കേരളത്തിന്റെ പച്ചപ്പിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന ഏതൊരു പ്രവാസിയുടെയും മനസ്സിൽ വീശിയടിക്കുന്ന വല്ലാത്ത ഒരു ഉഷ്ണക്കാറ്റുണ്ടാകും. ചുറ്റുമുണ്ടായിരുന്ന നനുത്ത പ്രകൃതിയിൽ നിന്ന് തീച്ചൂളയിലേക്ക് കാലെടുത്തു വയ്ക്കേണ്ടി വരുമ്പോഴുള്ള വിങ്ങലും. എന്നാൽ, ഗൾഫ് രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന മികച്ച ഭൗതിക സൗകര്യങ്ങൾക്കിടയിൽ ഇത്തരം പ്രയാസങ്ങളെല്ലാം മനഃപൂർവം മറന്നു പോവുകയാണ് പതിവ്. എന്നാൽ, അത്തരത്തിലുള്ള പൊരുത്തപ്പെടലുകളോട് പൊരുത്തപ്പെടാൻ കഴിയാതെ പോയ ഒരാളുടെ കഥയാണിത്. കിരൺ കണ്ണൻ എന്ന ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ കഥ. 20 വർഷത്തോളമായി യുഎഇയിലുള്ള കിരൺ ശാസ്ത്ര ലേഖകൻ, പരിസ്ഥിതി സ്നേഹി അങ്ങനെ പല വിശേഷണങ്ങൾക്ക് ഉടമയാണ്... ജോലി ചെയ്യുന്നത് ഇൻഷുറൻസ് മേഖലയിൽ ആണെങ്കിലും ചരിത്രപരവും ജൈവശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ വിഷയങ്ങളുടെ ദൃശ്യ വിവരണങ്ങൾ തയാറാക്കുന്നത് പതിവാക്കിയിട്ടുള്ള കിരൺ, ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഹൈക്കിങ് (മലനടത്തം) ആണ് കിരണിന്റെ മറ്റൊരു ഇഷ്ട വിനോദം. കേരളത്തിന് സമാനമായ പ്രകൃതി ദൃശ്യം ഗൾഫ് രാജ്യങ്ങളിലും ഒരുക്കാൻ ശ്രമിക്കുന്ന കിരൺ അതിനായി കൂട്ടുപിടിക്കുന്നതും ശാസ്ത്രത്തിന്റെ സാധ്യതകൾ തന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ പച്ചപ്പിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന ഏതൊരു പ്രവാസിയുടെയും മനസ്സിൽ വീശിയടിക്കുന്ന വല്ലാത്ത ഒരു ഉഷ്ണക്കാറ്റുണ്ടാകും. ചുറ്റുമുണ്ടായിരുന്ന നനുത്ത പ്രകൃതിയിൽ നിന്ന് തീച്ചൂളയിലേക്ക് കാലെടുത്തു വയ്ക്കേണ്ടി വരുമ്പോഴുള്ള വിങ്ങലും. എന്നാൽ, ഗൾഫ് രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന മികച്ച ഭൗതിക സൗകര്യങ്ങൾക്കിടയിൽ ഇത്തരം പ്രയാസങ്ങളെല്ലാം മനഃപൂർവം മറന്നു പോവുകയാണ് പതിവ്. എന്നാൽ, അത്തരത്തിലുള്ള പൊരുത്തപ്പെടലുകളോട് പൊരുത്തപ്പെടാൻ കഴിയാതെ പോയ ഒരാളുടെ കഥയാണിത്. കിരൺ കണ്ണൻ എന്ന ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ കഥ. 20 വർഷത്തോളമായി യുഎഇയിലുള്ള കിരൺ ശാസ്ത്ര ലേഖകൻ, പരിസ്ഥിതി സ്നേഹി അങ്ങനെ പല വിശേഷണങ്ങൾക്ക് ഉടമയാണ്...

ജോലി ചെയ്യുന്നത് ഇൻഷുറൻസ് മേഖലയിൽ ആണെങ്കിലും ചരിത്രപരവും ജൈവശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ വിഷയങ്ങളുടെ ദൃശ്യ വിവരണങ്ങൾ തയാറാക്കുന്നത് പതിവാക്കിയിട്ടുള്ള കിരൺ, ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഹൈക്കിങ് (മലനടത്തം) ആണ് കിരണിന്റെ മറ്റൊരു ഇഷ്ട വിനോദം. കേരളത്തിന് സമാനമായ പ്രകൃതി ദൃശ്യം ഗൾഫ് രാജ്യങ്ങളിലും ഒരുക്കാൻ ശ്രമിക്കുന്ന കിരൺ അതിനായി കൂട്ടുപിടിക്കുന്നതും ശാസ്ത്രത്തിന്റെ സാധ്യതകൾ തന്നെയാണ്.

ടെറാറിയം. (Photo: Special arrangement)
ADVERTISEMENT

∙ മരുഭൂമിയിലെ കുഞ്ഞു മഴക്കാടുകൾ

‘ഒരുപാട് ജീവജാലങ്ങളും മഴയും ആർദ്രമായ കാലാവസ്ഥയുമുള്ള അനുഗ്രഹീത ഭൂമിയാണ് കേരളം. പ്രവാസകാലത്ത് ഏറ്റവുമധികം നഷ്ടപ്പെടുന്നത് നാട്ടിലെ മഴ നനഞ്ഞ കാടുകളും ജൈവപരിസരങ്ങളുമാണെന്ന് കിരൺ പറയുന്നു. ഈ നഷ്ടബോധത്തിൽ നിന്നാണ് മഴക്കാടുകളുടെ സ്വഭാവത്തിൽ സസ്യങ്ങളുടെയും സൂക്ഷ്മ ജീവികളുടെയും പാരസ്പര്യമുള്ള കുഞ്ഞൻ ജൈവഭൂമികളെ (ക്ലോസ്ഡ് ബയോസ്ഫിയർ) രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കിരൺ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് സ്ഫടികഗോളങ്ങൾക്കുള്ളിൽ ചെറിയ നിത്യഹരിത ഭൂമികൾ സൃഷ്ടിച്ചെടുക്കാൻ ആരംഭിച്ചത്. സ്ഫടികഗോളങ്ങളുടെ ഉൾചുവരുകളിൽ സാന്ദ്രീകരിച്ച ഈർപ്പം ചെടികളുടെ വളർച്ചയ്ക്കുതകുന്ന ക്രമത്തിൽ ക്രമീകരിക്കുന്ന ഇത്തരം ‘ക്ലോസ്ഡ് ടെറാറിയങ്ങൾ’ കിരണിന്റെ ഫ്ലാറ്റിൽ ഇടംപിടിച്ച് തുടങ്ങിയിട്ട് 6 വർഷത്തിലേറെയാകുന്നു. ഈ ഹരിതഭവനങ്ങൾക്കുള്ളിലെ മഴ നനഞ്ഞ ഇലകളും വള്ളിപ്പടർപ്പുകളും അതിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് വേരിറക്കുന്ന ചെടികളും കേരളത്തിലെ സ്വാഭാവിക അന്തരീക്ഷത്തോട് കിടപിടിക്കുന്നവയാണ്.

ടെറാറിയം. (Photo: Special arrangement)

ചില ശൈത്യരാജ്യങ്ങളിൽ, പ്രത്യേകിച്ച് കോളനിവാഴ്ചക്കാലത്ത് ബ്രിട്ടനിലെ അതിസമ്പന്നരുടെ ഉദ്യാനങ്ങൾക്ക് മാറ്റുകൂട്ടാനായി സ്ഥാപിച്ചിരുന്ന വാർഡിയൻ കേസുകളാണ് (Wardian case) പിൽക്കാലത്ത് കുറെക്കൂടി ഒതുക്കമുള്ള ക്ലോസ്ഡ് ടെറാറിയങ്ങളായി പരിണമിച്ചത്. അതിശൈത്യത്തിൽ ചെടികൾ നശിച്ചുപോകാതിരിക്കാനും ഭൂഖണ്ഡങ്ങൾക്ക് അപ്പുറത്തേക്ക് ചെടികൾ കൊണ്ടുപോകാനുമാണ് ഈ സംവിധാനം ആദ്യകാലത്ത് ഉപയോഗിച്ചത്. എന്നാൽ പിൽക്കാലത്ത് യൂറോപ്പിലെ വീടുകളിലെ പ്രൗഢമായ അലങ്കാരമായി ടെറാറിയങ്ങൾ മാറി.

മിതശീതോഷ്ണമായ പരിസ്ഥിതിയിൽ തിങ്ങിവളരുന്ന ഹരിതാഭമായ കാടുകൾ ഉള്ളതിനാലാകാം അക്കാലത്ത് ഇന്ത്യയിൽ ഈ ഉദ്യാനകല അത്രമേൽ പടർന്നു പിടിക്കാതിരുന്നത്. എന്നാൽ, ഇന്ന് മുറ്റങ്ങളും പൂന്തോട്ടങ്ങളുമില്ലാത്ത ഫ്ലാറ്റുകളിലേക്ക് ചേക്കേറുന്ന പുതിയകാലത്ത് ഇന്ത്യൻ ഭവനങ്ങളിലും വെളിച്ചം വീഴുന്ന ജനലരികിൽ വളരുന്ന കുഞ്ഞു ഹരിത ഭൂമികൾ തരംഗമാവുകയാണ്.

കിരൺ കണ്ണൻ. (Photo: Special arrangement)
ADVERTISEMENT

∙ പരാജയങ്ങൾ തുടർക്കഥ ആയെങ്കിലും പതറാതെ മുന്നോട്ട്

‘ടെറാറിയം’ നിർമാണം എന്ന പരീക്ഷണത്തിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ, ഇന്റർനെറ്റിൽ നിന്നും മറ്റും ലഭ്യമായ പരിമിതങ്ങളായ അറിവുകൾ മാത്രമായിരുന്നു കിരണിന് ആശ്രയം. വർഷങ്ങളോളം നീണ്ട അധ്വാനത്തിനിടെ ചെലവായ പണത്തിനും കണക്കില്ല. പരാജയങ്ങൾ തുടർക്കഥയായെങ്കിലും പതറാതെ മുന്നോട്ടു പോയി, ഒടുവിൽ വിജയം കൈപ്പിടിയിലാക്കി.

കിരണിന്റെ വീട് നിറയെ മഴക്കാടുകളായി. നിശ്ചിത സ്ഥലത്ത് വിവിധ സസ്യങ്ങൾ പാരസ്പര്യത്തോടെ വളരുന്നത് മക്കൾക്ക് കാട്ടിക്കൊടുക്കുന്നതിലൂടെ, ഒരുമയുടെ സാഹോദര്യം അവർക്കും പകർന്നു നൽകാനായെന്നും കിരൺ പറയുന്നു. ഈ മനോഹര ദൃശ്യത്തിന്റെ കാഴ്ചക്കാരാകാൻ സുഹൃത്തുക്കളും മറ്റും സ്ഥിരമായി കിരണിന്റെ വീട്ടിലേക്കെത്താറുണ്ട്. ചിലപ്പോഴെല്ലാം സുഹൃത്തുക്കൾക്ക് ‘ടെറാറിയം’ സമ്മാനങ്ങളായും നൽകാറുള്ള കിരൺ വിദേശത്തും നാട്ടിലും വിവിധ വേദികളിൽ ‘ടെറാറിയത്തെ’ സംബന്ധിച്ചുള്ള ക്ലാസുകളും എടുക്കുന്നുണ്ട്.

കിരൺ കണ്ണൻ. (Photo: Special arrangement)

∙ ക്ലാസുകൾക്ക് ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആവശ്യക്കാർ

ADVERTISEMENT

നാട്ടിലുള്ള സുഹൃത്ത് ലക്ഷ്മി അശോക്‌ കുമാറുമായി ചേർന്ന് 'ഗ്രാസ് ബ്ലൂസ്' എന്ന പേരിൽ പരിസ്ഥിതി നിരീക്ഷണവും അതിന് ഉപയോഗിക്കുന്ന അടിസ്ഥാന രീതികളും ആഗോള ജൈവവൈവിധ്യ പോർട്ടലും മറ്റും പരിചയപ്പെടുത്തുന്ന പരിസ്ഥിതി പഠനക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈനിലും ഓഫ് ലൈനിലും ലഭ്യമായിട്ടുള്ള ഇംഗ്ലിഷ്,‌‌ മലയാളം ക്ലാസുകൾക്ക് ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആവശ്യക്കാരുണ്ട്.

‘സാധാരണ മനുഷ്യർ കൂടി അവർക്ക് ചുറ്റിലുമുള്ള പരിസ്ഥിതിയിലെ ജീവജാലങ്ങളെ കണ്ടു മനസ്സിലാക്കുകയും അതിലൂടെ ഒരു പ്രദേശത്തെ ജീവജാലങ്ങളുടെ എണ്ണം കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ അത് ശാസ്ത്ര പഠനരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ഏതെങ്കിലും മേഖലയിലേക്ക് പുതിയ ജീവിവർഗങ്ങൾ കടന്നു കയറുന്നുണ്ടോയെന്നും ഏതെങ്കിലും ജീവികൾ വംശനാശ ഭീഷണി നേരിടുന്നുണ്ടോ എന്നും മറ്റുമുള്ള പഠനങ്ങളെ ഇത് വലിയ രീതിയിൽ സ്വാധീനിക്കും’ – കിരൺ പറയുന്നു.

∙ മലയിടുക്കുകളിലേക്കുള്ള യാത്ര

സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഫിറ്റ്നസ് സംരക്ഷിക്കുന്നവർക്കും ഹൈക്കിങ് വിനോദോപാധിയാണ്. എന്നാൽ, കിരണിന് ഇത് വെറുമൊരു വിനോദോപാധി മാത്രമല്ല, അറിവു നേടാനുള്ള മറ്റൊരു വഴിയാണ്. യുഎഇയിലെ മലനിരകളും ശിലകളും ഫോസിലുകളും പോലും കിരണിന് പരിചിതമായത് ഹൈക്കിങ്ങിലൂടെ ആർജിച്ച അറിവുകളിലൂടെയാണ്. യുഎഇയിൽ ഫുജൈറ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലാണ് ഹൈക്കിങ്ങിന് സാധ്യതയുള്ള കൂടുതൽ പ്രദേശങ്ങളുള്ളത്.

കിരൺ കണ്ണനും സംഘവും ഉരഗങ്ങളെ തേടിയുള്ള യാത്രയ്ക്കിടെ. (Photo: Special arrangement)

കിരണിന്റെ ബാഗിലെപ്പോഴും മൊബൈൽ ഫോണിൽ ഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള മൈക്രോ ലെൻസ് ഉണ്ടാകും. ജോലി കഴിഞ്ഞാൽ അബുദാബിയിലെ പാർക്കുകളിലെ ചെടികളെയും പൂമ്പാറ്റകളെയും നിരീക്ഷിക്കാൻ വേണ്ടിയാണിത്. കേരളത്തിൽ കാണപ്പെടുന്ന കുഞ്ഞൻ ചിത്രശലഭമായ കോമൺ ബാൻഡഡ് ഔൾ എന്ന ശലഭത്തെ ഇത്തരത്തിലുള്ള നിരീക്ഷണത്തിലൂടെയാണ് കിരൺ യുഎഇയിൽ കണ്ടെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ മുൻപ് അതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത ശലഭത്തെ കണ്ടെത്തിയവരിൽ ഒരാളാണ് കിരൺ. ഇതിന് യുഎഇ സർക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

∙ ഉരഗങ്ങളെ തേടിയുള്ള സഞ്ചാരം

ഹൈക്കിങ് പോലെ രസകരവും എന്നാൽ സാഹസികവുമായ പഠന യാത്രയാണ് ഹെർപിങ്. രാത്രികാലങ്ങളിൽ ഉരഗങ്ങളെ തേടിയുള്ള സഞ്ചാരം. ജീവികളെ നിരീക്ഷിക്കാനും കണ്ടെത്താനും രാത്രികളിൽ ഹെഡ്‌ലൈറ്റും മൈക്രോ ലെൻസുമായി നീങ്ങും. മരുഭൂമിയിലെ തേളുകളെയും കഠിന വിഷമുള്ള പാമ്പുകളെയും ചിലയിനം എലികളെയും അന്വേഷിച്ചുള്ള യാത്ര. വിഷ ജീവികളുള്ളതുകൊണ്ട് തന്നെ വളരെ അപകടകരമായ യാത്രയാണിത്.

നീലത്തലയുള്ള അഗമ. (Photo: Special arrangement)

പല രാജ്യക്കാർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ഹെർപിങ് നടത്തുക. ഇത്തരം യാത്രകളിൽ നിന്ന് വളരെയധികം അറിവ് നേടാൻ സാധിക്കാറുണ്ടെന്ന് കിരൺ പറയുന്നു. ഒരേ അഭിരുചിയുള്ള പല പ്രായത്തിലുള്ള വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരുടെ സംഘത്തിനൊപ്പമുള്ള കൂടിച്ചേരലുകളും യാത്രകളും തരുന്നത് അനന്ത സാധ്യതകളാണെന്ന് കിരൺ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട എമിറേറ്റ്സ് നാഷനൽ ഹിസ്റ്ററി ഗ്രൂപ്പിലും കിരൺ അംഗമാണ്. മലയാളികളായി ഒന്നോ രണ്ടോ പേർ മാത്രമുള്ള സംഘമാണിത്.

∙ പച്ചപ്പുതേടിയുള്ള യാത്ര

ലക്ഷങ്ങൾ മുടക്കി മഴയെ തേടിപ്പിടിക്കുന്ന രാജ്യമാണ് യുഎഇ. മഴയുടെ തോത് വർധിപ്പിക്കാൻ ക്ലൗഡ് ‍സീഡിങ് പോലുള്ള കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്ന രാജ്യം. രണ്ട് പതിറ്റാണ്ട് മുൻപ് പേമാരി പെയ്തു നിന്ന ദിനങ്ങളിലായിരുന്നു പച്ചപ്പ് നിറഞ്ഞ കേരളത്തോട് വിടപറഞ്ഞ് കിരൺ ഗൾഫ് എന്ന മരുഭൂമിയിലേക്ക് എത്തുന്നത്. അബുദാബിയിലെ കടുത്ത വേനലിലേക്കായിരുന്നു കാലെടുത്തുവച്ചത്.

കിരൺ കണ്ണൻ കുടംബത്തോടൊപ്പം. (Photo: Special arrangement)

നാടിനെ, പ്രകൃതിയെ സ്നേഹിച്ച കിരണിന്റെ മനസ്സ് പിടഞ്ഞു. അന്നുമുതൽ തന്നെയാണ് ജോലിക്കൊപ്പം യുഎഇയിലെ പച്ചപ്പ് തേടിയുള്ള കിരണിന്റെ യാത്രയും ആരംഭിച്ചത്. പശ്ചിമഘട്ടത്തെ അടുത്തറിഞ്ഞ കിരൺ ഹരിതാഭമല്ലാത്ത യുഎഇയിലെ മലനിരകളെ കീഴടക്കി. ഇന്ന് യാത്രകൾ ഫാമിലി പാക്കേജാണ്. കിരണിനൊപ്പം യാത്രകളിലും ശാസ്ത്രപ്രവർത്തനങ്ങളിലും ഭാര്യ ജിഞ്ചിയും മക്കളായ ഇളയും സിഡും കൂട്ടിനുണ്ട്.

English Summary:

Kiran Kannan, a native of Irinjalakuda, has created a Terrarium collection in the UAE