പ്രധാന ചടങ്ങുകൾക്ക് തീയതി നിശ്ചയിക്കുമ്പോൾ, യാത്രകൾക്കു പദ്ധതിയിടുമ്പോൾ തുടങ്ങി മുറ്റത്ത് കൊപ്ര ഉണക്കാനിടുമ്പോൾ‌ പോലും കാലാവസ്ഥാ വിവരങ്ങൾ നോക്കുന്നവരാണ് ഇന്നു ഭൂരിപക്ഷവും. സർക്കാരിന്റെ മുന്നറിയിപ്പുകൾക്കു പുറമേ സൗജന്യമായും പണം നൽകിയും ഉപയോഗിക്കാവുന്ന സ്വകാര്യ ആപ്പുകളും ഇക്കാര്യത്തിൽ സഹായവുമായി

പ്രധാന ചടങ്ങുകൾക്ക് തീയതി നിശ്ചയിക്കുമ്പോൾ, യാത്രകൾക്കു പദ്ധതിയിടുമ്പോൾ തുടങ്ങി മുറ്റത്ത് കൊപ്ര ഉണക്കാനിടുമ്പോൾ‌ പോലും കാലാവസ്ഥാ വിവരങ്ങൾ നോക്കുന്നവരാണ് ഇന്നു ഭൂരിപക്ഷവും. സർക്കാരിന്റെ മുന്നറിയിപ്പുകൾക്കു പുറമേ സൗജന്യമായും പണം നൽകിയും ഉപയോഗിക്കാവുന്ന സ്വകാര്യ ആപ്പുകളും ഇക്കാര്യത്തിൽ സഹായവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന ചടങ്ങുകൾക്ക് തീയതി നിശ്ചയിക്കുമ്പോൾ, യാത്രകൾക്കു പദ്ധതിയിടുമ്പോൾ തുടങ്ങി മുറ്റത്ത് കൊപ്ര ഉണക്കാനിടുമ്പോൾ‌ പോലും കാലാവസ്ഥാ വിവരങ്ങൾ നോക്കുന്നവരാണ് ഇന്നു ഭൂരിപക്ഷവും. സർക്കാരിന്റെ മുന്നറിയിപ്പുകൾക്കു പുറമേ സൗജന്യമായും പണം നൽകിയും ഉപയോഗിക്കാവുന്ന സ്വകാര്യ ആപ്പുകളും ഇക്കാര്യത്തിൽ സഹായവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന ചടങ്ങുകൾക്ക് തീയതി നിശ്ചയിക്കുമ്പോൾ, യാത്രകൾക്കു പദ്ധതിയിടുമ്പോൾ തുടങ്ങി മുറ്റത്ത് കൊപ്ര ഉണക്കാനിടുമ്പോൾ‌ പോലും കാലാവസ്ഥാ വിവരങ്ങൾ നോക്കുന്നവരാണ് ഇന്നു ഭൂരിപക്ഷവും. സർക്കാരിന്റെ മുന്നറിയിപ്പുകൾക്കു പുറമേ സൗജന്യമായും പണം നൽകിയും ഉപയോഗിക്കാവുന്ന സ്വകാര്യ ആപ്പുകളും ഇക്കാര്യത്തിൽ സഹായവുമായി രംഗത്തുണ്ട്. കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കു വേണ്ടി ഉപഗ്രഹങ്ങളും റഡാറുകളുമുൾപ്പെടെ വൻ സാങ്കേതിക സംവിധാനങ്ങളും ഒരുങ്ങുന്നു. എന്നാൽ ഈ സാങ്കേതികതയൊന്നും ഇല്ലാതിരുന്ന കാലവും ഇന്ത്യയിലുണ്ടായിരുന്നു.

1875ലാണ് രാജ്യത്ത് കാലാവസ്ഥാ വകുപ്പ് പ്രവർത്തനം തുടങ്ങുന്നത്. ബ്രിട്ടിഷ് ഭരണ കാലത്ത് പ്രവർത്തനം തുടങ്ങിയ വകുപ്പ് പ്രതിസന്ധി ഘട്ടങ്ങളോരോന്നും തരണം ചെയ്ത് അതിന്റെ പ്രവർത്തനം തുടങ്ങിയിട്ട് 150 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. 2024 ജനുവരി 15ന് വിപുലമായ പരിപാടികളോടെ ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിന്റെ നൂറ്റി അൻപതാം വാർഷികം ആഘോഷിച്ചു. ഒന്നര നൂറ്റാണ്ടു പിന്നിട്ട കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചരിത്രത്തിൽ ഒട്ടേറെ കൗതുകങ്ങളുണ്ട്. ഒപ്പം കഠിനാധ്വാനത്തിന്റെ കഥകളും. അതിലൂടെ മഴ നനഞ്ഞ്, മഞ്ഞുകൊണ്ട്, വെയിലേറ്റു വാടാതെ ഒരു യാത്ര.

ADVERTISEMENT

∙ കാലാവസ്ഥയ്ക്കായി കാതോർത്ത് രാജ്യം

കാൽ നൂറ്റാണ്ടു മുൻപ്, 1999ൽ ഒഡീഷ തീരത്ത് വീശിയടിച്ച അതിതീവ്ര ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടത് പതിനായിരത്തോളം പേർക്കാണ്. നാശനഷ്ടങ്ങളാകട്ടെ കണക്കാക്കാൻ പറ്റാത്തത്ര. ബംഗാൾ ഉൾക്കടലിൽനിന്ന് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകൾ ഇന്ത്യയുടെ കിഴക്കൻ തീരത്തു സൃഷ്ടിച്ചിരുന്നത് ഭീതിജനകമായ ദിനങ്ങളായിരുന്നു. കലിതുള്ളിയെത്തുന്ന കാറ്റും മഴയും കവർന്ന ജീവനുകൾ ഒട്ടേറെ. പലപ്പോഴും ഭരണാധികാരികൾ നിസ്സഹയാരായി നിൽക്കേണ്ടി വന്ന അവസ്ഥ. 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചണ്ഡിഗഡ് ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഐഎംഡിയുടെ ലോഗോ. (Photo courtesy: X/ @IMD_Chandigarh)

വർഷങ്ങൾ പിന്നിടുമ്പോൾ പ്രതികൂല കാലാവസ്ഥകളിൽ ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളെയാണ്. ഓരോ ചുഴലിക്കാറ്റിലും ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്ന സ്ഥാനത്ത് ഇന്ന് മരണ സംഖ്യ വളരെയേറെ കുറഞ്ഞിരിക്കുന്നു. ബാധിക്കുന്ന മേഖലകളിലെ ജനത്തിന് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ സാധിക്കുന്നതിനാൽ ജീവനും സ്വത്തിലുമുള്ള നാശവും കുറയ്ക്കാനായി. ഉപഗ്രഹ, റഡാർ സഹായത്തോടെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കൃത്യമായ മുന്നറിയിപ്പുകൾക്കായി ഓരോ ഘട്ടത്തിലും ഇന്ന് രാജ്യം കാതോർത്തിരിക്കുന്നു. 

∙ തുടക്കം ബ്രിട്ടിഷ് ‌ഭരണകാലത്ത്

ADVERTISEMENT

ദൈനംദിന കാലാവസ്ഥയെക്കുറിച്ചും വരാനിരിക്കുന്ന നാളുകളെക്കുറിച്ചും പഠിക്കാനും അറിയാനുമുള്ള ശ്രമങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. മഴയുടെ വരവും ഋതുക്കളുടെ ആവർത്തനവും നൂറ്റാണ്ടുകൾക്കു മുൻപുതന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു. പുരാതന – മധ്യകാലഘട്ടങ്ങളിലെ ശാസ്ത്ര ഗ്രന്ഥങ്ങളിലും സാഹിത്യ കൃതികളിലും അന്നത്തെ അറിവുകളെക്കുറിച്ച് പരാമർശങ്ങളും വിവരങ്ങളുമുണ്ട്. അക്കാലത്തെ പരിമിതമായ അറിവുകളിൽനിന്നുതന്നെ കാലാവസ്ഥാ പ്രവചനങ്ങൾക്കായും ശ്രമങ്ങൾ നടന്നിരിക്കാം. 

സൂര്യന്റെയും നക്ഷത്രങ്ങളുടെയും ചലനങ്ങളെക്കുറിച്ച് ചാണക്യന്റെ അർഥശാസ്ത്രത്തിലുൾപ്പെടെ പരാമർശങ്ങളുണ്ട്. 18ാം നൂറ്റാണ്ടോടെ ഇന്ത്യയിൽ ആധിപത്യം നേടിയ ബ്രിട്ടിഷുകാരുടെ പ്രധാന വെല്ലുവിളികളിലൊന്ന് രാജ്യത്തിന്റെ വൈവിധ്യമായിരുന്നു. ഓരോ മേഖലയിലും ഓരോ കാലാവസ്ഥ. വ്യത്യസ്തമായ ഭൂവിഭാഗങ്ങളിൽ കൃഷി ചെയ്യാനും മനസ്സിലാക്കാനും കാലാവസ്ഥാ നിരീക്ഷണത്തിന് സ്ഥിരം സംവിധാനങ്ങൾ ആവശ്യമായി വന്നു. 

17ാം നൂറ്റാണ്ടിലാണ് ആധുനിക കാലാവസ്ഥാ പഠനങ്ങൾക്കു തുടക്കമാകുന്നത്. തെർമോമീറ്ററിന്റെയും ബാരോമീറ്ററിന്റെയും കണ്ടെത്തലോടെയാണിത്. അന്തരീക്ഷത്തിലെ വാതകങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ ഇക്കാലത്ത് പുറത്തു വന്നു. 1636ൽ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ഹാലി ഇന്ത്യൻ മൺസൂണിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. കാറ്റുകളുടെ ഗതിയും കരയും സമുദ്രവും ചൂടു പിടിക്കുന്ന കാര്യങ്ങളും ഇതിലൂടെ കൂടുതൽ പഠന വിധേയമായി. 

1784ൽ കൊൽക്കത്തയിൽ ബ്രിട്ടിഷുകാർ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു. ഇതിനു തൊട്ടടുത്ത വർഷംതന്നെ കൊൽക്കത്തയിലും 1796ൽ ചെന്നൈയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു.

1833 മുതൽ 1855 വരെയുള്ള കാലയളവിൽ ക്യാപ്റ്റൻ ഹാരി പിഡിങ്ടൺ കാറ്റുമായി ബന്ധപ്പെട്ട നാൽപതോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ‘സൈക്ലോൺ’ (ചുഴലിക്കാറ്റ്) എന്ന വാക്ക് വരുന്നത് അക്കാലത്താണ്. 1864ൽ ശക്തമായ ചുഴലിക്കാറ്റ് കൊൽക്കത്തയിൽ ആഞ്ഞടിച്ചു. അന്നത്തെ ബ്രിട്ടിഷ് ഇന്ത്യയുടെ പ്രധാന തുറമുഖവും വ്യവസായ കേന്ദ്രങ്ങളും ബംഗാൾ മേഖലയിലായതിനാൽ വലിയ നാശം നേരിട്ടു. 

കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കൃഷിയിടം ഒരുക്കുന്ന കർഷകർ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

1866ലും 1871ലും മൺസൂൺ ലഭ്യതയിൽ വലിയ കുറവുണ്ടായി. കാർഷിക ഉൽപാദനം താളംതെറ്റി. കാലാവസ്ഥാ പഠനം അനിവാര്യമായി. അങ്ങനെ 1875ൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)  രൂപീകരിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ നിരീക്ഷണ കേന്ദ്രങ്ങളെ ഒരു കുടക്കീഴിലാക്കി. എച്ച്. എഫ്. ബ്ലാൻഫോഡിനായിരുന്നു അന്നത്തെ ഗവണ്മന്റിനെ കാലാവസ്ഥാ വിവരങ്ങൾ അറിയിക്കാനുള്ള ചുമതല. സർ ജോൺ ഏലിയട്ടായിരുന്നു ഐഎംഡിയുടെ ആദ്യ ഡയറക്ടർ ജനറൽ, കൊൽക്കത്തയായിരുന്നു തുടക്കത്തിൽ ആസ്ഥാനം. ഇതു പിന്നീട് ഷിംലയിലേക്കും പുണെയിലേക്കും ഒടുവിൽ ഡൽഹിയിലേക്കും മാറ്റി. 

ഒന്നാം ഘട്ടം (1875–1890)

മറ്റു രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറാൻ തുടങ്ങിയതും ലോക കാലാവസ്ഥാ സംഘടനയിൽ ഐഎംഡി അംഗമായതും ഇക്കാലത്ത്.
∙ 1875 : ഐഎംഡി രൂപീകരണം
∙ 1877 : കൊൽക്കത്ത ആലിപ്പൂരിൽ ഒബ്സർവേറ്ററി
∙ 1878 : പ്രതിദിന കാലാവസ്ഥാ വിവരങ്ങൾ സൂക്ഷിക്കാൻ തുടങ്ങി.

∙ രണ്ടാം ഘട്ടം (1891–1946)

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് സാങ്കേതിക വിദ്യയിൽ വലിയ പുരോഗതിയുണ്ടായി.

∙ 1905: അന്തരീക്ഷത്തിന്റെ മേൽത്തട്ടിനെക്കുറിച്ച് പഠിക്കാൻ ഷിംലയിലെ കേന്ദ്രത്തിൽ ബലൂൺ ഉപയോഗിച്ചു.

∙ 1908 : കടലിന്റെ കാലാവസ്ഥാ ഭൂപടം തയാറാക്കി

∙ 1912 : മുംബൈയിലും കറാച്ചിയിലും തീരദേശ റേഡിയോ സ്റ്റേഷനുകൾ

∙ 1920 : സർഫസ് ഇൻസ്ട്രുമെന്റ്സ് ഡിവിഷൻ രൂപീകരണം

∙ 1921 : ഷിംലയിൽ ആദ്യ ഏവിയേഷൻ ഫോർകാസ്റ്റ്

∙ 1925 : ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും കാറ്റുകളുടെ മാപ്പിങ്

∙ 1929 : സ്റ്റേഷനുകളിൽ വയർലസ് സംവിധാനം

∙ 1930 – കാലാവസ്ഥയുടെ ത്രിമാന വിവരങ്ങൾ ലഭിക്കുംവിധം ഐഎംഡി സജ്ജം

∙ 1932 : കൃഷിയുമായി കാര്യങ്ങൾ പഠിക്കാൻ പ്രത്യേക സംഘം

∙ 1936 : ഓൾ ഇന്ത്യ റേഡിയോയിൽ‍ ദിനാന്തരീക്ഷ സ്ഥിതി ബുള്ളറ്റിൻ പ്രക്ഷേപണം തുടങ്ങി

∙ 1943 : ആദ്യമായി കാലാവസ്ഥാ മേഖലയിൽ ശാസ്ത്രീയ പരിശീലനം തുടങ്ങി

∙ 1944 : ഐഎംഡി ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റി, 7 പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിച്ചു

∙ 1945 : പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളിൽ കർഷകരെ സഹായിക്കും വിധം പദ്ധതികൾ

സ്വാതന്ത്ര്യത്തിനു ശേഷം (1947–59)

∙ 1954 : കാറ്റുകളുടെ ഗതിയറിയാൻ റഡാറുകൾ ഉപയോഗിച്ചു തുടങ്ങി, ആൻഡമാനിലെ ഡംഡമിൽ ആദ്യ റഡാർ സ്ഥാപിച്ചു

∙ ഐഎംഡി ഡയറക്ടർ ജനറൽ എൽ.എസ്.മാത്തൂർ തദ്ദേശീയ റഡാർ വികസിപ്പിച്ചെടുത്തു

∙ റിസർവോയറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പ്രളയങ്ങളിലും കൂടുതൽ ഇടപെടൽ

∙ 1955 : കൊൽക്കത്തയിൽ പൊസിഷനൽ അസ്ട്രോണമി സെന്റർ സ്ഥാപിച്ചു. പഞ്ചാംഗം പുറത്തിറക്കി

∙ 1957 : ഓസോൺ പഠനം

1960–70

∙ 1961 : ലോക കാലാവസ്ഥാ കേന്ദ്രത്തിന് ഭൂമിയുടെ ഉത്തരാർധ ഗോളത്തിലെ വിവരങ്ങൾ കൈമാറുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി ഡൽഹി

∙ 1962 : പുണെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി സ്ഥാപിച്ചു, പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി

∙ 1963 : നാവിക, വ്യോമ സേനകൾക്ക് പരിശീലനം നൽകിത്തുടങ്ങി

∙ സ്റ്റോം അനാലിസിസ് യൂണിറ്റ് സ്ഥാപിച്ചു

∙ അമേരിക്കയുടെ കൃത്രിമ ഉപഗ്രഹങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി

∙ 1966 : ഇന്ത്യയുടെ ഉപരിതലത്തിൽ ഓസോൺ റിക്കോർഡർ സ്ഥാപിച്ചു‌‌

∙ മറൈൻ വെതർ സർവീസിനു തുടക്കം

∙ 1969 : കാലാവസ്ഥാ പ്രവചനത്തിനായി ന്യൂമറിക്കൽ മോഡലുകൾ

∙ 1970 : ആദ്യ സൈക്ലോൺ ഡിറ്റക്‌ഷൻ റഡാർ വിശാഖപട്ടണത്തു സ്ഥാപിച്ചു

∙ ഡയറക്ടറേറ്റ് ഓഫ് ടെലി കമ്യൂണിക്കേഷൻ സ്ഥാപിച്ചു

∙ മഴയുടെ കൃത്യമായ അളവറിയാൻ സെൽഫ് റിക്കോർഡിങ് റെയിൻ ഗേജുകൾ സ്ഥാപിച്ചു

1971 – 1983

1970ൽ ഉണ്ടായ ഭോല ചുഴലിക്കാറ്റിൽ ബംഗ്ലദേശിൽ 3 ലക്ഷം പേരും ആന്ധ്രപ്രദേശിൽ പതിനായിത്തോളം പേരും മരിച്ചു.

∙ 1971 : കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശം

∙ 1971 : ഉപഗ്രഹ നിരീക്ഷണം വ്യാപകമായി, ഡയറക്ടറേറ്റ് ഓഫ് സാറ്റലൈറ്റ് സ്ഥാപിച്ചു. 24 മണിക്കൂറും നിരീക്ഷണം സാധ്യമായി

∙ 1974 : രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലായി 11 സൈക്ലോൺ ഡിറ്റക്‌ഷൻ റഡാറുകൾ സ്ഥാപിച്ചു.

∙ 1982 : ഇൻസാറ്റ് ഉപഗ്രഹങ്ങൾ കാലാവസ്ഥാ പ്രവചനത്തിൽ സഹായകമായി

∙ അന്റാർട്ടിക്കയിൽ ദക്ഷിണ ഗംഗോത്രി നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു

1984 – 90 ഇന്ത്യൻ കൃത്രിമ ഉപഗ്രഹ കാലം

∙ കാലാവസ്ഥാ വിഭാഗത്തെ ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിനു കീഴിലാക്കി

∙ 1988 : നാഷനൽ സെന്റർ ഫോർ മീഡിയം വെതർ ഫോർകാസ്റ്റിങ് സ്ഥാപിച്ചു

∙ 1989 : ഇന്ത്യയിൽ സൂപ്പർ കംപ്യൂട്ടറെത്തി

∙ അന്റാർട്ടിക്കയിൽ മൈത്രി നിരീക്ഷണ കേന്ദ്രം

∙ 1990 : ഡൽഹിയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഡയറക്ടറേറ്റ്

1991– 2005

∙ 1998 : പർവത മേഖലയിലെ കാലാവസ്ഥാ പ്രവചനത്തിനായി ഹിമാലയൻ മേഖലയുടെ പ്രവർത്തനത്തിനു തുടക്കം

∙ 1999ൽ ഒഡീഷ തീരത്ത് വീശിയ അതിതീവ്ര ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കൃത്യമായി നൽകാൻ കഴിഞ്ഞില്ല. തുടർന്ന് വേഗത്തിൽ വലിയ മാറ്റങ്ങൾ

∙ 2000 : ആശയവിനിമയത്തിനായി ‘വി സാറ്റ്’ സംവിധാനം നിലവിൽ വന്നു

∙ 2001 : സംസ്ഥാനതലത്തിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ

∙ 2002 : ചെന്നൈയിൽ രാജ്യത്തെ ആദ്യ ഡോപ്ലർ വെതർ റഡാർ, 2006ൽ കിഴക്കൻ തീരത്ത് നാലെണ്ണം അധികം സ്ഥാപിച്ചു. കാലാവസ്ഥാ പഠനത്തിനായി മാത്രമുള്ള ആദ്യ ഉപഗ്രഹം ‘കൽപന’ വിക്ഷേപിച്ചു

∙ 2004: ചുഴലിക്കാറ്റുകൾക്കു പേരിടാൻ തുടങ്ങി, ആദ്യത്തേത് 2004 സെപ്റ്റംബറിൽ അറബിക്കടലിലുണ്ടായ ‘ഒനിൽ’

∙ 2005 : 127 ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു. രണ്ടു ദിവസം മുൻപെങ്കിലും കൃത്യമായി പ്രവചനങ്ങൾ നടത്താൻ സംവിധാനം

(Manorama Online Creative/ AFP)

∙ മികവിന്റെ കാലാവസ്ഥാ കേന്ദ്രം

2013 ഒക്ടോബർ 12ന് ഫാലിൻ ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാൽപുർ തീരത്ത് ആഞ്ഞടിച്ചു. കാറ്റിന്റെ തീവ്രതയെ വിലയിരുത്തുന്നതിൽ വിദേശ ഏജൻസികൾ പോലും പരാജയപ്പെട്ടപ്പോൾ ചുഴലിക്കാറ്റിന്റെ കൃത്യമായ മുന്നറിയിപ്പുകൾ നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചരിത്രം കുറിച്ചു. പിന്നീട് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയായ എം.മോഹപത്രയായിരുന്നു അന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗം തലവൻ. ചുഴലിക്കാറ്റുകളുടെ പഠനത്തിലും മുന്നറിയിപ്പ് നൽകുന്നതിലും ഐഎംഡിയുടെ മികവ് ലോകം അഗീകരിച്ച സന്ദർഭമായിരുന്നു ഇത്. 

∙ ഐഎംഡി ഇന്ന്

ഡൽഹിയിലെ മൗസം ഭവൻ ആസ്ഥാനമായി, രാജ്യമെമ്പാടുമായി നാലായിരത്തോളം ശാസ്ത്രജ്ഞരാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ ജോലി ചെയ്യുന്നത്. 6 മേഖലകളിൽ വിവിധ സംസ്ഥാനങ്ങളിലായി 26 പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഇന്ന് കാലാവസ്ഥാ വകുപ്പിനുണ്ട്. 

(Manorama Online Creative/ AFP)

കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യതയിൽ വലിയ വർധനയുണ്ടായ കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങൾ. 1875ൽ പ്രവർത്തനം തുടങ്ങിയ ഐഎംഡിക്ക് 39 ഡോപ്ലർ വെതർ റഡാറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാനായി. ഇൻസാറ്റ് ഉപഗ്രഹ സഹായത്തോടെ ഓരോ 15 മിനിറ്റിലും മേഘങ്ങളുടെ മാറ്റം നിരീക്ഷിച്ച് വിവരങ്ങൾ പുതുക്കാൻ കഴിയുന്നുണ്ട്. ഇൻസാറ്റ് സീരീസിലെ ഏറ്റവും പുതിയ ഉപഗ്രഹമായ ‘ഇൻസാറ്റ്–3ഡിഎസ്’ ഫെബ്രുവരി 17ന് പറന്നുയർന്നതോടെ കൂടുതൽ കൃത്യതയാർന്ന കാലാവസ്ഥാ പ്രവചനമാണ് ഇനി ഇന്ത്യ പ്രതീക്ഷിക്കുന്നത്.

കൊല്ലം ഇരവിപുരത്തിന് സമീപം തീരം കടലെടുത്ത നിലയിൽ. (ഫയൽ‍ ചിത്രം: മനോരമ)

കാർഷിക മേഖലയെ സഹായിക്കാൻ 200 ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകൾ (എഡബ്ല്യുഎസ്), പൊതുവായ വിവര ശേഖരണത്തിന് 806 എഡബ്ല്യുഎസ്, 1382 ഓട്ടമാറ്റിക് റെയിൻഗേജുകൾ, 83 ഇടിമിന്നൽ സെൻസറുകൾ, 63 പൈലറ്റ് ബലൂൺ സ്റ്റേഷനുകൾ തുടങ്ങി മാറ്റങ്ങൾ നിരവധിയാണ്. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ 2015 മുതൽ കൃത്രിമ ഉപഗ്രഹ സഹായത്തോടെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്നുണ്ട് ഐഎംഡിക്ക്. ചുഴലിക്കാറ്റുകളെ ഓരോ 6 മിനിറ്റിലും നിരീക്ഷിക്കാൻ 2018 മുതൽ സാധിക്കുന്നു. കാലാവസ്ഥാ മോഡലുകളുടെ കാര്യത്തിലും വലിയ പുരോഗതിയുണ്ടായി. 

ശക്തമായ മഴയെത്തുടർന്ന് പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപത്തെ ഗോഡൗണിൽ വെള്ളം കയറിയപ്പോൾ പാചകവാതക സിലിണ്ടറുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തൊഴിലാളികൾ (ഫയൽ ചിത്രം: മനോരമ)

∙ വിവരങ്ങൾ കൈമാറുന്നത് 13 രാജ്യങ്ങൾക്ക് 

‘സാർക്’ അംഗങ്ങൾ ഉൾപ്പടെ 13 രാജ്യങ്ങൾക്ക് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്. രാജ്യത്തെ 3 കോടി കർഷകർ കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ നൂറിലേറെ വിമാനത്താവളങ്ങളിലും കേന്ദ്ര സർക്കാർ പ്രോജക്ടുകളിലും വിവിധ കാര്യങ്ങളിൽ കാലാവസ്ഥാ വകുപ്പ് സേവനം നൽകുന്നു. 

∙ 1836ൽ തുടക്കം കുറിച്ച ‘ട്രിവാണ്ട്രം ഒബ്സർവേറ്ററി’ 

രാജ്യത്തെ തന്നെ ഏറ്റവും പഴയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണു തിരുവനന്തപുരത്തേത്. ‘ദ് ട്രിവാണ്ട്രം ഒബ്സർവേറ്ററി’ തുടങ്ങിയത് 1836ൽ സ്വാതി തിരുനാൾ തിരുവിതാംകൂർ ഭരിക്കുന്ന കാലത്താണ്. 1837ൽ ജോൺ കാൽഡെകോട്ടിന്റെ മേൽനോട്ടത്തിൽ ഇതിനെ ഒരേ സമയം വാന നിരീക്ഷണ പഠനങ്ങൾക്കും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗിക്കാവുന്ന കേന്ദ്രമാക്കി മാറ്റി. 1853ൽ കാലാവസ്ഥാ ഒബ്സർവേറ്ററിയുടെ തുടക്കം ഇവിടെ നിന്നാണ്. 1927ൽ ഇത് വീണ്ടും രണ്ട്ട് വിഭാഗങ്ങളാക്കി. ഇതേ വർഷം തന്നെ കാലാവസ്ഥാ വിഭാഗത്തിനെ അന്നത്തെ ഇന്ത്യാ ഗവണ്മന്റ് ക്ലാസ് 1ൽ പെടുത്തി. പുണെയിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിലേക്ക് ഇവിടെനിന്ന് ടെലഗ്രാഫിലൂടെ വിവരങ്ങൾ നൽകാനും തുടങ്ങി. 

(Manorama Online Creative/ AFP)

പൈലറ്റ് ബലൂൺ ഉപയോഗിച്ച് 1928ൽ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം 1951ൽ കേന്ദ്രം ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1963 മുതൽ കേരളത്തിലെ കാലാവസ്ഥാ പ്രവചനം തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായി 16 നിരീക്ഷണ കേന്ദ്രങ്ങളും നൂറിലേറെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളും 5 വിമാനത്താവളങ്ങളിൽ നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. അഗ്രോ മീറ്റിയറോളജിക്കൽ അഡ്വൈസറി സേവനങ്ങൾ 5 സോണുകളിലായി 14 ജില്ലകളിലും ലഭ്യമാക്കുന്നുണ്ട്. മഴ, താപനില, കാറ്റിന്റെ ഗതി, വേഗം, താപനില, അന്തരീക്ഷ ആർദ്രത, മഴസാധ്യത തുടങ്ങിയ വിവരങ്ങൾ 5 ലക്ഷത്തോളം കർഷകരിലേക്ക് എത്തിക്കാൻ സംസ്ഥാനത്തെ ഐഎംഡിക്ക് കഴിയുന്നുണ്ട്. മണ്ണുമായും വിളകളുമായും ബന്ധപ്പെട്ട വിവരങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെടുത്തി കർഷകർക്ക് ആവശ്യമായ വിധത്തിൽ കൈമാറുന്നു.

മഴയിൽ കുടചൂടി നടന്നു പോകുന്ന പെൺകുട്ടികൾ. (Photo by R.Satish BABU / AFP)

‌അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ, പ്രകൃതിയുടെ രൗദ്ര ഭാവങ്ങളിൽനിന്ന് എക്കാലവും സുരക്ഷിതരെന്നു കരുതിയ മലയാളികളുടെ വിശ്വാസത്തിന്റെ മുകളിലേക്കാണ് 2017ൽ ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 2018ലെയും 2019ലെയും പ്രളയ കാലം കൂടി പിന്നിട്ടതോടെ കാലാവസ്ഥാ പ്രവചനവും കേരളത്തിൽ മുഖ്യധാരയിലേക്കെത്തി. ‘മാനത്തു നോക്കി മഴ പ്രവചിക്കുന്നവർ’ എന്ന് ഐഎംഡിയെ പരിഹസിച്ചിരുന്നവർ നിശ്ശബ്ദരായി. ഇപ്പോൾ കൃത്യമായി ഓരോ മണിക്കൂറിലും കാലാവസ്ഥാ വിവരങ്ങൾ നമ്മുടെ വിരൽത്തുമ്പിലെത്തുന്നു. 

English Summary:

A Glorious 150-Year Voyage: Unveiling the History and Milestones of the Indian Meteorological Department