ഗൾഫിലേയ്ക്ക് ഫ്രീ വീസ, ടിക്കറ്റ്, വൻ ശമ്പളം! ജോലി വെറുതെയിരിക്കൽ! ഈ തട്ടിപ്പിൽ പെടരുത്; വനിതകളെയും കുരുക്കി ‘കമ്പനി പൊട്ടിക്കൽ’
ഗൾഫിലേയ്ക്ക് വീസയും ടിക്കറ്റും ലഭിക്കും. താമസവും ഭക്ഷണവും ഫ്രീ. കോട്ടും സ്യൂട്ടുമിട്ട് ആറ് മാസം ഓഫിസിൽ വെറുതെയിരുന്ന് ഗെയിം കളിക്കാം. വട്ടച്ചെലവിന് ഓരോ മാസവും 10,000 രൂപ. ആറ് മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ. ഇതുപോലൊരു ജോലി ഓഫർ സ്വപ്നത്തിൽ മാത്രമേ ലഭിക്കൂ. പക്ഷേ ഇങ്ങനെയൊരു വാഗ്ദാനം യഥാർഥത്തിൽ വന്നു. പറഞ്ഞതു പോലെത്തന്നെ കാര്യങ്ങൾ നടക്കുകയും ചെയ്തു. പക്ഷേ ആ ഓഫറും സ്വീകരിച്ച് ഗൾഫിലേയ്ക്കു പോകുന്നതിനു മുൻപ് ഈ വാർത്ത മുഴുവൻ വായിക്കുക. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പുരീതിയാണിത്. ‘കമ്പനി പൊട്ടിക്കൽ’ എന്ന ഓമനപ്പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. മറ്റൊരു പൊട്ടിക്കൽ തട്ടിപ്പ് കൂടിയുണ്ട് ഗൾഫിൽ. അതാണ് ‘സ്വർണം പൊട്ടിക്കൽ’...

∙ എല്ലാം സൗജന്യം, കൈനിറയെ കാശ്!
ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന പുതിയ തട്ടിപ്പു രീതിയാണ് ‘കമ്പനി പൊട്ടിക്കൽ’. രണ്ടു രീതിയിലാണ് ഈ തട്ടിപ്പിലേക്ക് ഏജന്റുമാർ ആളുകളെ എത്തിക്കുന്നത്. ആദ്യത്തെ രീതിയിൽ നാട്ടിൽനിന്ന് കമ്പനി വീസയിൽ കുറേപേരെ റിക്രൂട്ട് ചെയ്ത് ജോബ് വീസയിൽ ഗൾഫിലെത്തിക്കുന്നു. രണ്ടാമത്തെ രീതിയിൽ വിസിറ്റ് വീസയിൽ ഗൾഫിലെത്തിച്ച് അവിടെനിന്ന് ജോബ് വീസയിലേക്കു മാറ്റുകയോ അല്ലെങ്കിൽ വിസിറ്റ് വീസയിൽ ജോലിയന്വേഷിച്ച് എത്തുന്നവരെ ചാക്കിട്ടു പിടിച്ച് ജോബ് വീസ നൽകുകയോ ചെയ്യുന്നു. നാട്ടിൽനിന്ന് കൊണ്ടുപോകുന്ന സംഘത്തിലെ ഒരാളുടെ പേരിലാണ് ഗൾഫിൽ തട്ടിപ്പുകാർ കമ്പനി തുടങ്ങുക. അതിനു ശേഷം ആ കമ്പനിയുടെ പേരിൽ ജോബ് വീസ എടുത്ത് അഞ്ചു മുതൽ 10 വരെ പേരടങ്ങുന്ന സംഘത്തെ ഗൾഫിലേയ്ക്കു കൊണ്ടുപോകും.
∙ കോട്ടും സ്യൂട്ടുമിട്ട് ഓഫിസിൽ, നേരം കളയാൻ ഗെയിമും സിനിമയും!
ജോബ് വീസയിൽ പോകുന്നവർക്ക് വീസയുടെ കാശോ വിമാന ടിക്കറ്റോ കൊടുക്കേണ്ടതില്ല. എല്ലാം സൗജന്യമാണ്. ഗൾഫിലെത്തിയാൽ വിമാനത്താവളത്തിൽ തട്ടിപ്പുകാരുടെ ഏജന്റ് വന്ന് ഇവരെ ഹോട്ടലിൽ മുറിയെടുത്ത് താമസിപ്പിക്കും. താമസത്തിനും ഭക്ഷണത്തിനുമെല്ലാം തട്ടിപ്പുകാർതന്നെ കാശ് ചെലവാക്കും. തുടർന്ന് ജോബ് വീസയിലെത്തിയവരെ കമ്പനിയുടെ ഓഫിസിലേക്കു കൊണ്ടുപോകും. എല്ലാ ദിവസവും ഓഫിസ് സമയത്തു കോട്ടും സ്യൂട്ടുമിട്ട് ഓഫിസിൽ കൃത്യമായി എത്തണം. കാബിനിൽ വെറുതെ ഇരുന്നാൽമതി. കംപ്യൂട്ടറിൽ ഗെയിം കളിക്കുകയോ സിനിമ കാണുകയോ ചെയ്ത് നേരം കളയുക. വൈകിട്ട് ഓഫിസ് സമയം കഴിഞ്ഞാൽ ഹോട്ടൽമുറിയിലേക്കു മടങ്ങാം.
∙ മാസംതോറും അക്കൗണ്ടിലേക്ക് 10,000 രൂപ
ഇതിനിടെ ലേബർ ഓഫിസിൽനിന്നോ ബാങ്കുകളിൽനിന്നോ ഉദ്യോഗസ്ഥർ ഓഫിസ് സന്ദർശിക്കാനും ജോബ് വീസക്കാരനെ കാണാനും വരും. ഉദ്യോഗസ്ഥരോട് മാന്യമായി സംസാരിക്കുകയും അവർ പറയുന്ന ഫോമുകളിൽ ഒപ്പിട്ടു നൽകുകയും ചെയ്താൽ അവരുടെ പണി കഴിഞ്ഞു. മാസംതോറും 10,000 രൂപ വീതം ചെലവിന് തട്ടിപ്പുകാർ തരും. അഞ്ചോ ആറോ മാസം കഴിഞ്ഞാൽ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും റെഡിയാക്കിത്തരും. നാട്ടിലെത്തിയാലുടൻ വീസക്കാരന്റെ അക്കൗണ്ടിലേക്ക് നാലോ അഞ്ചോ ലക്ഷം രൂപ ഡിപ്പോസിറ്റ് ആയി തരും. ഇതിൽ എവിടെയാണ് തട്ടിപ്പ് എന്നല്ലേ? പറയാം.
∙ ലക്ഷങ്ങളുടെ വായ്പ, ക്രെഡിറ്റ് കാർഡ്...
ജോബ് വീസയിൽ എത്തിയ ആളിന്റെ പേരിലായിരിക്കും കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കമ്പനിയുടെയും ജോബ് വീസക്കാരന്റെയും പേരിലും പല ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി തട്ടിപ്പുകാർ ലക്ഷക്കണക്കിനു രൂപ വായ്‌പ എടുക്കും. മാത്രമല്ല, ഇയാളുടെ പേരിൽ പല ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കും. വായ്‌പ അടവു മുടങ്ങി ബാങ്ക് അധികൃതർ ആരുടെ പേരിലാണോ വായ്പ എടുത്തത് അദ്ദേഹത്തെ അന്വേഷിച്ചു തുടങ്ങുമ്പോഴേയ്ക്കും അവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടാകും. വായ്പയെടുത്ത ആളും കമ്പനിയും മാസങ്ങൾക്കകം അപ്രത്യക്ഷമാകും. ജോബ് വീസക്കാരന്റെ പേരിൽ വായ്പയെടുത്ത തട്ടിപ്പുകാർ ആരുമറിയാതെ ലക്ഷക്കണക്കിനു രൂപ സ്വന്തമാക്കുകയും ചെയ്യും.
∙ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരമാവധി സാധനങ്ങൾ വാങ്ങി കുറഞ്ഞ വിലയ്ക്കു വിറ്റ് കാശാക്കുന്ന തട്ടിപ്പുമുണ്ട്. തട്ടിപ്പിലൂടെ വാങ്ങുന്ന കാറും വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാനും തട്ടിപ്പുകാരുടെ കണ്ണികളിൽ ആളുകളുണ്ട്. ചിലപ്പോൾ സംഘമായാണ് ആളുകളെ തട്ടിപ്പിനായി നാട്ടിൽനിന്നു കൊണ്ടുപോകുക. ഇവർ തമ്മിൽ പരസ്പരം പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കാനുള്ള മുൻകരുതലുകളെല്ലാം തട്ടിപ്പുകാർ ചെയ്തുവച്ചിട്ടുണ്ടാകും. ചിലരെ വിസിറ്റ് വീസയിൽ കൊണ്ടുവന്ന് ഹോട്ടലിൽ താമസിപ്പിച്ച് ജോലിക്കാര്യം ശരിയാക്കാനാണെന്ന് പറഞ്ഞ് പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങും. ഒടുവിൽ ജോബ് വീസയിലേക്ക് മാറ്റി ഇവരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തും.
∙ ഇരകളില്‍ സ്ത്രീകളും
ഒട്ടേറെ സ്ത്രീകളും ഇത്തരം തട്ടിപ്പുകൾക്ക് വിധേയരാകുന്നുണ്ട്. പെട്ടെന്ന് ജോലി നേടി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർ കൂടുതലൊന്നും ആലോചിക്കാതെയാണ് ഈ തട്ടിപ്പിന് ഇരകളാകുന്നത്. ചില തട്ടിപ്പുകാർ നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനു പകരം കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞ് മൂന്നു മാസം ദുബായിൽ താമസിപ്പിച്ച് തട്ടിപ്പു നടത്തും. തട്ടിപ്പിന് ബാങ്കിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായി ആരോപണമുണ്ട്.
ചിലപ്പോൾ ഒരാളുടെ പേരിൽ കമ്പനി റജിസ്റ്റർ ചെയ്യും. ആ കമ്പനിയിൽ പത്ത് പേർക്ക് ജോബ് വീസ കൊടുക്കും. പത്ത് പേരുടെയും ശമ്പളം കൃത്യമായി അക്കൗണ്ടിൽ എത്തും. വലിയ തുകയായിരിക്കും ശമ്പളം. കമ്പനി അക്കൗണ്ടിൽ നല്ല രീതിയിലുള്ള പണമിടപാട് നടക്കുന്നതോടെ ഇവരുടെ പേരിലെല്ലാം ലക്ഷങ്ങളുടെ വായ്പയും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കി നാട്ടിലേയ്ക്കു പറഞ്ഞുവിടും.
∙ അജീഷ് പറഞ്ഞ കഥ
തിരുവനന്തപുരം സ്വദേശിയായ അജീഷ് ഇത്തരം തട്ടിപ്പിന് ഇരയായ നൂറുകണക്കിനു മലയാളികളുടെ പ്രതിനിധിയാണ്. വളരെ കഷ്ടപ്പെട്ടാണ് അജീഷ് തട്ടിപ്പുകാരുടെ കയ്യിൽനിന്നു തൽക്കാലം രക്ഷപ്പെട്ടു നാട്ടിലെത്തിയത്. അജീഷ് പറയുന്ന കഥ ഇങ്ങനെ: ‘‘ഗൾഫിലേയ്ക്ക് ജോലി അന്വേഷിക്കുന്നതിനിടെ ഒരു ദിവസം രാത്രിയാണ് അപ്രതീക്ഷിതമായി എന്നോട് ദുബായിലേയ്ക്കു പോകാൻ റെഡിയാകാൻ പറഞ്ഞ് കമ്പനി പ്രതിനിധി ടിക്കറ്റും വീസയും അയച്ചുതന്നത്. പറഞ്ഞ പ്രകാരം ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ എന്നെ കൊണ്ടുപോകാൻ ഒരാൾ കാറുമായി വന്നിരുന്നു. അദ്ദേഹം ഒരു ഹോട്ടലിലേയ്ക്കു കൊണ്ടുപോയി മുറിയെടുത്തുതന്നു. എന്റെ കൂടെ മുറിയിൽ വേറെ ഒരാൾകൂടിയുണ്ടായിരുന്നു. വന്നയുടൻ പാസ്പോർട്ടും രേഖകളും വാങ്ങി കുറേ പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. ചോദിച്ചപ്പോൾ ജോലിക്കാര്യം ശരിയാക്കാൻ കമ്പനിയിൽ കൊടുക്കാനാണെന്നാണു പറഞ്ഞത്.
അപ്പുറത്തെ മുറികളിലും ഇതുപോലെ കൊണ്ടുവന്നവരുണ്ടായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. മൊത്തം ഒരു സ്ത്രീ അടക്കം 10 പേരായിരുന്നു ഞങ്ങൾ. കുറച്ചു ദിവസം ഹോട്ടലിൽത്തന്നെ തങ്ങി. ഇതിൽ ഒരാളുടെ പേരിലാണ് കമ്പനി തുടങ്ങിയിരുന്നത്. ഒരു മാസം കഴിഞ്ഞിട്ടും ജോലി ശരിയാകാതായതോടെ ഞാൻ അന്വേഷിക്കാൻ തുടങ്ങി. ഇതിനിടെ ഞാൻ താമസിക്കുന്ന കെട്ടിടത്തിൽ താമസക്കാരനായ ഒരാളുമായി സംസാരിക്കാനിടയായി. അദ്ദേഹം ദുബായിൽ ഏതോ ബാങ്കിൽ ജോലി ചെയ്യുന്നയാളാണ്. എന്റെ ജോലിക്കാര്യത്തിൽ സംശയം തോന്നിയ അദ്ദേഹം കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഇത് തട്ടിപ്പാണെന്നു മനസ്സിലായത്. എത്രയും പെട്ടെന്ന് എന്നോട് രക്ഷപ്പെടാനും അല്ലെങ്കിൽ ഞാൻ ജയിലിലാകുമെന്നും പറഞ്ഞു.
തട്ടിപ്പിന് ഇരയായവർ നാട്ടിലെത്തുമെങ്കിലും അവരെ ഏതെങ്കിലും വിധത്തിൽ നിയമം പിടികൂടുമെന്നുതന്നെയാണ് വിദഗ്ധർ പറയുന്നത്. ലക്ഷക്കണക്കിനു രൂപ വായ്‌പയെടുത്ത് മുങ്ങിയതിനാൽ വായ്പയെടുത്തയാളുടെ പേരിൽ (തട്ടിപ്പിന് ഇരയായവർ) ജീവിതകാലം മുഴുവൻ വിലക്ക് വരും. പിന്നീട് ജീവിതത്തിലൊരിക്കലും ഗൾഫ് നാടുകളിലേക്കു പോകാനാകില്ല.
ഭയന്നുപോയ ഞാൻ എന്തു ചെയ്യണമെന്നറിയാതെ ഏജന്റിനെ പല ദിവസം വിളിച്ചെങ്കിലും എല്ലാം ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഞാൻ രക്ഷപ്പെടാനുള്ള ശ്രമത്തിലായി. ഭാര്യയ്ക്ക് അസുഖമാണെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നും പറഞ്ഞ് നിർബന്ധിച്ചു. പല തവണ നിർബന്ധിച്ചതോടെ എന്റെ പാസ്പോർട്ടും രേഖകളും തിരികെത്തന്ന് മടക്ക ടിക്കറ്റ് എടുത്തുതന്ന് എന്നെ നാട്ടിലേയ്ക്കയച്ചു. ഇതിനിടെ രണ്ടു മാസം നിന്നതിന് 20,000 രൂപ എനിക്കു തന്നിരുന്നു. നാട്ടിലെത്തിയപ്പോൾ പലവട്ടം ചോദിച്ചതിനു ശേഷം അക്കൗണ്ടിലേയ്ക്ക് 50,000 രൂപയും അയച്ചുതന്നു. ഞാൻ നാട്ടിലെത്തിയെന്നറിഞ്ഞതോടെ എന്റെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരും തട്ടിപ്പ് തിരിച്ചറിഞ്ഞു പല വഴിക്കായി ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്. ഞങ്ങളുടെ പേരിൽ ദുബായിലെ ഏതൊക്കെ ബാങ്കിൽ വായ്‌പയും ക്രെഡിറ്റ് കാർഡുകളും എടുത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എനിക്കിപ്പോഴും അറിയില്ല.’
∙ ജീവിതാവസാനം വരെ ജയിൽ
തട്ടിപ്പിന് ഇരയായവർ നാട്ടിലെത്തുമെങ്കിലും അവരെ ഏതെങ്കിലും വിധത്തിൽ നിയമം പിടികൂടുമെന്നുതന്നെയാണ് വിദഗ്ധർ പറയുന്നത്. ലക്ഷക്കണക്കിനു രൂപ വായ്‌പയെടുത്ത് മുങ്ങിയതിനാൽ വായ്പയെടുത്തയാളുടെ പേരിൽ (തട്ടിപ്പിന് ഇരയായവർ) ‘ലൈഫ് ടൈം ബാൻ’ (ജീവിതകാലം മുഴുവൻ വിലക്ക്) വരും. പിന്നീട് ജീവിതത്തിലൊരിക്കലും ഗൾഫ് നാടുകളിലേക്കു പോകാനാകില്ല. വായ്പയെടുത്ത് മുങ്ങിയതിന്റെ പേരിൽ സാമ്പത്തിക കുറ്റകൃത്യം ചുമത്തി ഇവർക്കു യാത്രാവിലക്ക് ഏർപ്പെടുത്തും. മാത്രമല്ല, ജിസിസി രാജ്യങ്ങളിൽ വൈകാതെ ഒറ്റ വീസ (യൂണിഫൈഡ് വീസ) നിലവിൽ വരാൻ പോകുകയാണ്. യൂണിഫൈഡ് വീസ വരുന്നതോടെ ഏതെങ്കിലും രാജ്യത്ത് കുറ്റകൃത്യം നടത്തിയവർക്കു മറ്റു രാജ്യങ്ങളിലേയ്‌ക്കൊന്നും പോകാനും സാധിക്കില്ല.
∙ ഇന്ത്യയിലേയ്ക്ക് കടന്നാലും രക്ഷപ്പെടില്ല
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ നിലവിലുണ്ട്. ഇതുപ്രകാരം രാജ്യം ആവശ്യപ്പെട്ടാൽ ഇന്ത്യയിൽനിന്നുള്ള കുറ്റവാളിയെ ഗൾഫ് രാജ്യത്തേയ്ക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോകാനുള്ള അധികാരമുണ്ട്. അതുകൊണ്ട് നാട്ടിലെത്തിയാലും ഒരിക്കലും രക്ഷപ്പെടുമെന്ന് ഉറപ്പില്ല. തട്ടിപ്പു നടത്തിയവരെ പിടികൂടാൻ ബാങ്കുകൾ ആളുകളെ ഏൽപിച്ചാൽ ആ വഴിക്കും പിടിയിലാകാനുള്ള സാധ്യതയേറെയാണ്. ഏറ്റവും ഗുരുതരമായ വിഷയം, തട്ടിപ്പിനിരയായവരുടെ പേരിൽ എടുത്ത വായ്പാത്തുക തട്ടിപ്പുകാർ രാജ്യവിരുദ്ധ പ്രവർത്തനം, ഭീകരവാദ പ്രവർത്തനം എന്നിവയ്ക്ക് ഉപയോഗിക്കുകയും അതു തെളിയുകയും ചെയ്താൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട ദുരവസ്ഥയുമുണ്ടാകും.
ടിക്കറ്റും വീസയും ഭക്ഷണ, താമസ ചെലവും വട്ടച്ചെലവും ഡിപ്പോസിറ്റ് തുകയും എല്ലാം കൂട്ടിയാൽ ഒരാൾക്ക് തട്ടിപ്പുകാർ ചെലവാക്കുന്നത് വെറും 5 ലക്ഷത്തിൽ താഴെ രൂപ മാത്രമേയുള്ളൂ. എന്നാൽ ഇവരുടെ പേരിൽ വായ്പയും ക്രെഡിറ്റ് കാർഡുമെടുത്ത് തട്ടിപ്പുകാർ നേടുന്നത് കോടികളും.
∙ കൈ നനയാതെ കോടികൾ
കമ്പനി പൊട്ടിക്കൽപോലെ കേരളത്തിലെ വിമാനത്താവളങ്ങളിൽ വ്യാപകമായി നടക്കുന്ന തട്ടിപ്പുരീതിയാണ് ‘സ്വർണം പൊട്ടിക്കൽ’. ഈ തട്ടിപ്പിന് ഇരയായി ജീവിതം ദുരിതത്തിലായവർ ഏറെയാണ്. വിദേശത്തുനിന്ന് യാത്രക്കാരനു കള്ളക്കടത്തു സംഘം ഒറിജനൽ സ്വർണ കാപ്സ്യൂളുകൾക്കു പകരം വ്യാജൻ നൽകി അതു ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്ന രീതിയാണ് ‘പൊട്ടിക്കൽ’. ഗൾഫിൽനിന്ന് യാത്ര ആരംഭിക്കുന്നതിനു മുൻപുതന്നെ സ്വർണം കൈക്കലാക്കാൻ എത്തുന്ന ‘പൊട്ടിക്കൽ’ സംഘത്തിലുള്ളവർ വ്യാജ കാപ്സ്യൂളുകൾ കൈമാറും. പിന്നീട് യാത്രക്കാരൻ എത്തുന്ന വിവരം തട്ടിപ്പുസംഘംതന്നെ കസ്റ്റംസിനെ അറിയിക്കും.
∙ കാപ്സ്യൂൾ വഴി സ്വർണക്കടത്തും പിന്നിലെ ചില തന്ത്രങ്ങളും
രഹസ്യവിവരം കിട്ടി കാത്തിരിക്കുന്ന കസ്റ്റംസിന്റെ മുന്നിലേക്കായിരിക്കും യാത്രക്കാരൻ എത്തുക. യാത്രക്കാരൻ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾതന്നെ കസ്റ്റംസ് പിടികൂടും. ക്യാപ്സ്യൂൾ പിടികൂടി കസ്റ്റംസ് സമൻസ് നോട്ടിസ് നൽകും. കസ്റ്റംസ് സ്വർണം പിടികൂടിയതായി വിദേശത്തുള്ള യഥാർഥ കള്ളക്കടത്തു സംഘത്തെ ഈ നോട്ടിസ് ഉപയോഗിച്ച് യാത്രക്കാരൻ അറിയിക്കും. ഇതോടെ സ്വർണക്കടത്തിന് കാശ് മുടക്കിയവർക്ക് എല്ലാ കാശും പോയിക്കിട്ടും. പിടിക്കപ്പെട്ടതായി തെളിവു ലഭിച്ചതിനാൽ പിന്നീടൊരിക്കലും മുടക്കിയ ലക്ഷങ്ങളും കോടികളും ലഭിക്കില്ല. ഇതോടെ പൊട്ടിക്കൽ സംഘത്തിന് ചെലവില്ലാതെ സ്വർണം ലഭിക്കും.
∙ സ്വർണം ‘പൊട്ടിക്കൽ’: ദുരിതമനുഭവിക്കുന്നത് ഒട്ടേറെ പേർ
‘പൊട്ടിക്കലിനു’ കൂട്ടുനിന്ന യാത്രക്കാരനു കമ്മിഷനും ലഭിക്കും. ഇങ്ങനെ പലരിൽനിന്നായി ലക്ഷങ്ങൾ സ്വരൂപിച്ച് സ്വർണക്കടത്ത് പൊട്ടിക്കാൻ നൽകുന്നവർ വഞ്ചിക്കപ്പെടുന്നതോടെ ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കേണ്ടിവരും. ഇത്തരത്തിൽ വ്യാജ സ്വർണവുമായി ഒട്ടേറെപ്പേർ വിമാനത്താവളങ്ങളിൽ പിടിയിലാകുന്നുണ്ട്. ഇതിനു പിറകിലുള്ള യഥാർഥ കള്ളക്കടത്തുസംഘം പിടിക്കപ്പെടാതെ കോടികൾ തട്ടിയിട്ടുണ്ടാകും. പൊട്ടിക്കൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും പകരംവീട്ടലും മൂലം ജയിലിലായവരും ദുരിതമനുഭവിക്കുന്നവരും ഒട്ടേറെയുണ്ട്. 2021 ജൂൺ 21നു പുലർച്ചെ കോഴിക്കോട് രാമനാട്ടുകര ബൈപാസ് ജംക്‌ഷനു സമീപം ചരക്കുലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചത് പൊട്ടിക്കൽ സംഘങ്ങളുടെ കുടിപ്പക മൂലമായിരുന്നു.
പൊലീസും നാട്ടുകാരും സ്വാഭാവിക അപകടമെന്നു കരുതിയതാണു പിന്നീട് കള്ളക്കടത്തുകാർ പക തീർത്തതാണെന്നു തിരിച്ചറിഞ്ഞത്. ജീപ്പ് യാത്രക്കാരായിരുന്നു മരിച്ച യുവാക്കൾ. കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തുന്ന കൊടുവള്ളി സംഘത്തിന്റെ സ്വർണം പലതവണ തട്ടിയെടുത്തവരെ നേരിടാൻ ക്വട്ടേഷനെടുത്തവരാണ് അപകടത്തിൽപെട്ടത്. 21നു പുലർച്ചെ 2.33 കിലോഗ്രാം സ്വർണവുമായി എത്തിയ മൂർക്കനാട് സ്വദേശിയിൽനിന്ന് ഇത് ഏറ്റുവാങ്ങാനും തട്ടിയെടുക്കാനും അവരെ ചെറുക്കാനുമായി അന്ന് അറുപതോളം പേർ വിമാനത്താവള പരിസരത്തുണ്ടായിരുന്നു. മൂർക്കനാട് സ്വദേശി സ്വർണവുമായി കസ്റ്റംസ് പിടിയിലുമായി.
കവർച്ച ആസൂത്രണത്തിലും സ്വർണക്കടത്തിലും കരിപ്പൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ 65 പ്രതികളിൽ 55 പേർ അറസ്റ്റിലായി. ബാക്കിയുള്ളവരിൽ 2 പേർ വിദേശത്തേയ്ക്കു കടന്നു. മറ്റുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടിയില്ല. അറുപതിലേറെ പ്രതികളുള്ള കേസിൽ രണ്ടര വർഷം പിന്നിട്ടെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല.