92 വർഷത്തെ പോരാട്ടം; ആദ്യ ജയത്തിന് കാത്തിരുന്നത് 2 പതിറ്റാണ്ട്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ചന്ദ്രശേഖർ
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് 92 വർഷത്തെ പാരമ്പര്യമുണ്ട് പറയാൻ. പതിറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലീകാർക്കെതിരെയാണ് ഇന്ത്യ രാജ്യാന്തരക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത് എന്നത് യാദൃശ്ചികം. ടെസ്റ്റ്, ഏകദിനം, ലോകകപ്പ്... മൽസരം ഏതുമാകട്ടെ ഇന്ത്യയുടെ ആദ്യ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി പടവെട്ടിയത് 1932 ജൂൺ 25ന് ലോർഡ്സിലാണ്, ഇംഗ്ലണ്ടിനെതിരെ. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 131 ടെസ്റ്റ് മൽസരങ്ങളിൽ കൊമ്പുകോർത്തു. 50 മൽസരങ്ങളിൽ ഇംഗ്ലീഷുകാർ ജേതാക്കളായപ്പോൾ ഇന്ത്യൻ ജയങ്ങളുടെ എണ്ണം 31 മാത്രം. 50 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് 92 വർഷത്തെ പാരമ്പര്യമുണ്ട് പറയാൻ. പതിറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലീകാർക്കെതിരെയാണ് ഇന്ത്യ രാജ്യാന്തരക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത് എന്നത് യാദൃശ്ചികം. ടെസ്റ്റ്, ഏകദിനം, ലോകകപ്പ്... മൽസരം ഏതുമാകട്ടെ ഇന്ത്യയുടെ ആദ്യ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി പടവെട്ടിയത് 1932 ജൂൺ 25ന് ലോർഡ്സിലാണ്, ഇംഗ്ലണ്ടിനെതിരെ. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 131 ടെസ്റ്റ് മൽസരങ്ങളിൽ കൊമ്പുകോർത്തു. 50 മൽസരങ്ങളിൽ ഇംഗ്ലീഷുകാർ ജേതാക്കളായപ്പോൾ ഇന്ത്യൻ ജയങ്ങളുടെ എണ്ണം 31 മാത്രം. 50 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് 92 വർഷത്തെ പാരമ്പര്യമുണ്ട് പറയാൻ. പതിറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലീകാർക്കെതിരെയാണ് ഇന്ത്യ രാജ്യാന്തരക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത് എന്നത് യാദൃശ്ചികം. ടെസ്റ്റ്, ഏകദിനം, ലോകകപ്പ്... മൽസരം ഏതുമാകട്ടെ ഇന്ത്യയുടെ ആദ്യ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി പടവെട്ടിയത് 1932 ജൂൺ 25ന് ലോർഡ്സിലാണ്, ഇംഗ്ലണ്ടിനെതിരെ. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 131 ടെസ്റ്റ് മൽസരങ്ങളിൽ കൊമ്പുകോർത്തു. 50 മൽസരങ്ങളിൽ ഇംഗ്ലീഷുകാർ ജേതാക്കളായപ്പോൾ ഇന്ത്യൻ ജയങ്ങളുടെ എണ്ണം 31 മാത്രം. 50 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് 92 വർഷത്തെ പാരമ്പര്യമുണ്ട് പറയാൻ. പതിറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലിഷുകാർക്ക് എതിരെയാണ് ഇന്ത്യ രാജ്യാന്തര ക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത് എന്നത് യാദൃച്ഛികം. ടെസ്റ്റ്, ഏകദിനം, ലോകകപ്പ്... മത്സരം ഏതുമാകട്ടെ ഇന്ത്യയുടെ ആദ്യ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി കളത്തിലിറങ്ങിയത് 1932 ജൂൺ 25ന് ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 131 ടെസ്റ്റ് മത്സരങ്ങളിൽ കൊമ്പുകോർത്തു. 50 മത്സരങ്ങളിൽ ഇംഗ്ലിഷ് പട ജേതാക്കളായപ്പോൾ ഇന്ത്യൻ ജയങ്ങളുടെ എണ്ണം 31 മാത്രം. 50 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഇത്തരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾ സമ്മാനിച്ചത് മറക്കാനാവാത്ത അനശ്വര നിമിഷങ്ങളാണ്. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയങ്ങൾക്കും തോൽവികൾക്കുമൊപ്പം വിവാദങ്ങളും റെക്കോർഡുകളും പിറവിയെടുത്തു. ഇന്ത്യ–ഇംഗ്ലണ്ട് പോരാട്ടങ്ങളിലെ അനശ്വര ഓർമകളിലൂടെ, ഒന്നാം ഭാഗം...
ജന്മംകൊണ്ട് ഇംഗ്ലണ്ടും കർമംകൊണ്ട് ഇന്ത്യയും ക്രിക്കറ്റിന് പെറ്റമ്മയും പോറ്റമ്മയുമാണ്. 18–ാം നൂറ്റാണ്ടിൽ ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ വരവോടെ ഇന്ത്യയിൽ ക്രിക്കറ്റിനും തുടക്കം കുറിച്ചു. ബ്രിട്ടിഷ് ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടിരുന്ന പാഴ്‌സികളാണ് ക്രിക്കറ്റിൽ ആകൃഷ്‌ടരായ ആദ്യ ഇന്ത്യൻ സമൂഹം. പാഴ്‌സികളുടെ പാത പിൻപറ്റി മറ്റ് വിഭാഗങ്ങളും ക്രിക്കറ്റിലേക്ക് ചുവടുവച്ചു. 1886ൽ ഡോ. ഡി. എച്ച്. പട്ടേലിന്റെ നേതൃത്വത്തിലുള്ള പാഴ്‌സി ടീം ഇംഗ്ലണ്ട് പര്യടനത്തിന് പോയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം മാറ്റിമറിച്ചു. ഏതെങ്കിലുമൊരു ഇന്ത്യൻ ടീം വിദേശ പര്യടനം നടത്തുന്നത് അന്നാദ്യമായിരുന്നു. 1888ൽ നടത്തിയ രണ്ടാം പര്യടനം കൂടുതൽ ജയങ്ങൾ സമ്മാനിച്ചു.
ഇംഗ്ലിഷ് മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം, ആദ്യ പരമ്പര വിജയം (1971) എന്നീ നേട്ടങ്ങൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നത് ചന്ദ്രശേഖറിനോടാണ്. നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ടീമിനെ മല്ലികപ്പൂക്കൾ വാരി വിതറിയാണ് ആരാധകർ വരവേറ്റത്. മുംബൈ തിയറ്ററുകളെല്ലാം സിനിമയ്ക്കു മുൻപ് ആ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു.
1890ൽ ജി. എഫ്. വെർണന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ടീം ഇന്ത്യ സന്ദർശിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഫസ്‌റ്റ് ക്ലാസ് മത്സരം 1892 ഓഗസ്‌റ്റിൽ ബോബൈയിൽ (മുംബൈ) നടന്നു. 1926ൽ മെർലിബോൺ ക്രിക്കറ്റ് ക്ലബ് ടീം ഇന്ത്യൻ പര്യടനത്തിനെത്തി. ആർതർ ഗില്ലിഗന്റെ നേതൃത്വത്തിലെത്തിയ അവർ ഒട്ടേറെ മത്സരങ്ങൾ കളിച്ചു, ഇന്ത്യക്ക് ശക്‌തമായ ടീമാണുള്ളതെന്ന് തിരിച്ചറിഞ്ഞ എംസിസി, ഇന്ത്യയിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകണമെന്നും ടെസ്റ്റ് പദവിക്ക് അർഹരാണെന്നും ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് രാജ്യം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഇംഗ്ലിഷ് ക്രിക്കറ്റിനോടാണ്.
ഇന്ത്യയിൽ ജനിച്ചുവളർന്ന പലരും പിന്നീട് ഇംഗ്ലണ്ട് ടീമിലെത്തിയ പാരമ്പര്യമുണ്ട്. 1932ലെ ക്രിസ്മസ് തലേന്ന് പഴയ മദ്രാസ് സംസ്ഥാനത്തെ ഉൗട്ടിയിൽ ജനിച്ച് വയനാട്ടിലും തലശേരിയിലും ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച് ക്രിക്കറ്റിൽ ഇതിഹാസമായി മാറിയ മൈക്കിൾ കോളിൻ കൗഡ്രി ഇംഗ്ലണ്ട് നായകനായിരുന്നു, പിന്നീട് ഐസിസിയുടെ പ്രഥമ പ്രസിഡന്റായി. 1968ൽ ചെന്നൈയിൽ ജനിച്ച നാസർ ഹുസൈൻ 1999–2003 കാലത്ത് ഇംഗ്ലണ്ട് ടീമിലെ സജീവ സാന്നിധ്യമായിരുന്നു 1999 ജൂൺ 24ന് ഇംഗ്ലണ്ട് ക്യാപ്‌റ്റനായി. ഇംഗ്ലണ്ട് നായകനായിരുന്ന ഡഗ്ലസ് ജാർഡൈൻ ജനിച്ചതും ഇന്ത്യയിലാണ്. 1900ൽ മുംബൈയിലെ മലബാർ ഹിൽ പ്രദേശത്തായിരുന്നു ജനനം. ഇന്ത്യയിൽ ജനിച്ച മൂന്നു പേർ ഇംഗ്ലണ്ടിനുവേണ്ടി ആഷസ് കളിച്ച ചരിത്രമുണ്ട്: കെ.എസ്.രഞ്ജിത് സിങ്ജി, കെ.എസ്.ദുലീപ് സിങ്ജി, പിന്നെ ഇഫ്തിഖർ അലി ഖാൻ പട്ടൗഡി എന്ന സീനിയർ പട്ടൗഡിയും.
∙ ഇന്ത്യ – ഇംഗ്ലണ്ട്; ജൂൺ 25; ലോർഡ്സ്
ക്രിക്കറ്റ് പിറന്ന മണ്ണിൽ തന്നെ ടെസ്‌റ്റ് അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യമാണ് ഇന്ത്യയ്ക്ക് ക്രിക്കറ്റിന്റെ മെക്ക എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോർഡ്‌സ് സമ്മാനിച്ചത്. അത് 1932 ജൂൺ 25ന് ആയിരുന്നു. അന്ന് ടെസ്‌റ്റ് ക്രിക്കറ്റിൽ ശിശുക്കളായിരുന്ന ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിന്റെ നഴ്‌സറിയിലേക്ക് കൈപിടിച്ച് ആനയിച്ചത് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്ന ഇംഗ്ലിഷുകാർ തന്നെയാണ്. സി. കെ. നായിഡുവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് അദ്ഭുതമൊന്നും കാട്ടാൻ കഴിഞ്ഞില്ലെങ്കിലും, പക്വതയാർന്ന ക്രിക്കറ്റ് കാഴ്‌ചവയ്‌ക്കാനായി. ബോഡിലൈൻ വിവാദത്തിലൂടെ വിവാദനായകനായി മാറിയ ഡഗ്ലസ് ജാർഡൈൻ നയിച്ച ഇംഗ്ലണ്ട്, ഇന്ത്യയെ 158 റൺസിനു പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽത്തന്നെ ഇന്ത്യയ്ക്ക് കാലിടറി.
എന്നാൽ അരനൂറ്റാണ്ടിനപ്പുറം മറ്റൊരു ജൂൺ 25ന് ഇന്ത്യ പകരം വീട്ടി. മൂന്നാമത് ലോകകപ്പ് ഉയർത്തിക്കൊണ്ട്. കലാശപ്പോരാട്ടത്തിൽ കരുത്തരായ വെസ്റ്റിൻഡീസിനെയാണ് തോൽപ്പിച്ചതെങ്കിലും സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ട് തന്നെയായിരുന്നു എതിരാളികൾ. മാഞ്ചസ്റ്ററിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. പിന്നീട് മറ്റൊരു ജൂണിൽ, 1986ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവേളയിലെ ലോർഡ്സ് ടെസ്റ്റിൽ, ഇന്ത്യ ആതിഥേയരെ വീണ്ടും മുട്ടുകുത്തിച്ചു. കപിൽദേവിന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യ ലോർഡ്സിൽ ജയം നേടിയത് 5 വിക്കറ്റിന് ആയിരുന്നു. തീർന്നില്ല ലോർഡ്‌സ് സമ്മാനിച്ച വിജയങ്ങൾ. 2002ൽ ഇന്ത്യ നേടിയ നാറ്റ് വെസ്‌റ്റ് ഏകദിന ക്രിക്കറ്റ് ട്രോഫിയുടെ ഫൈനലിനും ആതിഥ്യമരുളിയത് ലോർഡ്‌സ് തന്നെയാണ്. ഇംഗ്ലണ്ട് പടുത്തുയർത്തിയ 325 എന്ന പടുകൂറ്റൻ സ്‌കോറിനെ പിന്തുടർന്ന് ഇന്ത്യ പോരാടിയപ്പോഴും ലോർഡ്‌സ് ഇന്ത്യയ്‌ക്കൊപ്പം നിന്നു.
ഒടുവിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ, കൈവിട്ടു പോയ വിജയം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് കൈഫും യുവരാജ്‌സിങ്ങും അന്ന് ഇന്ത്യയുടെ യുവരാജാക്കന്മാരായി. അത്തവണത്തെ നാറ്റ്‌വെസ്‌റ്റ് ട്രോഫിക്ക് തുടക്കം കുറിച്ചതും ജൂൺ മാസത്തിലായിരുന്നു. ഇന്ത്യ 1975ലെ പ്രഥമ ലോകകപ്പിൽ അരങ്ങേറിയതും ലോർഡ്‌സിലായിരുന്നു. അന്നും എതിരാളികൾ ഇംഗ്ലണ്ട്. ലോകകപ്പ് ചരിത്രത്തിലെ ആദ്യ മത്സരം എന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. അതുമൊരു ജൂണിൽ തന്നെ.
∙ ലാലായുടെ ചരിത്ര സെഞ്ചറി, മറന്നുപോയൊരു ഇംഗ്ലണ്ട് ജയം
ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് വേദിയായത് മുംബൈ ജിംഖാന സ്‌റ്റേഡിയമാണ്. 1933ലെ ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അത്. ഡഗ്ലസ് ജാർഡെയ്ൻ നയിച്ച ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ നയിച്ചത് സി.കെ.നായിഡുവായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ പതറിയ മത്സരമായിരുന്നു അത്. ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തോൽവി. എന്നാൽ രണ്ടാം ഇന്നിങ്സിൽ സെഞ്ചറി (118) നേടിക്കൊണ്ടാണു ലാലാ അമർനാഥ് ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്രപുരുഷനായത്. ഇന്ത്യയ്‌ക്കുവേണ്ടി ടെസ്‌റ്റ് സെഞ്ചറി നേടുന്ന ആദ്യ താരമായി ലാലാ. (ഇതിനുമുൻപ് ഇന്ത്യക്കാരായ കെ. എസ്. രഞ്ജിത് സിങ്ജി, കെ. എസ്. ദുലീപ് സിങ്‌ജി, പട്ടൗഡി സീനിയർ എന്നിവർ ഇംഗ്ലണ്ടിനുവേണ്ടി മൂന്നക്കം കടന്നിരുന്നു).
ഇതുകൂടാതെ മറ്റൊരു നേട്ടവും അദ്ദേഹം കുറിച്ചു. അരങ്ങേറ്റ ടെസ്‌റ്റിൽ ഇന്ത്യയ്‌ക്കുവേണ്ടി സെഞ്ചറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും. ഇന്ത്യക്കുവേണ്ടി നേടിയ ആദ്യ സെഞ്ചറിയുടെ ആഘോഷത്തിൽ ഇംഗ്ലണ്ട് ജയത്തിന് മങ്ങലേറ്റത് ചരിത്രം. 21 തവണ പന്ത് അതിർത്തി കടത്തിയാണ് ലാലാ തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്.
∙ രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ജയം, എതിരാളികൾ ഇംഗ്ലണ്ട്
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ ജയത്തിന് ഏഴു പതിറ്റാണ്ടിന്റെ കഥയുണ്ട് പറയാൻ. 1952 ഫെബ്രുവരി 10ന് മദ്രാസ് ചെപ്പോക്ക് എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ഇന്ത്യ കുറിച്ചത് ചരിത്രമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്‌റ്റിൽ ഇന്നിങ്‌സിനും എട്ട് റൺസിനും വിജയിച്ചാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ചത്. വിജയ് എസ്. ഹസാരെയായിരുന്നു ചരിത്ര ടെസ്റ്റിൽ ഇന്ത്യൻ നായകൻ. 1952 ഫെബ്രുവരി 6 മുതൽ 10 വരെ നടന്ന മത്സരത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയം കുറിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തെ ടെസ്‌റ്റായിരുന്നു ചെന്നൈയിലേത്. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ കാൺപൂരിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. ഇതോടെ പരമ്പരയിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിന് (1–0) ചെന്നൈ വേദിയൊരുക്കിയ അവസാന ടെസ്റ്റ് നിർണായകമായി.
1952 ഫെബ്രുവരി 6. വേദി: ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയം. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ഡൊണാൾഡ് കാർ ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 266 റൺസിന് അവസാനിച്ചു. 55 റൺസ് വഴങ്ങി എട്ടു വിക്കറ്റുകൾ വീഴ്ത്തിയ വിനൂ മങ്കാദിന്റെ മുന്നിൽ ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ കൂപ്പുകുത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 457 റൺസിന് ഡിക്ലയർ ചെയ്തു. പങ്കജ് റോയി നേടിയ 111 റൺസിന്റെയും പോളി ഉമ്രിഗർ നേടിയ 130 റൺസിന്റെയും ബലത്തിലായിരുന്നു ഇന്ത്യൻ ഇന്നിങ്സ് പടുത്തുയർത്തിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 183ൽ അവസാനിച്ചപ്പോൾ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വിജയം എന്ന പെരുമ ചെപ്പോക്കിൽ പിറന്നു. പരമ്പര സമനിലയിൽ (1–1).
രണ്ടാം ഇന്നിങ്സിൽ വിനൂ മങ്കാദും ഗുലാം അഹമ്മദും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. അതുവരെ കളിച്ചതിൽ ഇന്ത്യ ഒരു പരമ്പര വഴങ്ങാതിരുന്നതും അന്നാദ്യം. ആദ്യ ജയത്തിനു മുൻപ് ഇന്ത്യ മൂന്നു ടീമുകൾക്കെതിരെയാണ് കളിച്ചത്: ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്. 24 മത്സരങ്ങളിൽ ഇന്ത്യ കളിച്ചപ്പോൾ 12 തോൽവിയും 12 സമനിലയും. ഇന്ത്യയുടെ 25–ാം ടെസ്റ്റിലാണ് ആദ്യ ജയം പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ആദ്യ വിജയത്തിലേക്ക് നയിച്ച നായകൻ വിജയ് സാമുവൽ ഹസാരെയും.
∙ കൊടുങ്കാറ്റായി ചന്ദ്രശേഖർ, ഇന്ത്യയ്ക്ക് ചരിത്രനേട്ടം
ക്രിക്കറ്റിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന വിസ്‌ഡൻ മാസിക 2002ൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ ബോളിങ് പ്രകടനം എന്ന വിശേഷണം ചാർത്തിക്കൊടുത്തത് ഇന്ത്യൻ സ്പിന്നർ ബി.എസ്.ചന്ദ്രശേഖറിനാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്‌മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് വിസ്‌ഡൻ മാസിക ഏർപ്പെടുത്തിയ ആ പുരസ്‌കാരം അദ്ദേഹത്തിന്റെ 1971ലെ ഓവൽ ടെസ്റ്റിലെ വിക്കറ്റ് വേട്ടയ്ക്കാണ് (6/38) സമ്മാനിക്കപ്പെട്ടത്. ഇംഗ്ലണ്ട് മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം, ആദ്യ പരമ്പര വിജയം (1971) എന്നീ നേട്ടങ്ങൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നത് ചന്ദ്രശേഖറിനോടാണ്. അന്ന് രണ്ടാം ഇന്നിങ്സിൽ അദ്ദേഹം നേടിയ ആറു വിക്കറ്റുകൾ (6/38) ഓവൽ ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് അനുകൂല ഘടകമായി.
ചന്ദ്രശേഖർ ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ച ആ മത്സരത്തിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് 355ന് പുറത്തായി. രണ്ടാം ദിനം മഴയിൽ ഒലിച്ചുപോയി. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയും മുൻപ് ഇന്ത്യ 284 റൺസിനു പുറത്ത്. അതിനു ശേഷമായിരുന്നു ചന്ദ്രഹാസം. 18.1 ഓവറിൽ 38 റൺസിന് ആറു വിക്കറ്റെടുത്ത ചന്ദ്രയുടെ പ്രകടനത്തിൽ ഇംഗ്ലണ്ട് വെറും 101 റൺസിനു പുറത്തായി. അഞ്ചാം ദിനം ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കു പിന്നാലെ ഇന്ത്യ വിജയലക്ഷ്യമായ 173 കടന്നു. വിനായക ചതുർഥി ആയിരുന്നതിനാൽ അന്ന് ഇന്ത്യയിൽ അവധിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ടീമിനെ മല്ലികപ്പൂക്കൾ വാരി വിതറിയാണ് ആരാധകർ വരവേറ്റത്. മുംബൈ തിയറ്ററുകളെല്ലാം സിനിമയ്ക്കു മുൻപ് ആ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു.
(തുടരും)