ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്; ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു രാത്രി ആശുപത്രിയിൽ കഴിഞ്ഞു. 2021 ഒക്ടോബർ 20നായിരുന്നു രാജ്ഞിയുടെ ആശുപത്രിവാസം. ഇക്കാര്യം പുറംലോകമറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞും. എന്തായിരുന്നു രാജ്ഞിക്ക് അസുഖം? അക്കാര്യം പക്ഷേ, രാജകുടുംബം പുറത്തുവിട്ടില്ല. മറ്റു വിവരങ്ങൾ പോലെ അതും നൂറു കൊല്ലത്തേക്ക് മുദ്ര വയ്ക്കപ്പെട്ട് സൂക്ഷിക്കപ്പെടും. പക്ഷേ എലിസബത്ത് രാജ്ഞിക്ക് മജ്ജയിൽ കാൻസറായിരുന്നുവെന്ന വിവരങ്ങൾ അവരുടെ മരണ ശേഷം പുറത്തുവന്നു. അതിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊട്ടാരം വിട്ട് ആദ്യമായി അവർക്ക് ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പിന്റെയും സുഹൃത്ത് കൂടിയ ഗൈൽസ് ബ്രാൻഡ്രെത്ത് എഴുതിയ ‘എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റ്’ എന്ന പുസ്തകത്തിലായിരുന്നു കാൻസറിനെപ്പറ്റി വിശദീകരിച്ചത്. കൊട്ടാരത്തിനകത്തെ ‘സംസാരങ്ങളിൽ’ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മജ്ജയിലെ കാൻസറിന്റെ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറിലെ ആശുപത്രി സന്ദർശനം എന്ന വാർത്തയ്ക്കും അതോടെ ഏറെ പ്രചാരണം ലഭിച്ചു. പതിവുപോലെ രാജകുടുംബം ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്; ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു രാത്രി ആശുപത്രിയിൽ കഴിഞ്ഞു. 2021 ഒക്ടോബർ 20നായിരുന്നു രാജ്ഞിയുടെ ആശുപത്രിവാസം. ഇക്കാര്യം പുറംലോകമറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞും. എന്തായിരുന്നു രാജ്ഞിക്ക് അസുഖം? അക്കാര്യം പക്ഷേ, രാജകുടുംബം പുറത്തുവിട്ടില്ല. മറ്റു വിവരങ്ങൾ പോലെ അതും നൂറു കൊല്ലത്തേക്ക് മുദ്ര വയ്ക്കപ്പെട്ട് സൂക്ഷിക്കപ്പെടും. പക്ഷേ എലിസബത്ത് രാജ്ഞിക്ക് മജ്ജയിൽ കാൻസറായിരുന്നുവെന്ന വിവരങ്ങൾ അവരുടെ മരണ ശേഷം പുറത്തുവന്നു. അതിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊട്ടാരം വിട്ട് ആദ്യമായി അവർക്ക് ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. 

രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പിന്റെയും സുഹൃത്ത് കൂടിയായ ഗൈൽസ് ബ്രാൻഡ്രെത്ത് എഴുതിയ ‘എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റ്’ എന്ന പുസ്തകത്തിലായിരുന്നു കാൻസറിനെപ്പറ്റി വിശദീകരിച്ചത്. കൊട്ടാരത്തിനകത്തെ ‘സംസാരങ്ങളിൽ’ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മജ്ജയിലെ കാൻസറിന്റെ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറിലെ ആശുപത്രി സന്ദർശനം എന്ന വാർത്തയ്ക്കും അതോടെ ഏറെ പ്രചാരണം ലഭിച്ചു. പതിവുപോലെ രാജകുടുംബം ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. 

എലിസബത്ത് രാജ്ഞി (File Image: SIphotography / kylieellway)
ADVERTISEMENT

ചാൾസ് രാജകുമാരന്റെ മകൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ വിഷാദരോഗത്തിലൂടെ കടന്നു പോയ സമയത്ത് മെഡിക്കൽ സേവനം തേടാൻ പോലും സമ്മതിച്ചില്ലെന്ന വാർത്തയും പുറത്തുവന്നിരുന്നു. 2021ൽ ഓപ്ര വിൻഫ്രിയുമായുള്ള പ്രശസ്തമായ അഭിമുഖത്തിലായിരുന്നു അത്. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ ഇത്തരത്തിൽ തങ്ങളുടെ ആരോഗ്യവിവരങ്ങളെല്ലാം രഹസ്യമാക്കി വയ്ക്കുന്നതാണു പതിവ്. എന്നാൽ 2024 ഫെബ്രുവരി 5ന് രാജകുടുംബം പുറത്തുവിട്ട വിവരം ജനങ്ങളെ ഞെട്ടിച്ചു– ചാൾസ് രാജാവ് കാൻസർ ബാധിതനാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അടുത്തിടെ ലണ്ടൻ ക്ലിനിക് ആശുപത്രിയിൽ ചാൾസ് ചികിത്സ തേടിയിരുന്നു. അതിനിടെയാണ് കാൻസർ ബാധ കണ്ടെത്തിയത്. 

ഹാരി രാജകുമാരനും ചാൾസ് രാജാവും Image Credit : Shutterstock | Muhammad Aamir Sumsum | I T S

എന്നാൽ അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്ന് കൊട്ടാരം വൃത്തങ്ങൾ സ്ഥിരീകരിച്ചു. കാൻസർ രോഗത്തിന് ചികിത്സ ആരംഭിച്ചിട്ടുണ്ട്. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനും ലോകമെമ്പാടുമുള്ള കാൻസർ ബാധിതർക്ക് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും വേണ്ടിയാണ് ചാൾസ് രാജാവ് തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തുന്നതെന്നാണ് കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രസ്താവനയിലുള്ളത്. ഒട്ടേറെ പേർ രാജാവിന് ‘വേഗം സുഖമാവട്ടെ’ എന്ന പ്ലക്കാർഡുകളുമായി ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിലെത്തി. ജനങ്ങളുടെ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി അറിയിച്ച് ചാൾസ് രാജാവും പ്രസ്താവന ഇറക്കിയിരുന്നു. 

രാജാവിന് തന്റെ ചുമതലകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന പക്ഷം കൗൺസലേഴ്സ് ഓഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെടാവുന്ന രാജകുടുംബാംഗങ്ങളുണ്ട്. രാജ്ഞി കാമില, മകൻ വില്യം രാജകുമാരൻ, സഹോദരങ്ങളായ ആൻ രാജകുമാരി, എഡ്വേഡ് രാജകുമാരൻ എന്നിവരെയാണ് ഈ വിധത്തിൽ നിയോഗിക്കാവുന്നത്.

∙ കാൻസർ: ആദ്യ വിവരം പുറത്തുവിട്ടത് ആശുപത്രി വിട്ട ശേഷം

പൊതുവേ ആരോഗ്യവാനായിരുന്ന ചാൾസ്, പ്രോസ്റ്റേറ്റ് വീക്കത്തിനു ചികിത്സ തേടുകയാണെന്ന് കൊട്ടാരം വൃത്തങ്ങൾ ആദ്യമായി വെളിപ്പെടുത്തിയത് 2024 ജനുവരി 17നാണ്. ജനുവരി 26ന് ലണ്ടൻ ക്ലിനിക്കിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 29ന് ആശുപത്രി വിട്ടു. തുടർന്നാണ് കാൻസർ രോഗബാധ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. എഴുപത്തഞ്ചുകാരനായ ചാൾസ് രാജാവ് ഔട്പേഷ്യന്റ് വിഭാഗത്തിലാണ് കാൻസറിന് ചികിത്സ തേടിയിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ തേടാത്തതിനാൽ ഗുരുതരമായ അവസ്ഥയല്ലെന്നാണ് നിഗമനം.

ചാൾസ് രാജാവിന് ‘വേഗം സുഖപ്രദമാകട്ടെ’ എന്ന് ആശംസിച്ച് മുംബൈയിൽ അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുന്നയാൾ (Photo by Punit PARANJPE / AFP)
ADVERTISEMENT

ചികിത്സയുടെ കാര്യത്തിൽ രാജാവ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്നും വൈകാതെ ചുമതലകളിലേക്ക് പൂർണമായി മടങ്ങിയെത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും കൊട്ടാരം അധികൃതർ വ്യക്തമാക്കി. കുറച്ചു കാലത്തേക്ക് അദ്ദേഹം പൊതുപരിപാടികൾ ഒഴിവാക്കും. എന്നാൽ തന്റെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റും. ഔദ്യോഗിക എഴുത്തുകുത്തുകളും നിർവഹിക്കും. സ്വകാര്യ കൂടിക്കാഴ്ചകൾ ഒഴിവാക്കില്ല. 

∙ പൊതുചുമതലകൾ നിർവഹിക്കുന്നത് രാജ്ഞി കാമില

ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി എല്ലാ ആഴ്ചയിലും ചാൾസ് രാജാവ് നടത്തുന്ന കൂടിക്കാഴ്ചകൾ ഡോക്ടർമാർ നിർദേശിക്കുന്ന പക്ഷം മാത്രം ഒഴിവാക്കിയേക്കും. രാജ്ഞിയായ കാമില തന്റെ പൊതുചുമതലകൾ തുടർന്നും നിർവഹിക്കുമെന്നാണ് വിവരം. രാജാവിന് തന്റെ ചുമതലകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന പക്ഷം കൗൺസലേഴ്സ് ഓഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെടാവുന്ന രാജകുടുംബാംഗങ്ങളുണ്ട്. രാജ്ഞി കാമില, മകൻ വില്യം രാജകുമാരൻ, സഹോദരങ്ങളായ ആൻ രാജകുമാരി, എഡ്വേഡ് രാജകുമാരൻ എന്നിവരെയാണ് ഈ വിധത്തിൽ നിയോഗിക്കാവുന്നത്.

ചാൾസ് രാജാവിന്റെ രോഗവിവരവുമായി പുറത്തുവന്ന പത്രം കാണിക്കുന്ന ചാനൽ ലേഖിക. ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിലെ കാഴ്ച (Photo by HENRY NICHOLLS / AFP)

ഹാരി രാജകുമാരനും ചാൾസ് രാജാവിന്റെ മറ്റൊരു സഹോദരനായ ആൻഡ്രൂ രാജകുമാരനും നിലവിൽ രാജപദവിയിൽനിന്ന് ഒഴിവായി നിൽക്കുന്നവരാണ്. രാജകുടുംബത്തിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് ഹാരി പങ്കാളി മേഗനും മക്കളുമൊത്ത് യുഎസിലേക്ക് ചേക്കേറിയത് രാജകീയ അധികാരങ്ങൾ വെടിഞ്ഞാണ്. ലൈംഗിക വിവാദത്തിൽ ഉൾപ്പെട്ട ആൻഡ്രൂ രാജകുമാരന്റെ രാജകീയ, സൈനിക പദവികളാകട്ടെ എലിസബത്ത് രാജ്ഞി തന്നെ തിരിച്ചെടുക്കുകയായിരുന്നു.

ADVERTISEMENT

∙ പിതാവിനെ കാണാൻ ഹാരി ലണ്ടനിൽ

മക്കളായ വില്യം, ഹാരി രാജകുമാരന്മാരെയും സഹോദരങ്ങളായ ആൻ, ആൻഡ്രൂ, എഡ്വേഡ് എന്നിവരെയും ചാൾസ് രാജാവ് നേരിട്ടാണ് തന്റെ രോഗവിവരം അറിയിച്ചത്. നിലവിൽ യുഎസിൽ കഴിയുന്ന ഹാരി ലണ്ടനിലെത്തി പിതാവിനെ കണ്ടു. ഹാരി തനിച്ചാണ് എത്തിയത്. പങ്കാളിയായ മേഗൻ മാർക്കിൾ മക്കളായ ആർച്ചിക്കും ലിലിബത്തിനുമൊപ്പം യുഎസിൽ തന്നെ തുടരുകയായിരുന്നു. രാജാവിന്റെ ലണ്ടൻ വസതിയായ ക്ലാരൻസ് ഹൗസിലെത്തിയാണ് ഹാരി പിതാവിനെ കണ്ടതെന്നാണ് സൂചന. കുറച്ചുനേരം മാത്രമേ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുള്ളൂ എന്ന് പറയപ്പെടുന്നു.

മേഗൻ മാർക്കിളും ഹാരി രാജകുമാരനും (Image Credit: X/benonwine)

കാൻസർ വാർത്ത പുറത്തു വന്ന ശേഷം ചാൾസ് രാജകുമാരനെ പൊതുവിടത്തിൽ കണ്ടത് നോർഫോക്കിലെ സാൻഡ്രിങ്ങാമിലെ സെന്റ് മേരി മഗ്ദലീൻ ദേവാലയത്തിൽ ഞായറാഴ്ച പ്രാർഥനയ്ക്ക് രാജ്ഞിയുമൊത്ത് എത്തിയപ്പോഴാണ്. ജനങ്ങൾക്ക് നേരെ കൈവീശി പുഞ്ചിരിച്ചാണ് അദ്ദേഹത്തെ കാണാനായത്. കാൻസർ സ്ഥിരീകരിച്ചതിനു ശേഷം രാജാവും രാജ്ഞിയും സാൻഡ്രിങ്ങാമിലെ അവധിക്കാല വസതിയിലാണ് ഒരാഴ്ചയോളം ചെലവഴിച്ചത്. പിന്നീട് അദ്ദേഹം ബക്കിങ്ങാം കൊട്ടാരത്തിലേക്കു മടങ്ങിയെത്തി.

∙ രോഗമുക്തിക്കായി സന്ദേശങ്ങളുടെ പ്രവാഹം

ചാൾസ് രാജാവിന്റെ അസുഖവിവരം പുറത്തുവന്നതോടെ രോഗമുക്തിക്കായി ആശംസ നേർന്നുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. ചാൾസ് രാജാവ് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാനുള്ള ആശംസയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. അതിവേഗം പൂർണ സുഖപ്രാപ്തി നേർന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും എക്സിൽ ട്വീറ്റ് ചെയ്തു. പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കിയർ സ്റ്റാമറും രാജാവിന് രോഗമുക്തി ആശംസിച്ചു.

ലണ്ടനിലെ ഓപൺ ഗാലറിക്കു മുന്നില്‍ ചാൾസ് രാജാവിന്റെ ചിത്രം പതിച്ചിരിക്കുന്നു (File Photot by CARL DE SOUZA / AFP)

ഇംഗ്ലിഷ് ജനതയ്ക്കൊപ്പം തങ്ങളും പ്രാർഥിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മറ്റു പല ലോകനേതാക്കളും പ്രസ്താവന ഇറക്കിയിട്ടുണ്ട്. രാജകുടുംബത്തിൽ ഇത് രോഗബാധകളുടെ കാലമാണ്. വില്യം രാജകുമാരന്റെ ഭാര്യ കാതറീൻ (കേറ്റ്) 2024 ജനുവരി മൂന്നാം വാരം ലണ്ടൻ ക്ലിനിക്കിൽ ഉദര ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. തന്റെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്നാണ് കേറ്റിന്റെ തീരുമാനം. ഈസ്റ്റർ വരെ കേറ്റ് പൊതുപരിപാടികളിലും പങ്കെടുക്കുകയില്ല. കേറ്റിന് കാൻസറല്ല എന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

∙ കൊട്ടാരം കാമിലയുടെ നിയന്ത്രണത്തിൽ

ഭാര്യയുടെ രോഗദിനങ്ങളിൽ വില്യം കൂടെത്തന്നെയുണ്ടായിരുന്നു. ഈ ദിവസങ്ങളിൽ ദമ്പതികളുടെ കുട്ടികളുടെ കാര്യങ്ങളും അദ്ദേഹംതന്നെ ശ്രദ്ധിച്ചു. പിന്നീട് ഈയടുത്താണ് അദ്ദേഹം വീണ്ടും പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ചാൾസ് രാജാവ് രോഗചികിത്സയിലും വില്യം രാജകുമാരൻ അസുഖബാധിതയായ ഭാര്യയുടെ അരികിലുമായി ചുമതലകളിൽ നിന്ന് തെല്ലൊഴിഞ്ഞുനിൽക്കുമ്പോൾ കൊട്ടാരം ഏറെക്കുറെ ഒരാളുടെ നിയന്ത്രണത്തിലാണെന്ന് പറയപ്പെടുന്നു – കാമില രാജ്ഞി. അതേസമയം, ചാൾസിന്റെ ആരോഗ്യകാര്യങ്ങളിലും രാജ്ഞി ഏറെ ശ്രദ്ധവയ്ക്കുന്നുണ്ട്. അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാ ദിവസവും രാജ്ഞി സന്ദർശനത്തിന് എത്തിയിരുന്നു.

ചാൾസ് രാജാവ്. Photo Credit: Simon Ward Photography/shutterstock.com

സാധാരണ ഗതിയിൽ മുതിർന്ന രാജകുടുംബാംഗങ്ങൾ ആശുപത്രികളിൽ രോഗീസന്ദർശനം ഒഴിവാക്കുകയാണ് ചെയ്യുക. എന്തായാലും ചാൾസ് രാജാവിനെ ഏറ്റവും മികവോടെ കൈകാര്യം ചെയ്യാനറിയുന്നത് കാമിലയ്ക്കു തന്നെയാണെന്ന് കൊട്ടാരത്തിലെ ഉൾവൃത്തങ്ങൾ പറയുന്നു. പെട്ടെന്നു ദേഷ്യം പിടിക്കുന്ന ചാൾസിനെ ശാന്തനായി നിലനിർത്താനും അദ്ദേഹത്തെ സന്തോഷവാനാക്കാനും കാമിലയ്ക്കു കഴിവുണ്ടെന്നും അതാണ് അവരുടെ ഏറ്റവും വലിയ ശക്തിയെന്നുമാണ് കൊട്ടാരം ജോലിക്കാർക്കിടയിലെ അഭിപ്രായം.

∙ ഹാരിയല്ല, രാജാവാണ് മുഖ്യം!

അമ്മയായ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് 2022 സെപ്റ്റംബറിൽതന്നെ ചാൾസ് രാജപദവിയിൽ എത്തിയിരുന്നു. എന്നാൽ 2023 മേയ് 6നാണ് കിരീടധാരണ ചടങ്ങ് നടന്നത്. ഭരണത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ജനങ്ങൾക്കിടയിൽ ചാൾസിന്റെ സ്വീകാര്യത കൂടിയിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ഹാരി രാജകുമാരന്റെ ആത്മകഥയിൽ രാജകുടുംബത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായിരുന്നു. ഇവയൊന്നും പക്ഷേ രാജകുടുംബത്തിന്റെ ജനപ്രീതിയെ ബാധിച്ചില്ല. മാത്രമല്ല, ബ്രിട്ടിഷ് ജനതയിൽ നല്ലൊരു പങ്കും ഹാരിക്കും മേഗനുമെതിരെയാണ് ചിന്തിച്ചതെന്ന് പല സർവേകളും വെളിപ്പെടുത്തി.

ബ്രിട്ടിഷ് രാജകുടുംബത്തിന് രാഷ്ട്രീയ– ഭരണ അധികാരങ്ങൾ ഇപ്പോൾ ഇല്ലെങ്കിലും രാജ്യത്തിന്റെ തലവനായി (Head of the state) അറിയപ്പെടുന്നത് രാജാവ് / രാജ്ഞിയാണ്. ബ്രിട്ടിഷ് ജനതയിൽ ഭൂരിഭാഗവും ഇന്നും രാജകുടുംബത്തോട് കൂറുള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ എല്ലാ വിശേഷങ്ങളും (പോസിറ്റീവ് ആയാലും നെഗറ്റീവായാലും) ജനം ശ്രദ്ധയോടെ വീക്ഷിക്കുന്നു. അവരെ കുറിച്ചുള്ള വാർത്തകൾക്ക് എന്നും വായനക്കാരുമുണ്ട്.

∙ ഫലംകണ്ടോ കാമിലയുടെ ജനസേവനം?

ചാൾസ് രാജകുമാരന്റെ ആദ്യ ഭാര്യയായിരുന്ന ഡയാന രാജകുമാരിക്കാകട്ടെ ലോകമെങ്ങും ആരാധകരുണ്ട്. സൗന്ദര്യവും കുലീനമായ പെരുമാറ്റവും വേറിട്ട സ്റ്റൈലും അനുകമ്പ നിറഞ്ഞ ഹൃദയവുമെല്ലാം ഡയാനയെ ജനങ്ങളുടെ രാജകുമാരിയാക്കി. 1997ലാണ് ഡയാന അന്തരിക്കുന്നത്. ചാൾസിന് കാമിലയുമായുണ്ടായിരുന്ന വിവാഹേതരബന്ധത്തിന്റെ വാർത്തകൾ പുറത്തു വന്നതോടെ കാമില ജനഹൃദയങ്ങളിലെ വില്ലത്തിയായി മാറി. എന്നാൽ പിന്നീട് ചാൾസ് കാമിലയെ വിവാഹം ചെയ്ത ശേഷം കാര്യങ്ങളിൽ മാറ്റമുണ്ടായി. ഒട്ടേറെ ജനസേവന പ്രവർത്തനങ്ങളിൽ വ്യാപൃതയായി കാമില തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിച്ചത് കുറേയൊക്കെ ഫലം കണ്ടു.

ചാൾസ് രാജാവും കാമില്ല രാജ്ഞിയും (Photo by Adrian DENNIS / AFP)

കാമില മാധ്യമങ്ങൾക്ക് കൊട്ടാരത്തിലെ പല വിവരങ്ങളും ചോർത്തിക്കൊടുത്ത് പകരമായി മാധ്യമങ്ങളുടെ സഹായത്തോടെ തന്റെ പ്രതിച്ഛായ മാറ്റിയെടുത്തുവെന്ന് ഹാരി രാജകുമാരൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ യാഥാർഥ്യം എന്തായാലും രാജകീയ ചുമതലയേറ്റ ശേഷം കാമില തന്റെ ജനപ്രീതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. അതിനിടയിൽ, ബ്രിട്ടിഷ് ജനതയും രാജകുടുംബത്തെ സ്നേഹിക്കുന്ന മറ്റുള്ളവരുമെല്ലാം കാത്തിരിപ്പിലാണ്, ചാൾസ് രാജാവ് രോഗത്തെ അതിജീവിച്ച് തന്റെ ചുമതലകളിലേക്ക് പൂർണമായി മടങ്ങിയെത്താൻ...