‘ആ കാഴ്ചയിൽ അവർ അന്തംവിട്ടു പോകും’: ‘അണിഞ്ഞൊരുങ്ങി’ ഇന്ത്യ; വന്നിറങ്ങിയത് 120 സുന്ദരിമാർ
‘ആധുനികതയും പാരമ്പര്യവും ഒന്നിച്ചു ചേരുന്ന ഒരു ലോകം, അതാണ് ഇന്ത്യ. ഇത്തവണ മിസ് വേൾഡ് മത്സരത്തിനായി ഇന്ത്യയിലെത്തുന്ന സുന്ദരിമാരെല്ലാം ആ ലോകം കണ്ട് അന്തംവിട്ടുപോകും’. ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ഇന്ത്യയിലെത്തുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന സിനി ഷെട്ടിയുടെ വാക്കുകൾ. 120 രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരാണ് അഴകളവിന്റെ മത്സരക്കളത്തിൽ മാറ്റുരയ്ക്കാനായി ഡൽഹിയിലെത്തിയത്. സുന്ദരമായ ഡൽഹി നഗരം ഇനി സുന്ദരിമാരുടെ നഗരം കൂടിയാവുകയാണ്.

രാജ്യതലസ്ഥാനത്തെത്തിയ മത്സരാർഥികൾ രാജ്ഘട്ടിലും സന്ദര്‍ശനം നടത്തി. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചായിരുന്നു മിക്ക സുന്ദരിമാരും ഇന്ത്യയിലേക്കുള്ള വരവ് ആഘോഷമാക്കിയത്. ‘ദ് അശോക്’ ഹോട്ടലിലാണ് മത്സരാർഥികളുടെ താമസം. മിസ് വേൾഡിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20ന് ആരംഭിക്കും. ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ കൂടി പിന്തുണയോടെയാണ് ‘ദ് അശോക’യിൽ ആദ്യഘട്ട മത്സരങ്ങൾ നടക്കുക. മാർച്ച് 9ന് മുംബൈയിൽ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലാണ് ഫൈനൽ. ഗായകൻ ഷാനിന്റെ നേതൃത്വത്തിലാണ് ഫൈനലിലെ സംഗീത പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
എഴുപത്തിയൊന്നാം മിസ് വേൾഡ് മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ ഡൽഹിയിൽ നടന്നിരുന്നു. മുൻ മിസ് വേൾഡ്, ഇന്ത്യയുടെ മാനുഷി ഛില്ലർ ഉൾപ്പെടെയുള്ളവരാണ് അന്നു പ്രഖ്യാപനം നടത്തിയത്. ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ എന്നതാണ് ഇത്തവണ കേന്ദ്രീകരിക്കുന്ന വിഷയം. ഓരോ രാജ്യത്തിന്റെയും പ്രതിനിധി അഥവാ അംബാസഡർ എന്ന നിലയ്ക്കാണ് ഓരോ സുന്ദരിമാരെയും ഇന്ത്യ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയിലെത്തിയ സുന്ദരിമാർ ഡൽഹിയിലെ വിവിധയിടങ്ങൾ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങൾ കാണാം. മലയാള മനോരമ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കലിന്റെ ചിത്രങ്ങളിലൂടെ..