഡൻ ഡക്കുകൾ (നേരിടുന്ന ആദ്യ പന്തിൽതന്നെ പുറത്താകുക) ആയിരുന്നു. ആദ്യത്തേത് സക്ഷാൽ വിരാട് കോലി ആയിരുന്നങ്കിൽ (രാജ്യാന്തര ട്വന്റി20യിൽ കോലിയുടെ ആദ്യ ഗോൾഡൻ ഡക്കായിരുന്നു ഇത്) രണ്ടാമത്തേത് മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസൺ ആയിരുന്നു. പരമ്പരയിൽ പ്ലെയിങ് ഇലവനിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെങ്കിലും കീപ്പറുടെ ഗ്ലൗ അണിഞ്ഞതോടെ വേറെ ലെവൽ ആയി.
വൈഡ് പോയ ബോള്‍ പറന്നുപിടിച്ച് കണ്ണുചിമ്മുന്നതിനേക്കാൾ വേഗത്തിൽ സ്റ്റംപ് ചെയ്താണ് മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന അഫ്ഗാൻ നായകൻ ഇബ്രാഹിം സദ്രാനനെ (41 പന്തിൽ 50) പുറത്താക്കിയത്. നിർണായകമായ ഈ നീക്കത്തിന് പുറമേ മുകേഷ് കുമാർ എറിഞ്ഞ 18–ാം ഓവറിലെ ആദ്യ പന്ത് ഗുലാബ്ദ്ദീന് ബാറ്റിൽ കണക്ട് ചെയ്യാൻ പറ്റിയില്ലെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിൻനിന്ന് റൺസിനായി പാഞ്ഞ കരീം ജനതിനെ കീപ്പിങ് ഗ്ലൗ ഊരിമാറ്റിയ ശേഷമുള്ള ഡയറക്ട് ത്രോയിലൂടെയാണ് സഞ്ജു കൂടാരം കയറ്റിയത്. എന്നാൽ, ഒന്നാം സൂപ്പർ ഓവറിലെ നിർണായക നിമിഷത്തിൽ ഇതേ ശൈലി പിന്തുടരാൻ ശ്രമിച്ച സഞ്ജുവിന്റെ കൈകൾക്ക് പറ്റിയ പഴവാണ് ഒരുപക്ഷേ, മത്സരത്തെ രണ്ടാം സൂപ്പർ ഓവറിലേക്കുവരെ കൊണ്ടെത്തിച്ചത്.
മുകേഷ് കുമാർ എറിഞ്ഞ ഓവറിലെ അവസാന പന്ത് ബാറ്റിൽ ശരിയായി കണക്ട് ചെയ്യിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും റൺസിനായി ഒടിയ മുഹമ്മദ് നബിയെ പുറത്താക്കാൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞ പന്ത് ലക്ഷ്യം കാണാതെ നബിയുടെ ശരീരത്തിൽ തട്ടി തെറിച്ചു പോകുകയായിരുന്നു. തുടർന്ന് അവർ 2 റൺസ് കൂടി അധികമായി ഓടിയെടുക്കുകകൂടി ചെയ്തതോടെയാണ് ഒന്നാം സൂപ്പർ ഓവറിലെ ഇന്ത്യയുടെ വിജയലക്ഷ്യം 17 റൺസായി ഉയർന്നത്. മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയെങ്കിലും ഫലം ഇന്ത്യയ്ക്ക് അനുകൂലമായതിനാൽ ഈ പിഴവ് അധികം ചർച്ചചെയ്യപ്പെട്ടില്ല.
∙ റെക്കോർഡുകളുടെ കളിത്തോഴന് പുതിയ റെക്കോർഡുകളുടെ പെരുമഴ
ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും ഒട്ടേറെ റെക്കോർഡുകൾ സ്വന്തമായിട്ടുള്ള ഹിറ്റ്മാന് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ ചിന്നസ്വാമി സ്റ്റേഡിയം സമ്മാനിച്ചതും ഒട്ടേറെ റെക്കോർഡുകൾ.
∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവുമധികം സെഞ്ചറി (5) നേടുന്ന താരം (മറികടന്നത് 4 വീതം സെഞ്ചറികൾ സ്വന്തമായിട്ടുള്ള സഹതാരം സൂര്യകുമാർ യാഥവിനെയും ഓസീസിന്റെ ഗ്ലെൻ മാക്സ്‌വെല്ലിനെയും)
∙ ഇന്ത്യൻ നായകൻ എന്ന നിലയിൽ ഏറ്റവും അധികം ട്വന്റി20 വിജയങ്ങൾ (42). രോഹിത്തിന്റെ നേട്ടം 55 മത്സരങ്ങളിൽ നിന്നാണെങ്കിൽ രണ്ടാം സ്ഥാനത്തുള്ള എം.എസ്.ധോണി 41 വിജയങ്ങൾ സ്വന്തമാക്കിയത് 72 മത്സരങ്ങളിൽ നിന്നാണ്.
∙ ഏറ്റവും അധികം ട്വന്റി20 റൺസ് നേടിയ ഇന്ത്യൻ നായകൻ (1648 റൺസ്). വിരാട് കോലിയെ (1570 റൺസ്) മറികടന്നാണ് രോഹിത് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
∙ ഇന്ത്യൻ നായകൻ എന്ന നിലയിൽ ട്വന്റി20യിലെ ഏറ്റവും ഉയർന്ന സ്കോർ (121*). പുതുക്കിയത് സ്വന്തം പേരിലുള്ള റെക്കോർഡ് തന്നെ. 118, 111* എന്നിങ്ങനെ ഈ പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങളും രോഹിത്തിന്റെ പേരിൽതന്നെയാണ്.
∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന നായകൻ (90). 86 സിക്സറുകൾ സ്വന്തമായിട്ടുള്ള മുൻ ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗനെയാണ് രോഹിത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിൽ മറികടന്നത്. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന താരം എന്ന റെക്കോർഡും രോഹിത്തിന്റെ പേരിലാണ്, 190 സിക്സറുകൾ.
∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും അധികം 50 പ്ലസ് പാർട്ണർഷിപ്പിൽ പങ്കാളിയാകുന്ന ഇന്ത്യൻ നായകൻ (13 തവണ).
∙ രാജ്യാന്തര ട്വന്റി20യിൽ അഞ്ചാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. രോഹിത്– റിങ്കു സിങ് സഖ്യം സ്വന്തമാക്കിയത് 190* റൺസ്. ഒരു ഘട്ടത്തിൽ 4ന് 22 എന്ന നിലയിലേക്കു വീണുപോയ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത് അഞ്ചാം വിക്കറ്റിൽ ഇവർ ഒരുമിച്ച് അടിച്ചുകൂട്ടിയ 190 റൺസാണ് (95 പന്തിൽ).
∙ രാജ്യാന്ത ട്വന്റി20യില്‍ ആദ്യ ഡബിൾ സൂപ്പർ ഓവർ
രാജ്യാന്തര ട്വന്റി20യിലെ ആദ്യ ഡബിൾ സൂപ്പർ ഓവർ മത്സരത്തിനാണ് ജനുവരി 17ന് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 20 ഓവർ മത്സരത്തിന് പുറമേ രണ്ട് സൂപ്പർ ഓവറുകളിലും ബാറ്റുകൊണ്ട് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച് വിജയം സമ്മാനിച്ചത് ക്യാപ്റ്റൻ ‘ഹിറ്റ്മാനും’. മത്സരത്തിൽ ആകെ അരങ്ങേറിയ 43.3 ഓവറിൽ മൈതാനത്ത് രോഹിത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ഒരേ ഒരു ബോളിൽ മാത്രമാണ്. ഒന്നാം സൂപ്പർ ഓവറിന്റെ അവസാന പന്തിൽ. നിശ്ചിത 20 ഒവർ മത്സരത്തിൽ രോഹിത് സ്വന്തമാക്കിയത് 69 പന്തിൽ പുറത്താകാതെ 121 റൺസ്. ഒന്നാം സൂപ്പർ ഓവറിൽ 4 പന്തിൽ 13 റൺസ്, രണ്ടാം സൂപ്പർ ഓവറിൽ 3 പന്തിൽ 11 റൺസ്. ആകെ സമ്പാദ്യം 145 റൺസ്.
സൂപ്പർ ഓവർ 1: മുകേഷ് കുമാർ എറിഞ്ഞ ഒന്നാം സൂപ്പർ ഓവറിൽ അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 16 റൺസ്. മറുപടി ബാറ്റിങ്ങിന് ഇന്ത്യയ്ക്കായി ഇറങ്ങിയത് രോഹിത് ശർമ– യശസ്വി ജയ്സ്വാൾ സഖ്യം. രോഹിത് നേരിട്ട ആദ്യ പന്തിൽ ലെഗ് ബൈ സിംഗിൾ. അടുത്ത പന്തിൽ വീണ്ടും സിംഗിൾ. അടുത്ത 2 പന്തുകളിൽ രോഹിത്തിന്റെ സിക്സ്. അഞ്ചാം പന്തിൽ വീണ്ടും സിംഗിൾ. അവസാന പന്തിൽ വേണ്ടത് 2 റൺസ്. വിക്കറ്റുകൾക്കിടയിൽ കൂടുതൽ വേഗത്തിൽ ഓടുന്ന താരം ക്രീസിൽ ഉണ്ടാകുന്നത് നന്നായിരിക്കുമെന്ന് മനസ്സിലാക്കിയ ‘ക്യാപ്റ്റൻ’ രോഹിത് അവസാന പന്തെറിയും മുൻപ് റിട്ടയേഡ് ഔട്ട് ആയി മടങ്ങി. പകരം നോൺ സ്ട്രൈക്കറായി എത്തിയത് റിങ്കു സിങ്. ഒമർസായി എറിഞ്ഞ അവസാന പന്തിൽ ജയ്സ്വാളിന് നേടാനായത് ഒരു റൺ. മത്സരം വീണ്ടും സമനില.
രാജ്യാന്തര ട്വന്റി20യിൽ ഒരു ഓവറിൽ ടീം ആകെ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ റെക്കോർഡിനും ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായി. കരിം ജെനത് എറിഞ്ഞ ഇരുപതാം ഓവറിൽ 36 റൺസാണ് രോഹിത്– റിങ്കു സഖ്യം നേടിയത്.
സൂപ്പർ ഓവർ 2: രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ. ഇത്തവണ ഇന്ത്യയ്ക്കായി ഇറങ്ങിയത് രോഹിത് ശർമ– റിങ്കു സിങ് സഖ്യം. ഫരീദ് എറിഞ്ഞ ആദ്യ പന്ത് തന്നെ രോഹിത് സിക്സർ പറത്തി. രണ്ടാം പന്ത് ഫോർ. അടുത്ത പന്തിൽ സിംഗിൾ. നാലാം പന്തിൽ റിങ്കു സിങ് ഔട്ട്. ക്രീസിൽ സഞ്ജു സാംസൺ. അഞ്ചാം പന്തിൽ രോഹിത് റണ്ണൗട്ട്. അഫ്ഗാന് ജയിക്കാൻ 12 റൺസ്. ഇന്ത്യയ്ക്കായി ബോൾ ചെയ്യാൻ ക്യാപ്റ്റൻ നിയോഗിച്ചത് ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ. സ്ട്രൈക്കിൽ മുഹമ്മദ് നബി റിങ്കുവിന്റെ കയ്യിൽ പന്തെത്തിച്ച് മടങ്ങി. ഫസ്റ്റ് ബോളിൽ നബി ഔട്ട്. രണ്ടാം പന്തിൽ കരിം ജെനത്തിന്റെ സിംഗിൾ. അടുത്ത പന്ത് ലോങ് ഓഫിലേക്ക് നീട്ടിയടിച്ച ഗുർബാസിന്റെ പ്രതീക്ഷ റിങ്കുവിന്റെ കയ്യിൽ ഒതുങ്ങി. സൂപ്പർ ഓവറിലെ വിക്കറ്റ് ലിമിറ്റ് 2 ആയതിനാൽതന്നെ സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് 10 റൺസ് ജയം.
∙ താരമായി ബിഷ്ണോയി
അതിസമ്മർദത്തിന്റെ നെറുകയിൽ നിന്നിട്ടും രണ്ടാം സൂപ്പർ ഓവറിലെ ചെറിയ സ്കോർ പ്രതിരോധിക്കാനെത്തിയ ബിഷ്ണോയി ഒട്ടും പതറാതെ കൃത്യതയോടെ പന്തെറിഞ്ഞാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. എറിഞ്ഞത് 3 പന്തുകൾ, വിട്ടുകൊടുത്തത് ഒരു റൺ, സ്വന്തമാക്കിയത് 2 വിക്കറ്റുകളും വിജയവും.
∙ അവസാന ഓവറിൽ പിറന്നത് 36 റൺസ്!
രാജ്യാന്തര ട്വന്റി20യിൽ ഒരു ഓവറിൽ ടീം ആകെ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ റെക്കോർഡിനും ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായി. കരിം ജെനത് എറിഞ്ഞ 20–ാം ഓവറിൽ 36 റൺസാണ് രോഹിത്– റിങ്കു സഖ്യം നേടിയത്. 4, 6 (നോബോൾ), 6, 1, 6, 6, 6 എന്നിങ്ങനെയായിരുന്നു സ്കോർ. മുൻപ് യുവ്‌രാജ് സിങ്, കെറോൺ പൊള്ളാർഡ് എന്നിവർ ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സർ പറത്തി 36 റൺസ് വീതം സ്വന്തമാക്കിയിട്ടുണ്ട്. നിശ്ചിത 20 ഓവർ മത്സരത്തിൽ നേരിട്ട അവസാന 4 പന്തുകളും (19–ാം ഓവറിലെ അവസാന പന്തും 20–ാം ഓവറിലെ അവസാന 3 പന്തും) സിക്സർ പായിച്ച റിങ്കു സിങ് അവസാന ഓവറിലെ മിന്നും താരമായി.
∙ പൊരുതി വീണ് അഫ്ഗാൻ
ഇന്ത്യയുടെ മനോഹര വിജയത്തിനിടയിലും ഒട്ടും ശോഭ കുറയാതെ നില്‍ക്കുന്ന പ്രകടനമാണ് അഫ്ഗാൻ താരങ്ങൾ കാഴ്ചവച്ചത്. ട്വന്റി20യിലെ ലോക ഒന്നാം നമ്പർ ടീമിനെതിരെ കളിക്കുന്നതിന്റെ ഒരു പതർച്ചയും ഇല്ലാതെയാണ് അവർ പോരാടിയത്. 213 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോഴും അവർ ഒട്ടും പതറിയിരുന്നില്ല. റഹ്മാനുല്ല ഗുർബാസും (32 പന്തിൽ 50) ഇബ്രാഹിം സദ്രാനും (41 പന്തിൽ 50) ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്ത് അഫ്ഗാന് മികച്ച അടിത്തറയാണ് ഒരുക്കി.
മധ്യ ഓവറുകളിൽ മുഹമ്മദ് നബിയും (16 പന്തിൽ 34) അവസാന ഓവറുകളിൽ ഗുലാബ്ദ്ദീനും കൂറ്റനടികളോടെ കളം നിറഞ്ഞു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു വിജയലക്ഷ്യം. ഇന്ത്യ വിജയം ഉറപ്പിച്ച നിമിഷങ്ങൾ ആയിരുന്നിട്ടും ഒട്ടുംതന്നെ സമ്മർദത്തിന് അടിപ്പെടാതെ അവസാന പന്തുവരെ പൊരുതിയ ഗുലാബ്ദ്ദീൻ 18 റൺസ് നേടി മത്സരം സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഒന്നാം സൂപ്പർ ഓവറിൽ ബാറ്റുകൊണ്ടും രണ്ടാം സൂപ്പർ ഓവറിൽ ബോളുകൊണ്ടും ഫീൽഡിങ് മികവുകൊണ്ടും അവർ ക്ലാസ് തെളിയിച്ചു.
∙ ആശുപത്രിക്കിടക്കയിൽ കണ്ടു, പ്രിയ താരത്തിന്റെ മിന്നും സെഞ്ചറി
പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കഴിയുന്ന സൂര്യകുമാർ യാദവ് ഇന്ത്യ – അഫ്ഗാൻ മത്സരത്തിൽ സഹതാരം രോഹിത് ശർമ തന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും അധികം രാജ്യാന്തര ട്വന്റി20 സെഞ്ചറി സ്വന്തമാക്കുന്ന താരമാകുന്നത് സന്തോഷത്തോടെ കണ്ടിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലോക ഒന്നാം നമ്പർ ട്വന്റി20 താരമായ സൂര്യകുമാർ മുംബൈ ഇന്ത്യൻസിലും രോഹിത്തിന്റെ സഹതാരമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ വളരെ പ്രശസ്തവുമാണ്.