തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ‘പുട്ടടി’യിലൂടെ നിയമസഭയിൽ നവകേരളസദസ്സിന്റെ ‘ഫുഡ് അടി’യെ അവതരിപ്പിച്ചപ്പോൾ സ്പീക്കർ അത് രേഖയിൽനിന്ന് ഒഴിവാക്കി!! ഉടനെയെത്തി തിരുവഞ്ചൂരിന്റെ മറുവാക്ക്. പക്ഷേ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിനും തടയിട്ടു, പുട്ടും കാപ്പിയും ഒന്നും പറ്റില്ല എന്നായി. പന്തു വീണ്ടും സ്വന്തം കാലിൽ കിട്ടിയ തിരുവഞ്ചൂർ തൂക്കി ഒറ്റയടി ‘‘പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ ഇരിക്കരുത്’’ എന്ന നാടൻ അടി. പക്ഷേ മെസിയുടെ ഫ്രീകിക്കുപോലെ അത് പോസ്റ്റിനുള്ളിലേയ്ക്ക് പറന്നിറങ്ങി. അങ്ങനെ എവിടെയോ ഉരുണ്ടു നടന്ന പുട്ട് പെട്ടെന്നങ്ങു ഹിറ്റായ വേളയിൽ പുട്ടുറുമീസു മുതൽ പട്ടുറുമാൽ പുട്ടു വരെയുള്ളവരെ ഒന്ന് ഓർത്തെടുക്കുകയാണിവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പുട്ടുപോലെ ചേരും പരസ്പരം!

ADVERTISEMENT

ശരിക്കും പരിശോധിച്ചാൽ ലോകത്ത് ഇത്ര കാമുകിമാരുള്ള, എന്നാൽ എല്ലാവരെയും ഒരുപോലെ ‘മാനേജ്’ ചെയ്യുന്ന ഒരു കാമുകൻ പുട്ടിനേപ്പോലെ വേറെ ഉണ്ടോ എന്നു സംശയമാണ്. ആരുടെ ഒപ്പവും ചേരും, ഒരു പരാതിയും ഇല്ലാതെ കൈപിടിച്ചുനടക്കും. മട്ടനും കട്ടനും  പയറും പഴവും പാലും പഞ്ചസാരയും തേങ്ങയും മാങ്ങയും എന്നു വേണ്ട ചക്കയും ചോക്ലേറ്റും വരെയുള്ള ഏതിന്റെ കൂടെയും പുട്ട് മടിയില്ലാതെ ഇറങ്ങിപ്പോകും. എന്തൊരു കക്ഷിയാ അല്ലേ, സദാചാരബോധമില്ലാത്തവൻ എന്നു പറയാൻ വരട്ടെ. പുട്ടിന്റെകൂടെക്കൂടിയ ആരെങ്കിലും ഒരെതിരഭിപ്രായം പറഞ്ഞിട്ടുണ്ടോ, ആർക്കെങ്കിലും പരാതിയുണ്ടോ എന്നൊക്കെ ഇവിടുത്തെ രുചിയിടംകാർക്ക് പരിശോധിക്കാവുന്നതാണ്. തോറ്റു തൊപ്പിയിടും എന്നത് നൂറുതരം, കാരണം അത്ര കട്ട കോംബോ ആണിവൻ.

ചേനപ്പുട്ട് (ഫയൽ ചിത്രം: മനോരമ )

പണ്ട് പുട്ട് പ്രഭാതഭക്ഷണം ആയിരുന്നു. അടുക്കളയിൽ വളരെപ്പെട്ടെന്നു തയാറാക്കാവുന്ന വിഭവം. പുട്ടുകുടത്തിൽ വെള്ളം തിളച്ചാലുടൻ ചിരണ്ടിയ തേങ്ങാപ്പീരയിട്ട് കളമൊരുക്കി, നനച്ചു വച്ച അരിപ്പൊടി നിറച്ച് പിന്നെയും തേങ്ങയിട്ട് പൊടിനിറച്ച് അടപ്പുറപ്പിച്ച് വച്ചാൽ പുകപോലെ ആവി പൊങ്ങി വരുമ്പോൾ അരിപ്പൊടിയും ആവിയും കൂടെ സംഗമിക്കുന്ന ഒരു ഗന്ധമുണ്ടാകും. പിടിച്ചു വച്ച വിശപ്പൊക്കെ ആവിയായി പോകുന്ന അവസ്ഥ!! നേരെ എടുത്ത് പിന്നിലൂടെ ഒറ്റക്കുത്ത്. കണ്ണി തിരിഞ്ഞ് ഇറങ്ങി വരുന്ന പുട്ട് ഉടയാതെ പാത്രത്തിലേയ്ക്ക് ഇടുന്നതിനും ഒരു കഴിവു വേണം. ആവി പറക്കുന്ന ചൂടുപുട്ടിനെ വേണേൽ രുചിക്കുറ്റിയെന്നും വിളിക്കാം. 

പുട്ടിനൊപ്പമുള്ള കോംബിനേഷനുകൾക്ക് ഒരന്തവും ഉണ്ടാകില്ല. ഒരോ പ്രദേശത്തിനും അനുസരിച്ച് അത് മാറുന്നുണ്ട്. കാന്താരിയും കൈതച്ചക്കയും കക്കായിറച്ചിയും മുതൽ പുട്ടിൽനിന്ന് പറക്കുന്ന ആവി കൂട്ടി വരെ അതു കഴിക്കാം എന്ന് രുചി ഗവേഷകർ പറയും.

‘പുട്ടിനു പീരപോലെ’ എന്നും ‘പിന്നിൽനിന്നു കുത്തുന്ന പണി’ എന്നുമുള്ള പ്രയോഗങ്ങൾ ഇവിടെ നിന്നുമുണ്ടായതാവണം. ശരിക്കും ആലോചിച്ചേ, പുട്ടിനെപ്പോലെ പിന്നിൽനിന്ന് കുത്തു വാങ്ങുന്ന ആൾ വേറെയുണ്ടാവില്ല.  കുക്കറിന്റെ പ്രഷറിൽ പെട്ടെന്നു പുഴുങ്ങിയെടുക്കുന്നതും ചിരട്ടയുടെ ആകൃതിയിലുള്ളതും സ്റ്റീമറിലൊരുക്കിയെടുക്കുന്നതുമായ കാലത്ത് പുട്ടുകുടത്തിനൊരൽപം ഡിമാൻഡ് കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതെയില്ല. 

പുട്ടും ചിക്കനും (ഫയൽ ചിത്രം: മനോരമ )

സൂപ്പർ മാർക്കറ്റിലെ ഷെൽഫിൽ പുട്ടുപൊടി എടുക്കാൻ ചെന്നാൽ അന്തംവിട്ട്, കഴിക്കുന്നതിനിടെ നെഞ്ചത്ത് പുട്ടു കെട്ടിനിന്ന പോലെ ആകും. ഷെൽഫിൽ സാദാ അരി, സ്റ്റീംഡ്, ചെമ്പാ, പുഞ്ച, ഗോതമ്പ്, ചോളം, നവധാന്യം, മില്ലറ്റ്, കപ്പ, കോൺ, റാഗി തുടങ്ങി നൂറുകണക്കിന് ബ്രാൻഡ് പുട്ടുപൊടികൾ ചിരിച്ചുകൊണ്ടിരിക്കും, എന്നെ എടുക്കൂ എന്നെ എടുക്കൂ എന്നും പറഞ്ഞ്. സാധാരണ പൊടിയേക്കാൾ അൽപം തരികൂടുതലുണ്ടാകും പുട്ടുപൊടിക്ക്. മുൻപ് ഷെൽഫിലെ ഏതെങ്കിലും  മൂലയ്ക്ക് ഒളിച്ചിരുന്ന ആൾ പെട്ടെന്ന് ഷെൽഫിൽ നിറഞ്ഞുകവിഞ്ഞത് നമ്മളുടെ പുട്ടടി കൂടിയതുകൊണ്ടു തന്നെയാവുമല്ലോ. ചാക്കില്‍ വരെയാണ് പുട്ടുപൊടി നിറച്ച് വിൽക്കുന്നത്.  ആവശ്യക്കാരേറിയതോടെ, എന്ത് ഉപയോഗിച്ച് പുട്ടുണ്ടാക്കും എന്ന ഗവേഷണമാണ് ഇപ്പോൾ കമ്പനികൾ നടത്തുന്നതുതന്നെ.

ADVERTISEMENT

∙ അമ്പമ്പോ എന്തൊരു കോംബോകൾ!!

പുട്ടിനൊപ്പമുള്ള കോംബിനേഷനുകൾക്ക് ഒരന്തവും ഉണ്ടാകില്ല. ഒരോ പ്രദേശത്തിനും അനുസരിച്ച് അത് മാറുന്നുണ്ട്. കാന്താരിയും കൈതച്ചക്കയും കക്കായിറച്ചിയും മുതൽ പുട്ടിൽനിന്ന് പറക്കുന്ന ആവി കൂട്ടി വരെ അതു കഴിക്കാം എന്ന് രുചി ഗവേഷകർ പറയും. പുട്ടിനെ ആഗോള ബ്രാൻഡാക്കിയ ഹോട്ടലിലെ പുട്ടു മെനു വായിച്ചാൽ പുട്ടു വിട്ടിട്ട് പൊറോട്ട കഴിച്ചാലോ എന്നു വിചാരിക്കും, അത്ര വൈവിധ്യം ആണ്. ചിക്കൻ ചോപ്സി പുട്ട്, മിസ്റ്റർ ഡക്ലിങ് പുട്ട്, ബിരിയാണിപ്പുട്ട്, മാർബിൾ പുട്ട്, ശൃംഗാരവേലൻ പുട്ട്, നൂഡിൽസ് പുട്ട് തുടങ്ങിയവ സാംപിൾ മാത്രം. മീശ മാധവൻ, അവതാരം, വെട്ടം, കുഞ്ഞിക്കൂനൻ, ഏഴു സുന്ദര രാത്രികൾ തുടങ്ങിയ ‘സിനിമാ’ പുട്ടുകളും ഉണ്ട് (മസാല ആണോ ഫില്ലിങ്ങ് എന്നറിയില്ല!).

ബീഫ് പുട്ട് (ഫോട്ടോ: റിജോ ജോസഫ്∙ മനോരമ )

പക്ഷേ ഇതിനെല്ലാം മേലെ നാട്ടിലോടുന്ന ഹിറ്റ് കൊംബിനേഷനുകൾ എണ്ണമറ്റതാണ്. പുട്ടും ബീഫും, മട്ടനും ചിക്കനും താറാവും പോർക്കും എന്നു വേണ്ട ലോകത്തുള്ള ഇറച്ചിയുടെ കറികളെല്ലാം പുട്ടിന്റെ കൂട്ടുകാരാണ്. തിളച്ചുമറിയുന്ന നല്ല താറാവു മപ്പാസിലേയ്ക്ക് ആ കുറുകുറാന്നുള്ള തേങ്ങാപ്പാലൊഴിച്ച് ഇറക്കിയ ഉടൻ ആ ചാറൊഴിച്ച് പുട്ടിനെ ഒരു പിടി പിടിച്ചാൽ ഏത് ഷെഫ് പിള്ളയുടെ കറിയും മാറി നിൽക്കും എന്ന് ഷാപ്പിലെ നാടൻ ഷെഫ് സാബു സാക്ഷ്യപ്പെടുത്തുന്നു. പുട്ടും മട്ടനും പുട്ടും കട്ടനും പുട്ടും പയറും എന്നു റസ്റ്ററന്റുകൾക്കു പേരുതന്നെ ഇട്ടിട്ടുണ്ട്.

കേരളം, തമിഴ്നാട്, കർണാടക, ഗോവയുടെ ചില ഭാഗങ്ങൾ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളാണ് പുട്ടിന്റെ കേന്ദ്രം. പുട്ടിനെ പിട്ടെന്നും പെട്ടന്നും വിളിക്കുന്നവർ കേരളത്തിൽ തന്നെയുണ്ടെങ്കിലും പുട്ടെന്നാണ് ശരി.

പിന്നെ മീനുകളുടെ പുണ്യകാലമാണ്. മത്തി മുതൽ അയക്കൂറ വരെ ഏതു മീനും രുചി ഒഴുക്കിപ്പരത്തും പ്ലേറ്റിൽ. മുളകിട്ടതോ തേങ്ങ അരച്ചതോ, കോട്ടയം കറിയോ തലശ്ശേരിക്കറിയോ ചൂരയോ ചെമ്മീനോ ഒന്നുമില്ലെങ്കിൽ നല്ല മസാല തേച്ച് വറുത്തെടുത്ത മീനാണെങ്കിലും മതി മുട്ടോളം പുട്ടു തട്ടാൻ. ഉണക്കമീൻ ആണേലും സൂപ്പർ എന്ന് ചില ‘പരിഷ്കാരികൾ’ രഹസ്യമായും പറയുന്നുണ്ട്. 

ചോക്ലേറ്റ് പുട്ട് (ഫയൽ ചിത്രം: മനോരമ )
ADVERTISEMENT

സസ്യാഹാരികള്‍ക്ക് വറുത്തരച്ച കടലക്കറിയോ വ്യാജബീഫ് എന്നറിയപ്പെടുന്ന സോയാ മസാലക്കറിയോ സവാളയും തക്കാളിയും നല്ല വെളിച്ചെണ്ണയിൽ കുറുകി മറിഞ്ഞ മുട്ട റോസ്റ്റോ (മുട്ട വെജ് ആണോ എന്ന ചോദ്യം പ്രസക്തമല്ല) താളിച്ചൊഴിച്ച കടുകും കറിവേപ്പിലയും മുകളിൽ കിടന്നു നൃത്തം ചെയ്യുന്ന ചെറുപയർ കറിയോ കൂട്ടി പുട്ടു പിടിക്കാം. ഇതിലൊന്നും പെടാത്തവർക്ക് നല്ല പഴമോ പഞ്ചസാരയോ മാമ്പഴമോ ചക്കപ്പഴമോ ആകാം. ചക്കപ്പഴം ഫ്രഷായും തേങ്ങയിട്ടു വരട്ടിയും ആവി കയറ്റിയും ഒക്കെ പുട്ടിനൊപ്പമാക്കാം. മാമ്പഴം ഉഗ്രൻ കോംബോ ആണ്. പുട്ടിലിട്ടിളക്കി മാമ്പഴച്ചാറിൽ കുതിർത്തൊരു കഴിപ്പ്.. ആഹാ, അന്തസ്സ് എന്നു പറയും. നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ പുട്ടിനൊപ്പം കഴിക്കാം. 

പുട്ടും കട്ടൻ കാപ്പിയും (ഫയൽ ചിത്രം: മനോരമ )

ഏത്തപ്പഴം സ്റ്റ്യൂവും ആകാം (ഉണ്ടാക്കാനറിയാത്തവർ യുട്യൂബിൽ ‘നോക്യാ’ മതി) വെളുത്ത പുട്ടിലേയ്ക്ക് കട്ടൻ കാപ്പി – അതെ, പരിഷ്കാരികളുടെ ബ്ലാക്ക്  കോഫി!! ഒഴിച്ചിളക്കി ഒന്നു കഴിച്ചാലറിയാം ഇല്ലായ്മയുടെ രുചി. കാപ്പിക്കു പകരം പാലോ പാലിൽ ബൂസ്റ്റോ ബോൺവിറ്റയിട്ടതോ ചായയോ ഒക്കെ ചേർത്തു കഴിച്ചാൽ ‘സൂപ്രേ’ എന്നു പറയും. ഒരു വെറൈറ്റിക്ക് വേണേൽ ഗോതമ്പു പുട്ടും പിടിക്കാം. പാലൊഴിച്ച സ്ഥിതിക്ക് തേനൊഴിച്ചില്ല എങ്കിൽ എന്തു രസം? നല്ല രസമാണ് ആ കോംബോയും. പുട്ടിനിടയ്ക്കിടുന്ന തേങ്ങപീരയ്ക്കു പകരം ചെമ്മീനും ഇറച്ചിയും പൈനാപ്പിളും ചക്കയും മീനും കാരറ്റ് വരട്ടിയതും ഒക്കെ ഫിൽ ചെയ്യുന്ന പതിവുണ്ട്. രുചിയും മണവും ആവി പോലെ പടർന്നു കയറിയ ഈ പുട്ടിനു മാദകരുചിയെന്നാണോ മാരകരുചി എന്നാണോ പറയേണ്ടതെന്നറിയില്ല.

ശർക്കരപ്പൊടിയോ സാമ്പാറോ രസമോ അവിയലോ ചക്കക്കുരു മാങ്ങാച്ചാറോ തോരനോ ചട്നിയോ ഒക്കെ കൂട്ടി കഴിക്കുന്നവരും ഉണ്ട്. എല്ലാറ്റിനും ഒടുവിൽ, ചോക്ലേറ്റ് ഒഴിച്ചുണ്ടാക്കുന്ന പുട്ടിനൊരു കുട്ടിത്തം ഉണ്ടെങ്കിലും രുചിയിലവനൊരു മൂപ്പൻ തന്നെയാണ്. ഇങ്ങനെ, കഴിച്ചാലും കഴിച്ചാലും മതിയാവാത്തതുപോലെ പുട്ടിന്റെ കാമുകിമാരും എണ്ണമില്ലാതെ കിടക്കുന്നു. കഴിക്കുന്നവന്റെ വായിലും മനസ്സിലുമാണ് പുട്ടിന്റെ കൂട്ട് അവസാനിക്കുന്നത്. 

∙ നോൺസ്റ്റോപ് പുട്ടുകഥകൾ

ആരൊക്കെ വിദേശിയാണ് എന്നു പറഞ്ഞാലും പുട്ട് സ്വദേശിയാണെന്നേ നമ്മൾ പറയൂ. അത്രയ്ക്ക് വീട്ടടുക്കളയുമായി അഭേദ്യ ബന്ധമുണ്ട് പുട്ടിന്. വ്ലാഡിമിർ പുട്ടിനാണ് പുട്ടിന്റെ ഉപജഞാതാവെന്നു വിശ്വസിക്കുന്ന ഒരു കൂട്ടുകാരൻ പലർക്കും ഉണ്ടാകും. കേരളം, തമിഴ്നാട്, കർണാടക, ഗോവയുടെ ചില ഭാഗങ്ങൾ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളാണ് പുട്ടിന്റെ കേന്ദ്രം. പുട്ടിനെ പിട്ടെന്നും പെട്ടന്നും വിളിക്കുന്നവർ കേരളത്തിൽ തന്നെയുണ്ടെങ്കിലും പുട്ടെന്നാണ് ശരി.

പുട്ടും പപ്പടവും (ഫോട്ടോ: റിജോ ജോസഫ്∙ മനോരമ )

പുട്ട് തമിഴ്നാട് സ്വദേശി ആണെന്നൊരു വാദമുണ്ട്. തമിഴ് കവി പരംജ്യോതി മുനിവരൻ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ മധുരൈ ക്ഷേത്രത്തിലെ ശിവപ്പെരുമാളിന്റെ കഥയുണ്ട്. തിരുവിളയാടൽ പുരാണം. അതിലുണ്ട് പുട്ടിനെക്കുറിച്ചൊരു കഥ. ഗണപതി ഒരിക്കൽ വേഷം മാറി വഴിയരികിൽ പുട്ടുണ്ടാക്കി വിൽക്കുന്ന മുത്തശ്ശിയെ സഹായിക്കാനെത്തി. സഹായിച്ചോളൂ, എന്നാൽ പ്രതിഫലമായി തരാൻ പണമൊന്നും ഉണ്ടാവില്ല എന്നു മുത്തശ്ശി. ആഹാരപ്രിയനായ ഗണപതിക്കു സമ്മതം. ഒരേയൊരു വ്യവസ്‌ഥ, പൊടിയുന്ന പുട്ട് കഴിക്കാൻ തന്നാൽ മതി. അന്നു മുത്തശ്ശി ഉണ്ടാക്കിയ പുട്ടെല്ലാം പൊടിഞ്ഞു പോയെന്നാണ് കഥയിൽ. ഇന്നും പൊടിഞ്ഞ പുട്ടാണ് മധുരൈ ഗണപതിക്കു നൈവേദ്യം. ഷെഫ് സുരേഷ് പിള്ള ‘രുചി നിർവാണ’ എന്ന തന്റെ പുസ്തകത്തിൽ ഇക്കാര്യം എഴുതിയിട്ടുണ്ട്.

യൂസ്റ്റാഷ്യോസ് ഡിലനോയ് (EUSTACHIS De LANNOY) എന്ന ഡച്ച് സൈന്യാധിപനാണ് പുട്ട് ഇന്ത്യയിലെത്തിച്ചതെന്നതാണ് മറ്റൊരു ചരിത്രം. മാർത്താണ്ഡ വർമ കുളച്ചിൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തുകയും ക്യാപ്റ്റൻ ഡിലനോയിയെ തന്റെ ആളാക്കി മാറ്റുകയും ചെയ്തു. അദ്ദേഹം മാർത്താണ്ഡ വർമയുടെ പട്ടാളത്തിനെ പുള്ളിപ്പട്ടാളം എന്ന രീതിയിലേയ്ക്ക് പരിശീലനം നൽകി മാറ്റി. കഞ്ഞിമാത്രം കഴിച്ച് ശീലിച്ചിരുന്ന പട്ടാളത്തിന് വേഗം കഴിക്കാൻ സാധിക്കുന്ന, പെട്ടെന്നു ചീത്തയാകാത്ത, ‘പാൻട്രി’ എളുപ്പമാക്കുന്ന ഭക്ഷണം എന്ന നിലയ്ക്ക് പുട്ട് ഉണ്ടാക്കി എടുത്തു എന്നാണ് പറയുന്നത്. ഇല്ലിക്കുംഭത്തിൽ ഉണ്ടാക്കിയെടുത്ത പുട്ട് ശീലമാക്കിയെടുത്തത് ഡിലനോയ് ആണെന്നും പറയുന്നു.

എന്തെല്ലാം പറഞ്ഞാലും നല്ല ആവി പറക്കുന്ന പുട്ടിനു മുകളിലേയ്ക്ക് ചുട്ടതോ വറുത്തെടുത്തതോ ആയ പപ്പടവും പൊടിച്ചിട്ട് പുഴുങ്ങിയ പയറും ചേർത്തിളക്കി കഴിക്കുമ്പോഴുള്ള സുഖം മറ്റേത് ‘ഫുഡടി’ച്ചാലും കിട്ടില്ല എന്നതാണ് സത്യം. പിന്നെ പുട്ടു കുറ്റിയിൽ െഎസ്ക്രീം നിറച്ച്  പുട്ട് ഐസ്ക്രീം‌  എന്നപേരിലും ബിരിയാണി മുളംകുറ്റിയിൽ നിറച്ച് ബിരിയാണിപ്പുട്ട് എന്നപേരിലും വിൽക്കുന്ന മലയാളിയുടെ ക്രിയേറ്റിവിറ്റി പുട്ടിനെ ഇനിയും ഹിറ്റാക്കട്ടേ എന്ന് ആശിക്കാം. നിയമസഭയിൽ പുട്ട് ‘നീക്കം ചെയ്തെങ്കിലും’ രുചി മനസ്സിൽ പുട്ട് നിറഞ്ഞു നിൽക്കും, നല്ല ആവിപറത്തി.

മനോരമ പ്രീമിയം വായനക്കാർക്കായി, കറികൾ ഒന്നും കൂടാതെ കഴിക്കാൻ പറ്റുന്ന ഒരു സ്പെഷൽ പുട്ട് റെസിപ്പി. നല്ല മണവും രുചിയുമുള്ള ‘പാൽപ്പുട്ട്’ തയാറാക്കിയത് ഷെഫ് ജേക്കബ് മാണി.

പാൽപ്പുട്ട് തയാറാക്കേണ്ട വിധം

∙ തരിയുള്ള പുട്ടുപൊടി ഒരു പാത്രത്തിലെടുത്ത് ആവശ്യത്തിന് ഉപ്പു ചേർത്ത് പാലൊഴിച്ച് നന്നായി നനയ്ക്കുക. അത് അടച്ചു വയ്ക്കുക. 

∙ ചൂടായ പാനിലേയ്ക്ക് നെയ്യൊഴിച്ച് ചൂടാകുമ്പോൾ തേങ്ങ ചേർത്തിളക്കുക. നിറം മാറി വരുമ്പോൾ കശുവണ്ടി ചേർക്കുക. ‌അതിനു ശേഷം പഞ്ചസാര ചേർത്തിളക്കിയ ശേഷം കാരറ്റ് ചേർക്കണം. നന്നായി മിക്സ് ആയശേഷം മാറ്റി വയ്ക്കുക. 

∙ ഇത് തണുത്ത ശേഷം നനച്ചു വച്ച പുട്ടു പൊടിയിലേയ്ക്ക് ചേർത്ത് സാവധാനം മിക്സ് ചെയ്യുക. സ്പൂൺ കൊണ്ട് സാവധാനം ഇളക്കുകയേ ആകാവൂ. 

∙ പുട്ടുകുറ്റിയിൽ ചിരവിയ തേങ്ങ ഇട്ട് അതിനു മുകളിലേയ്ക്ക് പുട്ടുപൊടി മിശ്രിതം ഇടുക. വീണ്ടും തേങ്ങയും മിശ്രിതവും 2–3 ലെയറായി ഇടുക. സാധാരണ പോലെ 6–8 മിനിറ്റ് നന്നായി വേവിക്കുക. ചൂടോടെ കഴിക്കാം.

.

English Summary:

The taste of South Indian breakfast Puttu, Curry combinations, and Recipe