ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ഈ യുവാക്കളുടെ 'കാലിൽ'; ‘ഐഎസ്എൽ കളിക്കാർ ചേർന്നാൽ ഇന്ത്യൻ ടീം ആകില്ല’; മാതൃകയാകണം ഖത്തർ
‘‘സീസൺ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ബലതന്ത്രത്തിൽ പല മാറ്റങ്ങളും വന്നു. അഡ്രിയൻ ലൂണ ഉൾപ്പെടെ പ്രധാന താരങ്ങളുടെ പരുക്കുകൾ, പുതിയ കളിക്കാരുടെ വരവ്, മൂന്നും നാലും വട്ടം കളി ശൈലി മാറ്റേണ്ടി വരിക! ഫോർ എ കോച്ച്.. സം ടൈം ഇറ്റ്സ് ടൂ മച്ച്! പക്ഷേ, അപ്പോഴും ജയിക്കാൻ വഴി കണ്ടെത്തുക എന്നതാണ് ഒരു കോച്ചിന്റെ ജോലിയുടെ മനോഹാരിത’’ – ഐഎസ്എൽ ഫുട്ബോളിലെ സുപ്രധാന മത്സരത്തിൽ ഇന്നു പഞ്ചാബ് എഫ്സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിൽ നിറയുന്നതു ഫുട്ബോൾ മാത്രമല്ല, തെല്ലു ഫിലോസഫിയും സാഹിത്യവും! സീസൺ തുടക്കത്തിൽ തപ്പിത്തടഞ്ഞ പഞ്ചാബ് എഫ്സി ലീഗ് അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട നിലയിലാണ്. പോയിന്റ് പട്ടികയിൽ 12 ൽ 11 –ാം സ്ഥാനത്താണു നിൽപെങ്കിലും എതിരാളിയുടെ ‘അത്താഴം’ മുടക്കാൻ ശേഷിയുള്ള ടീം. അതുകൊണ്ടു തന്നെ പഞ്ചാബിനെ ഗൗരവത്തോടെയാണു വുക്കോമനോവിച്ച് കാണുന്നതെന്നു വ്യക്തം. പ്രത്യേകിച്ചും, ഫെബ്രുവരി രണ്ടിനു ഭുവനേശ്വറിൽ ഒഡീഷ എഫ്സിയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ.

‘‘സീസൺ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ബലതന്ത്രത്തിൽ പല മാറ്റങ്ങളും വന്നു. അഡ്രിയൻ ലൂണ ഉൾപ്പെടെ പ്രധാന താരങ്ങളുടെ പരുക്കുകൾ, പുതിയ കളിക്കാരുടെ വരവ്, മൂന്നും നാലും വട്ടം കളി ശൈലി മാറ്റേണ്ടി വരിക! ഫോർ എ കോച്ച്.. സം ടൈം ഇറ്റ്സ് ടൂ മച്ച്! പക്ഷേ, അപ്പോഴും ജയിക്കാൻ വഴി കണ്ടെത്തുക എന്നതാണ് ഒരു കോച്ചിന്റെ ജോലിയുടെ മനോഹാരിത’’ – ഐഎസ്എൽ ഫുട്ബോളിലെ സുപ്രധാന മത്സരത്തിൽ ഇന്നു പഞ്ചാബ് എഫ്സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിൽ നിറയുന്നതു ഫുട്ബോൾ മാത്രമല്ല, തെല്ലു ഫിലോസഫിയും സാഹിത്യവും!
സീസൺ തുടക്കത്തിൽ തപ്പിത്തടഞ്ഞ പഞ്ചാബ് എഫ്സി ലീഗ് അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട നിലയിലാണ്. പോയിന്റ് പട്ടികയിൽ 12 ൽ 11 –ാം സ്ഥാനത്താണു നിൽപെങ്കിലും എതിരാളിയുടെ ‘അത്താഴം’ മുടക്കാൻ ശേഷിയുള്ള ടീം. അതുകൊണ്ടു തന്നെ പഞ്ചാബിനെ ഗൗരവത്തോടെയാണു വുക്കോമനോവിച്ച് കാണുന്നതെന്നു വ്യക്തം. പ്രത്യേകിച്ചും, ഫെബ്രുവരി രണ്ടിനു ഭുവനേശ്വറിൽ ഒഡീഷ എഫ്സിയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ.
∙ കഠിനം കഠിനം പഞ്ചാബ് എഫ്സി
‘‘സീസണിൽ ഇതുവരെയുള്ള ഏറ്റവും പ്രധാന മത്സരങ്ങളിലൊന്നാണു പഞ്ചാബിനെതിരെ നടക്കുന്നത്. ലീഗിന്റെ അന്തിമ ഘട്ടത്തിൽ സ്വന്തം മണ്ണിൽ ഏറ്റവും മികച്ച വിജയമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇനിയുള്ള 9 കളികളിൽ 4 ഹോം മത്സരങ്ങൾ മാത്രം. അഞ്ചെണ്ണം എവേ മത്സരങ്ങളാണ്. സ്വാഭാവികമായും പഞ്ചാബിനെതിരെ കൊച്ചിയിൽ ജയം നേടുന്നതു കൂടുതൽ പോയിന്റ് നേടി ടേബിളിൽ മുന്നിലെത്താനും സഹായിക്കും. കളി വളരെ കടുപ്പമേറിയതാകും. പഞ്ചാബ് ശരിക്കും കാഠിന്യമേറിയ ടീമാണ്. അവർ പലപ്പോഴും നന്നായി കളിച്ചെങ്കിലും നിർഭാഗ്യം കൊണ്ടാണു തോറ്റത്. മാത്രമല്ല, ആദ്യ സീസൺ കളിക്കുന്നതിന്റെ പരിചയക്കുറവുമുണ്ടായിരുന്നു. ഇപ്പോൾ അവർ മാറിക്കഴിഞ്ഞു. ഈസി എതിരാളികളല്ല. ശാരീരികമായി വളറെ കരുത്തുള്ള കളിക്കാർ. അനുഭവസമ്പത്തുള്ള കളിക്കാരുമുണ്ട്.
ഡിസംബറിൽ അവർക്കെതിരെ ഡൽഹിയിൽ നടന്ന എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചെങ്കിലും മത്സരം കടുത്തതായിരുന്നു. കൊച്ചിയിലും പ്രതീക്ഷിക്കുന്നതു ഹാർഡ് ഗെയിം തന്നെ. പക്ഷേ, കൊച്ചിയിൽ കളിക്കുന്നതിന്റെ ആവേശം വേറിട്ടതാണ്. ഗാലറികളിൽ നിറയുന്ന ആരാധകരുടെ സാന്നിധ്യത്തിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നതു ജയം മാത്രം!’’ – കളിത്തലേന്നു വുക്കോമനോവിച്ചിന്റെ വാക്കുകൾ. കൊച്ചിയിൽ കളിക്കുമ്പോൾ മഞ്ഞയണിഞ്ഞു ഗാലറികളിൽ ആർത്തിരമ്പുന്ന പതിനായിരക്കണക്കിന് ആരാധകർ തന്നെയാണു ബ്ലാസ്റ്റേഴ്സിന്റെ ‘ട്വെൽത് മാൻ’ എന്നു മറ്റാരേക്കാളും നന്നായറിയാം, ഈ സെർബിയൻ സൂപ്പർ കോച്ചിന്. അത്രയേറെ സ്നേഹമാണ് അവർ അദ്ദേഹത്തിനു നൽകുന്നതും.
∙ ടീം മെച്ചപ്പെട്ടു: സ്റ്റൈകോസ് വെർഗെറ്റിസ്
അത്ര പേടിക്കണോ, പഞ്ചാബിനെ? ‘‘ഒരു മികച്ച ജയം മതി, കളിക്കാരുടെ മാനസിക നില മെച്ചപ്പെടുത്തും. അതവരുടെ ആത്മവിശ്വാസം അടുത്ത തലത്തിലേക്ക് ഉയർത്തും. സൂപ്പർ കപ്പിലെ പ്രകടനം ടീമിന് ഏറെ കരുത്തു പകർന്നു. കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ബെംഗളൂരുവിന് എതിരെ നടത്തിയ പ്രകടനം ടീമിന്റെ കരുത്തിന്റെ സാക്ഷ്യമായിരുന്നു’’ – പഞ്ചാബ് എഫ്സി കോച്ച് സ്റ്റൈകോസ് വെർഗെറ്റിസിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിരയിളക്കമുണ്ട്. സൂപ്പർ താരം ലൂക്ക മാജ്സെൻ മാത്രമല്ല, ടീമിന്റെ കരുത്ത്. മാദി തലാലും വിൽമർ ജോർദനും ഗോൾ കണ്ടെത്തിത്തുടങ്ങിയതു കോച്ചിന് ആശ്വാസം പകരുന്നു; ആത്മവിശ്വാസവും. അതേസമയം,കളിയുടെ തുടക്കത്തിൽ തന്നെ ഗോളടിക്കാനും മുൻതൂക്കം നേടാനും കഴിയാത്തതാണു പഞ്ചാബ് ടീമിന്റെ ദൗർബല്യം. മറിച്ച്, തുടക്കത്തിൽ ഗോളടിക്കാൻ കഴിയുന്ന ടീമാണു ബ്ലാസ്റ്റേഴ്സെന്നു പലവട്ടം തെളിയിച്ചു കഴിഞ്ഞു.
∙ പരിശീലകന്റെ 'ഹൃദയവും ബുദ്ധിയും' കളിക്കളത്തിന് പുറത്ത്
കളിക്കളത്തിൽ വുക്കോമനോവിച്ചിന്റെ തന്ത്രങ്ങളിൽ അഡ്രിയൻ ലൂണയായിരുന്നു ഹൃദയവും ബുദ്ധിയും. കളത്തിൽ ലൂണയുടെ ലാറ്റിനമേരിക്കൻ മാജിക്കിന്റെ മികവിൽ ടീം കളികൾ പലതു ജയിച്ചു. ഗോളടിച്ചും അടിപ്പിച്ചും കളം നിറയുന്ന, ഇളം കാറ്റു പോലെ ഒഴുകി നിറയുന്ന ലൂണയുടെ സാന്നിധ്യം പരുക്കിൽ നഷ്ടമായപ്പോഴാണു വുക്കോമനോവിച്ചിനു തന്ത്രങ്ങൾ മാറ്റേണ്ടിവന്നത്. മുൻനിരയിലെ യവന സാന്നിധ്യം ദിമിത്രി ഡമയന്റകോസിനൊപ്പം ആഫ്രിക്കൻ താരം ക്വാമെ പെപ്രയെ കൂട്ടു ചേർത്തു പുതിയൊരു ആയുധം അദ്ദേഹം പരീക്ഷിച്ചു. അതു വിജയിച്ചു. ദിമി – പെപ്ര സഖ്യത്തിനു മൂർച്ച കൂടി വരുമ്പോഴാണു പെപ്രയെയും പരുക്കു കളത്തിൽ വീഴ്ത്തിയത്. ലൂണയ്ക്കും പെപ്രയ്ക്കും നഷ്ടമായതു ശേഷിച്ച സീസൺ മുഴുവൻ.
ലൂണയില്ലാതെ, പെപ്രയില്ലാതെ, പരുക്കുകൾ വലച്ച ടീമിനെ എങ്ങനെയാണു കോച്ച് മുന്നോട്ടു കൊണ്ടുപോകുന്നതെന്നു ചോദിച്ചാൽ വുക്കോമനോവിച്ച് പറയും: ‘‘സീസൺ തുടങ്ങിയപ്പോൾ ലൂണയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. കോച്ചെന്ന നിലയിൽ ഞാൻ സന്തോഷവാനായിരുന്നു. പക്ഷേ, ഫുട്ബോളിൽ പരുക്കുകൾ സ്വാഭാവികം. അതു ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാകും. അപ്പോൾ കളിയുടെ ശൈലി മാറ്റേണ്ടി വരും. ഓരോ സമയത്തും ജയിക്കാൻ വ്യത്യസ്ത തന്ത്രങ്ങൾ കണ്ടെത്തേണ്ടിവരും. അങ്ങനെ, സീസണിൽ രണ്ടോ മൂന്നോ വട്ടം ശൈലികൾ മാറ്റേണ്ടി വരുന്നതു സ്വാഭാവികം’’.
പക്ഷേ, ഇതിപ്പോൾ നാലു വട്ടമാണു ടീമിനു പ്ലേയിങ് സ്റ്റൈൽ മാറ്റേണ്ടി വന്നത്! പലർക്കും പരുക്കുകൾ, പരുക്കേറ്റവർക്കു പകരം പുതിയ കളിക്കാർ, ചിലർ വിദേശത്തു നിന്ന്. ഈ മാറ്റങ്ങൾക്കനുസരിച്ചു തന്ത്രങ്ങൾ മാറ്റിയെഴുതുന്നതു ചിലപ്പോൾ പ്രയാസകരമാണ്. വിത്തൗട്ട് ലൂണ! കഴിഞ്ഞ രണ്ടു സീസണുകളിലും ഈ സീസണിന്റെ പകുതി വരെയും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനില്ലാതെ ലീഗിന്റെ അവസാന ഘട്ടത്തിൽ കളിക്കേണ്ടിവരുന്നതു വളരെ പ്രയാസമാണ്. ലൂണയും പെപ്രയും മാത്രമല്ല, ജീക്സൺ സിങ്ങും ഐബൻഭ ദോലിങ്ങും ജോഷ്വ സത്തീരിയോയുമൊക്കെ പരുക്കു മൂലമാണു പുറത്തായത്.
∙ യങ്സ്റ്റേഴ്സ് ആർ ദ് അസറ്റ്സ്
വമ്പൻമാരുടെ പരുക്കിനിടയിലും വുക്കോമനോവിച്ചിനെ ആശ്വസിപ്പിക്കുന്നതു യുവ കളിക്കാരുടെ മികച്ച ഫോം തന്നെ. ‘‘സീസൺ തുടക്കത്തിൽ ചില മത്സരങ്ങളിൽ ദിമി ഉണ്ടായിരുന്നില്ല; മാർക്കോയും. പിന്നെ, മിലോസ് ഡ്രിൻസിച്ചിന്റെയും പ്രബീർ ദാസിന്റെയും 3 മത്സര വിലക്ക്. ഇതെല്ലാം കളിയുടെ ഭാഗമാണ്. നാം പോംവഴി കണ്ടെത്തിയേ തീരൂ. ഇനി, ശേഷിക്കുന്നത് 9 മത്സരങ്ങൾ! ലെറ്റ്സ് ഹോപ് ഫോർ ദ് ബെസ്റ്റ്. യങ്സ്റ്റേഴ്സ് ആർ ദ് അസറ്റ്സ് ഓഫ് ദ് ക്ലബ്. യുവതാരങ്ങൾ വളരെ മെച്ചപ്പെട്ടു.
സീസൺ തുടക്കത്തിൽ റിസർവ് ബെഞ്ചിൽ പോലും അവസരം ലഭിക്കാതിരുന്ന പല കളിക്കാർക്കും ഇപ്പോൾ ആദ്യ 11 ൽ പോലും അവസരം ലഭിക്കുന്നു. അവർ ഫസ്റ്റ് ടീമിൽ വരണം. ആം ഹാപ്പി വിത് ദെയർ പ്ലേ. നിഹാൽ സുധീഷ്, വിബിൻ മോഹനൻ, സച്ചിൻ സുരേഷ്, അസർ, അയ്മൻ, ഹോർമിപാം തുടങ്ങിയവരെല്ലാം കഴിഞ്ഞ 2.5 വർഷത്തിനിടെ ടീമിലെടുത്ത ചെറുപ്പക്കാരാണ്. അവർക്കു കളിക്കാൻ അവസരവും സാഹചര്യവും നൽകണം. അതാണു ടീമിന്റെ, മാനേജ്മെന്റിന്റെ, കേരളത്തിന്റെ ആഗ്രഹം. കൂടുതൽ യുവാക്കൾക്ക് ഐലീഗിലും ഐഎസ്എലിലും കളിക്കാൻ അവസരം ലഭിക്കണം. ഇല്ലെങ്കിൽ ഇന്ത്യയിൽ മികച്ച കളിക്കാരില്ലാതാകും. ആകെയുള്ള കുറച്ചു കളിക്കാർ പല ടീമിൽ കളിച്ചു പഴകും. പിന്നാലെ വരാൻ ആരും ഇല്ലാതെ വരും. അതു ദേശീയ ടീമിനും തിരിച്ചടിയാകും.’’
∙ ഇന്ത്യ വളരാൻ പുതിയ തരംഗമുണ്ടാക്കണം
ഐഎസ്എൽ തിരക്കിലും വുക്കോമനോവിച്ച് ഇന്ത്യൻ ദേശീയ ടീമിന്റെ കളികൾ കാണാൻ സമയം കണ്ടെത്തും. ഏഷ്യ കപ്പിൽ ഇന്ത്യ നന്നായി കളിച്ചുവെന്ന് അദ്ദേഹം പറയുന്നു. ‘‘അവർ നന്നായി കളിച്ചു; വിത്ത് ഫുൾ പവർ. ഇല്ലാത്തത്തൊന്നും നമുക്കു കണ്ടുപിടിക്കാനാകില്ലെന്നു സയൻസ് പറയുന്നതു ഫുട്ബോളിലും ബാധകമാണ്! 4 വർഷം മുൻപത്തെ പ്രകടനത്തേക്കാൾ നാം മെച്ചപ്പെട്ടു. കളിക്കാർ ആവേശത്തോടെ കളിച്ചു. നാം മെച്ചപ്പെട്ടെങ്കിലും മറ്റു ടീമുകളുടെ നിലവാരം നമ്മുടേതിനേക്കാൾ വളരെയേറെ മെച്ചപ്പെട്ടു എന്നതാണു യാഥാർഥ്യം. ഉസ്ബക്കിസ്ഥാൻ, സിറിയ, ജോർദാൻ തുടങ്ങിയ ടീമുകളൊക്കെ ഏറെ മെച്ചപ്പെട്ടു. പല രാജ്യങ്ങളും ഒരുപാടു മുന്നേറിയപ്പോൾ നമുക്ക് ഒപ്പമെത്താനായില്ല. ഫുട്ബോളിലെ വളർച്ച ഒരു സമഗ്രമായ പ്രോസസ് ആണ്. എല്ലാ രാജ്യങ്ങളും അങ്ങനെയാണു മുന്നേറിയത്. ജപ്പാനും കൊറിയയും രണ്ടോ മൂന്നോ ദശാബ്ദം മുൻപ് എവിടെയായിരുന്നു? അവരെ തളയ്ക്കാൻ എളുപ്പമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ജപ്പാൻ ജർമനിയെ തോൽപിക്കാൻ കഴിയുംവിധം വളർന്നു.
ഇന്ത്യ സിറിയയെയും ഉസ്ബക്കിസ്ഥാനെയും തോൽപിക്കട്ടെ, ഓസ്ട്രേലിയയുമായി സമനില പിടിക്കട്ടെ എന്നൊക്കെ ആശിക്കാം. പക്ഷേ, ഇപ്പോൾ അത് എളുപ്പമല്ല. അതിനു വലിയ പരിശ്രമം വേണം. അതിന് ആദ്യം വേണ്ടതു മികച്ച യൂത്ത് ടീം രൂപീകരിക്കുകയാണ്. അവരെ വലിയ മത്സരങ്ങൾ കളിപ്പിക്കണം. അവസരങ്ങളും മികച്ച പരിശീലനവും നൽകി ദേശീയ സീനിയർ ടീമായി വളർത്തണം.
ജപ്പാൻ, ഓസ്ട്രേലിയ, ഖത്തർ ഒക്കെ ഇങ്ങനെയാണു ചെയ്തത്. ഇന്ത്യയിലെ ഫുട്ബോൾ ഫെഡറേഷനും ക്ലബ്ബുകളും ചേർന്നിരുന്നു പദ്ധതി ആലോചിക്കണം. മികച്ച യൂത്ത് ടീമില്ലാതെ ഇന്ത്യയ്ക്കു മുന്നേറാനാകില്ല. ഇത്തവണ ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് ഒരു ജയം പോലുമില്ല, ഒരു ഗോൾ പോലുമടിച്ചില്ല. ഫെഡറേഷൻ ഗൗരവമായി ആലോചിക്കണം, പരിഹാരം കാണണം. കുറച്ചു കളിക്കാരെ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നെടുത്തു ദേശീയ ടീമിൽ ഉൾപ്പെടുത്തിയതു കൊണ്ടു മാത്രം നമുക്കു ജയിക്കാനാകില്ല. അതിനു പുതിയ തരംഗമുണ്ടാക്കണം, പുതിയ ഊർജവും. അതിനാകട്ടെ, കൂട്ടായ ശ്രമം.’’