ദിവസവും 42 ലീറ്റർ പാൽ, 22–ാം നമ്പറുകാരി 3 നേരം കറക്കാവുന്ന കാമധേനു, ഇവർ ശ്രീധരീയത്തിലെ 'ഗോ'ശ്രീകള്
ആയുർവേദ ചികിത്സയിൽ മാത്രമല്ല ക്ഷീരമേഖലയിലും മികച്ച പ്രവർത്തനപാര്യമ്പര്യമുണ്ട് കൂത്താട്ടുകുളം ആസ്ഥാനമായുള്ള ശ്രീധരീയം ഗ്രൂപ്പിന്. മികച്ച പാലുൽപാദനമുള്ള പശുക്കളെ പരിപാലിക്കുന്നുവെന്ന് മാത്രമല്ല മികച്ച സംരക്ഷണവും ഒരുക്കാൻ ശ്രീധരീയം ഗ്രൂപ്പിന്റെ നെല്ലിക്കാട്ടു മനയിലെ അംഗങ്ങൾ ശ്രദ്ധിക്കുന്നു. 1999ൽ പ്രവർത്തനമാരംഭിച്ച ശ്രീധരീയം ആയുർവേദ കണ്ണാശുപത്രിയുടെ ഭാഗമായാണ് ശ്രീധരീയം ഡെയറിയും ആരംഭിച്ചത്. തുടക്കകാലത്ത് ആശുപത്രിയിലേക്കും മരുന്നുകൾക്കുമൊക്കെയായി പാൽ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് സ്വന്തം കന്നുകാലിഫാം ആരംഭിച്ചത്. ഇരുപതോളം പശുക്കളെ കൊണ്ടുവന്നായിരുന്നു തുടക്കമെന്ന് ശ്രീധരീയം ഗ്രൂപ്പിന്റെ ഭാഗമായ ജയശ്രീ പി. നമ്പൂതിരി പറഞ്ഞു. തൊഴിലാളികളായിരുന്നു ഫാമിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. അതിന്റെ പോരായ്മയായി പശുക്കൾക്ക് മിക്കപ്പോഴും അസുഖങ്ങളായിരുന്നു. എന്നാൽ, ഏതാനും നാളുകളായി ഫാമിന്റെ പ്രവർത്തനവും പാലുൽപാദനവും പശുക്കളുടെ ആരോഗ്യവുമെല്ലാം മികച്ചതാണെന്ന് ജയശ്രീ നമ്പൂതിരി പറയുന്നു. അതിന് ചില കാരണങ്ങളുണ്ട്. പശുക്കളുടെ പരിപാലനത്തിലും തീറ്റയിലും കറവയിലുമെല്ലാം വരുത്തിയ ചില മാറ്റങ്ങൾ ഫാമിലെ വെറ്റ് ആവറേജ് പാലുൽപാദനം 8 ലീറ്ററിൽനിന്ന് 18ലേക്ക് ഉയർത്തി.

ആയുർവേദ ചികിത്സയിൽ മാത്രമല്ല ക്ഷീരമേഖലയിലും മികച്ച പ്രവർത്തനപാര്യമ്പര്യമുണ്ട് കൂത്താട്ടുകുളം ആസ്ഥാനമായുള്ള ശ്രീധരീയം ഗ്രൂപ്പിന്. മികച്ച പാലുൽപാദനമുള്ള പശുക്കളെ പരിപാലിക്കുന്നുവെന്ന് മാത്രമല്ല മികച്ച സംരക്ഷണവും ഒരുക്കാൻ ശ്രീധരീയം ഗ്രൂപ്പിന്റെ നെല്ലിക്കാട്ടു മനയിലെ അംഗങ്ങൾ ശ്രദ്ധിക്കുന്നു. 1999ൽ പ്രവർത്തനമാരംഭിച്ച ശ്രീധരീയം ആയുർവേദ കണ്ണാശുപത്രിയുടെ ഭാഗമായാണ് ശ്രീധരീയം ഡെയറിയും ആരംഭിച്ചത്. തുടക്കകാലത്ത് ആശുപത്രിയിലേക്കും മരുന്നുകൾക്കുമൊക്കെയായി പാൽ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് സ്വന്തം കന്നുകാലിഫാം ആരംഭിച്ചത്.
ഇരുപതോളം പശുക്കളെ കൊണ്ടുവന്നായിരുന്നു തുടക്കമെന്ന് ശ്രീധരീയം ഗ്രൂപ്പിന്റെ ഭാഗമായ ജയശ്രീ പി. നമ്പൂതിരി പറഞ്ഞു. ആദ്യാകാലത്ത് പശുക്കൾക്ക് മിക്കപ്പോഴും അസുഖങ്ങളായിരുന്നു. എന്നാൽ, ഏതാനും നാളുകളായി ഫാമിന്റെ പ്രവർത്തനവും പാലുൽപാദനവും പശുക്കളുടെ ആരോഗ്യവുമെല്ലാം മികച്ചതാണെന്ന് ജയശ്രീ നമ്പൂതിരി പറയുന്നു. അതിന് ചില കാരണങ്ങളുണ്ട്. പശുക്കളുടെ പരിപാലനത്തിലും തീറ്റയിലും കറവയിലുമെല്ലാം വരുത്തിയ ചില മാറ്റങ്ങൾ ഫാമിലെ വെറ്റ് ആവറേജ് 8 ലീറ്ററിൽനിന്ന് 18ലേക്ക് ഉയർത്തി (ഫാമിലെ ആകെ പാലുൽപാദനവും കറവയിലുള്ള പശുക്കളുടെ എണ്ണവും തമ്മിൽ ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് വെറ്റ് ആവറേജ്).
∙ പശുക്കളും വെറ്റ് ആവറേജും
വെറ്റ് ആവറേജിൽനിന്നുതന്നെ തുടങ്ങാം. ഒരു ഫാമിലെ വെറ്റ് ആവറേജ് 13 ലീറ്ററിനു മുകളിലുണ്ടെങ്കിൽ ആ ഫാം ലാഭത്തിലാണെന്ന് പറയാം. ആദ്യകാലത്ത് തങ്ങൾക്ക് ലഭിച്ചിരുന്ന വെറ്റ് ആവറേജ് 8 ആയിരുന്നുവെന്ന് ജയശ്രീ നമ്പൂതിരി പറഞ്ഞു. അത്തരം സാഹചര്യത്തിലൂടെ മുൻപോട്ടു പോകുമ്പോഴാണ് ഡോ. ഏബ്രഹാം മാത്യു ഫാമിന്റെ കൺസൾട്ടന്റായി വരുന്നത്. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് പശുക്കളുടെ തീറ്റക്രമത്തിൽ മാറ്റം വരുത്തിയതാണ് ഫാമിലെ പ്രധാന മാറ്റങ്ങളിലൊന്ന്.
അതുവരെ കൈതപ്പോളയും പെല്ലെറ്റും കണക്കില്ലാതെ നൽകിയിരുന്നത് കൃത്യമായ റേഷനിലേക്ക് മാറി. പശുക്കളുടെ പാലുൽപാദനം അനുസരിച്ച് തീറ്റക്രമം നിശ്ചയിച്ചു. പരുഷാഹാരമായി കൈതപ്പോളയ്ക്കൊപ്പം 1:2 എന്ന അളവിൽ സൈലേജും നൽകി. കൂടാതെ 22 ശതമാനം മാംസ്യമുള്ള മികച്ച കാലിത്തീറ്റയ്ക്കൊപ്പം ഡിഡിജിഎസ് (Distiller's dried grains with solubles –DDGS), ഡ്രൈ ഫാറ്റ്, പരുത്തിക്കുരു, ചോളപ്പൊടി, തേങ്ങാപ്പിണ്ണാക്ക് എന്നിവയും പ്രധാനമായും ചേർത്തു. ഇവ നൽകിത്തുടങ്ങിയതോടെ പശുക്കളുടെ ആരോഗ്യവും പാലുൽപാദനവും ഉയർന്നു. മാത്രമല്ല, കൃത്യമായ മദിയിൽ ഫാമിലെ പാലുൽപാദനത്തിൽ കുറവ് വരാതെ ബീജാധാനം നടത്തുകയും ചെയ്തു.
∙ നിത്യവും രേഖപ്പെടുത്തി പാലുൽപാദനം
ഫാമിലെ ഓരോ പശുവിന്റെയും പാലുൽപാദനം കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കുന്നുവെന്ന് നെല്ലിക്കാട്ടു മനയിലെ പരമേശ്വരൻ നമ്പൂതിരിയും പറഞ്ഞു. ഡോ. ഏബ്രഹാം മാത്യുവിന്റെ സോഫ്റ്റ്‌വെയറിൽ രണ്ടാഴ്ച കൂടുമ്പോൾ പാലുൽപാദനം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അതുകൂടാതെ എല്ലാ ദിവസവും പ്രത്യേകം പാലിന്റെ അളവ് രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. തീറ്റച്ചെലവും പാലുൽപാദനവും തമ്മിൽ താരതമ്യം ചെയ്യാൻ ഇത് ഉപകരിക്കുന്നു.
ഫാമിലെ ഏറ്റവും പ്രധാനി 22–ാം നമ്പർ പശുവാണ്. തമിഴ്നാട്ടിൽനിന്ന് എത്തിയ അമ്മയിൽനിന്ന് ഈ ഫാമിൽത്തന്നെ ജനിച്ചു വളർന്ന ഈ പശുവിന് രണ്ടാം പ്രസവത്തിന് ശേഷം 42 ലീറ്ററിനു മുകളിൽ പാൽ ലഭിച്ചു. ഹൈ വൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പശുവിന് പരുഷാഹാരവും സാന്ദ്രിത തീറ്റയും ഉൾപ്പെടെ ഒരു ദിവസം 726.55 രൂപയുടെ തീറ്റയാണ് നൽകുന്നത്. അതായത് ഒരു ലീറ്റർ പാലുൽപാദിപ്പിക്കാൻ 25.05 രൂപ ചെലവ്.
പ്രസവിച്ച് 54–ാം ദിവസം പരമാവധി പാലുൽപാദനം കാഴ്ചവച്ച പശു 100 ദിവസംകൊണ്ട് ചുരത്തിയത് 3716 ലീറ്റർ പാലാണ്. 305 ദിവസംകൊണ്ട് ഈ പശു 9000 ലീറ്ററിനു മുകളിൽ പാലുൽപാദിപ്പിക്കുമെന്ന് ഡോ. ഏബ്രഹാം മാത്യു പറഞ്ഞു. പ്രസവ ശേഷം 305 ദിവസങ്ങൾകൊണ്ട് എത്ര പാൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒരു പശുവിന്റെ ഉൽപാദനക്ഷമതയുടെ അളവുകോൽ. ഇതിനെ സ്റ്റാൻഡേർഡ് ലാക്ടേഷൻ യീൽഡ് (Standard Lactation Yield) എന്നു വിളിക്കുന്നു.
∙ മൂന്നു നേരം കറവ
18 ലീറ്ററിനു മുകളിൽ പാലുൽപാദനമുള്ള പശുക്കൾക്ക് ഇവിടെ കറവ മൂന്നു നേരമാണ്. പുലർച്ചെ നാലിനും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമാണ് കറവ. മൂന്നു നേരം കറവ നടത്തുന്നത് പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് മാത്രമല്ല കൂടുതൽ പാലും ഉൽപാദിപ്പിക്കാൻ പശുക്കളെ സഹായിക്കുന്നു.
∙ കറവയുള്ള 21 പശുക്കൾ, പ്രതിദിനം 384 ലീറ്റർ
26 പശുക്കളാണ് ശ്രീധരീയം ഡെയറിയിലുള്ളത്. ഇതിൽ 21 കറവപ്പശുക്കൾ 384.3 ലീറ്റർ പാലുൽപാദിപ്പിക്കുന്നു. അതായത് വെറ്റ് ആവറേജ് 18.3 ലീറ്റർ. 5 പശുക്കൾ വറ്റുകാലത്താണ്. ഇവ കൂടാതെ 21 പശുക്കുട്ടികളെയും ഇവിടെ സംരക്ഷിച്ചുപോരുന്നു. ഇവയിൽ പ്രായപൂർത്തിയായ 11 കിടാരികളിൽ 9 എണ്ണത്തിന് ചെനയുണ്ട്.10 എണ്ണം പ്രായമാകാത്തവയുമാണ്. കറവയുള്ള പശുക്കളുടെ തീറ്റച്ചെലവ് ഒരു ലീറ്റർ പാലിന് 26.55 രൂപ. ആകെയുള്ള 26 പശുക്കളെയും കണക്കാക്കിയാൽ ഒരു ലീറ്റർ പാൽ ഉല്‍പാദിപ്പിക്കാൻ 28.11 രൂപയാണ് ഇവിടെ ചെലവ് വരിക.
∙ ഇനി ലക്ഷ്യം ഭ്രൂണമാറ്റം
മികച്ച പാലുൽപാദനം ലഭിക്കുന്ന 22–ാം നമ്പർ പശുവിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്ന പുതിയ തലമുറയെ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് പരമേശ്വരൻ നമ്പൂതിരിയും ഡോ. ഏബ്രഹാം മാത്യുവും. അതിനുവേണ്ടി ഭ്രൂണമാറ്റ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള തീരുമാനം ഇരുവരും എടുത്തുകഴിഞ്ഞു. മികച്ച വംശഗുണവും ബ്രീഡിങ് മൂല്യവുമുള്ള കാളകളുടെ ബീജം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ബീജദാനം ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
∙ താപനിയന്ത്രണത്തിന് എക്സ്ഹോസ്റ്റ്
കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ പശുവളർത്തൽ പൊതുവേ ബുദ്ധിമുട്ടാണ്. എന്നാൽ, പശുക്കൾക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കി നൽകിയാൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ പോലും അനായാസം വളർത്താം. വലിയ ഫാമുകളിൽ ഷെഡിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ ഇൻഡസ്ട്രിയൽ ഫാനുകളാണ് ഉപയോഗിക്കുക. 14 പശുവിന് ഒന്ന് എന്ന രീതിയിൽ ഇത് ആവശ്യമാണ്. ഒരു ഫാനിന് 45,000 രൂപയോളം വിലയുമുണ്ട്. എന്നാൽ, ശ്രീധരീയം ഡെയറിയിൽ ഉപയോഗിച്ചിരിക്കുന്ന സംവിധാനം കേരളത്തിലെ മറ്റൊരു ഡെയറി ഫാമിലും ഉണ്ടാവില്ല.
കാരണം, തൊഴുത്തിനുള്ളിലെ വായുവിനെ വലിച്ച് പുറത്തേക്കു കളയുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴുത്തിനുള്ളിൽ എപ്പോഴും നല്ല തണുപ്പുള്ള അന്തരീക്ഷമാണുള്ളത്. വലിയ ശബ്ദം ഇല്ല എന്നത് പ്രത്യേകതയാണ്. മാത്രമല്ല, ഇൻഡസ്ട്രിയൽ ഫാനിന്റെ ചെലവും ആയിട്ടില്ലെന്ന് പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.