അജ്ഞാതവാസ കാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.

അജ്ഞാതവാസ കാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്ഞാതവാസ കാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്ഞാതവാസകാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.

പാണ്ഡവ ചരിത്രമുറങ്ങുന്ന ചെങ്ങന്നൂരിലെ മണൽത്തരികൾക്കു പോലും പറയാനേറെ കഥകളുണ്ട്. അജ്ഞാത വാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറയിൽ താമസിച്ചെന്നും അവിടെ നിന്ന് ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമായാണ് പഞ്ചപാണ്ഡവ തിരുപ്പതികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. പാണ്ഡവ സഹോദരൻമാർ ആരാധിച്ചിരുന്ന തേവാരമൂർത്തികളെയാണ് ഈ അഞ്ചു ക്ഷേത്രങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമസേനൻ തൃപ്പൂലിയൂരും അർജുനൻ തിരുവാറന്മുളയും നകുലൻ തിരുവൻവണ്ടൂരിലും സഹദേവൻ തൃക്കൊടിത്താനത്തും ക്ഷേത്രങ്ങളിൽ വിഷ്ണുപൂജ നടത്തി. പാമ്പണയപ്പൻ എന്ന തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രത്തിന്റെ ഐതിഹ്യവും പൂജകളും അറിയാം...

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുന്നിൽ നിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
ADVERTISEMENT

∙ പുണ്യം പകരും പാണ്ഡ‍വപുരി, നമ്മാഴ്‌വാർ വാഴ്ത്തിയ വിഷ്ണു

നാലാമനായ നകുലൻ ആരാധിച്ചിരുന്ന തിരുവൻവണ്ടൂർ ക്ഷേത്രത്തിന് വിശേഷങ്ങൾ ഏറെയാണ്. പാണ്ഡവ ക്ഷേത്രങ്ങളിൽ പടിഞ്ഞാറോട്ട് പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതാണ്. 108 തിരുപ്പതികൾ എന്നറിയപ്പെടുന്ന വൈഷ്ണവ ക്ഷേത്രങ്ങളിൽ എഴുപത്തിനാലാമത്തെതാണ് തിരുവൻവണ്ടൂർ ക്ഷേത്രം. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലൊന്നായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം തിരുവല്ല – ചെങ്ങന്നൂർ പാതയിൽ പാതയിൽ പ്രാവിൻകൂട് ജംക്‌ഷനിൽ നിന്നു രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രകവാടം കടന്ന് ആദ്യമെത്തുന്നത് മനോഹരമായ തീർഥക്കുളത്തിലേക്കാണ്. മീനൂട്ട് വഴിപാടാണ് ഇവിടെ പ്രധാനം. പ്രധാന കവാടം കടന്നെത്തുന്നത് വലിയ ആൽമരങ്ങൾ തണൽവിരിച്ചു നിൽക്കുന്ന ക്ഷേത്രസന്നിധിയിലേക്ക്.

മറ്റു പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെപ്പോലെതന്നെ ചതുർബാഹുവായ വിഷ്‌ണു വിഗ്രഹമാണ് തിരുവൻവണ്ടൂരിലെ പ്രതിഷ്ഠ പണ്ട് പാണ്ഡവപുരി എന്നും ഇവിടം അറിയപ്പെട്ടിരുന്നു. തമിഴ് വൈഷ്ണവ കവികളിൽ പ്രഥമ ഗണനീയനായ നമ്മാഴ്‌വാരുടെ കൃതികളിലും ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മനോഹരമായ ശിൽപ ഭംഗിയാൽ നിർമിതമാണ് ഈ ക്ഷേത്രം. കൊല്ലവർഷം 1086ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന മനോഹര ശിൽപങ്ങൾ ഉപയോഗിച്ചാണ് ഇന്നുകാണുന്ന ഇരുനില വട്ടശ്രീകോവിൽ പണികഴിപ്പിച്ചത്. വട്ടെഴുത്ത് ശൈലിയിലുള്ള ശിലാലിഖിതങ്ങളും ക്ഷേത്രത്തിനകത്തെ കൽക്കെട്ടുകളിൽ ധാരാളം കാണാം. ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ ലിഖിതങ്ങൾ.

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം. (ചിത്രം: മനോരമ)

∙ ചതുർബാഹുവായ പാമ്പണയപ്പൻ, ശ്രീവല്ലഭന് പന്തീരടി പൂജ

ADVERTISEMENT

സർവാഭരണ വിഭൂഷിതനായി പാമ്പണയപ്പൻ എന്ന സങ്കൽപത്തിലാണ് മഹാവിഷ്ണു തിരുവൻവണ്ടൂരിൽ കുടികൊള്ളുന്നത്. ദിവസേന 5 പൂജകളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിൽ ഉഷഃപൂജ, എതിർത്ത് പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാനം. ഈ പൂജാസമയങ്ങളിൽ മൂന്ന് വേഷം ധരിച്ച് മൂന്ന് സങ്കൽപത്തിലാണ് ഭഗവാനെ ആരാധിക്കുന്നത് എന്ന പ്രത്യേകത കൂടി ക്ഷേത്രത്തിനുണ്ട്. ആറടിപ്പൊക്കത്തിൽ ക‍ൃഷ്ണശിലയിൽ തീർത്ത മഹാവിഷ്ണു വിഗ്രഹം കേരളത്തിൽ തന്നെ അപൂർവ കാഴ്ചയാണ്.  ഉഷഃപൂജയ്ക്ക് മഞ്ഞപ്പട്ടും കസവ് നേരിയതുമണിഞ്ഞ് മഹാവിഷ്ണു സങ്കൽപത്തിലാണ് പൂജ. ഉഷഃപൂജയ്ക്ക് ശർക്കര പായസവും എതിർത്ത് പൂജയ്ക്ക് വെള്ള നിവേദ്യവുമാണ് പ്രധാനം.

ഗോശാലകൃഷ്ണദർശകൻ ദാമോദരഭക്തൻ (Photo: special arrangement)

പന്തീരടി പൂജയും ഉച്ചപൂജയും ശ്രീവല്ലഭ സങ്കൽപത്തിലാണ്. മഹാലക്ഷ്മി സമേതനായി സർവാലങ്കാര വിഭൂഷിതനായുള്ള പൂജയാണിത്. സെറ്റും മുണ്ടും ആണ് ഈ സമയത്ത് ഭഗവാന് ചാർത്തുക. ശർക്കരപ്പായസവും പാൽപായസവുമാണ് പ്രധാന നിവേദ്യം. വൈകുന്നേരം ദീപാരാധന കഴിഞ്ഞുള്ള അത്താഴപൂജ പാമ്പണയപ്പൻ സങ്കൽപത്തിലാണ്. കാവിമുണ്ടും നേരിയതുമാണ് ഈ സമയത്ത് ചാർത്തുന്നത്. ഉണ്ണിയപ്പമാണ് പ്രധാന നിവേദ്യം. പാമ്പണയപ്പൻ പൂജ പ്രധാനമാണ്. പാമ്പിനെ അണഞ്ഞു കിടക്കുന്നവൻ എന്ന അർഥത്തിലാണ് പാമ്പണയപ്പൻ എന്ന സങ്കൽപം. ശ്രീകോവിലിനു മുന്നിൽ മുകളിലെ കൽക്കെട്ടിൽ അനന്തനു മേൽ ശയിക്കുന്ന ഭഗവാന്റെ ശില്‍പവും കൊത്തിയിട്ടുണ്ട്. വട്ട ശ്രീകോവിലിന്റെ മുകളിൽ പടിഞ്ഞാറ് ഭാഗത്തായി യോഗനരസിംഹവും വടക്ക് ഭാഗത്ത് ബ്രഹ്മാവും കിഴക്ക് ധനലക്ഷ്മിയും തെക്ക് ഭാഗത്ത് ദക്ഷിണാമൂർത്തിയും കുടികൊള്ളുന്നു. ഗണപതി, ശാസ്താവ്, പരമശിവൻ, നാഗദൈവങ്ങൾ എന്നിങ്ങനെ ഉപദേവതാ പ്രതിഷ്ഠകളും ഇതോടൊപ്പമുണ്ട്.

∙ കുളത്തിൽ ഒളിച്ചിരുന്ന ഗോശാല കൃഷ്ണൻ, ചിത്രകാരന്റെ നിയോഗം

ക്ഷേത്രത്തിനരികിലെ ഗോശാല കൃഷ്ണ ക്ഷേത്രമാണ് മറ്റൊരു പ്രധാന സവിശേഷത. അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചരിത്രംകൂടിയുണ്ട് ഈ ക്ഷേത്രത്തിന്. അമ്പലപ്പുഴ മഹാരാജാവിന് സന്താനയോഗം ഇല്ലായിരുന്നു. ലക്ഷണമൊത്ത കൃഷ്ണ വിഗ്രഹമെടുത്ത് പൂജിച്ചാൽ, ബാലസിദ്ധിയുണ്ടാകും എന്നായിരുന്നു പ്രശ്നവിധി. തുടർന്ന് അമ്പലപ്പുഴ മഹാരാജാവ് ലക്ഷണമൊത്ത വിഗ്രഹം തേടി നാനാദിക്കിലേക്കും ഭടൻമാരെ അയച്ചു. ഈ പ്രദേശത്ത് കൃഷ്ണവിഗ്രഹം വച്ചാരാധിച്ചിരുന്ന മഠത്തിൽ വിഗ്രഹം എടുക്കാൻ വേണ്ടി ഭടൻമാരെത്തിയപ്പോൾ പൂജാരിയായ ബ്രാഹ്മണൻ കൃഷ്‌ണവിഗ്രഹം ഇളക്കിയെടുത്ത് മാറോടടുപ്പിച്ച് സമീപമുണ്ടായിരുന്ന കുളത്തിൽ ഒളിച്ചിരുന്ന് സമാധിയായെന്നാണ് ഐതിഹ്യം. കാലാന്തരത്തിൽ ചിത്രകാരൻകൂടിയായ സമീപത്തെ സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകനും ചിത്രകാരനുമായിരുന്ന ദാമോദരൻ  എന്ന ഭക്തന് സ്വപ്ന ദർശനമുണ്ടാവുകയും അതിനെത്തുടർന്ന് ദർശനത്തിൽ കണ്ട സ്ഥലം 51 ദിവസം കുഴിച്ച് കൃഷ്‌ണവിഗ്രഹം കണ്ടെടുക്കുകയും പ്രതിഷ്‌ഠിക്കുകയും ചെയ്യുകയായിരുന്നു. 1963ൽ ആണ് കൃഷ്ണവിഗ്രഹം ലഭിച്ചത്.

ഗോശാലകൃഷ്ണ വിഗ്രഹം മുങ്ങിയെടുത്ത സദാനന്ദൻ വാലയിൽ (Photo: special arrangement)
ADVERTISEMENT

തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിന് കിഴക്കുവശത്തായി ഒരു കുളം ഉണ്ടായിരുന്നുവെന്നും അവിടെ ഏഴടി കുഴിച്ചാൽ നൂറ്റാണ്ടുകൾക്ക്  മുൻപ് നഷ്ടമായ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹം ലഭിക്കുമെന്നുമായിരുന്നു സ്വപ്നദർശനം. ഈ വിഗ്രഹ ലബ്ധിക്ക് ശേഷം നാടിന് ഐശ്വര്യം വർധിക്കുമെന്നും ആദ്യം മണിയും പൂജാപാത്രങ്ങളും ലഭിക്കുമെന്നും പിന്നീട് വിഗ്രഹലബ്‌ധി ശ്രമകരമായിരിക്കുമെന്നും സങ്കീർണമായ പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടി വരുമെന്നും എന്നാൽ മാത്രമേ ലക്ഷ്യം കൈവരിക്കാനാകൂ എന്നുമായിരുന്നു വിശദീകരണം. ഇതേ തുടർന്ന് ക്ഷേത്രത്തിൽ വിഗ്രഹ ലബ്ധിക്കായി യജ്ഞം ആരംഭിച്ചു.

കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കുംഭമാസത്തിലെ അനിഴത്തിൽ കൊടിയേറി ഉതൃട്ടാവി വരെയാണ് ഉത്സവം. 51 ദിവസം നീണ്ടുനിൽക്കുന്ന വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം പ്രധാനമാണ്

യജ്ഞത്തിന്റെ ഇരുപത്തി മൂന്നാം ദിവസം മുതൽ മണ്ണിന്റെ അടിയിൽ നിന്നും പല ആകൃതിയിലുള്ള മൺകുടങ്ങൾ ലഭിക്കുവാൻ തുടങ്ങി .ഇത് കൂടാതെ പഞ്ചലോഹ നിർമിതമായ ഒരു തേവാര വിഗ്രഹവും, ധന്വന്തരി വിഗ്രഹവും കുളത്തിൽ നിന്നു ലഭിച്ചു. യജ്ഞത്തിന്റെ അൻപത്തിയൊന്നാം ദിവസം സദാനന്ദൻ എന്ന ഭക്തനാണ് ഗോശാലകൃഷ്ണ്ണന്റെ വിഗ്രഹം മുങ്ങിയെടുത്തത്. കൃഷ്‌ണവിഗ്രഹം കണ്ടെടുത്ത സ്ഥലം കുളമായി ഇന്നും ക്ഷേത്രഭാരവാഹികളും നാട്ടുകാരും സംരക്ഷിക്കുന്നുണ്ട്. വിഷ്‌ണു പുഷ്കരിണി എന്നാണത് ഈ കുളം അറിയപ്പെടുന്നത്.

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തലെ ഗജമേള. (Photo: special arrangement)

∙ കാഴ്ചയുടെ സുകൃതമേകി ഗജമേളയും കുടമാറ്റവും

കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കുംഭമാസത്തിലെ അനിഴത്തിൽ കൊടിയേറി ഉതൃട്ടാവി വരെയാണ് ഉത്സവം. 51 ദിവസം നീണ്ടുനിൽക്കുന്ന വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം പ്രധാനമാണ്. കൃഷ്‌ണ വിഗ്രഹം കുഴിച്ചെടുത്തത് അൻപത്തിയൊന്നു കരയിലെ ആളുകളായതുകൊണ്ടാണ് ഒട്ടേറെ ആനകൾ പങ്കെടുക്കുന്ന ഗജമേള ആചാരമായത്. 51 ദിവസം നീണ്ടുനിൽക്കുന്ന ഏഴു ഘട്ടങ്ങളായി നടത്തപ്പെടുന്ന ഏഴ് സപ്താഹങ്ങൾ ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്. തുടർന്ന് സമൂഹസദ്യയും ഘോഷായാത്രയും ഗജമേളയും അതിന്റെ ഭാഗമായി ഇന്നും നടന്നുപോരുന്നു ശ്രീകൃഷ്‌ണജയന്തിക്കും ഇവിടെ ഏറെ പ്രാധാന്യമുണ്ട്. മകരവിളക്കു സമയത്ത് ചിറപ്പും പ്രധാനമാണ്. ധനു ഒന്നു മുതൽ ദശാവതാരച്ചാർത്തും നടത്തുന്നു.

അഷ്‌ടമിരോഹിണിക്ക് ശോഭായാത്രയുണ്ട്. 1500 ലേറെ വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ അന്നദാനവും പ്രസിദ്ധമാണ്. ഈ വർഷം അറുപതാമത് ശ്രീഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്‌ജമാണ് നടക്കുന്നത്. മേയ് 18ന് ആണ് ചരിത്ര പ്രസിദ്ധമായ 151 പറ അരിയുടെ സമൂഹസദ്യ. സമാപനദിവസമായ 19ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽ നിന്നും നിരവധി ഗജവീരന്മാരെ അണിനിരത്തിയുള്ള ഘോഷയാത്രയും തുടർന്ന് തിരുവൻവണ്ടൂർ ഗവ ഹൈസ്കൂൾ മൈതാനത്തു ചരിത്രപ്രസിദ്ധമായ ഗജമേളയും കുടമാറ്റവും നടക്കും. പാമ്പണയപ്പനെയും ഗോശാല കൃഷ്ണനെയും കണ്ട് തൊഴുതു മടങ്ങുമ്പോൾ കൊടിമരത്തിനു മുകളിലായി വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്ത്.  ആൽമരങ്ങളിൽ ഇളകിയാടുന്ന ഇലകൾക്ക് പോലും ഇവിടെ ഭക്തിയുടെ നിറവാണ്. മനസ്സിൽ ഭക്തിയുടെ മധുരം നിറച്ച് ഈ യാത്ര ഇവിടെ പൂർണമാകുന്നു.

English Summary:

Know about the special features of the Thiruvanvandoor Mahavishnu Temple, which is one of the Pancha Pandava temples

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT