സത്യത്തിൽ ഇതു ദൈവം കാത്തുവച്ച സമ്മാനമാണെന്നു പറയാം. വിശക്കുന്നവരുടെയും വീടില്ലാത്തവരുടെയും വസ്ത്രത്തിനും ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെയും കൂടെ നിൽക്കുകയാണു പടച്ചോനിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ ചന്ദനപ്പറമ്പു തറവാട്ടിൽ സി.പി.മുഹമ്മദിനു ദൈവം നൽകിയ സമ്മാനം. അദ്ദേഹം അതു കാണാൻ ഇവിടെയില്ലെന്നു മാത്രം. തൃ‍ശൂർ വലപ്പാട്ടെ നാൽപതോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തിട്ടാണു മുഹമ്മദ് സ്വർഗത്തിലേക്കു പോയത്. എത്രയോ കുടുംബങ്ങളുടെ കണ്ണീരിനു താങ്ങായി മുഹമ്മദ് നിന്നു. പട്ടിണി നിർത്താതെ പെയ്ത കർക്കിടക മാസത്തിൽ തീരദേശത്തു കഞ്ഞിവച്ചു കൊടുത്തു. അവരുടെ കുട്ടികൾക്കു സ്കൂളുണ്ടാക്കി കൊടുത്തു, ആവശ്യമുള്ളവർക്കെല്ലാം വീടുവച്ചു കൊടുത്തു. പണമില്ലാതെ ഒരു കല്യാണവും മുടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എൺപത്തിനാലാം വയസ്സിൽ മരിക്കുമ്പോൾ സി.പി.മുഹമ്മദ് പൂർണ സന്തോഷവാനായിരുന്നു. കാരുണ്യം കൊണ്ടു നിറഞ്ഞ ജീവിതം. പത്തു ദിവസത്തിനു ശേഷം ഭാര്യ ഫാത്തിമയും മരിച്ചു. പക്ഷേ, സി.പി.മുഹമ്മദ് തുറന്നിട്ട കാരുണ്യത്തിന്റെ ആ വഴി അവിടെ തീർന്നില്ല, അതു തുടരാനുള്ള നിയോഗം മകൻ സാലിഹിനായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വഴികളിലേക്കാണ് പിന്നെ സാലിഹ് നടന്നു കയറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തിൽ ഇതു ദൈവം കാത്തുവച്ച സമ്മാനമാണെന്നു പറയാം. വിശക്കുന്നവരുടെയും വീടില്ലാത്തവരുടെയും വസ്ത്രത്തിനും ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെയും കൂടെ നിൽക്കുകയാണു പടച്ചോനിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ ചന്ദനപ്പറമ്പു തറവാട്ടിൽ സി.പി.മുഹമ്മദിനു ദൈവം നൽകിയ സമ്മാനം. അദ്ദേഹം അതു കാണാൻ ഇവിടെയില്ലെന്നു മാത്രം. തൃ‍ശൂർ വലപ്പാട്ടെ നാൽപതോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തിട്ടാണു മുഹമ്മദ് സ്വർഗത്തിലേക്കു പോയത്. എത്രയോ കുടുംബങ്ങളുടെ കണ്ണീരിനു താങ്ങായി മുഹമ്മദ് നിന്നു.

പട്ടിണി നിർത്താതെ പെയ്ത കർക്കടക മാസത്തിൽ തീരദേശത്തു കഞ്ഞിവച്ചു കൊടുത്തു. അവരുടെ കുട്ടികൾക്കു സ്കൂളുണ്ടാക്കി കൊടുത്തു, ആവശ്യമുള്ളവർക്കെല്ലാം വീടുവച്ചു കൊടുത്തു. പണമില്ലാതെ ഒരു കല്യാണവും മുടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എൺപത്തിനാലാം വയസ്സിൽ മരിക്കുമ്പോൾ സി.പി.മുഹമ്മദ് പൂർണ സന്തോഷവാനായിരുന്നു. കാരുണ്യം കൊണ്ടു നിറഞ്ഞ ജീവിതം. പത്തു ദിവസത്തിനു ശേഷം ഭാര്യ ഫാത്തിമയും മരിച്ചു. പക്ഷേ, സി.പി.മുഹമ്മദ് തുറന്നിട്ട കാരുണ്യത്തിന്റെ ആ വഴി അവിടെ തീർന്നില്ല, അതു തുടരാനുള്ള നിയോഗം മകൻ സാലിഹിനായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വഴികളിലേക്കാണ് പിന്നെ സാലിഹ് നടന്നു കയറിയത്. 

സി.പി.സാലിഹ് (Photo Arranged)
ADVERTISEMENT

∙ മൂന്നു വർഷത്തിനു ശേഷം

സി.പി.മുഹമ്മദിന്റെ ഇളയ മകൻ സാലിഹ് കോളജ് ജീവിതം ശരിക്കും ആസ്വദിച്ചു വഴിമാറിപ്പോകുമോ എന്നു സംശയം തോന്നിയപ്പോൾ ജ്യേഷ്ഠന്മാർ അവനെ ‘പിടിച്ചു’ ദുബായിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. വലിയ ഇഷ്ടമില്ലായിരുന്നുവെങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ പോയി. രണ്ടാമത്തെ സഹോദരൻ അബൂബക്കർ അന്നു ദുബായ് ലോട് പോളിസ് എയർലൈൻസിൽ ഉദ്യോഗസ്ഥനാണ്. സാലിഹിന് എന്തെങ്കിലും ചെറിയ ജോലി വാങ്ങിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. ഒരു ചെറിയ കമ്പനിയിലായിരുന്നു ആദ്യ ജോലി. ആറു മാസത്തിനകം അതു വിട്ടു. പിന്നീടൊരു പരസ്യക്കമ്പനിയിലെ ജോലികിട്ടി. അവിടെനിന്നത് എട്ടു മാസം.

അലസമായി നടക്കാമെന്ന സ്വപ്നം സാലിഹ് ഉപേക്ഷിച്ചതു ദുബായിൽ ജോലി തുടങ്ങിയതോടെയാണ്. വെറുതേ ജോലി ചെയ്യാതെ സ്വന്തമായി എന്തെങ്കിലും ചെയ്യുകയെന്നു മനസ്സു പറഞ്ഞതും അന്നാണ്.

അഞ്ചാമത്തെ സഹോദരൻ കമാൽ അന്നു റഷ്യയുടെ എയറോ ഫ്ലോട്ട് എയർലൈൻസിലെ ഉദ്യോഗസ്ഥനാണ്. അവരുടെ കാർഗോയിൽ ശമ്പളമില്ലാതെ ജോലി പഠിക്കാൻ അവസരമൊരുക്കാമെന്നു പറഞ്ഞപ്പോ‍ൾ സി.പി.സാലിഹ് എന്ന പയ്യനതു സമ്മതിച്ചു. 23 വയസ്സായ ചെറുപ്പക്കാരന്റെ മനസ്സിൽ പുതിയൊരു ജോലി പഠിക്കാം എന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ എയർലൈൻ സാലിഹിനെ പറത്തിയത് ഉയരത്തിലേക്കാണ്. തൃശൂർ വലപ്പാടുള്ള ചന്ദനപ്പറമ്പിൽ സാലിഹ് 7000 ജീവനക്കാരുള്ള വ്യവസായ സമുച്ചയം പടുത്തുയർത്തുന്നതിന്റെ ആദ്യ ചവിട്ടു പടി അതായിരുന്നു. ദുബായിലെ പല വൻകിട പദ്ധതികളിലും ഇന്നു സാലിഹിന്റെ കമ്പനിയുടെ മുദ്രയുണ്ട്.

സി.പി.സാലിഹ് (Photo Arranged)

ആസ ഗ്രൂപ്പ് എന്നതു സാങ്കേതിക, നിർമാണ രംഗത്തെ മുദ്രകളിലൊന്നാണ്. ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരുടെ വ്യക്തിഗത വിവരം രേഖപ്പെടുത്തി സുരക്ഷ ഉറപ്പാക്കുന്ന ശൃംഖല ആസയുടേതാണ്. ദുബായ് ഇലക്ട്രിസിറ്റി വകുപ്പിന്റെ കേബിളും സബ് സ്റ്റേഷനുകളും നിർമിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പും ഇതാണ്. മെട്രോ റെയിലുകളിലെ വൈദ്യുതീകരണ ചുമതലയും ആസയ്ക്കുണ്ട്. സ്റ്റീൽ, കേബിൾ, അടിസ്ഥാന സൗകര്യ നിർമാണം, സെക്യൂരിറ്റി തുടങ്ങിയ പല രംഗങ്ങളിലായി ആസ വളർന്നു കിടക്കുന്നു. നൂറിലധികം രാജ്യാന്തര കമ്പനികളാണു പല തലത്തിലായി ആസയുമായി കൈ കോർത്തത്. ഇത്രയും വിപുലമായ ബന്ധമുള്ള ഗൾഫിലെ അപൂർവം സ്ഥാപനങ്ങളിലൊന്നാണിത്.

ADVERTISEMENT

∙ കഠിന കാലം

അലസമായി നടക്കാമെന്ന സ്വപ്നം സാലിഹ് ഉപേക്ഷിച്ചതു ദുബായിൽ ജോലി തുടങ്ങിയതോടെയാണ്. വെറുതേ ജോലി ചെയ്യാതെ സ്വന്തമായി എന്തെങ്കിലും ചെയ്യുകയെന്നു മനസ്സു പറഞ്ഞതും അന്നാണ്. എയറോ ഫ്ലോട്ട് എയർലൈൻസ് കാർഗോയിൽ ശമ്പളമില്ലാതെ ജോലി ചെയ്യുമ്പോൾ രാവും പകലുമാണ് അധ്വാനിച്ചത്. കാരണം, എത്രയും വേഗം ജോലി പഠിച്ചാലേ സ്വന്തം വഴിയിലേക്കു നീങ്ങാനാകൂ. എയർലൈൻസ് സ്റ്റേഷൻ മാനേജർ വിക്ടർ സവ് ചിങ്കാണ് ആദ്യം ഈ സ്വപ്നത്തിനു വിത്തിട്ടത്. സാലിഹുമായി ചേർന്ന് വിക്ടർ ഒരു കമ്പനി തുടങ്ങി. മോസ്കോ എയർ എക്സ്പ്രസ് എന്ന ആ കമ്പനി മോസ്കോയിലേക്കു മാത്രം കാർഗോ കൊണ്ടുപോകുന്ന കമ്പനിയായിരുന്നു. കമ്പനി പ്രവർത്തനം തുടങ്ങി ഒരു മാസത്തിനകം ഇവരുടെ ആദ്യ ചാർട്ടേഡ് വിമാനം മോസ്കോയിലേക്കു പറന്നു.

ഏറ്റെടുത്ത പല ജോലിയും അറിയാവുന്നതല്ല. അറിയുന്നവരെക്കൊണ്ട് അർപ്പണത്തോടെ അതു നടത്താമെന്ന ധൈര്യം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്.

സി.പി.സാലിഹ്

34 വർഷം മുൻപ് അതത്ര നിസ്സാരമായിരുന്നില്ല. 3 വർഷത്തോളം ആ കമ്പനി സുഖമായി പ്രവർത്തിച്ചു. കാർഗോ ശേഖരിക്കാനും വണ്ടി ഓടിക്കാനും കയറ്റാനുമെല്ലാം സാലിഹും കൂട്ടരും മാത്രം. പലപ്പോഴും വിമാനത്തിൽ കിടന്നുറങ്ങി. രാവും പകലും ജോലി ചെയ്തു. 3 വർഷം നാട്ടിലേക്കു വന്നില്ല. മറ്റൊന്നും ആലോചിക്കാൻ സമയമില്ലായിരുന്നു. നല്ല വരുമാനവുമായിരുന്നു. 3 വർഷത്തിനു ശേഷം വിക്ടറിനു റഷ്യയിലേക്കു പോകേണ്ടി വന്നപ്പോൾ സ്വയം കമ്പനി തുടങ്ങാൻ സാലിഹിനോട് അദ്ദേഹം പറഞ്ഞു. പഴയ കമ്പനി ഇവർക്കു വിറ്റിട്ടു പോകാൻ നിയമ തടസ്സമുണ്ടായിരുന്നു. അങ്ങനെയാണ് ആസ എന്ന കമ്പനി തുടങ്ങുന്നത്. അങ്ങനെ ആസ ജനറൽ മെയിന്റനൻസ് എന്ന കമ്പനി പിറന്നു. ആസ ഗ്രൂപ്പിലെ ആദ്യ കമ്പനി.

ദുബായ് വിമാനത്താവളത്തിന്റെ ഒരു ഭാഗം പൊളിച്ചു മറ്റൊരിടത്തു കൊണ്ടുപോയി സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ പലരേയും പരിഗണിച്ചു. അതിൽ സ്റ്റീൽ സ്ട്രക്ചർ നിർമാണ രംഗത്തുള്ള ‘ആസ’യുമുണ്ടായിരുന്നു. അതുവരെ ചെയ്യാതിരുന്ന ജോലി ഏറ്റെടുത്തു വിജയിപ്പിക്കാമെന്നു ആസ വീണ്ടും തെളിയിച്ച സംഭവമായിരുന്നു അത്. 

ബാപ്പ സി.പി.മുഹമ്മദ് വിതച്ചിട്ടുപോയ പുണ്യം പല രൂപത്തിൽ പടച്ചവൻ കാണിച്ചു കൊടുത്ത ദിവസങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. ടയോട്ടയുടെ വൈസ് പ്രസിഡന്റ് അലി സെഹിയറുമായി നല്ല സൗഹൃദമുണ്ടായിരുന്നു സാലിഹിന്. കമ്പനിയുടെ വിവിധ ഷോറൂമുകളിലെയും ഗോഡൗണുകളിലെയും സ്റ്റോക്ക് യാർഡുകളിലെയും സ്റ്റീൽ റാക്കുകൾ നിർമിക്കുന്ന ജോലി ആസയ്ക്കു നൽകി. ചെയ്തു പരിചയമുള്ള പലരുമുണ്ടായിട്ടും അദ്ദേഹം ഈ രംഗത്തെ പുതുമുഖങ്ങളായ ആസയെ വിശ്വസിച്ചു. ആ വിശ്വാസം ആസ തെറ്റിച്ചില്ല. ജോലിയുടെ മികവുകൊണ്ടു ടയോട്ടയുടെ വലിയ ജോലികൾ പലതും പിന്നീട് ആസയല്ലാതെ മറ്റാരെയും ഏൽപിച്ചില്ല. ടയോട്ട വാതിൽ തുറന്നതു പല വഴികളിലേക്കാണ്. കെട്ടിടങ്ങളുടെ സ്റ്റീൽ ചട്ടക്കൂടും മറ്റും നിർമിച്ചു കൊടുക്കുന്ന വൻകിട കമ്പനിയായ ആസ വളർന്നത് ഇവിടെനിന്നാണ്.

ADVERTISEMENT

∙ വളർന്നതു കപ്പലിലേക്കും

കപ്പലിന്റെ ടാങ്കുകൾ വൃത്തിയാക്കിക്കൊടുക്കുന്ന വിദഗ്ധ സേവനത്തിനു വലിയ ക്ഷാമം നേരിടുന്ന കാലമായിരുന്നു അത്. മുൻപരിചമില്ലെങ്കിലും പരിചയമുള്ളവരുമായി കൂടിയാലോചിച്ച് ആ ജോലിയിലേക്ക് ആസ കാലെടുത്തുവച്ചു. പിന്നീടത് ആസ മറൈൻ സർവീസ് എന്ന സ്ഥാപനമായി വളർന്നു. ദുബായ് പോർട്ടിലെ വൻകിട കമ്പനികളുടെ പട്ടികയിലേക്ക് ആസയും കയറുകയായിരുന്നു. പല സേവനങ്ങൾക്കും ആസ മാത്രമാകുകയും ചെയ്തു.

ബുർജിലെ ആസ ഗ്രൂപ്പിന്റെ ഓഫിസ് (2016ലെ ചിത്രം: Courtesy: Facebook/AASA.AE))

എല്ലാം ദൈവാനുഗ്രഹമെന്ന് ഇപ്പോൾ സാലിഹ് പറയുന്നു. കാരണം, ഏറ്റെടുത്ത പല ജോലിയും അറിയാവുന്നതല്ല. അറിയുന്നവരെക്കൊണ്ട് അർപ്പണത്തോടെ അതു നടത്താമെന്ന ധൈര്യം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. കപ്പലുകൾ എത്രയും പെട്ടെന്നു വൃത്തിയാക്കുന്നുവോ അത്രയും പെട്ടെന്നവർക്കു തുറമുഖം വിടാനാകും. കൂടുതൽ നേരം തുറമുഖത്തു കിടക്കുമ്പോൾ കപ്പലുകൾ നൽകേണ്ട വാടകയും കുത്തനെ ഉയരുമായിരുന്നു. എത്രയും പെട്ടെന്നു യാത്ര തുടരാൻ ആസയെ ആശ്രയിക്കണമെന്ന നിലയിലേക്ക് ഈ ഇടപാടു വളർന്നു.

∙ വൈദ്യുതി ലൈനിലേക്കും കടക്കുന്നു

ദുബായ് ഇലക്ട്രിസിറ്റി വളരുന്ന കാലമായിരുന്നു. ദീർഘ ദൂര കേബിൾ ഇടാൻ ഉത്തരവാദിത്തപ്പെട്ടവരെ കിട്ടാത്ത കാലം. കേബിൾ റോഡിൽ സൂക്ഷിച്ചാലും മണ്ണിനടിയിലിട്ടാലും മോഷ്ടിക്കുന്നവരുടെ സംഘവും ശക്തമായിരുന്നു. ചെറിയ തോതിൽ നിർമാണ പ്രവർത്തനം ഏറ്റെടുത്ത ആസ ഈ രംഗത്തും ചുവടുവച്ചു. രാവും പകലും അധ്വാനിക്കുന്ന സംഘത്തെ വച്ചതോടെ പണി പ്രതീക്ഷിച്ചതിലും നേരത്തേ പൂർത്തിയാക്കി. ആ സൗഹൃദം ഇപ്പോഴും തുടരുന്നു. ദുബായ് ഇലക്ട്രിസിറ്റിയുടെ കേബിൾ കോൺട്രാക്റ്ററെന്ന നിലയിൽ ആസ സുരക്ഷാ രംഗത്തും മറ്റുമുണ്ടാക്കിയ അന്തസ്സ് വളരെ വലുതാണ്.

(Image: Manorama Online Creative/ Jain David M)

∙ വിമാനത്താവളം ‘പൊളിച്ചതും’ ആസ

ദുബായ് വിമാനത്താവളത്തിന്റെ ഒരു ഭാഗം പൊളിച്ചു മറ്റൊരിടത്തു കൊണ്ടുപോയി സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ പലരെയും പരിഗണിച്ചു. അതിൽ സ്റ്റീൽ സ്ട്രക്ചർ നിർമാണ രംഗത്തുള്ള ആസയുമുണ്ടായിരുന്നു. അതുവരെ ചെയ്യാതിരുന്ന ജോലി ഏറ്റെടുത്തു വിജയിപ്പിക്കാമെന്ന് ആസ വീണ്ടും തെളിയിച്ച സംഭവമായിരുന്നു അത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള വിദഗ്ധരുടെ സേവനം തേടി. പൊളിക്കൽ നടക്കുന്നുണ്ടെന്നു പരിസരത്തുള്ള ഒരാളെപ്പോലും അറിയിക്കാതെ അവരതു പൊളിച്ചു കൊണ്ടുപോയി. വെയർഹൗസിന്റെയും വിമാനത്താളത്തിന്റെയും ടെർമിനലുകളുടെ ഒരു ഭാഗമാണു പൊളിച്ചു മാറ്റി സ്ഥാപിച്ചത്.

എമിറേറ്റ്‌സ് മാളിന്റെ സ്റ്റീൽ സ്ട്രക്‌ചർ നിർമാണത്തിനിടെ (Photo courtesy: Facebbo/AASA.AE)

എമിറേറ്റ്സ് മാളിന്റെ രണ്ടാം ഘട്ട സ്റ്റീൽ സ്ട്രക്ചർ നിർമാണത്തിലേക്കു കടന്നത് ഇതോടെയാണ്. മാളി‍ൽ ആളുകൾ വന്നാലും അവരറിയാത്ത വിധം നിർമാണം നടത്തണമെന്നായിരുന്നു ധാരണ. ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അതു നിർമിച്ചതും പരിപാലിച്ചതും ആസയാണ്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഇതിന് ആസയെ അഭിനന്ദിച്ചു. നിർമാണത്തിലെ വേഗം, കൃത്യത, പരിപാലനം എന്നിവയിലെല്ലാം മികവു തെളിയിച്ച പദ്ധതിയായിരുന്നു ഇത്. പല രാജ്യാന്തര കരാറുകളിലേക്കും ആസയെ നയിക്കാനും ഈ പവലിയനു കഴിഞ്ഞു.

∙ ജോലി നൽകുന്നത് 7000 പേർക്ക്

സ്വന്തമായൊരു ജോലി തേടി ദുബായിലേക്കു വന്ന സി.പി.സാലിഹ് ഇന്നു നേരിട്ടു തൊഴിൽ നൽകുന്നത് 7000 പേർക്കാണ്. ദുബായിലെ മികച്ച തൊഴിൽദാതാക്കളിൽ ഒരാൾ. കോവിഡ് കാലത്തുപോലും ആസ സ്വന്തം തൊഴിലാളികളെ കൈവിട്ടിട്ടില്ല. വളർച്ചയ്ക്കു കൂടെ നിന്നവരില്ലാതെ മുന്നോട്ടു പോകേണ്ടെന്നു തീരുമാനിച്ച കാലമായിരുന്നു അത്. ഭാര്യ രഹ്ന സാലിഹും മക്കളായ ഇലാസ് സാലിഹും അൻഹർ സാലിം സൻദീത് സാലിഹും സഹൽ സാലിഹും പിന്നീട് ഡയറക്ടർമാരായി ആസയിലെത്തി. നാളികേരവും നെല്ലും കൃഷി ചെയ്തു ജീവിച്ചൊരു സാധാരണ കർഷകന്റെ മകൻ കയറിപ്പോയ പടവുകൾ ചെറുതല്ല. 6 പെൺകുട്ടികളും 5 ആൺകുട്ടികളുമുള്ള സി.പി.മുഹമ്മദിന്റെ അവസാന മകൻ സി.പി.സാലിഹ് കുടുംബത്തിന്റെ പാരമ്പര്യത്തിൽ പുതിയ സുവർണ മുദ്രകൾ ചാർത്തിക്കൊടുക്കുകയായിരുന്നു.

വലപ്പാട് ഗ്രാമപഞ്ചായത്തിനു വേണ്ടി ആസ ഗ്രൂപ്പ് തയാറാക്കിയ കുടിവെള്ള കിയോസ്ക് (Photo Arranged)

ബാപ്പ മരിക്കുമ്പോൾ സാലിഹിന് വയസ്സ് 20. അന്നു തന്റെ ജീവിതം എവിടെയുമെത്താതെ നിൽക്കുകയായിരുന്നുവെന്നു പറയുന്നു അദ്ദേഹം. ലക്ഷ്യബോധം പോലുമില്ലാതിരുന്ന കാലം. ജീവിക്കാൻ കുടുംബസ്വത്തുള്ളതിനാൽ ഒന്നിനേയും ഗൗരവത്തോടെ കാണാതിരുന്ന കാലം. അവിടെനിന്നാണു ട്രാക്ക് മാറിയോടിയത്. സി.പി.മുഹമ്മദ് പാവപ്പെട്ടവർക്കായി 40 വീടുകൾ നി‍ർമിച്ചു കൊടുത്തിരുന്നു. മകനത് നൂറിൽ അധികമാക്കി. നാട്ടുകാർക്കായി ബാപ്പ പലയിടത്തും കിണർ കുഴിച്ചുകൊടുക്കുമായിരുന്നു. ഇന്നു കേരളത്തിൽ എവിടെ വെള്ളക്ഷാമമുണ്ടായാലും വിളി വരുന്നതു സാലിഹിനാണ്. ആ പ്രദേശത്തെ സ്രോതസ്സു കണ്ടെത്തി പ്രശ്നം തീരുന്നതുവരെ വീടുകളിൽ വെള്ളം എത്തിച്ചു കൊടുക്കും. കഴിവതും പെട്ടെന്നു പുതിയ പൈപ്പ് ലൈനിട്ടോ കിണർ കുഴിച്ചോ സ്ഥിരം സംവിധാനമുണ്ടാക്കി മടങ്ങും. തൃശൂർ മെഡിക്കൽ കോളജ് പോലും ഇക്കാര്യത്തിൽ ആശ്രയിച്ചിരുന്നതു സാലിഹിനെയാണ്.

English Summary:

The Inspiring Life Story of CP Salih: Founder of AASA Group

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT