പണം തരുന്ന മരങ്ങൾ മാത്രം മതിയോ? ചിത്രം കണ്ട് സമൂഹം നന്നാകില്ല: എ.രാമചന്ദ്രൻ ഇങ്ങനെ പറഞ്ഞതിനു കാരണമുണ്ട്
എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗാലറി തിങ്കളാഴ്ചകളിൽ അവധിയാണ്. എന്നാൽ 4 വർഷം മുൻപ് ആർട്ട് ഗാലറി ആ പതിവ് തെറ്റിച്ചു. ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രപ്രദർശനം അവിടെ നടക്കുന്നുണ്ടായിരുന്നു. ആ പ്രദർശനത്തിന് മുടക്കംവരാതിരിക്കാനാണ് പതിവുകളോട് കണ്ണടച്ച് ആർട് ഗാലറിയുടെ വാതിലുകൾ തിങ്കളാഴ്ചകളിലും ആസ്വാദകർക്കായി തുറന്നു നൽകിയത്. 4 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു 2019ൽ തന്റെ ചിത്ര–ശിൽപ പ്രദർശനവുമായി എ.രാമചന്ദ്രൻ കേരളത്തിലെത്തിയത്.
എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗാലറി തിങ്കളാഴ്ചകളിൽ അവധിയാണ്. എന്നാൽ 4 വർഷം മുൻപ് ആർട്ട് ഗാലറി ആ പതിവ് തെറ്റിച്ചു. ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രപ്രദർശനം അവിടെ നടക്കുന്നുണ്ടായിരുന്നു. ആ പ്രദർശനത്തിന് മുടക്കംവരാതിരിക്കാനാണ് പതിവുകളോട് കണ്ണടച്ച് ആർട് ഗാലറിയുടെ വാതിലുകൾ തിങ്കളാഴ്ചകളിലും ആസ്വാദകർക്കായി തുറന്നു നൽകിയത്. 4 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു 2019ൽ തന്റെ ചിത്ര–ശിൽപ പ്രദർശനവുമായി എ.രാമചന്ദ്രൻ കേരളത്തിലെത്തിയത്.
എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗാലറി തിങ്കളാഴ്ചകളിൽ അവധിയാണ്. എന്നാൽ 4 വർഷം മുൻപ് ആർട്ട് ഗാലറി ആ പതിവ് തെറ്റിച്ചു. ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രപ്രദർശനം അവിടെ നടക്കുന്നുണ്ടായിരുന്നു. ആ പ്രദർശനത്തിന് മുടക്കംവരാതിരിക്കാനാണ് പതിവുകളോട് കണ്ണടച്ച് ആർട് ഗാലറിയുടെ വാതിലുകൾ തിങ്കളാഴ്ചകളിലും ആസ്വാദകർക്കായി തുറന്നു നൽകിയത്. 4 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു 2019ൽ തന്റെ ചിത്ര–ശിൽപ പ്രദർശനവുമായി എ.രാമചന്ദ്രൻ കേരളത്തിലെത്തിയത്.
എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗാലറി തിങ്കളാഴ്ചകളിൽ അവധിയാണ്. എന്നാൽ 4 വർഷം മുൻപ് ആർട്ട് ഗാലറി ആ പതിവ് തെറ്റിച്ചു. ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രപ്രദർശനം അവിടെ നടക്കുന്നുണ്ടായിരുന്നു. ആ പ്രദർശനത്തിന് മുടക്കംവരാതിരിക്കാനാണ് പതിവുകളോട് കണ്ണടച്ച് ആർട്ട് ഗാലറിയുടെ വാതിലുകൾ തിങ്കളാഴ്ചകളിലും ആസ്വാദകർക്കായി തുറന്നു നൽകിയത്. 4 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു 2019ൽ തന്റെ ചിത്ര–ശിൽപ പ്രദർശനവുമായി എ.രാമചന്ദ്രൻ കേരളത്തിലെത്തിയത്.
കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ‘ദ് മഹാത്മ ആൻഡ് ദ് ലോട്ടസ് പോണ്ട്’ എന്ന എ.രാമചന്ദ്രന്റെ ചിത്ര പ്രദർശനവേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. 40 വർഷത്തോളം ഗാന്ധിജിയെയും താമരക്കുളത്തെയും പിന്തുടർന്ന് 5 വർഷത്തിനിടെ ചെയ്ത സൃഷ്ടികളായിരുന്നു അന്ന് കൊച്ചിയിലെ പ്രദർശനത്തിലുണ്ടായിരുന്നത്.
പുലർത്തിയ സവിശേഷമായ നിലപാടുകളും പിന്തുടർന്ന വേറിട്ട വഴികളും കാരണം എ.രാമചന്ദ്രന് ഇന്ത്യയിലെ കലാരംഗം നൽകിയ സ്ഥാനം വളരെ ഉയർന്നതായിരുന്നു. ദർബാർഹാൾ ആർട്ട് ഗാലറിയിൽ 27 ദിവസത്തെ പ്രദർശനത്തിനെത്തിയ എ. രാമചന്ദ്രൻ കലാരംഗത്തെ വേറിട്ട കാഴ്ചപ്പാടുകളെക്കുറിച്ചും ഗാന്ധിജിയോടും പ്രകൃതിയോടും നാം കാണിക്കുന്ന നെറികേടിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. ചിത്രരചന, വികസനം തുടങ്ങിയ മേഖലകളിൽ രാമചന്ദ്രന്റെ ചിന്തകൾ പരിചയപ്പെടാം.
മരട് ഫ്ലാറ്റ് വിവാദം കത്തിനിന്ന കാലത്താണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. അന്ന് അദ്ദേഹം ആ വിഷയത്തിലും തന്റെ നിലപാടു വ്യക്തമാക്കി. ‘നമ്മൾ ആമ്പൽക്കുളങ്ങൾ നികത്തി വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അതാണു വികസനമെന്ന നിങ്ങളുടെ നിലപാട് നല്ലതല്ലെന്ന് മരട് ഫ്ലാറ്റ് വിവാദം തെളിയിച്ചിരിക്കുന്നു’
∙ കളിസ്ഥലമില്ലെങ്കിൽ കുട്ടികൾ മൊബൈലിൽ കളിക്കും!
വികസനവും കലയിലെ മാറ്റങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അദ്ദേഹം ചുരുങ്ങിയ വാക്കുകളിലൂടെ വ്യക്തമാക്കിയത് ഇങ്ങനെയാണ്; ‘‘കുട്ടികൾക്കു കളിക്കാൻ കളിസ്ഥലങ്ങളില്ല, പകരം അവർ മൊബൈലിൽ കളിക്കുന്നു. തെങ്ങോല കൊണ്ടു പന്തുണ്ടാക്കിക്കളിച്ചവരാണ് എന്റെ തലമുറ. അതു നിങ്ങൾക്കെല്ലാം നിസ്സാരമാകാം. എന്നാൽ ഒരു കുട്ടിയുടെ നൈസർഗികത വളർത്താൻ അതിലും നല്ലൊരു മാർഗമില്ല. ഇന്ന് അതെല്ലാം ഇല്ലാതായി. എന്നെപ്പോലുള്ളവർ കണ്ടുവളർന്ന മരങ്ങൾ ഇന്നില്ല. പണം തരുന്ന മരങ്ങൾ മാത്രം വളർത്തുന്നതായി നമ്മുടെ പുതിയ രീതി. അതിന്റെ ഫലമാണ് ഇന്നു നാം അനുഭവിക്കുന്ന വെള്ളപ്പൊക്കം. നാം പതുക്കെ പ്രകൃതിയെ മറക്കുന്നു’’.
∙ നിയമാവലി അനുസരിച്ചല്ല ചിത്രകാരൻ പ്രവർത്തിക്കേണ്ടത്
എന്താണ് ശൈലി? അദ്ദേഹം വ്യക്തമാക്കുന്നതിങ്ങനെ, ശൈലിയെന്നാൽ ഏതെങ്കിലും കള്ളികളിലൊതുങ്ങുന്നതാണെന്നു ഭൂരിപക്ഷം ചിത്രകാരന്മാരും വിശ്വസിക്കുന്നു. എന്നാൽ അതല്ല യാഥാർഥ്യം. ഇതിനോടെല്ലാം വിയോജിപ്പു പ്രകടിപ്പിച്ചതിനാൽ തനിക്കു പലതും അനുഭവിക്കേണ്ടിവന്നുവെന്നും അതിൽ പ്രയാസമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രകാരൻ ഏതെങ്കിലും അജൻഡ പാസാക്കേണ്ടവരോ നിയമാവലി അനുസരിച്ചു പ്രവർത്തിക്കേണ്ടവരോ അല്ല. അതു വിശ്വസിച്ച് അങ്ങനെ പ്രവർത്തിക്കേണ്ടിവന്നില്ല എന്നതാണു തന്റെ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളായ സമകാലിക ചിത്രകാരന്മാർ ചെയ്തതൊന്നും തനിക്ക് ഇഷ്ടമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
∙ ‘എനിക്കു ഗ്രാമം കാണിച്ചു തരുന്നത് യാത്രകൾ’
കുളത്തിൽ നീരാടിയും തവളയെ പിടിച്ചും ഓണത്തിനു പൂപറിക്കാൻ നടന്നും ചെലവഴിച്ച ആറ്റിങ്ങലിലെ ബാല്യമാണ് എന്നും അദ്ദേഹത്തിന്റെയുള്ളിൽ. എൺപതു പിന്നിട്ട വേളയിലും അത് അദ്ദേഹത്തിനുള്ളിൽ പച്ച പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. മനസ്സിലുള്ള ഈ പ്രകൃതിയാണു വീണ്ടും വീണ്ടും അദ്ദേഹത്തെ താമരക്കുളം വരയ്ക്കാൻ പ്രേരിപ്പിച്ചതും. ഡൽഹിയിൽ താമസിക്കുമ്പോഴും ചിത്രങ്ങളിൽ നഗര സംസ്കാരം വരാതിരിക്കാൻ എ. രാമചന്ദ്രൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമായിരുന്നു. രാജസ്ഥാനിലും മറ്റും തന്റെ വഴി തേടി അലയുകയായിരുന്നുവെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
∙ ഈ ചിത്രങ്ങൾ ഗാന്ധിജിയെ ഓർമിപ്പിക്കാൻ
എന്തിനാണ് ഗാന്ധിജിയെ വരയ്ക്കുന്നത്. നാം ഗാന്ധിജിയെ മറക്കുന്നില്ലെങ്കിലും ഗാന്ധിയൻ മൂല്യങ്ങൾ മറക്കുന്നുണ്ടെന്ന് ഓർമിപ്പിക്കാനാണു അദ്ദേഹത്തിന്റെ സൃഷ്ടികൾ ശ്രമിക്കുന്നതെന്നും അവ ചൂണ്ടിക്കാട്ടി. രാഷ്ട്രീയനിറം കലർന്നാൽ മാത്രമേ ചിത്രങ്ങൾക്കു വിലയുള്ളൂ എന്നു പറയാനാവില്ലെന്നായിരുന്നു എ.രാമചന്ദ്രന്റെ കൃത്യമായ അഭിപ്രായം. രാഷ്ട്രീയ പ്രേരിതമായ ചിത്രം അസ്വാഭാവികമായ ചിത്രമായി മാറുകയാണു പതിവെന്നു പറഞ്ഞ അദ്ദേഹം അതു കലയല്ല, അത് കലാപ പ്രവർത്തനമാണെന്നും പറഞ്ഞു.
∙ പുസ്തകം വായിച്ചാൽ നാം നന്നാകുമോ
കലയുടെ ലക്ഷ്യം എന്ത്? ഭീംസെൻ ജോഷി പാടുമ്പോഴോ, ബാലസരസ്വതി നൃത്തം ചെയ്യുമ്പോഴോ കഥകളി ആസ്വദിക്കുമ്പോഴോ ആരും അതിന്റെ ആശയം എന്താണെന്ന് അന്വേഷിക്കാറില്ല. എന്നാൽ ചിത്രകാരൻ വരയ്ക്കുമ്പോൾ മാത്രം ആശയം അന്വേഷിക്കും. അങ്ങനെയെങ്കിൽ വാൻഗോഗും സെസാനും മറ്റും മോശം ചിത്രകാരന്മാരായിരിക്കണമെന്നും അദ്ദേഹം വിലയിരുത്തി. കല സാമൂഹികപരിഷ്കരണത്തിനു വേണ്ടിയാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ അദ്ദേഹം അങ്ങനെയാണെങ്കിൽ പുസ്തകം വായിച്ചു നാം നന്നാവേണ്ടതല്ലേയെന്നു ചോദിച്ചു. ചിത്രകാരനായതിനാൽ താൻ ചിത്രങ്ങളിലൂടെ സമൂഹത്തിലെ മാറ്റങ്ങൾ ധ്വനിപ്പിക്കുന്നു. രാഷ്ട്രീയക്കാരനല്ലാത്തതിനാൽ പ്രസംഗിക്കുന്നില്ല. ചിത്രം കണ്ടു സമൂഹം ഉടൻ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.