മസിനഗുഡി വഴിയല്ലാതെയും ഊട്ടിക്കു പോയാലോ: ഇതാ ആ റൂട്ടുകൾ; വഴിയിൽ ആന, മയിൽ, മാൻ, പുലി...: എങ്ങനെ പ്ലാൻ ചെയ്യാം യാത്ര?
പൂജ്യം ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. നല്ല മഞ്ഞുവീഴ്ചയുണ്ട്... ഊട്ടിയുടെ പുൽമൈതാനങ്ങളാകെ മഞ്ഞുപുതച്ചുകിടക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ്, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത എന്നിവയെല്ലാം മഞ്ഞിൽപൊതിഞ്ഞു കിടക്കുന്നു. മസിനഗുഡി വഴി മാത്രമല്ല ഏതു വഴി പോയാലും ഊട്ടിയിൽ ‘പൊളി വൈബാ’ണ്. നാട്ടുകാരെല്ലാം പറഞ്ഞും വ്ലോഗിയും മസിനഗുഡി വഴിയുള്ള പാത തിരക്കേറിയെങ്കിലും ഊട്ടിയിലേക്കു പോകാൻ അതിലുമേറെ സുന്ദരപാതകളുണ്ട്. കാടിനെ അറിഞ്ഞ്, കാട്ടാറുകളും യൂക്കാലിപ്റ്റസ് മരങ്ങളും കാഴ്ചയൊരുക്കുന്ന വഴിയിലൂടെയുള്ള യാത്ര. ‘സാന്ദ്രം’ സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട് ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി ’ എന്ന പാട്ടിൽ പറയുന്നതു പോലെ..
പൂജ്യം ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. നല്ല മഞ്ഞുവീഴ്ചയുണ്ട്... ഊട്ടിയുടെ പുൽമൈതാനങ്ങളാകെ മഞ്ഞുപുതച്ചുകിടക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ്, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത എന്നിവയെല്ലാം മഞ്ഞിൽപൊതിഞ്ഞു കിടക്കുന്നു. മസിനഗുഡി വഴി മാത്രമല്ല ഏതു വഴി പോയാലും ഊട്ടിയിൽ ‘പൊളി വൈബാ’ണ്. നാട്ടുകാരെല്ലാം പറഞ്ഞും വ്ലോഗിയും മസിനഗുഡി വഴിയുള്ള പാത തിരക്കേറിയെങ്കിലും ഊട്ടിയിലേക്കു പോകാൻ അതിലുമേറെ സുന്ദരപാതകളുണ്ട്. കാടിനെ അറിഞ്ഞ്, കാട്ടാറുകളും യൂക്കാലിപ്റ്റസ് മരങ്ങളും കാഴ്ചയൊരുക്കുന്ന വഴിയിലൂടെയുള്ള യാത്ര. ‘സാന്ദ്രം’ സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട് ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി ’ എന്ന പാട്ടിൽ പറയുന്നതു പോലെ..
പൂജ്യം ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. നല്ല മഞ്ഞുവീഴ്ചയുണ്ട്... ഊട്ടിയുടെ പുൽമൈതാനങ്ങളാകെ മഞ്ഞുപുതച്ചുകിടക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ്, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത എന്നിവയെല്ലാം മഞ്ഞിൽപൊതിഞ്ഞു കിടക്കുന്നു. മസിനഗുഡി വഴി മാത്രമല്ല ഏതു വഴി പോയാലും ഊട്ടിയിൽ ‘പൊളി വൈബാ’ണ്. നാട്ടുകാരെല്ലാം പറഞ്ഞും വ്ലോഗിയും മസിനഗുഡി വഴിയുള്ള പാത തിരക്കേറിയെങ്കിലും ഊട്ടിയിലേക്കു പോകാൻ അതിലുമേറെ സുന്ദരപാതകളുണ്ട്. കാടിനെ അറിഞ്ഞ്, കാട്ടാറുകളും യൂക്കാലിപ്റ്റസ് മരങ്ങളും കാഴ്ചയൊരുക്കുന്ന വഴിയിലൂടെയുള്ള യാത്ര. ‘സാന്ദ്രം’ സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട് ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി ’ എന്ന പാട്ടിൽ പറയുന്നതു പോലെ..
പൂജ്യം ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. നല്ല മഞ്ഞുവീഴ്ചയുണ്ട്... ഊട്ടിയുടെ പുൽമൈതാനങ്ങളാകെ മഞ്ഞുപുതച്ചുകിടക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ്, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത എന്നിവയെല്ലാം മഞ്ഞിൽപൊതിഞ്ഞു കിടക്കുന്നു. മസിനഗുഡി വഴി മാത്രമല്ല ഏതു വഴി പോയാലും ഊട്ടിയിൽ ‘പൊളി വൈബാ’ണ്. നാട്ടുകാരെല്ലാം പറഞ്ഞും വ്ലോഗിയും മസിനഗുഡി വഴിയുള്ള പാത തിരക്കേറിയെങ്കിലും ഊട്ടിയിലേയ്ക്കു പോകാൻ അതിലുമേറെ സുന്ദരപാതകളുണ്ട്.
കാടിനെ അറിഞ്ഞ്, കാട്ടാറുകളും യൂക്കാലിപ്റ്റസ് മരങ്ങളും കാഴ്ചയൊരുക്കുന്ന വഴിയിലൂടെയുള്ള യാത്ര. ‘സാന്ദ്രം’ സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട് ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി ’ എന്ന പാട്ടിൽ പറയുന്നതു പോലെ..
‘പേടിയാണേൽ കടുക് തുളച്ചിട്ടുള്ളിൽ
കേറിയൊളിച്ചോളൂ
പേടിയില്ലേൽ ഞങ്ങടെ കൂടെ ഊട്ടി
വരേയ്ക്കും പോന്നോളൂ...’
∙ ഊട്ടിയിൽ പോകാൻ പലതുണ്ടു വഴി
മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തിക്കാഴ്ചകളിലേയ്ക്കുള്ള വാതിലാണ് തമിഴ്നാട്ടിലെ ഊട്ടി. അഞ്ചു മുതൽ ഏഴു വരെ വന്യജീവി സങ്കേതങ്ങൾ ഒറ്റയാത്രയിൽ കാണാൻ ഊട്ടി കേന്ദ്രമാക്കി യാത്ര ആസൂത്രണം ചെയ്യാം. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി മുതുമല, ബന്ദിപ്പുർ, മുക്കുരുത്തി, സൈലന്റ് വാലി, സത്യമംഗലം, നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങളാണ് നീലഗിരിക്കുന്നുകളിലും സമീപത്തുമായുള്ളത്. നിലമ്പൂർക്കാടിന്റെ ‘കാതലും’ ആസ്വദിക്കാം. വയനാട്ടിൽനിന്നു തന്നെ മൂന്നു വഴികളുണ്ട് നീലഗിരിയിലേയ്ക്ക്.
രണ്ട് വഴികൾ നേരിട്ടു തമിഴ്നാട്ടിലേയ്ക്കെത്തുന്നതാണെങ്കിൽ കർണാടകയിലെ ഗുണ്ടൽപേട്ടയുടെ മനോഹാരിത ആസ്വദിച്ച് ആ വഴിയും പോകാം. മലപ്പുറത്തുകാർക്ക് ഗൂഡല്ലൂർ വഴി ഊട്ടിലിലെത്തുന്നതാണ് എളുപ്പം. മസിനഗുഡി വഴി പോകുമ്പോൾ 17 കിലോമീർ അധികം സഞ്ചരിക്കണം പാലക്കാടു നിന്നു മേട്ടുപ്പാളയം വഴി ചുരം കയറി കൂനൂർ വഴി ഊട്ടിയിലെത്താം. ഇനിയുമുണ്ടൊരു മനോഹരമായ വഴി. അട്ടപ്പാടി മുള്ളി, ഗെദ്ദ, മഞ്ചൂർ വഴിയുള്ള ഊട്ടി യാത്ര. അവലാൻഞ്ചി, എമറാൾഡ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഈ റൂട്ടിലാണ്. പക്ഷേ, ഈ പാതയിലൂടെയുള്ള യാത്ര തമിഴ്നാട് വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്.
∙ വയനാടു കണ്ട്, കർണാടകം വഴി ഊട്ടി
ചിലപ്പോൾ പുലിയെ കാണാം, ചിലപ്പോൾ കടുവയേയും... ഉറപ്പായും മാനിനെയും ആനകളെയും കാണാം.. മയിലുകളുടെയും കാട്ടുപോത്തിന്റെയും കാര്യമാണെങ്കിൽ പിന്നെ പറയാനില്ല. മൂന്നു സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങൾ വഴിയുള്ള റൂട്ടാണ് വയനാട് നിന്നു ഗുണ്ടൽപേട്ട വഴി ഊട്ടിയിലേയ്ക്ക്. അതാണ് ഈ പറയുന്ന മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര. നമ്മുടെ താമരശ്ശേരി ചുരം കടന്നു വയനാട്ടിലെത്തിയാൽ നേരെ ബത്തേരിയിലേയ്ക്കു പോകാം. ബത്തേരിയിൽ നിന്നു വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ വന്യജീവി സങ്കേതത്തിലേയ്ക്ക് 14 കിലോമീറ്റർ മാത്രമേയുള്ളൂ. മുത്തങ്ങയിൽ കേരള വനംവകുപ്പ് ജംഗിൾ സഫാരി ഒരുക്കിയിട്ടുണ്ട്.
മുത്തങ്ങയിൽനിന്നു കർണാടകയിലെ ഗുണ്ടൽപേട്ടയിലേയ്ക്കുള്ള വനയാത്ര ശരിക്കും കിടിലൻ. വന്യമൃഗങ്ങളെ ഏതു സമയത്തും പാതയോരത്തു കാണാം. വെള്ളം കുടിക്കുന്ന ആനക്കൂട്ടങ്ങൾ പതിവു കാഴ്ച. വന്യജീവികൾക്കു തടസ്സമുണ്ടാകാതിരിക്കാൻ രാത്രി 9 മുതൽ രാവിലെ ആറുവരെ ഇവിടെ രാത്രിയാത്രാനിരോധനമുണ്ട്. അറിയാതെ വന്നാൽ ചെക്ക്പോസ്റ്റിൽ കുടുങ്ങും. ഗുണ്ടൽപേട്ടയിലെത്തിയാൽ വഴിയോരത്തെ പച്ചക്കറിത്തോട്ടങ്ങളും സൂര്യകാന്തിപ്പാടങ്ങളും കാണാം. ഗുണ്ടൽപേട്ടയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതം. അവിടെനിന്ന് വെറും പത്തു കിലോമീറ്റർ അകലെയാണ് തമിഴ്നാടിന്റെ മുതുമല വന്യജീവി സങ്കേതം. ശരിക്കും കാട്ടിലൂടെയുള്ള യാത്രയാണിത്. ബൈക്കിലായാലും കാറിലായാലും യാത്ര അതിമനോഹരം. ബസ് സർവീസുകളും ഈ പാതയിൽ ഉണ്ട്. അപ്പോൾ നമ്മളിപ്പോൾ മുതുമലയിലാണ്.
∙ മസിനഗുഡി വഴി ഊട്ടിയിലേയ്ക്ക്
കർണാകയിൽനിന്നു വരുമ്പോൾ തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിന്റെ കവാടം കക്കനഹള്ളയാണ്. ഇവിടെനിന്ന് തൈപ്പക്കാട്. അവിടെനിന്നാണു മസിനഗുഡിയിലേയ്ക്കു തിരിയേണ്ടത്. മസിനഗുഡിയിൽനിന്നു 36 ഹെയർപിൻ വളവുകളുള്ള കല്ലട്ടിചുരം കടന്നാണ് ഊട്ടിയിലെത്തേണ്ടത്. തെപ്പക്കാട്ടുനിന്ന് ഇടത്തേക്കാണു മസിനഗുഡി. ഏഴരക്കിലോമീറ്റർ. തെപ്പക്കാടും ജംഗിൾ സഫാരിക്കു സൗകര്യമുള്ള ഗംഭീര വനമാണ്. ഇവിടെയാണ് തെപ്പക്കാട് ആനപ്പന്തി. ഓസ്കർ പുരസ്കാരം ലഭിച്ച ‘ദി എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തമായ സ്ഥലം.
തെപ്പക്കാട്ടുനിന്ന് മസിനഗുഡിയിലേയ്ക്കുള്ള യാത്ര കിടിലമാണ്. മസിനഗുഡി പിന്നിട്ടാൽ പിന്നെ വിജനമെന്നുതന്നെ പറയാവുന്ന വനപാതയാണ്. അവിടെനിന്നങ്ങോട്ട് 30 കിലോമീറ്ററോളം 36 ഹെയർപിൻ വളവുകൾ കയറിയുള്ള ഊട്ടി യാത്രയാണ്. വലിയ തിരിവുകളും ഇറക്കവുമുള്ള റോഡായതിനാൽ ഊട്ടിയിൽനിന്ന് മസിനഗുഡിയിലേയ്ക്ക് ഈ റോഡ് വഴി വിനോദസഞ്ചാരികളെ പോകാൻ അനുവദിക്കില്ല. മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര മനോഹരമാണെന്നത് ട്രെൻഡായതോടെ പക്ഷേ ഈ പാതയിൽ ഇപ്പോൾ വല്ലാത്ത തിരക്കാണ്.
∙ വയനാട് വഴി ഊട്ടിയിലേയ്ക്ക്
വയനാട് വഴി ഊട്ടിയിലേയ്ക്കുള്ള പാതകൾ തേയിലത്തോട്ടങ്ങളുടെ മനോഹാരിതകൊണ്ട് പ്രത്യേക അനുഭവമാണ്. കോടമഞ്ഞിൽ പുതച്ച ചെറുവളവുകളും ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ച വീടുകളും ഫാക്ടറികളുമെല്ലാം വഴിയോരത്തു കാണാം. വഴിയോരത്തെ കടകളിൽ നിന്ന് വൈവിധ്യമാർന്ന ചായപ്പൊടികളും കാപ്പിപ്പൊടികളും യൂക്കാലിപ്റ്റസ് തൈലവും പുൽത്തൈലവുമെല്ലാം വാങ്ങാം. ബത്തേരിയിൽ നിന്നു വരുന്നവർ പാട്ടവയൽ ഗൂഡല്ലൂർ വഴിയാണ് ഊട്ടിയിലെത്തേണ്ടത്. കോഴിക്കോട്നിന്നു താമരശ്ശേരി ചുരം കയറി വരുന്നവർക്ക് ചുണ്ടേലിൽനിന്നു മേപ്പാടിയിലെത്തി വടുവഞ്ചാൽ വഴി ഗൂഡല്ലൂരിലെത്തി അവിടെനിന്ന് ഊട്ടിയിലേയ്ക്കു പോകാം.
∙ നിലമ്പൂർ വഴി ഊട്ടിയിലേയ്ക്ക്
നിലമ്പൂർക്കാടിന്റെ മനോഹാരിത കണ്ട് ഗൂഡല്ലൂർ വഴിയും ഊട്ടിയിലേയ്ക്കു പോകാം. ഷൊർണൂർ –നിലമ്പൂർ റെയിൽപാതയുടെ സൗന്ദര്യവും ആസ്വദിക്കാം. നിലമ്പൂരിൽ നിന്നാണു നാടുകാണിയുടെ തുടക്കം. ആനമറി പിന്നിട്ട് ഒന്നാം വളവിലെത്തുമ്പോൾതന്നെ തണുപ്പായിത്തുടങ്ങും. നാടുകാണി വ്യൂ പോയിന്റിൽ നിന്നാൽ പച്ചവിരിച്ച താഴ്‌വരകളും പശ്ചിമഘട്ട മലനിരകളും കാണാം. പിന്നെ, തേൻപാറയും കല്ലളയും തണുപ്പൻചോലയും കടന്നാൽ നാടുകാണി ജംക്‌ഷൻ. നാടുകാണിയിൽനിന്ന് വലത്തേക്കു തിരിഞ്ഞ് 12 കിലോമീറ്റർ പിന്നിട്ടാൽ ഗൂഡല്ലൂരെത്തും. ഇവിടെനിന്ന് ഗൂഡല്ലൂർ വഴിയോ മസിനഗുഡി വഴിയോ ഊട്ടിയിലേയ്ക്കു പോകാം.
∙ ഊട്ടി കണ്ടു പിടിച്ച വഴിയിലൂടെയുള്ള യാത്ര
ഊട്ടിയെന്ന മനോഹര ഭൂമികയെ കണ്ടെത്തിയ പാതയാണ് മേട്ടുപ്പാളയം–ഊട്ടി പാത. തെക്കൻകേരളത്തിൽനിന്നു പോകുന്നവർ കൂടുതൽ പേരും ആശ്രയിക്കുന്നത് ഈ റൂട്ടാണ്. തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ സുഖവാസ കേന്ദ്രമായി ലോകഭൂപടത്തിൽ അറിയപ്പെടുന്നതാണ് ഊട്ടി എന്ന പഴയ ഉദകമണ്ഡലം. ഗോത്രവർഗക്കാർ മാത്രം താമസിച്ചിരുന്ന ഈ മലനിരകൾ മലേറിയയും മൂടൽമഞ്ഞും കാരണം വാസയോഗ്യമല്ലായിരുന്നു. കൊടുങ്കാടായിരുന്നു. സമതലമായിരുന്ന മേട്ടുപ്പാളയത്തുനിന്നു നോക്കുമ്പോൾ അങ്ങു ദൂരെക്കാണുന്ന മലകളെപ്പറ്റി ആർക്കും വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.
പലരും ഈ പ്രദേശത്തെക്കുറിച്ച് അറിയാനും പഠിക്കാനും പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂർ കലക്ടർ ആയിരുന്ന ജോൺ സള്ളിവൻ ആണ് നീലഗിരിയെക്കുറിച്ചു കൂടുതൽ പഠിക്കാനും അറിയാനും താൽപര്യം കാണിച്ചത്. 1815 മുതൽ 1830 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം നീലഗിരി ഉൾപ്പെടുന്ന കോയമ്പത്തൂർ ജില്ലയുടെ കലക്ടറായി. അക്കാലത്തു നീലഗിരിയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം പലരെയും അയച്ചെങ്കിലും അവരെല്ലാം പരാജയപ്പെട്ടു തിരികെപ്പോന്നു.
ഒടുവിൽ സള്ളിവൻ തന്നെ ബ്രിട്ടിഷ് പട്ടാളക്കാരോടൊപ്പം കുതിരപ്പുറത്തു കയറി മേട്ടുപ്പാളയത്തു നിന്നു തെങ്കുമരഹാടയെന്ന ഗ്രാമപ്രദേശത്തുകൂടി കിഴുക്കാംതൂക്കായ മലകൾ കയറി ആദ്യം ദിമഹട്ടി താഴ്‌വര കൈവശപ്പെടുത്തി. മോശം കാലാവസ്ഥയായിരുന്നെങ്കിലും അവിടെ തമ്പടിച്ച്, ഇപ്പോഴത്തെ കോത്തഗിരി ടൗണിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ കണ്ണേരിമുക്കിൽ രണ്ടു മുറികളുള്ള ഒരു കോട്ടേജ് നിർമിച്ചു. ‘അതാണ് പെത്തക്കൽ ബംഗ്ലാവ്’. നീലഗിരിയിലെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റം ഇതാണെന്നു പറയാം. 20 ദിവസമെടുത്ത് തദ്ദേശീയരായ ഗോത്രവർഗക്കാരെക്കൊണ്ടായിരുന്നു കോട്ടേജ് നിർമാണം.
മേട്ടുപ്പാളയത്തുനിന്നു കോത്തഗിരി വഴിയും കൂനൂർ വഴിയും ഊട്ടിയിലേയ്ക്കു പോകാം.
∙ കോത്തഗിരി വഴി ഊട്ടിയിലേയ്ക്ക്
കോത്തഗിരിയെ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണു ബ്രിട്ടിഷുകാർ വിശേഷിപ്പിച്ചിരുന്നത്. ഊട്ടി കാണാൻ വരുന്നവർ നിർബന്ധമായും കോത്തഗിരിയുടെ ഗ്രാമീണ സൗന്ദര്യം കൂടി ആസ്വദിക്കേണ്ടതുണ്ട്. ഊട്ടിയേക്കാളും തണുപ്പും കൂനൂരിനെക്കാളും സുന്ദരവുമാണ് ഇവിടുത്തെ കാഴ്ചകൾ. ട്രക്കിങ് പ്രിയരെ ഏറെ ആകർഷിക്കുന്ന രംഗസ്വാമി മലനിരകൾ കോത്തഗിരിയിൽനിന്ന് അധികം അകലെയല്ല. പഞ്ഞിക്കൂട്ടം പോലെ മേഘങ്ങൾ വന്നു പൊതിയുന്നൊരിടമാണ് കോടനാടൻ മലനിരകൾ. താഴ‍്‍വരയിലെ പച്ചവിരിച്ച കാഴ്ചകളും അതിമനോഹരം തന്നെയാണ്. ഊട്ടിയിലെ തിരക്കുകളിൽനിന്നു മാറി ആസ്വദിക്കാൻ പറ്റുന്ന സ്ഥലമാണിത്. കോത്ത വിഭാഗത്തിൽപ്പെട്ട ആദിവാസികൾ താമസിച്ചിരുന്ന സ്ഥലമാണെന്നതിലാണ് കോത്തഗിരി എന്ന പേരു വന്നതെന്നാണു വിശ്വാസം.
പാതയോരത്തെ വ്യൂപോയിന്റുകളിൽ നിന്നാൽ തേയിലത്തോട്ടങ്ങളും കാർഷികമേഖലയും ഉൾപ്പെടുന്ന നീലഗിരിയുടെ മനോഹാരിത നന്നായി ആസ്വദിക്കാം. തമിഴ്നാട് രാഷ്ട്രീയത്തിന്റെ വിവാദ സ്ഥലമായ കോടനാട് എസ്റ്റേറ്റ് ഇവിടെയായിരുന്നു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്നെ വേനൽക്കാല വസതിയായി തിരഞ്ഞെടുത്തത് ഈ പ്രദേശമാണെന്നതിൽ ഒട്ടും ആശ്ചര്യമില്ല. കോത്തഗിരിയിൽ നിന്ന് 15 കിലോമീറ്ററോളം അകലെയാണ് കോടനാട് വ്യൂപോയിന്റ്. നീലഗിരി കണ്ടെത്തിയ ജോൺ സള്ളിവന്റെ ബംഗ്ലാവും ഈ വഴിയാണ്. കോത്തഗിരി വഴിയുള്ള യാത്രയിൽ തേയിലത്തോട്ടങ്ങളിൽ ധാരാളം കാട്ടുപോത്തുകളെ കാണാം. മനോഹരമായ കാതറിൻ വെള്ളച്ചാട്ടവും സമീപത്തുണ്ട്
∙ കൂനൂർ വഴി ഊട്ടിയിലേയ്ക്ക്
മേട്ടുപ്പാളയം വഴി ഊട്ടിയിൽ പോകുന്നവർ പ്രധാനമായും തിരഞ്ഞെടുക്കുന്നത് കൂനൂർ വഴിയാണ്. നീലഗിരിയിലെ രണ്ടാമത്തെ ഹിൽസ്റ്റേഷനാണ് കൂനൂർ. വനങ്ങൾക്കിടയിലൂടെയാണ് ഊട്ടിയിലേയ്ക്കുള്ള പാത. ഇടത്താവളമായി ബർളിയാറിൽ വിശ്രമിക്കാം. കൂനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 3 കിലോമീറ്റർ ദൂരത്തിൽ ഉള്ള സിംസ് പാർക്ക് നിർബന്ധമായും കാണേണ്ട ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപൂർവങ്ങളായ സസ്യജാലങ്ങൾ ഇവിടെയുണ്ട്.
കൂനൂരിലെത്തുന്നതിന് മുൻപായി കാട്ടേരി പാർക്കും അതിനടുത്തുള്ള റണ്ണിമേട് റെയിൽവേ സേഷനും അതിനു ചുറ്റുമുള്ള തേയില തോട്ടങ്ങളും ലോസ് വെള്ളച്ചാട്ടവും വിസ്മയിപ്പിക്കും. കൂനൂരിന് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ബൊക്കാസുരം മലനിരകളും ഡ്രൂഗ് കോട്ടയും. സഞ്ചാരികൾക്കും ചരിത്രസ്നേഹികൾക്കും ഏറെ പ്രിയപ്പെട്ടതാണത്. മനോഹരമായ പെയിന്റിങ് ശേഖരങ്ങൾക്കു പേരുകേട്ട സെന്റ് ജോർജ് പള്ളി, ഡോൾഫിൻ നോസ്, ലാംപ്സ് റോക്ക് എന്നിവയും കാണേണ്ട കാഴ്ച തന്നെ.
∙ മുള്ളി വഴി ഊട്ടിയിലേയ്‌ക്ക് (നിരോധനമുള്ള പാത)
വ്യത്യസ്തമായ ഒരു യാത്രാ അനുഭവമാണിത് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേയ്ക്കുള്ള യാത്ര. പക്ഷേ, തമിഴ്നാട് വനംവകുപ്പ് മുള്ളി വഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ തൽക്കാലം പോകാൻ കഴിയില്ല. മണ്ണാർക്കാടു നിന്ന് ചുരം കയറി അട്ടപ്പാടി താവളത്തെത്തിയാൽ അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ സഞ്ചരിച്ച് മുള്ളിയിലെത്താം. മുള്ളി തമിഴ്നാട് ചെക്ക്‌പോസ്റ്റിൽ വാഹനങ്ങൾ തടയും. മുള്ളിയിൽ നിന്ന് ഗെദ്ദ, മഞ്ചൂർ വഴിയാണ് ഊട്ടിലിലെത്തേണ്ടത്. ഊട്ടി വരെ പോകാൻ കഴിയില്ലെങ്കിലും താവളം മുതൽ മുള്ളിവരെയുള്ള ഡ്രൈവ് മികച്ച അനുഭവമാണ്. കുന്തിപ്പുഴയും ഭവാനിപ്പുഴയും സൈലന്റ്‌വാലിയുടെ സൗന്ദര്യവുമെല്ലാം ആസ്വദിച്ചാണ് ഈ പാതയിലൂടെ യാത്ര ചെയ്യേണ്ടത്. മുള്ളിക്കപ്പുറം ഇപ്പോൾ നിരോധനമുണ്ട്.
∙ സ്വപ്നത്തിലൂടെയുള്ള യാത്ര: പർവത തീവണ്ടി
താഴ്‌വാരങ്ങളിൽനിന്നു നീലഗിരിക്കുന്നുകളുടെ ഉയരങ്ങളിലേയ്ക്ക് തണുപ്പാസ്വദിച്ചും കാഴ്ചകൾ കണ്ടുമുള്ള യാത്രയാണ് പർവത തീവണ്ടി നൽകുന്നത്. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള യാത്ര. യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച സർവീസാണിത്.1989 ൽ മേട്ടുപ്പാളയം –കൂനൂർ പാതയിൽ ആരംഭിച്ച യാത്ര 1908 ൽ ഫേൺഹിൽ വരെയും പിന്നീട് ഊട്ടിവരെയും ഓടിത്തുടങ്ങി. ഊട്ടി മുതൽ മേട്ടുപ്പാളയം വരെ 46 കിലോമീറ്റർ ദൂരത്തിൽ 16 തുരങ്കങ്ങളും 200 വളവുകളും പാലങ്ങളും ഉണ്ട്. വനത്തിലൂടെ മലകയറിയുള്ള യാത്രയാണ് പ്രത്യേക അനുഭവം നൽകുക. ഈ യാത്രയിൽ കല്ലാർ മുതൽ കൂനൂർ വരെ പൽച്ചക്രങ്ങളിൽ പിടിച്ചാണ് ട്രെയിൻ ഓടുക.
കാടുകളുടെ വശ്യതയും നീർച്ചോലകളും കാട്ടാനകളെയും ഈ യാത്രയിൽ കാണാം. മണിക്കൂറിൽ 10 മുതൽ 15 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ മല കയറുക എന്നതിനാൽ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ സമയമേറെ ലഭിക്കും. മേട്ടുപ്പാളയത്ത് നിന്നും 7.10 ന് യാത്ര തിരിക്കുന്ന പൈതൃക ട്രെയിൻ ഊട്ടിയിലെത്തുന്നത് 11.55ന്. 46 കിലോമീറ്റർ യാത്രക്ക് 4.45 മണിക്കൂറാണ് യാത്രയുടെ സമയം. ഇതേ ട്രെയിൻ ഊട്ടിയിൽനിന്ന് തിരിച്ച് മേട്ടുപ്പാളയത്തേക്ക് പുറപ്പെടും. ഇത് അഞ്ചരയോടെ അവിടെയെത്തും. മേട്ടുപ്പാളയം മുതൽ കൂനൂർ വരെ നീരാവി എൻജിനും കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എൻജിനുമാണ് ഈ ട്രെയിനിന്.