‘എന്റെ മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവമല്ല’; ആത്മഹത്യയിൽ നിന്ന് തിരികെ വിളിച്ച് മകൾ; കാണാതെ പോയ ആ മുറിവ്...
ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടി നിന്ന് അലറ്നാലും നീയാ ഒത്തുക്കറവരയ്ക്കും എവനാലും, എങ്കേയും, എപ്പൊവും, ഉന്നൈ ജയിക്കമുടിയാത്... നെവർ...എവർ.. ഗിവ്അപ്..’ (ഈ ലോകം മുഴുവൻ നിന്നെ എതിർത്താലും പ്രതിസന്ധികളിൽ നീ തോറ്റുപോയി, തോറ്റുപോയീ എന്ന് നിന്റെ മുന്നിൽനിന്ന് അലറിയാലും, നീ സ്വയം സമ്മതിക്കുന്നതുവരെ ഒരുത്തനും, എവിടെയും, ഒരിക്കലും, നിന്നെ ജയിക്കാൻ കഴിയില്ല). തമിഴ് നടന്‍ അജിത്തിന്റെ മാസ് ഡയലോഗ് ഒരുപക്ഷേ, പ്രേക്ഷകര്‍ മറന്നു പോയിട്ടുണ്ടാകാം, പക്ഷേ, ഒറ്റപ്പാലത്തു സ്ഥിര താമസക്കാരിയായ തമിഴ്നാട്ടുകാരി ഭുവനേശ്വരി ആ ഡയലോഗ് ജീവിതത്തോടു ചേര്‍ത്തുപിടിക്കുന്നു. ഭുവനേശ്വരിയുടെ മൊബൈല്‍ ഫോണിലെ സ്ഥിരം കോളര്‍ ട്യൂണാണത്. താരാരാധനയുടെ പേരിലല്ല സിനിമാ ഡയലോഗ് ഫോണില്‍ കൊണ്ടുനടക്കുന്നത്. അര്‍ബുദത്തെ അതിജീവിച്ചവളുടെ ആത്മവിശ്വാസം അപരരിലേക്കു പകരുകയാണു ഭുവനേശ്വരി.
ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടി നിന്ന് അലറ്നാലും നീയാ ഒത്തുക്കറവരയ്ക്കും എവനാലും, എങ്കേയും, എപ്പൊവും, ഉന്നൈ ജയിക്കമുടിയാത്... നെവർ...എവർ.. ഗിവ്അപ്..’ (ഈ ലോകം മുഴുവൻ നിന്നെ എതിർത്താലും പ്രതിസന്ധികളിൽ നീ തോറ്റുപോയി, തോറ്റുപോയീ എന്ന് നിന്റെ മുന്നിൽനിന്ന് അലറിയാലും, നീ സ്വയം സമ്മതിക്കുന്നതുവരെ ഒരുത്തനും, എവിടെയും, ഒരിക്കലും, നിന്നെ ജയിക്കാൻ കഴിയില്ല). തമിഴ് നടന്‍ അജിത്തിന്റെ മാസ് ഡയലോഗ് ഒരുപക്ഷേ, പ്രേക്ഷകര്‍ മറന്നു പോയിട്ടുണ്ടാകാം, പക്ഷേ, ഒറ്റപ്പാലത്തു സ്ഥിര താമസക്കാരിയായ തമിഴ്നാട്ടുകാരി ഭുവനേശ്വരി ആ ഡയലോഗ് ജീവിതത്തോടു ചേര്‍ത്തുപിടിക്കുന്നു. ഭുവനേശ്വരിയുടെ മൊബൈല്‍ ഫോണിലെ സ്ഥിരം കോളര്‍ ട്യൂണാണത്. താരാരാധനയുടെ പേരിലല്ല സിനിമാ ഡയലോഗ് ഫോണില്‍ കൊണ്ടുനടക്കുന്നത്. അര്‍ബുദത്തെ അതിജീവിച്ചവളുടെ ആത്മവിശ്വാസം അപരരിലേക്കു പകരുകയാണു ഭുവനേശ്വരി.
ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടി നിന്ന് അലറ്നാലും നീയാ ഒത്തുക്കറവരയ്ക്കും എവനാലും, എങ്കേയും, എപ്പൊവും, ഉന്നൈ ജയിക്കമുടിയാത്... നെവർ...എവർ.. ഗിവ്അപ്..’ (ഈ ലോകം മുഴുവൻ നിന്നെ എതിർത്താലും പ്രതിസന്ധികളിൽ നീ തോറ്റുപോയി, തോറ്റുപോയീ എന്ന് നിന്റെ മുന്നിൽനിന്ന് അലറിയാലും, നീ സ്വയം സമ്മതിക്കുന്നതുവരെ ഒരുത്തനും, എവിടെയും, ഒരിക്കലും, നിന്നെ ജയിക്കാൻ കഴിയില്ല). തമിഴ് നടന്‍ അജിത്തിന്റെ മാസ് ഡയലോഗ് ഒരുപക്ഷേ, പ്രേക്ഷകര്‍ മറന്നു പോയിട്ടുണ്ടാകാം, പക്ഷേ, ഒറ്റപ്പാലത്തു സ്ഥിര താമസക്കാരിയായ തമിഴ്നാട്ടുകാരി ഭുവനേശ്വരി ആ ഡയലോഗ് ജീവിതത്തോടു ചേര്‍ത്തുപിടിക്കുന്നു. ഭുവനേശ്വരിയുടെ മൊബൈല്‍ ഫോണിലെ സ്ഥിരം കോളര്‍ ട്യൂണാണത്. താരാരാധനയുടെ പേരിലല്ല സിനിമാ ഡയലോഗ് ഫോണില്‍ കൊണ്ടുനടക്കുന്നത്. അര്‍ബുദത്തെ അതിജീവിച്ചവളുടെ ആത്മവിശ്വാസം അപരരിലേക്കു പകരുകയാണു ഭുവനേശ്വരി.
ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടി നിന്ന് അലറ്നാലും നീയാ ഒത്തുക്കറവരയ്ക്കും എവനാലും, എങ്കേയും, എപ്പൊവും, ഉന്നൈ ജയിക്കമുടിയാത്... നെവർ...എവർ.. ഗിവ്അപ്..’ (ഈ ലോകം മുഴുവൻ നിന്നെ എതിർത്താലും പ്രതിസന്ധികളിൽ നീ തോറ്റുപോയി, തോറ്റുപോയീ എന്ന് നിന്റെ മുന്നിൽനിന്ന് അലറിയാലും, നീ സ്വയം സമ്മതിക്കുന്നതുവരെ ഒരുത്തനും, എവിടെയും, ഒരിക്കലും, നിന്നെ ജയിക്കാൻ കഴിയില്ല).
തമിഴ് നടന്‍ അജിത്തിന്റെ മാസ് ഡയലോഗ് ഒരുപക്ഷേ, പ്രേക്ഷകര്‍ മറന്നു പോയിട്ടുണ്ടാകാം, പക്ഷേ, ഒറ്റപ്പാലത്തു സ്ഥിര താമസക്കാരിയായ തമിഴ്നാട്ടുകാരി ഭുവനേശ്വരി ആ ഡയലോഗ് ജീവിതത്തോടു ചേര്‍ത്തുപിടിക്കുന്നു. ഭുവനേശ്വരിയുടെ മൊബൈല്‍ ഫോണിലെ സ്ഥിരം കോളര്‍ ട്യൂണാണത്. താരാരാധനയുടെ പേരിലല്ല സിനിമാ ഡയലോഗ് ഫോണില്‍ കൊണ്ടുനടക്കുന്നത്. അര്‍ബുദത്തെ അതിജീവിച്ചവളുടെ ആത്മവിശ്വാസം അപരരിലേക്കു പകരുകയാണു ഭുവനേശ്വരി.
∙ മരിക്കാൻ എനിക്കു മനസ്സില്ല
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയും ഒറ്റപ്പാലം തോട്ടക്കര കീർത്തി നഗർ കൊട്ടപ്പാടത്ത് സൂര്യപ്രകാശ് നാരായണന്റെ ഭാര്യയുമായ ഭുവനേശ്വരി ഒരിക്കല്‍ രണ്ടു പെണ്‍മക്കളെയും കൂടെക്കൂട്ടി ജീവിതം അവസാനിപ്പിക്കാന്‍ പുറപ്പെട്ടവളാണ്. ഉമിനീർഗ്രന്ഥിയിൽ ബാധിച്ച അർബുദം ശരീരത്തിലും മനസ്സിലുമുണ്ടാക്കിയ വേദനകളും യാതനകളുമായിരുന്നു ജീവനൊടുക്കാനുള്ള പ്രേരണ. മകളുടെ കരച്ചിലിനും അപേക്ഷയ്ക്കും വഴങ്ങിയാണ് ആത്മഹത്യയിൽനിന്നു പിൻമാറിയത്. അർബുദം കവിളിനുള്ളിലും പുറത്തുമായി ഒന്നരക്കിലോ തൂക്കത്തിൽ മുഴച്ചുനിന്നിരുന്ന കാലത്ത്, ഇനി ആറു മാസത്തിൽ കൂടുതൽ ആയുസ്സുണ്ടാകില്ലെന്നു പ്രവചിച്ച ഡോക്ടറോട് ഭുവനേശ്വരി പറഞ്ഞു;
‘മരിക്കാൻ എനിക്കു മനസ്സില്ല’. പുഴുവരിച്ചു തുടങ്ങിയ മുഖം കണ്ട് അറപ്പു തോന്നിയ ബന്ധുക്കൾ പോലും അകന്നു നിന്നപ്പോഴും ‘നിനക്ക് ആത്മഹത്യ ചെയ്തുകൂടേ’ എന്നു ചിലർ മുഖത്തുനോക്കി ചോദിച്ചപ്പോഴും തോറ്റു കൊടുക്കില്ലെന്ന വാശിയോടെ ഭുവനേശ്വരി അർബുദത്തോടു പൊരുതി. അതൊരു വെറും പൊരുതലായിരുന്നില്ല. 10 വർഷത്തിനിടെ 12 ശസ്ത്രക്രിയകൾക്കു വിധേയയായി. അതിൽ ആദ്യ ശസ്ത്രക്രിയക്ക് 23 മണിക്കൂറും രണ്ടാമത്തേതിനു 19 മണിക്കൂറുമായിരുന്നു ദൈര്‍ഘ്യം.
∙ തലവര മാറ്റിയ ആ വീഴ്ച
ഭുവനേശ്വരിയെ അതിജീവനത്തിന്റെ പാഠപുസ്തകമെന്നു വിളിക്കാം. നോവും നനവുമുള്ള ഓര്‍മകളുടെ താളുകൾ മറിച്ച് ഭുവനേശ്വരി അനുഭവം പറയുന്നു; കുടുംബസമേതം തിരുച്ചിറപ്പള്ളിയിൽ താമസിച്ചിരുന്ന കാലത്താണു ഭർത്താവുമൊത്തുള്ള യാത്രയ്ക്കിടെ ബൈക്ക് തെന്നിമറിഞ്ഞു റോഡിൽ വീണത്. വീഴ്ചയിൽ കമ്മൽ കാതിലേക്കു കുത്തിക്കയറിയതിന്റെ ചെറിയ മുറിവൊഴികെ, കാര്യമായ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ചെവിയിലെ വേദന മാറുന്നില്ല. പിന്നീട്, ഇടതു കവിളിൽ തൊടുമ്പോൾ ഉള്ളിൽ ചെറിയൊരു മുഴയുണ്ടെന്ന തോന്നലായി. അതു സാരമാക്കാതെ പിന്നെയും മാസങ്ങൾ കടന്നുപോയി.
മനസ്സു മടുത്ത് മക്കളെ കൂടെക്കൂട്ടി തിരുച്ചിറപ്പള്ളിയിലെ കാവേരി പാലത്തിനു മുകളിലെത്തി. ആത്മഹത്യ ചെയ്യാനാണെന്നു മനസ്സിലാക്കിയ മൂത്തമകൾ പറഞ്ഞു; ‘അമ്മേ നമുക്കു മരിക്കേണ്ട. അമ്മയെ ഞാൻ നോക്കിക്കോളാം’.
വെറും തോന്നലാണെന്നു കരുതിയ മുഴ, നെല്ലിക്കാ വലുപ്പത്തിൽ പുറത്തേക്കു കാണാൻ തുടങ്ങി. വൈദ്യപരിശോധനയിൽ കാര്യമായ കുഴപ്പമൊന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ. മുഴ കീറിയെടുക്കാമെന്നു ഡോക്ടർ പറഞ്ഞു. നിസ്സാരമെന്നു കരുതിയ ഡോക്ടർക്കു തെറ്റി. മുഴ കീറിയെടുക്കുമ്പോൾ അതിൽനിന്നു ചെറിയ ചെറിയ കഷണങ്ങൾ കൊഴിഞ്ഞു വീഴുന്നു. സംശയം തോന്നി സാംപിൾ പരിശോധനയ്ക്കയച്ചു. അതൊരു വെറും മുഴയല്ല, അര്‍ബുദമാണെന്നു വൈദ്യശാസ്ത്രം സ്ഥിരീകരിച്ചു. ബൈക്കിൽനിന്നു വീണ വീഴ്ചയിൽ വായയുടെ ഉള്ളിൽ രക്തം കട്ടപിടിക്കുകയും അതു സെപ്റ്റിക്കാവുകയും ക്രമേണ കാൻസറായി മാറുകയുമായിരുന്നു.
വർഷം 2002. തിരുച്ചിറപ്പള്ളിയിലെ മറ്റൊരു ഡോക്ടറെ കണ്ടു. മുഴ കീറിയെടുക്കാമെന്നു ഡോക്ടർ പറഞ്ഞു. ‘സർജറി വായക്കുള്ളിലൂടെ ചെയ്യണം. പല്ലുകൾ മുഴുവൻ പറിക്കേണ്ടി വരും. പക്ഷേ, വിജയിക്കുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ല.’ അങ്ങനെയൊരു ശസ്ത്രക്രിയയ്ക്കു തയാറല്ലെന്നു തീര്‍ത്തുപറഞ്ഞ്, വീട്ടിലേക്കു മടങ്ങി. ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. മുഴ കവിളിനു താഴേക്കു തൂങ്ങിയ നിലയിലായി. പുഴുക്കൾ പുറത്തുവരാൻ തുടങ്ങി. ഇടയ്ക്കിടെ ചെവിയിൽനിന്നും മൂക്കിൽനിന്നും ചോര വരും, അസഹ്യമായ വേദനയും. വേദന ശമിപ്പിക്കാൻ ആശുപത്രിയിൽ പോയി മരുന്നു കുത്തിവയ്ക്കാന്‍ തുടങ്ങി. തുടക്കത്തിൽ മാസത്തിലൊരിക്കലായിരുന്നു വേദന സംഹാരിയുടെ കുത്തിവയ്പ്പ്. പിന്നെയതു 10 ദിവസത്തിലൊരിക്കൽ എന്ന നിലയിലേക്കു മാറി. ഇതോടൊപ്പം, ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ പരീക്ഷിച്ചു.
∙ ‘എന്റെ മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവമൊന്നുമല്ല’
അര്‍ബുദം ബാധിച്ച മുഖം കാണാതിരിക്കാന്‍ ബന്ധുക്കൾ പോലും മാറിനിന്നു. മനസ്സു മടുത്ത് മക്കളെ കൂടെക്കൂട്ടി തിരുച്ചിറപ്പള്ളിയിലെ കാവേരി പാലത്തിനു മുകളിലെത്തി. ആത്മഹത്യ ചെയ്യാനാണെന്നു മനസ്സിലാക്കിയ മൂത്തമകൾ പറഞ്ഞു; ‘അമ്മേ നമുക്കു മരിക്കേണ്ട. അമ്മയെ ഞാൻ നോക്കിക്കോളാം’. അതിനുശേഷം സ്വന്തം വീടുവിട്ടു വാടക വീട്ടിലേക്കു താമസം മാറ്റി. വേദന സഹിക്കാന്‍ കഴിയാതാകുമ്പോള്‍ തലമുടി അഴിച്ചിട്ട് മക്കളോടു പറയും ‘നിങ്ങളെന്റെ മുടിപിടിച്ചു വലിക്ക്..’ കൊടുംവേദനയെ മുടിപിടിച്ചു വലിക്കുമ്പോഴുണ്ടാകുന്ന വേദനകൊണ്ടു നേരിടുകയായിരുന്നു ഭുവനേശ്വരി.
കുട്ടികള്‍ അവര്‍ക്കു കഴിയാവുന്ന ശക്തിയില്‍ അമ്മയുടെ മുടിപിടിച്ചു വലിക്കും. മുടി പറിഞ്ഞു പോരുന്ന വിധം വലിച്ചാലും അതു വേദനയായി തോന്നിയിരുന്നില്ല. സ്വയം സൃഷ്ടിക്കുന്ന വേദനയിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു ഭുവനേശ്വരി. ചില സമയങ്ങളിൽ അപരവ്യക്തിത്വത്തിന്റെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. ഒരുദിവസം രാത്രി സ്വയമറിയാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി, സമീപത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്തു തമ്പടിച്ചിരുന്ന ഭിക്ഷക്കാര്‍ക്കിടയില്‍ കിടന്നുറങ്ങി. അതിനുശേഷം മക്കൾ രാത്രി കട്ടിലിൽ കിടത്തി കൈകാലുകള്‍ കെട്ടിയിടുകയായിരുന്നു പതിവ്.
വർഷം 2010 ജൂൺ. ആരോഗ്യസ്ഥിതി തീർത്തും മോശമായി. വീണ്ടും ഡോക്ടറെ സമീപിച്ചു. പരമാവധി ആറു മാസം. അതിൽ കൂടുതൽ ആയുസ്സില്ല എന്നായിരുന്നു ഡോക്ടറുടെ തീർപ്പ്. സ്വയം എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെങ്കിലും, ഭുവനേശ്വരി ഡോക്ടറോടു പറഞ്ഞു: ‘എന്റെ മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവമൊന്നുമല്ല, ഡോക്ടർ മാത്രമാണ്. എനിക്കു രണ്ടു പെൺമക്കളുണ്ട്. അവരെ വളർത്തി വലുതാക്കണം. ഞാൻ 87 വയസ്സുവരെ ജീവിക്കും’. ഡോക്ടർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: ‘അത്രയും ആയുസ്സുണ്ടെങ്കിൽ നല്ലത്. പക്ഷേ, നിന്റെ ആരോഗ്യാവസ്ഥ വളരെ മോശമാണ്’.
ആധിയുടെ നാളുകളിൽ ഒരു കുടുംബസുഹൃത്താണ് അർബുദ രോഗികൾ കൂടുതൽ പോഷകഗുണം കിട്ടുന്ന ആഹാരം (ന്യൂട്രീഷന്‍ ഫുഡ്സ്) കഴിക്കുന്നതു നല്ലതാണെന്ന് ഉപദേശിച്ചത്. ആരോഗ്യം മെച്ചപ്പെട്ടാല്‍ ജീവിക്കാവുന്നിടത്തോളം കാലം നന്നായി ജീവിക്കാമെന്നു കരുതി ഭക്ഷണരീതി മാറ്റി. തൂക്കം ഏഴു കിലോ കുറച്ചു. വരുമാനത്തിനു വീട്ടിലിരുന്നു തയ്യൽജോലികള്‍ ചെയ്തു. ആരോഗ്യസ്ഥിതിയിൽ രണ്ടു വർഷത്തിനുള്ളിൽ വലിയ മാറ്റം പ്രകടമായി.
വേദന കുറഞ്ഞു. അപ്പോഴും കവിളിലെ മുഴ പഴയതുപോലെ തന്നെ. മുഴ നീക്കം ചെയ്യാൻ ചെന്നൈയിൽ പോയി മറ്റൊരു ഡോക്ടറെ കണ്ടു. ശസ്ത്രക്രിയയ്ക്ക് ഏഴര ലക്ഷം രൂപ ചെലവു വരുമെന്നു ഡോക്ടർ. മുഴ ബാധിച്ച കവിൾഭാഗം പൂർണമായി മുറിച്ചു നീക്കും. അപ്പോഴും ഉറപ്പ് 65 ശതമാനം മാത്രം. മുഖം വികൃതമാകുന്ന ശസ്ത്രക്രിയയ്ക്കു തയാറല്ലെന്നു വീണ്ടും നിലപാടിലുറച്ചു ഭുവനേശ്വരി. പിന്നെയും കാലം കടന്നുപോയി. ഇതിനിടെ ന്യൂട്രീഷൻ ക്ലബ്ബിൽ സജീവമായിരുന്നു.
∙ മരണം മുന്നിൽക്കണ്ട നാളുകൾ
സ്വന്തം നാട്ടുകാരനായ ഡോ.ആനന്ദ് യുഎസിലെ പ്രാക്ടീസ് അവസാനിപ്പിച്ചു പുതുച്ചേരിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച കാലം. സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞാണു പുതുച്ചേരിയിലെ ആശുപത്രിയിലെത്തിയത്. പരിശോധനകൾക്കു ശേഷം ഡോക്ടര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘ഇതു ഞാൻ ശരിയാക്കി തരാം’. 2014 ജനുവരി അഞ്ചിനു വൈകിട്ട് തുടങ്ങിയ ശസ്ത്രക്രിയ 23 മണിക്കൂർ നീണ്ടുനിന്നു. ഒന്നരക്കിലോ തൂക്കമുണ്ടായിരുന്ന മുഴ മുറിച്ചുനീക്കിയ സ്ഥാനത്ത് വലതു കാലിലെ തുടയിൽനിന്നു മുറിച്ചെടുത്ത മാംസം തുന്നിച്ചേർത്തു. ശസ്ത്രക്രിയ കഴിഞ്ഞു മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്നു. മൂന്നാം ദിവസമാണു കണ്ണു തുറന്നത്. പക്ഷേ, തുന്നിച്ചേർത്ത ഭാഗം മൂന്നാം ദിവസം അഴുകിപ്പോയി. തുന്നിച്ചേർത്തതെല്ലാം പറിച്ചു നീക്കേണ്ടി വന്നു. വീണ്ടും അടുത്ത ശസ്ത്രക്രിയ.ഇത്തവണ കുത്തിവയ്പ്പിലൂടെ അനസ്തേഷ്യ നൽകാൻ കഴിയാത്ത സാഹചര്യവും നേരിട്ടു.
നാവ് പുറത്തേക്കു വലിച്ചുപിടിച്ചു മൂക്കിലൂടെ കുഴല്‍ കടത്തിവിട്ടാണ് അനസ്തേഷ്യ നൽകിയത്. കുഴൽ വയറിലേക്ക് എത്തുന്നതുവരെ കാൽമണിക്കൂറോളം കൊടുംവേദന സഹിച്ചു. മരുന്ന് അകത്തെത്തിയ സെക്കൻഡിൽ ബോധം മറഞ്ഞു. രണ്ടാമത്തെ ശസ്ത്രക്രിയ തീരാൻ 19 മണിക്കൂർ സമയമെടുത്തു. വയറിൽനിന്നു ചെത്തിയെടുത്ത മാംസമാണു മുഖത്തു തുന്നിച്ചേർത്തത്. വയറിലെ മുറിവു നികത്താൻ ഇടതു തുടയുടെ ഭാഗം പകരമെടുത്തു. ആ ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു- ‘ഇതും പരാജയപ്പെട്ടാൽ ഇനിയും പകരംവയ്ക്കാൻ പാകത്തിലുള്ള മാംസം ഈ ശരീരത്തിലില്ല’. ശസ്ത്രക്രിയയ്ക്കു ശേഷം ഹീമോഗ്ലോബിന്റെയും പ്രോട്ടീനിന്റെയും അളവു വലിയ തോതിൽ കുറഞ്ഞത് ആശങ്കയായി. ശീലിച്ച പോഷകാഹരങ്ങൾ കഴിച്ചതിന്റെ ഫലമായാണു രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യം മെച്ചപ്പെട്ടത്.
പിന്നീട് 10 പ്ലാസ്റ്റിക് സർജറികൾക്കു കൂടി വിധേയയായി. ബോധം കെടുത്താതെയായിരുന്നു ചെറിയ ശസ്ത്രക്രിയകൾ. അതിൽ അവസാനത്തേത് ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു. പുതുച്ചേരിയിലെ ആശുപത്രി വിട്ട് ബെംഗളൂരുവിലേക്കു മാറിയിരുന്ന ഡോ.ആനന്ദിനെ ശ്രമകരമായ അന്വേഷണത്തിലൂടെയാണു കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബെംഗളൂരുവിലെ മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ആരെയും കൂട്ടിനു വിളിക്കാതെ ഒറ്റയ്ക്കാണ് ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ബെംഗളൂരുവിലേക്കു പോയത്. അതുകഴിഞ്ഞു തിരിച്ചുവന്ന ശേഷം തുന്നലുകൾ അഴിച്ചു നീക്കിയതു മകളുടെ സഹായത്തോടെ.
∙ ഒന്നിനു മുന്നിലും തോൽക്കരുത്
ഒറ്റപ്പാലത്തു സ്ഥിരതാമസമാക്കിയ ഭുവനേശ്വരി ന്യൂട്രീഷൻ ഭക്ഷണങ്ങളുടെ പ്രചാരകയായും കൺസൽറ്റന്റായും ഫാഷൻ ഡിസൈനിങ് രംഗത്തും ജീവിതം സജീവമാക്കി. രാജ്യത്തിന്റെ പലഭാഗത്തും ന്യൂട്രിഷന്‍ ഫുഡ്സ് കമ്പനികളുടെ പരിശീലനങ്ങളിൽ പങ്കെടുക്കാനായി യാത്രകൾ ചെയ്യുന്നു. മൂത്ത മകൾ സംകവിയുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ സന്ധ്യ ബിഎ പൂർത്തിയാക്കി ഫാഷൻ ഡിസൈനിങ് പഠിക്കുന്നു. ചിലപ്പോൾ നമ്മളില്ലാതായാലും എങ്ങനെ ജീവിക്കണമെന്നു കുട്ടികളെ നേരത്തേ പഠിപ്പിച്ചു തുടങ്ങിയിരുന്നെന്നു ഭുവനേശ്വരി.
അർബുദത്തിനു തോറ്റു കൊടുക്കരുതെന്നു സ്വന്തം അനുഭവത്തെ വിവരിച്ച് ഭുവനേശ്വരി പറയുന്നു: ‘എല്ലാവരും ഒരുദിവസം മരിക്കാനുള്ളവരാണ്. പക്ഷേ, രോഗത്തെ പേടിച്ചു മരിക്കരുത്. നമ്മൾ ചിരിക്കുന്നതും കരയുന്നതും നമ്മളെ കൊണ്ടാണ്. അസാധ്യമെന്നു കരുതുന്നതു നേടിയെടുക്കാന്‍ ചെറിയ കുട്ടികളെ മാതൃകയാക്കണം. വേണമെന്നു തോന്നിയതു കിട്ടാൻവേണ്ടി വാശിപിടിക്കുന്ന കുട്ടികളുടെ മനസ്സു വേണം’.