ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.

ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര.

അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ.

ചെട്ടികുളങ്ങര ദേവീ ക്ഷേത്രം (വര: ജി.ഗോപീകൃഷ്ണൻ ∙ മനോരമ)
ADVERTISEMENT

ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്. അതിനാൽ ശിവരാത്രിക്ക് മുൻപുള്ള തിരുവോണം നാളിൽ (ഫെബ്രുവരി 9) കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും തുടക്കം കുറിച്ചു)

ഇത്തിരിപ്പോന്ന എള്ളും ഇത്രവലിയ കെട്ടുകാഴ്ചയും കണ്ട അവരെ ദേവി പഠിപ്പിച്ചതാണ്, നിങ്ങൾ എത്ര ചെറിയവനെയും വലിയവനെയും ഒരുപോലെ കാണണമെന്നത്. കുത്തിയോട്ടം നടക്കുന്ന വീട്ടിൽ വരുന്ന എത്ര ചെറിയവനെയും വലിയവനെയും വഴിപാടുകാരൻ ഒരുപോലെ സ്വീകരിക്കണമെന്നാണ് വിശ്വാസം. കുത്തിയോട്ടം നടക്കുന്ന ഓരോ വീട്ടിലും ദേവി  ആരുടെയെങ്കിലും രൂപത്തിൽ എത്തും എന്ന സങ്കൽപ്പമാണ് ഇതിനു പിന്നിൽ.  

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച. (ഫയൽ ചിത്രം: മനോരമ)

∙ കൊടുങ്ങല്ലൂരിൽനിന്നെത്തിയ ഭഗവതി

ഈ ദേശത്തുനിന്ന് 4 യോഗിവര്യന്മാർ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി ഭഗവതിയെ തപസ്സ് ചെയ്തെന്നും ഭഗവതി അവരിൽ സന്തുഷ്ടയായി ചെട്ടികുളങ്ങരയിലെത്തി എന്നുമാണ് ഐതിഹ്യം. ഇന്ന് ക്ഷേത്രം നിൽക്കുന്നതിന്റെ തെക്കുള്ള ഇല്ലത്ത് വന്ന് അവിടെ നടന്നുകൊണ്ടിരുന്ന പുരമേച്ചിലിനിടയിൽ കഞ്ഞി കുടിക്കുകയും കൈകഴുകാൻ കുളത്തിലേക്കിറങ്ങിയ ദേവി അപ്രത്യക്ഷയാവുകയും ചെയ്തു എന്നാണ് വിശ്വാസം. 

ADVERTISEMENT

∙ കുതിരച്ചുവട്ടിൽ കഞ്ഞി

ചെട്ടികുളങ്ങരയിൽ ഒരേ ഉത്സവവുമായി ബന്ധപ്പെട്ട് ശിവരാത്രി മുതൽ രണ്ടു തരം സദ്യകളാണ് നടന്നു വരുന്നത്. കുതിരച്ചുവട്ടിൽ കഞ്ഞിവഴിപാടും കുത്തിയോട്ടത്തിന്റെ സദ്യയുമാണത്. കുതിരച്ചുവട്ടിൽ കഞ്ഞിവഴിപാട്  അതത് കരക്കാരുടെ നേതൃത്വത്തിൽ‍ കുതിരയെയും തേരിനെയും കെട്ടുന്നിടത്താണെങ്കിൽ കുത്തിയോട്ടം നടത്തുന്ന വീടുകളിലായിരിക്കും കുത്തിയോട്ടത്തിന്റെ സദ്യ.

ചെട്ടികുളങ്ങരയിൽ കുതിരച്ചുവട്ടിൽ കഞ്ഞി കുടിക്കുന്നവർ. (ചിത്രം: മനോരമ)

കുതിരകെട്ട് തുടങ്ങിയാൽ കുംഭഭരണിയുടെ തലേന്ന് വരെ കുതിരമൂട്ടിൽ കഞ്ഞിയുണ്ടാവും. കുതിര കെട്ട് നടത്തുന്ന സ്ഥലത്തിനാണ് കുതിരമൂട് എന്നും കുതിരച്ചുവട് എന്നും പറയുന്നത്. ചമ്രം പടിഞ്ഞ് നിലത്തിരുന്നാണ് കഞ്ഞി കുടിക്കുക. ഓലക്കാലുകൊണ്ട് വട്ടത്തിൽ വളച്ചെടുത്ത് തൊപ്പി പോലെ തടയുണ്ടാക്കി വച്ചിരിക്കും. അതിൽ തൂശനില വച്ചുകൊടുക്കും. അതിലേക്ക് ചൂട് കഞ്ഞി ഒഴിക്കുമ്പോൾ വാഴയില വാടും. പ്ലാവില കോട്ടിയാണ് കഞ്ഞി കുടിക്കുക. കീറ്റിലയിൽ അസ്ത്രം, മുതിരപ്പുഴുക്ക്, ഇലയട, അവില് നനച്ചത്, ഉണ്ണിയപ്പം, കടുക് മാങ്ങ എന്നിവ കറികളായുണ്ടാവും. ഭഗവതി ചെട്ടികുളങ്ങരയിൽ എത്തിയപ്പോൾ കുടിച്ച കഞ്ഞിക്കൊപ്പം ഉണ്ടായിരുന്ന വിഭവങ്ങളുടെ ഓർമയ്ക്കായാണ് കുതിരമൂട്ടിൽ കഞ്ഞിക്കും അതേ വിഭവങ്ങൾ ഉള്ളതെന്ന് പറയപ്പെടുന്നു.  

Manorama Online Creative

∙ 100 അടി പൊക്കമുള്ള കുതിരകൾ

ADVERTISEMENT

13 കരകളുടെയും കേന്ദ്രീകൃതസംഘടനയായ ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിനാണ് കുംഭഭരണി കെട്ടുകാഴ്ചകളുടെ ഏകീകൃത മേൽനോട്ടം. 13 കരക്കാർക്ക് 13 കെട്ടുകാഴ്ചകൾ ഉണ്ടാവും. ഏകദേശം നൂറടി പൊക്കമുള്ളതാണ് കുംഭഭരണിക്കുള്ള കുതിരകൾ. കുതിരയുടെ നിർമാണത്തിന് ആഞ്ഞിലി, തെങ്ങ്, ചൂണ്ടപ്പന, അടയ്ക്കാമരം, പാല, കുമ്പിൾ, പനച്ച തുടങ്ങിയവയുടെ തടികൾ ഉപയോഗിക്കാറുണ്ട്. കുതിരയുടെ നാമ്പ് അഥവാ മുകളറ്റം നിർമിക്കാൻ കുമ്പിൾ എന്ന തടിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്.

(വര: ജി. ഗോപീകൃഷ്ണൻ ∙ മനോരമ)

കുതിരയുടെ ഏറ്റവും താഴെയുള്ള ഭാഗമാണ് മണ്ഡപത്തറ. മണ്ഡപത്തറയുടെ തൊട്ടുമുകളിലുള്ള ഭാഗമാണ് അടിക്കുതിര. അതിന് മുകളിലുള്ള ഭാഗമാണ് പ്രഭട. ഇതിലാണ് പുരാണ കഥകൾ കൊത്തിവയ്ക്കുക. സന്താനഗോപാലം, രുക്മിണീസ്വയംവരം, കൃഷ്ണലീല, അനന്തശയനം തുടങ്ങിയവ പ്രമേയമായ ദാരുശിൽപങ്ങളാൽ അലംകൃതമാണ് പ്രഭട. പ്രഭടയുടെ മുകളിലുള്ള ഭാഗമാണ് ഇടക്കൂടാരം. ആറു തട്ടുകളും ചരിപ്പും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ഇടക്കൂടാരത്തിന് മുകളിലുള്ള ഭാഗമാണ് തൊപ്പിക്കൂടാരം, കുതിരയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണ് നാമ്പ്. ഈ ഭാഗങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് പല കരകളിലും ചെറിയ വ്യത്യാസങ്ങൾ വരാം.

ചെട്ടികുളങ്ങര ഭരണിച്ചന്ത

ക്ഷേത്രത്തിന്റെ കിഴക്കു തെക്കായി ഭരണിക്ക് ഏതാനും നാൾ മുൻപേ ഭരണിച്ചന്ത നടക്കും. ഓണാട്ടുകരയുടെ കാർഷികസംസ്കൃതിയുടെ മഹിമ വിളിച്ചോതുന്നതാണ് ഭരണിച്ചന്ത. എല്ലാ തരം കാർഷികവിളകളും കാർഷികോപകരണങ്ങളും ഇവിടെയുണ്ടാവും.

ചെട്ടികുളങ്ങര ഭരണിച്ചന്ത. (ചിത്രം: മനോരമ)

∙ എള്ള് മുതൽ മുതിര വരെ

ബുദ്ധപാരമ്പര്യം വളരെയേറെ ഉള്ള നാടാണ് ഓണാട്ടുകര. കെട്ടുകാഴ്ചകളുടെ ആകൃതിതന്നെ ബുദ്ധ ആരാധനയുടെ ഭാഗമായ പഗോഡകളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു. എള്ളു പാടങ്ങൾക്ക് പ്രസിദ്ധമായിരുന്നു ഓണാട്ടുകര. എള്ളിന്റെ ഇല ഒന്നാന്തരം താളിയാണ്. കണ്ടത്തിലൂടെ ഇത്ര വലിയ കുതിരകളെ വലിച്ചുകൊണ്ടുപോവുമ്പോൾ പലപ്പോഴും അവ മണ്ണിൽ പുതഞ്ഞുപോവും. പണ്ടുകാലത്ത് അപ്പോൾ എള്ള് പാടത്തിൽ നിന്ന് നാലോ അഞ്ചോ എള്ളിൻ ചെടികൾ പിഴുത് കുതിരയുടെ ചാടിലേക്ക് വച്ചുകൊടുക്കുമായിരുന്നു. ഉടൻ എണ്ണയിട്ടതു പോലെ ഇരട്ടിവേഗത്തിൽ കുതിര നീങ്ങാൻ തുടങ്ങും. എള്ളിൻ തണ്ടുകൾക്ക് നല്ല കൊഴുപ്പാണെന്നു ചുരുക്കം.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച. (ഫയൽ ചിത്രം: മനോരമ)

കുതിരമൂട്ടിൽ കഞ്ഞിക്കൊപ്പം മുതിര വിളമ്പുന്നതിലുമുണ്ട് കാര്യം. പയർവർഗങ്ങളിൽ ഏറ്റവുമധികം പോഷകസംപുഷ്ടമാണ് മുതിര. അത് ഫോസ്ഫറസിന്റെ കലവറയാണ്.  വിളർച്ച മാറാൻ പണ്ട് വൈദ്യന്മാ‍ർ പറഞ്ഞിരുന്നത് മുതിരച്ചാറ്  കഴിക്കാനാണ്. മുതിരപ്പുഴുക്കിൽ എരിവിന് കുരുമുളകാണ് ചേർക്കുന്നത്. അതും ഔഷധമാണ്. തേരും കുതിരയും വലിക്കുന്നത് വളരെയേറെ കഠിനാധ്വാനമുള്ള ജോലിയായതിനാൽ മുതിരപ്പുഴുക്ക് കഞ്ഞിയിൽ ഉൾപ്പെടുത്തിയത് അതിന്റെ ഔഷധഗുണം കണക്കിലെടുത്താവാം എന്നും പറയപ്പെടുന്നു.

∙ കുത്തിയോട്ടങ്ങളുടെ നാട്

അഭീഷ്ടം സാധിച്ച ഭക്തർ ദേവിയെ പ്രീതിപ്പെടുത്താൻ കുത്തിയോട്ടം വഴിപാട് നടത്തുന്നു. സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നതെന്നതിനാൽ ശിവരാത്രിക്ക് മുൻപുള്ള തിരുവോണം നാളിൽ  കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും തുടക്കം കുറിച്ചു.  അന്നു മുതൽ രേവതി നാൾ വരെയുള്ള ദിവസങ്ങളിൽ വഴിപാടുകാരന്റെ വീട്ടിലാണ് കുത്തിയോട്ടം നടത്തുന്നത്. 

കുത്തിയോട്ടത്തിൽനിന്ന് (ചിത്രം: മനോരമ)

പല കുത്തിയോട്ടപ്പാട്ടുകളും വ്യത്യസ്ത പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ കുത്തിയോട്ടപ്പാട്ടുകൾ ദേവീസ്തുതികൾ തന്നെയാണ്. കുത്തിയോട്ടപ്പാട്ടുകൾക്ക് 4 പാദവും  കുമ്മിയും നിർബന്ധമാണ്. ‘തന്നന്നാ താനന്നാ’ എന്നും മറ്റുമുള്ള വായ്ത്താരിയെയാണ് താനവട്ടം എന്നു പറയുന്നത്. ‘തന്നന്നാ–താനന്നാ’ എന്നു തുടങ്ങി 8 താളഭേദങ്ങളാണ് കുത്തിയോട്ടപ്പാട്ടുകളിൽ പൊതുവേയുള്ളത്.

തന്നന്നാ–താനന്നാ–തന്നാനായ്– തനേ
താനന്നാ–താനന്നെ–തന്നാനാ–
തന്നന്നാ–താനന്നാ–തന്നാനായ്– തനേ
താനന്ന–താനന്ന–തന്നാനാ

എന്നതാണ് കുത്തിയോട്ടപ്പാട്ടുകളിൽ ഒന്നാം പാദത്തിന്റെ താനവട്ടം.

കുത്തിയോട്ടപ്പാട്ടുകൾ ചെട്ടികുളങ്ങരക്കാരുടെ സിരകളിൽ അലിഞ്ഞുചേർന്ന ആധ്യാത്മികാനുഭവമാണ്. കുത്തിയോട്ടത്തിന്റെ ചിട്ടവട്ടങ്ങളും ശീലുകളുമൊക്കെ അവരുടെ മനസ്സിൽ കുഞ്ഞുന്നാൾ മുതലേ ഉറഞ്ഞുകൂടിയിരിക്കുന്നു.

ഭക്തജനപ്രിയേ ഭദ്രകാളീ ശിവേ
നിത്യകല്യാണീ നിഖിലേശ്വരീ
കാർത്തികേ ഭാർഗവീ ചെട്ടികുളങ്ങര
വാഴും ഭഗതി പാഹിപാഹി
മൂർത്തിത്രയത്തിനു മൂലമായ് ബ്രഹ്മമായ്
പേർത്തും വിലസും പരംപൊരുളേ

…. ഇങ്ങനെ പോവുന്നു കുത്തിയോട്ടപ്പാട്ടുകൾ

ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കായി ഒരുക്കി നിർത്തിയിരിക്കുന്ന കുതിര. (ഫയൽ ചിത്രം: മനോരമ)

ആശാനാണ് കുത്തിയോട്ടത്തിന്റെ പ്രധാനപാട്ടുകാരൻ. രണ്ടോ മൂന്നോ സഹപാട്ടുകാർ ഉണ്ടാവും. 10 മുതൽ 20 പേർവരെ താനവട്ടക്കാരുണ്ട്. പാട്ടിനൊത്ത് ചുവടു  വയ്ക്കാൻ പതിനഞ്ചോ ഇരുപതോ പേരും  ഉണ്ടാവും. കുത്തിയോട്ടപ്പന്തലിൽ ദേവീസ്ഥാനം  അഥവാ മണ്ഡപം നിർമിക്കും. മണ്ഡപത്തിൽ ഭദ്രകാളിയുടെ ചിത്രം വയ്ക്കും. ദേവീസ്ഥാനത്ത് നിത്യവും സന്ധ്യയ്ക്ക് ദീപാരാധന നടക്കും. 

ദീപാരാധനയും ഭക്ഷണവും കഴിഞ്ഞ് ചുവടുകാരും ആശാന്മാരും പന്തലിൽ ചുവട് വച്ച് തുടങ്ങുന്നു. എന്നിട്ട് നാല് താനവട്ടം വരെ ചുവട് വയ്ക്കും. ഒന്നാം ദിവസം ആശാന്മാർക്ക് ദക്ഷിണ ഉൾപ്പെടെയുള്ള ചടങ്ങ് നടക്കും. രണ്ടാം ദിവസം മുതൽ ചുവടും പാട്ടും ഇതുപോലെ ആവർത്തിക്കും. രേവതി നാളിൽ പൊലിവ് ചടങ്ങ് ഉണ്ടാവും. (പണം, വസ്ത്രം, വെറ്റില, പൊയില തുടങ്ങിയവ പൊലിവ് തട്ടത്തിൽ സമർപ്പിക്കുന്നതിനെയാണ് പൊലിക്കുക എന്നു പറയുന്നത്). കുത്തിയോട്ടത്തിന് പൊലിവ് പാട്ടുണ്ട്. ഇതിനായി മണ്ഡപത്തിന്റെ മുന്നിൽ പൊലിവ് തട്ടം തയാറാക്കും. പൊലിവ് പാട്ട് പാടുമ്പോൾ പൊലിക്കും. ആദ്യം വീട്ടുകാർ പൊലിക്കുക, കരക്കാർ പൊലിക്കുക, അടുത്ത ബന്ധുക്കൾ പൊലിക്കുക, വരുന്നവർ പൊലിക്കുക ഇങ്ങനെ അതത് ക്രമം കുത്തിയോട്ടക്കാർ അറിയിക്കും.  

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച. (ഫയൽ ചിത്രം: മനോരമ)

അശ്വതി നാളിൽ വിശ്രമമാണ്. അന്ന്‌ ചുവടും പാട്ടുമില്ല. ഭരണിനാളിലോ അശ്വതി നാളിലോ ഏതെങ്കിലും ഒരു ദിവസം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ കുത്തിയോട്ടസദ്യയുണ്ട്.  ഭരണി നാളിൽ  കുത്തിയോട്ടം നടക്കുന്ന വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലിയോടു കൂടിയ ഘോഷയാത്ര ഉണ്ടാവും.  ആഭരണങ്ങൾ സൂക്ഷിക്കുന്നതിനുള്ളത് എന്ന സങ്കൽപത്തിൽ ആമാടപ്പെട്ടി ചുമന്ന് ഒരാൾ ഘോഷയാത്രയെ അനുഗമിക്കും. ഏതു കരയിലെയാണോ കുത്തിയോട്ടം ആ കരയിലെ കുതിരമൂട്ടിൽ ഘോഷയാത്ര എത്തിച്ചേരും. 

കുതിരമൂട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. ദേവിയുടെ മുന്നിൽ വച്ച്  പാട്ടുപാടി ചുവട് വച്ച് കുത്തിയോട്ടം ഭഗവതിക്ക് സമർപ്പിക്കും. ഘോഷയാത്രാ സംഘം വഴിപാടുകാരന്റെ വീട്ടിൽ നടക്കുന്ന സദ്യയിൽ പങ്കുചേരുന്നതാണ് അടുത്ത ചടങ്ങ്. കുംഭഭരണി കഴിഞ്ഞ്  വെളുപ്പിന് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ നടക്കുന്ന വിശേഷചടങ്ങിന് സാക്ഷ്യം വഹിക്കാൻ മാത്രം ആയിരക്കണക്കിന് ഭക്തർ എത്തും. ഇതാണ് ഭരണി എഴുന്നള്ളത്ത്. 13 കരകളുടെയും കെട്ടുകാഴ്ചകൾ അപ്പോൾ കാഴ്ചക്കണ്ടത്തിൽ ഉണ്ടാകും.

ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടെ ജീവത എഴുന്നള്ളിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

കെട്ടുകാഴ്ചകളുടെ മുന്നിലേക്ക് തിരുമേനിമാർ തോളിലേറ്റിയ ജീവതയിൽ ദേവി എഴുന്നള്ളും. 13 കരകളുടെയും കെട്ടുകാഴ്ചകളുടെ മുന്നിലേക്ക് കരകളുടെ ക്രമപ്രകാരം ദേവിയെ എഴുന്നള്ളിക്കും. കെട്ടുകാഴ്ചകളുടെ മുന്നിലെത്തി ദേവി അനുഗ്രഹ വർഷം ചൊരിയുന്നതോടെ ആ വർഷത്തെ കുംഭഭരണി ഉത്സവത്തിന് ഏതാണ്ട് പരിസമാപ്തിയാവും.

∙ പാവകൾക്ക് ഉടയാട 

ഈരേഴ തെക്ക് കരയുടെ ആകർഷണീയതയാണ് കുതിരയുടെ ഇടക്കൂടാരത്തിൽ തത്തിക്കളിക്കുന്ന രണ്ട് പാവകൾ. ഈരേഴ തെക്ക് കരയിലെ പ്രധാന തറവാടായ ഇലഞ്ഞിലേത്ത് കുടുംബത്തിൽ സന്തതികളില്ലാത്ത കാലം ഉണ്ടായി. ഇവിടുത്തെ കാരണവർ രാജസേവകനായിരുന്നു. അദ്ദേഹം കൊട്ടാരത്തിലെ ഗുമസ്തനോട് കുടുംബത്തിന്റെ ദുഃഖം വിവരിച്ചു. അപ്പോൾ ഗുമസ്തൻ പറഞ്ഞതാണത്രേ, രണ്ട് പാവകളെ ഉണ്ടാക്കി ചെട്ടികുളങ്ങര കുംഭഭരണിക്ക് കുതിരയിൽ കെട്ടുക എന്ന്. ദേവിയുടെ അനുഗ്രഹത്താൽ ഇരട്ടക്കുട്ടികളെ ലഭിച്ചു എന്നാണ് കഥ. സന്താനഭാഗ്യത്തിനായി ദമ്പതികൾ ശിവരാത്രി മുതൽ ഈ പാവകൾക്ക് ഉടയാട തയ്പിച്ച് കൊടുക്കാൻ  കുതിരച്ചുവട്ടിൽ എത്താറുണ്ട്.

മറ്റം വടക്ക് കരയുടെയും മറ്റം തെക്ക് കരയുടെയും കെട്ടുകാഴ്ചകൾ (വര: ജി.ഗോപീകൃഷ്ണൻ ∙ മനോരമ)

താലത്തിൽ വെറ്റില, പാക്ക്, പുകയില, ദക്ഷിണ എന്നിവയും ഉടയാടയ്ക്കൊപ്പം കൊടുക്കണമെന്നാണ് വിശ്വാസം. ഈ പാവകളെ ഇന്നും സൂക്ഷിക്കുന്നത് ഇലഞ്ഞിലേത്ത് തറവാട്ടിലാണ്. ഇലഞ്ഞിലേത്ത് തറവാട്ടിലെ മുതിർന്നയാൾ ഭരണിനാളിൽ ഈ പാവകളെ ഉടയാടകളുമായി കുതിരയുടെ ഇടക്കൂടാരത്തിനു താഴെ കെട്ടും. പിറ്റേന്ന് കുതിരകളെ അഴിച്ചിറക്കുമ്പോൾ പാവകളെ ഇലഞ്ഞിലേത്ത് തറവാട്ടുകാർ വന്ന് തിരിച്ചുകൊണ്ടുപോകും. മറ്റം വടക്ക് കരയുടെ കെട്ടുകാഴ്ചയായ ഭീമസേനന്റെ ഇടതു വശത്ത് മൂക്കത്ത് വിരൽ വച്ചു നിൽക്കുന്ന ഈച്ചാടി വല്യമ്മയുടെ ശിൽപം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭീമസേനന്റെ ശിൽപത്തിനു കണ്ണുദോഷം ഉണ്ടാകാതിരിക്കാനാണ് ഈ പ്രതിഷ്ഠയെന്നാണു വിശ്വാസം. ഹനുമാന്റെ കെട്ടുകാഴ്ചയോടൊപ്പം പാഞ്ചാലിയുടെ ശിൽപമാണ് മറ്റം തെക്ക് കരക്കാര്‍ തയാറാക്കുന്നത്. പാഞ്ചാലീസമേതനായ ഹനുമാൻ എന്നാണ് ഈ കെട്ടുകാഴ്ച അറിയപ്പെടുന്നത്.

∙ എതിരേൽപ്പ് മാഹാത്മ്യം

ഭരണി കഴിഞ്ഞാൽ ഏതാനും ദിവസത്തിനകം എതിരേൽപ്പ് ഉത്സവം തുടങ്ങും. ഇത്തവണ അത് മാർച്ച് 22ന് ആണ് തുടങ്ങുക.  ഒന്നാംകരയായ ഈരേഴ തെക്കിന്റെ എതിരേൽപ്പ് തുടങ്ങുന്ന ദിവസം കോയിക്കൽത്തറ ആൽത്തറയിൽ നിന്ന് ഉരുളിച്ച വരവിനോടൊപ്പം ഭദ്രകാളീമുടി എഴുന്നള്ളിക്കും. വ്രതം നോറ്റവരാണ് ഭദ്രകാളീമുടി എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ എത്തിക്കുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണിത്. ഭദ്രകാളീമുടി ക്ഷേത്രത്തിലെ പാട്ടമ്പലത്തിൽ പ്രതിഷ്ഠിച്ച് പതിമൂന്ന് ഉത്സവദിവസവും തോറ്റംപാട്ട് നടത്തിവരുന്നു. പതിമൂന്നു കരകളുടെയും എതിരേൽപ്പ് ഉത്സവത്തോടനുബന്ധിച്ച് രാത്രി കിഴക്കേമണ്ഡപത്തിൽ നിന്നാണ് എതിരേൽപ്പ് തുടങ്ങുന്നത്.

∙ മീനത്തിലെ അശ്വതി ഉത്സവം

ചെട്ടികുളങ്ങര ഭഗവതിയുടെ അമ്മ സങ്കൽപത്തിലുള്ള കൊടുങ്ങല്ലൂർ ഭഗവതിയെ കാണാൻ പോകുന്നതാണ് മീനത്തിലെ അശ്വതി ഉത്സവത്തിന്റെ പ്രാധാന്യം. അന്ന് കുട്ടികളുടെ കെട്ടുകാഴ്ച നടക്കും. കുതിരകളുടെയും തേരുകളുടെയും രൂപങ്ങൾ കുട്ടികൾ എഴുന്നള്ളിക്കും. കൈവെള്ളയിൽ വയ്ക്കാവുന്ന കുതിര മുതൽ  പരമാവധി 20 അടി വരെയുള്ള കെട്ടുകാഴ്ചകൾ ഇതിലുണ്ടാകും. വലിയ കെട്ടുകാഴ്ചകളുടെ ചെറിയ പതിപ്പുകൾ കുട്ടികൾ അവരുടെ മനോധർമം അനുസരിച്ച് ഭഗവതിക്ക് സമർപ്പിക്കുന്നതാണ് മീനത്തിലെ അശ്വതിയുടെ പ്രത്യേകത. തടി, കടലാസ്, ഈർക്കിൽ, പെൻസിൽ തുടങ്ങിയവയിൽ തീർത്ത രൂപങ്ങളാണ് കുട്ടികളുടെ കെട്ടുകാഴ്ചയ്ക്കുള്ളത്. ചില കുട്ടികൾ ഇവ തനിയെ നിർമിക്കും. പണിക്കാരെ ഏൽപിച്ച് മോടി കൂട്ടി കൊണ്ടുവരുന്ന കെട്ടുകാഴ്ചകളും ഉണ്ട്. അശ്വതി നാളിൽ കുട്ടികളുടെ കെട്ടുകാഴ്ചയുടെ മുന്നിൽ ഭഗവതിയുടെ എഴുന്നള്ളത്ത് ഉണ്ടാവും. 

(വര: ജി.എസ്. രഞ്ജിത്ത് ∙ മനോരമ)

മീനത്തിലെ അശ്വതിക്ക് വെളുപ്പിനാണ് ദേവിയുടെ കൊടുങ്ങല്ലൂരിലേക്കുള്ള യാത്ര. ദേവിയുടെ വികാരനിർഭരമായ യാത്രയയപ്പ്  കാണാൻ മാത്രം അന്ന് ആയിരക്കണക്കിന് ഭക്തർ എത്തും. ആർപ്പുവിളിയും കുരവയും ചെണ്ടയിലെ പതിഞ്ഞ താളവും ഒക്കെ ചേരുന്ന അന്തരീക്ഷത്തിലാണ് ഈ ചടങ്ങ് നടക്കുക. ദേവിയെ അകമ്പടി സേവിച്ച തീവെട്ടികൾ അപ്പോൾ ഒന്നൊന്നായി അണയും. ഭഗവതി യാത്രയായാൽ ഒരു ദിവസം ക്ഷേത്രനട അടച്ചിടും. തിരിച്ചുവരുന്നത് കാർത്തിക നാളിലാണ്. അന്ന് ഭഗവതിയെ സർവാഭരണ വിഭൂഷിതയായി ഒരുക്കുന്ന കാർത്തികദർശന ചടങ്ങ് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നടക്കും.  

English Summary:

Through the festivities of the Kumbha bharani Festival at the Chettikulangara Devi Temple