ചിത്രകാരന്റെ ‘കൈ തളർത്തിയ’ നിഗൂഢ സുന്ദരി: ഡാവിഞ്ചി ഒളിപ്പിച്ച ‘എൽവി’ കോഡ്: ലിസയുടെ കല്ലറയിലെ തലയോട്ടിയിൽ ആ രഹസ്യം?
ലോകപ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ 14 വർഷങ്ങളെടുത്തു വരച്ചിട്ടും പൂർത്തിയാകാത്ത ചിത്രം, ഗൂഢസ്മിതവും ആരെയോ തേടുന്ന കണ്ണുകളുംകൊണ്ടു ലോകത്തെയാകെ ഭ്രമിപ്പിച്ച ചിത്രം, നെപ്പോളിയൻ ചക്രവർത്തി തന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ചിത്രം, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, ഏറ്റവും കൂടുതൽ കോപ്പികൾ രചിക്കപ്പെട്ട ചിത്രം... മോണ ലീസയെ വിശേഷിപ്പിക്കാൻ ഈ വാക്കുകളൊന്നും മതിയാവില്ല. ഡാവിഞ്ചിയുടെ അതുല്യ രചന പോലെതന്നെയാണത്! 507 വർഷങ്ങൾക്കു മുൻപു ലിയനാർദോ ഡാവിഞ്ചി വരച്ച മോണ ലീസ ചിത്രത്തിനു മേൽ ഫ്രാൻസിലെ കർഷക അനുകൂല പ്രവർത്തകർ സൂപ്പൊഴിച്ച് പ്രതിഷേധിച്ചതോടെ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചിത്രം. പുഞ്ചിരി തൂകാൻ മാത്രമറിയുന്ന ആ ചിത്രത്തോട് ആർക്കാണിത്ര വൈരാഗ്യം? കാലത്തെ അതിജീവിച്ച ഈ ചിത്രത്തിൽ ഡാവിഞ്ചി ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്തൊക്കെയാണ്? പോകാം അഞ്ച് നൂറ്റാണ്ട് പിന്നിലേക്ക്...

ലോകം കണ്ട ഏറ്റവും വലിയ ചിത്രകാരൻ മാത്രമല്ല ലിയനാർദോ ഡാവിഞ്ചി. കവി, ശിൽപി, സംഗീതജ്ഞൻ, അനാട്ടമിസ്റ്റ്, ഭൂപടനിർമാണ വിദഗ്ധൻ, ഗണിതവിദഗ്‌ധൻ, ശാസ്ത്രജ്ഞൻ അങ്ങനെ ഡാവിഞ്ചി കൈവയ്ക്കാത്ത മേഖലകളില്ല. മോണ ലീസ ചിത്രം ഡാവിഞ്ചിയുടെ ഏറ്റവും മികച്ച സൃഷ്ടി എന്നു പറയാനാവില്ല. യേശുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ച ലാസ്റ്റ് സപ്പർ, വിട്രൂവിയൻ മാൻ, ദ് വെർജിൻ ഓഫ് റോക്സ്, ലേഡി വിത്ത് ആൻ എർമൈൻ, സാൽവദോർ മുണ്ടി തുടങ്ങി ലോകശ്രദ്ധ നേടി ഓരോ ചിത്രങ്ങളും. പക്ഷേ മോണ ലീസ, വേറെ ലെവലാണ്. നേരിട്ടു കണ്ടാൽ കുറച്ചു ദിവസത്തേക്ക് മറ്റൊരു കാഴ്ചയും മനസ്സിലേക്ക് എത്തില്ലെന്നും ആരാധകർ പറയുന്നു! എന്താകും അതിനു പിന്നിലെ രഹസ്യം?
∙ രാജകുടുംബത്തിൽനിന്ന് മ്യൂസിയത്തിലേക്ക്
1503ൽ രചന തുടങ്ങി 1517ൽ പൂർത്തീകരിച്ച ചിത്രമാണ് മോണ ലീസ. ഫ്രഞ്ച് രാജാവായ ഫ്രാൻസിസ് ഒന്നാമൻ, ഡാവിഞ്ചിയുടെ മരണശേഷം 1519ൽ മോണ ലീസയെ സ്വന്തമാക്കി. 12,000 ഫ്രാങ്ക് കൊടുത്ത് ഡാവിഞ്ചിയുടെ സുഹൃത്തിൽനിന്നാണതു സ്വന്തമാക്കിയത്. പിന്നീട് 1787ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രഞ്ച് ജനതയുടെ സ്വത്താകും മുൻപുവരെ മോണ ലീസ രാജകുടുംബത്തിന്റെ സ്വത്തായിരുന്നു. നെപ്പോളിയൻ ചക്രവർത്തി കിടപ്പുമുറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരുന്നത്. മോണ ലീസയെ ‘കണികണ്ടാണ്’ നെപ്പോളിയന്റെ ഓരോ പ്രഭാതവും പുലർന്നത്. അദ്ദേഹം ഈ ചിത്രത്തെ ‘മാഡം ലീസ’ എന്നു വിളിച്ചു.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലായി 1797 മുതൽ മോണ ലീസയുടെ സ്ഥാനം. 14 ഏക്കർ സ്ഥലത്ത് 5 നിലകളുള്ള ഈ മ്യൂസിയത്തിൽ 35,000 ആർട്ട് വർക്കുകളും 3.80 ലക്ഷം കൗതുക വസ്തുക്കളുമുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും മ്യൂസിയം സന്ദർശിക്കുന്നത്. ഇവരിൽ 90 ശതമാനം പേരും എത്തുന്നതു മോണ ലീസയെ കാണാൻ വേണ്ടി മാത്രം!
∙ മോഷ്ടിച്ചത് ജനമനസ്സിൽനിന്ന്
മോണ ലീസയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത് ഒരു മോഷണം ആയിരുന്നു. 1911 ഓഗസ്റ്റ് 21നാണ് ലൂവ്ര് മ്യൂസിയത്തിൽനിന്ന് പെയിന്റിങ് നഷ്ടപ്പെട്ടത്. മോഷണം നടന്ന് 28 മണിക്കൂറുകൾക്കു ശേഷമാണ് അതു കാണാതായ കാര്യം പോലും അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. എന്നാൽ ആ വാർത്ത ലോകം ഏറ്റെടുത്തതോടെ പൊലീസിന് ഇരിക്കപ്പൊറുതിയില്ലാതായി. മ്യൂസിയം ഒരാഴ്ച അടച്ചിട്ടു. മ്യൂസിയം ഡയറക്ടർ രാജിവച്ചു. മോഷണം സംശയിച്ച് പ്രശസ്ത ആർട്ടിസ്റ്റ് പാബ്ലോ പിക്കാസോയെ വരെ അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം മ്യൂസിയം തുറന്നപ്പോൾ മോണ ലീസ ഇല്ലാത്ത ആ ഇടം ഒരുനോക്കു കാണാനായി പോലും ആളുകൾ ഒഴുകിയെത്തി.
2 വർഷങ്ങൾക്കു ശേഷം ഇറ്റലിയിലെ ഫ്ളോറൻസിൽനിന്ന് പൊലീസിന് ഒരു കോൾ ലഭിച്ചു. ഒരു അപരിചിതൻ തനിക്കു മോണ ലീസയുടെ ചിത്രം വിൽക്കാൻ ശ്രമിച്ചു എന്നതായിരുന്നു അത്. വിൻസെൻസോ പെറുഗിയ എന്ന ഇറ്റലിക്കാരനായിരുന്നു ചിത്രം മോഷ്ടിച്ചതെന്നു കണ്ടെത്തി. അയാൾ ലൂവ്ര് മ്യൂസിയത്തിൽ ജീവനക്കാരനായിരുന്നു. ഇറ്റലിയുടെ സ്വത്തായ മോണ ലീസയെ ഫ്രാൻസ് കയ്യടക്കി വച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മോഷണം എന്നാണയാൾ പൊലീസിനോടു പറഞ്ഞത്. തിരിച്ചു കിട്ടിയ മോണ ലീസയെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇറ്റലി മുഴുവൻ പര്യടനം നടത്തിയാണ് ഫ്രാൻസിലേക്കു കൊണ്ടുപോയത്. ഈ സംഭവത്തോടെ മോണ ലീസയെക്കുറിച്ചുള്ള ഓരോ വാർത്തകൾക്കുമായി ജനം കാതോർത്തിരുന്നു. ജനാഭ്യർഥന മാനിച്ച് 1962ൽ യുഎസിലെയും 1974ൽ ജപ്പാനിലെയും മ്യൂസിയങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കാണാൻ ഇവിടെയെത്തിയത്.
∙ ആക്രമണം പിന്നെയും
ചിത്രം ലോകപ്രശസ്തമായതോടെ അതു സൂക്ഷിക്കുന്നതും വലിയ ഉത്തരവാദിത്തമായി. ചിത്രം സംബന്ധിച്ച ഏതു വാർത്തകളും ലോകശ്രദ്ധ നേടുമെന്നു കണ്ടതോടെ പ്രതിഷേധക്കാരുടെയും ഇഷ്ട ഇടമായി ഇതു മാറി. അതോടെ സാധാരണ ചില്ലുകൂട് നൽകുന്ന സുരക്ഷ പോരെന്നായി. 1956ൽ ചിത്രത്തിനുനേരെ ആസിഡ് ആക്രമണമുണ്ടായതിനുശേഷമാണ് ബുള്ളറ്റ്പ്രൂഫുള്ള ചില്ലുകൂട്ടിലാക്കിയത്.
1974ൽ ജപ്പാനിലെ ടോക്യോ പര്യടനത്തിനിടെ ചില്ലുകൂടിനു മേൽ സ്പ്രേ പെയിന്റ് പൂശി ഒരു സ്ത്രീ പ്രതിഷേധം നടത്തി. 2009ൽ ലൂവ്ര് മ്യൂസിയത്തിലെ തന്നെ ജീവനക്കാരൻ ചിത്രം എറിഞ്ഞു തകർക്കാൻ നോക്കി. 2022 മേയിൽ സ്ത്രീവേഷം കെട്ടി ചക്രക്കസേരയിൽ എത്തിയ ഒരാൾ മോണ ലീസയിലേക്കു കേക്ക് വലിച്ചെറിഞ്ഞിരുന്നു. 2024 ജനുവരി 31ന് കർഷക അനുകൂല പ്രവർത്തകർ ചിത്രത്തിന്റെ ചില്ലുകൂട്ടിൽ സൂപ്പ് കോരിയൊഴിച്ച് പ്രതിഷേധിച്ചതാണ് അവസാന സംഭവം.
∙ മന്ദഹാസത്തിനു പിന്നിൽ
തെളിഞ്ഞ പുഞ്ചിരിയോ ഗൂഢസ്മിതമോ പുഞ്ചിരിയിലൊളിച്ച വിഷാദമോ... എന്താണാ ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. അതിന് ഒറ്റ ഉത്തരമേയുള്ളൂ. കാഴ്ചക്കാരന്റെ നോട്ടത്തെ ആശ്രയിച്ചാണതിരിക്കുന്നത്. മോണ ലീസയുടെ ചുണ്ടിലേക്കു നേരെ നോക്കിയാൽ താഴോട്ടാണ് വളവ്. കണ്ണിലേക്കോ നെറ്റിത്തടത്തിലേക്കോ നോട്ടം മാറ്റിയാൽ വളവ് മേലോട്ടാണെന്നു തോന്നും. ഈ വളവാണ് ‘പിടികൊടുക്കാത്ത പുഞ്ചിരി’യായി രൂപംമാറുന്നത്. ചുണ്ടിലേക്കു മാത്രം നോക്കിയാൽ ഒളിക്കുന്ന, എന്നാൽ മുഖം മുഴുവനായി നോക്കിയാൽ ‘തെളിയുന്ന’ നിഗൂഢസ്മിതം. കാഴ്ചയുടെ ഈ ‘കളികൾ’ ഉറപ്പാക്കാൻ നിറങ്ങൾ പ്രത്യേക രീതിയിൽ ഇടകലർത്തുന്ന സവിശേഷ ചിത്രരചനാരീതിയാണ് ഡാവിഞ്ചി പ്രയോഗിച്ചത്.
സ്ഫുമാറ്റോ (sfumato) എന്നു പേരുള്ള ഈ ചിത്രകലാ സങ്കേതത്തെ ഡാവിഞ്ചിയോളം മികവോടെ പ്രയോജനപ്പെടുത്തിയ ചിത്രകാരന്മാരില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സാധാരണ രീതിയെക്കാൾ സൂക്ഷ്മവും സമയം കൂടുതലെടുക്കുന്നതുമാണ് അത്. കനം കുറഞ്ഞ അടരുകള്‍ (layers) ആയിട്ടാണു പെയിന്റിങ്. ഒരു ലെയർ വരച്ച്, അത് ഉണങ്ങിയ ശേഷം മാത്രമാണ് അടുത്തതു വരയ്ക്കുക. മോണ ലീസയ്ക്കായി 100 കോട്ട് പെയിന്റ് ചെയ്തിട്ടുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. വളരെ കുറച്ച് ആർട്ടിസ്റ്റുകൾ മാത്രം പിന്തുടരുന്ന ഈ രീതി ഡാവിഞ്ചിക്കു ശേഷം ആരുംതന്നെ ഉപയോഗിച്ചതായി അറിയില്ല.
∙ നമ്മെ തേടും കണ്ണുകൾ
ചിരി പോലെത്തന്നെ പ്രശസ്തമാണ് മോണ ലീസയുടെ കണ്ണുകളും. നമ്മൾ ഏതു കോണിൽനിന്നു നോക്കിയാലും അതു നമ്മെ നോക്കുന്നതു പോലെ തോന്നും. സിൽബർബ്ലിക് (silberblick) എന്ന ടെക്നിക് ആണ് ഇതിനുപയോഗിച്ചിരിക്കുന്നത്. മോണ ലീസ ചിത്രത്തിൽ പുരികങ്ങളില്ല. ഡാവിഞ്ചി മോണ ലീസയ്ക്ക് പുരികം വരച്ചില്ല എന്നൊരു വിശ്വസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മോണ ലീസയുടെ മോഡൽ ഒരു അഭിസാരിക ആയിരുന്നുവെന്നു ചിലർ വാദിച്ചു. കാരണം അക്കാലത്ത് അഭിസാരികമാർ മുഖത്തെ ഉൾപ്പെടെ രോമം വടിച്ചു കളഞ്ഞിരുന്നു. എന്നാൽ ഇതു തെറ്റാണെന്നു പിന്നീടു തെളിഞ്ഞു. മോണ ലീസയുടെ മുഖത്ത് പുരികങ്ങളും കൺപീലികളും ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടും സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതുകൊണ്ടുമാണ് അവയ്ക്കു മങ്ങലേറ്റത്.
ഡാവിഞ്ചി തന്നെ രണ്ടാമതൊരു മോണ ലീസ ചിത്രം കൂടി വരച്ചിരുന്നു. ആദ്യത്തേത് ഒരു പ്രഭുവിനു സമ്മാനിക്കാൻ വേണ്ടിയാണു വരച്ചത്. ചിത്രത്തോടുള്ള അതിരറ്റ പ്രണയം മൂലം സ്വന്തമായി സൂക്ഷിക്കാൻ മറ്റൊരു ചിത്രം കൂടി ഡാവിഞ്ചി വരയ്ക്കുകയായിരുന്നത്രേ. രണ്ടാമതു വരച്ചതിലാണ് അദ്ദേഹം ചിത്രരചനയിലെ പരീക്ഷണങ്ങൾ കൂടുതലും നടത്തിയത്. ആദ്യത്തേത് അദ്ദേഹം ഒരു വിശുദ്ധ വസ്തു പോലെയാണ് കൈകാര്യം ചെയ്തത്.
∙ ആരാണാ സുന്ദരി?
ഇറ്റലിയിലെ പട്ടുവ്യാപാരി ഫ്രാൻസിസ്‌കോ ഡെൽ ജിയോകോൺഡോയുടെ ഭാര്യ ലിസ ഗെരാർഡിനി ആണ് ഡാവിഞ്ചി ചിത്രത്തിനു മോഡലായത് എന്നാണു വിശ്വാസം. ഈ ചിത്രത്തോടു സാമ്യമുള്ള ഒരു ഇറ്റാലിയൻ യുവതിയെ പിന്നീടു കണ്ടെത്തിയിരുന്നു. ചിത്രത്തിലെ മോഡലായ ലിസയുടെ പിന്മുറക്കാരിയായ തെരേസ ജിയോകോൺഡോ ആയിരുന്നു അവർ. ലിസ ഗെരാർഡിനിയുടെ ഫ്ലോറൻസിലെ കുടുംബക്കല്ലറ ശാസ്‌ത്രജ്‌ഞന്മാർ തുറന്നിരുന്നു. ഇറ്റലിയിലെ സെന്റ് ഉർസുല മഠത്തിൽ സംസ്‌കരിച്ചിരുന്ന മൂന്ന് മൃതദേഹങ്ങളുടെ അസ്‌ഥികൂടങ്ങളിൽ ഒന്ന് ലിസയുടേതെന്നാണ് കരുതപ്പെടുന്നത്. ഭർത്താവിന്റെ മരണശേഷം സന്യാസജീവിതം നയിച്ചിരുന്ന ലിസ 1542 ജൂലൈ 15ന് ഈ മഠത്തിൽവച്ചാണു മരണമടഞ്ഞത്.
ലിസയുടെ മകൻ പിയറോയുടെ അസ്‌ഥികളും ഇതിലുണ്ടെന്നു കരുതുന്നു. ഡിഎൻഎ താരതമ്യത്തിൽ ഈ ബന്ധം ഉറപ്പിക്കാൻ കഴിഞ്ഞാൽ ലിസയുടെ തലയോട്ടിയുടെ രൂപത്തിൽനിന്നു മുഖം രൂപപ്പെടുത്തിയെടുക്കാം. അതോടെ മോണ ലീസയ്‌ക്കു മോഡലായത് ലിസ ഗെരാർഡിനി തന്നെയോ എന്നു കണ്ടെത്താനാകും. അതിനുള്ള ഒരുങ്ങളിലാണു ഗവേഷകർ. മോണ ലീസ ചിത്രം പൂർത്തീകരിച്ച് അധികം വൈകാതെ 67-ാം വയസ്സിൽ ഫ്രാൻസിൽ വച്ചു മരണമടഞ്ഞ ഡാവിഞ്ചിയുടെ ശവകുടീരംപോലും ഇന്നു കാണാനില്ല. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ആ ശവകുടീരം ഇല്ലാതെയായി. അതു സ്‌ഥിതിചെയ്‌തിരുന്ന ദേവാലയം തരിപ്പണമായിപ്പോയി.
∙ ഡാവിഞ്ചിയുടെ കൈ തളർന്നു; മോണ ലീസ അപൂർണമായി
മോണ ലീസയുടെ വലതു കൈയിലെ നടുവിരലിന്റെ പണി പൂർത്തിയായിട്ടില്ല. ഡാവിഞ്ചിക്കു പൂർത്തിയാക്കാൻ കഴിയാതെ പോയത് വലതു കൈയ്ക്കുണ്ടായ നാഡീ തകരാർ മൂലമാണെന്നു ഗവേഷകർ കണ്ടെത്തി. ചായക്കൂട്ടും ബ്രഷും പിടിക്കാൻ വയ്യാത്ത വിധം വലതു കൈ തളർന്നുപോയിട്ടും ഇടതുകൈ കൊണ്ടുള്ള ചിത്രകലാ പരീക്ഷണങ്ങൾ അദ്ദേഹം തുടർന്നിരുന്നതായും പറയുന്നു. അവസാന കാലത്ത് മോണ ലീസ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ ഡാവിഞ്ചിക്ക് പൂർത്തീകരിക്കാൻ കഴിയാതെ പോയത് മസ്തിഷ്കാഘാതം കാരണമാണെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നത്.
∙ പകർപ്പിനും തീവില
ഡാവിഞ്ചിയുടെ മോണ ലീസയുടെ 17–ാം നൂറ്റാണ്ടിലെ പകർപ്പ് ലേലത്തിൽ വിറ്റത് 29 ലക്ഷം യൂറോയ്ക്കാണ് (26 കോടി രൂപ). മോണ ലീസ പകർപ്പുകളുടെ വിൽപനയിലെ റെക്കോർഡ് ആണിത്. മോണ ലീസ ചിത്രത്തിന് ലക്ഷക്കണക്കിനു പകർപ്പുകൾ ലോകമെങ്ങുമുണ്ട്. അവയിൽ ചിലതൊക്കെ ഡാവിഞ്ചിയുടെ ശിഷ്യന്മാർതന്നെ വരച്ചിട്ടുള്ളതാണ്.
∙ ഡാവിഞ്ചി ‘കോഡ്’
തന്റെ സൃഷ്ടികളിൽ ഒരു രഹസ്യ അടയാളം ഡാവിഞ്ചി അവശേഷിപ്പിച്ചിരുന്നു എന്നത് മറ്റൊരു സവിശേഷത. യുഎസ് എഴുത്തുകാരനായ ഡാൻ ബ്രൗണാണ് അതു സംബന്ധിച്ച വിവരങ്ങൾ തന്റെ നോവലിലൂടെ വെളിപ്പെടുത്തിയത്. ‘ദ് ഡാവിഞ്ചി കോഡ്’ നോവലിലൂടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ പലതും പിന്നീട് ചരിത്രകാരന്മാർ ശരിവച്ചു. ഭൂതക്കണ്ണാടിവച്ചു പരിശോധിച്ചപ്പോൾ മോണ ലീസ ചിത്രത്തിൽ രണ്ടു കണ്ണുകളിലും അക്ഷരങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതായി അവർ കണ്ടെത്തി. വലത്തു കണ്ണിൽ എൽവി എന്നു കാണുന്നതു ചിത്രകാരന്റെ പേരായിരിക്കുമെന്ന് അവർ പറയുന്നു.