‘ചിത്രം പൂർത്തിയായതോടെ നിർമാതാവ് മുങ്ങി; അന്ധവിശ്വാസങ്ങൾ അവസരങ്ങള്‍ ഇല്ലാതാക്കി; ആ പാട്ട് ഞാൻ ചിട്ടപ്പെടുത്തിയതാണെന്ന് എത്രപേർക്കറിയാം?’
കുറേയധികം പാട്ടുകളൊരുക്കാൻ മോഹിച്ചിട്ടുണ്ട് ശരത്. വേറിട്ട ശൈലിയില്‍, വേറിട്ട വിഭാഗങ്ങളിൽ തികച്ചും വേറിട്ട ഈണങ്ങൾ! പക്ഷേ അപ്പോഴൊന്നും അതിനു വേണ്ടി ആരും ആ സംഗീതജ്ഞനെ സമീപിച്ചില്ല എന്നു മാത്രമല്ല, ചില ‘രാശി’കളുടെ പേരു പറഞ്ഞ് കൊടുത്ത അവസരങ്ങൾ പോലും തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും പരാതിയും പരിഭവവും ഇല്ല ശരത്തിന്. മാത്രവുമല്ല, ചെയ്തുവച്ച പാട്ടുകൾ പ്രേക്ഷകർ നെഞ്ചോടു ചേർത്തതിന്റെ ചാരിതാർഥ്യവുമുണ്ട് മനസ്സില്‍. ആസ്വാദകരുടെ കയ്യടി ശബ്ദമാണ് തനിക്കുള്ള പരമോന്നത ബഹുമതിയെന്ന് അദ്ദേഹം നിറമനസ്സോടെ പറയുന്നു. സാധാരണക്കാർക്ക് അപ്രാപ്യമാംവിധത്തിലുള്ള ഈണങ്ങളാണ് ചിട്ടപ്പെടുത്തുന്നതെന്നും ‘സംഗതി’കളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കിയെന്നുമൊക്കെയുള്ള വിമർശനങ്ങൾ തലപൊക്കിയപ്പോഴും ഒന്നിനോടും പ്രതികരിച്ചിട്ടില്ല ശരത്. ശ്രീരാഗമോ..., മായാമഞ്ചലിൽ.., എന്റെ സിന്ദൂരരേഖയിലെങ്ങോ... എന്നിങ്ങനെ എല്ലായ്പ്പോഴും നാവിൻതുമ്പിലേക്കൊഴുകിയെത്തുന്ന, പുതുമ വറ്റാത്ത ആ ഈണങ്ങളുടെ സ്രഷ്ടാവ് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ പാട്ടുവഴികളെക്കുറിച്ചു മനസ്സു തുറക്കുന്നു.

കുറേയധികം പാട്ടുകളൊരുക്കാൻ മോഹിച്ചിട്ടുണ്ട് ശരത്. വേറിട്ട ശൈലിയില്‍, വേറിട്ട വിഭാഗങ്ങളിൽ തികച്ചും വേറിട്ട ഈണങ്ങൾ! പക്ഷേ അപ്പോഴൊന്നും അതിനു വേണ്ടി ആരും ആ സംഗീതജ്ഞനെ സമീപിച്ചില്ല എന്നു മാത്രമല്ല, ചില ‘രാശി’കളുടെ പേരു പറഞ്ഞ് കൊടുത്ത അവസരങ്ങൾ പോലും തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും പരാതിയും പരിഭവവും ഇല്ല ശരത്തിന്. മാത്രവുമല്ല, ചെയ്തുവച്ച പാട്ടുകൾ പ്രേക്ഷകർ നെഞ്ചോടു ചേർത്തതിന്റെ ചാരിതാർഥ്യവുമുണ്ട് മനസ്സില്‍. ആസ്വാദകരുടെ കയ്യടി ശബ്ദമാണ് തനിക്കുള്ള പരമോന്നത ബഹുമതിയെന്ന് അദ്ദേഹം നിറമനസ്സോടെ പറയുന്നു.
സാധാരണക്കാർക്ക് അപ്രാപ്യമാംവിധത്തിലുള്ള ഈണങ്ങളാണ് ചിട്ടപ്പെടുത്തുന്നതെന്നും ‘സംഗതി’കളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കിയെന്നുമൊക്കെയുള്ള വിമർശനങ്ങൾ തലപൊക്കിയപ്പോഴും ഒന്നിനോടും പ്രതികരിച്ചിട്ടില്ല ശരത്. ശ്രീരാഗമോ..., മായാമഞ്ചലിൽ.., എന്റെ സിന്ദൂരരേഖയിലെങ്ങോ... എന്നിങ്ങനെ എല്ലായ്പ്പോഴും നാവിൻതുമ്പിലേക്കൊഴുകിയെത്തുന്ന, പുതുമ വറ്റാത്ത ആ ഈണങ്ങളുടെ സ്രഷ്ടാവ് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ പാട്ടുവഴികളെക്കുറിച്ചു മനസ്സു തുറക്കുന്നു.
? സംഗതി ശരത്, ജീനിയസ് ശരത് ഇങ്ങനെയൊക്കെയുള്ള വിശേഷണങ്ങൾ കേട്ടിട്ടുണ്ട്. അതൊക്കെ എങ്ങനെ വന്നതാണ്? ഇത്തരം വിളിപ്പേരുകളൊക്കെ കേൾക്കുന്നതിൽ ഇഷ്ടം തോന്നിയിട്ടുണ്ടോ അതോ അരോചകമായിട്ടാണോ തോന്നിയിട്ടുള്ളത്.
∙ ഒരിക്കലും അരോചകത്വം തോന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാട്ട് സ്വീകരിക്കുക എന്നതു മാത്രമാണ് പ്രധാനം. അല്ലാതെ ഇരട്ടപ്പേരിട്ടു വിളിക്കുന്നതൊന്നും എന്നെ ബാധിക്കില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? ശരിക്കും പറഞ്ഞാൽ ഈ വിളിപ്പേരുകൾ പ്രശംസയാണ്. ‘സംഗതി’ എന്നുള്ളത് ജന്മജന്മാന്തരങ്ങളായി ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കാണ്. അതെങ്ങനെ എന്റെ തലയിലായി എന്നെനിക്ക് ഇപ്പോഴും അറിയില്ല. ഒരിക്കൽ വണ്ടിയുമായി പെട്രോള്‍ പമ്പിൽ കയറിയ എന്നെ കണ്ടപ്പോൾ അവിടുത്തെ ഒരു ജീവനക്കാരി ഓടി വന്നത് ‘സംഗതി സാറേ’ എന്നു വിളിച്ചുകൊണ്ടാണ്. അതുകേട്ട് ഞാൻ ഒരുപാട് ചിരിച്ചു. അത്തരം വിളിപ്പേരുകളെല്ലാം തമാശയായി മാത്രമേ ഞാൻ എടുത്തിട്ടുള്ളു. ഒരിക്കലും ഇഷ്ടക്കേട് തോന്നിയിട്ടില്ല.
? സിനിമയിലെ ചില അന്ധവിശ്വാസങ്ങൾ അവസരങ്ങളെ ഇല്ലാതാക്കി എന്നു പറയുന്നതില്‍ തെറ്റുണ്ടോ.
∙ തീർച്ചയായും അവസരങ്ങൾ ഇല്ലാതായത് അങ്ങനെത്തന്നെയാണ്. സിനിമ എന്നു പറയുന്നത് അന്ധവിശ്വാസങ്ങളുടെ കോട്ടയാണ്. എന്റെ ആദ്യചിത്രമായ ക്ഷണക്കത്തിലെ പാട്ടുകൾ ഗംഭീരഹിറ്റുകൾ ആയിരുന്നു. പക്ഷേ ചിത്രം അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല. സിനിമ പരാജയപ്പെടുന്നതിനു സംഗീതസംവിധായകനെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് സിനിമയിൽ. അദ്ദേഹമാണ് കുറ്റക്കാരനെങ്കിൽ പാട്ടുകൾ എങ്ങനെ ഹിറ്റാകും? ഒരു അർഥവുമില്ലാത്ത വിശ്വാസങ്ങളാണ് ഇതൊക്കെ. ഇതൊന്നും മനസ്സിലാക്കാനുള്ള സാമാന്യബോധം പലർക്കും ഇല്ലാതായിപ്പോയി. അങ്ങനെ വന്നപ്പോൾ എനിക്കു പിന്നെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. പുതിയ സിനിമകൾക്കു വേണ്ടി അഡ്വാൻസ് വാങ്ങിയ ശേഷം തിരികെ കൊടുക്കേണ്ടി വന്നു. ഞാൻ ചെയ്ത 90 ശതമാനം പാട്ടുകളും ഹിറ്റുകളാണ്.
സിനിമ പരാജയപ്പെട്ടെങ്കിൽപ്പോലും എന്റെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങളുടെ പേരിൽ എന്നെ ഒതുക്കിക്കളഞ്ഞു എന്നുതന്നെ വേണം പറയാന്‍. എനിക്കതിൽ വിഷമമൊന്നുമില്ല. ഒരുപാട് സംഗീതജ്ഞരുടെ കൂടെ ജോലി ചെയ്യാൻ സാധിച്ചു. ജനം എന്റെ ഈണങ്ങൾ ഏറ്റെടുത്തു. അതിലും വലുതായി എനിക്കൊന്നും വേണ്ട. തമിഴിലാണ് ഞാൻ കരിയർ തുടങ്ങിയത്. ആദ്യചിത്രം പക്ഷേ പുറത്തിറങ്ങിയില്ല. സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കിയപ്പോഴേക്കും നിർമാതാവ് മുങ്ങി. അതിൽ ചിത്ര ചേച്ചി (കെ.എസ്.ചിത്ര), മനോ എന്നിവരൊക്കെ പാട്ടുകൾ പാടിയിരുന്നു. റിക്കോർഡിങ് കഴിഞ്ഞപ്പോഴേക്കും നിർമാതാവിനെ കാണാനില്ല. പിന്നെ ഞാൻ വീട്ടിൽ പോയി അമ്മയുടെ മാലയൊക്കെ ഊരി പണയം വച്ചിട്ടാണ് ഓർക്കസ്ട്ര ടീമിനു പൈസ കൊടുത്തത്.
? ‘സംഗതി’കളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കുന്നുവെന്ന ആരോപണങ്ങളൊക്കെ നേരിട്ടിട്ടുണ്ടല്ലോ? മുൻപ് രവീന്ദ്രൻ മാസ്റ്ററും ഇതേ രീതിയിൽ പഴി കേട്ടിട്ടുണ്ട്. ഇത്തരം വിമർശനങ്ങളോടുള്ള പ്രതികരണം എന്താണ്.
∙ ഈ ആരോപണം ഞാൻ പാടേ നിഷേധിക്കും. കാരണം, സംഗതിയല്ലല്ലോ പാട്ട്. പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ പ്രശ്നങ്ങളിൽ ജീവിതം ഉണ്ടാകാൻ പാടില്ല. അതുപോലെ പാട്ടിൽ സംഗതികളുണ്ടാകണം. അല്ലാതെ സംഗതികളിൽ പാട്ടുണ്ടാകരുത്. എന്റെ പാട്ടുകളിൽ സംഗതികളുടെ അതിപ്രസരമൊന്നുമില്ല. ആവശ്യമുള്ളയിടത്ത് അത് വേണം. ‘ഉപ്പ് പാകത്തിന്’ എന്നു പറയും പോലെ. സിനിമയിൽ സംവിധായകരുടെ ഇഷ്ടത്തിനനുസരിച്ചല്ലേ പാട്ടുകളുണ്ടാക്കുന്നത്? ആ സന്ദർഭത്തിന് എന്താണോ വേണ്ടത് അത്തരത്തിൽ വേണം പാട്ടുകൾ സൃഷ്ടിച്ചെടുക്കാൻ. എനിക്കു ശരിക്കും പറഞ്ഞാൽ ഫാസ്റ്റ് നമ്പറുകള്‍ ചെയ്യാൻ വലിയ ഇഷ്ടമാണ്. അതിനുള്ള അവസരം ഇതുവരെ കിട്ടിയിട്ടില്ലെന്നു മാത്രം.
? ചെയ്ത പാട്ടുകളിൽ ഭൂരിഭാഗവും ജനകീയമായി. പക്ഷേ അതിനു പിന്നിലുണ്ടായിരുന്ന ശരത് എന്ന സംഗീതജ്ഞനെ പലരും അറിഞ്ഞത് വർഷങ്ങൾക്കിപ്പുറമാണ്, എടുത്തുപറഞ്ഞാൽ റിയാലിറ്റി ഷോകളുടെ കാലത്ത്. ഇത്രയേറെ സംഗീതസംഭാവനകൾ കൊടുത്തിട്ടും തന്നെ ആളുകൾ തിരിച്ചറിയാൻ അത്തരം പാട്ടു വേദികൾ വേണ്ടിവന്നല്ലോ എന്നാലോചിച്ച് ദുഃഖം തോന്നിയിട്ടുണ്ടോ.
∙ ദുഃഖമൊന്നും തോന്നിയില്ല. എന്റെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു, പക്ഷേ പലരുടെയും പേരുകളിലായിരുന്നു എന്നു മാത്രം. വളരെ രസകരമായ ഒരു അനുഭവമുണ്ടായിട്ടുണ്ട്. എന്റെ വിവാഹം കഴിഞ്ഞ സമയം. ഒരു ദിവസം ടിവിയിൽ ‘താളമയഞ്ഞു ഗാനമപൂർണം...’ എന്ന പാട്ട് കേട്ടപ്പോൾ ഭാര്യ ഓടിവന്ന് എന്നോടു പറഞ്ഞു, ‘ശരത്തേട്ടാ, രവീന്ദ്രന്‍ മാസ്റ്ററിന്റെ ഒരു ഗംഭീര പാട്ട് പുറത്തിറങ്ങിയിട്ടുണ്ട്. കാണാൻ വരൂ എന്ന്’. ഞാൻ ടിവി വച്ചിരിക്കുന്ന മുറിയിലെത്തിയപ്പോൾ ഈ പാട്ട് കണ്ടു. അപ്പോൾ ഞാൻ പറഞ്ഞു, എടീ ഇത് എന്റെ പാട്ടാണെന്ന്. ഭാര്യ പോലും എന്റെ ഈണങ്ങൾ തിരിച്ചറിഞ്ഞില്ല എന്നതാണു യാഥാർഥ്യം.
റിയാലിറ്റിഷോ വന്നതുകൊണ്ടുമാത്രമാണ് ഞാൻ എന്ന സംഗീതജ്ഞനെ ആളുകൾ തിരിച്ചറിഞ്ഞതെന്നു നിസ്സംശയം പറയാം. അപ്പോഴാണ് കേട്ടിട്ടുള്ള പല പാട്ടുകളും എന്റേതാണെന്ന് അവർ മനസ്സിലാക്കിയത്. ‘ശ്രീരാഗമോ...’ എന്ന ഗാനം ചെയ്ത സമയത്ത് എനിക്കു മറ്റു ചില ചിത്രങ്ങളിൽ കൂടി അവസരം ലഭിച്ചിരുന്നെങ്കിൽ അതേ നിലവാരത്തിലുള്ള വേറെയും പാട്ടുകൾ ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. അതാണ് എന്നെ ദുഃഖിപ്പിച്ചത്.
? താങ്കൾ കൂടുതലായും ജോലി ചെയ്തിട്ടുള്ളത് മുതിർന്നവർക്കൊപ്പമാണ്. ഉദാഹരണമായി ഒഎൻവി, കൈതപ്രം തുടങ്ങിയവർ. പരിചയസമ്പന്നരായ അത്തരം ആളുകൾക്കൊപ്പം ജോലി ചെയ്യാൻ സാധിക്കുന്നത് ഭാഗ്യംതന്നെയാണ്. പക്ഷേ അതൊരു സമ്മർദവും ആശങ്കയും കൂടിയല്ലേ.
∙ തീർച്ചയായും സമ്മര്‍ദംതന്നെയാണ്. ഒഎൻവി സർ എന്റെ അച്ഛന്റെ സീനിയര്‍ ആയി പഠിച്ചയാളാണ്. അദ്ദേഹത്തെക്കുറിച്ച് അച്ഛൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. സാറിന്റെ കൂടെ ജോലി ചെയ്യുമ്പോൾ തിരുത്തലുകൾ വേണ്ടിവന്നാലും പറയാൻ ധൈര്യമില്ലായിരുന്നു. തങ്കലിപികളിൽ വരികളെഴുതുന്ന മഹാരഥനോട് എങ്ങനെ തിരുത്തലുകൾ ചൂണ്ടിക്കാണിക്കും? അതിനൊരു കുറുക്കുവഴി ഞാൻ പ്രയോഗിച്ചിരുന്നു. അദ്ദേഹം എഴുതിയ വരികള്‍ പരമാവധി മോശപ്പെട്ട രീതിയിൽ പാടിക്കേൾപ്പിക്കും. അപ്പോൾ അദ്ദേഹത്തിനുതന്നെ തോന്നും, ഇതു വേണ്ട, മാറ്റി എഴുതാമെന്ന്. അങ്ങനെയാണ് തിരുത്തലുകൾ നടത്തിയിരുന്നത്. അല്ലാതെ നേരിൽ പറയാൻ ഭയമായിരുന്നു. കൈതപ്രം തിരുമേനിയോടൊക്കെ വളരെ സ്വാതന്ത്ര്യത്തോടെ തിരുത്തലുകള്‍ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
? ഗായകർക്ക് പാട്ടിലൂടെ പേരും പ്രശസ്തിയുമൊക്കെ പെട്ടെന്ന് നേടാനാകും. അവരെ അത്രയേറെ പ്രശസ്തരാക്കുന്നത് ഒരുപരിധിവരെ സംഗീതസംവിധായകരാണ്. പക്ഷേ പ്രശസ്തിയുടെ കാര്യത്തിൽ സംഗീതസംവിധായകർ താഴേത്തട്ടിലല്ലേ.
∙ വളരെ സത്യമായ കാര്യമാണ്. ഗായകരാണ് പ്രശസ്തരാകുന്നത്. യേശുദാസിന്റെ അല്ലെങ്കിൽ ചിത്രയുടെ പാട്ടിറങ്ങിയിട്ടുണ്ട് എന്നു മാത്രമാണ് ആളുകൾ പറയുന്നത്. അല്ലാതെ ആരാണ് ഈണമിട്ടതെന്നൊന്നും അന്വേഷിച്ച് പോകില്ല. ഒന്നോ രണ്ടോ പാട്ടുകൾ ഹിറ്റായാൽ ഗായകർ എല്ലാവരാലും അറിയപ്പെടും. അപ്പോഴൊന്നും സംഗീതസംവിധായകരെ ആരും തിരിച്ചറിയില്ല. ‘മഴമഴ കുട കുട മഴവന്നാൽ പോപ്പിക്കുട’ എന്ന പാട്ട് ഞാൻ ചിട്ടപ്പെടുത്തിയതാണെന്ന് എത്രപേർക്കറിയാം? പാട്ട് എല്ലായ്പ്പോഴും പാട്ടുകാരുടെ പേരിലേക്ക് ഒതുങ്ങുകയാണ്. അതിൽ പക്ഷേ പരാതിയൊന്നുമില്ല. ആരുടെ പേരിൽ അറിയപ്പെട്ടാലും അതിലൊന്നും പരാതിയില്ല. അത് നമ്മുടെ പാട്ട് തന്നെയാണല്ലോ. ജനങ്ങൾ പാട്ട് ഏറ്റെടുക്കുക എന്നതു മാത്രമാണ് പ്രധാനം.
? പാട്ട് സംഗീതസംവിധായകൻ ആഗ്രഹിക്കുന്ന രീതിയിൽതന്നെ ഗായകർ പാടണം. പക്ഷേ യേശുദാസിനെപ്പോലുള്ള വളരെ മുതിർന്ന ഗായകരെക്കൊണ്ടു പാടിക്കുമ്പോള്‍ ഒരു പരിധിയിൽ കൂടുതൽ നിബന്ധനകള്‍ വയ്ക്കാൻ പറ്റുമോ.
∙ പാട്ടിൽ കേൾക്കുന്ന ഏതൊരു ശബ്ദവും ആ സംഗീതസംവിധായകരുടെ ആശയത്തിൽനിന്നു വന്നതായിരിക്കണം എന്നെനിക്കു നിർബന്ധമുണ്ട്. അല്ലെങ്കിൽ അയാളെ കംപോസർ എന്നു വിളിക്കാൻ പറ്റില്ല. എന്റെ ഭൂരിഭാഗം ഗാനങ്ങളും പാടിയിരിക്കുന്നത് ദാസേട്ടനാണ് (കെ.ജെ.യേശുദാസ്). അദ്ദേഹം പാടാൻ വരുന്നു എന്നു കേൾക്കുമ്പോൾതന്നെ എനിക്കു ടെൻഷനാണ്. അദ്ദേഹത്തിന് ഈണം പറഞ്ഞുകൊടുക്കാൻ സാധിക്കുന്നതുതന്നെ വലിയ ഭാഗ്യമായി എനിക്കു തോന്നുന്നു.
ഞാൻ എന്താണോ ചിട്ടപ്പെടുത്തിയത് അതുതന്നെ ഗായകർ പാടണമെന്ന് എനിക്കു നിർബന്ധമുണ്ട്. അല്ലാത്തപക്ഷം എനിക്കു സമാധാനമായി ഉറങ്ങാൻ സാധിക്കില്ല. ദാസേട്ടനുമായി ഇക്കാര്യം പറഞ്ഞു ഞാൻ വഴക്കുണ്ടാക്കിയിട്ടുണ്ട്. അതുപക്ഷേ ആരോഗ്യകരമായ തർക്കങ്ങളും വഴക്കുകളും മാത്രമാണ്. എന്റെ ബലംപിടിത്തം കാരണം അദ്ദേഹം ഞാൻ ആഗ്രഹിച്ച വിധത്തിൽതന്നെ പാടിത്തരികയും ചെയ്യും.
? മറ്റു സംഗീതജ്ഞരുടെ പാട്ടുകൾ ആസ്വദിക്കാറുണ്ടോ? അതോ അവയെ വിമർശനാത്മകമായി സമീപിക്കുകയാണോ.
∙ വിമർശനാത്മകമായി ആരുടെയും പാട്ടുകളെ ഞാൻ വിലയിരുത്താറില്ല. മറിച്ച് എല്ലാവരുടെയും പാട്ടുകൾ ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോൾ സംഗീതരംഗത്തു സജീവമായി നിൽക്കുന്ന എല്ലാ സംഗീതജ്ഞരുമായും എനിക്ക് അടുപ്പമുണ്ട്. അവരെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എടുത്തു പറയുകയാണെങ്കില്‍ ഔസേപ്പച്ചൻ ചേട്ടൻ, കൈതപ്രം തിരുമേനി, വിദ്യാസാഗര്‍, ഗോപി സുന്ദർ, സുഷിൻ ശ്യാം, ബിജിബാൽ, ജാസി ഗിഫ്റ്റ്, ശിവമണി, ഹരിഹരൻ സർ, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവരോടൊക്കെ എനിക്കു വലിയ അടുപ്പവും സ്നേഹവുമാണ്. സംഗീതപരമായി മാത്രമല്ല അതിനപ്പുറവും എനിക്കവരോടു സ്നേഹമാണ്.