‘സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു’ എന്ന് പോസ്റ്റിട്ട് ആദ്യം ഞെട്ടിച്ചത് ബോളിവുഡ് നടി പൂനം പാണ്ഡെയായിരുന്നു. ഫെബ്രുവരി 2ന് ‘മരിച്ച’ പൂനം പക്ഷേ ദിവസങ്ങൾക്കകം ‘പുനർജനിച്ചു’. സെർവിക്കൽ (ഗർഭാശയമുഖ) കാൻസറിനെതിരെ ബോധവൽക്കരണം നടത്താനും വാക്സീൻ എടുക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് ‘മരണ പോസ്റ്റി’ട്ടത് എന്നായിരുന്നു പൂനത്തിന്റെ വാദം. എന്തായാലും തട്ടിപ്പുമരണം നടത്തിയതിന് കേസും കൂട്ടവുമായി നടക്കുകയാണ് പൂനം ഇപ്പോൾ. അടുത്ത ഞെട്ടൽ ഫെബ്രുവരി 22നായിരുന്നു. ഹിന്ദി ടെലിവിഷൻ താരം ഡോളി സോഹിയെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സെർവിക്കൽ കാൻസര്‍ സ്ഥിരീകരിച്ച് സീരിയലുകളിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ‘പൂനത്തെപ്പോലുള്ള താരത്തിന് ഇതെല്ലാം തമാശയായിരിക്കും, പക്ഷേ കാൻസർ വേദന അനുഭവിക്കുന്ന ഞങ്ങൾക്ക് അങ്ങനെയല്ല’ എന്നാണ് ‘മരണ വിവാദ’മുണ്ടായ സമയത്ത് ഡോളി രൂക്ഷമായി പ്രതികരിച്ചത്. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും സെർവിക്കൽ കാൻസർ ബാധിച്ച് ഒരു സ്ത്രീ വീതം മരിക്കുന്നു എന്നാണു കണക്ക്. ലോകത്താകമാനമുള്ള കണക്കെടുത്താൽ ഏറ്റവുമധികം സെർവിക്കൽ കാൻസർ രോഗികൾ ഉള്ളതും ഇന്ത്യയിൽത്തന്നെ. അതായത് ആകെ സെർവിക്കൽ കാൻസർ രോഗികളുടെ 25 ശതമാനത്തിലധികവും ഇന്ത്യയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു’ എന്ന് പോസ്റ്റിട്ട് ആദ്യം ഞെട്ടിച്ചത് ബോളിവുഡ് നടി പൂനം പാണ്ഡെയായിരുന്നു. ഫെബ്രുവരി 2ന് ‘മരിച്ച’ പൂനം പക്ഷേ ദിവസങ്ങൾക്കകം ‘പുനർജനിച്ചു’. സെർവിക്കൽ (ഗർഭാശയമുഖ) കാൻസറിനെതിരെ ബോധവൽക്കരണം നടത്താനും വാക്സീൻ എടുക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് ‘മരണ പോസ്റ്റി’ട്ടത് എന്നായിരുന്നു പൂനത്തിന്റെ വാദം. എന്തായാലും തട്ടിപ്പുമരണം നടത്തിയതിന് കേസും കൂട്ടവുമായി നടക്കുകയാണ് പൂനം ഇപ്പോൾ. 

അടുത്ത ഞെട്ടൽ ഫെബ്രുവരി 22നായിരുന്നു. ഹിന്ദി ടെലിവിഷൻ താരം ഡോളി സോഹിയെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സെർവിക്കൽ കാൻസര്‍ സ്ഥിരീകരിച്ച് സീരിയലുകളിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ‘പൂനത്തെപ്പോലുള്ള താരത്തിന് ഇതെല്ലാം തമാശയായിരിക്കും, പക്ഷേ കാൻസർ വേദന അനുഭവിക്കുന്ന ഞങ്ങൾക്ക് അങ്ങനെയല്ല’ എന്നാണ് ‘മരണ വിവാദ’മുണ്ടായ സമയത്ത് ഡോളി രൂക്ഷമായി പ്രതികരിച്ചത്. 

പൂനം പാണ്ഡെ (Photo courtesy: Instagram/PoonamPandey)
ADVERTISEMENT

ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും സെർവിക്കൽ കാൻസർ ബാധിച്ച് ഒരു സ്ത്രീ വീതം മരിക്കുന്നു എന്നാണു കണക്ക്. ലോകത്താകമാനമുള്ള കണക്കെടുത്താൽ ഏറ്റവുമധികം സെർവിക്കൽ കാൻസർ രോഗികൾ ഉള്ളതും ഇന്ത്യയിൽത്തന്നെ. അതായത് ആകെ സെർവിക്കൽ കാൻസർ രോഗികളുടെ 25 ശതമാനത്തിലധികവും ഇന്ത്യയിലാണ്. 18 വയസ്സിന് മുൻപ് നടക്കുന്ന വിവാഹങ്ങൾ മുതൽ ആവർത്തിച്ചുള്ള പ്രസവവും ലൈംഗിക ശുചിത്വമില്ലായ്മയും ഉൾപ്പെടെ പിന്നാക്കാവസ്ഥയിലേക്ക് നയിക്കുന്ന ഒട്ടേറെ കാരണങ്ങളുണ്ട്, ഇന്ത്യ സെർവിക്കൽ കാൻസറിന്റെ ‘ഹബ്’ ആയി മാറുന്നതിന് പിന്നിൽ. 

സെർവിക്കൽ കാൻസർ പ്രതിരോധത്തിനായുള്ള വാക്സീൻ യജ്ഞം ഇത്തവണ കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും സ്വന്തം നിലയിലെ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. സ്തനാർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകളുടെ ജീവനെടുക്കുന്ന സെർവിക്കൽ കാൻസറിനെ പൂർണമായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. ഇത് സാധ്യമാണോ? എന്തുകൊണ്ടാണ് സെർവിക്കൽ കാൻസർ ഇത്ര അപകടകാരിയാവുന്നത്?

∙ നിശ്ശബ്ദനാണ്, 15 വർഷം വരെ

മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി സെർവിക്കൽ കാൻസറിലേക്ക് നയിക്കുന്നത് ഒരു അണുബാധയാണ്. എച്ച്പിവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോവ വൈറസാണ് സെർവിക്കൽ കാൻസറിന് പിന്നിലെ വില്ലൻ. ഇരുന്നൂറില്‍ അധികമുള്ള എച്ച്പിവി വൈറസ് വകഭേദങ്ങളിൽ കാൻസറിന് കാരണമാവുക പതിനാലോളം വൈറസ് വകഭേദങ്ങളാണ്. അതിൽ തന്നെ 16,18 ടൈപ്പ് വകഭേദങ്ങളാണ് ഇന്ത്യയിൽ 80 ശതമാനം പേരിലും രോഗത്തിന് കാരണമാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാവരിലും എച്ച്പിവി വൈറസിന്റെ സാന്നിധ്യം ഉണ്ടാവും.

ADVERTISEMENT

ഭൂരിഭാഗം പേരിലും രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ടു തന്നെ ഈ വൈറസ് മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കാതെ പിൻവാങ്ങുകയും ചെയ്യും. വൈറസ് നിലനിൽക്കുന്നവരുടെ കാര്യത്തിലാവട്ടെ അണുബാധയിലേക്ക് നയിക്കുകയും സെർവിക്കൽ കാൻസറിന് വഴിയൊരുക്കുകയും ചെയ്യും. പക്ഷേ, അണുബാധയുണ്ടായാലും അത് കാൻസറിലേക്ക് എത്താൻ 15 മുതൽ 20 വർഷം എടുത്തേക്കാം. ഈ ഘട്ടത്തിലൊന്നും രോഗലക്ഷണങ്ങൾ പ്രകടമായേക്കണമെന്നുമില്ല. അണുബാധയുള്ള ഒരാളുമായുള്ള ലൈംഗിക ബന്ധം വർഷങ്ങൾക്കു ശേഷവും രോഗത്തിലേക്ക് നയിക്കാനിടയുണ്ട്.

∙ പ്രതിരോധം പ്രധാനം

സെർവിക്കൽ കാൻസർ പൂർണമായും പ്രതിരോധിക്കാനുള്ള വഴി വാക്സീൻ എടുക്കുക എന്നതാണ്. ബൈവാലന്റ് വാക്‌സീന്‍ (എച്ച്പിവി 16,18ന് എതിരായിട്ടുള്ളത്) ക്വാഡ്രിവാലന്റ് വാക്‌സീന്‍ (എച്ച്പിവി 6, 11, 16, 18), നാനോവാലന്റ് വാക്‌സീന്‍ (ഒന്‍പത് തരം എച്ച്പിവി വൈറസിന് എതിരായിട്ടുള്ളത്) എന്നീ വാക്സീനുകളാണ് സെർവിക്കൽ കാൻസറിനെതിരെ സ്വീകരിക്കുന്നത്. ലൈംഗിക ജീവിതത്തിലേക്ക് കടക്കും മുൻപ് വാക്സീൻ എടുക്കുന്നതാണ് ഫലപ്രദം. 9 മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആറു മാസത്തെ വ്യത്യാസത്തിൽ രണ്ടു ഡോസ് വാക്സീനും 14 മുതൽ 26 വരെ പ്രായമുള്ളവർക്ക് മൂന്ന് ഡോസ് വാക്സീനുമാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ആദ്യ ഡോസിനു ശേഷം ഒന്നാം മാസത്തിലും ആറാം മാസത്തിലും രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾ എടുക്കണം.

(Manorama Online Creative)

പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി എച്ച്പിവി വാക്സീൻ വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ വിദേശ വാക്സീനുകൾക്ക് 4000– 11,000 രൂപയാണ് 2 ഡോസിനു വില. എച്ച്പിവിയുടെ 6, 11, 16, 18 വൈറസുകൾക്കെതിരായ ‘സെർവവാക്’ എന്ന ഇന്ത്യൻ വാക്സീൻ പ്രതിരോധ പദ്ധതി പ്രകാരം പെൺകുട്ടികൾക്കു സൗജന്യമായി ലഭിക്കും. 2 ഡോസിന് 2000 രൂപയാണ് സ്വകാര്യ വിപണിയിൽ വില. 250 രൂപ നിരക്കിൽ ഇതു സർക്കാരിനു ലഭിച്ചേക്കും. മറ്റു രാജ്യങ്ങളിൽ എച്ച്പിവി അണുബാധ പകരുന്നത് തടയാൻ ആൺകുട്ടികൾക്കും വാക്സീൻ നൽകാറുണ്ടെങ്കിലും സെർവിക്കൽ കാൻസർ പ്രതിരോധമാണ് പ്രഥമ പരിഗണനയെന്നതിനാൽ ഇന്ത്യയിൽ നിലവിൽ സൗജന്യ വാക്സീൻ നൽകുക പെൺകുട്ടികൾക്ക് മാത്രമാവും. 

ADVERTISEMENT

∙ പരിശോധിക്കാൻ മടിവേണ്ട

സെർവിക്കൽ കാൻസറുണ്ടോ എന്നറിയാൻ ഒരിക്കലും ലക്ഷണങ്ങൾക്ക് കാത്തിരിക്കരുത്. കാരണം, രക്തസ്രാവം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പുറത്തുവരുന്നത് പലപ്പോഴും കാൻസറിന്റെ അവസാനഘട്ടങ്ങളിലാകും. 30 വയസ്സ് കഴിഞ്ഞ എല്ലാവരും എച്ച്പിവി ഡിഎൻഎ ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം. സെർവിക്കൽ കാൻസറിന് സാധ്യതയുള്ള അണുബാധയുണ്ടോ കോശവ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്ന് ഇതിൽ കൃത്യമായി അറിയാനാവും.

സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള പ്രഥമ പ്രതിരോധ നടപടിയാണ് വാക്സീൻ. നിർബന്ധമായും ഇതെടുക്കണം. ചെറിയ പ്രായത്തിൽ വാക്സീൻ എടുത്താൽ രോഗം പൂർണമായും പ്രതിരോധിക്കാം. വാക്സീൻ എടുക്കാതിരിക്കുകയും രോഗലക്ഷണങ്ങൾക്ക് കാത്തിരിക്കുകയും ചെയ്താൽ സ്ഥിതി കൈവിട്ടു പോയേക്കാം. ഇന്ത്യയിലൊട്ടാകെ സെർവിക്കൽ കാൻസർ നിരക്ക് കൂടുതലാണെങ്കിലും കേരളത്തിൽ കേസുകൾ താരതമ്യേന കുറവാണ്.

ഡോ.കെ.ചിത്രതാര, ഗൈനക് ഓങ്കോളജി വിഭാഗം മേധാവി, ലേക്‌ഷോർ ആശുപത്രി, കൊച്ചി

‘‘എച്ച്പിവി ഡിഎൻഎ ടെസ്റ്റ് എന്നത് നിർബന്ധമായും ചെയ്തിരിക്കണം. പാപ് സ്മിയർ ടെസ്റ്റ് വഴിയും രോഗം നിർണയിക്കാം എങ്കിലും കുറേക്കൂടി കൃത്യത എച്ച്പിവി ഡിഎൻഎ ടെസ്റ്റിനാണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ടെസ്റ്റ് ചെയ്യണം. 30 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് ഇത് ബാധകമാണ്. ആദ്യത്തെ മൂന്ന് തവണ ടെസ്റ്റ് നെഗറ്റീവ് ആയാൽ ഡോക്ടറുടെ നിർദേശ പ്രകാരം പിന്നീട് ടെസ്റ്റ് ഒഴിവാക്കാം.  2030ഓടു കൂടി സെർവിക്കൽ കാൻസർ ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അതിന് 90% ആളുകളും വാക്സീൻ എടുത്തിരിക്കണം.’’ ഡോ.ചിത്രതാര പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തിനു മുന്നിൽനിന്ന് (Photo: FABRICE COFFRINI / AFP)

പൂർണമായും സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിന് 70% പേരിൽ ഏറ്റവും ആദ്യഘട്ടത്തിൽ രോഗനിർണയം നടക്കുകയും അതിൽതന്നെ 90% ആളുകൾ കൃത്യമായ ചികിത്സയ്ക്ക് വിധേയരാവുകയും വേണം. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് സെർവിക്കൽ കാൻസർ. 30 വയസ്സ് കഴിഞ്ഞവർക്കും ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വാക്സീൻ എടുക്കാമെന്ന് പറയുന്നുണ്ടെങ്കിലും എച്ച്പിവി ഡിഎൻഎ ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ ആവശ്യമെങ്കിൽ വാക്സീൻ എടുക്കാവൂ എന്നും ഡോ.ചിത്രതാര വ്യക്തമാക്കുന്നു.

∙ പകരുന്നത് എങ്ങനെ?

ലൈംഗിക ബന്ധത്തിലൂടെയും വളരെ അടുത്ത രീതിയിലെ ചർമ സമ്പർക്കത്തിലൂടെയും ഓറല്‍ സെക്സിലൂടെയുമാണ് അണുബാധ പകരുന്നത്. വളരെ നേരത്തേ ലൈംഗിക ജീവിതം ആരംഭിക്കുക, കൂടുതൽ തവണ പ്രസവിക്കുക എന്നതൊക്കെ സെർവിക്കൽ കാൻസറിന്റെ സാധ്യത കൂട്ടും. 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികളിൽ പ്രത്യുൽപാദന അവയവങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും. ലൈംഗിക പങ്കാളികളുടെ എണ്ണം കൂടുന്നതും ഒന്നിലധികം പേരുമായി ലൈംഗികബന്ധം ഉള്ള ഒരാളോട് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പക്ഷേ, കൂടുതൽ പേരോട് ലൈംഗിക ബന്ധം പുലർത്തുന്നവർക്ക് മാത്രമാണ് സെർവിക്കൽ കാൻസർ വരുന്നതെന്ന തെറ്റിദ്ധാരണ വേണ്ട. ഒരു പങ്കാളി മാത്രമുള്ളവരിലും അണുബാധയ്ക്ക് സാധ്യതയുണ്ട്.

എച്ച്പിവി അണുബാധയുടെ ലക്ഷണങ്ങളിലൊന്ന് ശരീരത്തിൽ വരുന്ന അരിമ്പാറകളും സമാനമായ തരത്തിലെ ചൊറിച്ചിലുണ്ടാക്കാവുന്ന പാടുകളുമാണ്. ഏത് തരത്തിലെ വൈറസാണ് എന്നത് അനുസരിച്ചായിരിക്കും ഇത്തരം പാടുകളും. 

കുറഞ്ഞ രോഗപ്രതിരോധ ശേഷി, കൃത്യമായ ലൈംഗിക ശുചിത്വം പാലിക്കാതിരിക്കുക എന്നിവയും എച്ച്പിവി അണുബാധയുടെ സാധ്യത കൂട്ടും. ലൈംഗിക ബന്ധത്തിനു ശേഷം കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കിയാൽ വൈറസ് വ്യാപനത്തെ തടയാമെന്ന് ഡോക്ടർമാർ പറയുന്നു. സ്വകാര്യഭാഗങ്ങളിൽ വരുന്ന പലതരത്തിലെ അരിമ്പാറകളും മറ്റ് പാടുകളും അണുബാധയുടെ ലക്ഷണങ്ങളാണ്. ഇവയുമായി നേരിട്ടുള്ള സമ്പർക്കമോ അല്ലെങ്കിൽ അത്തരം അരിമ്പാറകൾ സ്പർശിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിൽ നേരിട്ട് തൊടുന്നതോ പോലും അണുബാധയിലേക്ക് നയിക്കാം. കോണ്ടം, ഡെന്റൽ ഡാം എന്നിവയുടെ ഉപയോഗം വൈറസ് വ്യാപനത്തിൽനിന്ന് ഒരു പരിധി വരെ സുരക്ഷ നൽകിയേക്കും. 

മുലപ്പാൽ വഴിയും വൈറസ് കൈമാറ്റം ചെയ്യപ്പെടാമെങ്കിലും ഇതിനുള്ള സാധ്യതയും കുറവാണ്. (Representative image. Photo Credit: SanyaSM/istockphoto)

എച്ച്പിവി അണുബാധയുള്ള ഗർഭിണിയിൽനിന്ന് കുട്ടിയിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ. 2016ൽ നടന്ന ഒരു പഠനത്തിൽ 11 ശതമാനം കുട്ടികളിലേക്ക് മാത്രമാണ് ഇത്തരത്തിൽ വൈറസ് പടർന്നതെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ, ഇങ്ങനെ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടാലും ഭൂരിഭാഗം കേസുകളിലും മറ്റു പ്രശ്നങ്ങൾ ഒന്നുമുണ്ടാകാതെ വൈറസ് പോകുകയാണ് പതിവ്. മുലപ്പാൽ വഴിയും വൈറസ് കൈമാറ്റം ചെയ്യപ്പെടാമെങ്കിലും ഇതിനുള്ള സാധ്യതയും കുറവാണ്. 

∙ അരിമ്പാറ പറയും, അണുബാധയുണ്ട്

ഹ്യൂമൻ പാപ്പിലോവ വൈറസ് ശരീരത്തിലുണ്ടെങ്കിൽ വർഷങ്ങളോളം ഒരുപക്ഷേ ഒരു ലക്ഷണവും കാണിച്ചേക്കണമെന്നില്ല. എച്ച്പിവി അണുബാധയുടെ ലക്ഷണങ്ങളിലൊന്ന് ശരീരത്തിൽ വരുന്ന അരിമ്പാറകളും സമാനമായ തരത്തിലെ ചൊറിച്ചിലുണ്ടാക്കാവുന്ന പാടുകളുമാണ്. ഏത് തരത്തിലെ വൈറസാണ് എന്നത് അനുസരിച്ചായിരിക്കും ഇത്തരം പാടുകളും. സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയ ഭാഗങ്ങളിൽ, കൈകളിൽ, കാലുകളിൽ, വിരലുകളിൽ, കൈ മുട്ടുകളിൽ എന്നിവിടങ്ങളിലൊക്കെ ഇത്തരം പാടുകൾ വരാം. ചൊറിച്ചിലുണ്ടാക്കുന്നതും കട്ടിയുള്ളതുമായിരിക്കും ഇവ. വളരെ ചെറിയ തരത്തിൽ ഇത്തരം തടിപ്പുകൾ കുട്ടികളുടെ മുഖത്തും കാണാറുണ്ട്.

Photo Credit: KTStock/ Istockphoto

ഇത്തരം അരിമ്പാറകൾ പോലെയുള്ള പാടുകളുടെ അർഥം സെർവിക്കൽ കാൻസർ തീർച്ചയായും വരും എന്നല്ല. കാന്‍സറിന് കാരണമാവാത്ത തരത്തിലെ വൈറസ് വകഭേദമുണ്ടാക്കുന്ന അണുബാധയാകാം ഇത്തരം ചർമ രോഗങ്ങൾക്കു പിന്നിൽ. കാൻസറിന് കാരണമാവുന്ന അണുബാധ പലപ്പോഴും പുറത്തുവരുന്നത് അവസാന ഘട്ടത്തിലാകും. എച്ച്പിവിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചർച്ചയാകുന്നത് സെർവിക്കൽ കാൻസർ ആണെങ്കിലും ഇതടക്കം 6 തരത്തിലെ കാൻസർ ബാധയ്ക്ക് എച്ച്പിവി നേരിട്ട് കാരണമാകുന്നുണ്ട്. പുരുഷന്മാരിലെയും സ്ത്രീകളിലെയും ജനനേന്ദ്രിയങ്ങൾക്ക് ബാധിക്കുന്ന കാൻസറിന് പുറമേ കണ്ഠനാളത്തിലെ കാൻസറും അക്കൂട്ടത്തിൽപ്പെടും.

∙ അവഗണിക്കരുത് ലക്ഷണങ്ങൾ

സെര്‍വിക്കൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് പോസ്റ്റ് കോയിറ്റൽ രക്തസ്രാവം (Post coital bleeding). ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണിത്. ലൈംഗികബന്ധത്തിന്റെ സമയത്തുണ്ടാകുന്ന വേദനയും ഗൗരവമായി കാണണം. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകുന്ന രക്തസ്രാവം, രണ്ട് ആർത്തവങ്ങൾക്കിടയിൽ ഉണ്ടാകുന്ന രക്തസ്രാവം, അല്ലെങ്കിൽ ആർത്തവത്തിന് സാധാരണയിലും കൂടുതൽ രക്തസ്രാവമുണ്ടാകുക എന്നിവയും സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളാകാം. യോനിയിൽനിന്നു വരുന്ന ദുർഗന്ധത്തോടു കൂടിയ വൈറ്റ് ഡിസ്ചാര്‍ജും സെർവിക്കൽ കാൻസറിന്റെ മുന്നോടിയായേക്കാം. എന്നാൽ വൈകിയ സ്റ്റേജിൽ ആയിരിക്കും പലപ്പോഴും ഇത് കാണപ്പെടുന്നത്.

Representative image. Photo Credit: mi-viri/istockphoto.com

∙ കേരളത്തിലും കുത്തിവയ്പ്

കേന്ദ്രബജറ്റിൽ സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ കുത്തിവയ്പ് യജ്ഞം ഇടംപിടിക്കും മുൻപുതന്നെ കേരളത്തിൽ വിശദമായ കർമപദ്ധതി ആവിഷ്കരിച്ചിരുന്നു. ആദ്യ ഘട്ടമായി ആലപ്പുഴയിലും വയനാട്ടിലുമാണ് വിദ്യാർഥികൾക്ക് വാക്സീൻ നൽകുന്നത്. പിന്നാലെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആൺകുട്ടികൾക്ക് വാക്സീൻ നൽകുന്നതും പരിഗണനയിലുണ്ട്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ വിദഗ്ധരും ഐസിഎംആറും (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്) ചേർന്ന് വിവിധ നഗരങ്ങളിൽ നടത്തിയ പഠനപ്രകാരം പ്രാരംഭത്തിൽ രോഗം കണ്ടെത്തിയാൽ അതിജീവനസാധ്യത 90 ശതമാനത്തോളമാണ്. കൃത്യസമയത്തു പരിശോധനകൾ നടത്തിയാൽ ആശങ്ക വേണ്ടെന്നു ചുരുക്കം.